ഒരു ദേവതയും,അവരും പിന്നെ ഞാനും

ദത്തന്‍ ആരെയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ഉദ്യോഗപൂര്‍വ്വം പുറത്തേക്ക് നോക്കി നില്‍ക്കുന്നത് സുമ കണ്ടു.ഏതോ ഒരു ഫോണ്‍ വന്നപ്പോള്‍ മുതലാണ്‌ ഈ മാറ്റം.അവള്‍ ചിന്തിച്ചു.ദത്തേട്ടന്‍ എന്നോട് പറയട്ടെ ഞാന്‍ ചോദിക്കുന്നില്ല.കുറെ കഴിഞ്ഞ് ദത്തന്‍ സുമയെ വിളിച്ചു.

“മോളെ തൃശ്ശൂരില്‍ നിന്നും മേഴ്സി വിളിച്ചിരുന്നു.അവളും ഭര്‍ത്താവ് പോളും ഇന്ന് ഇവിടേക്ക് വരുന്നുണ്ടത്രേ.”

അത് ശരി .അതാണ്‌ രാവിലെ മുതല്‍ കോഴി മുട്ടയിടാന്‍ നടക്കുന്നത് പോലെ ഒരു വെപ്രാളം.” അവള്‍ കളിയാക്കി. അല്ലെങ്കിലും സുമ അങ്ങിനെ ആണ്. മേഴ്സിയെപ്പറ്റി പറയുമ്പോള്‍ സുമക്ക് ഒരു ഫലിതം പറയാനുണ്ടാകും.

ഉച്ച കഴിഞ്ഞ് മേഴ്സിയും ഭര്‍ത്താവ് പോളും എത്തി. പോള്‍ ദത്തനെ ആദ്യമായി കാണുകയായിരുന്നു.അദ്ദേഹം ദത്തനെ നോക്കി തൊഴുതു.മേഴ്സി പറഞ്ഞ് ധാരാളം കേട്ടിട്ടുള്ളത് കൊണ്ടാവാം ,ആദ്യ നോട്ടത്തില്‍ തന്നെ പോളിന് ദത്തനെ മനസിലായത്.

“രണ്ടുപേരും ഇരിക്കൂ.” ദത്തന്‍ പറഞ്ഞു. സുമയും അടുത്തെത്തി.

“എന്നെ കണ്ടിട്ട് മനസ്സിലായോ രണ്ടുപേര്‍ക്കും”മേഴ്സി ചോദിച്ചു.

“പിന്നെ” ദത്തനും സുമയും ഒന്നിച്ചു പറഞ്ഞു.

“മേഴ്സി വല്ലാതെ തടിച്ചിട്ടുണ്ട്. ദത്തന്‍ പറഞ്ഞു.

“സാറിനു കാര്യമായ മാറ്റമൊന്നുമില്ല.കട്ടി മീശ മാറ്റി ക്ലീന്‍ ഷേവ് ആക്കിയതൊഴിച്ചാല്‍” മേഴ്സിയുടെ കമന്റ്റ്.

ദത്തന് അഭിമുഖമായി രണ്ടുപേരും ഇരുന്നു.

“സാറിന്‍റെ അസുഖത്തെപ്പറ്റി കേട്ടപ്പോള്‍വല്ലാതെ ക്ഷീണിച്ചിരിക്കുമെന്നാ ണ്ഞാന്‍ കരുതിയത്.” അവളുടെ കണ്ണുകള്‍ സജലങ്ങളായെങ്കിലും മുഖത്തു സന്തോഷവും കാണാമായിരുന്നു.

“ആയിരുന്നു.ശസ്ത്രക്രിയയെ തുടര്‍ന്ന് ആറു മാസത്തെ രോഗവുമായുള്ള സമരവും രോഗത്തിന്മേല്‍ നേടിയ വിജയവും പഴയ ആരോഗ്യം വീന്ടെടുക്കുകയായിരുന്നു.” ദത്തന്‍ പറഞ്ഞു.

“സര്‍ എന്നും അങ്ങിനെ ആയിരുന്നല്ലോ.സമരം ജീവിതത്തിന്‍റെ ഭാഗമായിരുന്നല്ലോ എന്നും. അവള്‍ ശബ്ദിച്ചു.

ഈ സമയം രണ്ടു പേരുടെയും മനസ്സ് മുപ്പതു വര്‍ഷം പുറകോട്ടു സഞ്ചരിക്കുകയായിരുന്നു.

ദത്തന്‍ ഓര്‍ത്തു. ഓഫീസര്‍മാരുടെ ഒരു വലിയ സംഘടനയുടെ ജില്ലാ നേതൃത്വത്തിലായിരുന്നു,താന്‍.ജോലിയിലുള്ള നൂറു ശതമാനം ഉത്തരവാദിത്വം ,സംഘടനയുടെ ഊര്‍ജ്വസ്വലനായ പ്രവര്‍ത്തകന്‍,സഹപ്രവര്‍ത്തകരുടെ സഹായി. ഈ നിലയില്‍ സഹപ്രവര്‍ത്തകരുടെ കണ്ണിലുണ്ണി എന്ന അപരനാമം തനിക്കു ചാര്‍ത്തി തന്നത് ആരെന്നറിയില്ല.

ഓഫീസ് മേധാവി തിരുവനന്തപുരത്ത്കാരനായതിനാല്‍ ആഴ്ച്ചയില്‍ ഒരിക്കലെ വരൂ.താന്‍ സീനിയര്‍ ഓഫീസര്‍ ആയിരുന്നെങ്കിലും രാവിലെ പോസ്റ്റ്‌ വരുമ്പോള്‍ പൊട്ടിച്ച് എല്ലാം വായിച്ച് അര്‍ജെന്റ്റ്മറുപടി അയക്കുവാനുള്ളവ അപ്പോള്‍ത്തന്നെ ബന്ധപ്പെട്ട ഫയലുകള്‍ സെക്ഷനില്‍ നിന്നും വാങ്ങി മേധാവിക്കുവേണ്ടി മറുപടി തയ്യാറാക്കി അയച്ചു കൊടുക്കും.ബാക്കിയുള്ളവ എങ്ങിനെകൈകാര്യം ചെയ്യണമെന്ന നിര്‍ദേശ ത്തോടുകൂടി ജൂനിയര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും ഉടനെ ഫീല്‍ഡിലും അവിടെ നിന്നും സംഘടന പ്രവര്‍ത്തനങ്ങള്‍ക്കും പോകും.വീണ്ടും അഞ്ചു മണിക്ക് മടങ്ങി വന്നു സ്വന്തം ജോലികള്‍ തീര്‍ത്ത്‌ ഏഴു-എട്ടു മണിയോടെ തിരിച്ചു വീട്ടില്‍ പോകും. ടീച്ചര്‍ ആയ സുമ മകന്‍റെയും വീട്ടിലെ കാര്യങ്ങളും കൂടാതെ സ്വന്തം ജോലിയും ചെയ്യണം.അതില്‍സുമയ്ക്ക് യാതൊരു മടിയും പരിഭവവും ഉണ്ടായിരുന്നില്ലായെന്ന് ഇന്നും ദത്തന്‍ ഓര്‍ക്കുന്നു.

ഒരുദിവസം താന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ മെലിഞ്ഞു സുന്ദരിയായ ഒരു പെണ്‍കുട്ടി ഇരിക്കുന്നു.തന്നെ കണ്ടതും കുട്ടി എഴുന്നേറ്റ്നിന്നു. താന്‍ കുട്ടിയോട് ഇരിക്കാന്‍ പറഞ്ഞു. കുട്ടി തന്‍റെ കയ്യില്‍ ഇരുന്ന കടലാസും കവറും തന്‍റെ നേര്‍ക്ക്‌ നീട്ടി. എംപ്ലോയ്മെന്‍റ് എക്സ്ചെയിഞ്ച് വഴി നിയമനം ലഭിച്ച മേഴ്സി എന്ന കുട്ടിക്ക് ജുനിയര്‍ ഓഫീസറായി തന്‍റെ ഓഫീസില്‍ നിയമനം ലഭിച്ചതിന്റെ ഉത്തരവായിരുന്നു അത്. ഉത്തരവ് വായിച്ചു ജോയിനിംഗ് റിപ്പോര്‍ട്ട് എഴുതി തരുവാന്‍ താന്‍ പറഞ്ഞു. അതിനുള്ള വാചകങ്ങളും പറഞ്ഞുകൊടുത്തു.

അതിനിടക്ക് വീടും നാടും മറ്റു വിവരങ്ങളും താന്‍ ചോദിച്ചു മനസിലാക്കി.തന്‍റെ നാട്ടുകാരിയാണല്ലോ എന്നും താനോര്‍ത്തു. അത് ആകുട്ടിയോടു പറയുകയും ചെയ്തു. ഹാജര്‍ പുസ്തകത്തില്‍ ഒപ്പ് വെപ്പിച്ചു.ആദ്യമായി ഒരു ഓഫീസില്‍ വരുന്നതിന്‍റെ പരുങ്ങല്‍ മെഴ്സിക്കുന്ടെന്നു താന്‍ മനസ്സിലാക്കി.

ഈ സമയം നന്ദന്‍റെ മുന്‍പിലിരുന്ന മേഴ്സിയും ആ രംഗങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരുന്നു.ആ നിമിഷത്തില്‍ ദത്തന്‍ സാറിന്‍റെ വ്യക്തിത്വം തന്നെ വല്ലാതെ ആകര്‍ഷിച്ചു കളഞ്ഞു.ആദ്യത്തെ പരിചയപ്പെടലിനു ശേഷം ഔദ്യോഗിക രംഗത്തെ ബാലപാഠങ്ങളും വിഷമം പിടിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്ന രീതികളും അവയുടെ നടപടി ക്രമങ്ങളും കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന മാതിരി തനിക്കു പറഞ്ഞു തന്നിരുന്നത് പില്‍ക്കാലത്ത് തനിക്കു എത്ര പ്രയോജനം ചെയ്തു.ദത്തനെ എനിക്കും മറ്റു സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആരാധനയായിരുന്നു.അതില്‍ ത്തന്നെ തന്നോട് ദത്തന്‍ സാറിനുള്ള പ്രത്യേകം കരുതല്‍ മറ്റുള്ളവര്‍ക്ക്എന്നെ കളിയാക്കാനുള്ള വിഷയം ആയിരുന്നു.ഓഫീസില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചാണ് നടന്ന് ബോട്ട് ജെട്ടി വരെ പോവുക.ഈ യാത്രക്കിടയില്‍ സര്‍ വാ തോരാതെ സംസാരിക്കും. സര്‍ ലോകത്തുള്ള സകല കാര്യങ്ങളെപ്പറ്റിയും ആധികാരികമായി സംസാരിക്കും.ഒരിക്കലും അതൊരു ബോറടി ആയി തോന്നിയിട്ടില്ല. .താന്‍ മിക്കവാറും വീടുകാര്യങ്ങളാണ് പറയുക.അനിയത്തിമാരെ കുറിച്ചും അപ്പനെക്കുറിച്ചുമൊക്കെപ്പറയും. അമ്മ ഇളയ അനിയത്തിയെ പ്രസവിച്ച ഉടനെ മരിച്ചു. ദത്തനെ ക്കുറിച്ചും ഓഫീസില്‍ നടക്കുന്ന ഓരോ കാര്യവും അപ്പനോടും അനിയത്തി മാരോടും താന്‍ അപ്പപ്പോള്‍ പറയുമായിരുന്നതും മേഴ്സി ഓര്‍ത്തുപോയി.ദത്തനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഇളയ അനിയത്തി എറണാകുളത്തേക്കുള്ള ബോട്ടില്‍ നേരെ എതിരെ ഇരിക്കുന്ന സാറിനെ തന്‍റെ വിവരണം വെച്ചു തിരിച്ചറിഞ്ഞ കാര്യം ദത്തനോട് പറഞ്ഞപ്പോള്‍ ദത്തന്‍ കുടു കുടാ ചിരിച്ചു.മേഴ്സിയുടെ ച്ഛായയുള്ള ഒരു കുട്ടി തന്‍റെ ശ്രദ്ധയില്‍ പെട്ട കാര്യവും സര്‍ തന്നോട് പറഞ്ഞു.അത് കേട്ടപ്പോള്‍ ദത്തന് തന്നോടുള്ള സ്നേഹം എത്രയുണ്ടെന്ന് അവള്‍ അന്നു അത്ഭുതത്തോടെ ഓര്‍ക്കുകയായിരുന്നു.എന്നാല്‍ തനിക്കു ദത്തനോട് തോന്നുന്നതരത്തിലുള്ള ഒരു ബന്ധം അദ്ദേഹത്തിന് തന്നോടില്ല എന്നും വിഷമത്തോടെ ഓര്‍ത്തു.ഭാര്യ സുമയോടും മകന്‍ അമലിനോടും ദത്തനുള്ള സ്നേഹത്തിന്‍റെ ആഴവും തന്നോളം മനസിലാക്കിയവര്‍ ആരും ഉണ്ടാവില്ല എന്നും തനിക്കു അറിയാമായിരുന്നു.എങ്കിലും പിന്നീടുള്ള ഔദ്യോഗിക ജീവിതത്തില്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുകയായിരുന്നു.രണ്ടുപേര്‍ക്കും ഒരുദിവസം പരസ്പരം കാണാതിരുന്നാല്‍ ഒരു നഷ്ട ബോധം ആയിരുന്നു.തനിക്ക് അങ്ങിനെ ആയിരുന്നു.ദത്തനും അങ്ങിനെ തന്നെ ആയിരുന്നു എന്നാണ് ഇന്നും തന്‍റെ വിശ്വാസം.

ഔദ്യോഗിക ജീവിതത്തില്‍ നല്ല തിരക്കുള്ള സമയമായിരുന്നു പിന്നീടു വന്നത്.അതിനിടക്ക് വകുപ്പ് തലവന്‍ ഹെഡ് ആഫീസില്‍ നിന്നും ചെന്നൈയില്‍ വച്ചു 3 ദിവസത്തെ കോണ്‍ഫറന്‍സ് വിളിച്ചതിനുള്ള കത്ത് കിട്ടിയപ്പോള്‍ മേഴ്സി വല്ലാതെ വിഷമിച്ചു.അതിനു അറ്റന്‍ഡ് ചെയ്തി ല്ലെങ്കില്‍ ടെര്‍മിനേഷന്‍ ഉറപ്പ് .ഏതായാലും ദത്തന്‍ സാറിന്റെ പേരും കൊന്‍ഫറന്‍സ് ലിസ്റ്റില്‍ ഉള്ളത് തനിക്ക് അല്‍പ്പം സമാധാനം തന്നു എന്ന് മേഴ്സി ഓര്‍ത്തു.

ആടുത്ത ദിവസം ദത്തന്‍ വന്നപ്പോള്‍ താന്‍ പറഞ്ഞു.” സര്‍, ചെന്നൈയിലെ കൊണ്ഫെറന്‍സ് എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.എങ്ങിനെ പോകും? അപ്പന് സുഖമില്ല. അതിനാല്‍ യാത്ര പറ്റില്ല.സാറിനും മീറ്റിംഗ് ഉള്ളതല്ലേ. ഞാനും സാറിന്റെ കൂടെ പോരട്ടെ?

ദത്തന്‍ അല്‍പസമയം ആലോചിച്ചു. എന്നിട്ട് പറഞ്ഞു.

“താന്‍ എല്ലാ കാര്യങ്ങളും ആലോചിച്ചിട്ടുതന്നെയാണോ ഈ പറയുന്നത്.അപ്പനോട് സംസാരിച്ചോ?

“സര്‍ ആയതിനാല്‍ വിശ്വസിച്ചു കൂടെ പോകാം. ഒരു സഹോദരനെക്കാള്‍ സുരക്ഷിതമായിരിക്കും സാറിന്റെ കൂടെ പോകുന്നത് എന്നാണു അപ്പന്‍ പറഞ്ഞത്.” താന്‍ പറഞ്ഞു.

“അത്ര പ്രയാസപ്പെട്ടൊന്നും മീറ്റിംഗ് അറ്റന്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. പിരിച്ചു വിടാനൊന്നും പോകുന്നില്ല.ഒരു മെഡിക്കല്‍ സര്‍ടിഫിക്കറ്റ് സംഘടിപ്പിക്കണം.പ്രോഗ്രസ്റിപ്പോര്‍ട്ടും ഡി.ഓ. നാരേറ്റീവ് റിപ്പോര്‍ട്ടും സഹിതം അയച്ചു കൊടുത്താല്‍ മതിയാകും.” ദത്തന്‍ ഒരു വഴി കണ്ടെത്തി.

“എങ്കിലും സര്‍ റെമ്പററി പോസ്റ്റിലുള്ള എനിക്ക് അത്രയും റിസ്ക്‌ എടുക്കാനാവുമോ?” താന്‍ വിഷമവൃത്തത്തിലായി

“ഏതായാലും ഞാനൊന്ന് ആലോചിക്കട്ടെ.” അത് മനസിലാക്കി ദത്തന്‍ പറഞ്ഞു.

അന്നു രാത്രി കിടക്കാന്‍ നേരം ദത്തന്‍ സുമയോട് എല്ലാ വിവരങ്ങളും പറഞ്ഞു. കേട്ടപ്പോള്‍ സുമ പറഞ്ഞു. “ചേട്ടന്‍ എന്തായാലും ആ കുട്ടിയുടെ കൂടെ പോകണം.”

“വിവാഹം കഴിക്കാത്ത ഒരു പെണ്‍കുട്ടിയുടെ കൂടെയാണെന്ന് മോള്‍ ഓര്‍ക്കണം.2 ദിവസത്തെ ട്രെയിന്‍ യാത്ര പോകട്ടെ ചെന്നൈയില്‍ 2 രാത്രി ഞങ്ങള്‍ ഒരുമിച്ചു ഹോട്ടലില്‍ താമസിക്കേണ്ടി വരിക എന്നത് പ്രശ്നമാണ്.അവളെ തനിച്ചു വേറെ മുറിയില്‍ ആക്കുന്നത് അതിലും റിസ്ക്‌ ഒരുമിച്ച് ഒരു ഹോട്ടലില്‍ തങ്ങുന്നത് അവള്‍ക്ക് ഒരു പക്ഷെ …..”ദത്തന്റെ വാക്കുകള്‍ മുറിഞ്ഞു.

“ദാത്തെട്ടന്റെ കാര്യം എനിക്ക് വിട്ടേര്. ഈ ആളെ ഞാന്‍ അറിഞ്ഞിടത്തോ ളം ആര്‍ക്കും അറിയില്ലല്ലോ? മറ്റു സ്ത്രീകളുമായി വേണ്ടാത്ത ഒരടുപ്പവും, അത് ഏതു സാഹചര്യത്തിലായാലും, ഉണ്ടാകില്ല എന്ന് എനിക്കറിയാം.ആരെങ്കിലും അങ്ങിനെ ഉണ്ടായി എന്ന് പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. നേരിട്ട് കണ്ടാല്‍ ഒഴികെ…..”

“പിന്നെ അപവാദങ്ങള്‍ ആരെങ്കിലും പറഞ്ഞാല്‍ ആ കുട്ടിക്കാണ് മാനക്കേട്‌ .അത് ആ കുട്ടിയോടും അപ്പനോടും അനിയത്തിമാരോടും ചേട്ടന്‍ പറഞ്ഞു മനസ്സിലാക്കണം.” സുമ നിര്‍ബന്ധപൂര്‍വം തന്നോട് പറഞ്ഞത് ദത്തന്‍ ഇപ്പോഴും ഓര്‍ക്കുന്നു.അതിനു ശേഷമാണ് തന്‍റെ തലയില്‍ നിന്നും ഒരു ഭാരം ഇറക്കി വെച്ചത് പോലെ തനിക്കു തോന്നിയത്.

അടുത്ത ദിവസം തന്നെ താന്‍ ഒഫീസിലേക്ക് പോകും വഴി മേഴ്സിയുടെ വീട്ടില്‍ ഇറങ്ങി.അപ്പനുമായി സംസാരിച്ചു.”ഇതില്‍ നിന്നും മേഴ്സിയെ എങ്ങിനെ എങ്കിലും പറഞ്ഞു പിന്തിരിപ്പിക്കണം. അതിന് ഞാന്‍ പറഞ്ഞത് പോലെ റിപ്പോര്‍ട്ട് അയച്ചാല്‍ മതിയാകും” താന്‍ പറഞ്ഞു.

പക്ഷെ അപ്പന്‍ അത് നിഷേധിക്കുകയാണ് ചെയ്തത്.”ദത്തന്‍ സാറിനെ എനിക്കും എന്‍റെ ഇളയ മക്കള്‍ക്കും വിശ്വാസമാണ്.അവള്‍ക്ക് ഒരു സഹോദരന്‍ അല്ലെങ്കില്‍ അവളുടെ അമ്മ ജീവിച്ചിരുന്നെങ്കില്‍, സാറിനോട് എനിക്ക് ഇത് പറയേണ്ടി വരില്ലായിരുന്നു.അത് മാത്രമല്ല ഒരു സഹോദരനെക്കാള്‍ സാറിന്റെ കൂടെ വരുന്ന എന്‍റെ മകള്‍ സുരക്ഷിതയായിരിക്കുമെന്നു എനിക്ക് ഉത്തമ വിശ്വാസമുണ്ട്‌.പിന്നെ എന്‍റെ മകളെ കൂടെ കൂട്ടുന്നത്‌ കൊണ്ട് സാറിനെന്തെങ്കിലും വിഷമമുണ്ടെങ്കില്‍ വേണ്ട.”

താന്‍ വല്ലാതായി.താന്‍ ഒടുവില്‍ സമ്മതിച്ചു.രണ്ടു പേരും ചെന്നൈയില്‍ പോയി മീറ്റിംഗ് അറ്റന്‍ഡ് ചെയ്തു മടങ്ങി.

താന്‍ ഓര്‍ക്കുന്നു.ഈ സംഭവം ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ടാക്കിയത് ഒരു അപവാദ കൊടുംകാറ്റായിരുന്നു. താനും മേഴ്സിയും അതൊന്നും അത്ര കാര്യമാക്കിയി ല്ല എന്നത് വേറെ കാര്യം.

മേഴ്സി ഒന്ന് ദീര്‍ഘശ്വാസം വിട്ടു.പോളിനോട് അവള്‍ പറഞ്ഞു.”ദത്തെട്ടനും ഞാനും ഒരു മുറിയില്‍ രണ്ടു രാത്രി കഴിച്ചു കൂട്ടിയിട്ടും ഞങ്ങള്‍ തമ്മില്‍ യാതൊരു അരുതാത്ത ബന്ധവും ഉണ്ടായില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പോളേട്ടന്‍ എന്താ പറഞ്ഞത്? അങ്ങിനെ ഒരിക്കലും കഴിയില്ലന്നോ?”

ചെറിയ ചമ്മലോടെ പോള്‍ പറഞ്ഞു.”ആ വക സംശയങ്ങളൊക്കെ നമ്മള്‍ എന്നേ തീര്‍ത്തു.അതില്‍ സുമേടത്തി നല്ല റോള്‍ അല്ലേ വഹിച്ചത്.”

ദത്തന്‍ ഒന്നു ഞെട്ടി. ദത്തന്‍ ഒന്നും അറിഞ്ഞിരുന്നില്ല.സുമ പറഞ്ഞിട്ടുമില്ല.മെഴ്സിയുടെയും പോളിന്റെയും ബന്ധത്തില്‍ ഒരു വിള്ളലുമുണ്ടാകരുതെന്ന്‍സുമക്ക്നിര്‍ബന്ധമുണ്ടായിരുന്നു.അത്രക്കുണ്ടായിരുന്നല്ലോ സഹപ്രവര്‍ത്തകരുടെ വക അപവാദ പ്രചാരണങ്ങളുടെ പ്രത്യാഖാദം.

ദത്തന്‍ കൃതജ്ഞതയോടെ സുമയെ നോക്കി.അവള്‍ ഒന്നു പുഞ്ചിരിച്ചു.എല്ലാം ഉള്ളിലൊതുക്കി ദത്തനെ സമാധനിപ്പിക്കുവാനെന്ന മട്ടില്‍ .

എന്നിട്ട് പറഞ്ഞു “മേഴ്സി, ദത്തേട്ടന്റെ മാച്ച് ഞാനല്ല മേഴ്സി തന്നെ ആയിരുന്നു.ഞാനല്‍പ്പം മുന്‍പ് വന്നു പോയത് കൊണ്ടല്ലേ?”

ദത്തന്‍ ഞെട്ടിപ്പോയി അവന്‍ ഉറക്കെ പ്പറഞ്ഞു.”

“നിന്നെ ഞാന്‍……………………”

മേഴ്സിക്കും പോളിനും ചിരിപൊട്ടി ദത്തനെക്കാള്‍ അവര്‍ സുമയെ മനസ്സിലാക്കിയിരുന്നു.

മേഴ്സി പറഞ്ഞു.”ഞങ്ങള്‍ പോകുന്നു. ദത്തേട്ടനു ഡ്രൈവ് ചെയ്യാറാ വുംപോള്‍ തൃശുര്‍ക്ക് വരാന്‍ മടിക്കരുത്. എന്റെയോ പോള്‍ഏ ട്ടന്റെയോ മൊബൈലില്‍ ഒന്നു വിളിച്ചാല്‍ മതി.വഴി പറഞ്ഞു തരാം. ഞങ്ങളുടെ മക്കളെ കാണണ്ടേ നിങ്ങള്‍ രണ്ടു പേര്‍ക്കും?

പോള്‍ കാര്‍ സ്ടാര്ട്ട് ചെയ്തു.മേഴ്സിയും പോളും യാത്രാ മൊഴി നല്‍കി.ദത്തനും സുമയും കാര്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ നോക്കി നിന്നു.

ദത്തന്റെ വലതു കൈ സുമയുടെ അരക്കെട്ടില്‍ ഒരു പാമ്പിനെ പോലെ ബലമായി ചുറ്റിയിട്ടുണ്ടായിരുന്നു അന്നേരം

നടന്നു തീരാത്ത വഴികൾ

നടന്നു തീരാത്ത വഴികൾ ആത്മകഥാസ്പർശമുള്ള ഒരു നോവൽ എഴുതുന്നു.
ആമുഖം

വളരെ നാളായി മനസ്സിലിട്ട് പാകപ്പെടുത്തി വെട്ടിയും തിരുത്തിയും കൂട്ടിച്ചേർത്തും മെനഞ്ഞെടുക്കുന്നതാണല്ലോ സാധാരണ നോവൽ,ചുറ്റും കാണുന്ന കഥാപാത്രങ്ങളെ മുഴുവനായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഒരു നല്ല നോവലിസ്റ്റ് തൻറെ അത്തരം അനുഭവങ്ങൾ തലച്ചോറിൻറെ മൂശയിലിട്ട് പാകപ്പെടുത്തി വായനക്കാരന് വിഭവസമൃദ്ധമായ സാഹിത്യ സദ്യ നൽകാൻ സമർത്ഥനായിരിക്കും.പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ആത്മ കഥയുടെ സ്പർശം മാത്രമാണ് കൈമുതൽ എന്നു പറയാവുന്നത്.അതായത് അനുഭവങ്ങളുടെ അപര്യാപ്തത കുറഞ്ഞും അതേസമയം പരിചയക്കുറവിൻറെ അപാകം ഒരുപാടുണ്ടു താനും. ഇങ്ങിനെ ഒരു സ്വയം വിമർശവും മുൻകൂർ ജാമ്യവും എടുക്കാൻ ഞാൻ നിർബ്ബന്ധിതനായി തീർന്നിരിക്കുന്നു.

നന്ദൻ എന്ന കഥാപാത്രം നടന്നു പോയ വഴികളിലൂടെ ഉരുത്തിരിഞ്ഞ നോവലാണിത്. (നോവൽ എന്നു വിളിക്കപ്പെടാൻ ഇതിന് യോഗ്യതയുണ്ടെങ്കിൽ) എൻറെ കഥകൾ വായിച്ചിട്ടുള്ളവർക്ക് നന്ദൻ എന്ന കഥാപാത്രമാണല്ലൊ എഴുത്തുകളിൽ കാണുക ഒരു തോന്നലുണ്ടാവുക സ്വാഭാവികം.സ്വന്തം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങൾ വരുമ്പോൾ നന്ദനെന്ന ടൂൾ ഉപയോഗിക്കുകയും അല്ലാത്തപ്പോൾ മറ്റു പേരുകളിൽ അഭയം തേടുകയും ചെയ്യുന്ന ഒരു സ്വഭാവമാണ് എനിക്കുള്ളത്.

സാമൂഹത്തിൻറെ ഒരു സെകെയിൽ മോഡൽ വരച്ചു കാട്ടാൻ ശ്രമിച്ചിട്ടള്ള തിൻറെ കഴമ്പും രീതിയും എത്രയെന്ന് വായനക്കാരാണ് വിലയിരുത്തേണ്ടത്. സ്വാതന്ത്ര്യാനന്തരകാലത്ത് ജനിച്ച്,സ്വാതന്ത്ര്യ പൂർവ്വകാലത്തെ ഇന്ത്യയുടെ കഥകേട്ടു വളർന്ന്, പട്ടിണിയും പരിവട്ടവും കഷ്ടപ്പാടുകളും മാത്രം ജീവിതത്തിൽ പേറേണ്ടി വന്ന ഒരു ഗ്രാമത്തിലെ ജനതയെ അടുത്തുനിന്ന് അ നുഭവിച്ചും അകന്നു നിന്നു കണ്ടും ജീവിച്ച ബാലൻ.അവനിൽ നിന്നും ഔദ്യോഗിക ജീവിതത്തിൽ സത്യ സന്ധതക്കുമാത്രം ഊന്നൽ കൊടുത്ത് ഒരുപാട് എതിർപ്പുകളെ നേരിട്ടും, ജീവിത സായം സന്ധ്യയിൽ ആധുനിക ജീവിതത്തിലെ സാമൂഹ്യ മാധ്യമ ആക്റ്റിവിസ്റ്റായി …….. പറഞ്ഞു പോകുന്ന ഒരു കഥ .കേരളത്തിൻറെ കഴിഞ്ഞ സപ്തതിവർഷക്കാലത്തെ ചരിത്രം ഒരു ക്യാൻവാസിലെന്നപോലെ വരച്ചു കാട്ടാനുള്ള എന്റെ ശ്രമം എത്ര മാത്രം വിജയിച്ചുവെന്നത് പറയുവാൻ ഞാനല്ല യഥാർത്ഥത്തിലുള്ള അർഹൻ,എൻറെ പ്രിയപ്പെട്ട വായനക്കാർ തന്നെ. ആദ്യ സംരംഭം എന്ന നിലയിലുള്ള പിഴവുകൾ പൊറുത്ത് കൂടെകൂട്ടണമേ എന്ന അഭ്യർത്ഥനയോടെ

ബാംഗളൂർ, നിങ്ങളുടെ

1/11/2017 വിദ്യാനന്ദൻ മറ്റപ്പിള്ളി
അദ്ധ്യായം ഒന്ന്
അദ്ധ്യായം ഒന്ന് – പെരുമഴക്കാലം

വീടിനു പുറത്ത് മഴ കനത്തു പെയ്യുന്നു.വല്ലാത്ത കാറ്റും അടിക്കുന്നുണ്ട്.മിഥുനം-കർക്കിടക മാസത്തെ കാറ്റും മഴയും അങ്ങിനെയാണ്.ക്രൂരമായിരിക്കും അതിൻറെ വിനോദം.സൂര്യനെ കാണാനേ ഉണ്ടാകില്ല.ചില്ലിത്തെങ്ങുകളുടെ കാറ്റത്തുള്ള ആട്ടം കാണുമ്പോൾ ഇപ്പോൾ ഒടിഞ്ഞു വീഴും എന്നു തോന്നും.തൊട്ടടുത്ത കടൽക്കരയിൽ തിരമാലകളുടെ ഇരമ്പൽ കേൾക്കാം.

അതു കാണുമ്പോൾ ലക്ഷ്മിക്ക് പേടി തോന്നും

ലക്ഷ്മി കുഞ്ഞു നന്ദനേയും ഒക്കത്തു വെച്ച് ചെറിയ കിണ്ണത്തിൽ അവനുള്ള ചോറ്,വെളിച്ചെണ്ണയും ഉപ്പും കൂട്ടി വായിൽ വെച്ചു കൊടുക്കുന്നതോടൊപ്പം അവളുടെ കണ്ണുകളിൽ നേരിയ പരിഭ്രാന്തി പടരുന്നുമുണ്ട്.

അവൾ കുഞ്ഞിനോടെന്നപോലെ പറഞ്ഞു.

“നന്ദൂ മോൻറച്ഛൻ ഇപ്പൊ എവിടെയാണാവോ ബോട്ടിനു കാറ്റു പിടിക്കുമോ.ദൈവമേ ഒരാപത്തും വരുത്തരുതേ”.

ലക്ഷ്മിക്കങ്ങിനെയാണ്.കാറ്റും മഴയും തുടങ്ങിയാൽപ്പിന്നെ ഭയമാണ്.

അവരുടെ ഗ്രാമത്തിന് വൻകരയുമായി ബന്ധമൊന്നുമില്ല.ആകെയുള്ള ഗതാഗതം കടത്തു വഞ്ചിയും, നഗരത്തിലേക്കു പോകുന്ന യാത്രാബോട്ടുകളുമാണ്.എറണാകുളത്തേക്കും, വ്യവസായകേന്ദ്രമായ കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കുമുള്ള ബോട്ടുകളിലേത് ദീർഘദൂര യാത്രകളാണ്.എല്ലാ വർഷവും മഴക്കാലവും വേനലും മാറിമാറിവരുമെങ്കിലും ഇന്നോളം അപകടങ്ങളൊന്നുമുണ്ടായിട്ടില്ല.നിത്യ പരിചിതമാണിതെല്ലാ മെങ്കിലും ഗംഗാധരനും മൂത്തമകൻ പതിന്നാലുവയസ്സുകാരൻ സോമനും ബോട്ടിൽ പോയാൽ തിരികെ വരുന്നതു വരെ അവൾ വേവലാതിപ്പെട്ടുകൊണ്ടിരിക്കും.

“ഗംഗൻ ഇങ്ങു വന്നോളും.നീയെന്തിനാ പെണ്ണേ ഇങ്ങിനെ വെരുകിനെപ്പോലെ കിടന്നു ഓടുന്നത്.നിൻറെ പറച്ചിൽ കേട്ടാൽത്തോന്നും അവൻ ആദ്യമായിട്ടാണ് കൊച്ചിക്കു പോകുന്നതെന്ന്.എന്നാ നിനക്കു കൂടെ പോകായിരുന്നില്ലേ അവൻറെ കൂടെ.അല്ല പിന്നെ”

ലക്ഷ്മിയുടെ സംസാരം കേട്ടിട്ട് വാവച്ചിക്കത്ര പിടിച്ചില്ല.

വാവച്ചി ഗംഗാധരൻറെ മൂത്ത സഹോദരിയാണ്.വിവാഹം കഴിച്ചിരിക്കുന്നത് അക്കരെ വാവക്കാട്ടുള്ള കിട്ടനെയാണ്.കിട്ടൻറേയും കുടുംബത്തിൻറേയും സാമ്പത്തിക നില തീരെ മോശമായതിനാൽ വാവച്ചിയെ യും മൂന്നു ആൺമക്കളേയും ഗംഗാധരനും ജ്യേഷ്ഠൻ മാധവനും ചേർന്നിങ്ങു കൊണ്ടു വന്നു തങ്ങളുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ്.വീടും പറമ്പും വാവച്ചിക്കും മക്കൾക്കുമായി വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും ഗംഗാധരൻറെ കൂടെയായിരിക്കും വാവച്ചി മിക്കവാറും ദിവസങ്ങളിൽ.ആൺമക്കളാണ് വീട്ടിൽ താമസിക്കുക.രണ്ടാമത്തെ മകൻ ദാമോദരൻ വിവാഹം കഴിച്ചിട്ടുണ്ട്.ഗംഗാധരൻറെ അമ്മാവന്റെ മകൾ സാവിത്രിയാണ് ദാമോദരൻറെ ഭാര്യ അച്ചുതൻ.കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ്.രാഷ്ട്രീയവുമായി നടക്കുന്നു. രണ്ടാമൻ ദാമോദരൻ, അമ്മാവൻ മാധവൻറെ ഭൂസ്വത്തുക്കളുടെ കൈകാര്യം നിർവ്വഹിച്ചു നടക്കുന്നു.ഇളയയാൾ നാരായണൻ പള്ളിപ്പുറത്ത് പലചരക്കു കട നടത്തുന്നു.

വാവച്ചിക്ക് ലക്ഷ്മിയെ വലിയ കാര്യമാണ്.കുട്ടികളേയും.നന്ദന് രണ്ടു വയസ്സേ ആയിട്ടുള്ളു.രണ്ടാമത്തെ മകനാണ് അവൻ.അവന് മൂത്തത് സഹോദരി സരസുവും മൂത്തവൻ സോമനും.ഇവരുടെയൊക്കെ നിയന്ത്രണങ്ങളൊക്കെ വാവച്ചി ഇവിടെയുള്ള ദിവസങ്ങളിൽ വാവച്ചിക്കാണ്.

വൈകീട്ടായപ്പോഴേക്കും കനത്ത മഴ തോർന്നിരുന്നു.കാറ്റും നിന്നു.ഗംഗാധരൻ വന്നപ്പോൾ രാത്രി 8 മണിയായിരുന്നു.അപ്പോഴാണ് ലക്ഷ്മിക്ക് ശ്വാസം നേരെ വീണത്.

ഗംഗാധരനും മാധവനും ചേർന്നാണ് കയർ,നാളികേര ബിസിനസ്സ് നടത്തുന്നത് മട്ടാഞ്ചേരിയിൽ ചരക്കു കൊടുത്താൽ സേട്ടുമാരിൽ നിന്നും വിലകിട്ടാൻ പലവട്ടം കൊച്ചി ഗോഡൌണുകളിൽ പോകണം.എങ്കിലും മുഴുവനായി പണം ലഭിക്കില്ല.

1947-48 കാലത്ത് രാജ്യമെങ്ങും പട്ടിണി പടർന്നിരുന്നു. 90 ശതമാനം പേരും കയറും കയറുൽപ്പന്നങ്ങളും കൊണ്ടുള്ള വ്യവസായത്തിലെ തൊഴിലാളികളാണ് ഗ്രാമത്തിൽ.ഗംഗാധരന് വീട്ടിൽ മാത്രം ഒരു കൂടുള്ള(1) തണ്ടിക(2)യുണ്ട്.രണ്ടു ചകിരി പിരിക്കാരും ഒരു ചാടു(3)കറക്കുന്ന സ്ത്രീയു മുണ്ട്.പാതിരാത്രി കഴിഞ്ഞ് രണ്ടു മണിയോടെ അവർ തണ്ടികയിൽ എത്തും.രാവിലെവരെ പണിയെടുക്കും.പഴം കഞ്ഞി പച്ചമുളകും കൂട്ടി കഴിച്ചശേഷം വീണ്ടും വരും.ഉച്ചക്ക് വല്ലതുമുണ്ടെങ്കിൽ അതും കഴിച്ച് മൂന്നു മണിയാവുമ്പോൾ തിരികെ പോരുംആ സമയത്തും അവരുയെ അന്നത്തെ പണി തീരില്ല.അടുത്ത ദിവസത്തേക്കഉള്ള തട(4) തെറുക്കണം.അഞ്ചു മണിവരെ അതു തുടരും.*****************************************************************

(1)(2)ചകിരി കയറാക്കുന്ന മരം കൊണ്ടുള്ള രണ്ട് യന്ത്രങ്ങൾ അടങ്ങുന്നത്.ഒരാൾ ഒരു യന്ത്രം കറക്കിക്കൊടുക്കും.മറ്റു രണ്ടു പേർ ചകിരി തട കക്ഷത്തിൽ വെച്ചു പുറകോട്ടു നടക്കും.രണ്ടു ചകിരിവള്ളികളും കൂടി മറ്റേ ചാടിന്മേൽ വെച്ചു വീണ്ടും കറക്കും.

(2)വെയിലും മഴയും കൊള്ളാതെ നിന്നു പണി ചെയ്യാൻ ഓലകൊണ്ടു കെട്ടിയുണ്ടാക്കിയ പന്തൽ പോലുള്ള നീണ്ട പുര

(3) ചകിരികെട്ടാക്കി കക്ഷത്തിൽ വെക്കാൻ പാകത്തിലുള്ള വലിപ്പം ആക്കിയത്

അന്നത്തെ കണക്കനുസരിച്ച് ചെറിയ കൂലിയും വാങ്ങിപോയിട്ടു വേണം റേഷൻ കടയിൽ നിന്നും അതാതു ദിവസത്തേക്കുള്ള ഉപ്പും മുളകും വെളി ച്ചെണ്ണയും പഞ്ചസാരയും വാങ്ങാൻ.രാത്രിയുള്ള ഭക്ഷണവും കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ ഒരുപാടു വൈകിയിട്ടുണ്ടാകും.

അങ്ങിനെ നിരന്തരം ജോലിചെയ്ത് വിശ്രമം എന്തെന്നറിയാത്ത അവരുടെ ആരോഗ്യം വളരെ ക്ഷയിച്ചതായിരിക്കും.ചെയ്യുന്ന അദ്ധ്വാനത്തിനനുസരിച്ച് പോഷക ഗുണമുള്ള ആഹാരം കഴിക്കുന്നതിനുള്ള കൂലിയൊന്നും അവർക്കു കിട്ടിയിരുന്നില്ല.അതിൻറെ കൂടെയാണ് ഭക്ഷ്യക്ഷാമം കൊടുമ്പിരി ക്കൊണ്ടത്.അരി ദുർലഭമായേ കിട്ടൂ.ബർമ്മയിൽ നിന്നും ഇറക്കു മതി ചെയ്യുന്ന അരിയാണ് വിതരണത്തിന്.പശുവിനു കൊടുക്കുവാൻ വടക്കേ ഇന്ത്യക്കാർ ഉപയോഗിക്കുന്ന കപ്പലണ്ടിപ്പിണ്ണാക്കാണ് ചിലദിവസങ്ങളിൽ കഴിക്കാനുണ്ടാകുക.

സ്വന്തം തൊഴിലാളികളുടെ ആരോഗ്യം നിലനിറുത്തേണ്ടത് തൊഴിലുടമയുടെ കൂടി ആവശ്യം എന്ന നിലക്ക് മാധവനും ഗംഗാധരനും കൂടെ അവരുടെ തൊഴിലാളികൾക്ക് മാത്രമായി ഒരു പലചരക്കു കട മാധവൻറെ വീടിൻറെ ഒരു ഭാഗത്ത് തുടങ്ങി.അവർക്കുള്ള കൂലിയുടെ ഒരു ഭാഗം പലവ്യഞ്ജനങ്ങളായി നൽകുന്നതിനാൽ അവരുടെ തൊഴിലാളികൾ മറ്റുള്ളവരെ അപേക്ഷിച്ച് ഒരു വിധം സംതൃപ്തരായിരുന്നുവെന്നു പറയാം. ഈയൊരു സംവിധാനത്തിനുള്ള നിർദ്ദേശം ആദ്യം വന്നത് വാവച്ചിയുടെ മകൻ അച്ചുതനിൽ നിന്നായിരുന്നു.കമ്മ്യൂണിസ്റ്റ്പാർട്ടി അംഗമായ അച്ചുതന് പാർട്ടി നൽകിയ നിർദ്ദേശപ്രകാരമായിരുന്നു ഈ തീരുമാനം.ഗംഗാധരൻ കൊച്ചിയിൽ പോയി പലചരക്കുകൾ വാങ്ങി കയറിറക്കി മടങ്ങുന്ന വള്ളത്തിൽ കയറ്റിക്കൊണ്ടു വരും.അതിനാൽ പ്രത്യേകം ട്രാൻപ്പോർട്ടിംഗ് ചെലവുകൾ വഹിക്കേണ്ടി വരില്ല.ഇതിൽ നിന്നും ഗംഗാധരനും മാധവനും ലാഭമൊന്നും എടുത്തിരുന്നില്ല.

കയർ നാളികേരം,മടൽ എന്നീ ബിസിനസ്സിൻറെ കാര്യങ്ങളുമായി ഓടിനടക്കുന്ന ഗംഗാധരന് കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല.ആ കുറവ് ലക്ഷ്മിയാണ് നികത്തുക.വീടിനു ചുറ്റുമുള്ള അയൽപക്കക്കാർ മിക്കവരും കയർത്തൊഴിലാളികളാണ്.അവരുടെ വീടുകളിൽ ആരെങ്കിലും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടായാൽ ആ വിവരം ലക്ഷ്മി എങ്ങിനെയെങ്കിലും അറിയും.അവരുടെ അഭിമാനത്തിനു ക്ഷതമേൽക്കാതെ തന്നെ ലക്ഷ്മി കുറെ അരിയും അത്യാവശ്യം പലവ്യഞ്ജ നങ്ങളും എത്തിച്ചിരിക്കും.അതുകൊണ്ടുതന്നെ തങ്ങളുടെ തൊഴിലുമയുടെ ഭാര്യയായിമാത്രമല്ല തങ്ങളുടെ ഇല്ലായ്മയിൽ താങ്ങാവുന്ന ഒരു ദേവതയായിട്ടു കൂടിയാണ് ലക്ഷ്മിയെ അവർ കണ്ടിട്ടുള്ളത്.

ഗംഗാധരൻ രാവിലെ കളത്തിലേക്കു പോകും.ഒന്നുകിൽ നാളികേരം പൊതിക്കാനും വെട്ടാനുമുണ്ടാകും,അല്ലെങ്കിൽ വെട്ടിയത് ഉണക്കാനുണ്ടാ കും.അതു വീണ്ടും കൊപ്രയാക്കണം.കൊപ്രയുടെ ഉണക്കു നോക്കിവേണം സ്റ്റോർ ചെയ്യാൻ.വർഷക്കാലത്ത് കൊപ്രയാക്കുന്നത് പറത്തിന്മേൽ(1) വെച്ച് അടിയിൽ ചിരട്ടകത്തിച്ചാണ്. ആ സമയം തീ പടരാതെ നോക്കണം.പൊതിച്ച നാളികേരത്തിൻറെ മടലുകൾ കൂട്ടി വെച്ച് ഒരു കുഴി(2)ക്കുള്ളതാകുമ്പോൾ അയ്യപ്പനും പ്രഭാകരനും അയ്യപ്പിയും കൂടി മൂടും.അത് രാത്രിയിലാണ് ചെയ്യുക.ഉച്ചക്ക് ഗംഗാധരനുള്ള ഭക്ഷണം ആരെങ്കിലും പണിക്കാർ വശം ലക്ഷ്മി കൊടുത്തയക്കും.രാത്രി പത്തുമണിയാകും ഗംഗാധരൻ തിരികെ വരാൻ.വന്നു കുളി കഴിഞ്ഞ് രാത്രി ഭക്ഷണവും കഴിഞ്ഞ് വീണ്ടും മടൽ മൂടുന്നിടത്തേക്കു പോകും.അങ്ങിനെ രാത്രി മടൽ മൂടൽ ആഴ്ച്ചയിൽ രണ്ടോ മൂന്നോ ദിവസമേ കാണൂ.

ഗംഗാധരനായിരുന്നു.ബിസിനസ്സിൻറെ കാര്യനിർവ്വഹണ ചുമതലകൾ.ബിസി നസ്സ് തന്ത്രങ്ങളും ചുക്കാനും മാധവനാണ്.രണ്ടുപേരുടേയും ജോലികളിൽ അവരവർ സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായിരുന്നതു കൊണ്ടാണ് അവരുടെ മുൻ തലമുറയായി കാര്യമായി സമ്പാദ്യങ്ങളോ വസ്തു വഹകളോ ഇല്ലാതിരുന്നിട്ടും ഇത്രയും സ്വത്തുക്കൾ സമ്പാദിച്ചു കൂട്ടുവാൻ കഴിഞ്ഞതും.

…………………………………………………………………………………………………………………………….

കുറിപ്പ് (1)താഴെ വിറകൊ ചിരട്ടയോ കത്തിച്ച് മുകളിൽ കൊപ്രനിരത്താൻ

തയ്യാറാക്കിയ ഇരുമ്പു വല.

(2)ചെളി നിറഞ്ഞ തടാകം പോലുള്ളയിടത്ത് കുഴിയെടുത്ത് മുടഞ്ഞ തെങ്ങോല വളച്ചു വെച്ച് അതിൽ തൊണ്ട് (മടൽ) നിരത്തും.6 മാസമെടുക്കും.അത് ചീഞ്ഞ് പണിക്കാർക്ക് കൈകൊണ്ട് തല്ലി ചകിരിയാക്കിയെടുക്കാൻ പാകമാകാൻ.

……………………………………………………………………………………………………………………………

നാലു മണിക്ക് സോമനും സരസുവും സ്കൂൾ വിട്ടു വന്നു.വൈകീട്ട് ചായയും ചെറിക കടിയോ ഉപ്പുമാവോ അല്ലെങ്കിൽ രാവിലത്തെ ബാക്കി വരുന്ന പലഹാരമോ പിള്ളേർക്കു കൊടുക്കും.ലക്ഷ്മിക്ക് കറവപ്പശുവിനെ വളർത്തുന്ന പണികൂടിയുള്ളതു കൊണ്ട് പാൽ പണം കൊടുത്തു വാങ്ങേണ്ടതില്ല.ബാക്കിവരുന്നത്.സോമൻ ചായക്കടയിൽ കൊണ്ടുപോയി കൊടുക്കും.

അന്ന്പതിവില്ലതാതെ സോമൻ പറഞ്ഞു “അമ്മേ എനിക്കു മതിയായില്ല കുറച്ച് ഉപ്പുമാവു കൂടി.”

രാവിലത്തെ ബാക്കിയിരുന്നതാക കൊണ്ട് ഒന്നും ശേഷിച്ചിരുന്നില്ല.

ലക്ഷ്മി അവനോട് കളിയാക്കികൊണ്ട് പറഞ്ഞു.

“നിനക്കെന്താ വയറ്റിൽ വല്ല കൊക്കപ്പുഴുവുണ്ടോ”

“കുട്ടികൾക്ക് മഴക്കാലത്ത് വിശപ്പു കൂടുതലായിരിക്കും ലക്ഷ്മി.എന്താ ഒരു മഴ,പെരുമഴക്കാലം എന്നു പറയുന്നതാണ് ശരി”.വാവച്ചി പറഞ്ഞു.

“ശരിയാണ്.ഈയിടെ തോരാത്ത മഴയല്ലേ.പല്ലം തുരുത്തിൽ നിന്നും പദ്മനാഭനെ അടുത്ത ദിവസങ്ങളിൽ കാണാം”. ലക്ഷ്മി പറഞ്ഞു.

പെരിയാറിൻറെ കരയിലെ പല്ലംതുരുത്തിലാണ് ലക്ഷ്മിയുടെ സ്വന്തം വീട്. അവിടെ വർഷക്കാലത്ത് പലവട്ടം മലവെള്ളം കയറും.വെള്ളം കയറിയാൽ പറവൂർ പട്ടണത്തിൽ പോകുന്നതിനും എന്തിനും വഞ്ചിവേണം.വഞ്ചിക്കായി ലക്ഷ്മിയുടെ ഏക സഹോദരൻ പദ്മനാഭൻ കടത്തിറങ്ങി വന്ന് ഗംഗാധരൻറെ തൊണ്ട് പകർത്താൻ ഉപയോഗിക്കുന്ന ചെറു വഞ്ചി കൊണ്ടു പോകും.പിന്നെ മലവെള്ളം ഇറങ്ങിയതിനു ശേഷമേ തിരികെ കൊണ്ടു വരൂ.

അതിൻറെ കാര്യമാണ് ലക്ഷ്മി വാവച്ചിയോട് സൂചിപ്പിച്ചത്.

**************************
അദ്ധ്യായം-രണ്ട് വിപ്ളവത്തിൻറെ കനൽ വഴികൾ തേടിയൊരു ജനത

നാട്ടിലെ ജനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്നവരായി മാറുകയായിരുന്നു, കുറെ നാളുകളായി.ഇന്ത്യൻ സ്വാതന്ത്ര്യ സമരവും,ഗാന്ധിജിയും കോൺഗ്രസ്സുമൊന്നും പട്ടിണിക്കാരായ നമ്മുടെ രക്ഷക്കെത്തില്ല എന്നുള്ള നേതാക്കളുടെ പ്രസംഗങ്ങളും പ്രചരണങ്ങളും വിപ്ളവത്തിൻറെ ഉദയ സൂര്യൻ ഒരു നാൾ ഉദിക്കുകതന്നെ ചെയ്യും എന്ന അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.വിരലിലെണ്ണാവുന്ന ചില ഇടത്തരം ഭൂവുടമകളും ക്രൈസ്തവരും മാത്രം ഗാന്ധിജിയുടെ ആദർശങ്ങളിലും കോൺഗ്രസ്സിലും അടിയുറച്ചു നിന്നുള്ളൂ.

ഭരണഘടന ചർച്ചകൾ നടക്കുന്നതൊന്നും നാട്ടിൽ ആരും അറിയുന്നില്ലായി രുന്നു. പത്രങ്ങൾ നേരത്തെ പറഞ്ഞ ഇടത്തരക്കാർ മാത്രമായിരുന്നു വായിച്ചിരു ന്നത്.പനമ്പിള്ളി ഗോവിന്ദമേനോൻ നർത്തുന്ന ദീനബന്ധുവായിരുന്നു പ്രാധാന പത്രം. ചില ഈഴവ കുടുംബങ്ങളിൽ മാത്രം കേരള കൌമുദി വരുത്തും.കമ്മ്യൂ ണിസ്റ്റ് പാർട്ടി പത്രങ്ങളായി ജനയുഗം, നവയുഗം,എന്നിവ ഉണ്ടായിരുന്നുവെ ങ്കിലും പത്രം വരുത്താനുള്ള സാമ്പത്തിക ശേഷിയൊന്നും തൊഴിലാളികൾ ക്കില്ലായിരുന്നു.

കയർ മേഖല കഴിഞ്ഞാൽ ബീഡി തെറുപ്പായിരുന്നു പാവപ്പെട്ടവരുടെ മറ്റൊരു തൊഴിൽ.കൂലികുറവേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഊർജ്ജം കുറവുമാത്രം മതിയാകുന്ന തൊഴിലായിരുന്നതിനാൽ പട്ടിണിക്കാർക്കു പറ്റിയ ജോലിയായിരു ന്നു അത്.രാവിലെ ബി ക്ളാസ്സ് പുകയില ഷോപ്പുകളിൽ നിന്നും പുകയില കെട്ടുകളായി വാങ്ങി വന്ന് വീട്ടിൽത്തന്നെയിരുന്നു ബീഡി തെറുക്കുന്നവരും ഗ്രൂപ്പായിരുന്ന് തെറുക്കുന്നവരുമുണ്ട്.അവിയെ കമ്മ്യൂണിസ്റ്റ് പാർട്ടി ആഫീസിൽ നിന്നും കൊണ്ടു വരുന്ന ജനയുഗമോ ദേശാഭിമാനിയോ ഒരു തൊഴിലാളി വായിച്ചുകൊടുക്കും.മറ്റുള്ളവർ പണിയും ചെയ്യും വാർത്തകളും ലേഖനങ്ങളും കേൾക്കും.എല്ലാവരുടേയും കൂലിയിൽ നിന്നും വായന നടത്തുന്ന ആളുടെ കൂലിയുടെ വിഹിതം പിടിക്കും.ആ സഖാവിൻറെ വീട്ടിൽ ഒരു നേരമെങ്കിലും തീ പുകയണമെങ്കിൽ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലല്ലോ.

ഓരോ വാർത്തയും വായിച്ച് ചർച്ചയും വാദങ്ങളും നടക്കും.ഇടതു രാഷ്ട്രീയ ത്തിനനുകൂലമായ പത്രങ്ങളുടേയും അതിലെ വാർത്തകളുടേയും സ്വാധീനം അവയുടെ ജിഹ്വകളായി തൊഴിലാളികളെ മാറ്റി.അർദ്ധപട്ടിണിക്കാരനും രാഷ്ട്രീയമായി പ്രബുദ്ധരായിരുന്നു.

സ്വാതന്ത്ര്യാനന്തര കാലമായിരുന്നെങ്കിലും ഭരണഘടന നിലവിൽ വന്നിരുന്നില്ല.കൊച്ചിയും തിരുവിതാംകൂറും, മദിരാശിയുടെ ഭാഗമായിരുന്ന മലബാറും ഇതേപോലെ മാറ്റത്തിനു വിധേയമായിക്കൊണ്ടി രുന്നു.പുന്നപ്ര യിലും, വയലാറിലും,കയ്യൂരും കരിവെള്ളൂരിലും , നടന്ന വിപ്ളവ ജ്വാലകളെ ചോരയിൽ മുക്കിക്കൊന്ന ഭൂപ്രഭുക്കളുടെ കഥകൾ അങ്ങിനെ നേരിട്ടു വായിച്ചറിയുന്നതിനും ഇത്തരം ഒരു സംവിധാനം വളമിട്ടു കൊടുത്തിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ധാരാളം കലാസാംസ്കാരിക വിഭാഗങ്ങൾ ഉണ്ടായിരുന്നു.ഇവയുടെ പ്രവർത്തനങ്ങൾ കുറച്ചൊന്നുമല്ല പാർട്ടിയുടെ വളർച്ചക്ക് സഹായകരമായത്.കായംകുളം കേന്ദ്രമായി പ്രവർത്തിച്ച കെ.പി.എ.സി. (കേരള പയനീയേഴ്സ് ആർട്ട്സ് ക്ളബ്ബ്) യുടെ നാടകങ്ങൾ ആദ്യകാലങ്ങളിൽ വിപ്ളവത്തിന് ആക്കം കൂട്ടത്തക്ക പ്രമേയങ്ങളായിരുന്ന ല്ലോ.തോപ്പിൽ ഭാസിയും,കാമ്പിശ്ശേരി കരുണാകരനും,പൊൻകുന്നം ദാമോദരനുമൊക്കെ ഇളക്കിവിട്ട സാംസ്കാരിക വിപ്ളവം ജനങ്ങളെയാകെ ആകർഷിച്ചതോടെ പാർട്ടിക്ക് വേരോട്ടമുള്ള ഗ്രാമങ്ങളിലൊക്കെ കെ.പി.എ.സി മാതൃകയിൽ സംഘടനകളും അവയിലൂടെ പുതിയ ലോകത്തിൻറെ മാസ്മമരിക സാദ്ധ്യതകൾ പട്ടിണിപ്പാവങ്ങൾക്ക് പകർന്നു കിട്ടുകയായിരുന്നു.പാർട്ടിയുടെ ഈ ക്രാന്ത ദർശിത്വം മൂലം കേരളം കമ്മ്യൂണിസത്തിൻറെ പറുദീസയായി മാറുന്നത് അതിൻറെ നേതാക്കൾക്കു പോലും അത്ഭുതത്തോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

ഇതിൻറെ ഭാഗമായി അച്ചുതൻ പ്രസിഡണ്ടും കെ.വി.സുകുമാരൻ സെക്രട്ടറി യുമായി സി.പി.എ.സി.(ചെറായി പയനീയേഴ്സ് ആർട്ടസ് ക്ളബ്ബ്) സ്ഥാപിതമായി.ഒരു ഗായകസംഘവും നാടക ഗ്രൂപ്പും രൂപീകൃതമായി.നാടക ങ്ങളിൽ തൊഴിലാളികൾ ആകൃഷ്ടരായി.സുകുമാരൻ, വഞ്ചികുത്തുകാരൻ പ്രഭാകരൻ ഹാസ്യനടനും കുഞ്ഞപ്പൻ എന്ന ഗായകനും ഇതിൻറെ ഭാഗമായിരുന്നു.ഗംഗാധരൻറെ അയൽപക്കക്കാരുമായിരുന്നു ഇവരെല്ലാം.

അദ്ധ്യായം മുന്ന്.
ആദ്യ ബോട്ടുയാത്ര

ഇതിനിടെ നന്ദൻ പതുക്കെ വളർന്നുകൊണ്ടിരുന്നു.അവന് പല്ലൊക്കെ മു ളച്ചെങ്കിലും സംസാരശേഷി കിട്ടിയിരുന്നില്ല.ലക്ഷ്മിയും ഗംഗാധരനും മകനെ ആധിയോടെ നോക്കി.മൂന്നു വയസ്സു കഴിഞ്ഞിട്ടും സംസാരമില്ല.കിഴക്കെ വീട്ടിലെ കയർത്തൊഴിലാളികളായ കുമാരനെ മാണ്ടനെന്നും,കല്ല്യാണി യെ കണിച്ചിയെന്നും പാറുക്കുട്ടിയെ പാട്ടാട്ടിയെന്നുമൊക്കെ വിളിക്കാനെ അവനു കഴിഞ്ഞുള്ളൂ.

നന്ദനു നാലു വയസ്സായി. ലക്ഷ്മിയും ഗംഗാധരനും ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ല.അവൻ നല്ലവണ്ണം സംസാരിക്കുവാൻ തുടങ്ങി.അ ക്കാര്യത്തിൽ പാർവ്വതിയുടെ കുടുംബത്തോട്അവർക്ക് നന്ദിയുണ്ടായി രുന്നു.അവരുമായുള്ള അവൻറെ അടുപ്പവും ജീവിതവുമാണ് അവൻറെ മാറ്റത്തിനുള്ള കാരണമെന്ന് അവർ വിശ്വസിച്ചു.പാർവ്വതി പാടിക്കൊടുക്കുന്ന നാടൻ പാട്ടുകൾ അവൻ വീട്ടിൽ വന്ന് അമ്മക്ക് പാടി കേൾപ്പിച്ചുകൊടുക്കും.അവൻ ഉറഹ്ഹണമെങ്കിൽ അതുപോലുള്ള പാട്ടുകൾ നക്ഷ്മിയും പാടിക്കേൾപ്പിച്ചു കൊടുക്കണമെന്നായി കാര്യങ്ങൾ.പാർവ്വ തിയോട് ചോദിച്ച് ആ പാട്ടുകൾ ലക്ഷ്മി ആ പാട്ടുകൾ പഠിച്ച് അവന് പാടിക്കൊടുത്തു തുടങ്ങി.

“എന്നെയെറിഞ്ഞവനെവെടക്കാക്കിയില്ലെങ്കിൽ

കിണ്ണത്തില് വെള്ളം വെച്ച് മുങ്ങി മരിക്കും ഞാൻ

എന്നെ എറിഞ്ഞവനെ വെടക്കാക്കിയില്ലെങ്കിൽ

നെയ്യപ്പം ചുട്ടു നഞ്ചാക്കി തിന്നും ഞാൻ

എന്നെയെറിഞ്ഞവനെ വെടക്കാക്കിയില്ലെങ്കിൽ

പൂവൻ പഴംകൊണ്ടു കുത്തി മരിക്കും ഞാൻ

എന്നെയെറിഞ്ഞവനെ വെടക്കാക്കിയില്ലെങ്കിൽ

തുമ്പക്കടമേൽ തൂങ്ങി മരിക്കും ഞാൻ”

ഇതുപോലുള്ളപാട്ടുകളായിരുന്നു അവനിഷ്ടം.അതിനൊപ്പം ലക്ഷ്മിയുടെ ദു:ഖം നിറഞ്ഞ കഥകളും പറഞ്ഞു കേൾക്കുന്നതവന് വലിയ ഇഷ്ടമായിരുന്നു.ഏഴാങ്ങളമാർക്കും കൂടിയുള്ള ഒരേയൊരു കുഞ്ഞിപ്പെങ്ങളെ പുലി പിടിച്ചു കൊണ്ടു പോയതും രാജകുമാരിയെ മലവേടൻ കട്ടു കൊണ്ടു പോയി പകരം കറുത്തു കാണാൻ കൊള്ളാത്ത അവൻറെ വേടക്കിടാത്തിയെ രാജകുമാരിയാക്കി രാജധാനിയിലേക്കയച്ചതും കേൾക്കുമ്പോൾ നന്ദൻറെ കണ്ണു നിറയും.,ഒപ്പം ലക്ഷ്മിയുടേയും.ആങ്ങള മാരുടെ കുഞ്ഞു പെങ്ങളേയും വെയിലേറ്റു കറുത്തു പോയ രാജകുമാരിയേയും സ്വപ്നം കണ്ടവനുറങ്ങും.

വേനലും മഞ്ഞും മഴയും ഓരോ വട്ടം കടന്നു പോയി.ഗംഗാധരൻറെ മറ്റൊരു സഹോദരിയായ പാർവ്വതിയുടെ മകൾ പത്മാവതിയുടെ വിവാഹം അറിയിപ്പു വന്നു.മൂത്തകുന്നത്താണ് പാർവ്വതിയുടെ വീട്.അവിടേക്ക് ബോട്ടിൽ പോകാൻ ഗംഗാധരനും ലക്ഷ്മിയും തീർച്ചയാക്കി.

“നന്ദനേയും കൊണ്ടുപോകാം.സരസുവും സോമനും സകൂളിൽ നിന്നും വരുന്നതിനു മുമ്പിങ്ങ് എത്തുകയും ചെയ്യാമല്ലോ. ലക്ഷ്മി തലേദിവസം പറഞ്ഞു

ബോട്ടു യാത്രയുടെ കാര്യം അറിഞ്ഞതു മുതൽ നന്ദന് ആവേശമായി.

വിധം നേരം വെളുപ്പിച്ചു.

നന്ദനെ ഉടുപ്പിവിച്ചു. ലക്ഷ്മിയും അണിഞ്ഞൊരുങ്ങി.ഗംഗാധരനും ലക്ഷ്മിക്കുമൊപ്പം നന്ദനും പുറപ്പെട്ടു. ബോട്ടു ജെട്ടിയിലേക്ക്.ജെട്ടിക്കടുത്തു മുഴുവനും ഗംഗാധരൻറെ പരിചയക്കാരും സിൽബന്ധികളുമാണ്.മാധവനും നാലഞ്ചു ബോട്ടുകളുണ്ട്.രണ്ട് ബോട്ടുകൾ എറണാകുളത്തേക്കും മൂത്തകുന്നത്തേക്കുള്ളതും ഒപ്പം ജെട്ടിയിൽ അടുത്തു പെട്ടെന്ന് നന്ദൻറെ ഭാവം മാറി അവൻ ബയപ്പെട്ടു കരയാൻ തുടങ്ങി.കരച്ചിലിനിടയിൽ അവൻ അലറി

എനിക്ക് വിമാനത്തിൽ കയറാൻ പേടിയില്ലേയ് ബോട്ടിൽ കയറാൻ പേടിയാണേയ്.

ബോട്ടിലെ യാത്രക്കാർ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

നന്ദൻ അമ്മയുടെ കൈ പിടി വിടുവിച്ച് ഓടി വീട്ടിലേക്ക്

നിൽക്കുമോനേ ലക്ഷ്മി പിറകേ ഓടി ബോട്ടുകൾ പോകാതെ കിടന്നു.

അവസാനം ബോട്ടിന് ടിക്കറ്റ് കൊടുക്കുന്ന കൃഷ്ണൻകുട്ടി പറഞ്ഞു

നിങ്ങൾ രണ്ടുപേരും പൊക്കോളൂ ഞാൻ മോനെ വീട്ടിലാക്കിക്കോളാം.

അങ്ങിനെ ലക്ഷ്മിയും ഗംഗാധരനും വിവാഹത്തിനു പോയി.

നന്ദനേയും കൊണ്ട് നന്ദൻ കിണ്ടൻ കുണ്ടി എന്നു വിളിക്കുന്ന വലിയച്ഛൻറെ ഒക്കത്തിരുന്ന് വീട്ടിലേക്കു മടങ്ങി.വീട്ടിലേക്കു പോകും വഴി അദ്ദേഹം നന്ദന്കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തു.അവന് സന്തോഷമായി. വീട്ടിൽ വാവച്ചിയുണ്ടായിരുന്നു.നന്ദൻറെ ആദ്യ ബോട്ടു യാത്രയെക്കുറിച്ചറിഞ്ഞ വാവച്ചി പൊട്ടിച്ചിരിച്ചു.

അദ്ധ്യായം നാല്- ഗ്രാമഫോൺ

നന്ദനെക്കൊണ്ട് വലിയ ശല്യമായി ലക്ഷ്മിക്ക്..സോമനും സരസുവും സ്കൂളിൽ പോകാൻ തുടങ്ങിയതോടെ പിടിപ്പതു പണിയുണ്ടാകും അടുക്കളയിൽ.അതിനിടയിൽ നന്ദൻറെ ശാഠ്യങ്ങൾക്ക് അവക്ക് വഴങ്ങേണ്ടി വരും.

ഒരു ദിവസം ലക്ഷ്മി പപ്പടം വറുക്കുവാൻ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുവാൻ വെച്ചിരിക്കുകയാണ്. അപ്പോഴാണ് പടിക്കൽ ഒരു വിളി കേട്ടത്

ലക്ഷ്മ്യേ….

ആരാ വന്നെതെന്നറിയാൽ പുരത്തു പോയി നോക്കാൻ .തയ്യാറായപ്പോഴാണ് നന്ദൻവല്ല കുസൃതിയുമൊപ്പിച്ചാലോ എന്ന് അവൾക്കു തോന്നിയത്. അവൾ നന്ദനോടായി പ്പറഞ്ഞു.

മോനേ, വെളിച്ചെ ണ്ണ തിളക്കുകയാണ് അതിൽ കയ്യിടരുത്.അമ്മേടെ മോനല്ലേ.

ഇല്ല്യ.. അവൻ പറഞ്ഞു

ലക്ഷ്മി പുറത്തു ചെന്നു നോക്കി. തെക്കേതിലെ പാറു ചേടത്തിയാണ്.2 രൂപ കടം വാങ്ങാൻ വന്നതാണ്. അതെടുക്കാൻ അകത്തേക്കു കയറാൻ തുടങ്ങിയപ്പോഴാണ് നന്ദൻറെ കരച്ചിൽ കേട്ടത്.

കൊച്ചീഞ്ചണ്ട്യേയ് കൊച്ചീഞ്ചണ്ട്യേയ്…………………

ലക്ഷ്മി ഓടിച്ചെന്നപ്പോൾ ചട്ടിയിൽ കയ്യിട്ടുകൊണ്ട് നിൽക്കുന്ന കുട്ടിയെയാണ് കണ്ടത്.അവനെയും എടുത്തുകൊണ്ട് അവൾ ഓടി കുറെ നേരം കൈ വെള്ളത്തിൽ മുക്കിപ്പിടിച്ചു.അവൻ കരച്ചിൽ നിറുത്തിയിരുന്നില്ല.പിന്നെ നല്ല ചെറുതേൻ പുരട്ടിക്കൊടുത്തു.അന്നു വൈകീട്ട് ഗംഗാധരനും കുട്ടികളും വന്നപ്പോൾ അവൾ പറഞ്ഞു.

ഇവനെ മേക്കാൻ എന്നെക്കൊണ്ടു കഴിയില്ല. ആരെയെങ്കിലും സഹായത്തിനു നിറുത്തണം.

ശങ്കരൻറെ മകൾ ചന്ദ്രവതിയുടെ കാര്യം ചോദിച്ചു നോക്കാം..ഗംഗൻ പറഞ്ഞു.

അവൾ ഇപ്പോൾത്തന്നെ പലദിവസങ്ങളിലും വരുന്നുണ്ടല്ലോ.അന്ന് നെല്ലു പുഴുങ്ങാനും ഉണക്കാനും, പശുവിനെ കുളുപ്പിക്കാനുമൊക്കെ കാണും.അവളോട് എല്ലാ ദിവസവും വരാൻ പറയാം.അവൾക്ക് കൂടുതൽ പണിയുള്ള ദിവസം നന്ദനെ സരസു കൂടെ കൂട്ടട്ടെ. അവളുടെ ക്ളാസ് ടീച്ചറോട് പറഞ്ഞാൽ സമ്മതിക്കും.അവൻ അവളുടെ കൂടെ ക്ളാസ്സിൽ ഇരുന്നോളും.

ഗംഗൻ അങ്ങിനെ തന്നെ ചെയ്തു.

അടുത്തദിവസം മുതൽ സരസു പോകുമ്പോൾ നന്ദനും കൂടെ പോകും.അവൻ കുറെ ദിവസം ക്ളാസിൽ സരസുവിൻറെ കൂടെ അടങ്ങിയൊതുങ്ങി ഇരുന്നു.

പിന്നെ അവനു മടുത്തു.ഒരു ദിവസം സരസുവുമായി വഴക്കിട്ട് അവൻ ഷർട്ടും നിക്കറുമൊക്കെ അഴിച്ചു കളഞ്ഞ് ക്ളാസ്സ് മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ഓടാൻ തുടങ്ങി.മുതിർന്ന ക്ളാസ്സിലെ കുട്ടികൾ അവനെ കൂകി വിളിച്ചു.സരസുവിന് നാണമായി.അവനു കൂസലൊന്നുമില്ലായിരുന്നു.വൈകീട്ടു വീട്ടിൽ വന്നപ്പോൾ സരസു തീർത്തു പറഞ്ഞു.

ഇവനേയും കൊണ്ട് ഞാൻ ക്ളാസ്സിൽ പോകില്ല.

അങ്ങിനെ സ്കൂളിലെ പോക്ക് നിന്നു.

വീണ്ടും കിഴക്കേതിലെ പാർവ്വതിയുടെ അടുത്തു തന്നെ നന്ദനെ ആക്കും.

ആയിടക്ക് നന്ദനെ രസിപ്പിച്ച ഒരു സംഭവം നടന്നു.

ഗ്രാമഫോൺ എന്ന പാട്ടു പാടുന്ന യന്ത്രം.വന്നയിടയായിരുന്നു.ഗംഗാധരനും പാർവ്വതിയുടെ ഭർത്താവ് വേലായുധനും ഗംഗാധരൻറെ അകന്ന ബന്ധത്തിൽപ്പെട്ട കൊല്ലംപറമ്പിലെ നാരായണനും, വാവച്ചിയുടെ മകൻ അച്ചുതനും ചേർന്നു കൂട്ടായി പണം മുടക്കി ഒരു ഗ്രാമഫോൺ വാങ്ങി. എല്ലാവർക്കും ഉപയോഗിക്കാനായി വേലായുധൻറെ വീട്ടിൽവെയ്കാനും തീരുമാനിച്ചു.വേലായുധൻറെ മകൻ ടൈലറും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായ സുകുമാരൻ അതു കൈകാര്യം ചെയ്യും.സ്പ്രിംഗ് കൊടുത്താണ് പ്രവർത്തിപ്പിക്കുന്നത്.ഇരുമ്പിൻറെ സൂചിയിലൂടെ യാണ് സൌണ്ട് ബോക്സിലേക്കും കോളാമ്പിയിലേക്കും പാട്ടു കേൾക്കുന്നതും.ഏതാണ്ട് അഞ്ചു പത്തു വീടുകളിലിരുന്നാൽ പാട്ടു കേൾക്കാം.അന്നത്തെ കാലത്ത് നാട്ടു കാർക്ക് അതൊരു അത്ഭുതമായിരുന്നു.

ഗ്രാമഫോൺ വന്നതിനുശേഷം ന്നദൻ പാർവ്വതിയുടെ വീട്ടിൽ നിന്നും പോരാതെയായി. രാവും പകലും അവിടെത്തന്നെ.രാത്രി സുകുമാരൻ വന്നാലെ പാട്ടു കേൾക്കാൻ കഴിയൂ.മറ്റാർക്കും പാട്ടു വെക്കാനറിയില്ല.

നന്ദൻ ഉള്ളിൽ കരുതി.ഒരു ദിവസം ഞാനും പഠിക്കും. പാട്ടു വെക്കാൻ.

പാട്ടുകൾ വളരെ ശ്രദ്ധയോടെയാണവൻ കേൾക്കുക.അന്ന് ഹിന്ദിപ്പാട്ടുകളാണ് അധികവും.തമിഴും മലയാളവും പാട്ടുകൾ പോലും ഹിന്ദി ട്യൂണിലായിരിക്കും.നന്ദനിഷ്ടമുള്ള പാട്ടുകളെപ്പറ്റിയും മറ്റും അമ്മയോടും ജ്യേഷ്ഠൻ സോമനോടും അവൻ പറയും സോമനും പാട്ടുകൾ ഇഷ്ടമാണ്.ഒറ്റ സിനിമപോലും കാണാതിരിക്കില്ല സോമൻ.അത് ദൂരെയുള്ള എറണാകുളത്തായാലും പറവൂരായാലും പോയി കണ്ടിരിക്കും അതിലെ പാട്ടു പുസ്തകം തീയറ്ററിൽ കിട്ടും.അതും വാങ്ങി സൂക്ഷിക്കും.സോമൻ അത്യാവശ്യം സിനിമാ പാട്ടുകൾ പാടും.അത് നന്ദന് പാടിക്കൊടുക്കും.നന്ദൻറെ ഇഷ്ടമുള്ള പാട്ടുകൾ പാടുന്ന ചേട്ടനേയും ചേച്ചിയേയും അവരുടെ പേരും അവനറിയില്ല.തലത്ത് മഹമൂദ്,സുരയ്യ,നൂർജഹാൻ,ശംഷാദ് ബീഗം എന്നിവരുടെ പാട്ടുകളാണധി കവും.

മേരാഘയാന ദിൽ സെ പ്യാരീ ഹെ

ഉൽഫത്ത് കോയി ജാമിയേന ജായേഗ

ആയേഗാ ആയേഗാ ആയേഗാ

ആയേഗാ ആനേ വാലീ ആയേഗാ

മെരേ ചാന്ത് മേരീ ചാന്ദ്നീ ഓ ഓ

ദിലഗില ഗാനാ കോയീ ദില്ലഗി കോയീ ദില്ലഗി.

ഈ വക പ്പാട്ടുകൾ കേട്ടാൽ മകുടിയൂതുന്ന പാമ്പാട്ടിയുടെ മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനേപ്പോലെ നന്ദൻ നിന്നാടും.

അക്കാലത്ത് ഒരു വിധം പണക്കാരായ കുടുംബക്കാരെല്ലാം സ്കൂൾ അടക്കുന്ന വേനൽക്കാലത്ത് ഏപ്രിൽ-മേയ് മാസങ്ങളിൽ ആലുവ മണപ്പുറത്ത് അടുത്ത വീടുകളിൽ കുടുംബസമേതം വാടകക്കു താമസിക്കും.ചെറായിയിൽ ആ സമയം കിണറുകളിലും കുളങ്ങളിലും ഉപ്പു വെള്ളമായതിനാൽ കുളിക്കാന പോലും നല്ല വെള്ളമുണ്ടാവില്ല എന്നതും അസ്ഹ്യമായ ചൂടും സുഖവാസത്തിന് മറ്റു മാർഗ്ഗങ്ങളൊന്നുമില്ലാ തിരുന്നതും.അതിനു പ്രോത്സാഹനമായിരുന്നു.

ഗംഗാധരനും എല്ലാവർഷവും പോകും കുളിച്ചു താമസിക്കാൻ.വാടകക്കാണ് അവൻ.മാധവന് സ്വന്തം വീട് ആലുവ മണപ്പുറത്തിനടുത്തുള്ളതിനാൽ അവിടെയായിരിക്കും.ഗംഗാധരനും ലക്ഷ്മി യും സഹായത്തിന് തൊട്ട വീട്ടിലെ ജാനകിയുടെ മകൻ കുമാരനേയും അകന്ന ബന്ധത്തിലം കേശവൻറെ മകൾ അമ്മുവിനേയും കൊണ്ടുപോകും.

ആ വർഷം നന്ദന് ആ യാത്ര സന്തോഷമായിരുന്നു.വീട്ടു സാധനങ്ങളുടെ കൂട്ടത്തിൽ സോമൻറെ നിർബന്ധത്തിനു വഴങ്ങിയും സുകുമാരൻറെ എതിർപ്പിനെ അവഗണിച്ചും ഗ്രാമഫോൺ പെട്ടിയും കൂടെ എടുത്തിരുന്നു മെന്നതാണ് കാരണം.

അടുത്ത വീടുകളിലെ കുട്ടികൾ പെട്ടി പെച്ചാൽ ഓടി വരും പാട്ടു കേൾക്കാൻ.അവർക്കതൊന്നും അറിയില്ലാത്തതിനാൽ കണ്ണിൽ കണ്ടതൊക്കെ അതിലേക്കു വലിച്ചറിയും.ലക്ഷ്മി അവരെ ഓടിക്കും.ലക്ഷ്മിക്ക് അവിടെ ചെന്നാൽ സ്ഥിരം കൂട്ടുകാരെ കിട്ടും. പലപ്പോഴും ചക്ക മാങ്ങ എന്നിവ കൊണ്ടുക്കൊടുക്കും അവർ.

ആ വർഷ സുഖവാസം നന്നായിത്തന്നെ ആ കുടുംബം കഴിച്ചു കൂട്ടി.സ്കൂളുകൾ തുറന്നതോടെ അവർ പരിവാര സമേതം വഞ്ചിയിൽത്തന്നെ നാട്ടിലേക്കു മടങ്ങി.

അദ്ധ്യായം അഞ്ച്. നിലത്തെഴുത്ത് കളരിയിൽ

ലക്ഷ്മി ഗംഗാധരനോട് പറഞ്ഞു

“നന്ദൂനെ സ്കൂളിൽ ചേർക്കേണ്ട സമയമായി.അവന് പഠനത്തിൽ നല്ല താൽ പ്പര്യം ഉണ്ടാകുമെന്നൊക്കെയല്ലേ ജാതകമെഴുതിയ കുമാരൻ കൊച്ഛൻ പറ ഞ്ഞത്.അവനെ കൊച്ചിറ്റി ആശാൻറെ അടുത്ത് എഴുത്തിനിരുത്തിയാലോ.”

ഗംഗാധരനും അത് നല്ല ആശയമായിത്തോന്നി.

“ശരിയാണ് അച്ചുതനോട് പറയാം ആശാനെക്കണ്ട് ഏർപ്പാടാക്കാൻ”

അന്നുതന്നെ അച്ചുതൻ കൊച്ചിറ്റി ആശാനെക്കണ്ട് നന്ദൻറെ പഠനം ഏർപ്പാടാക്കി.കൂടെ അച്ചുതൻറെ അനിയൻ ദാമോദരൻറെ മക്കളായ ബാബു,സതി എന്നിവരേയും കൂടെ എഴുത്തിനിരുത്തുന്ന കാര്യം അമ്മാവനോട് അച്ചുതൻ ആരാഞ്ഞൂ.ആയിക്കോളാൻ ഗംഗാധരനും പറഞ്ഞു.അങ്ങിനെ നല്ല ദിവസം നോക്കി അടുത്ത തിങ്കളാഴ്ച്ച മൂന്നുപേരേ യും എഴുത്തിനിരുത്താൻ തീരുമാനിച്ചു.

ലക്ഷ്മി തലേദിവസം രാത്രി നന്ദന് കുറെ ഉപദേശങ്ങൾ നൽകി.പഠനത്തിൽ ശ്രദ്ധിക്കേണ്ടതിൻറെ ആവശ്യകത അവനോട് പറഞ്ഞു കൂടുതലൊന്നും അവന് മനസ്സിലായില്ലെങ്കിലും എല്ലാം മൂളിക്കേൾക്കുകമാത്രം ചെയ്തു.

രാവിലെ കുളിച്ചൊരുങ്ങി നാമം ജപിച്ച ശേഷം ലക്ഷ്മി അവനെ വാവച്ചിയുടെ വീട്ടിലെത്തിച്ചു.അൽപ്പം കഴിഞ്ഞ് കൊച്ചിറ്റി ആശാൻ ഒരു കുടയും സഞ്ചിയുമായി എത്തി.

നന്ദനും ബാബുവും സതിയും നിരയായി കിഴക്കോട്ടു ദർശനമായി ആശാൻറെ മുമ്പിൽ നിന്നു.ആദ്യം നന്ദൻ ലക്ഷ്മി നൽകിയിരുന്ന വെറ്റിലയും അടക്കയും ഒരു ഒറ്റരൂപയും ചേർത്തു പിടിച്ച് ആശാൻറെ കാൽക്കൽ വെച്ചു തൊഴുതു. ആശാൻ അവനെ തലയിൽ കൈവെച്ചനുഗ്രഹം നൽകി. അതുപോലെ തന്നെ ബാബുവിനേയും സതിയേയും ആശാൻ അനുഗ്രഹിച്ചു.

അന്നു തന്നെ പഠനം ആരംഭിച്ചു.ആശാൻ സഞ്ചിഅഴിച്ച് ചാണകം മെഴുകിയ തറയിൽ വിരിച്ചു.ചരലിനൊപ്പം കണ്ട ആശാൻറെ എഴുത്താണി ചെറുതായി നന്ദനിൽ ഭയം ഉണ്ടാക്കി.അമ്മ പറഞ്ഞ് അവൻ കേട്ടിരുന്നു.വടക്കേതിലെ സത്യശീലൻ ചേട്ടനെ പഠിക്കാത്തതിനോ കുസൃതി കാട്ടിയിട്ടോ എന്തോ എഴുത്താണിക്കു തുടയിൽ കുത്തിയിട്ട് ചോര വന്നകാര്യം.എങ്കിലും താൻ കുസൃതിയൊന്നും കാട്ടില്ലല്ലോ എന്നോർത്തപ്പോൾ അവന് സമാധാനമായി.

നന്ദൻറെ കൈപിടിച്ച് ആശാൻ അക്ഷരങ്ങൾ മണ്ണിലെഴുതിക്കും.അ എന്ന അക്ഷരത്തിൽ തുടങ്ങി.എഴുതുന്നതിനൊപ്പം രണ്ടു പേരും വായിക്കുകയും ചെയ്യും.പലപ്രാവശ്യം എഴുതിക്കൊടുത്തു കഴിഞ്ഞാൽ പിന്നെ നന്ദൻ സ്വയം എഴുതണം.തെറ്റു കൂടാതെ നന്ദൻ എഴുതും.ബാബുവും സതിയും ഇടക്കു തെറ്റിക്കും.ആശാൻ വഴക്കു പറയും.

മലയാള ഭാഷയിലെ അമ്പത്തിരണ്ടക്ഷരങ്ങളും മൂന്നു പേരും മൂന്നു മാസങ്ങൾ കൊണ്ട് പഠിച്ചു തീർത്തു.പഠിച്ചതൊക്കെ എല്ലാദിവസവും വീണ്ടും ഓർമ്മയിൽ വെക്കാനായി അക്ഷരങ്ങൾ ഓലയിൽ എഴുതിക്കൊടുത്തു ആശാൻ.

മുന്നു പേർക്കും ആശിർവ്വാദം നൽകി.ആശാൻ നന്ദനെ പ്രത്യേകം ആശിർവദിച്ചതെന്തിനാമെന്നു മാത്രം അവനു മനസ്സിലായില്ല.

ഇതിനിടക്ക് സ്കൂൾ തുറന്നിരുന്നു.നന്ദനെ താൻ കൂടെ അംഗമായ സഭ നടത്തുന്ന സ്കൂളിൽ ഒന്നാം ക്ളാസ്സിൽ ഗംഗാധരൻ തന്നെ കൊണ്ടുപോയി ചേർത്തു.

തങ്കമ്മ ടീച്ചറിൻറെ ക്ളാസ്സിലാണ് നന്ദൻ.ടീച്ചറെ അവന് ഇഷ്ടമായി.തൻറെ അമ്മയെപ്പോലെയല്ല.തടിച്ചിട്ടാണ് ടീച്ചർ.

ഹാജർ വിളിക്കുമ്പാൾ എഴുന്നേറ്റു നിൽക്കണമെന്ന് ടീച്ചർ പറഞ്ഞു മനസ്സിലാക്കി.ദിവസം ഒരു പ്രാവശ്യം മാത്രമേ ഹാജർ വിളിക്കൂ.ക്ളാസ്സിൽ പുതിയ കൂട്ടുകാരെ കിട്ടി.അവരിൽ പ്രധാനികളായിരുന്നു വിജയൻ,സലിം, ആനന്ദൻ. പിന്നെ ഇപ്പോഴത്തെ കൂട്ടുകാരനായ വത്സനും.അതിൽ സ്കൂളിലെ ഡ്രോയിംഗ് സാറിൻറെ മകനാണ് സലിം എന്നവൻ അറിഞ്ഞു.

അമ്മ ലക്ഷ്മിയും വീട്ടിലെ അടുക്കളയും,പശുത്തൊഴുത്തും, തണ്ടികയും പാറുച്ചേടത്തിയും കളിക്കൂട്ടുകാരി സരളയും പിന്നെ കൂട്ടുകാരുമായിരു്നു ഇതുവരെ നന്ദൻറെ ലോകം.ഇപ്പോൾ അത് സ്കൂളിലേക്കും പടർന്നുവെന്നു മാത്രം.സ്കൂളിൽ രാവിലെ പ്ത്തു മണിമുതൽ വൈകീട്ട് നാലു മണിവരെ കഴിച്ചു കൂട്ടുന്നത് അത്ര സുഖകരമായ ഏർപ്പാടായി അവനു തോന്നിയില്ല. എങ്കിലും ഉച്ചക്ക് ഭൿണത്തിനായി ഒരുമണിക്കൂർ കിട്ടുന്നത് വലിയൊരാശ്വാസമായി അവന്.ആ നേരം സരസുവിനൊപ്പം. വീട്ടിലേക്ക് മര്യാദരാമനായി ഓപ്പക്കൊപ്പം നടക്കും. വീട്ടിലേക്ക് അഞ്ചു മിനിട്ട് നടക്കാനേ ഉള്ളൂ.പഴയ തുണി ഉലിഞ്ഞു കളയുന്ന നന്ദനല്ല അവനിപ്പൊ.സരസു പഠിക്കാൻ മോശമായിരു്നു അവളുടെ പ്രായത്തിനനുസരിച്ച് ഏതാണ്ട് ആറാം സ്ളാസ്സിലെങ്കിലും എത്തേണ്ടതായിരു്നവെങ്കിലും ഇപ്പോൾ മൂന്നാം ക്ളാസ്സിലെത്തിയിട്ടേ ഉണ്ടാ യിരുന്നുള്ളൂ.നാലു മണിക്ക് സ്കൂൾ വിട്ടാൽ നന്ദൻ സരസുവിനെ കാത്തു നിൽക്കില്ല.ശരം വിട്ട കണക്കേ വീട്ടിലേക്കോടും.സരസു പിറകേ എടിയാലും നന്ദനെ കിട്ടില്ല ഒപ്പം.

വൈകുന്നേരത്തെ ചായയും ചെറിയ കടിയും അമ്മ ഉണ്ടാക്കി വെച്ചിരിക്കും.സോമൻ ആ വർഷം കോളേജിൽ ചേർന്നിരുന്നു.ഹോസ്റ്റലിൽ ആയതിനാൽ ആഴ്ച്ചയിലോരിക്കലേ വരൂ.തൃശുരിലാണ് പഠനത്തിനു ചേർന്നത്.സരസുവും നന്ദനും ഒന്നിച്ചാണ് ചായകുടി. അതു കഴിഞ്ഞാൽ കൂട്ടുകാരെ തേടി ഇറങ്ങും.ചിറപ്പറമ്പിലെ കുമാരൻ വാപ്പൻറെ മകൾ സരളയാണ് പ്രധാന കൂട്ട്.അവൾക്ക് നാലു വയസ്സേ ആയിട്ടുള്ളൂ.അവിടേക്കാണ് അവൻ ആദ്യം ഓടുക.അവിടെനിന്നും അവളേയും പിടിച്ചു വലിച്ചുകൊണ്ട് മറ്റു കൂട്ടുകാരുടെ അടുത്തേക്ക്.വൽസൻ മാലതി രതി എന്നിവരുമായി മണ്ണിലാണ് കളി.മഴയുള്ള ദിവസങ്ങളിൽ ലക്ഷ്മി അവനെ കളിക്കാൻ വിടില്ല.ആ സമയം ആശാൻ ഓലയിൽ എഴുതിക്കൊടുത്ത അക്ഷരങ്ങൾ വീണ്ടും എഴുതാൻ അവനെ നിർബ്ബന്ധിക്കും.അതു കഴിഞ്ഞാൽ മേൽ കഴുകിച്ചുകൊടുക്കും ലക്ഷ്മി.ഉമ്മറത്ത് കത്തിച്ചു വെച്ച നിലവിളക്കിനുമുമ്പിൽ നെറ്റിയിൽ ഭസ്മവും തൊട്ട് സരസുവും നന്ദനും സന്ധ്യാ നാമം ചൊല്ലണം.ലക്ഷ്മിക്കതു നിർബ്ബന്ധമാണ്.ദൈവസ്തുതികൾക്കു ശേഷം ശ്രീനാരായണ ഗുരുദേവൻറെ ദേവദശകം ചൊല്ലിക്കും.അതെല്ലാം ചൊല്ലാൻ അമ്മ പഠിപ്പിച്ചിട്ടുണ്ട് അവനെ.ഇങ്ങനെ ദിനങ്ങൾ കൊഴിഞ്ഞു വീഴുന്നതിനിടക്കാണ് നന്ദൻ ആ സന്തോഷ വാർത്ത അറിഞ്ഞത്.

അദ്ധ്യായം ആറ് -അനിയത്തിപ്രാവിൻറെ ജനനം.

ലക്ഷ്മി അടുത്തകുഞ്ഞിനെ ഗർഭം ധരിച്ചു.അമ്മ തന്നെയാണ് ഇക്കാര്യം നന്ദനോട് പറഞ്ഞത്.

നന്ദൂമോനെ, മോന് ഒരനിയത്തിക്കുട്ടി വരാൻ പോകുന്നു.അനിയത്തിയാണോ അനിയനാണോ എന്നറിയില്ലാട്ടോ.

എന്നാണമ്മേ അത് വരുന്നത്.

കുറച്ചു കഴിയും.മോനു സന്തോഷമായോ.ഇനി കളിക്കാൻ കൂട്ടുകാരെ തേടി പോകണ്ടല്ലോ മോന്

മ്ഉം.

അവൻ മൂളി.

മാസങ്ങൾ കടന്നുപോയി.സ്കൂളും അതു കഴിഞ്ഞ് സരളയും മറ്റു കൂട്ടുകാരും ചേർന്നുള്ള കളി.

സരളയുടെ അമ്മ അമ്മിണിക്ക് നന്ദനെ വലിയ കാര്യമാണ്.ഒരേ തറവാട്ടുകാരായതിനാൽ ചേടത്തിയെന്നാണ് അമ്മിണി ലക്ഷ്മിയെ വിളിക്കുക.നന്ദനെ മറ്റു അയൽപക്കക്കാരെപ്പോലെ തന്നെ പുന്നാരിച്ചു നന്ദപ്പൻ എന്നാണ് അമ്മിണിയും വിളിക്കുക. സരള നന്ദനോപ്പയെന്നു സ്വന്തം ചേട്ടനെയെന്നവണ്ണം സ്വാതന്ത്ര്യത്തോടെ വിളിക്കും.മറ്റു കൂട്ടുകാരുടെ ഇടയിൽ സരളയുടെ രക്ഷകർത്താവ് താനെന്ന മട്ടിലാണ് നന്ദൻ പെരുമാറുക.അവൾക്കും അതിഷ്ടമാണ്.കൂട്ടുകാരൻ അരുണൻ സരളയുടെ മറ്റൊരു ബന്ധുവെന്ന നിലക്ക് കാട്ടുന്ന സ്വാതന്ത്ര്യം നന്ദനിഷ്ടപ്പെടില്ല.അന്നേരം കളിയെല്ലാം നിറുത്തി സരളയുടെ കയ്യും പിടിച്ചുകൊണ്ട്അധികാരത്തോടെ അമ്മിണിയെ ഏൽപ്പിച്ചിട്ട് കയ്യും വീശി അവൻ നടന്നൊരു പോക്കാണ് വീട്ടിലേക്ക്.

ആ പോക്കു നോക്കി ചെറിയ പുഞ്ചിരിയോടെ അമ്മിണി നെടുവീർപ്പിടും.

പോകെപ്പോകെ ലക്ഷ്മിക്ക് പ്രസവം അടുത്തു.പ്രസവശുശ്രൂഷക്കായി കുഞ്ഞമ്മ എന്ന ക്രിസ്ത്യാനി സ്ത്രീയെ നിറുത്തിയിട്ടുണ്ടായിരുന്നു.കൂടാതെ വാവച്ചിയും മേൽ നോട്ടത്തിനായി വന്നു താമസമായി.ആ വർഷം ഏപ്രിൽ മാസത്തിൽ ലക്ഷ്മി ൊരു പെൺകുട്ടിക്കു ജന്മം നൽകി.

കുഞ്ഞിൻറെ കരച്ചിൽ കേട്ടപ്പോൾ നന്ദൻ ഓടി മുറിയിലെത്തി.അമ്മ നന്ദനെ നോക്കിയൊന്നു മന്ദഹസിച്ചു.നന്ദൻ ആഗ്രഹിച്ചപോലെ തന്നെ ഒരനിയത്തിക്കുട്ടിയെ അവന് കിട്ടിയെന്ന് അവൾ പറയാതെ പറയുകയായിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ നന്ദനും സോമനും സരസുവിനും ഭക്ഷണം ഉണ്ടാത്തിക്കൊടുക്കുന്ന ജോലി വാവച്ചിക്കായി.പ്രായവും അസുഖവും കുറച്ചൊക്കെ വാവച്ചിയെ അലട്ടിക്കൊണ്ടിരുന്നതിനാൽ എല്ലാജോലികളും വളരെ പ്രയാസപ്പെട്ടാണ് അവർ ചെയ്തിരുന്നത്.അതിനാൽ വാവച്ചിയെ സഹായിക്കാൻ പല്ലം തുരുത്തിൽ നിന്നും ലക്ഷ്മിയുടെ ഇളയച്ഛൻറെ മകൾ ഓമനയെ വിളിച്ചു വരുത്തി.ഓമനയാണ് പിന്നെ നന്ദൻറെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.

ഒന്നാം ക്ളാസ്സിലെ പഠനം കഴിഞ്ഞ് സ്കൂളുകൾ അടച്ചിരു ന്നു.ഒഴിവുകാലമായതോടെ അനിയത്തിക്കുട്ടിയുടെ കാര്യമെല്ലാം നന്ദൻ മറന്നു.ഏതു സമയവും കളിയായി.വൽസനും മാലതിയും രതിയുമെല്ലാം കൂട്ടിലുണ്ടാവും.

വൽസൻറെ അച്ഛൻ ശങ്കരന് എണ്ണയാട്ടുന്ന ഒരു ചക്കുണ്ടായിരു ന്നു.ആദ്യകാലങ്ങളിൽ ഒരു കാളയെ പൂട്ടിയായിരുന്നു. ചക്ക് തിരിച്ചിരുന്നത്.സാമ്പത്തിക ഞെരുക്കത്തിനിടെ കാളയുടെ ചിലവുകൂടി താങ്ങാൻ കഴിയാത്തതിനാൽ കാളയെ വിറ്റു.പിന്നീട് മൂത്ത രണ്ട് പെൺ മക്കളായ രത്നമ്മയും ലീലയുംശങ്കരൻറെ പെങ്ങളും ചേർന്നാണ് ചക്കുന്തുക.ചക്കിനു പണിയില്ലാത്ത ദിവസങ്ങളിൽ നന്ദനും കൂട്ടുകാരും ചക്കിൻറെ മുകളിൽ കയറി ആരെയെങ്കിലും കൊണ്ട് ഉന്തിക്കളിക്കും.ശങ്കരൻറെ ഭാര്യ കൌസല്യ. നല്ല വഴക്കു പറയും.പറയുന്നത് വൽസനെയാണെങ്കിലും മറ്റുള്ളവരെയും ഉദ്ദേശിച്ചാണ് പറയുക.നന്ദൻറെ അമ്മയുടെ ഉറ്റ ചങ്ങാതിയാണ് കൌസല്യ.അവർ തമ്മിൽ പങ്കുവെക്കാത്ത രഹസ്യങ്ങളില്ല.നന്ദൻറെ കുസൃതി കൂടിയപ്പോൾ ചക്കു വിഷയം ലക്ഷ്മിയുടെ കാതിലെത്തി.അന്നാദ്യമായി ലക്ഷ്മി നന്ദനെ വഴക്കു പറഞ്ഞു. അതിനുശേഷം നന്ദൻ ചക്കിൽ കയറാൻ പോകാറില്ല.അവിടത്തെ വലിയകുളത്തിലെ കുളിമാത്രം ഒഴിവാക്കിയില്ല.

എങ്കിലും നന്ദൻ അമ്മ വഴക്കു പറഞ്ഞതിനെ പ്പറ്റിത്തന്നെ സങ്കടത്തോടെ ഓർത്തു.അനിയത്തിക്ക് ഉഷയെന്നു പേരിട്ടിരുന്നു.അവളുടെ വരവോടെ യാണ് അമ്മക്ക് തന്നോടുള്ള ഇഷ്ടം കുറഞ്ഞതെന്നവൻ കരുതി.അതുകൊണ്ടുതന്നെ തണ്ടികയിൽ ചെന്ന് നിന്ന് കയർ പിര്ക്കാരുടെ ജോലിയിൽ ശ്രദ്ധിച്ചും കൂട്ടുകാരോടൊത്തു കളിച്ചും സമയം പോക്കിക്കൊണ്ടിരുന്നു.

വീണ്ടും സ്കൂൾ തുറന്നു.നന്ദൻ രണ്ടാം ക്ളാസ്സിലായി.സരസു എന്തോ ഇത്തവണ കടന്നു കൂടി.നാലിൽ ആയി.
അദ്ധ്യായം ഏഴ്- ബോട്ടുസമരത്തിൻറെ.”നേതാവ്”

അടുത്ത ഒരു വർഷത്തിനുള്ളിൽ മാധവൻറെ മക്കൾ ഗോപാലൻറേയും തങ്കത്തിൻറേയും വിവാഹം നടന്നു.നന്ദൻ ജനിച്ചതിനു ശേഷമുള്ള ആദ്യ വിവാഹമായിരുന്നു ഗോപാലൻറേത്.ഗോപാലൻറെ വധു ഒരു ജഢ്ജി കുടുംബത്തിലേതായിരുന്നു.വധു ജയശ്രീ.അച്ഛൻ കൃഷ്ണൻ കുട്ടി.അമ്മശ്രീ ദേവി.ജയശ്രീയുടെ പിതാവ് പിൽക്കാലത്ത് പിന്നോക്ക സമുദായ കമ്മീഷനായിവന്ന കുമാരപിള്ള കമ്മീഷൻ റിപ്പോർട്ടു തയ്യാറാക്കിയ (KPCR)കമ്മറ്റിയിലെ ണംഗമായിരുന്നു.ഇന്നും വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾക്കായി സർക്കാർ പരിഗണിക്കുന്നതുമായ റിപ്പാർട്ടാണത്.

തികച്ചും വ്യത്യസ്ഥമായ കുടുംബ പാശ്ചാത്തലത്തിൽ നിന്നുള്ള വധുവിനെ സ്വീകരിക്കുവാൻ മാധവനു താൽപ്പര്യമില്ലാ യിരുന്നു,ആദ്യം.പക്ഷേ ഗോപാലൻറെ കടുംപിടുത്തത്തിനു മുൻപിൽ മാധവൻ അടിയറവു പറഞ്ഞു.തൃശൂരിൽ നിന്നായിരുന്നു വധു.വരനുമായി പുറപ്പെട്ട കാറിൽ ലക്ഷ്മിയും നന്ദനും ഗോപാലനുമാണ് ഉണ്ടായിരുന്നത്.കരൂപ്പടന്നയിൽ വെച്ച് ആ കാർ അപകടത്തിൽ പെട്ടു. ഭാഗ്യത്തിന് ആർക്കും അപകടമൊന്നുമുണ്ടായില്ല.മുഹൂർത്തസമയം കഴിഞ്ഞാണ് വരനും കൂട്ടരും എത്തിയതെന്നു മാത്രം.അപകടത്തോടെ മാധവൻറെ കോപം ഇരട്ടിച്ചു.അന്ധവിശ്വാസങ്ങൾക്കെതിരായിരുന്ന ഗോപാലൻ അതൊന്നും വക വെച്ചില്ല.പുരോഗമനാശയക്കാരനായ ജഡ്ജ് കൃഷ്ണൻ കുട്ടിയ്ക്കും യാതൊരു വിഷമവും തോന്നിയില്ല. ഇതിനിടക്ക് ഗോപാലൻ കുഞ്ഞമ്മയെന്നു വിളിക്കുന്ന ലക്ഷ്മി ഗോപാലന് വേണ്ട കരുത്ത് യാത്രയിലുട നീളം നൽകുന്നുണ്ടായിരുന്നു.വിവാഹശേഷം വിരുന്നുകളും യാത്രകളും ശുഭമായിത്തന്നെ നടന്നു.

എന്നാൽ തങ്കത്തിൻറെ വിവാഹം മാധവൻ നിർബ്ബന്ധപൂർവ്വം ആലുവയിലെ വീട്ടിൽ വെച്ചാണ് നടത്തിയത്.ഗംഗാധരനും മറ്റു ബന്ധുക്കൾക്കും അതത്ര പന്തിയായി തോന്നിയില്ല.എന്നാൽ അവരൊന്നും അഭിപ്രായം പറഞ്ഞില്ല.നാടൊട്ടുക്ക് മാധവൻറെ ധനസ്ഥിതിക്കൊത്ത് ക്ഷണം നടത്തുകയും അവർക്കെല്ലാം ഭക്ഷണം തയ്യാറാക്കി വെക്കുകയും ചെയ്തു.എന്നാൽ ഭൂരിപക്ഷവും പാവപ്പെട്ടവരായിരുന്നതിനാൽ അവർക്ക് ആലുവ വരെ യാത്രക്കൂലി കൊടുത്ത് പോകാൻ കഴിഞ്ഞില്ല.അതുകൊണ്ടു തന്നെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാൻ ആളു തീരെ ക്കുറവായിരുന്നു.

വിവാഹം കെങ്കേമമായി നടന്നെങ്കിലും ഭക്ഷണമെല്ലാം ബാക്കി വന്നു.ഭക്ഷണം മുഴുവൻ കുഴി കുത്തി മൂടേണ്ടി വന്നു.ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത പാവപ്പെട്ടവരോടു കാട്ടിയ അഹങ്കാരത്തിനുള്ള തിരിച്ചടിയാണോ ഇതെന്നു മാധവൻ ചിന്തിക്കുവാൻ തുടങ്ങിയിരുന്നു.എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായ ഗോപാലൻ അച്ഛനെ കുറ്റപ്പെടുത്തി സംസാരിച്ചു.

എന്തോ കഷ്ടകാലം മാധവനെ പിടികൂടാൻ തുടങ്ങിയിരുന്നു.കോട്ടപ്പുറം എറണാകുളം റൂട്ടിലോടുന്ന നാലുബോട്ടുകൾ മാധവൻറെയും മൂന്നു ആൺമക്കളുടേയും പേരിലാണ്.കൂലി കൂടുതലിനും മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കുമായി കമ്മ്ൂണിസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ നോട്ടീസ് നൽകി.തൊഴിലാളികളിൽ പലരും മാധവൻറെ ബന്ധുക്കൾ കൂടിയായിരുന്നു.

നോട്ടീസ് കിട്ടിയ പാടെ ഗോപാലൻ ചൂടായി.എന്തു വന്നാലും കൂലി വർദ്ധന അനുവദിക്കുന്ന പ്രശ്നമില്ല എന്നു ഗോപാലൻ തറപ്പിച്ചു പറഞ്ഞു. പലവട്ടം പോലീസിൻറേയും തൊഴിൽ വകുപ്പിൻറേയും ചർച്ചകൾ നടന്നു. ഗോപാലൻ ഒത്തു തീർപ്പിനു വഴങ്ങിയില്ല.മാധവന് സമരം തീർക്കണമെന്നുണ്ടായിരുന്നെങ്കിലും ഗോപാലൻറെ ഉറച്ചതീരുമാനം മാധവന് അംഗീകരിക്കേണ്ടി വന്നു.മാധവൻ ബോട്ട് സർവ്വീസ് ആരംഭിച്ചത് ബോട്ടു വ്യവസായം ഒരു പ്രതിസന്ധിയെ നേരിട്ടു തുടങ്ങുന്ന സമയത്തായിരുന്നു. ഒരു ദ്വീപായ വൈപ്പനിൽ ഞാറക്കൽ വരെ ബസ്സ് സർവ്വീസ് ആരംഭിച്ചിരുന്നു. അതുകൊണ്ടു തന്നെ കാര്യമായ ലാഭമൊന്നും വ്യവസായത്തിൽ നിന്നും ലഭിച്ചിരുന്നില്ല.അതു തന്നെയാണ് ഗോപാലൻ ഒത്തു തീർപ്പിനു വഴങ്ങാതിരിക്കാനുള്ള കാരണവും.

സമരം സ്വാഭാവികമായും പണിമുടക്കിലേക്കു നീങ്ങി.മാധവൻറെ വീട്ടിനുമുമ്പിൽ സത്യാഗ്രഹ സമരം തുടങ്ങി തൊഴിലാളികൾ.എന്നും രാവിലെ മുതൽ മുദ്രാവാക്യം വിളിക്കും വൈകീട്ട് ഓരോഭാഗത്തു നിന്നും അനുഭാവ ജാഥകൾ.എത്തും.

വലിയച്ഛൻറെ വീട്ടുപടിക്കൽ സമരവും മറ്റുകോലാഹലങ്ങളും ആരംഭിച്ചതോടെ നന്ദൻ വളരെ സന്തോഷത്തിലായി.അതിൻറെ കാര്യങ്ങളെന്തെന്നൊന്നും അവനറിയില്ല.സ്കൂൾ വിട്ടു വന്നാൽ കളിക്കാൻ പോക്കു മാറ്റിവെച്ച് നിത്യവും സമരപ്പന്തൽ സന്ദർശനമാക്കി.ക്ളാസില്ലാത്ത ദിവസം മുഴുവൻ സമയവും അവിടെ ത്തന്നെ.അവനും പോയി സമരക്കാരുടെ കൂടെയിരിക്കും.കൊച്ചുകുട്ടിയായതിനാലും മാധവനേക്കാൾ ആളുകൾ ഗംഗാധരനെ ഇഷ്ടപ്പെട്ടിരുന്നതിനാലും അനുജൻറെ മകനെ അവർ സ്നേഹത്തോടെ സ്വീകരിച്ചു.മുദ്രാവാക്യം വിളിച്ചു ഷീണിക്കുമ്പോൾ അവർ നന്ദനോട് തമാശ പറയും പാട്ടുപാടിക്കും.നന്ദൻ പാർവ്വതി ചേടത്തി പഠിപ്പിച്ചുകൊടുത്ത നാടൻ പാട്ടുകൾ പാടും.

സമരം കൊടുമ്പിരിക്കൊണ്ടു.നാടു മുഴുവൻ ചർച്ചയായി.ഒരു ദിവസം തൊഴിലാളികളിലാരോ നന്ദനോട് ചോദിച്ചു.

“മോൻ ഞങ്ങൾ വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റു വിളിക്കാമോ”.

നന്ദന് സന്തോഷമായി.വരും വരായ്കകളൊന്നും ചിന്തിക്കാതെ അവൻ പെട്ടെന്നുതന്നെ തന്നെ പറഞ്ഞു.

“ഞാൻ വിളിക്കാം.”

എല്ലാവർക്കും ആവേശം മൂത്തു.അവർ വിളിച്ചു.

“ഇൻക്വിലാബ് സിന്ദാബാദ്.”

നന്ദൻ ഏറ്റു ചൊല്ലി.

“ഇന്ക്വിലാബ് സിന്ദാബാദ്.”

“ബോട്ടു സമരം സിന്ദാബാദ്.”

“ബോട്ടു സമരം സിന്ദാബാദ്”.നന്ദൻ വിളിച്ചു.

“ഗോപാലൻറെ മർക്കട മുഷ്ടി അവസാനിപ്പിക്കുക”.

“ഗോപാലൻറെ മർക്കട മുഷ്ടി അവസാനിപ്പിക്കുക” ഒന്നും ആലോചിക്കാതെ അവനും ഏറ്റു ചൊല്ലി.

സകല തൊഴിലാളികളും നാട്ടുകാരും ചേർന്നലറി.

“ഗോപാലൻറെ മർക്കടമുഷ്ടി അവസാനിപ്പിക്കുക.”

കുറെ ദിവസങ്ങൾക്കു ശേഷം സമരം അവസാനിച്ചു.തൊഴിലാളികളുടെ കുറെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടു തന്നെ.

നന്ദൻ മുദ്രാവാക്യം വിളിച്ചകാര്യം ഗോപാലൻ അറിഞ്ഞു.ഗോപാലനും ജയശ്രീയും ചിരിച്ചു മറിഞ്ഞു.ചേട്ടനെതിരെ അനുജൻ മുദ്രാവാക്യം വിളിച്ചകാര്യം ജയശ്രീയാണ് ഗോപാലനോട് പറഞ്ഞത്.

“പാവം ആ കുട്ടിക്കെന്തറിയാം” ഗോപാലൻ പറഞ്ഞു.പക്ഷേ മാധവൻറെ ഭാര്യ കുഞ്ചിക്ക് അതത്ര പിടിച്ചില്ല.അവർ പറഞ്ഞു

“അതാ ലക്ഷ്മിയുടെ പണിയാ യിരിക്കും.അവൾ പറഞ്ഞു വിട്ടതായിരിക്കും അവനെ.അവൾ കമ്മ്യൂണിസ്റ്റ്കാരിയല്ലേ”.

അയൽപക്കക്കാർ പറഞ്ഞ് ലക്ഷ്മി കാര്യങ്ങൾ അറിഞ്ഞു.നന്ദൻ അപ്പോഴാണ് കാര്യത്തിൻറെ ഗൌരവം മനസ്സിലാക്കുന്നത്.ലക്ഷ്മി അവനെ സമാധാനിപ്പിച്ചു.

“വല്യമ്മ പറയുന്നതൊന്നും മോൻ കണക്കാക്കേണ്ട.വല്യമ്മ അമ്മയോടുള്ള ദ്വേഷ്യം തീർക്കുന്നതാണ്.ഗോപാലനും കാരം മനസ്സിലാവും.”

കുടുംബത്തിൽ രണ്ടാമത്തെ കമ്മ്യൂണിസ്സറ്റിൻറെ ജനനമായിരുന്നു അത്.

അദ്ധ്യായം-എട്ട്
ആദ്യ ആശുപത്രി വാസം

ആയിടക്കാണ് ലക്ഷ്മിയുടെ അച്ഛൻ പറവൂർ പല്ലംതുരുത്തിൽ കണ്ണാറമ്പത്ത്കുട്ടി പ്രായാധിക്യം മൂലം മരണാസന്നമായി കിടക്കുന്നുവെന്ന വിവരം ആള് വന്ന് പറയുന്നത്.അപ്പോൾത്തന്ന പ്രഭാകരൻ എന്ന വഞ്ചികുത്തുകാരനെ വിളിച്ചു വരുത്തി കൊച്ചിനേയും നന്ദനേയും കൂട്ടി വീട്ടിലെ യാത്രാ വഞ്ചിയിൽ പല്ലംതുരുത്തിലേക്ക് പുറപ്പെട്ടു.

ലക്ഷ്മിചെല്ലുമ്പോൾ അച്ഛൻ വായു വലിക്കുന്നരംഗമാണ് കാണുന്നത്.അവൾക്ക് കരച്ചിൽ വന്നു.പെൺമക്കളിൽ ഇനിയും പലരും വരാനുണ്ട്.ഏകമകൻ പത്മനാഭൻ അരികിലുണ്ട്.പ്രഭാകരനെ ലക്ഷ്മി അപ്പോൾത്തന്നെ പറഞ്ഞയച്ചിരുന്നു. കീട്ടോടെ പെൺമക്കളൊക്കെ എത്തിച്ചേർന്നു.രാത്യിലോ രാവിലേയോ മരണം ഉണ്ടാകുമെന്ന് കൂടിയിരുന്നവർ തമ്മിൽ അടക്കം പറഞ്ഞു.

പഴയ നാലുകെട്ടാണ് വീട്.എട്ടു മക്കളാണ് കുട്ടിക്ക്.ആദ്യത്തെ നാലുപേർ ആദ്യഭാര്യയിലും ഒടുവിലെ നാലുപേർ രണ്ടാമത്തെ ഭാര്യയിലുമാണ്.രണ്ടു ഭാര്യമാരും മരിച്ചിരുന്നു.ലക്ഷ്മി രണ്ടാമത്തെ മകളാണ്.മൂത്തയാൾ മീനാക്ഷിക്കു മക്കളില്ല.ലക്ഷ്മിയുടെ മകൻ സോമനാണ് മൂത്ത പേരക്കുട്ടി.മറ്റുള്ള വരുടെ മക്കളും എത്തിയിട്ടുണ്ട്.

പ്രവചനം പോലെ തന്നെ രാവിലെ കുട്ടി മരിച്ചു.ദഹനം ഉച്ചയാടെ കഴിഞ്ഞു.നന്ദൻ മറ്റു കുട്ടികൾ കളിക്കുന്നത് ശ്രദ്ധിച്ചുകൊ ണ്ടിരുന്നു.കൂട്ടത്തിൽ ചൊടിയനായ ഒരു കുട്ടിയെ അവൻ ശ്രദ്ധിക്കുവാൻ തുടങ്ങി.അവൻ മറ്റു കുട്ടികളുമായി ഗുസ്തി കൂടുകയാണ്.അവൻറെ ഓരോ ചലനങ്ങളും നന്ദൻ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു.അവന് ഉള്ളിൽ ചിരിവരുന്നുണ്ടായിരുന്നു ആ കുട്ടിയുടെ കളികൾ കണ്ടിട്ട്.

നന്ദൻറെ നോട്ടം ഇടക്കെപ്പോഴോ അവനും ശ്രദ്ധിച്ചു.രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ എപ്പോഴോ ഉടക്കി.നന്ദൻ അവൻറെ കണ്ണുകളിലേക്കു നോക്കി.അവൻ നോട്ടം പിൻവലിച്ചു.കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഇടംകണ്ണിട്ട് നന്ദനെ നോക്കി.അപ്പോഴും നന്ദൻ അവനെ നോക്കിച്ചിരിച്ചുകൊണ്ട് നിന്നു. കുറെക്കഴിഞ്ഞ് നന്ദൻ അവൻറെ അടുത്തു ചെന്നു.അപ്പോഴേക്കും മറ്റു കുട്ടികളെല്ലാം വീട്ടിലേക്കും അയൽപക്കത്തേക്കും പോയിക്കഴിഞ്ഞി രുന്നു.നന്ദൻ അവനോ ട് ചോദിച്ചു.

“നീ എവിടുത്തേയാ”

“മൂത്തകുന്നം”

“അമ്മ?”

“ശാരദ”

“പേര്”

“വൽസലൻ”

ശാരദ ആരാണെന്നു മനസ്സിലായില്ലെങ്കിലും അമ്മയോട് ചോദിച്ചു മനസ്സിലാക്കാമെന്നവൻ കരുതി. മറ്റേ പയ്യനും നന്ദനോട് ചോദിച്ചു ആരാണെന്ന്.അവൻ പേരും നാടും പറഞ്ഞു.

“അമ്മ പറഞ്ഞിട്ടുണ്ട്.വല്ല്യമ്മയുടെ മകൻ”

നന്ദൻ അത്ഭുതപ്പെട്ടു ഇവനെങ്ങിനെ മനസ്സിലാക്കി.പിന്നെ രണ്ടുപേരും കൂടെ തൊട്ടടുത്ത് പെരിയാറിൻറെ കരയിൽ പോയിരുന്നു.നന്ദൻ ഒരു കമ്പോട് (പൊട്ടിയ മൺകലത്തിൻറെ കക്ഷ്ണം) എടുത്ത് വെള്ളത്തിലൂടെ പായിച്ചു.നിശ്ചലമായ ജലാശയത്തിലൂടെ കമ്പോട് തെന്നിത്തെന്നി മറുകരയിലേക്കു പോകുന്നത് വത്സലൻ നോക്കി നിന്നു.അവന് നന്ദൻ ചേട്ടനോട് ആരാധന തോന്നി.

അതൊരു ആജീവനാന്ത ബന്ധത്തിൻറെ തുടക്കം മാത്രമായിരുന്നു.ചില ബന്ധങ്ങൾ അങ്ങിനെയാണ്.പരസ്പരം മനസ്സിലാക്കപ്പെട്ടവർക്ക് പിന്നെ പിരിയാനേ കഴിയില്ല,മരണത്തിലൂടെയല്ലാതെ.ആ ബന്ധത്തിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല.ആത്മാക്കൾ തമ്മിലുള്ള ബന്ധങ്ങളാണവ.

അച്ഛൻറെ അടിയന്തിരവും വൻമുറിയും കഴിഞ്ഞു.ലക്ഷ്മിയും ഗംഗാധരനും തരികെ പോകാൻ പ്രഭാകരനെ വരുത്തി.സഹോദരങ്ങളോടും ഭർത്താക്കന്മാരോടും ഗംഗാധരനും ലക്ഷ്മിയും യാത്ര പറഞ്ഞു.അതിനിടക്ക് നന്ദനുമായി കൂട്ടായ വിവരം വത്സലൻ അമ്മ ശാരദയോട് പറഞ്ഞിരുന്നു.പിരിയുന്നേരം ശാരദ ചേച്ചിയോട് പറഞ്ഞു.

“ചേച്ചി നന്ദനേയും കൂട്ടി ഇടക്കൊക്കെ മൂത്തകുന്നത്തേക്കു വരൂന്നേയ്.ചേച്ചിക്ക് ബോട്ടിന് കൂലി പോലും കൊടുക്കേണ്ട.ഞങ്ങളുടെ മുറ്റത്താണ് ബോട്ടു ജെട്ടിയും.”

“വരാം ശാരദേ.നിനക്കറിയില്ലേ അവിടത്തെ കയറും തേങ്ങയും പണിയും തിരക്കുമൊക്കെ.എങ്കിലും വരാം. എല്ലായിടത്തും വരാൻ എനിക്കിഷ്ടമാണെന്നു നിനക്കും അറിയാമല്ലോ.നമ്മുടെ പിള്ളേർ ഇത്ര അടുത്ത സ്ഥിതിക്ക് നമ്മൾ ചേച്ചിക്കും അനിയത്തിക്കും ഇനി അകന്നിരിക്കാൻ കഴിയുമോ’ ലക്ഷ്മി പറഞ്ഞതു കേട്ട് ശാരദ ചിരിച്ചു.

വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞു.സ്കൂളിൽനിന്നും സരസുവിൻറെ ഒപ്പം വന്ന നന്ദന് എന്തോ തൊണ്ടയിൽ വേദനയെന്നും പറഞ്ഞ് ലക്ഷ്മിയുടെ അടുത്തു ചെന്നു.ലക്ഷ്മി ചൂടുള്ള വെള്ളം കുടിക്കാൻ കൊടുത്തു. രാത്രി ലക്ഷ്മി ചെന്നു വിളിച്ചിട്ടും അവൻ വേദനയെന്നും പറഞ്ഞ് ഒന്നും കഴിക്കാതെ കിടന്നു.ലക്ഷ്മി നിർബ്ബന്ധിച്ച് ഒരിറക്കു വെള്ളം കുടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം ഇറങ്ങാതെ തുപ്പിക്കളഞ്ഞു.ചെറിയ പനിയും ഉണ്ടാ യിരുന്നതിനാൽ ലക്ഷ്മിയും കുഞ്ഞും കിടക്കുന്ന മുറിയിൽ നന്ദനെ കിടത്തിയില്ല.രാത്രി മുഴുവൻ അവന് ഉറങ്ങാൻ കഴിഞ്ഞില്ല.വെളുപ്പിനായപ്പോഴേക്കും ഉമിനീരിറക്കുവാൻ പോലും വയ്യാതായി.

സോമൻ വെളുപ്പിനു തന്നെ ഗവ.ആശുപത്രിയിൽ നിന്നും ഡോക്ട്റെ കൊണ്ടുവന്നു.നിശദമായ പരിശോധനക്കു ശേഷം ഡോക്ടർ പറഞ്ഞു.

“ഇപ്പോൾ കുട്ടികൾക്ക് ഡിഫ്ത്തീരിയ എന്ന രോഗം പടർന്നു പിടിച്ചിട്ടുണ്ട്.യഥസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാണ് ആ രോഗം

. ഇതും ആരോഗമാണോ എന്നെനിക്ക് സംശയമുണ്ട്. ഇവിടെയൊന്നും പരീക്ഷിക്കാൻ നിൽക്കേണ്ട.എത്രയും വേഗം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകണം”.

അതു കേട്ട് ലക്ഷ്മി പൊട്ടിക്കരഞ്ഞു.ഗംഗാധരനും സോമനും ലക്ഷ്മിയെ വഴക്കു പറഞ്ഞു.ഗംഗാധരൻ അപ്പൊത്തന്നെ മാധവനെക്കണ്ടു വിവരം പറഞ്ഞു.ഏതെങ്കിലും ബോട്ട് സ്പെഷലായി ഓടിച്ച് നന്ദനെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.മാധവൻ ഉടനെ ജെട്ടിയിലെത്തി കോട്ടപ്പുറത്തു നിന്നും വരുന്ന ഒരു ബോട്ടിലെ യാത്രക്കാരെ അടുത്ത ബോട്ടിൽ കയറ്റി വിട്ടിട്ട് നന്ദനു കിടക്കാൻ ഒരു മുറി ശരിയാക്കി ഗംഗാധരനും അച്ചുതനും സോമനും,ഗംഗാധരൻ്റെ അമ്മാവൻ്റെ മകൾ വടക്കേതിലെ ശാരദയും കൂടെ പുറപ്പെട്ടു.രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തി.ഉച്ചയോടെ പരിശോധനകൾ കഴിഞ്ഞു രക്ത പരിശോധനക്കുള്ളത് അടുത്തദിവസമെ റിസൽട്ട് കിട്ടൂ. നന്ദനെ അഡ്മിറ്റാക്കി.

അടുത്തദിവസം റിസൾട്ടുകളെല്ലാം കിട്ടി.അതിലൂടെ കണ്ണോടിച്ച് ഡോക്ടർ പറഞ്ഞു.

“ഡിഫ്ത്തീരിയ തന്നെ.പക്ഷേ അത്ര ഗൌരവമുള്ളതല്ല.ഇവിടെ കിടക്കുന്ന കുട്ടികളുടെയെല്ലാം ഗുരുതരമായ കേസുകളാണ്.അവരുടെ കൂടെ കിടത്താതിരിക്കുന്നതാണ് നല്ലത്.മരുന്നിനെഴുതാം.മൂന്നാഴ്ച്ച തുടർച്ചയായി കൊടുക്കണം മുടങ്ങരുത്.വിശ്രമം. വേണം മറ്റു കുട്ടികളുടെ അടുത്ത് പോകരുത്.ദ്രവരൂപത്തിൽ ആഹാരം കഴിച്ചാൽ മതി.”

അതു കേട്ടതോടെ ഗംഗാധരന് ആശ്വാസമായി. ഡോക്ടർ വീണ്ടും പറഞ്ഞു.

“പക്ഷേ ഈ അസുഖം ഭേദമായാലും.എന്തെങ്കിലും തരത്തിൽ അംഗ വൈകല്യം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.ശ്രദ്ധിക്കണം.വിശ്രമവും മരുന്നുമാണ് പ്രധാനം. മരുന്ന് മുടക്കരുത്.രണ്ടാഴ്ച്ച കഴിഞ്ഞു വരണം.വിവരം പറഞ്ഞാലും മതി”.

അതു കേട്ട ഗംഗാധരൻ വിഷമിച്ചു.ഒന്നും വരുത്തരുതേ എന്നവൻ ദൈവത്തോട് പ്രാർത്ഥിച്ചു.അതേ ബോട്ടിൽത്തന്നെ നന്ദനെ കിടത്തി.മടക്കിക്കൊണ്ടുവന്നു.കുഞ്ഞിൻറെ അടുത്തേക്ക് നന്ദനെ അടുപ്പിച്ചതേയില്ല.ഓമനയും സോമനും കൂടെ നന്ദൻറെ ശുശ്രൂഷകളെല്ലാം ചെയ്തു കൊണ്ടിരുന്നു.രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും നന്ദൻറെ തൊണ്ടയിലെ വേദനകുറഞ്ഞു. ആഹാരവും കുറേശ്ശേ കഴിക്കുവാൻ സാധിച്ചു.ഡോക്ടറെക്കണട് സോമൻ വിവരം പറഞ്ഞൂ.ഡോക്ടർ പറഞ്ഞൂ “ഇനി പേടിക്കാനൊന്നുമില്ല.പക്ഷേ ഏതെങ്കിലും അവയവത്തിനു ബലഹീനത ഉണ്ടാകാൻ 80 ശതമാനം സാദ്ധ്യതയുണ്ട് എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം.അധികം കളിക്കാനോന്നും വിടരുത്. എന്തെങ്കിലും തോന്നിയാൽ അപ്പൊത്തന്നെ വിവരം അറിയിക്കണം.കുട്ടിയെ കൊണ്ടുവരികയും വേണം”.

സോമൻ സമ്മതിച്ചു.

വൈകീട്ട് മടങ്ങി വന്നപ്പോൾ സോമൻ അമ്മയോട് വിവരം പറഞ്ഞു.ലക്ഷ്മി വികാരാധീനയായി.

കുറെ ദിവസം കഴിഞ്ഞപ്പോഴേക്കും നന്ദൻ പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. സ്ക്കൂളിലും പോയിത്തുടങ്ങി

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഒരു കാൽ മരവിച്ചിരിക്കുന്നതായി ത്തോന്നി.അവൻ അമ്മയോട് വിവരം പറഞ്ഞൂ.”അമ്മേ എനിക്ക് ഈ കാല് നിലത്തു കുത്താൻ കഴിയുന്നില്ല.”

ലക്ഷ്മി വീണ്ടും കരച്ചിലിൻറെ വക്കത്തെത്തി.ഡോക്ടറുടെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി.അവൾ അച്ചുതനെവിളിപ്പിച്ചു.ഗംഗാധരൻ കളത്തിലേക്കു പോയിരുന്നു. സോമൻ കോളേജിലേക്കും പോയിരുന്നു.കുറേ ദിവസം പഠിപ്പു മുടങ്ങിയതല്ലേ.

അച്ചുതൻ നന്ദനം എടുത്താണ് ബോട്ടിൽ കയറ്റിയത്. എറണാകുളത്തെത്തി ഡോക്ടറെ കണ്ടു. പരിശോധിച്ചു.ചില വ്യായാമങ്ങളൊക്കെ ചെയ്യിച്ചുകൊണ്ട് ചില ഗുളികകൾക്ക് കുറിച്ചുകൊടുത്തു.

“ഇത് രണ്ടാഴ്ച്ച കഴിക്കൂ.കുറയും ഞാൻ ഉദ്ദേശിച്ചത്ര കുഴപ്പമില്ല. ഇവനു ഭാഗ്യമുണ്ട്.എന്താടാ ഇപ്പൊ കാലെങ്ങിനെ.ഒന്ന് ഓടണമെന്നു തോന്നുന്നുണ്ടോ”.

ഡോക്ടർ നന്ദനെ കളിയാക്കി ച്ചോദിച്ചു

“ഇല്ല.”

അവൻ പരുങ്ങി നിന്നു.

അവർ മടങ്ങി.വൈകീട്ട് അവർ വന്നപ്പോൾ ഗംഗാധരൻ പണിക്കാർക്ക് കൂലി കൊടുത്തുകൊണ്ടിരിക്കയായിരുന്നു.അച്ചുതൻ നന്ദനെ എടുത്തുകൊണ്ടു വരുന്നതു കണ്ടപ്പോൾ ചീക്കു മാപ്ളയെന്നു വിളിക്കുന്ന പണിക്കാരൻ ലക്ഷ്മിയോടു പറഞ്ഞു

.”നന്ദപ്പൻറെ കാര്യം ഭാര്യ പറഞ്ഞു ഞാനറിഞ്ഞു.നമുക്ക് ഒരു നേർച്ചനേരണം.ലക്ഷ്മിച്ചോത്തി തന്നെ നേരണം.വല്ലാർപാടത്തമ്മക്ക് നേർന്നാൽ ഏതസുഖവും നേരെയായി കിട്ടും.”

ലക്ഷ്മി പറഞ്ഞു

“എവിടെ വേണമെങ്കിലും നേർച്ച കഴിക്കാം.എൻറെ മോൻറെ അസുഖം ഭേദമാടി കിട്ടിയാൽ മതിയെനിക്ക്.ഞാൻ നേർന്നിരിക്കുന്നു.ചീക്കു മാപ്ള തന്നെ അതിനുള്ള ഏർപ്പാടുകളൊക്കെ ചെയ്തോളൂ.ഞാനും വരാം.പള്ളിയി ലേക്ക്.ഇവിടുത്തെ ആളും അച്ചുതനുമൊന്നും സമ്മതിക്കില്ല.”

ചീക്കു കാര്യം ഏറ്റു

ഒരു മാസത്തിനുശേഷം ലക്ഷ്മിയും ചീക്കുവും നന്ദനും കൂടി വല്ലാർപാടത്തേക്ക് ബോട്ടിൽ പോയി.ജോട്ടിയിൽ ഇറങ്ങിയാൽ കുറെ ഏറെ നടക്കാനുണ്ട് പള്ളിയിലേക്ക്.നന്ദന് ഒട്ടും നടക്കാൻ വയ്യായിരുന്നു.ചീക്കു അവനെ തോളിലേറ്റി നടന്നു.പള്ളിയിലെത്തി അച്ചനെ കണ്ടു സംസാരിച്ചു.കുറെക്കഴിഞ്ഞ് അച്ചൻ നന്ദനെ ഇരുത്തി പല കർമ്മങ്ങളും ചെയത് അനുഗ്രഹിച്ചു അവർ മടങ്ങി

പള്ളിലെ അമ്മയുടെ ശക്തികൊണ്ടോ മരുന്നിൻരെ ഫലമായോ നന്ദന് കാലിന് സ്വാധീന ശക്തി ഒരു മാസത്തിനകം തിരികെ കിട്ടി.

ലക്ഷ്മി നെടു വീർപ്പിട്ടൂ.മറ്റൊരു മതത്തിലെ ദേവതയെങ്കിലും വല്ലാർപാടത്തമ്മക്ക് അവൾ നന്ദി പറഞ്ഞൂ. .

അദ്ധ്യായം ഒമ്പത്.കളിക്കൂട്ടുകാരി.

വർഷം രണ്ടുമൂന്നു കഴിഞ്ഞു.നന്ദൻ അഞ്ചാം ക്ളാസ്സിലായി.സരസു ആറാം ക്ളാസ്സിലെ ആയുള്ളൂ.ഷേണായി സാറാണ് ക്ളാസ്സ് ടീച്ചർ.ഉഷയെ സ്കൂളിൽ ചേർത്തിട്ടില്ല.ലക്ഷ്മി അടുക്കളക്കാര്യങ്ങളിൽ നിന്നും പുറകോട്ടു മാറിത്തുടങ്ങി. കകൊച്ചു സങ്കരൻറെ മകൾ ചന്ദ്രവതി അനുജത്തി ലക്ഷ്മിക്കുട്ടിയും മാറി മാറി അടുക്കളയിലും പുറത്തും ജോലി ചെയ്യും. നന്ദൻറെ അസുഖം മാറിയതിനുശേഷം ഓമന മടങ്ങിപ്പോയിരുന്നു.

കുടുംബപ്രാരാബ്ധങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന ലക്ഷ്മി ഇടക്കിയെ സ്വന്തം വീടുകളിൽ സന്ദർശനങ്ങൾ നടത്തിത്തുടങ്ങി.അനിയത്തി ശാരദയുടെ മൂത്തകുന്നത്തെ വീട്ടിലും നീറിക്കോട്ടെ മാധവിയുടെ വീട്ടിലും ഇടക്കിടക്കു പോകും.അവരും ഇങ്ങോട്ടു വരും.കൂടുതലും കുഴുപ്പിള്ളിയിൽ അമ്മാവന്മാരുടെ വീടുകളിലാണ് പോകുന്നത്.അമ്മയുടെ മരണശേഷം കുട്ടി രണ്ടാമത് വിവാഹം ചെയ്തപ്പോൾ കുട്ടികളായ ലക്ഷ്മിയും സഹോദരങ്ങളും കുഴുപ്പിള്ളിയിൽ അമ്മാവന്മാരോടൊത്താണ് കൂടുതലും കഴിഞ്ഞിട്ടുള്ളത്.ഇളയ അമ്മായി മിക്കപ്പോഴും ലക്ഷ്മിയെ കാണാൻ വരും.ഈ വീടുകളിലെല്ലാം പോകുമ്പോൾ കൂടെ കൂട്ടുക നന്ദനെയായിരിക്കും.ഈ വീടുകളിലെല്ലാം പോകുന്നതിന് നന്ദന് ഇഷ്ടമാണെങ്കിലും വത്സലനോടൊപ്പം കളിക്കാമെന്നുള്ള ആഗ്രഹം കാരണം മൂത്തകുന്നത്തു പോകാനാണവന് കൂടുതലിഷ്ടം.

സരളയുമായി നന്ദനുള്ള ഇഷ്ടം നന്ദന് കൂടി വന്നതല്ലാതെ കുറഞ്ഞിരുന്നില്ല.ഒരിക്കൽ അരുണനും ബാബുവും വത്സനും സരളക്കുമൊപ്പം അവൻ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.എന്നത്തേയും പോലെ അരുണനും വത്സനുമായി നന്ദൻ വഴക്കുകൂടി.പതിവില്ലാതെ അനാവശ്യമായി ദ്യേഷ്യത്തോടെ നന്ദൻ അടികൂടുന്നതു കണ്ടപ്പോൾ സരള ഉറക്കെ പ്പറഞ്ഞു.

നന്ദനോപ്പയാണ് തെറ്റു ചെയ്തത്.

നന്ദന് അതൊരു ഷോക്കായിരുന്നു.തന്നെ ഒരിക്കലും കുറ്റം പറയാതെ തന്നെത്തന്നെ ആരാധിച്ചു നടന്നവൾ തന്നെ കുറ്റപ്പെടുത്തിയത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.തന്നെ എല്ലാവരും കൂടെ ഒറ്റപ്പെടുത്തിയിരിക്കുന്നു.അതിന് ഇവളും കൂട്ടു നിന്നു.

അവൻ ദേഷ്യംകൊണ്ട് ചുവന്നു. തനറെ കയ്യിലിരുന്ന പരുത്തിക്കമ്പുകൊണ്ട് ശക്തിയായി അവളുടെ വെളുത്തു തുടുത്ത പുറത്ത് അടിച്ചു. അടികൊണ്ട് പുളഞ്ഞെങ്കിലും അവൾ ശബ്ദമില്ലാതെ കരഞ്ഞു. താൻ ചെയ്തത് കൂടിപ്പോയെന്ന് നന്ദൻ മനസ്സിലാക്കിയെങ്കിലും തെറ്റ് സമ്മതിക്കാൻ അവൻറെ ഈഗോ സമ്മതിച്ചില്ല.എല്ലാവരും അതോടെ കളിമതിയാക്കി വീട്ടിലേക്കു പോയി.നന്ദൻ തല്ലിയ കാര്യം സരള വീട്ടിൽ ചെന്നു പറഞ്ഞില്ല.പക്ഷേ അവളെ കുളിപ്പിക്കാൻ അമ്മിണി എണ്ണ പുരട്ടിക്കൊണ്ടിരിക്കെ ചോരപ്പാടുകൾ കണ്ടപ്പോൾ ഞെട്ടിപ്പോയി.സരളയെ ചോദ്യം ചെയ്തപ്പോൾ സത്യം പറയേണ്ടി വന്നു അവൾക്ക്.

അമ്മിണിക്ക് സഹിച്ചില്ല.നന്ദനെ അത്ര ഇഷ്ടമായിരുന്നു അവൾക്ക്.അത് നഷ്ടപ്പെടുന്നതും അവൾക്ക് സഹിച്ചില്ല.

അവൾ ചിന്തിച്ചു.

ചേടത്തിയോട് ഇപ്പോൾത്തന്നെ ചെന്നു ചോദിച്ചിട്ടു കാര്യം.

പതിവില്ലാതെ അമ്മിണിക്കുഞ്ഞമ്മ കനത്ത മുഖവുമായി വരുന്നതു വീട്ടിൻറെ പൂമുഖത്തു നിന്നിരുന്ന നന്ദൻറെ കണ്ണിൽപ്പെട്ടു.കാര്യം അത്ര പന്തിയല്ല എന്നമനു മനസ്സിലായി. അവൻ ഓടി പശുത്തൊഴുത്തിൻറെ മുകളിലെ വൈക്കോൽ പറത്തിന്മേൽ കയറി ഒളിച്ചു.

അവിടെ കിടന്നാൽ അമ്മയും കുഞ്ഞമ്മയും തമ്മിൽ സംസാരിക്കുന്നത് അവന് കാണാനും കേൾക്കാനും കഴിയും.അതുകൊണ്ടാണ് അവൻറെ കൂർമ്മ ബുദ്ധി പശുത്തൊഴുത്തിലേക്ക് തിരിഞ്ഞത്.

ദേഷ്യം പിടിച്ച് ഓടിവന്ന അമ്മിണി ലക്ഷ്മിയുടെ ചിരിക്കുന്ന കണ്ടതോടെ അടങ്ങി.ലൾ്മിയോട് ആർക്കും അങ്ങിനെയാണ്.ആ മുഖത്തെ ചിരിയും ഐശ്വര്യവും കണ്ടാൽ ആർക്കും മറുത്ത് പറയാൻ തോന്നില്ല.

എന്താ അമ്മിണി പതിവില്ലാതെ.കുമാരനെന്തെങ്കിലും. ലക്ഷ്മിക്ക് അങേ്ങിനെയാണ് അമ്മിണിയുടെ വരവു കണ്ടപ്പോൾ തോന്നിയത്.

ഏയ് ഒന്നു മില്ല ചേടത്തി.ഞാൻ വേറൊരു കാര്യം പറയാൻ വന്നതാണ്.

എന്താണ്

നമ്മുടെ നന്ദൻ മോൻ എന്നു പറഞ്ഞു നിറുത്തി അവൾ.

ങ്ഹേ

ഇന്നൊരു പണി പറ്റിച്ചു.

എന്ത്.

സരളയെ മോൻ തല്ലി.

അയ്യോ.

അവൾ എന്നോട് പറഞ്ഞില്ല.കുളിപ്പിച്ചപ്പോൾ കണ്ടതാണ്.സാരമില്ല. ചേടത്തി മോനെ വഴക്കൊന്നും പറയല്ലേ.എനിക്കും മോ8ക്കും ഒരു വഴക്കുമില്ലെന്ന് മോനോട് പറഞ്ഞേക്ക്ട്ടോ.അല്ലെങ്കിൽ മോൻ വിഷമിക്കും.. അവൾ വിക്കി പറഞ്ഞൊപ്പിച്ചു.

അവൻെ ഇപ്പൊത്തന്നെ രണ്ടു കൊടുത്തിട്ടു കാര്യം.ചെറുക്കന് ഈയിടേയായി കുറമ്പ് നന്നായി ഏറിയിട്ടുണ്ട്.എടാ നന്ദാ….. ലക്ഷ്മി നീട്ടി വിളിച്ചു.

വേണ്ട ചേടത്തി എനിക്ക് ആദ്യം അൽപ്പം ദ്യേഷ്യം വന്നെങ്കിലും ….. സാരമില്ല നമ്മുടെ നന്ദൻ മോനല്ലേ.കൊച്ചല്ലേ അവൻ.ഒന്നും വേണ്ട ചേടത്തി.മോന് വിഷമമാവും.

ഈ സംഭാഷണമെല്ലാം വൈക്കോൽ പറത്തിലിരുന്നു നന്ദൻ കേൾക്കുന്നു ണ്ടായിരുന്നു.അവൻറെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു.കുറ്റബോധം കൊണ്ട് കരഞ്ഞ കണ്ണുകളുമായി വൈക്കേൽ പുറത്തുനിന്നും കോണിയിറങ്ങി അവൻ വരുന്നത്.ലക്ഷ്മിയും അമ്മിണിയും കണ്ടു.അവൻറെ കരഞ്ഞു വീത്ത മുഖവും തലയിലും ഷർട്ടിലും പറ്റിപ്പിടിച്ച വൈക്കോൽ കഷണങ്ങളും കണ്ടപ്പോഴെ അമ്മിണി ശര്ക്കും ഞെട്ടി. ലക്ഷ്മിക്കും അറിയാതെ ചിരിപൊട്ടി.

നന്ദൻ മോനെ ഒന്നും സാരമില്ലട്ടോ.കുഞ്ഞമ്മക്ക് ഒരു വിഷമവുമില്ല.സരളക്കും ഇല്ല.മോൻ വികൃതിയൊക്കെ കുറച്ച് നന്നായി പഠിക്കണം.

അമ്മിണി സങ്കടം ഉള്ളിലൊതുക്കി.ലക്ഷ്മിയോട് പറഞ്ഞ് വേഗം പോയി.

അന്ന് പിന്നെ നന്ദൻ സന്ധ്യാ നാമത്തിനു പോലും വന്നില്ല.ഭക്ഷണവും കാര്യമായി കഴിച്ചില്ല.എത്രയും വേഗം പോയിക്കിടന്നു.പക്ഷേ ഉറങ്ങ്ാന കഴിഞ്ഞില്ല.ഓർക്കും തോറും കരച്ചിൽ അടക്കിപ്പിടിച്ച് പോകുന്ന സരളയുടെ മുഖമാണ് അവന്മുമ്പിൽ ത്തെളിയുന്നത്.നേരം വെളുക്കും വരാതെ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.

അടുത്ത ദിവസം ശനിയാഴ്ച്ച ക്ളാസില്ലായിരുന്നു.രണ്ടുപേർ ക്കും.രാവിലെ ചായകുടികഴിഞ്ഞ്.നന്ദൻ ചിറപ്പറമ്പിലേക്ക് ഓടുകയായിരുന്നു.അമ്മിണിയും സരളയും അനിയൻ കുഞ്ഞപ്പനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.കുഞ്ഞപ്പൻ ചെറിയ കുഞ്ഞാണ്.അമ്മിണി അടുക്കളയിൽ പാചകത്തിലാണ്.നന്ദൻ നടന്നു വരുന്നത് അവൾ കണ്ടെങ്കിലും അവർ തമ്മിൽ സംസാരിക്കട്ടെ എന്നവൾ തീരുമാനിച്ചു.

കുറെ നേരം നന്ദൻ സരളയുടെ മുഖത്തു നോക്കി നിന്നു.അവൾ എല്ലാം മറന്നിരുന്നു.്വൾ ചിരിച്ചുകൊണ്ട് അവൻറെ മുഖത്തു നോക്കി.അവൻറെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കവിളിലേക്കു വീണു..അവളതു കണ്ടു.

അയ്യേ ഈ ഓപ്പ ഇത്ര പാവമാണോ.എനിക്കൊട്ടും വേദനിച്ചില്ല.വേദനിച്ചെങ്കി ൽ ഞാൻ കരയില്ലേ.ഞാൻ കരഞ്ഞില്ലല്ലോ. അവൾ സമാധാനിപ്പിക്കാനായി പറഞ്ഞു.

അവൻ അവളുടെ കൈയ്യിൽ പിടിച്ചു.കയ്യെടുത്ത് പിടിച്ച് ആ കൈകൊണ്ട് അവൻറെ കവിളത്തു തന്നെ തല്ലി.അവൻറെ കഠിനമായ ദുഖം അവൾക്കു മനസ്സിലായി.അവൾ കൈ അവൻറെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുത്തു.

അവർ പഴയ കൂട്ടുകാരായി വീണ്ടും മാറി.നന്ദന്û സന്തോഷത്തിനതിരില്ലായിരുന്നു.അതിൻറെ പാരമ്യത്തിൽ അവിടെ കിടന്ന ഒരു വള്ളിയെടുത്ത് കെട്ടി മാലയാക്കി താൻ ചെയ്യുന്നതിൻറെ ഗൌരവമൊന്നും മനസ്സിലാക്കാതെ അവളുടെ കഴുത്തിലിട്ടു.അതിനൊപ്പം നിയെൻറെ മണവാട്ടി.എന്നു കൂടി അവൻ മന്ത്രിച്ചു.അഴളുടെ നിഷ്ക്കളങ്കമായ ഹൃദയവും ഒപ്പം തുടികൊട്ടി.അഴളുടെ കഴുത്തിൽ വീണ മാല അവൾ തിരിച്ച് നന്ദൻറെ കഴിത്തും തിരിച്ചിട്ടു.

ഒന്നും മനസ്സിലാവാത്ത പ്രായത്തിലെ കളിയായി കണക്കാക്കി അവരുടെ ചെയ്തികൾ മുഴുവനും ശ്രദ്ധിച്ചു നിന്നിരുന്ന അമ്മിണി ചെറിയ ചിരിയോടെ അടുക്കളക്കകത്തേക്ക് വലിഞ്ഞു കളഞ്ഞൂ.

അദ്ധ്യായം പത്ത് – മടിയൻ

നന്ദന് അമ്മയോടൊപ്പമുള്ള യാത്രകൾ കൂടി വന്നതോടെ ക്ളാസ്സിൽ പോകാൻ മടിയായി ത്തുടങ്ങി. ഏതെങ്കിലും ഉത്സവത്തിനോ ബന്ധുവീടുകളിലോ പോയി വന്നാൽ അടുത്തദിവസം ക്ളാസ്സിൽ പോകില്ല.

ക്ളാസ്സിൽ ഏതെങ്കിലും കുട്ടി മടി പിടിച്ചിരിക്കുന്നു എന്നു ക്ളാസ് ടീച്ചർ മനസ്സിലാക്കിയാൽ അതിന് സ്കൂളിൽ ചില നടപടിക്രമങ്ങളുണ്ട്. ആൺകുട്ടികൾക്കാണ് മടിയെങ്കിൽ പെൺകുട്ടികളെ വീട്ടിലേക്ക് അയക്കും. ടീച്ചർ അന്വേഷിക്കുന്നു വെന്നും പറഞ്ഞ്.രണ്ടുകാര്യങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഒന്നാമതായി പെൺകുട്ടികളാണ് ചെല്ലുന്നതെങ്കിൽ മടിപിടിച്ചിരിക്കുന്നത് അവർ അറിയുമല്ലോ എന്ന നാണക്കേടിൽ നിന്നും ഒഴിവാകാൻ ആരും മടിപിടിക്കാൻ ധൈര്യപ്പെടില്ല. കൂടാതെ വീട്ടിൽ നിന്നും പോയിട്ട് എവിടെയെങ്കിലും അലഞ്ഞു തിരിയുന്ന സ്വഭാവക്കാരെങ്കിൽ വീട്ടിൽ വിവരം അറിയും എന്ന പേടി.

നന്ദനെ അന്വേഷിച്ച് പോകാൻ ക്ളാസ്സിലെ അരുണ സുഗമ എന്നിവരെ ചുമതലപ്പെടുത്തി. അവർ ചെല്ലുന്നത് ദൂരെ വെച്ചേ നന്ദന കണ്ടു.അപകടം മണത്ത നന്ദൻ വീടിൻറെ പടിഞ്ഞാറു വശത്ത് വെള്ളം കൊണ്ടു വരാൻ മാത്രമായി കെട്ടിയ പടി കെട്ടഴിച്ച് ഓടി രക്ഷപ്പെട്ടു.അരുണയും സുഗമയും നന്ദൻറെ അമ്മയോട് വിവരവും പറഞ്ഞ് മടങ്ങി.ലക്ഷ്മിക്കു ദേഷ്യം വന്നു. ഇവൻ ചീത്തക്കുട്ടിയായി മാറുകയാണോ എന്നൊരു ഭയവും അവൾക്കുണ്ടായി.

വൈകീട്ട് സോമൻ വന്നപ്പോൾ നന്ദൻറെ സ്കൂളിൽ നിന്നും രണ്ട് പെൺകുട്ടികൾ അന്വേഷിച്ചു വന്നതും നന്ദൻ ഓടി ഒളിച്ചകാര്യവും ലക്ഷ്മി പറഞ്ഞു കൊടുത്തു.സോമൻ അന്നേരം ഒന്നും മിണ്ടിയില്ല.അടുത്തദിവസമായി.ക്ളാസ്സിൽ പോകേണ്ട സമയമായെങ്കിലും നന്ദൻ അതിനുള്ള യാതൊരു തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല.സോമൻ ചോദിച്ചു.

നീ ഇന്ന് സ്കൂളിൽ പോകുന്നില്ലേ.

അവൻ മിണ്ടിയില്ല.

എടാ. സ്ളേറ്റും പുസ്തകവും എടുക്കെടാ.സോമൻ ദേഷ്യത്തോടെ പറഞ്ഞു.

ഞാൻ കുളിച്ചിട്ടില്ല

കുളിക്കേണ്ട.പുസതകം എടുക്കൂ.

അവൻ അനങ്ങിയില്ല.

സോമൻ മുറ്റത്തുള്ള പരുത്തിയുടെ കൊമ്പ് പറിച്ചെടുത്ത് പുറത്തു നല്ല അടി കൊടുത്തു.വേദനകൊണ്ട് പുളഞ്ഞ് അവൻ ക്ളാസ്സിലേക്ക് മടിച്ചു മടിച്ചു നടന്നു.സോമൻ വിട്ടില്ല സ്കൂളിലെത്തും വരെ തല്ലി. വഴി നീളെ ആളുകൾ അമ്പരന്നു നിന്നു.സ്കൂളിലെത്തിയ അദ്ധ്യാപകരും വഴക്കു പറഞ്ഞു.അന്നു മുഴുവൻ ക്ളാസ്സിൽ അവൻ കരഞ്ഞു കഴിച്ചു കൂട്ടി. ഭാരതിടിച്ചറിനോട് സോമൻ വിവരം പറഞ്ഞിരുന്നു.ടീച്ചറും അവൻ കരയട്ടെ എന്നു കരുതി.അവനോടൊന്നും ചോദിച്ചില്ല.കരഞ്ഞു കരഞ്ഞ് അവൻറെ വിഷമം തീർക്കട്ടെ എന്നും അവർ വിചാരിച്ചു.

ഉച്ചഭക്ഷണത്തിന് വന്നു പോകമ്പോഴും അവൻ പതിവില്ലാതെ മൌനത്തിലായിരുന്നു.ലക്ഷ്മി ഒരക്ഷരം പോലും മിണ്ടിയില്ല.ക്ളാസ്സിലേക്കു പോകുമ്പോഴും വൈകീട്ട് തിരികെ വരുമ്പോഴും മൌനിയായിരുന്നു അവൻ.രാത്രി ഭക്ഷണം കഴിഞ്ഞ് പഠനമൊന്നും കൂടാതെ തന്നെ. കയറിക്കിടന്നു. ഉറക്കം വന്നില്ല അവന്.

കുറെക്കഴിഞ്ഞ് ലക്ഷ്മി അവൻറടുത്തു വന്നിരുന്നു.അവൾ അവനോടു പറഞ്ഞു.

എന്താ മോനെ ഇത്.നല്ല ബുദ്ധിയുള്ള കുട്ടിയല്ലേ നീ. സരസുവിൻറെ പോലെ അല്ലല്ലോ.കാള്സിൽ പോകാൻ മടി കാണിച്ചാൽ എങ്ങിനെയാ പഠിക്കാൻ കഴിയുക.പഠിച്ച് വലിയ ആളാകേണ്ടേ.അതിനല്ലേ അച്ഛനും അമ്മയും ഏട്ടനുമൊക്കെ വഴക്കു പറയുന്നതും തല്ലുന്നതുമൊക്കെ..തല്ലു കിട്ടിയതു പോകട്ടെ.എൻറെ മോൻ ഇനി മടികാണിച്ച് ക്ളാസിൽ പോകാതിരിക്കുമോ.

ഒറ്റ പൊട്ടിക്കരച്ചിലായിരുന്നു അവൻറെ പ്രതികരണം.കരച്ചിലിനിടക്ക് അവൻ പറഞ്ഞു.

ഇല്ലമ്മേ,ഇനി ഒരു ദിവസം പോലും ക്ളാസിൽ പോകാതിരിക്കില്ല, അമ്മയുടെ നന്ദൻ.എനിക്ക് പഠിക്കണം.പഠിച്ചു വലിയ ആളാകണം.ഇനി ആരെക്കൊണ്ടും മടിയൻ എന്ന പേരു കേൾപ്പില്ല ഈ മോൻ.

പ്രായത്തിനുപരിയായ, മകൻറെ വാക്കുകൾ കേട്ട ലക്ഷ്മിക്കു വലിയ ദുഖം തോന്നി.അവൾ അവൻറെ നെറ്റിയിൽ ചുംബിച്ചു.എന്നിട്ടു പറഞ്ഞു

നന്നായി വരും എൻറെ മോൻ

അന്ന് അമ്മയും മകനും ഒന്നിച്ചാണ് കിടന്നത്.ഉഷ ജനിച്ചതിനു ശേഷം ആദ്യമായി.

രാവിലെ എഴുന്നേറ്റ നന്ദൻ ഒരു പുതിയ കുട്ടിയായിരുന്നു.അവൻറെ മുഖത്തു തെളിഞ്ഞ നിശ്ചയ ദാർഢ്യം ലക്ഷ്മി കണ്ടു.അവൾ പുഞ്ചിരിച്ചു.അതവൻറെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

********** ******** *********

ഇതിനിടക്ക് കടമക്കുടി പിഴലയിൽ ബന്ധുക്കളുമായി ചേർന്ന് ഗംഗാധരൻ പത്തരയേക്കർ പൊക്കാളി നിലം വാങ്ങി.ഒരു പൂവ് മാത്രമേ കൃഷി ചെയ്യാൻ കഴിയൂ.ബാക്കി സമയങ്ങളിൽ ചെമ്മീൻ വളർത്തി പിടിക്കുന്നതിൻ് ലേലത്തിൽ കൊടുക്കും. ചെമ്മീൻ കെട്ടു സീസൺ കഴിഞ്ഞാൽ തൂമ്പടച്ച് നിലം വറ്റിച്ചുണക്കി വിത്തു വിതക്കും.ജൂൺ തൂലൈ മാസത്തിൽ വിതച്ച് കന്നി മാസത്തിൽ കൊയ്യാറാവും.കൊയ്യാൻ മുപ്പതോളം പണിക്കാരെ നാട്ടിൽ നിന്നും വള്ളത്തിൽ കൊണ്ടു പോയി രണ്ടു ദിവസം താമസിച്ച് രാത്രി തരികെ വരും. അവരുടെ ആദിവസങ്ങളിടെ ഭക്ഷണത്തിനുള്ള പല വ്യഞ്ജനങ്ങൾ ലക്ഷ്മി വള്ളം കുത്തുന്ന പ്രഭാകരനെ ഏൽപ്പിക്കും.കൊയ്ത്തിൻറെ നിയന്ത്രണമെല്ലാം കണ്ടൻകോരൻ എന്ന പണിക്കാരനാണ്.

കൊയ്ത്തും മെതിയും പുഴയരികിലെ കയറുപണി നടക്കുന്ന കളത്തിലാണ്.കൊയ്ത്തു തൂടങ്ങിയാൽ നന്ദന് ഉത്സവ കാലമാണ്.കളത്തിൽ രാത്രി സൂക്ഷിപ്പിനായി സോമനും നന്ദനും പ്രഭാകരനും കണ്ടൻ കോരനും ഉണ്ടാകും ഗംഗാധരൻ പകൽ മാത്രമേ കാണൂ.രാത്രി പെട്രോമാക്സ് വെളിച്ചത്തിൽ പണിക്കാരും അയൽപക്കത്തെ ഗംഗാധരൻറെ പണിക്കാരിൽ പെട്ടവരും ചേർന്നു ചീട്ടു കളിയായിരിക്കും.ചീട്ടു കളി നന്ദനും കുറെയൊക്കെ അറിയാവുന്നതിനാൽ ആളു കുറവാണെങ്കിൽ അവനും ഇരിക്കും കളിക്കാൻ.

രാണ്ടാഴ്ച്ചത്തെ നെല്ലുണക്കും ചേറ്റും കഴിഞ്ഞ് വീട്ടിലേക്കു കൊണ്ടുപോയി നെല്ല് പത്തായത്തിൽ നിറക്കും.സാധാരണ ഒരു വർഷത്തിലധികം കഴിക്കാനുള്ള നെല്ലുണ്ടാവും വിത്തിനുള്ളതു കഴിച്ചാലും.ചെമ്മീൻ കെട്ടിൽ നിന്നാണ് കൂടുതൽ ആദായം ലഭിക്കുക.

നന്ദൻ ആറാം ക്ളാസ്സിലായിരുന്നു.സരസു ഏഴിലും.നന്ദൻ ഇപ്പോൾ വൈകീട്ടുള്ള വീട്ടിലെ കളി ഏതാണ്ട് ഉപേക്ഷിച്ചു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയിരുന്നു.അതുകൊണ്ട് സരളയുമായുള്ള ചങ്ങാത്തം കുറഞ്ഞു വന്നു.അതിൻറെ പരിഭവം നന്ദനെ കാണുമ്പാൾ അവൾ കാണിക്കും.അവനാകട്ടെ എന്തെങ്കിലും അത്യാവശ്യം കാര്യങ്ങൾ സംസാരിച്ചിട്ട് വേഗം നടന്നു പോകും.അമ്മിണിക്ക് അത് സങ്കടമായിരുന്നു. ലക്ഷ്മിയെ കാണാനും എന്തെങ്കിലും കറിക്കുള്ളവ തീർന്നു പോയി എന്ന വ്യാജേന വരും. നന്ദനെ അന്വേഷിക്കും.

ആയിടക്ക് സ്കൂളിൽ പുതുതായി സ്കൌട്ട് പ്രസ്ഥാനം ആരംഭിച്ചിരുന്നു. കളികളിലെ താൽപ്പര്യം കണക്കിലെടുത്ത് അദ്ധ്യാപകർ നന്ദനെ സെലക്റ്റ് ചെയ്തിരുന്നു.വൈകീട്ട് ക്ളാസ്സ് കഴിഞ്ഞിട്ടാണ് ഡ്രില്ലും മറ്റും തുടങ്ങുക.സ്കൌട്ട് പ്രസ്ഥാനത്തിൽ ചേർന്നതോടെ നന്ദൻറെ ജീവിതത്തിൽ അതിലെ പരിശീലനത്തിൻറെ ഫലമായി ഒരടുക്കും ചിട്ടയും വന്നു ചേർന്നു.ഇതാണ് സരളയുമായി പഴയതുപോലെ കൂട്ടു കൂടാൻ കഴിയാതായതും.വൽസൻ,അരുണൻ എന്നിവരുമായുള്ള സഹവാസവും കുറഞ്ഞു വന്നു.

********** ******* *********

ഒരു ദിവസം കളത്തിൽ നിന്നും വന്നു കുളിക്കാനായി പോയ ഗംഗാധരൻ നെഞ്ചു വേദനയുമായിട്ടാണ് മുറിയിലേക്കു കയറി വന്നത്.ഉടനെ ലക്ഷ്മി അച്ചുതനെ വിളിച്ചു വരുത്തി ഡോക്ടറ വീട്ടിൽ വരുത്തി.ഡോക്ടറുടെ പരിശോധനയിൽ ബി.പി. കൂടുതലായി കണ്ടതല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അതിനുള്ള ഗുളികയും മറ്റും എഴുതിക്കൊടുത്തെങ്കിലും വിശദമായ ചെക്കപ്പ് വേണമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു.വിശദമായ പരിശോധനക്ക് എറണാകുളത്തു മാത്രമെ സൌകര്യമുള്ളൂ.

അടുത്ത ദിവസം ഗോപാലൻ വന്നു.ജയശ്രീയുടെ ഇളയച്ഛൻ ഡോക്ടർ വി.കെ. കുമാരൻ പള്ളുരുത്തിയിൽ ഗവ.ആശുപത്രിയിൽ ജോലിചെയ്യുന്നുണ്ടെന്നും അവിടെ ചികിത്സിക്കാമെന്നും ഒരു നിർദ്ദേശം ഗോപാലൻ പറഞ്ഞൂ.സ്വന്തത്തിലെ ഡോക്ടർ ആയതിനാൽ എല്ലാക്കാര്യങ്ങളും ചർച്ച ചെയതു ചികിത്സിക്കാമല്ലോ എന്ന ധാരണയിൽ ലക്ഷ്മിയും സോമനും അതിനോട് അനുകൂലിച്ചു ഗംഗാധരനും താൽപ്പര്യമായിരുന്നു.

അവിടെ മൂന്നു നാലുമാസത്തോളം നടന്ന ചികിത്സയുടെ ഫലമായി.നെഞ്ടു വേദനയും ബി.പിയും മാറി.എങ്കിലും നെഞ്ചിലെ അസ്വാസ്ധ്യം കുറയാതെ നിന്നു മരുന്നുകൾ എന്നും കഴിക്കുന്നുണ്ടെങ്കിലും.

ഗംഗാധരൻ വീട്ടിലെത്തിയതോടെ രോഗത്തെക്കുറിച്ചു കൂടുതൽ കരുതലുള്ളവനായി മാറി.

അയാൾ ചിന്തിച്ചു.താൻ ഒരു നിത്യ രോഗിയായി ക്കഴിഞ്ഞോ.തൻറെ മക്കൾക്ക് വിദ്യാഭ്യാസത്തിലാണ് താൽപ്പര്യം.അതുകൊണ്ട് തന്നെ തൻറെ ബിസിനസ്സോ മറ്റു ബിസിനസ്സോ തുടരാൻ അവരെ പ്രാപ്തരാക്കാൻ എനിക്കു കഴിഞ്ഞില്ല.സോമൻ കോളേജിലെത്തി, നന്ദനും നന്നായി പഠിക്കുന്നു.അവരുടെ മാതൃകയിൽ ഉഷയും മുന്നോട്ടു പോകുമെന്നുറപ്പുണ്ട്. സരസുവിൻറെ കാര്യം മാത്രം.ഇനി നോക്കിയിട്ടുകാര്യമില്ല.പ്രായപൂർത്തിയായൽ ഉടനെ വിവാഹം കഴിച്ചയക്കണം.

അതുകൊണ്ടു തന്നെ ഇനി ബിസിനസ്സിനായി അധികം ഓടി നടക്കരുത്.കുറച്ചു കൊണ്ടു വരുകയും വേണം.കളത്തിലേയു. വടക്കേ കളത്തിലേയും കയറുപിരി നിറുത്താം.വീട്ടിലുള്ളതു മാത്രം നിലനിറുത്താം. മടൽ സ്വന്തം മാത്രം മൂടാം..പുറത്തു നിന്നും മടൽ വാങ്ങേണ്ടതില്ല.പോരാതെ വരുന്നത് ചേട്ടനോടു വാങ്ങാം.

അച്ഛൻരെ രോഗത്തെപ്പറ്റിയുള്ള ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നെങ്കിലും അതു മനസ്സിലാക്കാനും അതിനോട് പൊരുത്തപ്പെട്ടു പോകാനുമുള്ള പക്വത നന്ദൻ നേടിക്കഴിഞ്ഞിരുന്നു.എങ്കിലും കളി,പഠനം,യാത്രകൾ എന്നിവക്ക് യാതൊരു മുടക്കവും വരുത്തിയിരുന്നില്ല അവൻ.

ലക്ഷ്മിക്കു കൂടുതൽ ഉത്തരവാതിത്തങ്ങളായി.സഹായത്തിന് പഴയ പണിക്കാരുടെ മക്കൾ കൂട്ടിനുണ്ടെങ്കിലും കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നതിൻറെ മുഴുവൻ ഉത്തരവാതിത്വവും അവളിൽ വന്നു ചേർന്നു.

അദ്ധ്യായം-പതിനൊന്ന്-
വെക്കേഷൻ കാലങ്ങൾ.

സ്കൂളിലെ വെക്കേഷൻ കാലങ്ങൾ വന്നാൽ നന്ദൻ അച്ഛന്റെയും അമ്മയുടെയും അനുവാദം വാങ്ങി മൂത്തകുന്നത്ത് ശാരദ കൊച്ചമ്മയുടെ വീട്ടിൽ വൽസലനെ കാണാനും കൂടെ കളിക്കാനും പോകും ചിലപ്പോൾ ലക്ഷ്മിയും കൂടെ പോവും ലക്ഷ്മി തന്നെ തിരിച്ചു പോരും നന്ദൻ അവിടെ നിൽക്കും പിന്നീട് സ്കൂൾ തുറക്കുന്നതിൻറെ തലേദിവസമേ തിരികെ വരൂ. അതുവരെ ചുറ്റിക്കറങ്ങി കൂടും. വൽസലൻ വെക്കേഷന് ചിലപ്പോൾ ഇങ്ങോട്ട് വരും അതുപോലെ ദിവസങ്ങൾ കളിയും കറക്കവുമായി ചെലവഴിക്കും സ്വന്തം ബിസിനസുമായി ബന്ധപ്പെട്ട് തൊഴിലാളികളും അവരുടെ ബന്ധുക്കളും വീട്ടിലുണ്ടാക്കുന്ന എല്ലാ ആഘോഷങ്ങൾക്കും ഗംഗാധരനേയും കുടുംബത്തെയും ക്ഷണിക്കും ഗംഗാധരന് മിക്കപ്പോഴും സമയം കിട്ടാറില്ല ഒഴിവ് ദിവസമാണെങ്കിൽ സോമൻ പോകും നിർബന്ധിച്ചാൽ ഒരുപക്ഷേ നന്ദൻ പോയേക്കും പക്ഷേ അവിടെ ആഘോഷങ്ങളിൽ പങ്കെടുക്കുക അവനത്ര താൽപ്പര്യമില്ലാത്ത കാര്യമാണ്. മുതലാളി അല്ലെങ്കിൽ തൊഴിലുടമയുടെമകൻ എന്ന് പരിഗണന മുഴുവൻ നന്ദന് നൽകും വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുന്ന മറ്റൊരാളും പ്രധാന്യം തനിക്കു തരുന്നത് തെറ്റാണെന്ന് അന്നേ തോന്നിയിരുന്നു ചെറിയ പയ്യനായ തനിക്ക് കിട്ടുന്ന അമിത പ്രാധാന്യം പണക്കാരൻ അല്ലെങ്കിൽ തൊഴിലുടമയുടെ മകൻ എന്ന നിലയിലാണ് എന്നറിയാമായിരുന്നു ഇത്തരം ചടങ്ങുകളിൽ സംബന്ധിക്കുന്നതിന് വിട്ടു നിൽക്കുവാൻ കാരണവും അതു തന്നെയായിരുന്നു.

ഒരു വെക്കേഷന് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു അന്നാണ് നന്ദന് ഒരു പുതിയ ഷർട്ട് തയ്ച്ചു കൊണ്ടുവന്നത് മോടിയോടെ നടക്കുന്ന കാര്യത്തിൽ നന്ദനും വത്സലനും ഏതാണ്ട് ഒരുപോലെയായിരുന്നു നല്ല ഡ്രസ്സുകൾ ഇട്ട് അണിഞ്ഞൊരുങ്ങി പുറത്ത് പോവാൻ ആയിരുന്നു അവർക്കിഷ്ടം അക്കാര്യത്തിൽ രണ്ടുപേരും തമ്മിൽ ഒരു മത്സരം പോലെ ആയിരുന്നു പുതിയ ഷർട്ടു കണ്ടപ്പോൾ വത്സന് ഇട്ടു നോക്കണമെന്ന് ആഗ്രഹം. ചോദിച്ചപ്പോൾ നന്ദൻ കൊടുക്കാൻ തയ്യാറായില്ല ആ ദിവസം ആണ് പള്ളിപ്പുറത്തെ കയപിരിക്കുന്ന രാമൻറെ മകളുടെ കല്യാണം ക്ഷണിച്ചിട്ടുള്ളത്. ഗംഗാധരൻ പതിവുപോലെ കല്യാണത്തിന് പോകാൻ സോമനെ ചുമതലപ്പെടുത്തി.സോമൻ നന്ദൻ പോയാൽ മതി എന്നു തീരുമാനിച്ചു. തീർച്ചയായും നന്ദനെ വിവഹത്തിന് പറഞ്ഞയക്കണം എന്ന് നിർബന്ധിച്ചു പറഞ്ഞിട്ടാണ് പോയത് വത്സലനുമായി കളിച്ചു നടക്കുന്നതിനാൽ നന്ദൻ അതത്ര കാര്യമാക്കിയില്ല മാത്രവുമല്ല കല്യാണത്തിന് പോകുന്നത് അവന് ഇഷ്ടമല്ല ഉച്ചയ്ക്ക് സോമൻ വന്നപ്പോൾ നന്ദൻ കല്യാണത്തിന് പോയില്ല എന്നറിഞ്ഞപ്പോൾ ലക്ഷ്മിയോട് ഇന്നുച്ചക്ക് അവന് ചോറു കൊടുത്തു പോകരുത് കല്യാണ വീട്ടിൽ നിന്നും പോയി ചോറുണ്ടാൽ മതി എന്ന നിർദ്ദേശം കൊടുത്തു ലക്ഷ്മിക്കും നന്ദൻറെ പ്രവർത്തിയിൽ രസം തോന്നാത്തതിനാൽ കൊടുത്തില്ല നന്ദൻ കളിക്കാനൊന്നും പോകാതെ സാമനോടുള്ള ദേഷ്യത്തോടെ കട്ടിലിൽ കയറി കിടന്നു ലക്ഷ്മി വൽസലനെ ഓംലെറ്റ് ഉണ്ടാക്കി ഊണ് കഴിക്കാൻ വിളിച്ചു ഇതിനിടക്ക് വൽസൻ നന്ദൻറെ പുതിയ ഷർട്ടും ഇട്ടു കൊണ്ട് ചോറുപാത്രത്തിൽ ഓം ലെറ്റുമായി നന്ദനെ കൊതിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അവൻ കിടക്കുന്ന മുറിയിൽ വന്ന് അവനെ കളിയാക്കി ഗോഷ്ടികൾ കാട്ടാൻ തുടങ്ങി അതിനൊന്നും നന്ദന പ്രശ്നം ഉണ്ടായില്ലെങ്കിലും തൻറെ അനുവാദമില്ലാതെ ഷർട്ട് എടുത്തിട്ടത് നന്ദനെ. ചൊടിപ്പിച്ചു അവൻ എഴുന്നേറ്റ് ഷർട്ടിന് കുത്തിപ്പിടിച്ചു ഷർട്ട് ഊരി വാങ്ങുന്നതിന് ശ്രമിച്ചു

ഊരട നിന്നോട് ആരാണ് പറഞ്ഞത് ഇതെടുക്കാൻ എന്നുപറഞ്ഞാണ് കോപത്തോടെ നന്ദൻ ഇത് ചെയ്തത് ഇത് കണ്ടപ്പോൾ ലക്ഷ്മിക്ക് കലി കയറി നന്ദനെഅടിച്ചു ലക്ഷ്മി ആദ്യമായിട്ടാണ് നന്ദനെ അങ്ങിനെ അടിച്ചത് കണ്ടുവന്ന സോമൻ കാര്യം തിരക്കിയപ്പോൾ ഉണ്ടായ സംഭവം വിവരിച്ചു നന്ദന് ഓംലെറ്റ് വളരെ ഇഷ്ടമാണ് പട്ടിണിക്കിട്ട ദേഷ്യത്തിന് കഴുത്തിന് ഞെക്കി പിടിച്ചു എന്നാണ് ലക്ഷ്മി തെറ്റിദ്ധരിച്ചത് നന്ദന്റെ പേരിൽ ചാർത്തുകയും ദേഷ്യക്കാരനായ സോമൻറെ മർദ്ദനവും നന്ദന് ലഭിച്ചു എത്ര അടി കിട്ടിയിട്ടും ഒന്നു കരയുക പോലും അവൻ ചെയ്തില്ല എല്ലാ വേദനയും ഉള്ളിൽ ഒതുക്കി. അവൻ അങ്ങനെയാണ് മുമ്പ് സ്കൂളിൽ പോകാൻ മടി കാണിച്ചിട്ട് സോമൻറെ അടി കിട്ടിയപ്പോൾ കരഞ്ഞതല്ലാതെ പിന്നീട് ഒരിക്കലും കുറുമ്പുകാട്ടിയും അല്ലാതെയോ മറ്റുള്ളവർ തമ്മിൽ അടികൂടുമ്പോഴോ ഒന്നും അവൻ കരഞ്ഞിട്ടില്ല വേദന ഉള്ളിലൊതുക്കി നിൽക്കും അന്നൊക്കെ സ്കൂളിൽ അധ്യാപകരുടെ അടി കിട്ടാത്ത ഒരു കുട്ടി പോലും ഉണ്ടാകില്ല പക്ഷേ ഒരു പ്രാവശ്യം പോലും നന്ദനടി വാങ്ങിയിട്ടില്ല അധ്യാപകനിൽ നിന്നും. മര്യാദക്കാരനും സമർത്ഥനുമായ കുട്ടി എന്നാണ് അവർക്ക് അവനെ പറ്റിയുള്ള അഭിപ്രായം അതിനുപകരം വീട്ടിൽ നിന്നും വേണ്ടുവോളം കിട്ടിയിട്ടുണ്ട് പിന്നീട് വൽസൻ തന്നെ അടുത്തു വന്നു മാപ്പു ചോദിച്ചു നന്ദൻ ഒന്നും മിണ്ടിയില്ല അങ്ങനെയാണ് താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നു തോന്നിയാൽ മാപ്പുപറയുക എന്നതൊന്നും അവൻറെ നിഘണ്ടുവിൽ ഇല്ല. പക്ഷേ ഇപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു രണ്ടുപേരുംഒന്നായി. എല്ലാം മറന്നു.

വെക്കേഷൻ സമയത്ത് കളിച്ചുകൊണ്ടിരുന്ന സമയം വീടിനടുത്തുള്ള തോട് കടക്കുന്നതിന് കുറുകെ ഇട്ടിരിക്കുന്ന തെങ്ങിൻ തടിയുടെ പാലവും,അത് കടന്നു പോകുമ്പോൾ പിടിക്കുന്നതിന് കമ്പിയും കെട്ടടിയിരുന്നു.വൽസലൻ അതിൽ പിടിച്ച് ആടിക്കൊണ്ടിരുന്നു തുരുമ്പ് എടുത്ത കമ്പി ആയതുകൊണ്ട് അത് പൊട്ടി വത്സലൻ തോട്ടിൽ വീണു സ്വന്തമായി കക്കൂസില്ലാത്ത അവിടത്തുകാർ തോട്ടിലാണ് കാര്യങ്ങൾ സാധിച്ചിരുന്നത് പാവം വീണത് മനുഷ്യ മലത്തിൽ ആയിരുന്നു ശബ്ദം കേട്ട് ഓടിവന്ന നന്ദൻ കണ്ടത് വെള്ളത്തിൽ കിടക്കുന്ന അനിയനെ ആണ് അവൻ വൽസലനെ പൊക്കിയെടുത്തു കരക്കു കയറ്റി അമ്മയെ വിളിച്ചു കൊണ്ടുവന്നു താങ്ങി വീട്ടിലേക്ക് കൊണ്ടുപോയി നന്നായി ഇഞ്ച കൊണ്ട് തേച്ചുകഴുകി പക്ഷേ എത്ര കഴുകിയിട്ടും ദുർഗന്ധം പോകുന്നില്ല സുഗന്ധദ്രവ്യങ്ങൾ വരെ പൂശി നോക്കിയെങ്കിലും മാസങ്ങളോളം നിന്നു ആ നാറ്റം എന്നാണ് ഇപ്പോഴും വൽസലനെ കളിയാക്കി നന്ദൻ പറയുന്നത് അങ്ങനെ എത്രയെത്ര അനുഭവങ്ങളും സംഭവങ്ങളും ജീവിതത്തിൽ പങ്കിട്ടിരിക്കുന്നു

വെക്കേഷൻ കാലം അനിയനെ സൈക്കിൾ ചവിട്ട്പഠിക്കണമെന്നും വായനാശീലം വളർത്തണമെന്നും സോമൻ നിർബന്ധിച്ചു ആദ്യമാദ്യം ഡിറ്റക്റ്റീവ് നോവലുകൾ വായിക്കുക പിന്നീട് ഗൗരവമുള്ള കഥകൾ നോവലുകൾ സാഹിത്യങ്ങൾ എന്നിവയിലേക്ക് തിരിയുക ഇതൊക്കെയായിരുന്നു സോമൻറെ ഉപദേശങ്ങൾ അനിയൻറെ കഴിവുകൾ ദീർഘവീക്ഷണത്തോടെ സോമൻ നോക്കി കണ്ടിരുന്നു സൈക്കിൾ ചവിട്ടാൻ ആദ്യമൊക്കെ സോമൻ സഹായിച്ചു കൊടുത്തു പിന്നീട് അവൻ തന്നെ സ്വയം ചവിട്ടാൻ തുടങ്ങി മൂത്തകുന്നത്തു ചെന്നാലും വാടകയ്ക്ക് രണ്ട് സൈക്കിൾ എടുത്ത് വത്സലനുമായി ചുറ്റി കറങ്ങും.സോമൻറെ ഉപദേശപ്രകാരം വായനശാലയിൽ നിന്നും പുസ്തകം വായന തുടങ്ങി സീനിയറായ വിൻസർ കാർട്ടൂണിസ്റ്റ്സീരി മാസ്റ്റർ, ലൈബ്രേറിയൻ ചന്ദ്രൻ സുഹൃത്തുക്കൾ മോഹൻകുമാർ വാസുദേവൻ രാഹുലൻ എന്നിവരും വായനശാലയിൽ ഒത്തുകൂടുന്ന ഒരു പ്രത്യേക ഗാങ്ങ് ആയി മാറിയിരുന്നു അവർ.

അദ്ധ്യായം 12.സരസുവിൻറെ കോഴി

സരസുവിന് കോഴികളെ ഭയങ്കര പേടിയും വെറുപ്പുമാണ്.കോഴിയുടെ തൂവലും കോഴികളേയും പിടിച്ച് സരസുവിൻറെ മുമ്പിലെത്തി പേടിപ്പിക്കുക എന്നത് നന്ദന് ഒരു വിനോദമായിരുന്നു.കോഴിയുടെ ഒച്ചയോ നന്ദൻറെ കയ്യിലെ തൂവലോ കണ്ടാൽ സരസു ഒറ്റ ഓട്ടമാണ് അയൽവീട്ടിലേക്ക്.

ഒരു ദിവസം നന്ദൻ ഒരു കോഴിയേയും പിടിച്ചുകൊണ്ട് സരസുവിനെ പേടിപ്പി ക്കാനായി ചെന്നു.നന്ദൻ വന്നത് നിർഭാഗ്യവശാൽ സരസു കണ്ടില്ല.നന്ദൻ വെച്ച കോഴി സരസുവിൻറെ തലയിലിരുന്നു.കോഴിയാണെന്നു മനസ്സിലാക്കിയ തോ ടെ സരസുവിന് ഭയവും കോപവും കൊണ്ട് കണ്ണുകാണാതായി.അവൾ ഒച്ചയിട്ടു കൊണ്ട് ഓടി.നന്ദൻ അതു കണ്ടു രസിക്കാനും.ലക്ഷ്മി അതു കണ്ടെങ്കിലും സര സുവിൻറെ അനാവശ്യമായ കോഴിഭയം മാറ്റേണ്ടതാണെന്ന് അവൾക്കും തോന്നി. കോഴി ജീവനും കൊണ്ട് എവിടയോ ഓടിപ്പോയി.കുറച്ചു കഴിഠ്ഠ് മടങ്ങി വന്ന സരസു സംഹാര രുദ്രയെപ്പോലെ ഒരു വലിയ വടിയെടുത്ത് ന്നദനെ തല്ലാനായി അടുത്തുവന്നു.തല്ലു കൊള്ളാതിരിക്കാൻ നന്ദൻ ഓടി.

“നിന്നെ ഇന്നു ഞാൻ ശരിയാക്കിത്തരാമെടാ.” എന്നു വിളിച്ചു പറഞ്ഞുകൊണ്ട് അവൻറെ പുറകെ ഓടി.ഈ ഓട്ടത്തിനിടയിൽ പറമ്പിലെ പ്ളാവിൻറെ ഒരു വലിയ വേരിൽത്തട്ടി നന്ദൻ വീണു.അവൻറെ നെഞ്ച് വേരിൽ അടിച്ചാണ് വീണത്.പെട്ടെന്നുണ്ടായ വീഴ്ച്ചയിൽ നന്ദന്റെ ബോധം നഷ്ടപ്പെട്ടു.ഇതുക ണ്ടതോടെ ലക്ഷ്മിയും അയൽപക്കത്തെ പാർവ്വതി,കല്ല്യാ ണി,ജാനകി എന്നിവരും ഓടിയെത്തി.നന്ദൻറെ മുഖത്ത് വെള്ളം തളിച്ചുനോക്കി ലക്ഷ്മി.ബോധം വീണെങ്കിലും അവന് ശ്വാസം നേരെ കഴിക്കുവാൻ കഴിയുന്നില്ല.കണ്ണുകൾ മിഴിച്ചിരിക്കുന്നുവെന്ന് ലക്ഷ്മിക്കു തോന്നി.അവൾ നന്ദന് നെഞ്ച് തിരുമ്മി ക്കൊടുത്തു.കരഞ്ഞുകൊണ്ടാമ് ലക്ഷ്മി ഇതൊക്കെചെയ്തത്.അൽപ്പം കഴിഞ്ഞപ്പോൾ നന്ദന്റെ ശ്വാസ തടസ്സം മാറി.ലക്ഷ്മി ഉടനെതന്നെ ഡ്രസ്സ്മാറി നന്ദനെയും കൂട്ടി ശ്രീധരൻ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി.ഡോക്ട്ർ പരിശോധിച്ചിട്ട് കുഴപ്പമൊന്നും കാണുന്നില്ല എന്നു പറഞ്ഞു.വേദന കുറയാൻ പൊടിമരുന്നു കൊടുത്തു വിട്ടു അദ്ദേഹം.

വൈകീട്ടുവരെ ലക്ഷ്മി സരസുവിനോട് മിണ്ടിയതേയില്ല.ഗംഗാധരനും സോമനും വന്നപ്പോൾ ഉണ്ടായ കാര്യങ്ങളെല്ലാം ലക്ഷ്മി ഇരുവരോടും പറഞ്ഞു.രണ്ടുപോർക്കും ഭയങ്കര ദ്യേഷ്യം വന്നു സോമനായിരുന്നു കൂടുതൽ ദ്യേഷ്യം.ഗംഗാധരൻ സോമനോട് ഒരു കോഴിയെ പിടിച്ചു കൊണ്ടു വരുവാൻ ആവശ്യപ്പെട്ടു.സരസു ഇതൊ ന്നും അറുയുന്നുണ്ടായിരുന്നില്ല.സരസയെ കോണിപ്പടി മുറിയിലേക്കു വിളിച്ചു ഗംഗാധരൻ.അവൾ മുറിയിൽ കശറിയുടെനെ വാതിലടച്ചു കുറ്റിയിട്ടു ഗംഗാധര ൻ.കോഴിയെ സരസുവിൻ്റെ തലയിലൂടെ ശരീരം മുഴുവനും കയറ്റിയിറക്കി.അ വൾ മരണവെപ്രാളത്തോടെ വലിയവായിൽ കരഞ്ഞു. അവസാനം ലക്ഷ്മി വന്നു വാതിലിൽ മുഠ്ഠി പ്പറഞ്ഞു.

“മതി ഇനി നിറുത്തൂ.അവൾ എന്തു ചെയ്താലും നന്നാകില്ല”

കരഞ്ഞു തളർന്ന സരസു മുറിക്കു പുറത്തു വന്നു.വീണ്ടും കരഞ്ഞു കൊണ്ട് കട്ടിലിലിൽ കയറിക്കിടന്നു.

നന്ദൻ ഓപ്പയുടെ അടുത്തു ചെന്നു.അവന് ഒന്നും പറയുവാൻ കഴിഞ്ഞില്ല.കു റെനേരം അവിടെത്തന്നെ നിന്നു കുറെക്കഴിഞ്ഞു സങ്കടത്തോടെ തിരികെ പോന്നു.

സരസുവിൻ്റെ കോഴിയോടുള്ള ഫോബിയ അച്ഛൻ്റേയും ചേട്ടൻ്റേയും ചകിത്സ കൊണ്ടൊന്നും ഭേദമായില്ല.അതോടെ ചികിത്സയും എന്നന്നേക്കുമായി അവർ അവസാനിപ്പിച്ചു.

പിറ്റെ ദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ നന്ദനും സരസുവും ക്ളാസിൽ പോയി.രണ്ടുപേരുടേയും മന പ്രയാസങ്ങളെല്ലാം മാറിയി രുന്നു.പക്ഷേ സരസുവിനതൊരു പാഠമായിരുന്നു.

അവൾ അലോചിച്ചു. തനിക്ക് നന്ദനെ തല്ലാൻ ഓടിക്കേണ്ട കാര്യമില്ലായിരുന്നു.കുട്ടികൾ വികൃതി കാണിക്കും. തൻ്റെ കോഴിപ്പേടി കൂടെയാവുമ്പോൾ അത് കൂടുതലാകും.

മേലിൽ തൻ്റെ ഒരേയൊരു അനിയനെ ഉപദ്രവിക്കില്ലെന്നവൾ ശപഥം ചെയ്തു.അതു മനസ്സിലാക്കിയിട്ടെന്ന വണ്ണം നന്ദൻ ഓപ്പയുടെ കയ്യും പിടിച്ചു നടന്നുപോയി.

പഠനം മുറക്കു നടന്നു പോയി.ആറാം ക്ളാസ്സിലെ പരീക്ഷ കഴിഞ്ഞ് സ്ക്കൂൾ അടച്ച പ്പോൾ അവൻ്റെ കൂട്ടുകീരുമൊത്തുള്ള കളികൾ പുനരാരംഭിച്ചു.പുതിയ കൂട്ടുകാർ പുതിയ കളികൾ ഒഴിവുകാലം നന്നായി ആസ്വദിച്ചു.കാലവർഷം വന്നു. സ്കൂളുകൾ തുറന്നു.നന്ദൻ പരീക്ഷയിൽ വിജയിച്ചു.ഏഴാം ക്ളാസ്സിലേക്കായി.സരസു വീണ്ടും തോറ്റു.സരസുവിൻ്റെ ക്ളാസ്സിൽ തന്നെ നന്ദനും എത്തി.അപ്പോഴേക്കും സരസുവിനു പതിനെട്ടു വയസ്സാസിരുന്നു.ആറു വർഷം പല ക്ളാസിലും തോറ്റിരുന്നു. നന്ദൻ തൻ്റെ ക്ളാസ്സിൽ വന്നതോടെ അവൾ വീട്ടിൽ പ്രശ്നമുണ്ടാക്കി.

അവൻ്റെ ക്ളാസ്സിൽ ഞാൻ പഠിക്കില്ല

അവൾ കട്ടായം പറഞ്ഞു നോക്കി.ഗംഗാധരനും ലക്ഷ്മിയും സമമതിച്ചില്ല.

“അവൻ ക്ളാസ്സിലിരുന്നോട്ടെ നിനക്കെന്താ” ഗംഗാധരൻ പറഞ്ഞു.

വേണമെങ്കിൽ നിനക്ക് ക്ളാസിലെ പാഠങ്ങൾ വല്ല സംശയവുമുണ്ടെങ്കിൽ അവനോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാമല്ലോ.

അവളെ കളിയാക്കാനും ശുണ്ഠി പിടിപ്പിക്കുവാനുമായി അയാൾ കൂട്ടിച്ചേർത്തു.

അങ്ങിനെ എനിക്കവൻ്റെ സഹായം വേണ്ടങ്കിലോ അവൾ തിരിച്ചടിച്ചു.

അങ്ങിനെ പറഞ്ഞെങ്കിലും സരസു പതിവുപോലെ ക്ളാസ്സിൽ പോയിത്തുട ങ്ങി.ഇതിനിടക്ക് വളരെ പ്രധാനപ്പെട്ടതും സരസുവിൻറെ ജീവിതത്തിൽ വഴിത്തിരിവായതുമായ ഒരു സംഭവം സ്കൂളിൽ നടന്നു.

ദാക്ഷായണിയെന്ന ടീച്ചർ ക്ളാസ്സ് എടുത്തുകൊണ്ടിരിക്കെ പഠിപ്പിച്ചുകൊണ്ടി രുന്ന പാഠത്തിൽ നിന്നും ഒരു ചോദ്യം സരസുവിരിക്കുന്ന പഠനത്തിൽ പിറകിലായ അവസാന ബെഞ്ചിലെ പെൺകുട്ടികളോട് ചോദിച്ചു സരസുവടക്കം ആരും ഉത്തരം പറഞ്ഞില്ല.ക്ളാസിൽ ശ്രദ്ധിക്കാത്തതുകൊണ്ടാ ണ് അവർ ഉത്തരം പറയാത്തതെന്നു ടീച്ചർക്കു മനസ്സിലായി.അവർ ദ്യേഷ്യപ്പെട്ടു പ്രത്യകിച്ചും തോറ്റകുട്ടികൾ എന്ന നിലയിൽ. അങ്ങിനെയിരിക്കെ ർാച്ചർക്ക് ഒരു കുസൃതി തോന്നി സരസുവിനെ കളിയാക്കാനെന്നവണ്ണം പറഞ്ഞു.

തൻറെ അനിയനെക്കൊണ്ട് ഞാൻ ഉത്തരം പറയിപ്പിച്ചു കാണിച്ചു തരട്ടെ ഇപ്പൊത്തന്നെ. അതേ ചോദ്യം തന്നെ നന്ദനോട് ചോദിച്ചു ടീച്ചർ.

നന്ദൻ ശരിയായ ഉത്തരം പറഞ്ഞു.

അതോടെ ടീച്ചറുടെ ശകാരത്തിൻ്റെ കനം കൂടി.അതിൻ്റെ അവസാനം ടീച്ചർ പറഞ്ഞു

തന്നെക്കാൾ എത്ര ഇളയതാണ് തൻ്റെ അനിയൻ.അവൻ ഉത്തരം പറഞ്ഞതു കേട്ടില്ലേ.തനിക്കെത്ര വയസ്സായി.

സരസു ഉത്തരം പറഞ്ഞില്ല.

ടീച്ചർ ആവർത്തിച്ചു ചോദിച്ചിട്ടും സരസു മനപ്പൂർവ്വം മറുപടി പറഞ്ഞില്ല.അവൾക്ക് ടീച്ചറുടെ ചോദ്യം തീരെ രസിച്ചില്ല എന്നതാണ് ശരി.

താൻ പറയില്ലങ്കിൽ വേണ്ട് എടോ നന്ദൻ, തൻ്റെ പെങ്ങൾക്കെത്ര വയസ്സായെടോ

ടീച്ചർ നന്ദനോടായി ചോദിച്ചു. വിഷയത്തിൻ്റെ ഗൌരവമൊന്നും അറിയാത്ത നന്ദൻ നിഷ്ക്കളങ്കനായി പറഞ്ഞു

പതിനെട്ട് വയസ്സായി.

ഇതു കേട്ടതോടെ ക്ളാസ്സിലെ കുട്ടികൾ എല്ലാവരും ചേർന്ന് ആർത്തു ചിരിച്ചു.ടീച്ചറും ചിരിച്ചുപോയി.

ക്ളാസ്സു കഴിഞ്ഞു പോരുമ്പോൾ നന്ദന് വിഷമമുണ്ടായിരുന്നു ചേച്ചിയെ നേരിടാൻ . ടീച്ചർ ആവശ്യപ്പെട്ടിട്ടായാലും താൻ പറയാൻ പാടില്ലായിരുന്നുവെന്ന അവനു തോന്നി. അറിയില്ല എന്നു പറഞ്ഞാൽ മതിയായിരുന്നു.ഓപ്പ എത്ര വിഷമിച്ചുകാണുമെന്ന് അവൻ ഓർത്തു.അവൻ ഓപ്പയെ ഒന്നു നോക്കി.അവൾ അവനെ ദഹിപ്പിക്കുന്നകമ്ണുകളോടെ നോക്കിപ്പറഞ്ഞു

നിനക്കു ഞാൻ വെച്ചിട്ടുണ്ട്.വീട്ടിൽ ചെല്ലട്ടെ.
അദ്ധ്യായം -13 സരസുവിന് വിവാഹാലോചനകൾ

വീട്ടിൽ ചെന്ന ഉടനെ അവൾ അമ്മയോടു പറഞ്ഞു.

ഇനി ഞാൻ സ്കൂളിലേക്കില്ല

ഉണ്ടായ സംഭവമെല്ലാം അവൾ അമ്മയോടു പറഞ്ഞു.ലക്ഷ്മി വല്ലാതായി.നന്ദ നെയല്ല ലക്ഷ്മി കുറ്റപ്പെടുത്തിയത്.ടീച്ചർ അങ്ങിനെ ചോദിച്ചതും ക്ളാസിൽ തൻറെ മകളെ അവഹേളിച്ചതും ഓർത്തപ്പോൾ ലക്ഷ്മിക്ക് കലശ്ശലായ ദ്യേഷ്യം താന്നി ടീച്ചറോട്.എങ്കിലും ഒന്നും പറഞ്ഞില്ല.രാത്രി ഗംഗാധരൻ വന്നു സോമൻ എറണാകുളം സെൻ്റ് ആൾബർട്സ് കോളേജ് ഹോസ്റ്റലിലാണ്.ലക്ഷ്മി,ഗം ഗാധരനുമായി രാത്രി ബെഡ്റൂമിൽ വെച്ച് സ്വകാര്യമായി ഇതേപ്പറ്റി സംസാരിച്ചു.

അവൾ തന്നെ ഒരു നിർദ്ദേശം വെച്ചു.

ഏതായാലും അവളുടെ ആഗ്രഹം പോലെ നടക്കട്ടെ.അവൾ ഇനി പഠിക്കേണ്ട.ഏതാ യാലും പഠിച്ചിട്ടും വലിയ ഗുണമെൊന്നുമില്ല.ഉദ്യോഗമെന്നും കിട്ടാൻ പോകുന്നില്ല.

ഗംഗാധരൻ ലക്ഷ്മിയോടായി പറഞ്ഞു.

അവളുടെ വിവാഹം ഉടനെ നടത്തണം

അതു ശരിയാണെന്നു ലക്ഷ്മിക്കും തോന്നി.സോമനുമായി ഒന്നാലോചിച്ചിട്ട് കാര്യം തീരുമാനിക്കാമെന്ന് അവർ നിശ്ച്ചയിച്ചു.

അടുത്തയാഴ്ച്ച സോമൻ കോളേജിൽ നിന്നും വന്നപ്പോൾ ഗംഗാധരൻ തന്നെ വിഷയം അ വതരിപ്പിച്ചു.അവനും സമ്മതമായിരുന്നു. നല്ല കാര്യം വീട്ടിൽ വെറുതെ നിൽക്കുന്നതുകൊണ്ടു കാര്യമില്ല എന്നവനും പറഞ്ഞു.

അതോടെ കാര്യം തീരുമാനമായി.ഗംഗാധരൻ്റെ വകയിൽ ഒരു ഇളയച്ഛനായ രാമൻ കൊശ്ഛനെ വരുത്തി ഗംഗാധരൻ കല്ല്യാണക്കാര്യം പറഞ്ഞു

നല്ലൊരു പയ്യനെ കൊശ്ഛൻ കണ്ടെത്തിത്തരണം.കൃഷിഭൂമിയും അതിൽ നിന്നുമുള്ള വരുമാനമുള്ളകുടുംബത്തിൽ നിന്നാവണം ചെറുക്കൻ.ജോലിയുള്ള വർ വേണമെന്നില്ല.

അങ്ങിനെയിരിക്കെ സരസുവിൻറെ കല്യാണക്കാര്യം വാവച്ചി വഴി അച്യുതൻ അറിഞ്ഞു.അച്യുതൻറെ ഭാര്യ സുലോചന അടുത്തുള്ള എടവനക്കാട്ടെ മേത്തറ കുടുംബാംഗമാണ്.ആ പ്രദേശത്തെ പ്രധാനകുടുംബമാണ് മേത്തറ.ബന്ധുബല വും വസ്തുവഹകളും കൂടുതലുണ്ട്.അവിടത്തെ മൂത്തമകൻ തങ്കപ്പൻറെ ആലോചന അച്ചുതൻ അമ്മാവൻ്റെയും അമ്മായിയുടേയും മുമ്പിൽ അവതരിപ്പിച്ചു.അച്ചുതൻ്റെ ഭാര്യയുടെ സഹോദരൻ കൂടെ ആയതിനാൽ പ്രത്യേകം അന്വേഷണത്തിൻ്റെ ആവശ്യമൊന്നുമില്ലല്ലലോ എന്നും അവർക്കും തോന്നി.

മേത്തറയിൽ നാലുമക്കളാണ്.മൂത്തത് രണ്ട് പെൺമക്കളും ഇളയ രണ്ടു ആൺമക്കളും.ഏറ്റവും മൂത്തത് അച്ചുതൻ്റെ ഭാര്യ സുലേജന.ഇളയത് ലില്ലി.താഴെ തങ്കപ്പൻ. വിജയൻ.ഇവരുടെ അച്ഛൻ മരിച്ചു പോയി രണ്ടു ഭാര്യമാർ.ആദ്യ ഭാര്യ കാവു.അവർക്കു മക്കളില്ല.രണ്ടാമത് സുമംഗല.അതിൽ സുമംഗലയുടെ മക്കളാണ് സുലോചനയും ഇളയവരും.

കാര്യം കൊള്ളാമെന്നു തോന്നിയതിനാൽ ഗംഗാധരൻ തങ്കപ്പനോട് പെണ്ണുകാ ണാൻ വരാൻ ആവശ്യപ്പെട്ടു.ചെറുക്കൻ നല്ല സുന്ദരൻ. സരസു ശരാശരിയെ ഉള്ളൂ.രണ്ടുകൂട്ടർക്കും തമ്മിൽ ഇഷ്ടമായി. വിവാഹകാര്യങ്ങളിലേക്കു കടക്കാൻ രണ്ടുകൂട്ടരും മനസ്സുകൊണ്ട് തീരുമാനിച്ചു കഴിഞ്ഞു.

ഈ സന്ദർഭത്തിൽ ഒരു ദിവസം രാമക്കൊശ്ച്ചൻ മറ്റൊരു വിവാഹാലോചന യുമായി ഗംഗാധരനെ കാണാൻ വന്നു.ഗംഗാധരൻ പറഞ്ഞു.

കൊശ്ചാ, വേറൊരു കാര്യം ഏതാണ്ട് തീരുമാനം ആയി.നമ്മുടെ അച്ചുതൻ്റെ അളിയനാണ് കക്ഷി.ഇനി വാക്കുമാറ്റിപ്പറയാൻ കഴിയില്ലല്ലോ.

കൊശ്ച്ചൻ കുറച്ചു ആലോചിച്ചതിനുശേഷം കുടയുമെടുത്ത് പോകാൻ നേരം പറഞ്ഞു

അവനെ എനിക്കറിയാം.നമ്മുടെ കുടുംബത്തിന് ബന്ധം പിടിക്കാൻ പറ്റിയതല്ല ആ ചെറുക്കൻ.അവനെ ചീത്തയാക്കിയത് അവൻ്റെ അമ്മാവൻമാ രാണ്.ആലോചിച്ചിട്ടുമതി ബന്ധം സ്ഥാപിക്കൽ.

ഇതും പറഞ്ഞ് മറുപടിക്കൊന്നും കാത്തു നിൽക്കാതെ കൊശ്ച്ചൻ നടന്നു നീങ്ങി.

ഇത് നന്ദൻ കേൾക്കുന്നുണ്ടായിരുന്നു. അവന് രാമൻ അച്ചാച്ചനോട് ദേഷ്യം തോന്നി.തങ്കപ്പനെ അവന് അത്രയും ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.തൻ്റെ അളിയൻ്റെ സ്ഥാനത്ത് തങ്കപ്പനെ അവൻ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.

ലക്ഷ്മിയും ഗംഗാധരനും കൂടി ആലോചിച്ചു.ലക്ഷ്മി പറഞ്ഞു.

കൊശ്ച്ചൻ പറയുന്നത് മുഴുവൻ വിശ്വസിക്കേണ്ട.കൊശ്ച്ചന് ഇത് പതിവാണ്.അദ്ദേഹം കൊണ്ടുവരുന്ന കാര്യം നമ്മൾ എടുത്തില്ലെങ്കിൽ വിവാഹം മുടക്കൽ പുള്ളിക്കൊരു ഇഷ്ടവിനോദമാണ്.

ഗംഗാധരൻ സംശയത്തോടെ ലക്ഷ്മിയെ നോക്കി.എന്നിട്ട് പറഞ്ഞു.

നീ പറയുന്നതിലും കാര്യമുണ്ട്.അത്ര മോശം ബന്ധമാണെങ്കിൽ മുറപ്പെണ്ണിൻ്റെ സ്ഥാനത്തുള്ള കുട്ടിയെ സ്വന്തം അളിയനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കുവാൻ അവൻ മുൻകൈ എടുക്കുമോ.

അങ്ങിനെ പറഞ്ഞെങ്കിലും അടുത്തദിവസം അച്ചുതനെ കണ്ട് ഗംഗാധരൻ കാര്യം സംസാരിച്ചു.തങ്കപ്പൻ ദുസ്വഭാവം ഒന്നുമുള്ള ആളല്ല എന്ന കാര്യത്തിൽ അച്ചുതൻ ഉറച്ചു നിന്നു.അതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു.

സരസുവിൻ്റെ വിവാഹം ആർഭാടത്തോടെ നടന്നു.അമ്പതു പവൻ്റെ ആഭരണവും അതിനു തക്ക വീട്ടുപകരണങ്ങളും അവൾക്ക് സമ്മാനമായി ഗംഗാധരൻ നൽകി.ചെറായിയിൽ നിന്നും പ്രത്യേകം ബോട്ടിലാണ് വിരുന്നിന് പോയത്.കായൽ തീരത്താണ് തങ്കപ്പൻ്റെ വീട്.പ്രകൃതി രമണീയമായ സ്ഥലം.പറമ്പിടങ്ങളും ചുറ്റും നെൽവയലുകളും ചെറതോടുകളും നിറഞ്ഞു നിൽക്കുന്നിടം.നന്ദന് വീടും പരിസരങ്ങളും നന്നെ ഇഷ്ടപ്പെട്ടു.

അദ്ധ്യായം-14.വീണ്ടുമൊരു ആശുപത്രിവാസം.

സരസുവും തങ്കപ്പനുമായുള്ള വിവാഹം നടന്ന അന്ന് വധൂവരന്മാരെ വധൂഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടു വന്നു.പിറ്റെദിവസം കൊച്ചളിയനായ നന്ദനെയും കൂട്ടി തങ്കപ്പൻ വീട്ടിലേക്കു പോയി.അങ്ങനെ ഒരു പതിവുണ്ട്.തങ്കപ്പൻ്റെ കൂടെ ചെന്ന നന്ദന് രാജകീയ സ്വീകരണമായിരുന്നു അവിടെ ലഭിച്ചത് വിവാഹം കഴിഞ്ഞെങ്കിലും ബന്ധുക്കളൊന്നും തങ്കപ്പൻ്റെ വീട്ടിൽ നിന്നും മടങ്ങിയിരുന്നില്ല.അവന് കളിക്കാൻ സമപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും ധാരാളം ഉണ്ടായിരുന്നു.അവരുടെ നേതാവ് അച്ചുതൻ്റെ ഏക മകൾ കലയായിരുന്നു.വൈകുന്നേരത്തോടെ നന്ദനേയും തങ്കപ്പനേയും ബന്ധുക്കൾ യാത്രയാക്കി.

ദിവസങ്ങൾ ചിലതു കഴിഞ്ഞു.പുതിയ ദമ്പതികൾ മിക്കവാറും എല്ലാ ബന്ധു വീടുകളും സന്ദർശിച്ചുകൊണ്ടിരുന്നു.

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ നന്ദൻ്റെ ലിംഗത്തിൻ്റെ മദ്ധ്യത്തിൽ എന്തോ ചെറിയ മുറിവും വേദനയും.അവൻ ആദ്യം അതത്ര കാര്യമാക്കിയില്ല.പകൽ പതിവുപോലെ ക്ളാസ്സിലും പോയി.പരീക്ഷ അടുത്തു വരുന്നതിനാൽ ക്ളാസ്സ് മുടക്കാൻ പറ്റുമായിരുന്നില്ല.വൈകീട്ട് പതിവുപോലെ കളിക്കാനും പോയി.രാത്രി കിടന്നുറങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും വേദനകൊണ്ട് അവൻ ഉറക്കമുണർന്നു.അവൻ്റെ ലിംഗം നീരുവെച്ചിരിക്കുന്നു. അസഹ്യ വേദന.അത് ചുരുണ്ടുകൂടി പന്തു പോലായിരുന്നു.മൂത്രമൊ ഴിക്കുന്നതിനും പറ്റുന്നില്ല. വേദനകൊണ്ടവൻ പുളഞ്ഞു. അവൻ അമ്മയെ വിളിച്ചു കരഞ്ഞു.ലക്ഷ്മി മകൻറെ അവസ്ഥ കണ്ട് അമ്പരന്നു.ഗംഗാധരന് സുഖമില്ലാത്തതിനാൽ അധികമൊന്നും പുറത്തു പോകാറില്ല.സോമൻ തിരുവനന്തപുരത്താണിപ്പോൾ പഠിക്കുന്നത്അനന്തിരവൻ അച്ചുതൻ കൊച്ചികയർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പരിപാടിയുമായി കൽക്കട്ടയിലാ ണ്.നേരം വെളുക്കുന്നതുവരെ ഒരു വിധം കഴിച്ചുകൂട്ടി.ഒടുവിൽ അച്ചുതൻറെ അനിയൻ ദാമോദരനെ വിളിച്ചു കൊണ്ടു വന്നു. കാറുവിളിച്ച് അയ്യമ്പിള്ളി ഗവ.ആശുപത്രിയിൽ കൊണ്ടുപോയി.ഈ സമയമത്രയും നന്ദൻ വേദന സഹിക്കാതെ കരഞ്ഞുകൊണ്ടേയിരുന്നു.എട്ടു മണിയോടെ ഡോക്ടർ വന്നു പരിശോധിച്ചു.

എന്തോ കൊണ്ട് സെപ്ടിക് ആയതാണ്.ചെറിയൊരു ഓപ്പറേഷൻ വേണ്ടിവരും.

ഡോക്ടർ പറഞ്ഞു.

അതിനൊപ്പം ഇനിയും ഇതുപോലുള്ള അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ മുസ്ളിം കുട്ടികൾക്ക് ചെയ്യും പോലെ സുന്നത്ത് കൂടെ നടത്തേണ്ടി വരും.

അത് കുഴപ്പമില്ല, ദാമോദരൻ അറിയിച്ചു.

ഓപ്പറേഷൻ തീയറ്ററിൽ കയറ്റി.ക്ളോറോഫോം മണപ്പിച്ചു.ഒന്നു മുതൽ പത്തുവരെ എണ്ണുവാൻ നന്ദനോട് ഡോക്ടർ പറഞ്ഞു.അവന് അഞ്ചു വരെയോ എണ്ണാൻ കഴിഞ്ഞുള്ളൂ.അപ്പോഴേക്കും ബോധം പോയി.

പിന്നെ ബോധം വരുമ്പോൾ കോരുത് മെമ്മോറിയൽ വാർഡിൻ്റെ മേൽക്കൂരയിലെ ഓടുകൾ അവ്യക്തമായി കാണുന്നുണ്ടായിരുന്നു.പിന്നെ പിന്നെ എല്ലാം ഓർമ്മ വന്നു. താനിവിടെ എത്തിയതും എല്ലാം എല്ലാം. അവൻ തൻ്റെ ലിംഗത്തിലേക്കു നോക്കി.ബാൻഡേജിട്ടിരിക്കുന്നതാണ് കണ്ടത്.ആളു കൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.ജനറൽ വാർഡായിരുന്നതിനാൽ പരിചയ ക്കാരായിരുന്നില്ല ചുറ്റും.അവന് നാണമൊന്നും തോന്നിയില്ല.നിക്കറിനു പകരം ഒരു മൃദുവായ തുണിയായിരുന്നു ചുറ്റിയിരുന്നത്.

അന്നു വൈകീട്ടായപ്പൊഴേക്കും സോമൻ എത്തി.അച്ചുതനും അന്നു തന്നെ എത്തി.സോമൻ പിറ്റേന്നു മടങ്ങി.അച്ചുതൻ ആശുപത്രിയിൽ നിന്നു.

മൂന്നു ദിവസം കഴിഞ്ഞു.ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യേണ്ട ദിവസം വന്നു.പനി നോക്കാൻ വന്ന നഴ്സ് പെട്ടെന്ന് നന്ദനോട് ചോദിച്ചു.

മോൻ ചൂടുള്ളതു വല്ലതും കഴിച്ചോ, ഇപ്പോൾ

ഇല്ലെന്നവൻ മറു പടിയും പറഞ്ഞു.

കുറച്ചു കഴിഞ്ഞ് നഴ്സ് ഡോക്ടറേയും കൂട്ടിവന്നു.

ചാർട്ട് നോക്കി ഇന്ന് ഡിസ് ചാർജ് ചെയ്യേണ്ട എന്നു നഴ്സിനോട് പറഞ്ഞു.കുറെക്കഴിഞ്ഞ് രക്തവും മൂത്രവും എടുക്കാൻ നഴ്സ് വന്നു.അച്ചുതൻ നഴ്സിനോട് എന്താണ് പ്രശ്നം എന്ന് ആരാഞ്ഞു.

രക്തം പരിശേധിച്ചിട്ട് ഡോക്ടർ പറയും.അവർ പറഞ്ഞു പിറ്റെ ദിവസം ഡോക്ടർ റൌണ്ട്സിനു വന്നപ്പോഴേക്കും റിസൾട്ടു വന്നിരുന്നു.

ഡോക്ടർ പറഞ്ഞു” മഞ്ഞപ്പിത്തമാണ്.ആശുപത്രിയിൽ നിന്നും പകർന്നതാണ്.”

ഡോ. കരുണാകരമേനോൻ പാരമ്പര്യമായി ഒരു ആയുർവ്വേദ കുടുംബത്തിൽ പെട്ടയാളായിരുന്നതുകൊണ്ട് ചില കഷായത്തിനും മറ്റും കുറിച്ചുകൊടുത്തു കൊണ്ട് അദ്ദേഹം ഒരു ചെറുചിരിയോടെ പറഞ്ഞു.

അലോപ്പതി ഡോക്ടർ കഷായത്തിനു കുറിച്ചു എന്ന് ആരോടും പറയല്ലേകൊട്ടോ.മഞ്ഞപ്പിത്തത്തിന് അലോപ്പതിയിൽ ഫലപ്രദമായ മരുന്നില്ല.അതുകൊണ്ടാ.

കടുത്ത പത്ഥ്യവും നിർദ്ദേശിച്ചു.ഉപ്പ്,വെളിച്ചെണ്ണ, എറിവ്,കൊളുപ്പ് ഒന്നും കഴിച്ചു കൂട.ചേന പുഴുങ്ങിതും പൊടിയരിക്കഞ്ഞിയും.

നന്ദനെ സംബന്ധിച്ചിയത്തോളം പത്ഥ്യമായിരുന്നു ഏറ്റവും വലിയ ശിക്ഷ.മൂന്നു മാസമാണ് പത്ഥ്യം എന്നു കേട്ടപ്പോൾ ത്തന്നെ അവൻ്റെ സപ്ത നാഡികളും തളർന്നു. മീനില്ലാതെ ലക്ഷ്മിയും നന്ദനും ചോറുകഴിക്കാത്ത താണ്.അവനെങ്ങിനെ മൂന്നു മാസം കഴിച്ചു കൂട്ടും. കൂടാതെ സ്ഥിരം ബെഡ് റെസ്റ്റും.

നന്ദന് ഏഴാം ക്ളാസ്സിലെ പരീക്ഷയാണ് അടുത്ത ദിവസങ്ങളിൽ. പരീക്ഷ ക്കുപോകാൻ കഴിഞ്ഞില്ല.എസ്.എസ്.എൽ.സി.പോലെ തന്നെ ഏഴാം ക്ളാസ്സിലും പൊതു പരീക്ഷയാണന്ന്.പറീക്ഷയെഴുതിയില്ലെങ്കിൽ ഒരു വർഷം കൂടി ഏതേ ക്ളാസ്സിൽ ത്തന്നെ പഠിക്കേണ്ടി വരും.സോമനും അച്ചുതനും കുടി പലവഴിക്കും അന്വേഷിച്ചപ്പോൾ ഈ പറീക്ഷ എഴുതാൻ കഴിയാത്തവർക്കായി റീ എക്സാമിനേഷൻ നടത്തുന്നുണ്ടെന്നും അതിനെഴുതിയാൽ മതിയെന്നും അറിയാൻ കഴിഞ്ഞു.അതിനാൽ റിസ്ക് എടുത്ത് പരീക്ഷയെഴുതേണ്ട എന്നു എല്ലാവരും കൂടെ തീരുമാനിച്ചു.പക്ഷേ അതു കേട്ടപ്പോൾ നന്ദന് വിഷമമായി. പരീക്ഷയെഴുതാൻ കഴിയാതിരുന്നത് രോഗം വന്നതിനേക്കാൾ ദുഖതരമായിട്ടാണ് അവന് തോന്നിയത്. എങ്കിലും അവൻ ഒന്നും പറഞ്ഞില്ല എല്ലാം ഉള്ളിലൊതുക്കി.എങ്കിലും അവസാനം റീ എക്സാമിനേഷൻ എന്ന കച്ചിത്തുരുമ്പിൽ തൂങ്ങാം എന്നവൻ കരുതി.

കുറെ ദിവസം കഴിഞ്ഞപ്പോൾ നന്ദന് അത്യാവശ്യം നടക്കാനും മറ്റും ആരോഗ്യം കിട്ടി.നന്ദനെ കുറെ ദിവസം എടവനക്കാട്ടു കൊണ്ടുപോയി വിശ്രമം എടുപ്പിക്കാമെന്ന് തങ്കപ്പൻ അഭിപ്രായപ്പെട്ടു.ഗംഗാധരനും അത് നല്ല അഭിപ്രായമായിത്തോന്നി. അങ്ങിനെ നന്ദൻ സരസുവിൻറെ വീട്ടലെത്തി.അവടെ കുട്ടികൾക്കെല്ലാം ഒഴിവുകാലമായിരുന്നു.ഒഴിവുകാലം വന്നാൽപ്പിന്നെ ബന്ധുവീടുകളിലെ സകല കുട്ടികളും മേത്തറയിലെത്തും.അങ്ങിനെ നന്ദന് കുറെ പുതിയ കൂട്ടുകാരെ ക്കിട്ടി.ളരീത്തിൻ്റെ അസുഖമെല്ലാം അവൻ മറന്നു.ചെമ്മീൻ കെട്ടുകളിൽ ചൂണ്ടയിട്ടു മീൻ പിടിച്ചും,ഉണങ്ങിക്കിടക്കുന്ന നെൽപ്പാടങ്ങളിൽ വിളയുന്ന കരീക്ക കുത്തിപ്പറിച്ചും പേരക്കപറിച്ചും ചെറുതോടുകളിൽ മീനുകളോടൊപ്പം നീന്തിത്തുടിച്ചും കഴിച്ചു കൂട്ടി. മറ്റു ദുഖങ്ങളെല്ലാം അവൻ ഇതിനിടെ മറന്നു പോയിരുന്നു.

ഒരാഴ്ച്ചകഴിഞ്ഞ് പറവൂർ ചെറിയപ്പിള്ളിയിലുള്ള പീയുഷചിറ്റമ്മ യുടെ വീട്ടിൽ തങ്കപ്പനും സരസുവും വിരുന്നുപോയി.നന്ദനെയും കൂടെ കൂട്ടി.ആറേഴു മൈലോളം നടന്നു തന്നെ പോകണം. കടത്തും കടക്കണം.അവിടെയെ ത്തിയപ്പോഴേക്കും നന്ദൻ തളർന്നിരുന്നു.

അടുത്ത ദിവസം ഗംഗാധരൻ പറഞ്ഞയച്ച സുകുവെന്ന ചെറുപ്പക്കാരൻ നന്ദനെ കൊണ്ടുപോകാൻ എത്തി.റീ എക്സാമിനേഷനു വേണ്ടി ഫഠിക്കാൻ നന്ദനു സമയ മായി.അന്നു തന്നെ ഫറവൂർ വഴി ബസ്സിനു വന്ന് അവർ ചെറായി വീട്ടിലെ ത്തി.പിന്നെ പഠനത്തിൽ ശ്രദ്ധയൂന്നി.

അദ്ധ്യായം-15. ഒരു വർഷം നഷ്ടപ്പെടുന്നു.

കുറെ ദിവസങ്ങൾ അങ്ങിനെ കടന്നു പോയി. റീ എക്സാമിനേഷൻ എഴുതേണ്ട സമയമായി.സോമനും അച്ചുതനും അതിനുള്ള കാര്യങ്ങൾ അന്വേഷിച്ചുകൊ ണ്ടിരുന്നു.ഒരു ദിവസം സോമൻ വന്നു പറഞ്ഞു.

കാര്യം കഷ്ടമായല്ലോ, ഇക്കൊല്ലം റീ എക്സാമിനേഷൻ വേണ്ടെന്നു വെച്ചു.പകരം കരീക്ഷ എഴുതിയവരെയെല്ലാം ജയിപ്പിക്കാൻ തീരുമാനിച്ചത്രേ.പരീക്ഷ എഴുതാ ത്തതിനാൽ നന്ദന് ആ ആനുകൂല്യം ലഭിക്കുകയുമില്ലത്രേ.അടുത്ത വർഷം മുതൽ പബ്ളിക്ക് പരീക്ഷ വേണ്ടെന്നും വെച്ചു.

ഗംഗാധരൻ പറഞ്ഞു അതെന്തു ന്യായമാണ്.പരീക്ഷയെഉതാൻ കഴിയാത്തവരെ കഴിഞ്ഞ തണ്ടു ടേമിനൽ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ പാസ്സാക്കിക്കൂടെ.

സർക്കരിൻറെ കാര്യമല്ലേ.ഏതായാലും ഒരു വർഷം കൂടെ ഏഴാം ക്ളാസ്സിൽ പഠിക്കേണ്ടതായി വരും. സോമൻ പറഞ്ഞു.

നന്ദന് താൻ അപമാനിതനും വഞ്ചിക്കപ്പെട്ടവനുമായി തോന്നി.ഇതറിഞ്ഞി രുന്നുവെങ്കിൽ എന്തു ത്യാഗം സഹിച്ചായാലും പോയി പരീക്ഷ എഴുതുമായിരുന്നു.ജയിക്കാനുള്ള മാർക്ക് എങ്ങിനെയായാലും തനിക്കു ലഭിക്കുമായിരുന്നു.

ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു അവൻ കരഞ്ഞു. എങ്കിലും അപ്പോഴും അവനു വാശി വന്നു.നല്ലവണ്ണം ജയിക്കണം അടുത്ത വർഷം.എല്ലാ വിഷയ ത്തി നും പരമാവുധി മാർക്കു വാങ്ങണം.അവൻ മനസ്സിൽ നിശ്ച്ചയിച്ചു. ലക്ഷ്മിയും അവനെ സമാധാനിപ്പിച്ചു.

അടുത്ത വർഷം സ്കൂൾ തുറന്ന ദിവസം തന്നെ നന്ദൻ ക്ളാസ്സിൽ പോയി. തൻ്റെ ക്ളാസിലെ സുഹൃത്തുക്കളെല്ലാം എട്ടാം ക്ളാസ്സിലേക്കു പോയ്ക്കഴിഞ്ഞിരു ന്നു.ശിവഗിരി,ബോസ്,സലിം,വിജയൻ,ആനന്ദൻ,ശ്രീ വത്സൻ അങ്ങിനെ എല്ലാവരും.താനൊറ്റക്ക്.പക്ഷേ പകരം പുതിയ കൂട്ടുകാരെത്തി.അതിൽ മിക്കവരും നന്ദനു പരിചയക്കാർ തന്നെ.രാഹുലൻ,ദേവരാജൻ,ഹരി,പ്രകാ ശൻ,ആനന്ദൻ,ശിവരാമൻ,അച്ചുതൻ മുതലായവർ.

പരമേശ്വരൻ പിള്ളയാണ് ക്ളാസ്സ് ടീച്ചർ.കുഞ്ഞൻ മാസ്റ്റർ എന്ന ഒരു ഭീകരനും ക്ളാസ് എടുക്കുന്നുണ്ട്.കഉഞ്ഞൻ മാസ്റ്റർ എക്സ് മിലിട്ടറിയാണ്.പഠിക്കാത്ത കുട്ടികളെ പട്ടാളത്തിലെ പോലെ തന്നെ കായികമായി ശിക്ഷിക്കുന്നയാളുമാണ്.തോക്കുപിടിച്ചു തഴമ്പിച്ച കൈകൊണ്ട് കൈകൊണ്ട് കുട്ടികളുടെ ശരീരത്തിൽ എവിടെ വേണമെങ്കിലും അടിക്കും.ബഞ്ചിൻ്റേയും ഡസ്കിൻ്റേയും മുകളിൽ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും വിടാതെ കയറ്റി നിറുത്തും.അവിടെ നിന്നുകൊണ്ട് പാഠം പഠിച്ച് കാണാതെ ചൊല്ലക്കേൾപ്പിച്ചാൽ വീട്ടിൽ പോകാം.

ഒരു ദിവസം കുഞ്ഞൻ മാസ്റ്റർ ക്ളാസ്സിൽ പതിവുപോലെ ചോദ്യങ്ങൾ ഓരോരുത്തരോടും ചോദിച്ചു തുടങ്ങി.തിരിച്ചും മറിച്ചുമൊക്കെ ചോദിച്ചു പറയാത്തവരെ ഡസ്കിനു മുകളിലേക്കയച്ചു.എത്ര പാരവശ്യം മാറി മാറി ച്ചോദിച്ചിട്ടും നന്ദൻ ശരിയുത്തരം തന്നെ പറഞ്ഞുകൊണ്ടിരുന്നു.പെൺകുട്ടി കളുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു ൊരു മിടുക്കിക്കുട്ടി.ആനി വർഗ്ഗീസ്.ഇവർക്കും രണ്ടുപേർക്കുമാത്രം ഉച്ചക്കു വീട്ടിൽ പോയി ഊണു കഴിക്കാൻ അനുവാദം കിട്ടി.കുറെക്കഴിട്ടപ്പോഴേക്കും കുട്ടികളുടെ കക്ഷ കർത്താക്കൾ ഓരോരുത്തരായി സ്കൂളിലെത്തി.പ്രധാന അദ്ധാപകനായ കുഞ്ഞിക്കുട്ടൻ മാഷേയും കുഞ്ഞൻ മാഷേയും കണ്ടു. ചിലർ ക്ഷുഭിതരായി.കുഞ്ഞൻ മാസ്റ്റരെ കയ്യേറ്റം ചെയ്യുന്നതു വരെയെത്തി കാര്യങ്ങൾ.ഒടുവിൽ കുഞ്ഞൻ മാസ്റ്റർ മാപ്പു പറഞ്ഞ് തടിതപ്പി.

എങ്കിലും ഒരു ദിവസം കുഞ്ഞൻ മാസ്റ്ററുടെ കയ്യുടെ ചൂട് നന്ദനും അനുഭവിക്കേണ്ടി വന്നു.അവൻ്റെ സ്കൂൾ ജീവിതത്തിൽ ലഭിച്ച ഒരേയൊരു ശിക്ഷ.അതും പഠിക്കാത്തതിനോ കുറുമ്പുകാട്ടിയ കുറ്റത്തിനോ അല്ല എന്നു വേറെ കാര്യം.ടേർമിനൽ പരീക്ഷ കഴിഞ്ഞ് സ്കൂൾ അടക്കുന്നദിവസം കുഞ്ഞൻ മാസറ്റർ എല്ലാ കുട്ടികളോടുമായി പറഞ്ഞു.

ഡ്രോവിംഗ് പുസ്തകം വാങ്ങി നിങ്ങൾ തന്നെ സ്വയം എഴുതി നോക്കുക.ക്ളാസ്സു തുറന്നിട്ട് വിശദമായി ഞാൻ പറഞ്ഞു തരാം.

നന്ദൻ അച്ഛനോട് പറഞ്ഞ് അടുത്ത ദിവസം തന്നെ പുതിയ ഡ്രായിംഗ് പുസ്ത്കം വാങ്ങി.അത് എഴുതുന്ന വിധം അവന് മനസ്സിലായില്ല.എങ്കിലും അറീയാവുന്ന വിധത്തിലെല്ലാം എഴുതി വെച്ചു.സ്കൂൾ തുറന്ന് ആദ്യത്തെ ക്ളാസ് കഴിഞ്ഞപ്പോഴാണ് മാഷിന് ഡ്രോയിംഗ് പുസ്തകത്തിൻ്റെ കാര്യം ഓർമ്മ വന്നത്.ആരെല്ലാം ഡ്രായിംഗ് എഴുതിയിട്ടുണ്ടെന്നു ചോദിച്ചപ്പോൾ നന്ദൻ ഒഴികെ ആരും പുസ്തകം വാങ്ങിയിട്ടു പോലും ഉണ്ടായിരുന്നില്ല.നന്ദൻ്റെ ഡ്രായിംഗ് കുഞ്ഞൻ മാഷ് മാങ്ങി നോക്കി.ഒരു വരി നന്ദൻ തെറ്റിച്ചാണ് എഴുതിയിരുന്നത്.പെട്ടെന്ന് മാസ്റ്റർ തൻ്റെ കൈവെച്ച് നന്ദൻ്റെ ഇടതു കരണത്ത് ആഞ്ഞൊരടി.നന്ദന് തൻ്റെ കവിളെല്ല് തകർന്നതുപോലെ തോന്നി.തോക്കു പിടിച്ച കൈയ്യുടെ അടിവീണ ഇളം കവിളിലെ പാട് കുറെ ദിവസങ്ങളോളം കരുവാളിച്ചു കിടന്നിരുന്നു.

നന്ദൻ ഓർത്തു.താൻ ചെയ്ത കുറ്റമെന്ത്.പുസ്തകം വാങ്ങതെ വന്നവർക്കു ശിക്ഷയില്ല.പുസ്തകം വാങ്ങി അറിയാവുന്ന വിധത്തിൽ എഴുതിയ തനിക്ക് അടിയോ.ഇതെന്തു നീതി.ഡ്രോയിംഗ് പുസ്തകത്തിൽ എങ്ങിനെ എഴുതണം എന്ന് പഠിപ്പിച്ചു തരേണ്ട മാഷ് തൻറെ ജോലി ചെയ്യാതെ വെറുതെ തന്നെ അടിച്ചിരിക്കുന്നു.ഇദ്ദേഹമാണോ മാഷ് എന്ന പദത്തിനർഹൻ.അന്നേരം അവൻ തൻ്രെ പഴയ കൊച്ചിറ്റി ആശാനെ ഓർത്തുപോയി.രണ്ടുപേരേയും ഒരു തുലാസിൻ്റെ രണ്ടു തട്ടിലും വെച്ചവൻ മനസ്സു കൊണ്ട് തൂക്കിനോക്കി.അവൻ കണ്ടു അവൻ്റെ ആശാൻ്റെ തട്ട് വളരെ താണ് നിൽക്കുന്നു.

അദ്ധ്യായം-16 ഭരണം മാറുന്നു,കാലവും.

1957 കാലഘട്ടമായിരുന്നു അത്.കേരളത്തിലൊത്ഭുതം നടന്നു.ലോകത്തി ലാദ്യമായി വിപ്ളവത്തിലൂടെയല്ലാതെ,ബാലറ്റ് പെട്ടിയിലൂടെ കേരള സംസ്ഥാനത്തിൻ്റെ അധികാരം കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കൈകളിലെത്തി.സ.ഈ.എം.എസ്,മുഖ്യമന്ത്രിയും,ഗൌരിയമ്മ റവന്യൂ മന്ത്രിയും മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയും ഒക്കെയായി ഒരു സർക്കാർ.

ചെറായിക്കാരെ സംബന്ധിച്ചിടത്തോളം ചുവന്ന സൂര്യൻ ഉദിച്ചെന്നു വിശ്വസിച്ച കാലം.അവരുടെ പിന്നീടുള്ള സ്വപ്നങ്ങൾക്കെല്ലാം ചുവപ്പു നിറമായി രുന്നു.വിചാര വികാരങ്ങളിലെല്ലാം പുത്തൻ പ്രതീക്ഷകളായിരുന്നു.

മാത്രമല്ല നാട്ടിൽ മാറ്റങ്ങളുടെ കാലഘട്ടങ്ങളായിരുന്നു പിന്നീടു വന്നത്.നാട്ടു രാജ്യങ്ങളിൽ നിവിലുണ്ടായിരുന്ന അണ,ചക്രം എന്നിവയോടൊപ്പം നയാപൈസ രൂപ എന്ന നാണയക്രമം നിലവിൽ വന്നു.FPS സമ്പ്രദായത്തിൽ നിന്നും CGSസിസ്റ്റത്തിലേക്ക് അളവുകളെല്ലാം മാറ്റപ്പെട്ടു. പഴയ രൂപ അണ പൈസ എന്നു കൊച്ചിയിലും രൂപ, ചക്രം തിരുവിതാംകൂറിലും നിലനിന്നിരുന്നത് രുപയും നയാപൈസയുമായി.കണ്ടി, മന്ന്,റാത്തൽ എന്നിവ കിലോഗ്രാം,ഗ്രാം ആയും ഇടങ്ങഴി,നാഴി,തുടം,എന്നത് ലിറ്ററും മില്ലി ലിറ്ററും ഒക്കെയായി മാറിയെന്നർത്ഥം.ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രയമായവർക്കൊക്കെ ബുദ്ധിമുട്ടേണ്ടി വന്നു.

ഐക്യ കേരളം പിറന്ന് കുറച്ചു കാലമായെങ്കിലും നിയമങ്ങൾ പലതും തിരുകൊച്ചിയും മലബാറും മദിരാശിയുമായി തുടരുകയായിരുന്നു.തൃശൂർ മുതലുള്ള പ്രദേശങ്ങളും എറണാകുളം പ്രദേശങ്ങളും ചേർന്ന് തൃശ്ശൂർ ജില്ലയായി നിലനിന്നു.കോട്ടയം ആലപ്പുഴ കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകൾ പഴയ തിരുക്കൊച്ചി പ്രദേശത്തും,പാലക്കാട്,കോഴിക്കോട് കണ്ണൂർ എന്നീ മൂന്നു ജില്ലകൾ പഴയ മലബാർ പ്രദേശത്തും നിലവിൽ വന്നിരുന്നു.എങ്കിലും നിയമങ്ങൾ പഴയതു പോലെ തുടർന്നു.ഓരോ നിയമവും കേരളത്തിൻ്റേതായി മാറ്റിക്കൊണ്ടു വരേണ്ടത് ഇ.എം.എസ് മന്ത്രി സഭയുടെ ഭാരിച്ച ചുമതലയായി മാറി.

ഭൂ പരിഷ്കരണമാണ് ആദ്യം നടപ്പിലാക്കപ്പെട്ടത്.രാജ കുടുംബാംഗങ്ങളിൽ നിന്നും ജന്മാവകാശം കിട്ടിയ ജന്മികൾ ഭുമി കൃഷിചെയ്യാൻ പാട്ടത്തിനു കൊടുക്കുകയും പാട്ടഭൂമി തീറാധാരപ്രകാരം കൈമാറാനുള്ള നിയമവും അന്നുണ്ടായിരുന്നു.ജന്മിമാർ വർഷത്തിലൊരിക്കൽ പാട്ടം പിരിച്ചുപോവു മായിരുന്നു.യഥാർത്ഥ കൃഷിക്കാരൻ ജന്മിക്ക് പാട്ടവും കൊടുക്കണമായിരുന്നു.ഈ പാട്ടാവകാശം കമ്മ്യൂണിസ്റ്റ് സർക്കാർ നിരത്തലാക്കി.ഇതായിരുന്നു കേരളത്തിലെ ഒന്നാമത്തെ ഭുപരിഷ്ക്കരണ നിയമം.അന്നത്തെ പ്രധാന ജന്മികളായി എറമാകുളം തൃശ്ശൂർ ഭാഗങ്ങളിലായിഉണ്ടായിരുന്നത് വലിയമ്മ തമ്പുരാൻ കോവിലകം എസ്റ്റേറ്റ്,പാലിയം എസ്റ്റേറ്റ്, തിരുമല ദേവസ്വം എസ്റ്റേറ്റ് എന്നിവയായിരുന്നു.

ഗംഗാധരനും,മാധവനും ഉണ്ടായിരുന്ന സ്വത്തുക്കളിൽ ഭൂരിഭാഗവും പാട്ടഭൂമി കളായിരുന്നു.പാട്ടം നിറുത്തലാക്കിയത് കുടിയാന്മാരായിരുന്ന അവർക്ക് രക്ഷയായി.

കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഭരണം കേരളത്തിലെ പ്രധാന മതജാതി മേലാളർക്കൊ ന്നും രുചിച്ചിരുന്നില്ല.ക്രിസ്റ്റ്യൻ,മുസ്ളിം,നായർ,ഈഴവ പണക്കാരായവർക്ക് സമൂഹത്തിൽ തങ്ങൾക്കുള്ള സ്ഥാനം നഷ്ടപ്പെടുന്നതായി തോന്നിത്തുടങ്ങിയിരുന്നു.പാവപ്പെട്ടവനും പോലീസിൽ ന്നും നീതി ലഭിക്കുന്നതിനെ, റഷ്യയിലും ചൈനയിലും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും നടക്കുന്ന സെള ഭരണമാണെന്നവർ പ്രചരിപ്പിച്ചു.എഹ്കിലും ഉള്ളിലുള്ള അമർഷമെല്ലാം തൽക്കാലം അവുധി കൊടുത്തുകൊണ്ട് ഒരവസരത്തിനായി കാത്തിരിക്കുകയാണവർ ചെയ്തത്.

ഒരു വർഷം കൂടി കടന്നു പോയി. നന്ദൻ എട്ടാം ക്ളാസ്സിലായി.പൊതു പരീക്ഷ ഇല്ലാതായതോടെ തോൽക്കുന്നവരുടെ എമ്ണം കുറവായി വന്നു.ഏഴാം ക്ളാസ്സിലെ കൂട്ടുകാരെല്ലാം എട്ടാം ക്ളാസ്സിലും കൂട്ടുകാരായി വന്നു.ഹൈസ്കൂൾ ക്ളാസ്സിലായതോടെ പഠനത്തിലെ ശ്രദ്ധ കൂടിവന്നു.സ്കൌട്ടു പ്രസ്ഥാനവും,ഉച്ചക്കും വൈകീട്ടും സ്കൂൾ കോംപൌണ്ടിലെ പന്തു കളിയും കോട്ടകളിയും ഉപേക്ഷിച്ചില്ല. സ്പോർ്ട്സ് ഇനങ്ങളിലും നന്ദൻ മുന്നിലായിരുന്നു.എല്ലാ ഇനങ്ങളിലും ക്യാപ്റ്റൻ സ്ഥാനത്ത് നന്ദനുണ്ടാവും.അച്ചുതൻ എന്ന കഊട്ടുകാരനാണ് സഹായി ആയി ഉണ്ടാവുക.രാഹുലൻ സ്ഥിരമായി എതിർ ടീം ക്യാപ്റ്റനായിരിക്കും.നന്ദന് അച്ചുതനെന്ന പോലെ രാഹുലന് പ്രകാശനുമുണ്ടാവും.മറ്റുള്ള സഹകളിക്കാർ മാറിക്കൊണ്ടിരിക്കും.എന്നും ബെറ്റു വെച്ചാണ് കളി. മിഠായി ഐസ് ക്രീം എന്നിവയാണ്ബെറ്റ്. മിക്കവാറും എല്ലാ ദിവസവും അച്ചുതൻ്റെയും നന്ദൻ്റെയും ടീമാണ് ജയിക്കുക.

വീട്ടിലും ചില സന്തോഷകരമായ കാര്യങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു.സര സു വി ന് ഒരു പെൺകുഞ്ഞ് ജനിച്ചു.അവൾക്ക് മേഴ്സി എന്നു പേരിട്ടു.ശാലീനയും ഓമനയുമായ ഒരു സുന്ദരിക്കുട്ടി.ഒരു വിധം എടുക്കാറായപ്പോഴേക്കും നന്ദൻ അവളെ ഒക്കത്തെടുത്തു നടക്കും.മേഴ്സി ക്കുഞ്ഞിന് ദേഹമാസകലം കുട്ടികൾക്ക് അക്കാലത്തുണ്ടാകുന്ന ചൊറി വന്നപ്പോൾ പോലും നന്ദൻ അവളെ എടുത്തു നടക്കുമായിരുന്നു.അവൾ ഇരുന്നു കളിക്കാറായ സമയത്ത് അവളുടെ മനോഹരമായ ഒരു ഫോട്ടോ വിൽസൻ സ്റ്റുഡിയോവിലെ വിൽസൻ ചേട്ടനെ വിളിച്ച് എടുത്തത് നന്ദൻ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലേക്കയച്ചുകൊടുത്തത് മുഖചിത്രമായി അച്ചടിച്ചു വന്നത് നന്ദൻ ണഭിമാനത്തോടെ എന്നും ഓർക്കും.എന്തോ മഹാക്രയം താൻ സാധിച്ചു എന്ന മട്ടിൽ അവനത് കൂട്ടുകാരെയെല്ലാം കാണിക്കും.

ഇങ്ങനെയൊക്കെയാണെങ്കിലും സരസുവിൻ്റെയും തങ്കപ്പൻ്റേയും വിവാഹജീവി തം അത്ര സുഖപ്രദമായിട്ടല്ല മുന്നോട്ടുപോയിരുന്നത്.തങ്കപ്പൻ തികഞ്ഞ മദ്യപാനിയും,അസാന്മാർഗികപ്രവർത്തികളിൽ വ്യാപരിക്കുന്നവനുമായി രുന്നു.തങ്കപ്പൻ്റെ സ്വഭാവം അളിയനായ അച്ചുതന് അറിയാമായിരുന്നെങ്കിലും വിവാഹശേഷം അതെല്ലാം മാറുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു അവന്.രണ്ടു കുടുംബങ്ങളും ഈ വിവാഹബന്ധത്തത്തെപ്പറ്റി പുനർചിന്തനം നടത്തിക്കൊണ്ടിരുന്നു.അപ്പോഴെല്ലാം അച്ചുതൻ ഇടപെട്ട് രമ്യതയിലാക്കിക്കൊ ണ്ടിരുന്നു.

ഇതിന്ടക്ക് കേരള രാഷ്ട്രീയത്തിൽ അനിവാര്യമായ ഒരു കൊടുംകാറ്റിൻ്റെ ആരംഭം കുറിച്ചു കഴിഞ്ഞിരുന്നു.
അദ്ധ്യായം.17-വിമോചന സമരം എന്ന സമരാഭാസം

മത മേധാവികൾ സ്വന്തക്കാരെ അദ്ധ്യാപകരായി നിയമിച്ച് സർക്കാർ ശമ്പളം കൊടുക്കുന്ന രീതി ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും സാഹിത്യകാരനും പുരോഗമനവാദിയുമായ മുണ്ടശ്ശേരി മാസ്റ്റരും കമ്മ്യൂണിസ്റ്റു പാർട്ടിയും തീരുമാനിച്ചു.അതിൻ്റെ ഫലമായി സമഗ്രമായ ഒരു വിദ്യാഭ്യാസബില്ലിനു രൂപം നൽകി നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടു.ആ ബില്ലനുസരിച്ച് സർക്കാർ ശമ്പളം നൽകുന്ന എല്ലാ വിദ്യാലയങ്ങളിലെയും അദ്ധാപക നിയമനം യർക്കാർ നടത്തും.അതിൽ ഭരണ ഘടന നിഷ്ക്കർഷിക്കും പ്രകാരമുള്ള സംവരണവും ലഭിക്കും.ഈഴവർ മുതൽ താഴേക്കുള്ള ജാതിക്കാരെയെല്ലാം നിയമിക്കേ ണ്ടിവരും.തങ്ങളുടെ ഇശ്ടത്തിനെതിരെ രൂപീകരിക്കപ്പെട്ട സർക്കാരിനെ തിരെയും ഥങ്ങളുടെ വരുമാനത്തേയും സ്വാതന്ത്ര്യത്തിനെതിരെയുള്ള വിദ്യഭ്യാ സബില്ലിനെതിരെയും അവർ വിമോചന സമരം പ്രഖ്യാപിച്ചു.വിദ്യാഭ്യസബിൽ പാസ്സാകരുതെന്നതായിരുന്നു സമരക്കാരുടെ പ്രധാന ലക്ഷ്യം.

വിരോധാഭാസമെന്നു പറയട്ടെ, എസ്.എൻ.ഡി.പി.യുടെ കീഴിലുള്ള സ്കൂളുക ളിലും നേതാക്കന്മാരുടെ ഇഷ്ടത്തിനെതിരെ സ്വന്തക്കാരെ നിയമിക്കാൻ കഴിയില്ലല്ലോ എന്ന ചിന്തയാൽ അവരും തെരുവിലിറങ്ങി.സ്വന്തം ജാതിയിലെ പാവപ്പെട്ടവർക്കും സ്ർക്കാരിൻ്റെ പുതിയ നിയമം മൂലം ജോലിലഭിക്കുമെന്നുള്ള നല്ല വശമൊന്നും അവർ കണ്ടില്ലെന്നു നടിച്ചു.അങ്ങിനെ സംവരണാനു കൂലികളും സംവരണ വിരുദ്ധരും ഒന്നിച്ചൊരു കൊടിക്കീഴിൽ വന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നട്ടെല്ല് സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരാണെന്ന കാര്യം പോലും സമുദായ നേതാക്കൾ മറന്നു പോയി.

വിമോചന സമരം കൊടുമ്പിരിക്കൊണ്ടു.സമരത്തിൻ്റെ നേതൃത്വം പള്ളിക്കാര നും പട്ടക്കാരനും ഏറ്റെടുത്തു.പള്ളിയിലെ അച്ചന്മാരും കന്യാസ്ത്രീകളും വരെ തെരുവിലിറങ്ങി. കേരളമൊട്ടാകെ സ്തംഭിച്ചു.പള്ളിക്കൂടങ്ങളും, സർക്കാരാഫീ സുകളും അടപ്പിക്കാൻ സമരക്കാർ രംഗത്തിറങ്ങി.കേന്ദത്തിലെ കോൺഗ്രസ്സ് ഗവർമെണ്ട് സമരക്കാർക്ക് ഒത്താശ്ശ ചെയ്തുകൊണ്ടിരുന്നു. പോലീസിന് ഗത്യന്തരമില്ലാതെ വെടിവെപ്പു നടത്തേണ്ടി വന്നു.എറണാകുളത്തും, അങ്കമാലിയിലും,മട്ടാഞ്ചേരിയിലും കൊല്ലം ജില്ലയിലെ പലയിടത്തും വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു.

ഈ സമരത്തിൻ്റെ അഗ്നിസ്ഫുലിംഗങ്ങൾ ഇങ്ങ് നാട്ടിലുമെത്തി. ബഹുഭൂരിപക്ഷം ജനങ്ങളും സമരത്തിനെതിരായിരുന്നതിനാൽ വി.വി.സഭാ ഹൈസ്കൂളിലേക്ക് സമരങ്ങളൊന്നും ഏശിയതേയില്ല.ഇത് സമരക്കാരെ പ്രകോപിതരാക്കി.അടുത്ത പഞ്ചായത്തുകളായ കുഴുപ്പിള്ളിയുലും എടവന്ക്കാട്ടും നിന്ന് സമരക്കാർ ഈ സ്കൂളിലേക്ക് ജാഥ നയിച്ചു.സ്കൂൾ കോംപൌണ്ട് അവർ കൈയ്യടക്കി.അദ്ധ്യാപകർ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി ക്ളാസു മുറിക്കുള്ളിൽ അവരെ അടച്ചിട്ടു.നന്ദൻ്റെ ക്ളാസുമുറിയിലെ ജനാലകളിലൂടെ നോക്കിയാൽ സ്കൂൾ മുറ്റത്തു നടക്കുന്ന കാഴ്ച്ചകൾ എല്ലാം കാണാമായിരുന്നു.സമരക്കാർ ഏതാണ്ട് സ്കൂൾ മുറ്റമൊക്കെ കൈയ്യടക്കിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായ ചെത്തു തൊഴിലാളികൾ ചെത്തു കത്തിയും കത്തിക്കൂടുമായി സ്കൂളിലേക്ക് ഇരച്ചു കയറി.പ്രത്യാക്രമണം പ്രതീക്ഷിക്കാത്ത സ്ത്രീകളക്കമുള്ള സമരക്കാർ തൊഴിലാളികളുടെ അടി കൊണ്ടതോടെ നാലുപാടും ചിതറി ജീവനുംകൊണ്ടോടി.

നന്ദൻ ഇതെല്ലാം കണ്ട് സന്തോഷിക്കുകയായിരുന്നു.സ്കൂളിലെ ഏക കോൺഗ്രസ്സുകാരനായ സുരേന്ദ്രൻ മാസ്റ്റർ നന്ദനെ പരോക്ഷമായി നോക്കിക്കൊണ്ട് കമ്മ്യൂണ്സ്റ്റുകാരേയും ചെത്തുതൊഴിലാളികളേയും ചീത്ത പറയുന്നുണ്ടായിരുന്നു.നന്ദൻ്റെ ജ്യേഷ്ഠൻ അച്ചുതൻ പാർട്ടിക്കാരനായതാണ് സാറിന് ദേഷ്യം തോന്നാൻ കാരണം.

ബഹളങ്ങളെല്ലാം ഒതുങ്ങി സ്കൂൾ മൈതാനം വിജനമായപ്പോൾ വിദ്യാർത്ഥികളെ മണിയടിച്ച് വീട്ടിലേക്കു വിട്ടു.കുരുക്ഷേത്രയുദ്ധം കഴിഞ്ഞപോലെ പൊട്ടിയ ചെരുപ്പുകളും പേനയും പഴ്സുകളും സ്കൂൾ കോംപൌണ്ടിൽ മുറ്റത്തെ പൂമരത്തിൻ്റെ കൊഴിഞ്ഞ പൂവുകൾ പോലെ ചിതറിക്കിടക്കുന്നത് നന്ദൻ കൌതുക പൂർവ്വം നോക്കി നിന്നു.

വീട്ടിൽ ചെന്നപ്പോൾ പാർവ്വതിച്ചേടത്തിയും സുകുമാരൻ്റെ ഭാര്യ സുലോചനയും കല്ലാണിയും സമരക്കാരെ വിരട്ടിയോടിച്ചതിൻ്റെ വിവരമം ലക്ഷ്മിക്കു പറഞ്ഞു കൊടുക്കുന്നതു കണ്ട് നന്ദൻ പുഞ്ചിരിതൂകി.

ഒരാഴ്ച്ച കഴിഞ്ഞില്ല,ക്രമ സമാധാനം തകർന്നെന്ന ഗവർണ്ണറുടെ റിപ്പോർട്ടിന്മേ ൽ കേന്ദ്ര ഗവർമെണ്ട് കേരള സർക്കാരിനെ പിരിച്ചു വിട്ടു.അങ്ങിനെ ലോകത്താദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ മറ്റൊരു ജനാധിപത്യ സർക്കാർ ജനാധിപത്യ കശാപ്പിലൂടെ തന്നെ പുറത്താക്കി.വിമോചന സമരത്തിനു വിത്തു ഒ തന്നെ പിൽക്കാലത്ത് കേരള ചിത്രത്തിലെ കറുത്ത ഏടെന്ന് അതിനെ വിശേഷിപ്പിച്ചിരുന്നുവെന്ന താണ് അതിലുപരിയായ സത്യം.

ആറു മാസം ഗവർണ്ണർ ഭരണം കഴിഞ്ഞ് പിന്നീടുള്ള തെരഞ്ഞെടുപ്പിൽ മതഭ്രാന്തന്മാരും ജാതിക്കോമരങ്ങളും മുന്നണിയായി മത്സരിച്ച് ഭരണം പിടിച്ചു പറ്റി.എന്നിട്ടും വോട്ടിൻ്റെയും ജനപിന്തുണയുടേയും കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇടിവൊന്നും തട്ടിയിരുന്നില്ല, സീറ്റു കുറഞ്ഞെങ്കിലും.

പട്ടം താണുപിള്ളയെന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവ് മുഖ്യമന്ത്രിയായി. ആർ.ശങ്കർ എന്ന കോൺഗ്രസ്സ് നേതാവ് ഉപ മുഖ്യ മന്ത്രിയും.

അദ്ധ്യായം-18 സരസു തിരിച്ചു വരുന്നു

തങ്കിപ്പനും സരുസുവും തമ്മിലുള്ള വിവാഹ ജീവിതം ഏതാണ്ട് പൊട്ടിത്തെറി യിലേക്കു പൊയ് ക്കൊണ്ടിരുന്നു.പലവട്ടം അച്ചുതലും ഗംഗാധരനും ലക്ഷ്മിയും തങ്കപ്പനും ചേർന്ന് ചർച്ചകളും വാഗ്വാദങ്ങളും നടന്നു.പക്ഷെ ഒരു പരിഹാരവും നിർദ്ദേശിക്കപ്പെട്ടില്ല.വിവാഹകൊൺസിലിംഗും മറ്റുമൊന്നുമില്ലാതിരുന്ന കാലമായതിനാൽ രണ്ടു കുടുംബങ്ങളും തമ്മിലുള്ള അകൽച്ച കൂടിക്കൂടി വന്നതേ ഉള്ളൂ.സോമൻ ജോലി സ്ഥലത്തു നിന്നും വന്നപ്പോൾ വീണ്ടുമൊരു വട്ടം ചർച്ചകൂടി നടന്നു.അച്ചുതന് വിവാഹബന്ധം വേർപെടുത്തുന്നതിൽ തീരെ താൽപ്പര്യമില്ല എന്നു മനസ്സിലാക്കിയ സോമൻ അവസാനം ഒരു അന്ത്യ ശാസനം നൽകി.

അടുത്ത പ്രാവശ്യം ഞാൻ വരുമ്പോൾ വിവാഹമോചനം നടന്നിരിക്കണം

പക്ഷെ നീയൊരു കാര്യം ചിന്തിക്കണം.അവളെയും കുഞ്ഞിനെയും അമ്മാവൻ്റേയും അമ്മായിയുടേയും കാലം കഴിഞ്ഞാൽ ആരു സംരക്ഷിക്കണമെന്നുകൂടി ഓർക്കണം.

അച്ചുതൻ തടസ്സവാദം ഉന്നയിച്ചു.

ഞാൻ നോക്കും അവരെ.ഞാനില്ലാതായാൽ ദേ ഈ നന്ദൻ നോക്കും.എൻ്റെ അനിയൻ നന്ദൻ.

അതോടെ അച്ചുതന് ഉത്തരം മുട്ടി.

നന്ദൻ ഇതെല്ലാം കേട്ടിരിക്കുന്നുണ്ടായിരുന്നു.അവന് ജ്യേഷ്ഠൻ പറഞ്ഞ വാക്കുകളുടെ അർത്ഥം മനസ്സിലായി.

അങ്ങിനെ അവസാനം അതു തീരുമാനമായി.കുഴുപ്പിള്ളി രജിസ്റ്റരാഫീസിൽ വെച്ച് വിവാഹമോചന കരാർ ഒപ്പു വെക്കപ്പെട്ടു.

ഒരു കാലഘട്ടം അങ്ങിനെ കഴിഞ്ഞു സരസുവിൻ്രെ ജീവിതത്തിൽ.

തനിക്ക് ഇനിയൊരു വിവാഹജീവിതമില്ലെന്നും എന്നും എൻ്റെ കുഞ്ഞിനെ സംരക്ഷിച്ച് ജീവിതാവസാനം വരെ കഴിഞ്ഞുകൊള്ളാമെന്നും അവൾ അച്ഛനേയും അമ്മയേയും സോമനേയും അറിയിച്ചു അതവളുടെ ഉറച്ച തീരുമാനമായിരുന്നു.

ഈ വക സംഭവങ്ങൾ നന്ദൻ എന്ന കൊച്ചു പയ്യൻ്റെ മനസ്സിലൂടെ കുറെ ദിവസങ്ങ ളിലൂടെ വീണ്ടും വീണ്ടും കടന്നു പോയി.അവൻ നിശ്ശബ്ദനായി കരഞ്ഞു.

അദ്ധ്യായം-19- പുതിയ സൌഹൃദങ്ങൾ

കറെ ദിവസം കഴിഞ്ഞ് ലക്ഷ്മിയുടെ മുത്തമ്മാവൻ്റെ മകളുടെ പേരക്കുട്ടി ചെല്ലമ്മക്ക് വി.വി.സഭ സ്കൂളിൽ ജോലികിട്ടിയതു പ്രകാരം ബയോളജി വിഷയം പഠിപ്പിക്കുന്നതിന് ഹൈസ്കൂൾ ക്ളാസിൽ നിയമിതയായി.നന്ദൻ്റെ ക്ളാസിലും അവർ ക്ളാസ്സെടുക്കുന്നുണ്ട്.ആദ്യ ദിവസം നന്ദനെ കണ്ടിട്ട് ചെല്ലമ്മക്ക് മനസ്സിലായില്ല.പറട്ടു കേട്ടിട്ടുള്ളതല്ലാതെ അവനെ ചെല്ലമ്മ കണ്ടിട്ടുമില്ലല്ലോ.ചെല്ലമ്മയുടെ കുടുംബം താമസിക്കുന്നത് തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തായതിനാൽ ദിവസവും ചെറായി വരെ വന്നുപോകാൻ കഴിയില്ല.അടുത്ത ദിവസം ചെല്ലമ്മയുടെ അച്ഛൻ വാസുവും ചെല്ലമ്മയും കൂടെ ലക്ഷ്മിയെ കാണാൻ വന്നു. ലക്ഷ്മിയുടെ കൂടെ താമസിക്കുന്നതിൽ വിരോധമുണ്ടോ എന്നറിയാനാണവർ വന്നത്.കാര്യം കേട്ടപ്പോൾ ലക്ഷ്മി പറഞ്ഞു

എന്താണു വാസു ഈ പറയുന്നത് അത് അങ്ങിനെ ചോദിക്കേണ്ടതു ണ്ടോ.വാസു വിൻ്റെ മകളെ ഞാൻ ഇവിടെ പൊന്നു പോലെ നോക്കില്ലേ.

അതെനിക്കറിയാം കുഞ്ഞമ്മേ.എന്നാലും ഒന്നു ചോദിക്കേണ്ട കടമ എനിക്കും പറയേണ്ട കടമ കുഞ്ഞമ്മക്കുമില്ലേ. വാസു പറഞ്ഞു.

വാസുവിനറിയില്ലേ, എൻ്റെ അമ്മ മരിച്ചു അച്ഛൻ വേറെ വിവാഹം കഴിച്ചപ്പോൾ കുട്ടികളായ ഞങ്ങൾ നാലുപേരേയും അമ്മാവന്മാർ സംരക്ഷിച്ചതോർക്കുമ്പാൾ …… അവൾ അർത്ഥോക്തിയിൽ നിറുത്തി.

അങ്ങിനെ അതു തീരുമാനമായി.ഗംഗാധരനും ലക്ഷ്മിയുടെ തീരുമാനം ഇഷ്ഠമായി.നന്ദന് പിന്നെപ്പറയേണ്ട കാര്യമില്ലല്ലോ.അവൻ ക്ളാസ്സിലെ കുട്ടികളുടെ മുൻപിൽ ,ഷൈൻ ചെയ്യുന്ന കാര്യമോർത്തപ്പോൾ രണ്ടടി പൊന്തിപ്പോയി.

എട്ടാം ക്ളാസിലെ വെക്കേഷൻ കാലം വന്നു.സാധാരണ പോലെ തന്നെ നന്ദൻ കളികളുമായി പുറത്തായിരിക്കും മിക്കവാറും.ഇപ്പോൾ നന്ദൻ്റെ ഇഷ്ട വിനോദം കുഴിയണ്ടി കളിയാണ്.വീട്ടിനടുത്തുള്ള പുതിയകൂട്ടുകാരുമൊത്ത് നന്ദൻ കശുവണ്ടികൊണ്ട് കുഴിയണ്ടി കളിക്കും.ഈ കളിയിൽ ഉന്നത്തിനാണ് പ്രാധാന്യം.എതിരാളികൾ നിർദ്ദേശിക്കുന്ന കശുവണ്ടി നിശ്ചിത ദൂരത്തു നിന്നും മറ്റുള്ള ഒറ്റ കശുവണ്ടിയിലും കൊള്ളാതെ വക്കൻ എന്നു പറയുന്ന മറ്റൊരു കശുവണ്ടി കൊണ്ട് എറിഞ്ഞ് തെറിപ്പിക്കണം.ഉന്നം വെക്കുന്നതിലും ലക്ഷ്യത്തിലെത്തിക്കുന്നതിലും നന്ദന് നല്ല പാടവമാണ്.അർജുനൻ അമ്പെയ്ത്തിൽ വിദഗ്ദ്ധനായത് ഉത്രം നക്ഷത്രത്തിൽ ജനിച്ചതു കൊണ്ടാണെന്നും ലക്ഷ്മി എപ്പോഴും പറയാറുള്ളത് നന്ദൻ എപ്പോഴും കേട്ടിട്ടുണ്ട്.നന്ദനും അതേ നക്ഷത്രത്തിൽ ജനിച്ചവനാകകൊണ്ടാണ് തനിക്ക് ഉന്നം കൂടുതൽ എന്ന് അവൻ അഹങ്കരിച്ചിട്ടുണ്ട്.കശുവണ്ടി കളിയിൽ എല്ലാവരേയും തോൽപ്പിച്ച് അവരുടെ കയ്യിലെ അണ്ടിയെല്ലാം നന്ദൻ നേടിയെടുക്കും.നന്ദനും കൂട്ടുകാരും കൂടി ഒരു ദിവസം ആലോചിച്ചു.

ദൂരെ എലിഞ്ഞാങ്കുളത്ത് ഒരു ടീമുണ്ട്.അവരെ ഒന്നു വെല്ലു വിളിച്ചാലോ. ബാബുവെന്ന കൂട്ടുകാരൻ പറഞ്ഞു.പ്രകാശനും ശ്രീവൽസൻ അരുണൻ എന്നിവരും കൂടെ കൂടി.

നന്ദനുള്ളപ്പോൾ നമുക്കൊരു കൈ നോക്കാമെന്നേയ്.തങ്കപ്പൻ എന്ന കൂട്ടുകാരൻ അതിനൊപ്പം കൂടി.അങ്ങിനെ അതു തീരുമാനമായി.

അടുത്ത ദിവസം അവരെല്ലാവരും ചേർന്ന് എലിഞ്ഞാങ്കുളത്തെത്തി.അവരെ വെല്ലു വിളിച്ചു. അവിടുത്തെ വ്ദ്വാന്മാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നന്ദനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല അവരുടെ കയ്യിലെ അണ്ടികളെല്ലാം നഷ്ടപ്പെട്ടു. വാശി കയറിയ അവർ അവരുടെ നേതാവായ ഏകലവ്യൻ എന്ന കുട്ടിലെ വിളിച്ചു കൊണ്ടു വന്നു.അവൻ്റെ ശേഖരത്തിലെ അണ്ടികളെല്ലാം പെറുക്കിയായിരുന്നു അവൻ്റെ വരവ്.പക്ഷെ അവൻ്റെ അണികളുടെ ഗതി തന്നെയായിരുന്നു. അവനും.അങ്ങിനെ നന്ദൻ ജേതാവായി.

ചെറിയൊരു കളിയായിരുന്നു അതെങ്കിലും ഒരു പുതിയ ആത്മ ബന്ധത്തിൻ്റെ തുടക്കത്തിന് അത് വഴിമരുന്നിട്ടു.ഏകലവ്യന് നന്ദനോട് ആരാധനയായി ആ സംഭവത്തോടെ.തൻ്റെ ക്ളാസിനേക്കാൾ ഒരു വർഷം പിറകിലാണ് ഏകൻ എന്ന ഏകലവ്യൻ പഠിക്കുന്നത്.ഒരു പോലീസ് കോൺസ്റ്റബിളിൻ്റെ മകനാണ വൻ.അച്ഛൻ മഹാ ഗൌരവക്കാരൻ.അമ്മ നാടൻ വീട്ടമ്മ.അവൻ്റെ മൂത്തസഹോ ദരി നന്ദൻ്റെ ചേച്ചി സരസുവിൻ്റെ കൂട്ടുകാരിയാണ്.താഴെ രാജു,സുവർണ്ണ,അനുജന്മാർ ഷാലി വാഹനൻ,ജഗൻ.എന്നിവർക്കും ജഗനെ വലിയ കാര്യമായി.അതുപോലെ തന്നെ ലക്ഷ്മിക്കുംഗംഗാധരനും ഏകനേയും ഇഷ്ടമാണ്.ഏകൻ്റെ സകല കുസൃതികൾക്കും ഏകൻ്റെ പിന്തുണ കൂടി ആയതോടെ നന്ദൻ്റെ ലോകം കൂടുതൽ വികസിച്ചു.നാടു ചുറ്റൽ ഒരു ഹോബിയായി.എങ്കിലും പഠനത്തിൽ പുറകോട്ടു പോകാൻ പാടില്ല എന്നത് അവന് നിർബ്ബന്ധമുണ്ടായിരുന്നു.

നന്ദൻ്റെ സ്കൂളിൽ ആനിവേഴ്സറി അടുത്തു.ചെറായി സി.പി.എ.സി എന്ന ക്ളബ്ബിൻ്റെ നേതൃത്വത്തിൽ സ്കകൂളിലെ കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്നു ണ്ടായിരുന്നു.ഡാൻസിന് ഉഷയേയും പഠിക്കാൻ ചേർത്തിരുന്നു.റിഹേഴ്സൽ ഗംഗാധരൻ്റെ വീട്ടിൽ വെച്ചായിരുന്നു.സരളയും വരും സരളക്കു കൂട്ടായി.

ആനിവേഴ്സറിയായി.അതോടനുബന്ധിച്ചു നടന്ന പെയിൻ്റിംഗ് മൽസരത്തിൽ നന്ദനും ചേർന്നിരുന്നു.സമ്മാനം ലഭിക്കുമെന്നുള്ള മോഹത്തോടെയൊന്നുമല്ല നന്ദൻ മൽസരത്തിനു ചേർന്നത്.വൈകീട്ട് വീട്ടിൽ ചെന്നപ്പോൾ ചെല്ലമ്മച്ചേച്ചി അമ്മയോടു പറയുന്നതവൻ കേട്ടു.

സ്കൂളിലെ പെയിൻ്റിംഗ് മൽസരത്തിന് നന്ദനാണ് ഫസ്റ്റ് പ്രൈസ്.

നന്ദന് അഭിമാനം തോന്നി.

ആനിവേഴ്സറി ചടങ്ങകളോടൊപ്പം സരളയുടേയും ഉഷയുടേയും മറ്റും ഡാൻസ് അരങ്ങേറ്റം കൂടെ ഉണ്ടായിരുന്നു.പക്ഷേ അതിന് മൽസരമൊന്നും ഉണ്ടായിരുന്നില്ല.നല്ലവണ്ണം നൃത്തം ചെയ്ത സരളക്ക് ധാരാളം സമ്മാനങ്ങൾ ആളുകൾ സ്പോൺസർ ചെയ്തു.ഉഷക്കാകട്ടെ ഒന്നും ലഭിച്ചില്ല എന്നത് മൈക്കിലൂടെയുള്ള അനൌൺസ്മെൻ്റ് കേട്ട നന്ദന് മനസ്സിലായി.സരളക്ക് സമ്മാനങ്ങൾ ലഭിക്കുന്നതു കണ്ടപ്പോൾ അവന് അതിയായ സന്തോഷം തോന്നി. എങ്കിലും ഉഷക്കൊന്നും ലഭിച്ചില്ലല്ലോ എന്നത് വിഷമവും ഉണ്ടാക്കി.അപ്പോഴാണ് അനൌൺസ് മെൻ്റ് കേട്ടത്.

ഉഷക്ക് സമ്മാനം സ്പോൺസർ ചെയ്യുന്നത് കുന്നപ്പിള്ളി ചന്ദ്രൻ.

കണ്ടത്തി ചന്ദ്രൻ എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു റൌഡിയായിരുന്നു ചന്ദ്രൻ.എധ്കിലും തുണ്ടിയിൽ കുടുംബത്തിനോട് പ്രത്യകിച്ചും ലക്ഷ്മിയോട് ഭയവും ബഹുമാനവും ഉള്ളയാളായിരുന്നു അവൻ.ചെറുപ്പത്തിലെ പട്ടിണിയായിരുന്ന സമയത്ത് ലക്ഷ്മിയുടെ ഉപ്പും ചോറും തിന്നതിൻ്റെ നല്ല നന്ദിയുണ്ടായിരുന്നു അവന്.അവൻ നാട്ടിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ പലരും ലക്ഷ്മിയോടു പരാതി പറയും.അവൾ ചന്ദരനെ ആളെപ്പറഞ്ഞയച്ചു വിളിപ്പിക്കും.ഉപദേശിക്കും.

ഉം.കുഞ്ഞമ്മ പറഞ്ഞാലെങ്ങിനാ കേൾക്കാതിരിക്കുക.ഞാൻ അതുപോലെ ചെയ്തോളാം കുഞ്ഞമ്മേ. ചന്ദ്രൻ പറയും.

ആ ചന്ദ്രനാണിപ്പോൾ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ഉഷക്ക് സമ്മാനം നൽകുന്നത്.നന്ദന് കണ്ണ് നിറഞ്ഞുപോയി.അവന് ജീവിതത്തിൽ ആദ്യമായി കണ്ടത്തി ചന്ദ്രനോട് സ്നേഹം തോന്നി.

പിറ്റേന്ന് രാവിലെ സരള തനിക്കു കിട്ടിയ സമ്മാനങ്ങൾ വലിയമ്മയെ കാണിച്ചുകൊടുക്കുന്നതിനായി നന്ദൻ്റെ അമ്മയുടെ അടുത്തെത്തി.സരളയുടെ കണ്ണുകൾ ആരേയോ തിരയുന്നുണ്ടായിരുന്നു അന്നേരം.പക്ഷേ അഴൾ തിരയുന്ന ആളെ മാത്രം അവിടെ കണ്ടില്ല.നന്ദന് സരളയോട് പഴയ അടുപ്പം ഇപ്പോഴില്ല.എന്തോ താനും അവളും വളർന്നു കഴിഞ്ഞിരിക്കുന്നു.ഇനി പഴയതുപോലെ അവളുമായി അധികം അടുക്കുവാനും വർത്തമാനം പറയാനും പാടില്ല എന്ന ആചാരം അനുസരിച്ചേ പറ്റൂവെന്നവനു തോന്നിത്തുടങ്ങിയിരുന്നു.

പിന്നീട് പലപ്പോഴും അതേപ്പറ്റി ആലോചിച്ച് വിഷമിച്ചിട്ടുണ്ട് നന്ദൻ.സരളയോട് ചെയ്തത് തെറ്റെന്ന് ഒരു നൂറുവട്ടം ചിന്തിച്ചു വഷമിച്ചിട്ടുണ്ടവൻ.

ഒന്പതാം ക്ളാസിലെ ആദ്യത്തെ ടേമിൽത്തന്നെ മൂന്നാമതൊരു ഡിവിഷൻ കൂടെ നിലവിൽ വന്നു.പെൺകുട്ടികൾക്ക് മേധാവിത്വമുള്ള ഒരു ക്ളാസ്സ്. 15 പേർ മാത്രം ആൺകുട്ടികൾ.മുപ്പതോളം പെൺകുട്ടികളും.നന്ദൻ ആ ക്ളാസിലായി.

സ്കൂളിൽ തെരഞ്ഞെടുപ്പു വന്നു.ക്ളാസ് ലീഡറെ തെരഞ്ഞെടുക്കുവാനായി ഹെഢ്മാസ്റ്റർ കുഞ്ഞിക്കുട്ടൻ മാസ്റ്റർ വന്നു.ആരോ ആദ്യം നന്ദൻ്റെ പേര് വിളിച്ചു പറഞ്ഞു.അപ്പോൾ മുമ്പിലത്തെ ബെഞ്ചിൽ നിന്നും ദേവൻ എന്ന കുട്ടിയുടെ പേരും നിർദ്ദേശമായി വന്നു.ദേവൻ നന്ദൻ്റെ ബന്ധത്തിലൊരു കുട്ടിയും കൂടെയാണ്.ആദ്യം ദേവനെ അനുകൂലിക്കുന്നവർ എഴുന്നേറ്റു നിൽക്കാൻ മാസ്റ്റർ ആവശ്യപ്പെട്ടു.ഏഴ് ആൺകുട്ടികളും രുഗ്മിണി എന്ന ഒരു പെൺകുട്ടിമാത്രവും എഴുന്നേറ്റി നിന്നു.അതുകഴിഞ്ഞ് നന്ദനെ അനുകൂലിക്കുന്നവരോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ ബാക്കി ആൺകുട്ടികൾ എല്ലാവരും ഒപ്പം പെൺകുട്ടികൾ മുഴുവനുമായും എഴുന്നേറ്റു.അങ്ങിനെ നന്ദൻ തെരഞ്ഞെുപ്പിൽ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

നന്ദന് കണ്ണു. നിറഞ്ഞുപോയി.പെൺകുട്ടികളുടെ ഇടയിൽ തന്നെപ്പറ്റി ഇത്രമാത്രം മതിപ്പുണ്ടായിരുന്നവെന്ന കാര്യം നന്ദൻ അപ്പോഴാണ് മനസ്സിലാക്കുന്നത്.ഹെഡ്മാസ്റ്റരുടെ മകൾ ലൈല, മറ്റൊരു ബന്ധുവായ ബേബി,നാട്ടിലെ പ്രാധാന നായർ കുടുംബത്തിലെ അംഗവും ഗായികയുമായ മാലതി എന്നിവരായിരുന്നു.രഹസ്യമായി വോട്ടുകൾ ക്യാൻവാസ് ചെയ്തതെന്ന് അവൻ അറിഞ്ഞു.ബേബിവഴി അവൻ എല്ലാവർക്കും നന്ദി പറഞ്ഞു

അദ്ധ്യായം-20
നന്ദൻ്റെ സ്കൂൾ ജീവിതം അവസാനിക്കുന്നു

അടുത്ത വർഷം പിറന്നു. ചെല്ലമ്മച്ചേച്ചിയുടെ വിവാഹം കഴിഞ്ഞുപോയി.അവർ ജോലി രാജിവെച്ചു.അടുത്ത വർഷം എസ്.എസ്.എൽ.സി.പൊതുപരീക്ഷയാണ്.ലക്ഷ്മി വർഷാരംഭത്തിൽത്തന്നെ മകനെ കാര്യങ്ങളെല്ലാം ഓർമ്മിപ്പിച്ചു.അമ്മ പറയാതെ തന്നെ നന്ദന് പരീക്ഷയുടെ പ്രാധാന്യമൊക്കെ അറിയാമായിരുന്നു.അക്കൊല്ലം മൂന്നു ബാച്ചിനു പകരം രണ്ടു ബാച്ചാക്കി.ആണകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാച്ച്.നന്ദനു പുതിയകൂട്ടുകാർ വന്നു.മോഹൻ കുമാർ,ജോസ് മാഞ്ഞൂരാൻ,ഹരി ,നന്ദനൻ,മൂസ,ലുകുമാരൻ,വാസുദേവമേനോൻ എന്നിവർ പുതിയ കൂട്ടുകാരായി എത്തി.കളികൾക്കുള്ള സമയം നന്ദൻ വെട്ടിക്കുറച്ചു.പഠനത്തി ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇതിനിടക്ക് സോമന് തലശ്ശേരിയിൽ നിന്നും സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി.എറണാകുളത്താ.ിരുന്നതിനാൽ ആഴ്ച്ചയിലൊരിക്കലെ വരു.

കാലവർഷക്കാലം ഇത്തവണ വല്ലാതെ കനത്തു.തുള്ളിക്കൊരു കുടം എന്നൊക്കെപ്പറയുംപോലെ മഴപെയ്തു.ലക്ഷ്മി സാധാരണ പറയുംപോലെ പറഞ്ഞു.

പത്മനാഭനെപല്ലംതുരുത്തിൽ നിന്നും കാണാറായിട്ടുണ്ട്.

അതായതു പറവൂരിൽ മലവെള്ളം ഉടനെ വരും എന്നാണ് ലക്ഷ്മി ഉദ്ദേശിച്ചത്. ഗംഗാധരൻ കയർ വ്യവസായം അവസാനിപ്പിച്ചിട്ട് വള്ളങ്ങളും വഞ്ചികളും കയർ സഹകരണ സംഘങ്ങൾക്കു വിറ്റിരുന്നെങ്കിലും ചെറിയ വഞ്ചി മാത്രം വിറ്റിരുന്നില്ല.അതിനാൽ പത്മനാഭൻ്റെ ആവശ്യം നടക്കുമായിരുന്നു.എന്നാ ഈ കാലവർഷം ശരിക്കും കലിതുള്ളുകയായിരുന്നു.രണ്ടു ദിവസത്തിനകം പുഴകളും തോടുകളും നിറഞ്ഞ ുകവിഞ്ഞു.പെരിയാറിൻ്റെ കൈവഴികളെല്ലാം കരകവിഞ്ഞു.പതിവിനു വിരുദ്ധമായി ചെറായി കുഴുപ്പിള്ള പ്രദേശങ്ങളിലും വെള്ളം കയറാൻ തുടങ്ങി.മലവെള്ളത്തിൻ്റെ ഭീകരത കണ്ടു വളർന്ന ളക്ഷ്മിക്കു മനസ്സിലായി ഇന്നു രാത്രിക്കുതന്നെ മലവെള്ളം കയറുമെന്ന്.അയൽപക്കത്തെ കൂരകളിൽ താമസിക്കുന്നവരെയെല്ലാം ലക്ഷ്മിവിളിച്ചു പറഞ്ഞു

മലവെള്ളം രാത്രിതന്നെ കയറും കെട്ടോ ജാനകി പകൽ തന്നെ ഇങ്ങോട്ടു പോരേ ജാനകി.

അവർക്കു സമാധാനമായി.ലക്ഷ്മിക്കു തട്ടിൻ പുറം ഉള്ളതിനാൽ ഒരു വിധം മലവെള്ളമൊക്കെ പിടിച്ചു നിൽക്കാം.കണ്ടത്തിൽ കുമാരനും ജാനകിയും കല്ല്യാണിയും അച്ഛൻ കൃഷ്ണനുംതെക്കേതിൽ വേലുക്കുട്ടിയും പാർവ്വതിയും അത്യാവശ്യം സാധനങ്ങളൊക്കെയെടുത്ത് കെട്ടുകളിലാക്കി.രാത്രി തന്നെ തൂണ്ടിയിൽ താമസമാക്കി.രാത്രിയായപ്പോഴേക്കും നാട്ടുകാരെല്ലാം കിട്ടാവുന്ന ത്ര വഞ്ചികളിൽ കയറി അടുത്തുള്ള സ്കൂളുകളിൽ താൽക്കാലിക വസതിയാക്കി.അതിൻറെ ശബ്ദകോലാഹലങ്ങൾ എങ്ങും മുഴങ്ങിക്കേൾക്കാ മായിരുന്നു. നന്ദന് ഇത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നതിനാലും അയൽപക്കക്കാരെല്ലാം കൂട്ടിനുണ്ടാവുകയും ചെയ്തതോടെ ഏതാണ്ട് ഉത്സവത്തിൻ്റെ പ്രതീതിയാണ് തോന്നിയത്.മലവെള്ളം കയറിയെങ്കിലും അന്നു വൈകീട്ടായപ്പോഴേക്കും മഴ ശമിച്ചിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ വെള്ലമെല്ലാം ഇറങ്ങി.വെള്ളത്തിൽ പുരയെല്ലാം നശിച്ചു പോയതിനാൽ കുറെദിവസം കൂടെക്കഴിഞ്ഞെ അയൽപക്കക്കാരെ ലക്ഷ്മി പറഞ്ഞയച്ചുള്ളൂ.

നന്ദനും ഏകലവ്യനുമായുള്ള ബന്ധം വീണ്ടും ദൃഢതരമായി വന്നു. രണ്ടുപേർക്കും എപ്പോഴും തമ്മിൽക്കാണണം.പിന്നെ രണ്ടുപേരും കൂടി ചുറ്റൽ ഒരു ശീലമാക്കി.രണ്ടു പേരുടേയും ബന്ധുക്കളുടെ വീട്ടിൽ രണ്ടുപേരും ഒന്നിച്ചെ പോകാറുള്ളു.അതുകൊണ്ടുതന്നെ എല്ലാ ബന്ധുക്കൾക്കും പരസ്പരം നന്ദനെയും ഏകനെയും അറിയാം.ഗംഗാധരനും ഏകനുമായി സംസാരിച്ചിര്ക്കുന്നതിനും നാട്ടു വിശേഷങ്ങളറിയുന്നതിനും ഏകനെ വേണം നല്ലായി സംസാരിക്കാനറിയാവുന്നതിനാൽ ലക്ഷ്മിക്കും ഏകൻ്റെ സംസാരം കേട്ടിരിക്കുന്നതിന് വലിയ ഇഷ്ടമാണ്. നന്ദൻ പഠിപ്പിൻ്റെ കാര്യത്തിൽ വിട്ടു വീഴ്ച്ചയൊന്നും ചെയ്യാത്തിനാൽ അവർക്ക് ഏകൻ വരുന്നതിൽ എതിർപ്പുമുണ്ടായിരുന്നില്ല.

മാസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.പരീക്ഷ വന്നടുത്തു കൊണ്ടിരു ന്നു.വാസുദേവൻ എന്ന കുട്ടിയാണ് ക്ളാസ്സിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്നത്.രണ്ടാം സ്ഥാനം നന്ദനാണ്.ചില വിഛയങ്ങളിൽ നന്ദൻ ഒന്നാമതാവും. പ്രത്യേകിച്ചും കണക്കിന്.

പരീക്ഷയടുത്തു.വി.വി.സഭ സ്കൂളിൽ എസ്.എസ്.എൽ.സി.പരീക്ഷക്ക് സെൻ്റർ അനുവദിച്ചുകീട്ടാത്തതിനാൽ ചെറായിലെത്തന്നെ രാമവർമ്മ സ്കൂൾ വരെപ്പോ യി ട്ടു വേണം പരീക്ഷയെഴുതാൻ.രാവിലെയും ഉച്ചക്കും പരീക്ഷയു ണ്ട്.പരീക്ഷദിവസം ലക്ഷ്മി നന്ദനോടു പറഞ്ഞു.

മോൻ ചോറു കൊണ്ടുപോകേണ്ട. സ്കൂളിനടുത്തുള്ള കൊച്ചു ചെറുക്കച്ചേട്ടൻ്റെ ഹോട്ടലിൽ നിന്നും വീട്ടിലെപ്പോലെതന്നെയുള്ള ഭക്ഷണം കിട്ടു അതു വാങ്ങിക്കഴിച്ചോ. അച്ഛൻ പണംവും കൊടുത്തു.രാവിലെ പരീക്ഷ നന്നായി എഴുതി. അതു കഴിഞ്ഞ് ഹോട്ടലിൽ വന്നപ്പോഴേക്കും ഭക്ഷണമെല്ലാം തീർന്നിരുന്നു.ഒരു ഗ്ളാസ്സ് പച്ചവെള്ളവും കുടിച്ച് അവൻ ഉച്ചുള്ള പരീക്ഷയെഴുതുന്നതിന് വീണ്ടും സ്കൂളിലേക്ക് പോയി.അങ്ങിനെ ജീവിതത്തിലാദ്യമായി നന്ദൻ ഉച്ചപ്പട്ടിണി എന്തെന്നറിഞ്ഞു.അതിൻ്റെ സങ്കടവും വിശപ്പും ഉച്ചക്കുശേഷമുള്ള പരിക്ഷയെ ബാധിച്ചു.മലയാളം സെക്കൻ്റ് പേപ്പറാണ് പരീക്ഷ.മഹാത്മാഗാന്ധിയുടെ വിദ്യാർത്ഥികളോട് എന്ന കൃതിയാണ് പ്രധാനമായും പരീക്ഷക്കു വന്നത്.എഴുതിക്കോണ്ടിരിക്കെ നന്ദന് തലകറങ്ങുന്നതുപോലെ തോന്നി.തൻ്റെ തോന്നലാണെന്നവനറിയാം. എത്രയോ തൊഴിലാളികൾ ഭക്ഷണമെൊന്നും കഴിക്കാതെ തൊഴിലടുക്കുന്നു. പിന്നെ തനിക്കെന്താ എന്നെല്ലാം സമാധാനിക്കാൻ ശ്രമിച്ചെങ്കിലും ദാഹം കൂടി വന്നു.അവസാനം സൂപ്പർവൈസറായ കുര്യാക്കോസ് സാറിനോട് എഴുന്നേറ്റു നിന്നും അൽപ്പം പച്ചവെള്ളം കുടിക്കാൻ വേണമെന്നു പറഞ്ഞു.അദ്ദേഹം സോഡ വാങ്ങിക്കൊടുത്തു.എന്തു പറ്റിയെന്നു സാർ നന്ദനോടു ചോദിച്ചു.അദ്ദേഹം കരുതിയത് ചോദ്യപ്പേപ്പർ പ്രയാസമുള്ളതായതുകൊണ്ടുള്ള ഭയമായിരിക്കുമെന്നാണ്.

ഉച്ചക്കൊന്നും കഴിച്ചില്ല.അതുകൊണ്ടാണ്.സാരമില്ല.ഇനി വൈകീട്ട് വീട്ടിൽ പോയിക്കഴിക്കാമല്ലോ.സോഡ കുടിച്ചതോടെ നന്ദൻ ഓകെയായി.പിന്നൊന്നും ആലോചിക്കാൻ പോയില്ല.നല്ല മണിമണിപോലെ ഉത്തരങ്ങളും എഴുതി.പുറത്തിറങ്ങി.പുറത്തിറങ്ങിയപ്പോൾ മലയാളം പേപ്പർ കടു കട്ടിയായതിനാൽ ഒരു കുട്ടിക്ക് തലകറക്കം വന്നൂവെന്ന കിംവദന്തി പരന്നു.അതു താനായിരുന്നു എന്നറിയിക്കാതിരിക്കാൻ നന്ദൻ കൂട്ടുകാരെയൊന്നും കാത്തു നിൽക്കാതെ നേരേ വീട്ടിലേക്കു ധൃതിയിൽ നടന്നു പോയി.

വീട്ടിലെത്തിയ നന്ദൻ അമ്മയോട് പരിഭവം പറഞ്ഞു.

അമ്മ പറഞ്ഞതുപോലൊന്നും ഭക്ഷണം കിട്ടിയില്ലമ്മാ.വേഗം എന്തെങ്കിലും എനിക്കു തിന്നാൻ താ അമ്മ.

നടന്ന സംഭവങ്ങൾ നന്ദൻ പറഞ്ഞതു കേട്ടപ്പോൾ ലക്ഷ്മിക്ക് സങ്കടവും കുറ്റബോധവും ഒപ്പം തോന്നി.മകന് ഭക്ഷണം ഉണ്ടാക്കികൊടുത്തയക്കാ തിരുന്നത് തൻ്റെ തെറ്റാണ്.അടുത്ത ദിവസം മുതൽ നന്ദന് ഭക്ഷണം ഉച്ചക്ക് സ്കൂളിലെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ.സോമൻ സ്കൂളി പോയിരുന്ന കാലത്ത് ചോറു കൊണ്ടുക്കൊടുത്തിരുന്ന ചോറുമ്മ എന്നു വിളിക്കുന്ന റോസുമ്മ അവന് എല്ലാ ദിവസവും ചോറെത്തിച്ചു കൊടുത്തു.

പരീക്ഷയെല്ലാം നന്നായി എഴുതി.അവസാന ദിവസം കണക്കായിരു ന്നു.മിക്കവാറും എല്ലാം ശരിയായി ചെയ്തു. ഒന്നു രണ്ടു ചോദ്യങ്ങൾ അവന് അറിയാവുന്ന ചോദ്യങ്ങൾ വായിച്ചു നോക്കാൻ പോലും നിന്നില്ല.ഭാഗ്യത്തിന് അത് ചോയിസ് ചോദ്യമായിരുന്നതിനാൽ മുഴുവൻ മാർക്കും കിട്ടുമെന്ന് അവന് ഒരു തോന്നലുണ്ടായിരുന്നു.

അദ്ധ്യായം.-21.
കോളേജിലേക്ക്

ഒരൊഴിവുകാലം കൂടെ കഴിഞ്ഞു പോയി.ഏകനുമായി ചേർന്ന് യാത്രകൾ, വായനശാലയിൽ നിന്നും പുതിയ പുസ്തകങ്ങൾ എടുത്തു വായന,അതും വിശ്വേത്തര നോവലുകളും സാഹിത്യവും,കൂടാതെ കളികളും.രണ്ടുമാസ ത്തോളം പോയതവനറിഞ്ഞതേയില്ല.മേയ്മാസത്തിൽ ഇരുപത്തിഏഴാംതീയ്യതി യാണ് പരീക്ഷാഫലം അറിയുക.തലേദിവസം പത്രമാഫീസുകളിൽ പരിചയമുണ്ടെങ്കിൽ അവിടെ ചെന്നാൽ അവർ പറഞ്ഞുകൊടുക്കും.

തലേദിവസം സോമൻ ഓഫീസിൽ നിന്നും വരും വഴി മുറ്റത്തെത്തിയ ഉടനെ പറഞ്ഞൂ

നന്ദാ നീയറിഞ്ഞോ.

ഇല്ല ഇറയത്തേക്ക് ഓടിക്കൊണ്ട് അവൻ പറഞ്ഞു.അവനു മനസ്സിലായി ചേട്ടൻ പരീക്ഷാഫലം അറിഞ്ഞുകൊണ്ടുള്ള വരവാണെന്ന്.

നീ പാസ്സായി.നിനക്ക് ഫസ്റ്റ് ക്ളാസ്സുണ്ട്.സോമൻ അതിയായ സന്തോഷത്തോടെ പറഞ്ഞു.

നന്ദൻ ആങ്ളാദം കൊണ്ട് തുള്ളിച്ചാടി.സ്വർഗ്ഗം കീഴടക്കിയ മട്ടിലായിരുന്നു അവൻ.എല്ലാവർക്കും സന്തോഷമായി.ലക്ഷ്മി പെട്ടെന്നോർത്തത് നന്ദൻ പണ്ട് മടി പിടച്ചിരുന്നതും സോമൻ അടിച്ച് സ്കൂളിലേക്ക് ഓടിച്ചതും പിറ്റെ ദിവസം അവൻ്റെ മുഖത്തു കണ്ട നിശ്ച്ചയ ദാർഢ്യവുമായിരുന്നു. എൻ്റെ മോൻ അമ്മക്കു തന്ന വാക്കു പാലിച്ചിരിക്കുന്നു.അവളുടെ കണ്ണ് സന്താഷം കൊണ്ടു നിറഞ്ഞുപോയി.

അടുത്ത ദിവസം സോമൻ നന്ദനേയും കൂട്ടി ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിലേക്കു പോയി.പ്രീയൂണിവേഴ്സിറ്റിക്കുള്ള അപേക്ഷ വാങ്ങി പൂരിപ്പിച്ചു കൊടുത്തു.മാർക്കു വരാൻ താമസമുണ്ടാവുന്നതു കൊണ്ട് മാർക്കു ചേർക്കാനുള്ള ഭാഗം കീറി വിദ്യാർ്ഥിക്കു കൊടുക്കുന്ന സമ്പ്രദായമാണവിടെ.ഒന്നാം ക്ളാസ്സ് കിട്ടിയ കുട്ടികൾക്ക് മാർക്കു നോക്കാതെ തന്നെ അടുത്ത ദിവസം ഇൻ്റർവ്യൂ കാർഡയക്കും.നന്ദന് അടുത്ത ദിവസം തന്നെ കാർഡ് വന്നു.എറണാകുളം മഹാരാജാസിലും,സെൻ്റ് ആൽബർട്ടിലും അപേക്ഷ നന്ദൻ തന്നെ പോയി കൊടുത്തു.വീട്ടിൽ നിന്നും പോയി വരാൻ ആലുവ യു.സി.സി. തന്നെയാണ് നല്ലതെന്ന് സോമനും അഭിപ്രായപ്പെട്ടു.അതിൻ്റെ അടുത്ത ദിവസം തന്നെ ആലുവയിൽ പോയി ഫീസടച്ചു അഡ്മിഷനായി.കോളേജിലെ ആദ്യദിനം വന്നു.പുതിയകുട്ടികളുമായി പരിചയപ്പെട്ടു.തൻ്റെ സ്കൂളിൽ നിന്നും വാസുദേവനും,നന്ദനും മറ്റെ ബാച്ചിലെ വിലാസിനിയും മാത്രമെ ഉണ്ടായിരുന്നുള്ളു.അവർക്കു മൂന്ന പേർക്കും മാത്രമെ ഒന്നാം ക്ളാസ്സ് ലഭിച്ചിരുന്നു.മൊത്തം സ്കൂളിൽ നിന്നു തന്നെ 16 പേരാണ് പാസായത് 100 പേരിൽ. അത്രക്കു പഠന നിലവാരം ഇല്ലാത്തതായിരുന്നു സ്കൂളെന്നർത്ഥം.കുറെയൊക്കെ പാവപ്പെട്ട വീടുകളിൽ നിന്നും വരുന്നവരായിരുന്നതു കൊണ്ടും പഠാനന്തരീക്ഷം കുറവായിരുന്ന തുകൊണ്ടുമാണ്.

ക്ളാസ്സുകൾ ആരംഭിച്ചു. മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ളീഷ് മീഡിയ ത്തി ലേക്ക് പെട്ടെന്നു മാറിയതിൻ്റെ പ്രയാസങ്ങൾ നന്ദൻ നേരിട്ടു.സ്ളാസുകൾ പലതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.സ്റ്റേറ്റിലെ തന്നെ റാങ്ക് ഹോൾഡർമാർ ഉള്ള ക്ളാസ് ആയിരുന്നു.ഒന്നാം റാങ്കുകാരൻ തര്യൻ, രണ്ടാം റാങ്കുകാരൻ കേന്ദ്രമന്ത്രി എ.എം.തോമസ്സിൻ്റെ മകൻ തമ്പിതോമസ്സ് എന്നിനർ അടക്കം.മിക്സഡ് കോളേജായതിനാലും തൊണ്ണൂറു ശതമാനം കുട്ടികളും മദ്ധ്യതിരുവിതാങ്കൂറിൽ നിന്നും വന്ന പണച്ചാക്കുകളുടെ ഹുങ്കും നന്ദനെ വീർപ്പു മുട്ടിച്ചു.അതവനെ അന്തർമുഖനാക്കി.അവനെ മനസ്സിലാക്കുന്ന, മത്തായി,വിശ്വനാഥൻ,സദാനന്ദപണിക്കർ,വേണുഗോപാലൻ എന്നിവരുമായു ള്ള കൂട്ടുകെട്ട് അന്തർമുഖത്ത്വം കുറെക്കറക്കാൻ അവനു കഴിഞ്ഞു.

ധാരാളം പഠിക്കുവാനുണ്ടെന്ന യാഥാർത്യം അവനു മനസ്സിലായി.ഒരു വർഷത്തിനുള്ളിൽ എല്ലാ വിഷയങ്ങളും പഠിച്ചു തീർക്കണം.അദ്ധയന മാദ്ധ്യമം മലയാളമല്ലാത്തതിലുള്ള വിഷമം മറ്റൊരു വശത്ത്.കണക്കുമാത്രം വലിയ പ്രയാസമില്ലാതെ മനസ്സിലാക്കുവാൻ കഴിയുന്നുണ്ട്.

അതിനിടക്കാണ് കൂനിൻമേൽ കുരു എന്നപോലെ ്വൻ്റെ ശബ്ദത്തിനു വന്ന വ്യത്യാസം. എല്ലാ അക്ഷരങ്ങളും പുറത്തേക്കു വരില്ല.വന്നാൽ ത്തന്നെ കോഴി കൂവുന്നതു പോലുള്ള വികൃത ശബ്ദവും പുറപ്പെടുവിക്കും.ക്ളാസ്സിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരം പറയാൻ അവൻ ബുദ്ധിമുട്ടി.കുറച്ചു ദിവസം ലീവെടുത്ത് സോമൻ അവനെയും കൂട്ടി എറണാകുള്ളത്ത ഏക ഇ.എൻ.ടി.സ്പെഷലിസ്റ്റായിരുന്ന ഡോ.ഡിസൂസയുടെ ക്ളിനിക്കിൽ പോയി കൺ സൾട്ട് ചെയ്തു.ഡോക്ഠർ തൊണ്ടക്ക് ഒരു സർജറി നിർദ്ദേശിച്ചു.അവിടെ ഓപ്പറേഷനും നടത്തി. സോമനും,അച്ചുതനും കൂട്ടുണ്ടായിരുന്നു.ഒരാഴ്ച്ചത്തെ വിശ്രമം കഴിഞ്ഞിട്ടും ശബ്ദത്തിന് വ്യത്യാസമൊന്നും കണ്ടില്ല.ഡോക്ടറെ വീണ്ടും കണ്ടപ്പോഴാണ് പഴയ ഡിഫ്ത്തീരിയയുടെ അണുക്കളെ ടോൺസിലുകളിൽ കണ്ടെത്തിയെന്നും ആഅസുഖത്തിൻ്റെ ആഫ്റ്റർ എഫക്റ്റു തന്നെയാണ് ശബ്ദവ്യത്യാസം എന്നു പറഞ്ഞു.കാലക്രമേണ താനെ മാറേണ്ടതാണ്.

ഇപ്പോൾ കുറെ ആശ്വാസം തോന്നുന്നുണ്ട്.അല്ലേ നന്ദാ.ഡോക്ടർ ചോദിച്ചു. നന്ദൻ ഉത്തരമൊന്നും പറഞ്ഞില്ല.

അവൻ പഴയതു പോലെ അന്തർമുഖനായി.

ആദ്യടേം പരീക്ഷ കഴിഞ്ഞു മാർക്കുകൾ കിട്ടി.ചില വിഷയങ്ങളിൽ കഷ്ടിച്ചു കടന്നു കൂടി.കണക്കിനുമാത്രം 90 ശതമാനം മാർക്കു കിട്ടി.അർദ്ധവാർഷിക പരീക്ഷയിൽ സ്ഥിതി അൽപ്പം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു.അവസാന ടേം ആയപ്പോൾ സമയം ലാഭിക്കാനും കൂടുതൽ സംശയങ്ങൾ തീർക്കാനും എന്ന നിലയിൽ ഹോസ്റ്റലിൽ ചേർന്നു. ന്യൂ ഹോസ്റ്റലാണ് അലോട്ട് ചെയ്ത് കിട്ടിയത്.സിങ്കിൾ റൂം തന്നെ കിട്ടി.അവിടെ സ്കൂളിൽ കൂടെ പഠിച്ച രാധാകൃഷ്ണപൈ കൂടെ ഉണ്ടായിരുന്നത് നന്ദന് തുണയായി.ഹോസ്റ്റലിൽ ചേർന്നതോടെ എല്ലാവരുമായി അവൻ കമ്പനിയായി.അന്താർമുഖത്വമൊക്കെ പമ്പകടന്നു എന്നെന്നേക്കുമായി.

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനു ശേഷം എല്ലാ കോളേജുകളിലും എൻ.സി.സി. നിർബ്ബന്ധമാക്കി.അതിനു മുമ്പുള്ള വർഷം വരെ ഗയിംസ് നിർബ്ബന്ധമായിരുന്നതിനാൽ നന്ദൻ ടെന്നീസ് കളിക്കുന്നതിനായി ടെന്നീസ് ക്ളബ്ബിൽ ചേർന്നിരുന്നു.കുറെ ദിവസം കളിക്കുവാൻ പോവുകയും ചെയ്തു.അപ്പോഴാണ് എൻ.സി.സി. പ്രശ്ൻം ഉയർന്നു വന്നത്.അതോടെ ഗയിംസ് നിറുത്തി.എൻ.സി.സിയിൽ ചേർന്നു.ഡ്രസ്സ്,ബെൽട്ട്,ക്യാപ്പ് എന്നിവ ന്യൂ ഹോസ്റ്റലിൽ നന്ദൻ്റെ സുഹൃത്തുഖ്ഖളുടെ മുറിയിലാണ് ആ കാലങ്ങളിൽ വെച്ചിരുന്നത്.അതിനാൽ ഹോസ്റ്റലിൽ ചേരുന്നതിനുമുമ്പു തന്നെ പലരുമായി അടുപ്പമുണ്ടായിരുന്നു.

ഹോസ്റ്റലിൽ വന്നതോടെ പഠനത്തിന് സൌകര്യം ലഭിച്ചു.പരീക്ഷയെല്ലാം എഴുതിക്കഴിഞ്ഞിട്ടും എന്തോ നന്ദന് അത്ര ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നില്ല.വെക്കേഷൻ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ തേർഡ് ക്ളാസ്സേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ സയൻസ് വിഷയങ്ങൾക്കും കണക്കിനും നല്ല മാർക്കുണ്ടായിരുന്നു.ഹിസ്റ്ററിയും മലയാളവുമാണ് ചതിച്ചത്.എഞ്ചിനീയറിംഗ് കോഴ്സിന് അപേക്ഷിക്കുവാൻ നന്ദൻ തീരുമാനിച്ചു.കോഴ്സിന് ഇൻറർവ്യൂവിനു വിളിച്ചെങ്കിലും ഒരു മാർക്കിൻ്റെ വ്യത്യാസത്തിൽ അഡ്മിഷൻ കിട്ടിയില്ല.എങ്കിലും നിരാശപ്പെട്ടില്ല ഇനിയും സമയമുണ്ട്.ഡിഗ്രി കഴിഞ്ഞാൽ മൂന്നു വർഷം കൊണ്ട് എഞ്ചിനീയറിംഗ് ഡിഗ്രിയെടുക്കാവുന്ന കോഴ്സുണ്ടി തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ കുറച്ചു സീറ്റു മാത്രമേയുള്ളു ആ കോഴ്സിന്. നല്ല മാർക്കു വേണം അതിനു കിട്ടാൻ.

കണക്ക് ഐശ്ചിക വിഷയമായും ഫിസിക്സും സ്റ്റാറ്റിസ്റ്റിക്സും ഉപവിഷയ ങ്ങളുമായി യൂ.സി.കോളേജിൽ ത്തന്നെ ഡിഗ്രിക്കു ചേർന്നു.

അദ്ധ്യായം-22
വീട്ടിൽ പുതിയ അംഗം വരുന്നു.

വീട്ടിലെ കാര്യങ്ങൾ മുറപോലെ നടന്നു പോന്നു.സോമന് ജോലി ലഭിച്ചിട്ട് കഉറെക്കാലം ആയെങ്കിലും വിവാഹാലോകളൊന്നും തന്നെ ഗൌരവമായി ഗംഗാധരനും ലക്ഷ്മിയും മുന്നോട്ടു കൊണ്ടു പോയില്ല.ഒരു പക്ഷേ സരസുവിൻ്റെ അനുഭവം കൊണ്ടായിരിക്കാം നീണ്ടു നീണ്ടു പോയത്.കേരള സർക്കാർ ഉദ്യാഗസ്ഥന്മാരെല്ലാം നേരത്തെ വിവാഹം കഴിക്കുന്നതാണ് കുടുംബ ജീവിതത്തിന് നല്ലത്.നേരത്തെ റിട്ടയർ ചെയ്യുന്നവരാണ് കേരളസർക്കാർ ജീവനക്കാർ.റിട്ടയർ ചെയ്യുന്ന സമയം കുട്ടികളൊക്കെ ഒരു നിലയിലാവണമെങ്കിൽ അതു വേണം.

അങ്ങിനെയിരിക്കെ പഴയ രാമക്കൊശ്ചൻ ഗംഗാധരനെ കാണാൻ ഒരു ദിവസം വന്നു.സരസുവിൻ്റെ വിവാഹക്കാര്യത്തിൽ കൊശ്ച്ഛൻ്റെ മുന്നറിയിപ്പ് അവഗണിച്ചതിൻ്റെയും അതിനുശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ചും കൊശ്ചനുമായി സംസാരിക്കുവാൻ ഉള്ള ജാള്യത കാരണമാണ് അദ്ദേഹത്തെ കാണാൻ പോകാതിരുന്നത്.എങ്കിലും കൊശ്ച്ൻ അതൊന്നും ഭാവിച്ചില്ല,പറഞ്ഞുമില്ല.അദ്ദേഹം സോമനുവേണ്ടി ഒരു വിവാഹക്കാര്യ വുമായിട്ടാണ് വന്നത്.ചേർത്തലയിലാണ് പെൺകുട്ടിയുടെ വീട്.നാലു പെണ്ണും മൂനാണും.അച്ഛൻ ഹോമിയോഡോക്ടർ, മരിച്ചുപോയി.അമ്മ ഹൈസ്കൂൾ ടീച്ചർ .റിട്ടയർ ചെയ്തു.കുട്ടി ഡിഗ്രി കോഴ്സ് പൂർത്തിയാക്കി.ഒരു വിഷയം കിട്ടാനുണ്ട് പരീക്ഷ എഴുതിയിരിക്കുന്നു.ഇലക്ട്രിസിറ്റി ബോർഡിൽ ജോലിയുമുണ്ട്.

കൊശ്ച്ചനും സോമനും കൂടിപോയി പെണ്ണു കണ്ടു.കുട്ടി തരക്കേടില്ല.നല്ല വെളുത്തതാണ്.

കൊശ്ച്ചൻ തമാശക്ക് സോമനോട് പറഞ്ഞു നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ് രാവും പകലും പോലെ ചേർച്ചയാണ്.സോമൻ നല്ല കറുത്തിട്ടും പെൺകുട്ടി നല്ല വെളുത്തിട്ടുമായതുകൊണ്ട് കൊശ്ച്ചൻ ഒന്നു കളിയാക്കിയതാണ്.പക്ഷേ സോമന് കുട്ടിയെ നന്നായി ബോധിച്ചു. അവർക്കിഷ്ടമായെങ്കിൽ ഇനി മറ്റ്ൊന്നു നോക്കേണ്ടതില്ല.

അവൻ മനസ്സിൽ കരുതി.

പക്ഷെ പെൺകുട്ടിയുടെ കൂട്ടർക്കും കുട്ടിക്കും ബന്ധം ഇഷ്ടമാണെങ്കിലും ഒരു വിവാഹം നടത്താനുള്ള സാമ്പ്ത്തിക ചുറ്റുപാടിലായിരുന്നില്ല അവർ.അമ്മ യുടെ റിട്ടയർമെൻ്റും അച്ഛൻ്റെ പെട്ടെന്നുള്ള മരണവും അവരെ സാമ്പത്തികമായി ഞെരുക്കിക്കളഞ്ഞിരുന്നു.

എന്നാൽ സോമന് ഇതുതന്നെ മതി എന്ന വാശിയിലായിരുന്നു.അതിനു വേണ്ടി എന്തു വിട്ടു വീഴ്ച്ചക്കും അവൻ തയ്യാറായിരുന്നു.അതിനൊരു നിർദ്ദേശം വെച്ചവൻ.സരസുവിൻ്റെ സ്വർണ്ണം തൽക്കാലം പെൺകുട്ടിക്ക് കൊടുക്കുക.വിവാഹം കഴിഞ്ഞ് ഭൂസ്വത്ത് അൽപ്പം വിൽക്കുക എന്നിട്ട് സരസുവിൻ്റെ സ്വർണ്ണം തിരികെ നൽകുക.അത് സരസുവും സമ്മതിച്ചു പെൺ വീട്ടുകാർക്കും സമ്മതമായിരുന്നു.

അതിനുമുമ്പ് ഗംഗാധരനും ലക്ഷ്മിയും ഗംഗാധരൻ്റെ ഒരു കസിൻ ശ്രീധരൻ വൈദ്യരും ചേർന്നു കുട്ടിയെ പോയിക്കണ്ടു.കാര്യങ്ങൾ എല്ലാം ഉറപ്പിച്ചു.ആലുവ അദ്വൈതാശ്രമത്തിൽ വെച്ചു വിവാഹം നടന്നു.നന്ദൻ വിവാഹച്ചടങ്ങിൽ പങ്കെടുത്തില്ല.വീട്ടിൽ വെച്ചു നടക്കുന്ന സദ്യയുടെ എല്ലാക്കാര്യങ്ങളും നന്ദൻ തന്നെ ഇവിടെ നിന്നു നിയന്ത്രിക്കണം എന്നു സോമൻ നന്ദനോടു പറഞ്ഞു.അച്ഛനും അമ്മയും അന്നത്തെക്കാലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന പതിവില്ല.അതിനാൽ അവരു രണ്ടിപേരും കൂടെ സദ്യയുടെ മേൽനോട്ടത്തിനു വീട്ടിലുണ്ടായിരുന്നു.

വിവാഹത്തിരക്കെല്ലാം കഴിഞ്ഞിട്ടു വീട്ടിൽ വരുമ്പോഴാണ് കുമാരിയെന്ന സോമൻ്റെ ഭാര്യ നന്ദനെക്കാണുന്നത്.കുമാരി വളരെ വാചാലയായ പെൺകുട്ടിയായിരുന്നു.ഏക അനിയനെ കല്യാണ സ്ഥലത്ത് കാണാഞ്ഞതിന് അവൾ കലശലായ ദേഷ്യം അഭിനയിച്ചു.

അപ്പോൾ നന്ദൻ പറഞ്ഞു ജൂലായ് മാസമായതിനാൽ മഴയുണ്ടാവുമെന്നു കണക്കാക്കി മണക്കെതിടെ ഹൈക്കാടതിയിൽ നിന്നും സ്റ്റേ വാങ്ങാൻ പോയിരുന്നതാണ്.

എല്ലാവരും ചിരിച്ചു.കുമാരി വീണ്ടും പറഞ്ഞു.ഡിഗ്രിക്കു പഠിക്കുന്ന അനിയൻ എന്നൊക്കെ കേട്ടപ്പോൾ കുറെ വലിയ ആളായിരിക്കുമെന്നാണ് ഢാൻ വിചാരിച്ചത്

വലിയ ആളായിരുന്നു.മഴക്കാലമായതോടെ ചെറുതായിപ്പോയതാ.

ആള് തമാശക്കാരനും കൂടിയാണല്ലോ. എന്നു കുമാരി.

അതിനു അനിയൻ എന്നു വിളിക്കേണ്ട മകൻ എന്നു വിളിച്ചോളൂ.

തമാശയായിട്ടാണ് നന്ദൻ അങ്ങിനെ പറഞ്ഞതെങ്കിലും പിന്നീടുള്ള ജീവിതത്തിൽ അവൻ കുമാരിയെ അമ്മയുടെ സ്ഥാനത്തു മാത്രമേ കണ്ടിട്ടുള്ളൂ.കുമാരി വന്നതോർെ വീട്ടിൽ ഒരു അടുക്കും ചിട്ടയുമുണ്ടായി.ആണുങ്ങൾ എല്ലാവരും ഒന്നിച്ചേ ആഹാരം കഴിക്കാനിരിക്കൂ.അതുപോലെ സ്ത്രീകളും.ഗംഗാധരനും ലക്ഷ്മിയുമെല്ലാം സ്നേഹം ഉള്ളിൽ ക്കൊണ്ടു നടക്കുകയേയുള്ളൂ.പ്രകടിപ്പിക്കുകയില്ല.എന്നാൽ കുമാരി ഉള്ള സ്നേഹത്തേക്കാൾ അത് പ്രകടിപ്പിക്കാനാണ് ശ്രമിക്കുക.നന്ദന് അത് വലിയ കാര്യമായിത്തോന്നി.സ്നേഹം അത് പ്രകടിപ്പിക്കുവാനുള്ളതു കൂടിയാണെന്നവൻ കരുതി.

അദ്ധ്യായം-23
ഡിഗ്രിക്കാലം

ഇനിയങ്ങോട്ടു ള്ള നന്ദൻ്റെ മൂന്നു വർഷത്തെ ആലുവ യു.സി.കോളേജിലെ ജീവി തം അവൻ ഒരിക്കലും ഓർക്കുവാൻ ഇഷ്ടപ്പെടാത്തഒന്നാ യിരുന്നു.മാനസികവും ശാരീ രികവുമാ യി തളർന്ന ഒരു നന്ദനെയെ നമുക്കു കാണാൻ കഴിയൂ.ഒരു പക്ഷേ ഒരു കരുത്തുറ്റ മനുഷ്യനായി പിന്നീട് മാറ്റിയെടുക്കുവാൻ ദൈവം അവനെ പരിശീലിപ്പിക്കുക യായി രുന്നുവോ ഈ കാലമത്രയും.അങ്ങിനെ വിശ്വസിക്കാനാണ് അവനെന്നും ഇഷ്ടം.നന്ദൻ്റെ തൊണ്ടയുടെ അസുഖത്തിന് ക്ര്യമായ കുറവുണ്ടായില്ല.അതികൊണ്ടു തന്നെ പുയവരും പ്രത്യേകിച്ച് മിക്സഡ് കോളേജേ എന്ന നിലയിൽ പെൺകുട്ടികളോടും ഇടപെടുന്നതിന് സങ്കോചമായിരുന്നു അവന്.നന്ദൻ സ്കൂളിൽ ഒരു ഹീറോ പര്യവേഷമായിരുന്നെങ്കിൽ ഇവിടെ വെറും സീറോ ആയിപ്പോയതിലെ വിഷമം അവനെ വല്ലാതെ വീർപ്പു മുട്ടിച്ചു.സ്കൂൾ സഹപാഠി ജോസ് മാഞ്ഞൂരാൻ,പിന്നീട് അച്ചൻ പട്ടത്തിനുപോയ് കരുമാല്ലൂർക്കാരൻ മത്തായി,ചേണായി മാഷുടെ മകൻ വിശ്വനാശൻ,സോമനാഥൻ,കാഥികൻ വേണുഗോപാൽ,സദാ ഫലിതക്കാരനായ സദാനന്ദപ്പണിക്കർ,തീർന്നു സുഹൃത് വലയം.

ഇങ്ങിനെയൊകികെയാണെങ്കിലും രണ്ടാം വർഷത്തെ ഇംഗ്ളീഷ്,മലയാളം,മറ്റു പലവക വിഷയങ്ങൾ എന്നിവയിൽ തരക്കേടില്ലാത്ത മാർക്കോടെ അവൻ പാസ്സായി.മൂന്നാം വർഷം ഐച്ഛിക വിഷയമായ മാത് സിലും ഫിസിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും ഉള്ള ക്ളാസ്സുളിലായി കലാലയ ജീവിതം ഒതുങ്ങി.ചില ദിവസങ്ങളിൽ ബോറടി തോന്നും അന്ന് ക്ളാസ്സ് കട്ട് ചെയ്ത് വീട്ടിലേക്കു പോകും.അവിടെച്ചെന്നിട്ട് ഏകനുമായി കറങ്ങി നടക്കും.സ്മുകൂളിനു മുമ്പിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സീനിയർ പൌരന്മാരുടെ ചീട്ടു കളിക്ളബ്ബിൽ ഏകനും ക്ളാസ് മേറ്റ് ആയിരുന്ന ദേവസ്സിക്കുട്ടിയുമായി ചീട്ടു കളിച്ചു നടക്കും.പഠിക്കാൻ സ്റ്റഡി ലീവായി ഒരു മാസമുണ്ടല്ലോ.അതാണവൻ്റെ ചിന്ത.

സ്റ്റഡി ലീവായി.അവൻ പഠനത്തിൽ ശ്രദ്ധ കേന്ദരീകരിച്ചു തുടങ്ങി.എന്നു മാത്രമല്ല രാത്രി വളരെ വൈകിയേ കീടക്കൂ.കണക്ക് എന്ന അവൻ്റെ ഇഷ്ട വിനോദം മാത്രമല്ലേ ഉള്ളൂ എന്നതാണ് ചിന്ത.ഒരു ട്രാൻസിസ്റ്റർ റേഡിയൊ ശബ്ദം കുറച്ച് അരികിൽ വെക്കും.വിവധഭാരതി സ്റ്റേഷൻ വെക്കും.പുറത്തെ ശബ്ദങ്ങളൊന്നും കേൾക്കില്ലറേഡിയോയിലാകട്ടെ വേണ്ട ശ്രദ്ധ ചെല്ലുകയുമില്ല.അതാണ് വിഷമം പിടിച്ച റൈഡറുകൾ ചെയ്യുമ്പോഴുള്ള അവൻ്റെ ടെക്നിക്ക്.സ്വയം കണ്ടു പിടിച്ച പ്രത്യേകതരം പഠനരീതി.

എങ്കിലും പരീക്ഷക്കു ഹോൾടിക്കറ്റു വാങ്ങാൻ പോകുന്നതീയതിവരെ കവർ ചെയ്യാൻ അവനു കഴിഞ്ഞില്ല.അതിൽ അവനു ടെൻഷനായി. എങ്കിലും ഹോൾ ടിക്കറ്റിനായി എണ്ണതേട്ടു കഉളിയും കഴിഞ്ഞ് വെയിലത്ത് ദേവസ്വം നട വരെ നടന്നു പോയി.അവിടെ നിന്നും ബസ്സിൽ ആലുവക്ക്.ഹോൾ ടിക്കറ്റും വാങ്ങി വീട്ടിൽ വന്ന നന്ദന് വല്ലാത്ത ക്ഷീണം തോന്നി.തലവേദനയും.രാത്രി ഭക്ഷണത്തിന് ചെന്ന് വിളിക്കാൻ കുമാരി ചെന്നിട്ട് അവൻ എഴുന്നേറ്റില്ല. അവൾ നെറ്റി തൊട്ടു നോക്കി. അവൾ ഭയപ്പെട്ടു അവൻ്റെ ശരീരം തീ പോലെ പൊള്ളുന്നു.സോമനെ വിളിച്ചു കുമാരി പറഞ്ഞു.

ദേ, നന്ദന് തീപോലെ പനിക്കുന്നു വിറക്കുന്നുമുണ്ട്.

സോമൻ അപ്പോൾ ത്തന്നെ നന്ദനേയും കൊണ്ട് ഫ്രാൻസിസ് ഡോക്ഠറെ ക്കണ്ടു.അദ്ദേഹത്തോടായതിനാൽ സ്വാതന്ത്ര്യത്തോടെ ആവശ്യപ്പെടാം എന്തുകാര്യവും.

ഡിഗ്രി പരീക്ഷയാണ്.എന്തെങ്കിലും മരുന്ന് കൊടുത്ത് പനി കുറക്കണം.അല്ലെ ങ്കിൽ ഒരു വർഷം നഷ്ടപ്പെടും. സോമൻ ആവശ്യപ്പെട്ടു.

ഡോക്ടർ പരിശോങനക്കു ശേഷം ഒരു ഇൻജെക്ഷൻ കൊടുത്തു കുറെ ആൻ്റി ബയോട്ടിക്ക് ഗുളികകൾക്കും എഴുതി.

പിറ്റെദിവസം പരീക്ഷ എഴുതാൻ പോയി.പക്ഷേ ഒന്നും എഴുതാൻ കഴിഞ്ഞില്ല തല നേരെ നിൽക്കുന്നില്ല.എന്തെല്ലാമോ എഴുതിവെച്ചു.തിരികെ വന്ന അവൻ പിന്നെ കുറെ ദിവസത്തേക്ക് തലപൊങ്ങാതെ കിടന്നു.

ഒരു വർഷം അങ്ങിനെ നഷ്ടമായി………………………………………

സോമനും കുമാരിക്കും വീടു വെക്കുന്നതിനായി സ്കൂളിനടുത്ത ഒരു പ്ളോട്ടും വീടും കൂടി ഗംഗാധരൻ വാങ്ങിയിരുന്നു.അവിടെ നല്ല വെള്ളമായതിനാൽ ലക്ഷ്മിയുടെ നിർദ്ദേശപ്രകാരം എല്ലാവരും കൂടെ ആ പുതിയ വീട്ടിലേക്ക് മാറിയിരുന്നു.സോമനും കുമാരിക്കും കൂടി ഒരു പെൺകുഞ്ഞ് ഇതിനകം ജനിച്ചിരുന്നു.അവൾക്ക് സോജ എന്നു പേരിട്ടു.

അദ്ധ്യായം-24
പഴയ നന്ദൻ തിരിച്ചു വരുന്നു.

നാലു വർഷത്തെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതവും അതിലെ കുരുക്കുകളും ഒഴിഞ്ഞ് നന്ദൻ പഴയതുപോലെ ഊർജ്ജ്വസ്വലനായി.ഒരു വർഷം നഷ്ടപ്പെട്ടതിലവന് നഷ്ടബോധമൊന്നും തോന്നിയില്ല എന്നുമാത്രമല്ല തനിക്ക് രക്ഷപ്പെടാൻ ദൈവം ഒരു വഴി ഒരുക്കുകയായിരുന്നു എന്നാണവന് തോന്നിയത്.കൂടാതെ യൂ.സി.കോളേജ് എന്ന നരകത്തിൽ നിന്നും എന്നെന്നേക്കുമായി രക്ഷപെട്ടതിലും സന്തോഷം തോന്നി.കണക്കെന്ന അവൻ്റെ പ്രിയ വിഷയം എഴുതി എടുക്കുകതന്നെ ചെയ്യും എന്ന് മനസ്സിലുറപ്പിച്ചു.

സ്കൂൾ തുറക്കുന്ന സമയം വന്നു.നന്ദൻ്റെ സ്കൂൾ സഹപാഠിയും പ്രീയുണിവേഴ്സിറ്റി ക്ളാസിൽ ഒന്നിച്ചുണ്ടായിരിക്കുയും ചെയ്ത രാധാകൃഷ്ണപൈ എന്ന സുഹൃത്തും നന്ദനെപ്പോലെ അവസാന വർഷം പരീക്ഷയെഴുതാൻ കഴിയാതെ ഇരിക്കുകയായിരുന്നു. ആരൊ പറഞ്ഞറിഞ്ഞ പൈ നന്ദനെ വന്നു കണ്ടു.ഗംഗാധരനുമായും പൈയുടെ അച്ഛൻ സുഹൃത്തുക്കളാണ്.പൈ നന്ദനുമായും ഗംഗാധരനുമായും വിശദമായി സംസാരിച്ചു.സെപ്തംബറിൽ പരീക്ഷയെഴുതുന്നതിനേക്കാൾ നല്ലത് കൂടുതൽ സമയമെടുത്ത് മാർച്ചിൽ എഴുതുന്നതാണെന്ന് പൈ അഭിപ്രായപ്പെട്ടു.നന്ദനും ശരിവെച്ചു.എറണാകുളത്ത് കണക്കിന് ട്യൂഷൻ എടുക്കാൻ തേവര കോളേജിലെ പ്രൊഫ.കൃഷ്ണൻ സാറുണ്ടെന്നും പൈക്ക് കെമിസ്ട്രിയിൽ ട്യൂഷനായി ഒരാളെ കണ്ടിട്ടുണ്ടെന്നും പറഞ്ഞു.രണ്ടാളും ചേർന്ന് എറണാകുളത്തു താമസമാക്കിയാൽ പഠനത്തി ന്കൂടുതൽ സമയം ലഭിക്കുമെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.സോമനും എതിരഭിപ്രായമുണ്ടായിരുന്നില്ല.മാത്രവുമല്ല,സോമനും എറണാകുളം ലോകോ ളേ ജിൽ ബി.എൽ രണ്ടാം വർഷം സായാന്ഹകോഴ്സിനു ചേരാനിരിക്കുക യായിരുന്നു. ആ സാഹചര്യത്തിൽ നന്ദൻ്റെയും പൈയുടേയും പഠനത്തെ വീക്ഷിക്കുകയും ചെയ്യാമെന്ന ഉദ്ദേശവും അവനുണ്ടായിരുന്നു.

അടുത്ത ദിവസം തന്നെ കൃഷ്ണൻ സാറിനെ നന്ദൻ പോയിക്കണ്ടു. അദ്ദേഹം ട്യൂഷൻ എടുക്കാമെന്ന് സമ്മതിച്ചു.താമസിയാതെ രണ്ടുപേരും മാർക്കറ്റ് റോഡിലുള്ള സോണി ഹൌസ് എന്ന ലോഡ്ജിൽ താമസവുമാക്കി.ആഹാരം അവിടെത്തന്നെ ഉണ്ടാക്കുന്നതുകൊണ്ട് പുറത്തു പോകേണ്ടി വന്നില്ല നന്ദന്.പൈ വെജിറ്റേറിയൻ ആയിരുന്നതിനാൽ മറ്റ് പോറ്റി ഹോട്ടലിൽ നിന്നാണ് കഴിക്കുക.

രണ്ടുപേരും ട്യൂഷനുപോയിത്തുടങ്ങി.രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും നന്ദന് ട്യൂഷൻ ക്ളാസ്സിലും പുതിയ സുഹൃത്തുക്കളെ ലഭിച്ചു.പക്ഷേ സോണി ഹൌസിലെ താമസം പഠനത്തിനു പറ്റിയ അന്തരീക്ഷ മല്ല എന്നു രണ്ടുപേർക്കും തോന്നിത്തുങ്ങി. ദിവസ വാടകക്കു കൂടികൊടുക്കുന്ന ലോഡ്ജ് ആയതിനാ പലതരം ആളുകൾ വരുകയും മദ്യപാനം അടക്കം ബഹളങ്ങളും ഉള്ളസാഹചര്യത്തിൽ വീട്ടിൽ സോമനോട് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞിട്ട് പുതിയ സ്ഥലങ്ങൾ അന്വേഷിച്ചു തുടങ്ങി.

പൈ ഒരു ദിവസം വന്നപ്പോൾ പറഞ്ഞു ഞങ്ങളുടെ സമുദായത്തിൽ പെട്ട ആളുകളുടെ വക നല്ല ഒരു ലോഡ്ജ് ഉണ്ട്.ഉദ്യോഗസ്ഥന്മാരാണ് അധിക്വും താമസിക്കുന്നത്.വാടക കൂടുതലാകും. വളരെ ശാന്തമായ സ്ഥലമാണ്.പത്മ തീയറ്ററിനടുത്താണ്. ഭക്ഷണം അവിടെയില്ല,പക്ഷേ പത്മയുടെ അടുത്തുള്ള പത്മ കേഫിൽ നല്ല ഭക്ഷണം കിട്ടും.സോമനുമായും ഗംഗാധരനുമായി ആലോചിച്ചപ്പോൾ നിങ്ങൾക്കങ്ങിനെ തോന്നുന്നുവെങ്കിൽ ആയിക്കോ ളൂ.ചെലവൊന്നും കാര്യമാക്കേണ്ടതില്ല. എന്നു അനുവാദവും കിട്ടി.

അടുത്ത ദിവസം തന്നെ അവിടേക്കുമാറി.ഇന്നത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൻ്റെ സൌകര്യങ്ങളുള്ള ലോഡ്ജ്.ഫോം മെത്ത നന്ദനും പൈയും ആദ്യമായി കാണു കയാണ്.അന്നു രാത്രി രണ്ടുപേർക്കും ശരിക്കുറക്കം വന്നില്ല. നേരം വെളുത്തപ്പോൾ നന്ദൻ പറഞ്ഞൂ

ഇന്നലെ രാത്രി ഉറങ്ങിപ്പോയാൽ ആരോ എടുത്തു കുഴിയിൽ എറിയും പോലെ തോന്നും.ഉടനെ ഉറക്കമുണരും. നന്ദൻ്റ തമാശ കേട്ട് പൈ പൊട്ടിച്ചിരിച്ചു,

അങ്ങിനെ പഠനം മുറക്കു തുടർന്നു കൊണ്ടിരുന്നു.നന്ദനും പൈയും പഠനം മാത്രമല്ല നഗരജീവിതം ശരിക്കും ആസ്വദിക്കുക കൂടിയായിരുന്നു.

ഒരു ദിവസം നന്ദനോട് പൈ ചോദിച്ചു.താൻ എങ്ങിനെയാണിഷ്ടാ നാലു വർഷം ആ നസ്രാണി കലാലയത്തിൽ കടിച്ചു തൂങ്ങിക്കിടന്നത്.എനിക്ക് ഒരു വർഷം കൊണ്ടു മതിയായതാണ്.

പിന്നെ നന്ദൻ്റെ വക ഒരു പ്രസംഗമായിരുന്നു.താൻ ഒരാളെങ്കിലും അങ്ങിനെ പറഞ്ഞല്ലോ.പേരു കേട്ടകോളേജ് മലയാറ്റൂർ രാമകൃഷ്ണനും സിഎം.സ്റ്റീഫ നുമെല്ലാം പഠിച്ചകോളേജ്.പക്ഷേ പഠിപ്പിക്കുന്ന പ്രൊഫസർമാർക്ക് പേരും ഡിഗ്രിയും മാത്രമേയുള്ളൂ.അവിടെ നല്ല റിസൾട്ടും റാങ്കും കിട്ടുന്നത് അദ്ധ്യാപകരുടെ ഗുണം കൊണ്ടൊന്നുമല്ല.അക്കചമിക്ക് തലത്തിൽ നല്ല മാർക്കു വാങ്ങിയവരെ നോക്കി സെലക്റ്റ് ചെയ്യുന്നതു കൊണ്ട് അവരുടെ മിടുക്കു കൊണ്ട് നല്ല മാർക്കു വാങ്ങി അവർ പാസ്സാകുന്നു.പേരു കോളേജിനും. പിന്നെ അച്ചായന്മാരുടെ റബ്ബറിൻ്റെ കാശും ചേർന്ന സൽപ്പേര് അത്ര തന്നെ.

പിന്നെയും നന്ദനെന്തൊക്കെയോ പറഞ്ഞു.

ഞാൻ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലാണ് ഡിഗ്രി കൊഴ്സ് പൂർത്തിയാക്കിയത്.പൈയുടെ സീനിയറായിരുന്നു.ഗായകൻ പി.ജയചന്ദ്രൻ.ഒരേ ഹോസ്റ്റലിലും.ആ കോളേജ് മാനേജ്മെൻ്റ് കലാകാരന്മാരേയും കായിക താരങ്ങളേയും പ്രോത്സാഹിപ്പിക്കും എന്തു വിലകൊടു ത്തും.ഐക്യനസ്രാണികൾ റബ്ബർകൃഷിയും പ്രോത്സാഹി പ്പിക്കും.അതാണ് രണ്ടു കോളേജും തമ്മിലുള്ള വ്യത്യാസം.കാര്യം മാല്യങ്കര ജൂനിയർ കോളേജാണെങ്കിലും അവർ ഇപ്പൊഴേ പണി തുടങ്ങി.വിദ്യാഭ്യാസപരമായി വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ.പൈയും അവൻ്റേതായ താങ്ങ് യൂ.സി.ക്കിട്ടു കൊടുത്തു.

നന്ദൻ പറഞ്ഞു.എന്നാൽ അതിൽ നിന്നൊക്കെ എത്ര വ്യത്യസ്ഥമായിട്ടാണ് കൃഷ്ണൻ സാർ ക്ളാസ്സ് എടുക്കുന്നത്.കടുകട്ടിയാണെന്നു കരുതിയ അനലിറ്റിക്കൽ ജോമെട്രിയും കാൽക്കുലസ്സും ട്രിഗ്ണോമെട്രിയുംഎത്ര ലളിതമായിട്ടാണ് പറഞ്ഞു തരുന്നതും നമുക്ക് മനസ്സിലാവുന്നതും.ഞാൻ അതുകൊണ്ടു തന്നെ സന്തോഷവാനാണ്.പഠിച്ച കലാലയത്തെ ഇകഴിത്തിപ്പറയുന്നത് ശരിയല്ല എന്നെനിക്കറിയാം.പക്ഷേ ഇതു പറയാതിരിക്കാനാവില്ല പൈ.നന്ദൻ അവസാനിപ്പിച്ചു.അത്ര വെറുത്തു പോയിരുന്നു അവന് ആ കോളേജ്.തൻ്റെ പഴയ പ്രസരിപ്പും ചൊടിയും മടങ്ങിവരുന്നുവെന്ന സത്യം അവൻ മനസ്സിലാക്കുകയായിരുന്നു.

പൈയും നന്ദനും ചെറുപ്പത്തിൻ്റേതായ ചെറിയ വഷളത്തരങ്ങളെല്ലാം ഈയിടെ കാട്ടാൻ തുടങ്ങിയിരുന്നു.സോമൻ ലോ കോളേജിൽ നിന്നും എപ്പോഴാണ് കയറി വരുന്നതെന്നുള്ള ഭയം മാത്രമേ രണ്ടുപേർക്കുമുണ്ടായിരുന്നുള്ളൂ.

മുറിയുടെ തൊട്ടു പുറത്താണ് അടുത്തവീട്ടിലെ തുണിയലക്കു കല്ല്.ഒരു ഗൌഡസാരസ്വത ബ്രാഹമണൻ്റെ വീടാണത്.അവിടെ മിക്കവാറും രാവിലെ നന്ദനും പൈയ്യും ട്യൂഷൻ കഴിഞ്ഞു വ്നതിനു ശേഷമാണ് വേലക്കാരി പെൺകുട്ടി തുണി അലക്കാൻ പാത്രങ്ങളും വസ്ത്രങ്ങളുമായി വരുന്നത്.ഒരു പതിനാറു പതിനേഴുകാരി.മിക്കദിവസങ്ങളിലും പച്ചപ്പാവാടയും പച്ച ബ്ളൌസുമാണ് ധരിക്കുന്നത്.അവൾക്ക് നന്ദൻ പേരിട്ടിരിക്കുന്നത് പച്ചത്തത്ത എന്നാണ്.അവൻ അവളെ ഉറക്കെ അങ്ങിനെ വിളിക്കും പലവട്ടം.അവൾ അതു കേട്ട ഭാവം നടിക്കാതെ എന്നാൽ ചെറിയ പുഞ്ചിരിയോടെ തൻ്റെ ജോലിയിൽ വ്യാപൃതയായും.ഇങ്ങിനെ പലവട്ടം നടന്നിട്ടും ഒരു പ്രതികരണവും ഇല്ലാതായപ്പോൾ നന്ദൻ പൈയോട് പറഞ്ഞു.

രാധാകൃഷ്ണാ അവളെ അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ.ഞാനൊരു കാര്യം പറ്റിക്കാൻ പോവുകയാണ്.നീ എതിർപ്പൊന്നും പറയരുത്.

എന്തു കുരുത്തക്കേടാണ് നീ ചെയ്യാൻ പോകുന്നത് എന്നു പറയാതെ നിന്നെ അതിന് അനുവദിക്കുകയില്ല.എൻ്റെ ഇൻഫ്ളുവൻസുകൊണ്ടാണ് ഈ മുറികിട്ടിയത് എന്നു നീ ഓർക്കണം.എനിക്ക് പേരുദോഷമുണ്ടാക്കുന്ന കാര്യമൊന്നും ചെയ്യരുത്. പൈ നന്ദനോട് പറഞ്ഞു.

നമ്മൾ അവളെ എത്ര പ്രാവശ്യം പല പേരിലും വിളിച്ചു.ഒരു മര്യാദകേടും നമ്മൾ അവളോടു കാണിച്ചില്ല.എന്നിട്ടും അവൾക്കെന്താ ഒന്നു മിണ്ടിയാൽ.അതുകൊ ണ്ട് ഞാൻ ഈ മുറിയിൽ ഞാൻ തുണിയില്ലാതെ നിൽക്കാൻ പോവുകയാണ് അവളുടെ മുമ്പിൽ.എൻ്റെ മുറിയിൽ അതിനുള്ള അവകാശം എനി ക്കുണ്ട്.തനിക്കുവേണമെങ്കിൽ എൻ്റെ കൂടെ കൂടാം. എന്നു നന്ദൻ.

ആദ്യം ഒരു പേടി തോന്നിയെങ്കിലും ഇവൻ ഇത്ര ദൈര്യമായിട്ട് പറയുമ്പോൾ ഒരു കൈ നോക്കിയാലോ എന്നു അവനും കരുതി.

ഇതിനിടക്ക് പതിവുപോലെ കഥാനായിക പച്ചവേഷത്തിൽ ത്തന്നെ രംഗപ്രവേശനം ചെയ്തു.അവൾ അടുത്തു വന്നതോടെ നന്ദൻ തൻ്റെ വസ്ത്രങ്ങളെല്ലാം ഊരി ദൂരെയെറിഞ്ഞുകൊണ്ട് ജനലിൻ്റെ കമ്പികളിൽ പിടിച്ചു അവൾ കാൺകെ നിന്നു.ഉടനെ പൈയും അതു തന്നെ ചെയ്തു.പക്ഷേ അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.പതിവുപോലെ പച്ചത്തത്ത വിളികളും നടത്തിനോക്കി.ഒരു ഫലവുമില്ല.അൽപ്പം കഴിഞ്ഞ് അവൾ പോയി.രണ്ടുപേരും ഇളിഭ്യരായതു മിച്ചം.

നിൻ്റെ വേഷം കെട്ടൊന്നും കുടുംബത്തിൽ ജനിച്ച കുട്ടികളുടെ അടുത്തു നടപ്പില്ല.പൈ പറഞ്ഞു

എടോ, ഇതേപോലെ ഇതിനു മുമ്പ് ഈ മുറിയിൽ താമസിച്ചിരുന്നവർ അവളുടെ അടുത്ത് പലവേകളും ഇറക്കി നോക്കിക്കാണും.അവളുടെ അടുത്ത് അതൊന്നും നടന്നു കാണില്ല.ഏതായാലും ഞാൻ നിറുത്തി.അവൾക്ക് ഞാൻ നൂറുമാർക്കും കൊടുക്കുന്നു.സൌന്ദര്യത്തിനല്ല.സ്വഭാവത്തിന്.നന്ദൻ്റെ വക കമൻ്റ്.

ഈ സമയം പുറത്തു നിന്നും ആരോ ഡോർ ബെല്ലടിച്ചു.നന്ദൻ്റെ ആറാം ഇന്ദ്രിയം ഉണർന്നു.ഒരു പക്ഷേ ചേട്ടനായിരിക്കും.എങ്കിൽ തീർന്നു.നന്ദൻ പൈയോട് സ്വകാര്യത്തിൽ പറഞ്ഞു.

എടോ, ചിലപ്പോൾ ചേട്ടനായിരിക്കും.

ഇതുകേട്ട പൈ കൈലിയും എടുത്തുകൊണ്ട് ബാത്തുറൂമിലേക്കോടി.നന്ദൻ വേഗം തന്നെ കൈലിയും ഉടുത്തുകൊണ്ട് പോയി വാതിൽ തുറന്നു.അവൻ ഉദ്ദേശിച്ചതു പോലെ തന്നെ സോമനായിരുന്നു അത്.

ങ്ഹാ, ചേട്ടനായിരുന്നോ.ഇരിക്ക്.

ഓഫീസിലേക്കുപോകും വഴിയാണ്,രാവിലെ ലോകോളേജിലൊന്നു കയറാനു ണ്ടാ യിരുന്നു.ഹോസ്റ്റൽ സൌകര്യം കിട്ടുമോ എന്നറിയണമായിരുന്നു.നമ്മുടെ ദേവസ്വം നടയിലെ മിന്നപ്രഭുവിൻ്റെ മകനും ഉണ്ടാകും.നിനക്കും എനിക്കും ഓരേ കൊങ്ങിണികലെ കിട്ടും കൂട്ടായി.സോമൻ ഒരു തമാശ പറഞ്ഞു.

എവിടെ നിൻ്റെ പൈ.സോമൻ ചോദിച്ചു.

പൈ ബാത്ത് റൂമിലാണ്.അയാൾക്ക് ദിവസം പത്തു പന്തരണ്ടു പ്രാവശ്യമെങ്കിലും ബാത്ത് റൂമിൽ പോകണം.നന്ദൻ ചിരിച്ചു കൊണ്ട് പറഞ്ഞു.ഇത് ബാത്ത് റൂമിലിരുന്ന് പൈ കേട്ടു.അതോടെ ഫ്ളഷ് അടിച്ചും കൊണ്ട് പൈ പുറത്തു ചാടി.

ചമ്മിയ മുഖവുമായാണ് ടിയാൻ്റെ വരവ്.പിന്നെ മൂന്നു പേരും കൂടെ നാട്ടു വിശേഷങ്ങളും തമാശകളുമായി കുറെ നേരം സംസാരിച്ചിരുന്നു.ഒടുവിൽ സോമൻ യാത്ര പറഞ്ഞു.മൂന്നു പേരും കൂടി പുറത്തുപോയി ചായകുടിച്ചു സോമനെ യാത്രയാക്കി രണ്ടു പേരും തിരികെ പോന്നു.

മുറിയിൽ തിരിച്ചു വന്നപ്പോൾ പൈ പറഞ്ഞു നീയെന്തു പണിയാണ് കാണിച്ചത്.സോമൻചേട്ടൻ്റെ മുമ്പിൽ വെറുതെ ഞാനെന്താ കക്കൂസിൽ സ്ഥിര താമസമാണോ പത്തുപ്രാവശ്യമൊക്കെ കക്കൂസിൽപോകുമെന്നൊക്കപ്പറയാൻ.

നന്ദൻ ചിരിച്ചു.എടാ മണ്ടാ നമ്മൾ എന്തു പണിയാണ് ചേട്ടൻ വരുമ്പോൾ കാണിച്ചുകൊണ്ടിരുന്നത്.താനോടി കക്കൂസിൽ കേറി തിരിച്ചു വരുമ്പോൾ ചമ്മിയ മുഖവുമായി വരുമ്പോൾ ചേട്ടനുസംശയം തോന്നും.അതുകൊണ്ട് കക്കൂസിൻ്റെ കാര്യമാക്കി മാറ്റാമെന്നു വെച്ചതാ.

വേണ്ട വീണിടത്തു കിടന്ന് ഉരുളേണ്ട.പൈ പറഞ്ഞു.

നന്ദൻ്റെ കൂടെ കൂടിയപ്പോൾ പൈക്കും അൽപ്പം തോന്ന്യവാസമൊക്കെ ആവാമെന്നു തോന്നിത്തുടങ്ങി.ലോഡ്ജിനു ചുറ്റും മിഡിൽ ക്ളാസ്സ് താമസിക്കുന്ന വീടുകളാണ്.വീടിൻ്റെ മുകളിലാണ് സ്ത്രീകൾ തുണി വിരിക്കാൻ വരിക.അവരെ നോക്കി വെള്ളമിറക്കുക, അവർ പോയിക്കഴിയുമ്പോൾ ഉപയോഗിച്ച ജെട്ടിയും മറ്റും അവരുടെ ടെറസിൻ്റെ മുകളിലേക്കെറിയുക ഇതെല്ലാം ചെയ്യാൻ തുടങ്ങിയപ്പോൾ നന്ദൻ പറഞ്ഞു.

എട കുണാപ്പാ, ഇതു നിൻ്റെ പച്ചത്തത്തമാരൊന്നുമല്ല.ആ അമ്മച്ചിമാരോട് കളിച്ചാൽ നീ വിവരം അറിയും. നന്ദൻ അവനെ വിലക്കി.അവൻ തുടർന്നു. അടുത്ത വർഷമായിരുന്നെങ്കിൽ ചേട്ടന് ലോയിൽ സന്നത് കിട്ടും അപ്പൊ താനിതുപോലെയുള്ള പണികളൊക്കെ ഒപ്പിച്ചാൽ ജാമ്യത്തിലിറക്കാൻ ചേട്ടൻ വന്നോളും.

പൈ ഒന്നും മനസ്സിലാവാത്തപോലെ നന്ദൻ്റെ മുത്തേക്കു നോക്കി വായും പൊളിച്ചിരുന്നു.

പച്ചത്തത്ത പ്രശ്നം ഉണ്ടായതിൻ്റെ അടുത്ത ഞായറാഴ്ച്ച രാവിലെ ലോഡ്ജിലെ ബോയ് വന്നു പൈയോടു പറഞ്ഞു പടിഞ്ഞാറെ വീട്ടിലേക്ക് ഒന്നു ഈ റൂമിൽ താമസിക്കുന്ന രാധാകൃഷ്ണപ്പൈ എന്നയാളോട് പറഞ്ഞേക്കാൻ പറഞ്ഞു.

ബോയ് പോയപ്പോൾ നന്ദൻ ചോദിച്ചു.എന്തിനാ ചെല്ലാൻ പറഞ്ഞേ.

അറിയില്ല.പ്രശ്നമാവുമോ.

എടാ നിനക്ക് കോളടിച്ചു.പച്ചത്തത്തയെ തനിക്കു കെട്ടിച്ചു തരാനായിരിക്കും. എന്നു പറഞ്ഞെങ്കിലും നന്ദനും ചെറിയ ഭയം തോന്നി.ഇനി അവളെങ്ങാനും പരാതി പറഞ്ഞുകാണുമോ.അതു സംസാരിക്കാനാണോ വിളിപ്പിക്കുന്നത്.

ചിലപ്പൊ കെട്ടിക്കാനായിരിക്കില്ല,കെട്ടിയിടാനായിരിക്കും.പുറകെ ഇടിയും.

നന്ദൻ പറഞ്ഞതു കേട്ട് പൈയുടെ ഭയം ഇരട്ടിച്ചു.നന്ദൻ എത്ര നിർബ്ബന്ധിച്ചിട്ടും പൈ പോകാൻ കൂട്ടാക്കിയില്ല.അവസാനം നന്ദൻ പറഞ്ഞു. താനവിടെ ചെല്ല് എന്താണെന്നറിയാമല്ലോ.അഥവാ പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ താൻ ഉറക്കെ കരഞ്ഞാൽ മതി.ഞാൻ നാലഞ്ചു പേരെ കൂട്ടി അങ്ങോട്ടു വന്നോളാം.ബോയ് യോടു പറഞ്ഞ് റൂമിലെ ആളുകളെ സംഘടിപ്പിച്ചു കൊള്ളാം.

അതു കേട്ട പൈ മനസ്സില്ലാ മനസ്സോടെ ആ വീട്ടിലേക്കു പോയി. പൈക്ക് ധൈര്യം കൊടുത്തെങ്കിലും നന്ദനു പേടിയായി.അവൻ ബോയിയെ കണ്ടു കാര്യം പറഞ്ഞു.ബോയ് രണ്ടുമൂന്നു പേരോടുകൂടി പറഞ്ഞു സംഘടിപ്പിച്ചു.

രണ്ടു മണിക്കൂറു കഴിഞ്ഞിട്ടും പൈ വരുന്നില്ല.കരച്ചിലും കേട്ടില്ല.ആകെ കുഴപ്പമായി എന്നു തന്നെ എല്ലാവരും കരുതി നിൽക്കുമ്പോൾ പൈ ചിരിച്ചു കുഴഞ്ഞ് എന്തോ നേടിയെടുത്തതിൻ്റെ സന്തോഷത്തോടെ കയറി വന്നു.

വന്നപാടെ അവൻ പറഞ്ഞു നമ്മൾ ഉദ്ദേശിച്ചതുപോലെയൊന്നുമില്ല.ആ വീട്ടുകാർ എൻ്റെ ബന്ധുക്കളാണ്.എനിക്കറിയിലാലായിരുന്നു. കഴിഞ്ഞയാഴ്ച്ച അവിടുത്തെ അങ്കിൾ അച്ഛനെക്കാണാൻ പള്ളിപ്പുറത്തു വന്നപ്പോഴാണ് ഞാൻ ഇവിടെയുള്ള കാര്യം അറിയുന്നത്.അതുകൊണ്ട് എന്നെക്കാണാനും പരിചയപ്പെടാനും വേണ്ടി വിളിച്ചതാണ്.വിഭവ സമൃദ്ധമായ ചായയും തന്നു. ഊണു കഴിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞതാണ് ഞാൻ വേഗം നന്ദി പറഞ്ഞുകൊണ്ട് പോന്നു.ഏതായാലും അയൽ പക്കത്ത് ഒരു ബന്ധുവായി.

ലോഡ്ജിലെ എല്ലാവരും കൂടെ ഉറക്കെ ചിരിച്ചു.

മുറിയെലെത്തിയപ്പോൾ നന്ദൻ പതിയെപ്പറഞ്ഞു ഏതായാലും പച്ചത്തത്ത ആളു ഡീസൻ്റാണ് എന്നു ഞാൻ പറഞ്ഞില്ലേ.എനിക്കപ്പഴേ അറിയായിരുന്നു.എൻ്റെ തത്ത പഞ്ചപാവമാണെന്ന്.

ഉവ്വ, എല്ലാം ഒപ്പിച്ചു വെച്ചിട്ട്.അവിടെ ഇരുന്ന ഒരു ഫ്ളവർ വേസ് എടുത്ത് നന്ദനു നേരെ എറിഞ്ഞുകൊണ്ട് പൈ അലറി. നന്ദൻ മാറിക്കളഞ്ഞു.

എന്തോ ഈ സംഭവങ്ങൾക്കു ശേഷം രണ്ടു പേർക്കും ഇനി ഇത്തരം വികൃതിത്തരങ്ങൾക്കായി സമയം കളയാനില്ലെന്നും പരീക്ഷ വന്നെത്തിക്കഴിഞ്ഞെന്നും മനസ്സിലായി.പഠനവിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

നന്ദന് ഇപ്പോൾ പഠന വിഷയങ്ങളിൽ നല്ല ആത്മ വിശ്വാസം കൈവന്നു.ഇപ്പോഴാണ് മാത്തമാറ്റിക്സിൻ്റെ ഉള്ളറകളിലേക്ക് ആണ്ടിറങ്ങുന്നതിനും വിഷമം പിടിച്ച റൈഡറുകൾ പോലും നിമിഷനേരം കൊണ്ട് ചെയ്തു തീർക്കുന്നതിനും അവനു കഴിവു വന്നിരുന്നു.

പഠന വിഷയങ്ങൾ കൂടാതെ സമയം കിട്ടുമ്പോഴൊക്കെ മത്സരപരീക്ഷകളിലെ വിഷയങ്ങൾ കൈകൈര്യം ചെയ്യുന്ന പുസ്ഥകങ്ങൾ വാങ്ങി പഠിച്ചു.അതിന് പ്രധാനമായും നന്ദൻ കടപ്പെട്ടിരിക്കുന്നത് രാധാകൃഷ്ണനോടാണ്.അതവൻ വൈകാരികമായി പൈയോടു സൂചിപ്പിക്കുകയും ചെയ്തു.

ഏപ്രിൽ മാസം വന്നെത്തി. പരീക്ഷ തുടങ്ങി.സെൻ്റ് ആൾബെർട്സ് കോളേജിലായിരുന്നു.നന്ദനു സെൻ്റർ.എല്ലാവിഷയങ്ങൾക്കും സംതൃപ്തിയോടെ പരീയെഴുതി. രാധാകൃഷ്ണനും തരക്കേടില്ലാതെ എഴുതി എന്നാണ് നന്ദനോട് പറഞ്ഞത്.

പരീക്ഷ കഴിഞ്ഞ ദിവസം നന്ദൻ കൃഷ്ണൻ സാറിനെ കാണാനും യാത്ര ചോദിക്കുവാനുമായി ചെന്നു.അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങി.

സർ പറഞ്ഞു നന്ദൻ, ഞാനും എൻ്റെ ഉത്തമ സുഹൃത്ത് കോളേജിലെ പ്രൊ.ശങ്കരമേനോനും കൂടി ഒരു സ്ഥാപനം തുടങ്ങുകയാണ്.അതിനായി കോളേജിൽ നിന്നും ഞങ്ങൾ രണ്ടുപേരും രാജി വെച്ചു.ഡർബാർ ഹാളിനടുത്ത് ഒരു പുതിയ പ്രൈവറ്റ് കോളേജാണ് തുടങ്ങുന്നത്.നിങ്ങളുടെ ബാച്ച് ആകെ പത്തുപേരുണ്ട്. നിങ്ങളെ ഞങ്ങൾ ഈ സ്ഥാപനത്തിൻ്റ ആദ്യ ബാച്ച് ആക്കുകയാണ്. വിരോധമുണ്ടോ.

നന്ദൻ്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വികസിച്ചു.അവൻ ചോദിച്ചു സർ അത് ബുദ്ധിപൂർവ്വമായ ഒരു തീരുമാനമാണോ സർ. നല്ലൊരു ജോലി കളഞ്ഞിട്ട് …… അവൻ ഇടക്കു നിർത്തി.

കൃഷ്ണൻ സർ പറഞ്ഞൂ.നന്ദൻ അതു ചോദിക്കുമെന്ന് എനിക്കു തോന്നി. പലരും എന്നോടു ചോദിക്കുകയും ചെയ്തു.നന്ദൻ ചോദിച്ച ചോദ്യം മെഢിറ്റേഷനിലിരുന്ന് ഞാൻ എൻ്റെ പിതൃക്കളോട് ചോദിച്ചു. They said to me. You go ahead. അങ്ങിനെ ഞാൻ രാജികൊടുത്തു.

നന്ദൻ മറുപടി പറഞ്ഞു.എങ്കിൽ നല്ലതു സാർ,ഞങ്ങലെ ആദ്യ ബാച്ചായി അംഗീകരിച്ചതിൽ അങ്ങേയറ്റം നന്ദിയുണ്ടു സർ.

നന്ദൻ്റെ കയ്യിലിരിക്കുന്ന പ്രൊഫ. മാണിക്യ വാചകം പിള്ള എഴുതിയ Analytical Geometry യുടെ ടെക്സറ്റ് ബുക്ക് കൃഷ്ണൻ സർ കണ്ടു.സർ പറഞ്ഞു.

നന്ദൻ്റെ കയ്യിലിരിക്കുന്ന ആ പുസ്തകം നന്ദൻ്റേയും എൻ്റേയും ഗുരു ശിഷ്യബന്ധത്തിൻ്റെ ഓർമ്മക്കായി എനിക്കു തന്നേക്കൂ.

നന്ദനു സന്തോഷമായി.അവൻ സന്തോഷത്തോടെ തൻ്റെ കയ്യിലെ പുസ്തകം സാറിൻ്റെ നേരെ നീട്ടി.അദ്ദേഹം കൈനിട്ടി അതു വാങ്ങിയതിനു ശേഷം അതിൻ്റെ ആദ്യപേജിൽ നന്ദനെ കാണിച്ചു കൊണ്ട് ഇങ്ങിനെ എഴുതി.

Presented by my first batch student of this college Sri NANDAN Mathematics batch of Menon & Krishnan T.D.Road, Ernakulam.

-Prof. Krisnan-

സാറിൻ്റെ കാൽ തൊട്ടു വന്ദിച്ചുകൊണ്ട് അവൻ യാത്ര പറഞ്ഞു പിരിഞ്ഞു.അവ ൻ്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.

അദ്ധ്യായം -25
എഞ്ചിനീയറിംഗ് പഠനവും റാഗിംങ്ങും

നന്ദൻ്റെ റിസൾട്ട് വന്നു പ്രതീക്ഷിച്ചപോലെ തന്നെ ഫസ്റ് ക്ളാസ്സ് . ഇതിനിടക്ക് കേരള പി.എസ്.സി.യുടെ എൽ.ഡി.സി. പരീക്ഷക്കും,എൽ.ഐ.സി. അക്കൌണ്ടൻ്റ് ജനറൽ ആഫീസ് എന്നിവിടങ്ങളിൽ നന്ദന് റാങ്കു കിട്ടി. എൽ.ഡി.സി.റാങ്ക് സംസ്ഥാനത്ത് രണ്ടാമത്തേതായിരുന്നു.ഇതിൻറെയൊക്കെ സെലക്ഷൻ മെമ്മോയും ണറ്റും കിട്ടിയെങ്കിലും അവന് ഇതിലൊന്നും താൽപ്പര്യം തോന്നിയില്ല.അവന് എഞ്ചിനീയറിംഗ് ഡിഗ്രിയായിരുന്നു ഒരേയൊരു ലക്ഷ്യം.ഡിഗ്രി കഴിഞ്ഞതിനാൽ മൂന്നു വർഷം മതിയാകും കോഴ്സ് പൂർത്തിയാക്കാൻ.തിരുവനന്തപുരത്തുമാത്രമുള്ള കോഴ്സാണത്. 90 സീറ്റുമാത്രമേയുള്ളു മൊത്തം.മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. നന്ദൻ അച്ഛനോടും സോമനോടും തൻ്റെ ആഗ്രഹം അറിയിച്ചു..അവരുടെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. അവർക്കറിയാം നന്ദൻ എല്ലാ കാര്യങ്ങളും ആലോചിച്ചേ ഒരു കാര്യം ആവശ്യപ്പെടൂ. ഗംഗാധരൻ പറഞ്ഞു.

ജോലി ഇനിയും കിട്ടും.ഇപ്പോൾ നിന്റെ അഭിപ്രായം പോലെ ചെയ്യൂ.

ഒരാഴ്ച്ചക്കകം സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടരുടെ അറിയിപ്പു വന്നു.നന്ദന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ജോയിൻ ചെയ്യാൻ. എല്ലാവർക്കും സന്തോഷമായി.പ്രത്യേകിച്ചും കുമാരിക്ക്.തറവാട്ടിലെ ആദ്യത്തെ എഞ്ചിനീയർ ആകാൻ നന്ദനാണ് ഭാഗ്യം എന്നവർ കരുതി.

കുമാരി ഓടിനടന്നു. ബാഗുകളും ഡ്രസ്സുകളും ഒതുക്കിവെക്കാൻ.കുറെ പുതിയ ഷർട്ടുകളും പാൻ്റുകളും തയ്പ്പിച്ചു. അതും പാക്ക് ചെയ്തത് കുമാരിയായിരുന്നു.

തിരുവനന്തപുരത്തേക്കു പോകേണ്ട ദിവസം വന്നു.പോയപ്പോൾ സോമനും പോയി.തലസ്ഥാനത്തേക്ക് നന്ദൻ അധികം പ്രാവശ്യം പോയിട്ടില്ല.രാവിലെ എത്തി.കോളേജിൽ ചെന്നു അഡ്മിഷനായി. ഹോസ്റ്റലിലും.സോമൻ മടങ്ങി. അതിനു മുമ്പ് ആഴ്ച്ചയിൽ റണ്ടു പ്രാവശ്യമെങ്കിലും കത്തെഴുതണമെന്ന് ഓർമ്മിപ്പിച്ചിട്ടാണ് സോമൻ മടങ്ങിയത്.അനിയനെ പിരിയുന്നതിൽ സോമനും വിഷമമുണ്ടായിരുന്നു അവൻ പുറത്തു കാണിച്ചില്ല.

ഹോസ്റ്റലിൽ അധികവും അഞ്ചു വർഷകോഴ്സുകാരായിരുന്നു.അതായത് പ്രീ ഡിഗ്രി കോഴ്സ് പാസ്സായി വന്നവർ.നന്ദനും അവരും ഒരേ വർഷം പുറത്തിറങ്ങും.

ഹോസ്റ്റലിലെ പലരും നന്ദൻ്റെ നാട്ടുകാരും ഒരേ സ്കൂളിൽ പഠിച്ചവരുമായിരുന്നു.അതിൽ മൂന്നുപേർ നന്ദൻ്റെ പരിചയക്കാർ.ഷൺമുഖൻ, രാധാകൃഷ്ണൻ,അബ്ദുള്ള.സോമനുമായി അവരും സംസാരിച്ചിരുന്നു.നന്ദൻ എപ്പോഴും ചങ്ങാത്തം അവരുമായിട്ടായിരുന്നു.

ജൂനിയർ വിദ്യാർത്ഥികൾ നന്ദനെ ഉപദേശിച്ചിരുന്നു.അവരുമായി അധികം ചങ്ങാത്തം വേണ്ട നന്ദാ.അവരിവിടുത്തെ റാഗിംഗ് വീരന്മാരാണ്.

ഒരു ദിവസം ഷൺമുഖൻ നന്ദനുമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞു.നന്ദൻ ചെന്നു.

ഷൺമുഖൻ പറഞ്ഞു ഇന്ന് രാത്രി റാഗിംഗ് ഉണ്ടാവും.പരിചയക്കാരും നാട്ടുകാരും സ്കൂൾ മേറ്റ് എന്നൊക്കെ പ്പറഞ്ഞിട്ട് കാര്യമില്ല.നന്ദൻ്റെ മുഖത്തു നോക്കാതെയാണ് ഷൺമുഖൻ പറഞ്ഞത്.

നന്ദൻ പറഞ്ഞു അതിനു കുഴപ്പമില്ല ഷൺമുഖാ.ഞാൻ എന്തിനും തയ്യാറാണ്.ഇ തൊക്കയൊരു രസമാണ്. ഷൺമുഖന് ഒരുഭാരമൊഴിഞ്ഞകുപോലെ തോന്നി. രാഗിംഗ് വീരന്മാർ കൂട്ടായി എടുത്തതീരുമാനമായിരുന്നു അതെന്ന് പിന്നീടാണ് നന്ദൻ അറിഞ്ഞത്.

പക്ഷെ അവരതി പറഞ്ഞില്ലെങ്കിലും നന്ദന് ഒരു വിഷമവും ഉണ്ടാകുമായിരുന്നി ല്ല.പട്ടിണിപ്പാവങ്ങളുടെ ഇടയിൽ വളർന്നവനും പട്ടാളച്ചിട്ടയുടെ മറ്റൊരു രൂപമായ എൻ.സി.സിയിൽ ശിക്ഷയേറ്റു വാങ്ങിയവനുമായ നന്ദനെന്തു റാഗിംഗ്.റാഗിംഗൊക്കെ അത്യാവശ്യം വേണ്ടതാണെന്നും തൊട്ടാവാടികളായി ട്ടല്ല ആൺകുട്ടികൾ വളരേണ്ടതെന്നും അവൻ തിരിച്ചറിഞ്ഞിരുന്നു.

അദ്ധ്യായം- 26
.ഔദ്യോഗിക ജീവിതത്തിലേക്ക്

മാസങ്ങൾ കടന്നുപോയി.1967 ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് കേരളത്തിൽ ഭക്ഷ്യക്ഷാമം നേരിട്ടു.അരിക്കാണ് കൂടുതൽ ക്ഷാമം.മറ്റു സംസ്ഥാനങ്ങളിൽ കാലാവസ്ഥ ചതിച്ചതിനാൽ നെല്ലിൻ്റെ ഉൽപ്പാദനം വളരെ കുറഞ്ഞുപോയിരുന്നു.എന്നാൽ ഗോതമ്പ് സുലഭമായി ലഭിച്ചിരുന്നു.അന്നത്തെ മലയാളി ശീലങ്ങളൊന്നും മാറ്റാൻ അവർ തയ്യാറായിരുന്നില്ല.മൂന്നു നേരവും അരിഭക്ഷണം കഴിച്ചില്ലെങ്കിൽ അവർക്ക് തൃപ്തി പോരായിരുന്നു.ഒരു രൂപ കിലോക്ക് ഉണ്ടായിരുന്ന അരിക്ക് 5 രൂപയായി.അതും മണിക്കൂറുകളോളം ക്യൂ നിന്നാണ് റേഷൻ കാർഡുള്ളവർക്ക് ലഭിച്ചിരുന്നത്.വ്യാപാരികൾ പൂഴ്ത്തിവെപ്പു നടത്തി.പാർട്ടിയുടെ നേതൃത്വത്തിൽ ചില ഗോഡൌണുകളിൽ നിന്നും പൂഴ്ത്തി വെച്ച അരിച്ചാക്കുകൾ പിടിച്ചെടുത്തു.മാവേലി സ്റ്റോറുകൾ തുറന്നും റേഷൻ കടകൾ വഴിയും അനിയന്ത്രിതമായ ക്ഷാമം ഇല്ലാതാക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നു.

ഈ സമയത്ത് കേരളത്തിൽ കെ.എസ്.യുവിൻ്റെ നേതുത്വത്തിൽ സമരം ആരംഭിച്ചു.സമരം നന്ദൻ്റെ കോളേജായ തിരുവനന്തപുറം ഗവ.എഞ്ചിനീയറിംഗ് കോളേജിലും പടർന്നു പിടിച്ചു.അവരുടെ കോളേജ് ഹോസ്റ്റലിലും ചോറും ദോശയും റേഷൻ അടിസ്ഥാനത്തിലാണ് ലഭിച്ചു കൊണ്ടിരുന്നത്.കഴക്കൂട്ടം ചാവിടിമുക്കിൽ വെച്ച് അന്നത്തെ ധനകാര്യ വകുപ്പു മന്ത്രിയായിരുന്ന പി.കെ. കുഞ്ഞിനെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ തടഞ്ഞു.കുറെക്കഴിഞ്ഞ് പോലീസു വന്ന് ലാത്തിച്ചാർജ് നടത്തി അവരെ ഓടിച്ചു വിട്ടു.അടുത്ത ദിവസം അന്വേഷണത്തിനായി പോലീസ് കോളേജിലെത്തി.പോലീസിനെ വിദ്യാർത്ഥികൾ തടഞ്ഞു.പോലീസ് വീണ്ടും ലാത്തിച്ചാർജ്ജ് നടത്തി.അടികൊണ്ട വിദ്യാർ്ത്ഥികൾ നാലുപാടും ഓടി.കൂട്ടത്തിൽ നന്ദനും ഓടി.അവൻ കോളേജ് കുന്നിൻ്റെ മുകളിൽ നിന്നും താഴേക്കു വീണു പോയി.ഭാഗ്യം അടികിട്ടിയില്ല.എങ്കിലും ശരീരത്തിൽ അവിടവിടെ മുറിവുകൾ.ആശുപത്രിയിൽ കൂട്ടുകാരുമൊത്തു പോയി മുറിവുകൾ മെട്ടു കെട്ടി.ടി.ടി. ഇൻ്ജക്ഷനും എടുത്തു തിരികെ പോന്നു.വിദ്യാഭ്യീസ സ്ഥാപനങ്ങൾക്ക് സർത്താർ അവുധി പ്രഖ്യാപിച്ചു.സി.ഇ.ടി.തിരുവനന്ത പുരത്തിന് അനിശ്ചിതകാലത്തെ ഒഴിവും പ്രഖ്യാപിച്ചു. നന്ദൻ നാട്ടിലേക്കു മടങ്ങി.

ഭക്ഷ്യസമരം വീണ്ടും ശക്തിയാർജ്ജിച്ചു.അതിനിടക്ക് തേവര പോലീസ് സ്റ്റേഷനിൽ വെച്ച് തേവരകോളേജിലെ മുരളിയെന്ന വിദ്യാർത്ഥി മർദ്ദനമേറ്റു മരിച്ചു.വിദ്യാർത്ഥികൾ ഇളകി. പിന്നെ കേരളമാകെ കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ ഒരു ഹാലിളക്കമായിരുന്നു കേരളമൊട്ടക്ക് വിദ്യാർത്ഥിനേ താവ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ.സർക്കാരാകട്ടെ 1957 ലെ മന്തിസഭക്കുണ്ടായതു പോലുള്ള ഗതി ഇത്തവണ ഉണ്ടാകരുതെന്ന നിശ്ച യദാർഢ്യത്തോടെ സമചിത്തതയോടെ സമരത്തം നേരിട്ടു കൊണ്ടിരുന്നു.

സമരത്തെ തുടർന്ന് വീട്ടിൽ വന്ന നന്ദൻ ഇതൊക്ക കണ്ടും കേട്ടും മടുത്തിരുന്നു.അവൻ്റെ മനസ്സിൽ പുതിയൊരു ആശയം ഉടലെടുത്തു.

“പൊതുവെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയൊട്ടാകെ തൊഴിലില്ലായ്മയാ ണ്.ഗൾഫിൽ പോലും സംഗതികൾ പുരോഗമിച്ചു വരുന്നതേയുള്ളു.മാത്രവുമല്ല ഘൾഫിലേക്കു പോകുന്നതിന് തനിക്കൊട്ടു താൽപ്പര്യവുമില്ല.അപ്പോൾ കിട്ടിയ സർക്കാർ ജോലി കളയുന്നതെന്തിന്.എൽ.ഐ.സി.യിലും അക്കൌണ്ടൻ്റ് ജനറൽ ആഫീസിലും ലഭിച്ച ജോലിയിൽ ജോയിൻ ചെയ്യേണ്ട അവസാന തീയതിയും കഴിഞ്ഞു.കേരള സർക്കാരിൽ എൽ.ഡി.സി.യായി ക്കിട്ടിയ ജോലിയോടാണ് തനിക്ക് താൽപ്പര്യവും.അതിനുള്ള തടസ്സമെന്െന്നു വെച്ചാൽ അതിൻ്റെയും പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു. പക്ഷേ അപ്പോയിൻ്റ് മെൻ്റ് ഓർഡർ അയച്ചിരിക്കുന്നത് സാധാരണ പോസ്റ്റിലാണ്.ആരോഗ്യ വകുപ്പിൽ എറണാകുളത്താണ് നിയമനം.ആ കത്ത് കിട്ടിയെല്ലെന്നു പറഞ്ഞു നോക്കിയാൽ ചിലപ്പൊ രക്ഷപെട്ടേക്കും.ഇല്ലെങ്കിൽ സമരമെല്ലാം കഴിയുമ്പോൾ കോളേജി ലേക്കു തന്നെ തിരിച്ചു പോവുകയും ചെയ്യാം.ജോയിൻ ചെയ്യാൻ അവർ ണനിവദിച്ചാൽ രണ്ടര വർഷത്തെ അവുധിയെടുത്ത് എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തീകരിക്കുകയും ചെയ്യാം.” അവൻ മനസ്സിലോർത്തു.

അവൻ ഈ വിഷയം സോമനെ ധരിപ്പിച്ചു.അച്ഛനോടും പറഞ്ഞു.സോമൻ വഴി വിവരം അറിഞ്ഞ കുമാരി നന്ദനെ നിരുത്സാഹപ്പെടുത്തി.സോമനു പ്രത്യേക അഭിപ്രായം ഉണ്ടായില്ല.മാത്രവുമല്ല, ലീവെടുത്ത് വീണ്ടും പഠനം തുടരുകയുമല്ലേ.അങ്ങിനെ അത് അവസാനം ജോയിൻ ചെയ്യാൻ തീരുമാനമായി.

നന്ദൻ എറണാകുളം ജില്ല മെഡിക്കൽ ഓഫീസിലേക്ക് പിറ്റെ ദിവസം തന്നെ പോയി അവിടെ നന്ദൻ്റെ സീനിയറായി സ്കൂളിൽ പഠിച്ച ജയപ്രകാശ് എന്ന ഹെഢ് ക്ളാർക്ക് നന്ദനെന്താ ഇവിടെ എന്നാരാഞ്ഞു.കാര്യം പറഞ്ഞുതനിക്ക് മെഢിക്കൽ ഡയരക്റ്റരുടെ ഒരു കത്ത് എറണാകുളത്തേക്ക് അലോട്ട് ,ചെയ്തെന്നു കാണിച്ച് ഒരു കത്തു വന്നതല്ലാതെ പോസ്റ്റിംഗ് ഓർഡറൊന്നും ഇതു വരെ ലഭിച്ചില്ലഎന്ന് ഒരു കള്ളം പറഞ്ഞു നിയമപ്രകാരം രജിസ്ട്രേഡ് അക്കനോളജ്മെൻ്റ് കാർഡോടെ അയക്കേണ്ടതാണ് അപ്പോയിൻ്റ് മെന്റ് എന്ന് അവനറിയാമായിരുന്നു.അവർ റിക്കാർഡെല്ലാം നോക്കിയിട്ട് സാധാരണ പോസ്റ്റിൽ നിയമന ഉത്തരവ് അയച്ചിരുന്നതായി അറിയിച്ചു.പക്ഷെ തനിക്ക് കിട്ടിയിയില്ല എന്ന നിലപാടിൽ അവൻ ഉറച്ചു നിന്നു.

ജയപ്രകാശ് മേലുദ്യോഗസ്ഥരുമായി ആലോചിച്ചു.വാക്കൻസി പി.എസ്.സി.ക്ക് റിപ്പോർട്ടു ചെയ്തു പോയതിനാണ് അവർക്ക് വിഷമം.ഒടുവിൽ ഹെൽത്ത് ഡയറക്റ്റരെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.നന്ദനെ ഉള്ള ഒഴിവിൽ ജോയിൻ ചെയ്യിക്കാനും വിവരം കാണിച്ച് പി.എസ്.സി.യിലേക്ക് റിപ്പോർട്ട് ചെയ്ത് അപ്രൂവൽ വാങ്ങാനും അദ്ദേഹം അനുവദിച്ചു.

അങ്ങിനെ നന്ദൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായി മട്ടാഞ്ചേരി സ്തീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജൂനിയർ അസിസ്റ്റൻ്റ് തസ്തികയിൽ ജോയിൻ ചെയ്തു.

ഓഫീസിൽ നന്ദനെ കൂടാതെ,ഹെഡ് ക്ളർക്ക് ജോസഫ്,ക്ളർക്ക് മോഹനൻ,ടൈപ്പിസ്റ്റ് തങ്കം,പ്യൂൺ ജോസഫും രാജപ്പനും. സിവിൽ സർജൻമാരായ ഡോക്ടർമാർ ആണ് ഓഫീസ് അഡ്മിനിസ്ട്രേഷൻ ഹെഢ്.ഫയൽ സംബന്ധിയായ സംശയങ്ങളും നടപടിക്രമങ്ങളും മോഹനനോട് ചോദിച്ചു മനസ്സിലാക്കും.രാജപ്പൻ എപ്പോഴും ട്രഷറി ചുമതലയിലായിരിക്കും. ജോസഫിനാണ് ഓഫീസ് ഡ്യൂട്ടി.ഓഫീസ് സ്റ്റാഫ് കൂടാതെ ഡോക്ടർമാർ,സ്റ്റാഫ് നഴ്സസ്,മിഡ്വൈഫ്സ്,നഴ്സിംഗ് അസിസ്സ്റ്റൻ്റ്മാർ,എ.എൻ.എം ട്രെയിനികൾ എന്നീ തസ്ഥികകളിലുള്ളവരുമുണ്ട്.

നന്ദൻ ഉ,്,ഭക്ഷണം വീട്ടിൽ നിന്നും കൊണ്ടുപോകും.ഉച്ചക്ക്,നന്ദനും പ്യൂൺ ജോസഫും ടൈപ്പിസ്റ്റ് തങ്കവും ചിലപ്പോൾ രാജപ്പനും ചേർന്ന് ഭക്ഷണം കഴിക്കാനിരിക്കും.അപ്പോഴാണ് അവരൊക്കെ നാട്ടുവിശേഷങ്ങളുടെ കെട്ടഴിക്കുക.ജോസഫ്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാരോട് പ്രത്യേകിച്ചും,നഴ്സുമാർ,മിഡ്വൈഫുമാർ,എന്നിവരോട് ഒട്ടും മമതയില്ലാത്ത യാളാണ്.അവരെല്ലാം ഒന്നൊഴിയാതെ ചീത്ത സ്വഭാവമുള്ളവരാണെന്നാണ് ജോസഫിൻ്റെ അഭിപ്രായം.ഫുള്ളക്കാരൻ കല്ലാണം കഴിച്ചിട്ടില്ല.

നന്ദൻ താൻ എഞ്നീചിയറിംഗ് കോളേജിൽ ഫഠിച്ചിരുന്ന ആളാണെന്ന് ആരേയും അറിയിച്ചിരുന്നില്ല.കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ ജോസഫ് നന്ദനെ മനസ്സിലാക്കിയിരുന്നു.ഉച്ച ഭക്ഷണസമയത്ത് ജോസഫ് നന്ദനെ ഉപദേശിക്കും.ഈ വകുപ്പിലുള്ള ഒറ്റ സ്ത്രീകളേയും വിശ്വസിക്കരുത്.തരം കിട്ടിയാൽ അവർ നമ്മുടെ മനസ്സിൽ ഇടം തേടും.അവസാനം നമ്മൾ അവരുടെ വലയിൽ വീഴും.പിന്നെ നമുക്കൊരു മോചനമില്ല.അതോടെ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നെന്നേക്കുമായി.നന്ദൻ എല്ലാം കേട്ടുകൊണ്ടിരി ക്കും.ജോസഫി നൊപ്പം തങ്കവും കൂടും.തങ്കവും വിവാഹം കഴിച്ചിട്ടില്ല.രണ്ടു ക്രോണിക്ക് ബാച്ചിലർമാരാണല്ലോ ഉപദേശകർ എന്നു നന്ദൻ സംശയിക്കും.അസൂയ യായിരിക്കാ നാണ് സാദ്ധ്യതയെന്ന് നന്ദനും കരുതും.

ഇക്കാര്യത്തിൽ ജാതിയും മതവുമൊന്നും ഇവറ്റകൾക്ക് ബാധകമല്ല.സാറിൻ്റെ നാട്ടുകാരൻ ഡി.എം.ഒ വിലെ ജയപ്രകാശ് സർ,എന്തിന് നമ്മുടെ ഇവിടത്തെ മോഹനൻ സർ ഇവരുടെയൊക്കെ ജാവിതം നോക്കിയാൽ മതി ദൂരെയെങ്ങും പോകേണ്ട.ജോസഫ് പറഞ്ഞുകൊണ്ടേയിരിക്കും.

കുറെ ബോറടിക്കുമ്പോൾ നന്ദൻ എഴുന്നേറ്റു കൈകഴുകാൻ പോകും.

അപ്പോഴും ജോസഫ് പുറകെയുണ്ടാവും.കൈകഴുകാനെന്ന ഭാവത്തിൽ.

ഡി.എം.ഓ വിലെ അബൂബക്കർ സർ വിവാഹം കഴിച്ചിരിക്കുന്നത് ഒരു നായർ നഴ്സ്.അബുബക്കർസർ ഇപ്പൊ എന്തു പഞ്ചപാവമാണെന്ന റിയുമോ.മോഹൻസാ റിൻ്റെ ഭാര്യ തങ്കമ്മ.ഒളിച്ചോട്ടമായിരുന്നുകൃസ്ത്യാനികളെല്ലാം കൂടി കുറനാൾ അന്വേഷിച്ചു നടന്നു.ആവകയിൽ ഒരു സസ്പെൻഷനും കിട്ടി രണ്ടാൾക്കും

ജോസഫ് തുടരം

സാറിൻ്റെ സ്വഭാവം വളരെ സോഫ്റ്റാണ്.ഇവരുടെയൊക്ക പിടിയിൽ വീഴാൻ തക്ക പ്രായവും .സാറ്നിപ്പൊ എത്ര വയസ്സായി.

ആർക്ക് എനിക്കോ.

ങ്ഹൂം

ഇരുപത്തിഒന്ന് ആവുന്നു.

അതു കണക്കാക്കേണ്ട.അഞ്ചു വയസ്സിനു മൂത്തവരം വരെ വലയിൽ വീഴ്ത്തും ഇവിടുത്തെ രംഭ, മേനകമാർ.

കുറേനേരം കേട്ടിരിക്കുമ്പോൾ നന്ദന് ദേഷ്യം വരും.ഇയാൾക്കിതെന്തിൻ്റെ സൂക്കേടാ.

എങ്കിലും മറ്റു സ്റ്റാഫുമായി ഇടപഴകുമ്പോൾ നന്ദന് ജോസഫിൻ്റെ വാക്കുകൾ ഓർമ്മവരും.അതുകൊണ്ടു തന്നെ ഒരു പരിധിവിട്ട് ആരുമായും അടുക്കാൻ മനപ്പൂർവ്വം ശ്രമിക്കാറില്ല.സുന്ദരിമാരായ നഴ്സുമാർ പലരും എന്തെങ്കിലും കാരണമുണ്ടാക്കി ഓഫീസിൽ വരും അതും ഹെഢ് ക്ളാർക്ക് ഇല്ലാത്തപ്പോൾ.ഹെഡ്ക്ളർക്ക് ചൂടനാണ്.ആവശ്യമില്ലാതെ ഓഫീസിൽ വരുന്നതു കണ്ടാൽ ഒന്നു മൂളും അവർക്കപ്പോൾ കാര്യം മനസ്സിലാവും.ഉടനെ സ്ഥലം വിടും.

നന്ദൻ ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഗവർമ്മെണ്ടിലേക്ക് ഡി.എം.ഓ വഴി.എഞ്ചിനീയറിംഗ് പഠനത്തിനായി 800 ദിവസത്തെ ലീവിനായി അപേക്ഷ അയച്ചു.പക്ഷേ രണ്ടു വർഷ സേവനം ഇല്ലാത്തതിനാൽ അപേക്ഷ നിരസിച്ചു ഉത്തരവു വന്നു.

നന്ദൻ ഉത്തരവു വായിച്ചു മനസ്സിൽ ഓർത്തു.അതെനിക്കറിയാം അതിൽ നിന്നും എക്സെംപ്റ്റ് ചെയ്യാനല്ലേ അപേക്ഷ.പൊട്ടന്മാർ.ഒരു എഞ്ചിനീയറെ സർക്കാരി നു വേണ്ടെങ്കിൽ വേണ്ട അത്ര തന്നെ. അവൻ വീണ്ടും ഉദ്യോഗ കാര്യങ്ങളിൽ മുഴുകി.

കോട്ടയത്തുകാരി ലീലാമ്മടെ നന്ദന് ഇഷ്ടമാണ്.അതുപോലെ തന്നെ അവളുടെ കൂട്ടുകാരി കൊല്ലം കാരിയും സ്വന്തം ജാതിക്കാരിയും ചുരുണ്ട മുടിക്കാരി യുമായ വിജയമ്മയേയും.

വിജയമ്മ ഒരു ദിവസം ഉച്ച സമയത്ത് ഒരു പൊതി ആരുകാണാതെ കൊണ്ടു ക്കൊടുത്തു കൊണ്ടു പറഞ്ഞു.സർ, കുറച്ചു മൾട്ടി വൈറ്റമിൻ ഗുളികയാണ്.നന്ദൻ നന്ദി പറഞ്ഞു കൊണ്ട് തമാശയായി ചോദിച്ചു എന്താ ഞാൻ മെലിഞ്ഞിരിക്കുന്നതുകൊണ്ട് തടി വെച്ചോട്ടെ എന്നു കരുതിത്തന്നതാണോ.അതിന് മൾട്ടി വൈറ്റമിന അല്ല അതിലും വലിയ മരുന്നു തന്നാലും ഈ തടി ഇങ്ങിനെതന്നെയിരിക്കും.

വണ്ണം വെക്കണമെങ്കിൽ ഒരു കല്ല്യാണം കഴിക്കണം എന്നവൻ മനസ്സിലും പറഞ്ഞു.ജോസഫിൻ്റ ഉപദേശങ്ങൾ ഓർമ്മ വന്നതുകൊണ്ടാണ് അവൻ അതു മനസ്സിൽ മാത്രം പറഞ്ഞത്.

വിജയമ്മ അതിന് മറുപടിയായി നന്ദനെ നോക്കിക്കൊണ്ടും ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ടും വാർഡിലേക്ക് മെല്ല നടന്നു പോയി.നന്ദൻ ആ പോക്കു നോക്കി കുറേനേരം നിന്നു.എന്നിട്ടു മനസ്സിൽ ഓർത്തു.

ജോസഫ് ആശാൻ വെറുതെ പറഞ്ഞതല്ല.വേഷം കെട്ട് എൻ്റെ അടുത്തു വേണ്ട മോളെ, വേറെ ആളെ നോക്ക്.

എങ്കിലും നന്ദന് അവളെ കാണുന്നത് ഇഷ്ടമായിരുന്നു.അവളുടെ കുനു കുനെയുള്ള ചുരുണ്ട കട്ടിയുള്ള മുടിയും മുഖത്തെ ചുവന്ന മുഖക്കുരുവും അവന് ആകർഷകമായി തോന്നി.എങ്കിലും ജോസഫേട്ടൻ്റെ വാക്കുകൾ ഡെമോക്ളസിൻ്റെ വാളുപോലെ അവൻ്റെ തലക്കു മുകളിൽ തൂങ്ങിയാടിക്കൊണ്ടിരുന്നു.

അദ്ധ്യായം – 27
പ്രേമം വൺവേ

വിജയമ്മയുമായി നന്ദന് അടുപ്പമാണെന്ന് ചെറിയ ഒരു ശ്രൂതി ആശുപത്രിയിൽ പരന്നിരുന്നു.മറ്റാരും നന്ദനോട് ഇക്കാര്യം ചോദിക്കാൻ ധൈര്യപ്പെട്ടില്ല.ജോസ ഫേട്ടൻ നേരിട്ട് നേരിട്ട് ചോദിക്കുകതന്നെ ചെയ്തു.

അപ്പൊ എൻ്റെ ഉപദേശമൊക്കെ പാഴാവുകയാണല്ലോ നന്ദൻ സാറേ.

നന്ദൻ കാരണം തിരക്കി.

ആശുപത്രിയിലെ ഇപ്പോഴത്തെ ചൂടുള്ള വാർത്ത ഇതാണെന്നു പറഞ്ഞുകൊണ്ട് കാര്യം വ്യക്തമാക്കി.

നന്ദൻ നിഷേധിച്ചു.ജോസഫേട്ടൻ പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ മനസ്സിലു ണ്ട്.അതിൽ ഇതുവരെ ഇളക്കമൊന്നുമില്ല.പക്ഷേ മനസ്സിലാവാത്ത ഒരു കാര്യം മോഹനൻ ചേട്ടൻ പോലും ഇക്കാര്യംഒന്നു സൂചിപ്പിച്ചില്ലല്ലോ.അങ്ങിനെ ഒരു സംസാരം ഉണ്ടായിട്ടുണ്ടെങ്കിൽ തങ്കമ്മ സിസ്റ്റർ എങ്ങിനെയായാലും അറിയും അതു വഴി മോഹനൻ ചേട്ടനും.

അതറിയില്ല, വിജയമ്മ സിസ്റ്റർ തന്നെയാണ് ലീലാമ്മയോടു പറഞ്ഞതെന്നാണ് കഴിഞ്ഞത്.എന്തുമാവട്ടെ നമുക്ക് ഈ സംഭാഷണം ഇവിടെ വെച്ചു നിറുത്താം.അതാ നല്ലത്.

ഇങ്ങിനെയൊരു സംസാരമുണ്ടായ നിലക്ക് ഇതൊന്നു കൊവുപ്പിക്കണമെന്നവ നും തോന്നി.വിജയമ്മയെ കാണുമ്പോഴൊക്കെ നന്ദൻ സംസാരിക്കുവാൻ തുടങ്ങി.പക്ഷേ സംസാരം അവർ തമ്മിൽ കൂടുതൽ അടുക്കാൻ ഇടയാക്കി.പക്ഷേ പരസ്പരം ആരും ഒന്നും വെളിപ്പെടുത്തിയില്ല.

നേരത്തെ കൊടുത്തിരുന്ന അപേക്ഷ പ്രകാരം വിജയമ്മക്ക് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റ ഉത്തരവ് വന്നു.അവളുടെ മുഖം മുഖം മ്ളാനമായി. നന്ദൻ നേരത്തെ അറിഞ്ഞിരുന്നു വിവരം.വിജയമ്മ അപ്പോൾത്തന്നെ നന്ദനെക്കാണാൻ ഓഫീസിൽ വന്നു.

കണ്ടപാടെ നന്ദൻ പറഞ്ഞു.കൺഗ്രാജുലേഷൻസ്.സ്വന്തം ജില്ലയിലേക്ക് ഞങ്ങളാരും അറിയാതെ സ്ഥലം മാറ്റം ഒപ്പിച്ചെടുത്തല്ലോ.

അവളുടെ മുഖം ഇപ്പോൾ കരയുമെന്നുള്ള ഭാവമായിരുന്നു.അവൾ പറഞ്ഞു

സർ ഇവിടെ വരുന്നതിനുമുമ്പായിരുന്നു അപേക്ഷ അയച്ചിരുന്നത്.സ്വന്തം ജില്ലയിലേക്ക് സീനിയോരിറ്റി നോക്കിയാണ് അപേക്ഷ അനുവദിച്ചത്.

അവൾ തുടർന്നു.

സർ ഒന്നു നിർബ്ബന്ധിച്ചു പറഞ്ഞാൽ മതി ആ നിമിഷം ട്രാൻസ്ഫർ കാൻസൽ ചെയ്യിക്കാം.പലരും കൊല്ലത്തേക്കുപോകാൻ അപേക്ഷ കൊടുത്തവർ നിൽപ്പുണ്ട്.

നന്ദൻ അവളെ തടഞ്ഞു.വേണ്ട വിജയം.താൻ ആഗ്രഹിട്ടു കിട്ടിയ ട്രാൻസ്ഫർ അല്ലേ.പോകുന്നതിനുമുമ്പ് എനിക്ക് വിജയത്തോട് വിശദമായൊന്നു സംസാരിക്കണം.നാളെ പകൽ ഡ്യൂട്ടി ഓഫാണെങ്കിൽ ഞാൻ ലീവെടുക്കാം.ഏതെങ്കിലും ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണവും കഴിക്കാം.

വിജയമ്മക്കു വളരെ സന്താഷമായി.നാളെ പകൽ ഡ്യൂട്ടിയാണ്.എങ്കിലും സാരമില്ല. ഞാൻും ലീവെടുക്കാം.രാവിലെ 11 മണിക്ക് എറണാകുളം ബോട്ടു ജെട്ടിയിൽ വരാം. സാറും വരുമല്ലോ.

ഷുവർ. നന്ദൻ പറഞ്ഞു.

അടുത്തദിവസം നന്ദൻ ബോട്ടുജെട്ടിയിൽ ചെല്ലുമ്പോൾ വിജയമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു.സാരിയും ബ്ളൌസും വേഷം.ഒപ്പം മേക്കപ്പും.ആ വേഷത്തിൽ അവളെ കാണാൻ അതി സുന്ദരിയായി കാണപ്പെട്ടു.അവനെ കണ്ടപ്പോൾ അവൾ അതി മനോഹരമായി പുഞ്ചിരിച്ചു.

അധിക സമയമായോ വിജയം വന്നിട്ട്. ഞാൻ അഞ്ചു മിനിട്ട് നേരത്തെ എത്തിയതാ. നന്ദൻ പറഞ്ഞു.

ഞാൻ കുറേ നേരത്തേ എത്തി.നന്ദേട്ടനെ കാത്തു നിറുത്തേണ്ടല്ലോ എന്നു വിചാരിച്ചു.ആഫീസിലാണെങ്കിലും ഒരു ദിവസം പോലും താമസിച്ചു വരാത്തയാളാണല്ലോ നന്ദേട്ടൻ.

എന്താണ് ഇവളുടെ സ്വരത്തിൽ ഒരു മാറ്റം സാർ എന്ന വിളിമാറ്റി നന്ദേട്ടനായോ.തൻ്റെ പേരുമാറ്റവും സംഭാഷണവും ഇവൾ തെറ്റിദ്ധരിച്ചുവോ.എങ്കിൽ തനിക്കു പണി കൂടുമല്ലോ.അവൻ ഉള്ളിൽ കരുതി.

നമുക്ക് തൽക്കാലം ജെട്ടിക്കടുത്തുള്ള സുഭാഷ് പാർക്കിലേക്ക് പോയി അവിടെയിരുന്നു സംസാരിക്കാം.നന്ദൻ പറഞ്ഞു.

പാർക്കിലോ.ഉച്ച സമയത്ത് അവിടെക്കൂടുന്നത് കോളേജിലെ കാമുകീ കാമുകന്മാരാണ്.

അതിന് നമുക്കെന്താ, അവരുടെ പോലുള്ള സംസാരവും പെരുമാറ്റവുമായിരി ക്കില്ലല്ലോ നമ്മുടേത്

അവർ ആരും ഇല്ലാത്ത മരച്ചുവട്ടിൽ പുഴയോരം നോക്കിയിരുന്നു.പോകുന്ന വഴി വിജയമ്മ പറഞ്ഞതുപോലെ യുവ കാമുകീ കാമുക സംഗമം അവിടെ അരങ്ങേറുന്നതു കണ്ടു.അതു കണ്ട് വിജയത്തിൻ്റെ വെളുത്ത മുഖം ചുവന്നു.

നന്ദേട്ടന് എന്നോടെന്താ പറയുവാനുള്ളത് .മടിക്കാതെ പറഞ്ഞോളൂ.ഇന്നു മുഴുവൻ ഞാൻ കേട്ടിരിക്കാം.

എനിക്ക് അധികം ഒന്നും പറയാനില്ല.ഒരേയൊരു കാര്യം മാത്രം.വിജയം ശ്രദ്ധിച്ചു കേൾക്കണം.നമ്മുടെ ഓഫീസിലും ആശുപത്രിയിലും ഇപ്പോൾ ഏറ്റവും പോപ്പുലാരിറ്റിയുള്ള വാർത്ത ഏതാണ്. നന്ദൻ വിജയത്തോടായി ചോദിച്ചു.

വിജയം പെട്ടെന്നു വല്ലാതായി.

ഞാൻ പറയാം.നമ്മൾ തമ്മിൽ പ്രണയമാണെന്ന്.നന്ദൻ പറഞ്ഞു.

ഞാൻ നേരത്തെ കേട്ടതാണിത്.ലീലാമ്മ എന്നോട് നേരിട്ടു ചോദിച്ചു.അങ്ങിനെ കേൾക്കുന്നതിൽ വല്ല കാര്യവുമുണ്ടോ മോളേ എന്ന്.

എന്നിട്ട് താൻ എന്നു പറഞ്ഞു.

ഞാൻ പറഞ്ഞു എനിക്ക് അങ്ങോട്ട് ഏതായാലും ഉണ്ട്.നന്ദേട്ടൻ്റെ മനസ്സിലെന്താണെന്ന് എനിക്കറിയില്ല.ഞാനിതു വരെ നേരിട്ട് ചോദിച്ചിട്ടില്ല.നന്ദേട്ടൻ എന്നോട് പറഞ്ഞിട്ടുമില്ല.എന്നാണ് ഞാൻ ലീലാമ്മയോട് പറഞ്ഞത്. വിജയം പറഞ്ഞു നിറുത്തി.

വിജയം എന്ക്കു തന്നോട് സ്നേഹത്തിനു കുറവൊന്നുമില്ല.അത് താനോ നമ്മുടെ സ്റ്റാഫോ ഉദ്ദേശിക്കുന്ന വിധത്തിലുള്ള ഒന്നല്ല.നല്ല സുഹൃത്തുക്കൾ,സ്വന്തം ജാതി,നല്ല പെരുമാറ്റം അങ്ങിനെയുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും.ജാതി എന്നു ഞാൻ പറഞ്ഞതിനു കാരമം ഞാൻ പഠിച്ച മിക്സഡ് കോളേജിൽ നമ്മുടെ ജാതിയിൽ പെട്ട ഒറ്റ ഗേൾ ഫ്രണ്ടു പോലും എനിക്കുണ്ടായിരുന്നില്ല.അതുകൊണ്ട് ജന്മനാ ഉള്ള ഒരു സ്നേഹം നമ്മുടെ ജാതിക്കാരോട് തോന്നും.അത് എൻ്റെരാഷ്ട്രീയ ചിന്താ ഗതിയോടു പൊരുത്തപ്പെടുന്നില്ലെങ്കിലും.പിന്നെ എനിക്ക് 21 വയസ്സും തനിക്ക് 24 വയസ്സുമായി.വയസ്സ് തൻ്റെ സർവ്വീസ് ബുക്കിൽ നിന്നും യാദൃശ്ചികമായി ഞാൻ കണ്ടതാണെട്ടോ.മൂന്നു വയസ്സിൻ്റെ വ്യത്യാസം അതൊരു പ്രശ്നമല്ലെന്ന് നമുക്ക് തോന്നാം.അനുഭവം മറിച്ചാകും.പിന്നെ ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഈ വയസ്സ് ഒരു കുടുംബസ്ഥനാകാനുള്ള പക്വത നേടാനുള്ള വയസ്സല്ല.എൻ്റെ മൂത്ത സഹോദരിയും അവരെ കെട്ടിയിരു്നയാളും വനളരെ ചെറുപ്രായത്തിൽ ത്തന്നെ വിവാഹം കഴിച്ചവരാണ്.അവരുടെ ദുരന്തം തനിക്കറിയില്ല.അവർ ഇന്നു വിവാഹ മോചിതരാണ്.പക്വതയില്ലായ്മ രണ്ടു പേരുടോയും ജീവിതത്തിൽ കരിന്ഴൽ വീഴ്ത്തിയിട്ടുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം അതുകൊണ്ടു തന്നെ ഒരു ഇരുപത്തിഎട്ടു വയസ്സെങ്കിലും ആയാലെ വിവാഹം കഴിക്കൂവെന്ന്ഞാൻ തീരുമാനം എടുത്തിട്ടുള്ളതാണ്.അപ്പോൾ വിജയം ചോദിച്ചേക്കാം എനിക്ക് പ്ക്വതയില്ല എന്ന് സ്വയം ചിന്തിച്ചുറപ്പിച്ചുവോ എന്ന്.ഇല്ല എന്നു ഞാൻ പറയുന്നില്ല.എൻ്റെ ഒരു വിശ്വാസം മാത്രമാണത്.ഈ രണ്ടു കാര്യങ്ങളാണ് നമ്മൾ തമ്മിലുള്ള അടിപ്പത്തെ മറ്റൊരു തലത്തിലേക്കു തിരിച്ചു വിടാതിരിക്കാനുള്ള കാരണം.ഇത്രയുമേ എനിക്കു പറയാനുള്ളൂ.വികാരത്തിനടിമപ്പെടാതെ വിചാരം കൊണ്ട് ഒരു വിലയിരുത്തൽ നട്ത്തി നോക്കിയാൽ വിജയവും എന്നോടു യോജിക്കും.അകലുവാൻ വയ്യാത്തവണ്ണം നമ്മൾ ഏതായാലും അടുത്തിട്ടില്ലല്ലോ.

നന്ദൻ തൻ്റെ മനസ്സിലുല്ളതു മുഴുവൻ ഒറ്റ ശ്വാസത്തിൽ വിജയമ്മക്കു മുമ്പിൽ അവതരിപ്പിച്ചു.അവൾ ഒന്നും മിണ്ടിയില്ല.കുറെക്കഴിഞ്ഞു പറഞ്ഞു.

അപ്പോൾ നന്ദേട്ടന് എന്നോട് വെറുപ്പില്ല.സ്നേഹം ഉണ്ടുതാനും.ഞാൻ എത്രവേണമെങ്കിലും കാത്തിരിക്കുവാൻ തയ്യാറാണെങ്കിലോ.

അത്രയും ത്യാഗം സഹിക്കണോ വിജയം.ഇപ്പോഴാണോങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം.പിരിയാനല്ല, എന്നും ആ സൌഹൃദം നിലനിറുത്താൻ.കാത്തിരിക്കുന്നത് നമ്മൾ രണ്ടുപേരും മാത്രമല്ല.എന്നെ സംബന്ധിച്ചിടത്തോളം വീട്ടിൽ യാതൊരു പ്രശ്നവുമില്ല.പക്ഷേ തൻ്റെ അനുജത്തിമാർ.അവരെയൊക്കെ തനിക്കു മറക്കാൻ കഴിയുമോ.തൻ്റെ വിവാഹത്തിനു മുമ്പ് അവരുടെ വിവാഹം നടത്തേണ്ടി വരില്ലേ.ഇപ്പോൾ താനെടുക്കുന്ന തീരുമാനം,ഒരു തെറ്റാണെന്ന് പിന്നീട് തോന്നിയാലോ.അതുകൊണ്ട് എനിക്ക് ഉപദേശിക്കുവാനുള്ളത് വേഗം റിലീവിംഗ് ഓർഡർ വാങ്ങി കൊല്ലം ജില്ലാ ആശുപത്രിയിൽ ർോലിയിൽ പ്രവേശിക്കുക.ഇടക്ക് ഒരനിയൻ എന്ന നിലക്ക് എന്നെ വിളിക്കുക,അല്ലെങ്കിൽ കത്ത് അയക്കുക.ആരു ചോദിച്ചാലും നന്ദൻ എൻ്റെ അനുജനാണെന്നു പറയുക.തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വരുമ്പോൾ ഞാൻ നിശ്ചയമായും ആശുപത്രിയിൽ കയറും.വേണമെങ്കിൽ നമുക്കൊന്നിച്ച് വിർയത്തിൻ്റെ വീട്ടിലേക്കു പോകാം, വിജയത്തിന് എൻ്റെ വീട്ടിലേക്കും വരാം. നന്ദൻ ഒറ്റ സ്വാസത്തിൽ പറഞ്ഞു നിറുത്തി.

നന്ദേട്ടൻ നല്ലൊരു പ്രാസംഗികൻ കൂടിയാണെന്നെനിക്കു മനസ്സിലായി. ഏട്ടനെന്നെ ഞാൻ വിളിക്കൂ.ഏതായാലും വീട്ടുകാർ എന്ന നിർബന്ധിപ്പിച്ച് ഒരു വിവാഹം കഴിപ്പിക്കുന്നതുവരെ ഞാൻ കാത്തിരിക്കും.നന്ദേട്ടൻ്റെ മനസ്സു മാറണേ എന്ന പ്രാർത്ഥനയോടെ. വിജയമ്മ പറഞ്ഞു.

അപ്പോഴേക്കും ഉച്ചക്ക് ഒരു മണി കഴിഞ്ഞിരുന്നു.

നമുക്ക് ഊണ് കഴിക്കേണ്ടേ.സൌത്തിലെ എറണാകുളം ടൂറിസ്റ്റ് ഹോമിൽ പോയിക്കഴിക്കാം. അവിടെയാവുമ്പോൾ കരിമീൻ കറിയും ഫ്രൈയും കിട്ടും.എനിക്ക് കരിമീൻ വലിയ ഇഷ്ടമാണ്.നിങ്ങലുടെ കൊല്ലത്തും മീൻ തീറ്റിക്കാരാണല്ലോ.

വിജയമ്മ പതിയെ ചിരിച്ചു. വലിയ പ്രതീക്ഷയിൽ വന്ന അവളിൽ നന്ദൻ്റെ വാക്കുകൾ വലിയ ഷോക്കാണ് വരുത്തിയത്.എങ്കിലും അവൾ പ്രതീക്ഷ മുഴുവൻ കൈവിട്ടിട്ടില്ലായിരുന്നു.ഇങ്ങിനെക്കെ പറയുമെങ്കിലും തന്നെ വിട്ടുപോകാൻ നന്ദേട്ടനു കഴിയുമോ. ഇല്ല എന്നു തന്നെ അവൾ വിശ്വസിച്ചു.അവൾ അവൻ്റെ ഒപ്പം ഒരു ഓട്ടോവിൽ കയറി സൌത്തിൽ ഹോട്ടലിൽ ഇറങ്ങി.ഉച്ച ഭക്ഷണത്തിനു ശേഷം ബോട്ടു ജെട്ടി വരെ നന്ദൻ അവളെ അനുഗമിച്ചു.അവളെ ബോട്ടു കയറ്റി വിട്ടിട്ടേ അവൻ പോയുള്ളൂ.

…………………………

അന്നു രാത്രി കിടക്കുമ്പോൾ നന്ദൻ ആലോചിച്ചു.താൻ വിജയമ്മയോട് പറഞ്ഞ കാരണങ്ങൾ തൻ്റെ ഉള്ളിൽ തട്ടിയുള്ളതായിരുന്നുവോ.ജോസഫേട്ടൻ്റെ ഉപദേശങ്ങളുടെ സ്വാധീനം പഞ്ചസാരയിൽ പൊതിഞ്ഞ വാക്കുകളായി തൻ്റെ നാവിൽ നിന്നും പുറത്തേക്കു വരികയല്ലേ ചെയ്തത്.പുരോഗമന ആശയക്കാരനായ തന്നെ സംബന്ധിച്ചിടത്തോളം അവളോടു പറഞ്ഞ കാരണങ്ങൾ യഥാർത്ഥ കാരണങ്ങൾ തന്നെയോ.തൻ്റെ സ്വാർത്ഥത ഒരു പാവം പെൺകുട്ടിയുടെ മനസ്സിനെ മുറിപ്പെടുത്തുകയല്ലേ ചെയ്തത്.ജീവിതത്തിൽ അറിയാതെയെങ്കിലും താൻ വേദന നൽകിയ രണ്ടാമത്തെ പെൺകുട്ടിയല്ലേ വിജയമ്മ.പെൺശാപം എന്നുണ്ടെങ്കിൽ തന്നെ പിടികൂടില്ലേ ഭാവിയിലെങ്കിലും.

താനെന്തിനാ ഇങ്ങിനെയൊക്കെ ചിന്തിക്കുന്നത്.ഛെ.വലിയ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനെന്നൊക്കെ സ്വയം നടിച്ചു നടന്നിട്ട്. ബാലിശ ചിന്തകളൊക്കെ മനസ്സിൽ നിന്നകറ്റണം.തൻ്റെ ലക്ഷ്യത്തിലെത്തണം.അതിന് മറ്റൊന്നും തടസ്സമാവരുത്.

എപ്പോഴോ അവൻ മയക്കത്തിലേക്കു വീണു.
അദ്ധ്യായം-28
പുതിയ മേഖലകളിലേക്ക്

വിജയമ്മക്ക് ആശുപത്രി സ്റ്റാഫിൻ്റെ വക നല്ലൊരു യാത്രയയപ്പ് നൽകപ്പെട്ടു.എല്ലാവരും അവർക്കറിയാവുന്ന വിധത്തിൽ ചെറിയ ചെറിയ വാക്കുകളിൽ സംസാരിച്ചു.നന്ദന് പ്രസംഗ പാടവമൊന്നുമില്ലെങ്കിലും വിജയമ്മയുടെ യാത്രയയപ്പിന് രണ്ടു വാക്കു സംസാരിച്ചില്ലെങ്കിൽ അതു മോശമാവും എന്നു ധരിച്ചിട്ട് അവൻ സീറ്റിൽ നിന്നും എഴിന്നേറ്റു.ആദ്യം വിജയമ്മ എന്ന ൻവ്സിനെ ക്കുറിച്ച് രണ്ടു വാക്കു പറഞ്ഞതിനുശേഷം ആശുപത്രി ജീവനക്കരുടേയും നഴ്സുമാരിടേയും സേവന വേതന വ്യവസ്ഥകളിലെ അപാകതകളെക്കുറിച്ചും അതിൽ എല്ലാവരും നിഷ്ക്രിയരായിരിക്കുന്നതിനെ വിമർശിച്ചും അവൻ്റെ പ്രസംഗം അവൻ മനപ്പൂർവ്വം വഴിതിരിച്ചു വിട്ടു.നന്ദൻ പ്രസംഗിക്കുവാൻ എഴുന്നേറ്റപ്പോൾ പലരും പലതും പ്രതീക്ഷിച്ചെങ്കിലും ഒന്നും ആർക്കും പിടികൊടുക്കാതെ നന്ദൻ തന്ത്രപൂർവ്വംഒഴിഞ്ഞതാണെന്ന് എല്ലാവർക്കും മനസ്സിലാവുകയും ചെയ്തു.നന്ദനുമായി യാത്ര പറയുമ്പോൾ ഒരു പൈലറ്റ് പേനയും പെട്ടിയും ആരും കാണാതെ വിജയമ്മയുടെ കയ്യിൽ വെച്ചുകൊടുത്തു.അഴ8 അതൊരു നിധി വാങ്ങുംപോലെ വാങ്ങി തൻ്റെ ബാഗിൽ വെച്ചു.യാത്ര പറയുമ്പോൾ അവനെ ഒന്നു കൂടി നോക്കി.ഒളി കണ്ണിട്ട് അവനും നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.അവൻ പെട്ടെന്ന് ദൃഷ്ടികൾ മാറ്റിക്കളഞ്ഞു.

ദിവസങ്ങൾ കടന്നു പോയി.ആ മാസം അവസാനം അവന് സഹകരണ വകുപ്പിലേക്ക് വകുപ്പു മാറ്റ ഉത്തരവു വന്നു.ഉത്തരവു പ്രകാരം പാലക്കാട് ഡെപ്യൂട്ടി രജിസ്ട്രാരുടെ ആഫീസിലേക്കായിരുന്നു നിയമനം.അടുത്ത ദിവസം തന്നെ അവൻ പാലക്കാട് ചെന്നു ജോലിയിൽ ചേർന്നു.അവിടെ എസ്റ്റാബ്ളിഷ്മെന്റ് സെക്ക്ഷൻ ചാർജ് ആയിട്ടാണ് ചാർജെടുത്തത്.

വീടു വിട്ടു പുറത്തു പോകുന്നതിന് സ്വതവേ മടിയുള്ള നന്ദൻ അതൊന്നും തന്നെ കണക്കാക്കാതെ നല്ലൊരു ഭാവിക്കു വേണ്ടി എന്തിനും തയ്യാറായിരുന്നു.അവിടെ സർക്കാർ ഉദ്യോഗസ്ഥർ ഒന്നിച്ചൊരു വീടെടുത്തു താമസിക്കുന്നിടത്ത് മറ്റൊരന്തേവാസിയായി അവനും കൂടി.ആഫീസിലെ ടൈപ്പിസ്റ്റ് മധസൂദനൻ നായരാണ് സ്ഥലം ഒരുക്കിക്കൊടുത്തത്.

കേരള സർവ്വീസ് റൂളും സേവനവ്യവസ്ഥകളും അക്കൌണ്ടും കൈകാര്യം ചെയ്യേണ്ടുന്ന സെക്ഷനിലാണ് നന്ദൻ.എല്ലാവരുടേയും സർവ്വീസ് മാറ്ററുകളും ശമ്പളം മുതലായവയും കൈക്ര്യം ചെയ്യാനുള്ളതിനാൽ ബില്ലയിലെ മുഴുവൻ ജീവനക്കാരുമായി അവൻ കമ്പനിയായി.

വകുപ്പിൽ അന്നുള്ള മേലുദ്യോഗസ്ഥന്മാരിൽ ഏറ്റവും കുപ്രസിദ്ധി ആർജിച്ച യാളാണ് അവിടുത്തെ ഡെപ്യൂട്ടി രജിസ്ട്രാർ,ശ്രീനിവാസൻ സർ.ചെറിയകുറ്റത്തിനു പോലും കഠിന ശിക്ഷ വിധിക്കുന്നവൻ എന്ന പേരു സമ്പാദിച്ചയാൾ.അദ്ദേഹത്തിൻ്റെ കീഴിലിരുന്ന് ജോലിചെയ്ത് നല്ലവാക്കു കേട്ടു പോരുക എന്നത് നടക്കാത്തസ്വപ്നമാണ്.നന്ദൻ്റെ സെക്ഷൻ അദ്ദേഹത്തിൻ്റെ വ്യക്തി പരമായ യാത്രപ്പടി,ശമ്പളം,സേവന കാര്യങ്ങൾ രജിസ്ട്രാരുമായുള്ള സ്വകാര്യ ഇടപാടുകൾ എന്നിവഡീൽ ചെയ്യുന്നതാക കൊണ്ട് നന്ദനോട് അൽപ്പം മയത്തിലെ അദ്ദേഹം പെരുമാറൂ എന്നത് അവന് ഒരനുഗ്രഹമായി.കൂടാതെ അധികം സർവ്വീസില്ലാത്തയാളായതിനാലും ആ പരിധിക്കകത്തു നിന്നുകൊണ്ട് തന്നെ പരമാവുധി നന്നായി സെക്ഷൻ ഡീൽ ചെയ്യുന്നുവെന്ന് കുറച്ചു ദിവസം കൊണ്ടുതന്നെ അദ്ദേഹം മനസ്സിലാക്കിയതിനാൽ വലിയ കുഴപ്പമില്ലാതെ പൊയ്ക്കൊണ്ടിരുന്നു.എങ്കിലും ലെറ്റർ ഡ്രാഫ്റ്റ് ചെയ്യുന്നതും മറ്റും അദ്ദേഹത്തിൻ്റെ മനസ്സിലിപ്പനുസരിച്ചായില്ലെങ്കിൽ നന്ദനും കിട്ടും വേണ്ടത്ര ശകാരം.നന്ദൻ വിദഗ് ദ്ധമായി ഒരു ചിരിയും ചിരിച്ച് എല്ലാം നിന്നു കേൾക്കും.അപ്പോൾ അദ്ദേഹം ചോദിക്കും.

തനിക്ക് ഞാൻ പറയുന്നതു വല്ലതും മനസ്സിലാവുന്നുണ്ടോ.അതോ വെറും പൊട്ടനെപ്പോലെ നിന്നു ചിരിക്കുന്നതോ.താൻ ചെറുപ്പമായതുകൊണ്ട് പറഞ്ഞു തരുന്നതാണ്.അതൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചാൽ തനിക്കു കൊള്ളാം.

ഒരു ദിവസം ശ്രീനിവാസൻ സാറിൻ്റെ അച്ഛൻ മരിച്ചു.വിവരം അറിഞ്ഞപ്പോൾ എല്ലാവരും കൂടെ പോകാൻ തയ്യാറായി.ചിറ്റൂർ താലൂക്കിൽ വടകന്യാപുരം എന്ന സ്ഥലത്താണ് അദ്ദേഹത്തിൻ്റെ വീട്.പൊള്ളാച്ചിക്കുപോകുന്ന മീറ്റർ ഗേജ് പാതയിലെ ട്രെയിനിൽത്തന്നെ പോകണം.ആ യാത്ര നയനാന്ദകരമായ കാഴ്ച്ചയായിരുന്നു നന്ദന്. വഴിയിൽ മുഴുവൻ നെഞപ്പാടങ്ങൾ.ശ്രീനിവാസൻ സാരിൻ്റെ കുടിംബവും വൻകിട തീയ്യ കർഷക കുടുംബമാണ്.സഹോ ദരങ്ങളെ ല്ലാം മദ്രാസ്സ് സംസ്ഥാനത്തെ വലിയ ഉദ്യോഗസ്ഥർ ആണെന്നു മനസ്സിലായി.മദിരാശി സംസ്ഥാനവും കേരളത്തിൻ്റെ മലബാർ പ്രദേശവും ബ്രിട്ടീഷ് അധിനതയിലായിരുന്നതിനാൽ തിരുക്കൊച്ചി പ്രദേശത്തിനു വിരുദ്ധമായി സിവിൽ സർവ്വീസ് വളരെ കർശന നിയന്ത്രണത്തിനു വിധേയമായിരുന്നു.അതിൻ്റെ കുറെ അംശമെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

സാറിനെ കണാൻ എല്ലാവരും കൂടെ മുറിയിലെത്തി. അവിടെ സഹോദരങ്ങളായ ഉദ്യോഗസ്തരുമായി ഗംഭീര സർവ്വീസ് ചർച്ചയിലാണ് ശ്രീനിവാസൻ സർ.സ്വന്തം അച്ഛൻ മരിച്ചു കിടക്കുമ്പോഴും വേണോ ഈ ചർച്ച എന്നവൻ മനസ്സിലോർത്തു.സഹപ്രവർത്തകർക്കും തോന്നിക്കാണണം അതുതന്നെ.

അദ്ദേഹത്തെ ചെന്നു കണ്ടു.കുശലം ചോദിക്കുന്ന കൂട്ടത്തിൽ സാറിൻ്റെ ഭാര്യയും മക്കളുടെ കാര്യം സാമാന്യ മര്യാദ എന്ന നിലയിൽ അവൻ ചോദിച്ചു. സാറൊന്നും മിണ്ടിയില്ല.

അവന് അവിടെ നിന്നും എത്രയു വേഗം തിരികെ പോന്നാൽ മതിയെന്നു തോന്നി.അടുത്ത ട്രെയിനിനു തന്നെ നന്ദനും കൂട്ടരും മടങ്ങി.യാത്രക്കിടയിൽ കൃഷ്ണൻ കുട്ടിയെന്ന സഹകരണ ഇൻസ്പെക്ടർ നന്ദനോട് ചോദിച്ചു.

എടോ,നന്ദാ താനെന്തു പണിയാണ് കാണിച്ചത്.തനിക്കറിയില്ലായിരുന്നോ ഇയാളുടെ ഈ മുരടൻ സ്വഭാവം കൊണ്ട് ഭാര്യ പിണങ്ങിപ്പോയതാണെന്ന്.അവർ ഡിവോഴ്സുമാണ്.മക്കളുമില്ല.

എനിക്കറിയില്ലായിരുന്നു.നിങ്ങളാരെങ്കിലും പറഞ്ഞാലല്ലേ എനിക്കറിയാൻ പറ്റൂ മധു പോലും പറഞ്ഞില്ലല്ലോ.നന്ദൻ മറുപടിയായി പ്പറഞ്ഞു.വ്യക്തി ജീവിതത്തിലെേറ്റ പരാജയമായിക്കാം സാറിനെ ഇങ്ങിനെയാക്കിത്തീർത്തത് അതിനുശേഷം നന്ദൻ ശ്രീനിവാസൻ സാറിനെ സഹതാപത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ.

സോമൻ്റെയും നന്ദൻ്റേയും വകുപ്പായ സഹകരണ വകുപ്പിനെ നിന്ത്രിക്കുന്ന അഖിലകേരളാടിസ്ഥാനത്തിൽ ഒരു നിയമമില്ലായിരുന്നു.തിരുവിതാംകൂറിനും കൊച്ചിക്കും മലബാറിനും പ്രത്യേകം നിയമങ്ങളായിരുന്നു കേരളം വന്നിട്ടും നിലനിന്നിരുന്നത്.1969 ൽ പുതിയ നിയമം നടപ്പിലാക്കി.അതിൻ്റെ അടിസ്ഥാനത്തിൽ വകുപ്പ് പുനസംഘടിപ്പിക്കപ്പെട്ടു.ഉദ്യോഗസ്ഥരുടെ അധികാരങ്ങളും വിഭജിച്ചു.ഭരണ വിഭാഗത്തിൽ താലൂക്കുകളിൽ ഗസറ്റഡ് തസ്തിക സൃഷ്ടിക്കപ്പെട്ടു.ഒരു ക്ളർക്കിൻ്റെയും ടൈപ്പിസ്റ്റിൻ്റേയും പോസ്റ്റും അനുവദിച്ചു.പുനസംഘടനയോടെ പ്രൊമാഷനും സ്ഥലം മാറ്റവും നടന്നെങ്കിലും നന്ദന് അർഹതപ്പെട്ട നാട്ടിലേക്കഉള്ള സ്ഥലം മാറ്റം നടന്നില്ല.സോമൻ തിരുവനന്തപുരത്തെ രജിസ്ട്രാരുടെ ഓഫീസുമായി ബന്ധപ്പെട്ടു.സീനിയറായ നന്ദനെ തഴഞ്ഞ് ജൂനിയർമാരായ തെക്കൻ ജില്ലക്കാരെ എറണാകുളത്തു നിയമിച്ചതിനെതിരെ അധികാരികളുമായി വഴക്കിട്ടു.തെറ്റുമനസ്സിലാക്കിയ അവർ എറമാകുളത്തുനിന്നും ഒരാളെ പാലക്കാട്ടേക്കുമാറ്റിയിട്ട് പകരം നന്ദനെ നിയമിച്ചുത്തരവായി.

അതിനിടക്ക് നന്ദൻ്റെ സ്കൂൾ സഹപാഠിയായ സലിമിൻ്റെ ജേഷ്ഠൻ വിൻസറിന് പറവീരിലെ ഓഫീസിൽ പോസ്റ്റിംഗ് കിട്ടി.നന്ദനും വിൻലറും വലിയ സൃഹൃത്തുക്കളുമാണ്.

സോമനു വേണ്ടി ഗംഗാധരൻ പണിയിപ്പിച്ച സ്ഖൂളിനടുത്തുള്ള വീടിൻ്റെ പണി കഴിഞ്ഞു പാൽ കാച്ചി.പൂജകൾക്കു ശേഷം എല്ലാവരും ചേർന്ന് പുതിയ വീട്ടിൽ താമസമാക്കി.കുമാരിക്ക് തൊട്ടടുത്തുള്ള നന്ദൻ പഠിച്ച വി.വി.സഭ വക ഹൈസ്കൂളിൽ ബയോളജി ടീച്ചറായി നിയമനം ലഭിച്ചത് വലിയ കാര്യമായി.

നന്ദൻ എറണാകുളം ആഡിറ്റ് ഡെപ്യട്ടി രജിസ്ട്രാരുടെ ആഫീസിൽ എച്ച്.ആർ,അക്കൌണ്ട്സ് സെക്ഷൻ കൈകാര്യം ചെയ്യുന്ന ജോലിയിലാണ് പോസ്റ്റ്ംഗ് വാങ്ങിയത്.പിടിപ്പത് പണിയുള്ള സെക്ഷൻ.പഴയതും പുതിയതുമായശമ്പല പരിഷ്കരണ സംബന്ധിയായ ഫയലുകളും കൈകാര്യം ചെയ്യണം.പലറും മാറിമാറി വന്നും കൂട്ടത്തോടെ ഇരുന്നും വർക്കു ചെയ്തിട്ടും നേരെയാക്കാൻ കഴിയാതിരുന്ന, പരാതികളുടെയും ഫയലുകളുടേയും കൂമ്പാരമായ ഫീജിയൻ തൊഴുത്തായിരുന്നു അത്.കേരള സർവ്വീസ് റൂളും,ട്രഷറികോഡും,ഫൈനാൻഷ്യൽ കോഡും നോക്കി തീർപ്പു കൽപ്പിക്കേണ്ടവ.മേലുദ്യോഗസ്ഥനും ഓഫീസ് തലവനുമൊക്കെ തെറ്റുകൾ പറ്റിയാൽ കുരിശിലേറുന്ന സെക്ഷൻ.

ജോലിയെല്ലാം രണ്ടു മാസം കൊണ്ട് നന്ദൻ പഠിച്ചെടുത്തു.തനിക്കറില്ലാത്തവ മറ്റു ആഫീസുകളിൽ പോയി പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെക്കണ്ട് സംശയം തീർത്ത് ചെയ്യും.മൂന്നു നാലുമാസം കൊണ്ട് സെക്ഷനിൽ കുടിശ്ശിക ഫയലുകൾ ഒന്നു മില്ലാതാക്കി അവൻ.പരാതികൾ ഇല്ലാതായി. മേലുദ്യഗസ്ഥരും ഫീൽഡ് സ്റ്റാഫും സംതൃപ്തരായി.അനുജൻ നടത്തിയ കഠിനാദ്ധ്വാനത്തിൻ്റെ ക്രെഡിറ്റ് സോമനും സഹപ്രവർത്തകരിൽ നിന്നും കിട്ടി.ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കേരള സർവ്വീസ് റൂളിൻ്റെ ആധികാരികമായ ഉപദേശകനായി മാറിയിരുന്നു നന്ദൻ.

വിൻസർ എന്ന നന്ദൻ്റെ സുഹൃത്തിനെ സഹകരണ ഡിപ്ളോമക്ക് പഠിക്കാൻ സർക്കാർ തൃശ്ശൂർ സഹകരണ കോളേജിലേക്ക് ഡെപ്യൂട്ട് ചെയ്തു.താൻ ഇതു വരെ ചെയ്ത കഠിനാദ്ധ്വാനത്തിനു പകരമായി എനിക്ക് പറവൂർക്ക് വിൻസറുടെ തസ്തികയിലേക്ക് സ്ഥലം മാറ്റം തരണമെന്ന് നന്ദൻ മേലുദ്യോഗസ്ഥരോട് പറഞ്ഞു.അവർക്ക് നന്ദനെ അപ്രധാനമായ ആ തസ്തികയിലേക്ക് പറഞ്ഞയക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല.അവസാനം നന്ദൻ്റെ നിർബ്ബന്ധത്തിനു വഴങ്ങിയും നന്ദനെ മുഷിപ്പിക്കേണ്ട എന്നു കരുതിയും സ്ഥലം മാറ്റം നൽകി.ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ സഹകരണ ഡിപ്ളാമക്ക് പഠിക്കാൻ പോകാൻ നന്ദൻ്റെ ഊഴം വന്നു.അതോടെ നന്ദൻ്റെ വിഹാരരംഗം തൃശ്ശൂർ നഗരത്തിലേക്കു മാറി.

അദ്ധ്യായം- 28
ഭൂപരിഷ്കരണ നിയമവും വളച്ചു കെട്ടലും.

പുതിയ വീട്ടിൽ താമസമാക്കിയതോടെ എന്തോ ഗംഗാധരന് അസുഖം വർദ്ധിച്ചു.വർഷങ്ങളായുള്ള മരുന്നുസേവയും പ്രായവും ഗംഗാധരനെ വല്ലാതെ വലച്ചു.രാത്രി കാലങ്ങളിൽ ആസ്ത്മ ഒരു പതിവായി.കിടക്കിയിൽ കിടന്നുറങ്ങാൻ കഴിയുന്നില്ല.ഒരു ചാരി കസേരയിൽ തലയിണ വെച്ച് അതിൻമേൽ തലവെച്ച് ഒന്നു മയങ്ങും.അയ്യമ്പിള്ളി ഹോസ്പിറ്റലിലെ ഫ്രാൻസിസ് ഡോക്ടർ വീട്ടിൽ വന്നു പരിശോധിക്കും.പുതിയ മരുന്നുകൾ നിർദ്ദേശിക്കും.നേരം വെളുക്കുമ്പോഴേക്കും ഒന്നറങ്ങിയെങ്കിലായി അത്ര തന്നെ.ഡോക്ടറുടെ അഭിപ്രായത്തിൽ കാർഡിയാക്ക് അസ്ത് മയായി രോഗം രൂപാന്തപ്പെട്ടിരിക്കുന്നു.മരുന്നുകൾ കൊണ്ട് ഒരു പരിധി വരെ നിയന്ത്രിച്ചു നിറുത്താം.

രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും മാത്രമാണ് നന്ദന് ഒഴിവുള്ളത്.അന്ന് അവനുണ്ടാകും.അല്ലാത്ത ദിവസങ്ങളിൽ സോമൻ രാത്രിയിലാണെങ്കിലും രാത്രിക്കു രാത്രി ഡോക്ടറുടെ ഉപദേശത്തിനായി പോകും.

കേരള രാഷ്ട്രീയത്തിൽ ദൂരവ്യപകമായ ചലനങ്ങളുണ്ടാക്കുന്ന സംഭവ പരമ്പരകളാണ് പിന്നീട് വന്നു ചേർന്നത്. കെ.ആർ.ഗൌരിയമ്മ റവന്യൂ മന്ത്രിയായിരിക്കെ 1970 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം വിപ്ളവകരമായ ഊപരിഷ്ക്കരണ നിയമം പാസ്സാക്കി.നിയമം പാസ്സായെങ്കിലും ഭരണകക്ഷിയായ ഇടതു മുന്നണിയിൽ പൊട്ടിത്തെറിയുണ്ടാ യി.ആരോഗ്യ വകുപ്പു മന്ത്രി.ബി.വില്ലിംഗടൺ അഴിമതി കാണിച്ചുവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി ഇ.എം.എസ്.സംരക്ഷിക്കുകയാണെന്നും പറഞ്ഞ് ഇടതുമുന്നണിയിലെ കക്ഷികളായ സി.പി.ഐ,മുസ്ളിം ലീഗ്,ആർ.എസ്.പി, കേരളകോൺഗ്രസ്സിലെ ഒരു വിഭാഗം എന്നിവർ ചേർന്ന് കുറുമുന്നണിയുണ്ടാക്കി,സർക്കാരിനെതിരെ അവിശ്വാസം കൊണ്ടു വന്നു.അതു പാസ്സായതിനെ തുടർന്ന് മുഖ്യമന്ത്രി രാജിവെച്ചു. കോൺഗ്രസ്സിൻ്റ സഹായത്തോടെ സി.പി.ഐ കാരനായ സി.അച്ചുതമേനോനെ മുഖ്യമന്ത്രിയാക്കി പുതിയ മന്ത്രസഭ നിലവിൽ വന്നു.സി.പി.ഐ.(എം) പ്രതിപക്ഷത്തായി.പക്ഷേ സി.പി.എം നെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്കരണം ഏതു വിധേനയും നടപ്പാക്കേണ്ടത് അവരുടെ നിലനിൽപ്പിൻ്റെ കൂടി പ്രശ്നമായിരുന്നു.അല്ലെങ്കിൽ ഭൂപിഷ്ക്കരണത്തിൻ്റെ ക്രെഡിറ്റ് മുഴുവൻ കോൺഗ്രസ്സും സി.പി.ഐയും ചേർന്ന് അടിച്ചെടുക്കും എന്നവർ അവർ മുൻകൂട്ടിക്കണ്ടു.അതിനായി എ.കെ.ഗോപാലൻ്റെ നേതൃത്വ ത്തിൽ കേരള കർഷക സംഘം ഭൂസമരം പ്രഖ്യാപിച്ചു.”70 ജനുവരി ഒന്നിനു തന്നെ നിയമം ഞങ്ങൾ നടപ്പാക്കി”എന്നുള്ള മുദ്രാവാക്യത്തോടെ പഞ്ചായത്തിൽ 10 സെൻ്റ് ,മുനിസിപ്പാലിറ്റിയിൽ 5 സെൻ്റ്.കോർപ്പറേൽനിൽ 3 സെൻറ് കണക്കിൽ നിയമത്തിൽ പറയും പ്രകാരം കേരളത്തിലെ കുടികിടപ്പുകാരെക്കൊണ്ട് ഭൂമി വളച്ചുകെട്ടിത്തിരിച്ച് നിയമം നടപ്പാക്കിയതായി പ്രഖ്യാപിച്ചു.ഇതിനെതിരെ ഭവുടമകൾ കേസും കള്ളക്കേസുകളും പോലീസ് നടപടികളും എടുത്തു.കേരളത്തിലെ ഗ്രാമീണ മേഖലയാകെ കലാപ കലുഷിതമായി.

ഇതിൻ്റെ അലയടി വൈപ്പിൻ കരയിലുമുണ്ടായി.എങ്കിലും ഗംഗാധരൻ്റെ കുടികിടപ്പുകാരിൽ ഒരാളൊഴികെ ആരും വളച്ചു കെട്ടിയില്ല.അവർക്ക് ഉറപ്പായിരുന്നു അങ്ങിനെ ഒരു നിയമം വന്നനിലക്ക് അവർക്ക് അവകാശപ്പെട്ടത് യാതൊരു മടിയും കൂടാതെ കൊടുക്കുമെന്ന്.പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായിരുന്ന മറ്റൊരു ഗംഗാധരൻ മാത്രം പാർട്ടി നിർദ്ദേശം അവണിക്കാതിരിക്കാനായി മാത്രം പേരിനു വളച്ചു കെട്ടി.അല്ലെങ്കിൽ മറ്റു പാർട്ടിക്കാർ അക്കാര്യം പറഞ്ഞ് മുതലെടുക്കുമായിരുന്നു.എങ്കിലും മനസാക്ഷിക്കുത്തുകൊണ്ടോ എന്തോ ആ വിവരം അയാൾ ഗംഗാധരനെ അറിയിക്കുകയും ചെയ്തിരുന്നു.സ്ഥലം എം.എൽ.എ.ആയ എ.എസ്.പുരുഷോത്ത മൻ്റെ അളിയനായിരുന്നു.ഈ ഗംഗാധരൻ എന്ന കുടികിടപ്പുകാരൻ.

നാട്ടിലെ ക്രമസമാധാനം തകർന്ന മട്ടിലായിരുന്നു.തെങ്ങു കയറ്റം നടക്കാതെ മൂന്നു നാലുമാസം കടന്നു പോയി.നീണ്ടുപോകുന്ന സമരം പാർട്ടിക്ക് ഒരു ബാദ്ധ്യതയായി മാറുമോ എന്ന് നേതാക്കന്മാർ ആശങ്ക പുലർത്തിത്തുടങ്ങി.സമരത്തെ വിജയത്തിൻ്റ പാതയിൽ എത്തിക്കണമെങ്കിൽ പാർട്ടി അനുഭാവികളും ത്യാഗ മനോഭാവമുള്ള കർഷകരുടേയും വിശ്വാസം നേടണം എന്നു പാർട്ടി തീരുമാനിച്ചു.അതിൻ്റെ ഭാഗമെന്നോണം ഞാറക്കൽ എം.എൽ.എ. സ. എ.എസ്.പുരുഷോത്തമനും മറ്റു പാർട്ടി നേതാക്കന്മാരും സോമനെ കാണാൻ വീട്ടിലെത്തി.ഈ സമരം ഒത്തു തീർക്കുന്നതിന് നിങ്ങളെപ്പോലുള്ളവരുടെ സഹായം പാർട്ടിക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞു.

അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നു പറഞ്ഞാൽ മതി. സോമൻ ചോദിച്ചു.

നിങ്ങളുടെ കീഴിലുള്ളതും മാധവൻ ചേട്ടൻ്റെ മക്കളുടെ കീഴിലുള്ളതമായ എല്ലാ കുടികിടപ്പുകർക്കും ഉഭയസമ്മതപ്രാകരം കുടികിടപ്പു നിയമപ്രകാരമുള്ള ഭൂമി കൊടുക്കുന്നു എന്ന് ഒരു കരാർ എഴുതി അത് പരസ്യപ്പെടുത്തണം എന്നാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്.അങ്ങിനെ വരുന്ന പക്ഷം ഇരു വിഭഗങ്ങളുമായിട്ടുള്ള ഇപ്പോഴത്തെ ശത്രുതക്ക് ഒരറുതി വരുമെന്നാണ് പാർട്ടി കരുതുന്നത്. എം.എൽ എ പറഞ്ഞു. സോമൻ ഗംഗാധരനുമായും നന്ദനുമായും ആലോചിച്ചു.വല്ല്ച്ഛൻ സമ്മതിക്കുമോ.എന്നു നന്ദൻ ഒരു സംശയം പറഞ്ഞു. ഗോപാലച്ചേട്ടനോട് പറഞ്ഞു സമ്മതിപ്പിക്കാം. ചേട്ടൻ സമ്മതിച്ചാൽ മറ്റഉള്ളവരും സമ്മതിക്കും.

അങ്ങിനെ അടുത്ത ദിവസം തന്നെ പാർട്ടി നേതാക്കൾ,കുടികിടപ്പുകാർ മധവൻ്റെയും ഗംഗാധരൻ്റേയും മക്കളും ചേർന്നുള്ള എഗ്രിമെൻ്റ് തയ്യാറാക്കി പാർട്ടി സംവിധാനങ്ങൾ വഴി പരസ്യം ചെയ്തു.കരാർ പ്രകാരം തുണ്ടിയിൽ കുടുംബത്തിനുമാത്രം രണ്ടു മാസം കൂടി മൊത്തം ഭൂമിയിലും തെങ്ങു കയറ്റം നടത്തുന്നതിനും അനുവദിച്ചിരുന്നു.

പാർട്ടി ഉദ്ദേശിച്ചതു പോലെ തന്നെ കാര്യങ്ങൾ ഭംഗിയായി നടന്നു.അതോടെ സമരവും കേസും വഴക്കും മിക്കവാറും അവസാനിച്ചു. രണ്ടു കൂട്ടർക്കും അത്രയും വെറുത്തു പോയിരുന്നു നാട്ടിലെ അന്തരീക്ഷം.

സി.പി.ഐ, കോൺഗ്രസ്സ് എന്നീ പാർട്ടികൾ തുണ്ടിയിൽ കുടുംബത്തെ ശത്രു പാളയത്തിൽ കാണാൻ തുടങ്ങി.കമ്മ്യൂണിസ്റ്റു പാർട്ടി പിളർന്നപ്പോൾ ഗംഗാധരൻ്റെ അനന്തിരവൻ അച്ചുതൽ ഔദ്യോഗിക പക്ഷമായ സി.പി.ഐ.യിൽ ഉറച്ചു നിന്നിരുന്നു.നിയമം നടപ്പിലാക്കുന്നതിനുമുമ്പ് ബലപ്രയോഗത്തിലൂടെ ഭൂമി സ്വന്തമാക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടിനോടും അതിന് ഒത്താശ ചെയ്ത അമ്മാവന്മാരുടെ നടപടികളോടും അച്ചുതന് എതിർപ്പായിരുന്നു. അതോടെ അച്ചുതൻ അമ്മാമന്മാരുമായി അകന്നു.

എന്നാൽ സി.പി.എംനും കുടികിടപ്പുകാർക്കും അവരോടുള്ള സ്നേഹത്തിനും മതിപ്പിനും കുറവുണ്ടായില്ല എന്നു മാത്രമല്ല,എന്നും നന്ദിയുള്ളവരായി രിക്കുമെന്നും പാർട്ടി ഉറപ്പു നൽകി.

അദ്ധ്യായം-29
ജീവിതം, എം.ടി.യുടെ കഥാപാത്രങ്ങളോടൊപ്പം

ഗംഗാധരൻ്റെ അസുഖത്തിനു തീരെ കുറവില്ലാതെ വന്നതോടെ സോമനും കുമാരിയും പിള്ളരും മാത്രം പുതിയ വീട്ടിൽ നിന്നിട്ട് മറ്റുള്ളവരെല്ലാം തറവാട്ടിലേക്കു പോന്നു.ഗംഗാധരൻ തൻ്റെ നാലു മക്കൾക്കുമായി സ്വത്തുക്കൾ ഭാഗം വെക്കുന്നതിനെ സംബന്ധിച്ചു ചിന്തിച്ചുതുടങ്ങി.അദ്ദേഹത്തിൻ്റെ മനസ്സിൽ ചില കണക്കു കൂട്ടലൊക്കെ ഉണ്ടായിയരുന്നു.കുടികിടപ്പു ഒരേക്കഞ ഭുമിയോളം കുറഞ്ഞതിനെ തുടർന്ന് പ്രത്യേകിച്ചും പെൺമക്കൾക്കു ദ്ദേശിച്ചിരുന്നതിൽ നിന്നും ഭൂമികൂടുതൽ കുടികിടപ്പ് പോയതിനാൽ ചില വെട്ടിത്തിരുത്തലുകളെല്ലാം വരുത്തി ഗംഗാധരൻ ആൺ മക്കളെ രണ്ടാളേയും വിളിച്ച് കാര്യം അവതരിപ്പിച്ചു. രണ്ടുപേർക്കും ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടായില്ല.അവർ രണ്ടാളും കരുതിയത് ഇങ്ങിനെയായിരുന്നു.ഈ കുടുംബത്തിൽ ഐശ്വര്യമുണ്ടാവാനും മക്കൾ നല്ലനിലയിലെത്താനും അച്ഛനും ഒപ്പം അച്ഛൻ്റെ താങ്ങും തണലുമായി എന്നും കൂടെയുള്ള അമ്മയും ഞങ്ങളെ ഒരു നല്ല നിലയിൽ എത്തിച്ചിട്ടുണ്ട്.അതിൽ കൂടുതൽ എന്തു സ്വത്ത് എന്തു സമ്പാദ്യം.ഇനി എന്തെങ്കിലും കുറവുണ്ടെങ്കിൽപ്പോലും അതു ഞങ്ങൾ പരിഹരിക്കും.ഉഷയുടെ വിവാഹം നടത്തും.അച്ഛനും അമ്മയും ജീവിച്ചിരിക്കും വരെ അവരെ നോക്കും. പിന്നെന്തു

തറവാടും,കയർപിരി നെല്ലിൻ്റ പണി എന്നിവ നടത്തിക്കൊണ്ടിരുന്ന കളം,റോഡിന് പടിഞാറു വശം കുടികിടപ്പ് പോയതു കഴിഞ്ഞുള്ള അരയേക്കറോളം ഭൂമി,കടമക്കുടിയിലെ നിലത്തിൻ്റെ പകുതി എന്നിവ നന്ദൻ്റെ വീതമായി. മാറ്റി.പുതിയവീടും അതിനോത്ത മറ്റുഭൂമികളും നിലത്തിൻ്റെ പകുതിയും സോമനും ബാക്കി ഭൂമി പെൺമക്കൾക്കുമായി തിരിച്ചു വെച്ചു.

സഹകരണ ഇൻസ്പെക്ഠർ തസ്ഥികയിലേക്ക് നേരിട്ടുള്ള നിയമനത്തിനപേ ക്ഷിച്ച നിയമനം ലഭിക്കുകയും കണ്ണൂർ ജില്ലയിൽ കാസർകോട് താലൂക്കിൽ ആടിറ്ററായി നിയമിച്ചുത്തരാവുകയും ചെയ്തു.വേഗം തന്നെ പുതിയ തസ്ഥികയിൽ ജോലിയിൽ പ്രവേശിച്ചു.പുതിയ വെല്ലുവിളികൾ നേരിടേണ്ട ഒരു സസ്ഥികയായിരുന്നു നന്ദൻ്റേത്.പക്ഷേ സോമൻ ഈ വകുപ്പിൽ നല്ല പരിചയം നേടിയ ആളായതിനാൽ സംശയം തേടുന്നതിനും വിഷമം പിടിച്ച കാര്യങ്ങൾ എങ്ങിനെ തരണം ചെയ്യണമെന്നു ഉപദേശത്തിനും എപ്പോൾ വേണമെങ്കിലും ചേട്ടനോട് ചോദിക്കാമല്ലോ എന്നത് അവന് ആത്മ വിശ്വാസം വളർത്തി.ഏതാണ്ട് എട്ടാം ക്ളാസിൽ പഠിക്കുമ്പാൾ മുതൽ ചേട്ടൻ്റെ സഹകാരികളുമായി നട്ക്കുന്ന ചർച്ചകളും മറ്റും അടുത്തു വന്നിരുന്നു കേൾക്കുന്ന നന്ദന് പുതിയതായി കാര്യമായി പഠിക്കാനൊന്നുമുണ്ടായിരുന്നില്ല.

സോമന് തൃശ്ശൂർ ജില്ലയിലേക്ക് മാറ്റം കിട്ടിയിരുന്നു.സോമനും ഓഡിറ്റ് വിഭാഗത്തിൽ ത്തന്നെ.ജില്ലയിലെ പ്രധാനപ്പെട്ട ഒരു ബാങ്കിലെ സെക്രട്ടറി ആ സ്ഥാപനത്തിൽ നിന്നും പണാപഹരണം നടത്തിയത് സോമൻ കണ്ടെത്തി.അതേ ത്തുടർന്ന് നാട്ടിലൊക്കെ പ്രക്ഷോഭമായി.ബാങ്ക് സെക്രട്ടറി ഒരു കറ തീർന്ന കോൺഗ്രസ്സുകാരനായിരുന്നതിനാൽ കോൺഗ്രസ്സുകാരുടെ എതിർപ്പും സി.പി.എം ൻ്റെ പിന്തുണയും സോമനു ലഭിച്ചു.സഹകരണ ഡിപ്പാർട്ടു മെൻ്റിൻ്റെ പിന്തുണയും ദൌർഭാഗ്യ വശാൽ ബാങ്ക് സെക്രട്ടറിക്കായിരുന്നു.

നന്ദൻ വിവരം അറിഞ്ഞു. അവൻ ആ മാസത്തെ തൻ്റെ ടാർജറ്റ് എല്ലാം തീർത്തിരുന്നതിനാൽ ആഫീസറോട് കാര്യം പറഞ്ഞ് രണ്ടാഴ്ച്ച വീട്ടിൽ നിൽ്കാൻ അനുവാദം വാങ്ങി വന്നു. വിശദ വിവരങ്ങൾ സോമനോട് ചോദിച്ചു മനസ്സിലാക്കി.

രാഷ്ട്രീയമായ പിടിപാടും നാട്ടിലെ പ്രമാണി എന്ന നിലയിലും കൂടാതെ സംസ്ഥാന ഭരണത്തിൻ്റെ തണലിലും ബലവാനായിരുന്നു രാമൻ എന്ന ആ സെക്ക്രട്ടറി.എന്തും ചെയ്യാൻ അയാൾക്കു കഴിയുമായിരുന്നു.സോമനാകട്ടെ കടത്തും മൂന്നു നാലും ബസ്സും കടന്നിട്ടു വേണം സ്ഥലത്തെത്തുവാൻ.സോമൻ നന്ദനെയും സോമൻ്റെ സഹപാഠിയും കണ്ക്കുകളിൽ നല്ല പാണ്ഡിത്യവുമുള്ള രാജപ്പൻ എന്നയാളേയും വിളിച്ചു സഹായത്തിനായി. സാധാരണ ഇതുപോലുള്ള പാണാപഹരണവും മറ്റും നടന്നാൽ ഡിപ്പാർട്ടു മെൻ്റിൽ നിന്നും ഉദ്യോഗസ്ഥന്മാരുടെ സേവനം ലഭിക്കാറുണ്ട് പക്ഷേ ബാങ്ക് സെക്രട്ടറിയുടെ സ്വാധീനത്തെ ഭയന്ന് അവരാരും സഹായത്തിനു വന്നില്ല.

അവർ മൂന്നു പേരും സ്വന്തം കയ്യിൽ നിന്നും പണം മുടക്കി സുരക്ഷിതമായ വഴിയിലൂടെ ടാക്സിക്ക് പോകും ദിവസ്സവും.ആഡിറ്റ് തീരുന്നതു വരെ അതു തുടർന്നു.അവസാനം മൂന്നര ലക്ഷം രൂപയുടേതാണ് മൊത്തം വെട്ടിപ്പെന്നത്.കണക്കാക്കി.റിപ്പോർട്ട് ഡിപ്പാർ ട്ടുമെൻ്റിനു സമർപ്പിച്ച ശേഷമാണ് അവർ പിൻവാങ്ങിയത്.

അതോടെ സംഭവം പത്രങ്ങളും അതിനുശേഷം നാട്ടുകാരും ഏറ്റെടുത്തു.ബാങ്ക് സെക്രട്ടറിയെ രക്ഷിക്കാൻ ശ്രമിക്കുന്ന സഹകരണ വകുപ്പുദ്യോഗസ്ഥർക്ക് നാട്ടുകാർ ഗോ ബാക്ക് വിളിച്ചു.ആഡിറ്റർക്ക് അഭിവാദ്യങ്ങളും അർപ്പിക്കാൻ അവർ മടിച്ചില്ല.അവസാനം ഡിപ്പാർട്ടുമെൻ്റ് മുട്ടു മടക്കി.ബാങ്ക് സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ആയാൾ അപഹരിച്ച പണം പലിശ സഹിതം തിരിച്ചടച്ചു.

അതോടെ സോമന് സഹകാരികളുടെ ഇടയിൽ നല്ല പേരായി.നന്ദനും തൻ്റെ ഔദ്യോഗിക ജീവിതത്തിൽ മറക്കാനാകാത്ത ഒരു ഓർമ്മയും എക്സ്പീരിസൻസുമായി ഈ സംഭവം.

സഹകരണ വകുപ്പിലെ സ്ഥലം മാറ്റം മുതലായ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ആനന്ദവല്ലിയമ്മയുമായി സോമൻ നല്ല പരിചയത്തിലാണ്.തൃശ്ശൂ രിൽ വെച്ച് ആനന്ദവല്ലിയമ്മയെ കണ്ടപ്പോൾ നന്ദൻ എന്ന അനിയൻ കാസർക്കോട് ജോലിചെയ്യുന്നു എന്നും അവന് കുറച്ചു കൂടെ സൌകര്യം ലഭിക്കാനുള്ള സ്ഥലം മാറ്റം കൊടുക്കാൻ കഴിയുമോ എന്ന് ആരാഞ്ഞിരുന്നു.അവർ നല്ല സ്തീയാണ്. അവർ അത് ഓർത്തിരുന്ന് കോഴിക്കോട് ജില്ലയിൽ ഒരു ഒഴിവു വന്നപ്പോൾ അതിൽ പോസ്റ്റ് ചെയ്തു.പക്ഷേ കോഴിക്കാട് ജില്ല ആഫീസർ നന്ദനെ നിയമിച്ചത് കോഴിക്കോട്ടെ മലയോരപ്രദേശമായ പേരാമ്പ്രയിലെ റിജിയണൽ കോ ഓപ്പറേറ്റീവ് ബാങ്കിൻ്റെ ജപ്തി ഉദ്യോഗസ്തനായിട്ടാണ്.കൊയിലാണ്ടി താലൂക്കിൽപ്പെട്ട സ്ഥലമാണിത്.നന്ദൻ ഏറ്റവും വെറുക്കുന്ന ജോലിയാണിത്. പാവപ്പെട്ടവരുടെ വീട്ടിൽ ജപ്തിക്കു പോവുക അവർ പണം അടച്ചില്ലെങ്കിൽ സ്ഥാവര-ജംഗമ വസ്ത്ുക്കൾ ജപ്തി ചെയ്യുക ഇതെല്ലാം ബൂർഷ്വാ വ്യവസ്ഥിതിയുടെ ഭാഗമാണെന്നാണ് അവൻ വിശ്വസിക്കുന്നത്.അവൻ്റെ സുഹൃത്തുക്കൾ കൊയിലാണ്ടിയിൽ താമസിക്കു ന്നതി നാൽ അവനും അവിടെ താമസിച്ചു.ദിവസവും 15 കിലോമീറ്റർ ബസ്സിന് യാത്ര ചെയ്ത് പേരാമ്പ്ര ബാങ്കിലെത്തി ഫയലുകളുമെടുത്ത് ബാങ്കിൽ നിന്നും ഒരുദ്യോഗസ്ഥനേയും കൂട്ടി സമീപ പ്രദേശങ്ങളായ നൊച്ചാട്,കായ ണ്ണ,കുറ്റ്യാടി,മുതലായ കുടിയേറ്റപ്രദേശങ്ങളിൽ എത്തണം. ജീപ്പു മാത്രമേ പോകൂ.ഓരോ വായ്പ്പക്കാരൻ്റെ വീടുകളിൽ എത്തണമെങ്കിൽ വീണ്ടും കുന്നും മലയും കയറിപ്പോകണം. പോലീസുകാരുപോലും വിളിച്ചാൽ വരില്ല.ഈ ജോലി വളരെ ബുദ്ധിമുട്ടായി അവന്. ചില ജപ്തി നടപടികൾ സ്വീകരിച്ചപ്പെഴാകട്ടെ രാഷ്ട്രീയ ഇടപെടലുണ്ടായി.നന്ദൻ അതൊന്നും കാര്യമാക്കിയില്ല എന്നത്.വേരൊരു കാര്യം.

ഈ സമയം ഗംഗാധരന് രോഗം കലശലായിക്കൊണ്ടിരുന്നു.അതിനാൽ എല്ലാ വെള്ളിയാഴ്ച്ചയും അവൻ വീട്ടിലേക്കു പോകും.ശനി ഞായർ ദിവസം കഴിഞ്ഞ് തിങ്കളാഴ്ച്ച വെളുപ്പിന് ട്രെയിനു പോന്നാലും ഉച്ചയാവും കൊയിലാണ്ടിയിലെത്തുമ്പോൾ.അന്നു അവിടെയിരുന്ന് അടുത്ത ദിവസത്തേക്കുള്ള ഫയലുകളെല്ലാം നോക്കും.അതിനാൽ ചെൊവ്വ,ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രമേ ജപ്തിക്കു പോകാൻ കഴിയൂ.അതിന് ജില്ലാ മേധാവി ബാലരാമപ്പണിക്കരുടെ വഴക്കും നന്ദൻ കേട്ടു തുടങ്ങി.ഒടുവിൽ സോമനും നന്ദനും കൂടി കെ.ഭാർഗ്ഗവൻപിള്ള സാറിനെക്കണ്ട് തൃശ്ശൂരിലേക്കോ അല്ലെങ്കിൽ പാലക്കാട്ടേക്കോ ശ്ലം മാറ്റം തരണമെന്ന് അഭ്യർത്ഥിച്ചതിനാൽ അദ്ദേഹത്തിൻ്റെ കനിവിൽ പാലക്കാട് ഒറ്റപ്പാലം താലൂക്കിൽ ആഡിറ്റ് സെക്ഷനിൽ പോസ്റ്റിംഗ് കിട്ടി.ഉടനെ വന്ന് പുതിയ തസ്തികയിൽ ജോയിൻ ചെയ്തു.

എല്ലാ ആഴ്ച്ചയിലും വീട്ടിൽ പോകാം.അവിടെയുള്ള ദിവസങ്ങളിൽ വേണമെങ്കിൽ താമസസ്ഥലത്തു കണക്കു പുസ്തകങ്ങൾ കൊണ്ടു വെച്ച് വർക്കു തീർത്ത് ടാർജറ്റ് എത്തിക്കാം.അച്ഛൻ്റെ അസുഖത്തിൻ്റെ കാര്യത്തിൽ മാത്രമേ അവന് മനപ്രയാസം ഉണ്ടായിരുന്നുള്ളൂ.

പണ്ടേ ഭാരതപ്പുഴയുടെ തീരത്തേയും അവിടത്തെ ജനങ്ങളേയും ഇഷ്ടപ്പെട്ടിരുന്നു നന്ദൻ. താൻ വായിച്ച എം.ടി.വാസുദേവൻ നായരുടെ കഥാപാത്രങ്ങൾക്ക് ജീവൻ വെച്ചവരെന്നു തോന്നും അവന് അവടുത്തെ ആളുകളുമായി ഇടപഴകുമ്പോൾ.തെക്കൻ കേരളത്തിലെ സർക്കാർ ഡിപ്പാർട്ടുമെൻ്രിലെ ഉദ്യോഗസ്ഥരെല്ലാം ചെർന്ന് റെയിൽവെ സ്റ്റേഷൻ്റെ തൊട്ടടുത്തുള്ള പഴയ ഒരു ഇരു നിലക്കെട്ടിടത്തിലാണ് അവൻ താമസിക്കുന്നത്. അവിടെ നിന്നാണ് അവൻ്റെ ഏരിയയായ, പട്ടാമ്പി,കൂറ്റനാട്,പാറപ്പുറം, മല,വല്ലച്ചിറ, ,നടു വട്ടം,ഷൊറണൂർ മുതലായ എം.ടിയുടെ നാടും പരിസരവും അടങ്ങുന്നതു ം മലയാള സിനിമാക്കാരുടെ ഷൂട്ടിംഗ് സ്വർഗ്ഗവുമായ സ്ഥലങ്ങലിലേക്ക് ആഡിറ്റിനായി പോകുന്നത്.വൈകുന്നേങ്ങളിൽ അവനൊറ്റക്ക് ഭാരതപ്പുഴയുടെ തീരത്തെ മണൽ ത്തിട്ടയിൽ പോയിരിക്കും.നേർ ത്ത വെള്ളിയരഞ്ഞാണം കണക്കെ രണ്ടു വശത്തും പരന്നു കിട്ടുന്ന മണൽപ്പരപ്പിൻ്റെ മദ്ധ്യത്തിലൂടെ വളഞ്ഞു പുളഞ്ഞു പേകുന്ന നീർച്ചാലുകളുടെ ഭംഗി നോക്കി അവൻ കിടക്കും നേരം വളരെ ഇരുട്ടും വരെ.അവിടെഅങ്ങിനെ കിടക്കുമ്പോൾ ഇരുട്ടിൻ്റെ ആത്മാവിലേയും,കുട്യേടത്തിയിലേയും നാലുകെട്ടിലേ യും മറ്റും കഥാപാത്രങ്ങൾ അവനെ വന്നു വിളിക്കുന്നതായി അവനു തോന്നും.താൻ പണ്ട് ഹൈസ്കൂളുകളിൽ പഠിക്കുമ്പോൾ വായിച്ച കഥാ സന്ദർഭങ്ങളും മനോമുകുരത്തിൽ തെളിയും.ഇടക്ക് അവിടവിടെ കടല വിൽക്കുന്ന പയ്യന്മാർ അടുത്തു വരുമ്പോൾ വാങ്ങിക്കൊറി ക്കും.അവിടുന്നൊരു മടക്കം പിന്നെ എട്ടു മണി രാത്രിയോടെയായിരിക്കും. വരും വഴി ഏതെങ്കിലും ഹോട്ടലിൽ നിന്നും അവനിഷ്ടപ്പെട്ട കറിമാത്രം വാങ്ങും.കഞ്ഞിയും പാവക്ക തോരനോ,നാരങ്ങ അച്ചാറോ എല്ലാവരും ചേർന്ന് ഭക്ഷണം ഉണ്ടാക്കിത്തരാൻ ഏർപ്പാടാക്കി യിരി ക്കുന്ന കുഞ്ചൻ എന്നു നന്ദൻ വിളിക്കുന്ന കുക്ക് ഉണ്ടാക്കിവെച്ചിട്ടുണ്ടാകും .കുഞ്ചൻ നമ്പ്യാരുടെ നാടായ പാലപ്പുറത്തു നിന്നു ള്ളവനായതിനാലാണ് അവനെ നന്ദൻ കളിയാക്കി കുഞ്ചൻ എന്നു വിളിക്കുന്നത്.അവൻ്റെ പാവക്ക തോരനിൽ കുരുകളയാതെ വെക്കു ന്നതുകൊണ്ട് അസാദ്ധ്യ കയ്പ്പായിരിക്കും വായിൽ വെക്കാൻ കൊള്ളില്ല.അതാണ് നന്ദൻ കറിയുമായി വരുന്നത്.

അവരുടെ ലോഡ്ജിൽ കോട്ടയത്തു നിന്നുമുള്ള നന്ദൻ്റെ അതേ ബാച്ചുകാരനായ ഡേവിഡ്സൺ മാത്രമാണ് സഹകരണ വകുപ്പിൽ നിന്നും ഉണ്ടായിരുന്നത്.അവനും ചില ദിവസങ്ങളിൽ മണൽ പ്പുറം കമ്പനിയിൽ ഉണ്ടാകും .ചില ദിവസം നേരത്തെ പോരുന്ന ദിവസം രണ്ടു പേരും കൂടി വിരസത മാറ്റാൻ ബാറിൽ കയറും. നന്ദൻ കമ്പനിക്ക് ഒരു പെഗ്ഗ് മാത്രം കഴിക്കും.അന്ന് പിന്നെ കുഞ്ചൻ്റെ കഞ്ഞികുടിയുണ്ടാവില്ല.അവിടെ വെച്ചാണ് ആഫീസിലെ സകലതിനേയും ഡേവിഡ്സൺ തെറിവിളിക്കുക.കുമാരൻ സർ എന്ന അസിസ്റ്റൻ്ര് രജിസ്ട്രാർ പാവമാണ്.അതിനും വേണ്ടും എൻ.പി.കെ. എന്ന എൻ.പി.കറുണാകരൻ നായർ സാറിനെ നന്ദന് കണ്ണെടുത്താൽ കണ്ടുകൂട.എത്ര ജോലി ചെയ്താലും പോര പോര എന്ന മനോഭാവവും ശകാരവും.നന്ദൻ ഡേവിഡ്സണ്ണിനോട് പറയും എന്നെങ്കിലും ഞാൻ അയാൾക്കിട്ടൊരു പണികൊടുക്കും അതുറപ്പ്.

അദ്ധ്യായം-30
ഒരു യുഗാവസാനം

ദിനങ്ങൾ കൊഴിയുന്നത് അവനറിഞ്ഞില്ല.ഒരു രണ്ടാം ശനിയാഴ്ച്ചയുടെ തലേദിവസം അവൻ സാധാരണപോലെ വീട്ടിലേക്കു പോയി.അവിടെ ചെന്നപ്പോഴാണ് അച്ഛന് അസുഖം വല്ലാതെ കൂടിയിരിക്കുന്നു എന്നു മനസ്സിലായത്.

നന്ദനും സോമനും കുമാരിയും കൂടെ ആലോചിച്ചു.കുമാരി പറഞ്ഞു.രാഘവൻ വക്കീലിൻ്റെ മകളുടെ ഭർത്താവ് കൊച്ചിയിൽ പനയപ്പിള്ളിയിൽ പുതിയ ആശുപത്രി തുടങ്ങിയിട്ടുണ്ട്.ജയച്ചന്ദ്രൻ ഡോക്ടടടർ വിദേശത്തൊക്കെ പോയി പഠിച്ചതും കാർഡിയാക്ക് സർജനുമാണ്.അവിടെ അച്ഛനെ കാണിച്ചാലോ.നന്ദൻ പറഞ്ഞു.ഡോക്ടറുമായി ആലോചിച്ചിട്ടുമതി.ഈ അവസ്ഥയിൽ ഇത്രയും യാത്ര ചെയ്ത് കൊണ്ടുപോകാമെന്നറിയില്ലല്ലോ.

സോമൻ ഡോക്ഠറോട് ഫോൺ വിളിച്ചു ചോദിച്ചു.അദ്ദേങം കൊണ്ടു ചെല്ലാൻ പറഞ്ഞു.രണ്ടു മണിക്കൂർ കൊണ്ടാണ് അവിടെയെത്തിയത്.ഡോക്ഠറുടെ സേവനം വേഗം ലഭിച്ചു.പക്ഷേ അപ്പോഴേക്കും ഗംഗാധരൻ്റെ നില വളരെ പരുങ്ങലിലായി.തലച്ചോറ്,ഹൃദയം,വൃക്കകൾ ഒന്നും പ്രവർത്തിക്കുന്നില്ല എന്നു ഡോക്ഠർ അറിയിച്ചു.കുമാരിയെ വിളിച്ചു ഡോക്ടറുടെ ഭാര്യ റാണി പറഞ്ഞു.

എന്തിനാ അച്ഛനെ ഇത്രയും ദൂരം യാത്ര ചെയ്യിച്ച് ഇവിടെ വരെ കൊണ്ടു വന്നത്. അതാണ് രോഗം ഇത്രയും വഷളായത് എന്നു ജയേട്ടൻ പറഞ്ഞു.കുമാരി ഒന്നും പറഞ്ഞില്ല.

ഗംഗാധരൻ കിടന്ന കിടപ്പിൽത്തന്നെ വീസർജ്ജനവും മറ്റും തുടങ്ങിയിരു ന്നു.തുലാവർഷ ക്കാലമായതിനാൽ തുണി ഉണങ്ങിക്കിട്ടിയിരുന്നില്ല. സഹായത്തിനായി കൊണ്ടു വന്നിരുന്ന പഴയ വഞ്ചിക്കുത്തുകാരൻ പ്രഭാകരൻ എല്ലം ചെയ്തുകൊള്ളും ,നന്ദനും സോമനും സഹായിക്കും.എപ്പൊ വേണമെങ്കിലും അന്ത്യം സംഭവിക്കാം എന്ന നിലയിലായിരുന്നു സ്ഥിതി.പക്ഷേ ആ നില പതിമൂന്നു ദിവസം അങ്ങിനെ കിടന്നു.നന്ദൻ ഒരുമാസത്തെ ലീവിന് പോസ്റ്റൽ വഴി അപേക്ഷ അയച്ചു.

പതിമൂന്നാം ദിവസം പെട്ടെന്ന് ഗംഗാധരൻ്റെ അസുഖത്തിനു കുറവുവന്നു.ഓർമ്മ വീണു.വയറിളക്കം നിന്നു.എഴുന്നേറ്റിരുന്നു കഞ്ഞികുടിച്ചു.അടുത്തവീട്ടിൽ കുട്ടികളുടെ ശബ്ദം കേട്ടഗംഗാധരൻ അത് സോമൻ്റെ മക്കളായ കലയുടേയും ശ്രീയുടേയും ഒച്ചയല്ലേ എന്നു വരെ ചോദിക്കുന്ന നിലയിൽ എത്തി.എല്ലാവരും ആശ്വാസത്തിലായി.അച്ഛനെ അസുഖം മാറി കൊണ്ടു പോകുമ്പാൾ ഇനി കാരു വേണ്ട,പ്രഭാകരച്ചേട്ടനുണ്ടല്ലോ വഞ്ചിക്കു പോയാൽ മതി എന്നു കുമാരി അഭിപ്രായം പറഞ്ഞു.ആലോചിക്കാം എന്നു സോമനും മറുപടി പറഞ്ഞു.

എന്നാൽ കെടാൻ പോകുന്ന നിലവിളക്കിൻ്റെ ആളിക്കതലായിരുന്നു അത്.അന്നു രാത്രി ബി.പി പരിശാധിച്ചുകൊണ്ടിരുന്ന നഴ്സ് ഓടി ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.ഡോക്ടർ പരിശോധിച്ചപ്പോൾ ബി.പി. അപകടകരമാം വിധം താഴ്ന്നിരിക്കുന്നു.ഉടനെ അത് റെയ്സ് ചെട്ടുന്നതിനുള്ള ഇൻജെക്ഷൻ പതിനഞ്ച് മിനിറ്റ് ഇടവിട്ടു നൽകിക്കൊണ്ടിരുന്നു.നേരം വെളുക്കും വരെ.അന്നു പകലൊക്കെ കണ്ണുപോലും ചിമ്മാതെ ഗംഗാധരൻ കിടന്നു.അന്നൊരു ഒക്ടോബർ രണ്ടാം തീയതിയായിരുന്നു.ഗാന്ധിജയന്തി.അന്നു സന്ധ്യക്ക് 7 മണിക്ക് ഗംഗാധരൻ എന്നെന്നേക്കുമായി കണ്ണടച്ചു.സോമനും കുമാരിയും പ്രഭാകരനും ഉറക്കെ ക്കരഞ്ഞു.എന്നാൽ നന്ദൻ പുറമെ കരഞ്ഞില്ല.അന്നു പകൽ മുഴുവൻ അച്ഛൻ്റെ ആത്മാവ് അവനോട് യാത്ര പറയുന്നുണ്ടായിരുന്നു.

വേഗം ഡിസ് ചാർജിനുള്ള കാര്യങ്ങളെല്ലാം റഡിയായി.എല്ലാവരും അച്ഛനോടൊപ്പമുള്ള അവസാന യാത്രക്ക് തയ്യാറായി.വരും വഴി ഉഷയെ എറണാകുളം മഹാരാജാസ് വിമൻസ് ഹോസ്റ്റലിൽ നിന്നും പിക്ക് ചെയ്തു.അവളുടെ കരച്ചിൽ അടക്കാൻ സഹപാഠികൾ കുറെ പണിപ്പെട്ടു.അവൾ എന്തോ അച്ഛന് ഇങ്ങിനെ പെട്ടന്നൊരു വേർപാട് പ്രതീക്ഷിരുന്നില്ല എന്നു നന്ദനു തോന്നി.

ഒന്നൊന്നര മണിക്കൂറുകൊണ്ട് ചെറായിയിൽ വീട്ടിലെത്തി.ലക്ഷ്മി വാവിട്ടു കരഞ്ഞു.ഉഷയും സരസുവും ഒക്കെ.നന്ദൻ എല്ലാവരേയും ആശ്വസിപ്പിക്കാൻ ഓടിനടന്നു.ആ കരച്ചിലിനിടയിലും കുമാരി ചോദിച്ചു നന്ദനോട്.

മോനേ മോനെവിടെ നിന്നു കിട്ടി ഇത്രയും ധൈര്യം ഈ സമയത്ത്.

ആരെങ്കിലും വേണ്ടേ ചേച്ചി എല്ലാവർക്കും ധൈര്യം കൊടുക്കാൻ.ഞാൻ എല്ലാം കഴിഞ്ഞ് ഒറ്റിരുന്നു കരഞ്ഞോളാം,എൻ്റെ അച്ഛനെ ഓർത്ത്. അവൻ പറഞ്ഞു.

അടുത്ത ദിവസം എം.എം.ഹൈസ്കൂളിനും വി.വി.സഭക്കും അവുധി കൊടുത്തു.ഗംഗാധരൻ സഭ മാനേജർ ആയിരുന്നല്ലോ.

സ്വന്തം അനിയനെക്കാണാൻ മാധവൻ മാത്രം വന്നില്ല.”അവൻ്റെ ചേതനയറ്റ ശരീരം കാണാനും അതു താങ്ങാനും എനിക്കു ശക്തിയില്ല”.മാധവൻ പറഞ്ഞു.

തറവാട്ടിലെ തെക്കെ വശത്ത് ഗംഗാധരൻ നിത്യവിശ്രമം കൊണ്ടു.ചിത യൊടുങ്ങും വരെ കണ്ടൻകോരനും പ്രഭാകരനും ചിതക്കരുകിൻ കരഞ്ഞുകൊണ്ടു നിൽക്കുന്നരംഗം നന്ദൻ്റെ കണ്ണിനെ ഈറനണി യിച്ചു.അൽപ്പനേരം ആരും കാണാതെ അവൻ കണ്ണീരൊഴുക്കി.കഴിഞ്ഞ ഇരുപത്തിഎട്ടു വർഷത്തെ അച്ഛനുമൊത്തുള്ള ജീവിതം മുഴുവൻ ഒരു തിരശ്ശീലയിലെന്നപോലെ അവൻ്റെ മനസ്സിലൂടെ കടന്നു പോയി.എങ്കിലും അവനു തൃപ്തിയുണ്ടായിരുന്നു. മക്കളുടെ കടമ ഞാനും ജ്യേഷ്ഠനും പരമാവുധി അച്ഛനു വേണ്ടി അവനറിഞ്ഞില്ല.ഒരു രണ്ടാം ശനിയാഴ്ച്ചയുടെ തലേദിവസം അവൻ സാധാരണപോലെ വീട്ടിലേക്കു പോയി.അവിടെ ചെന്നപ്പോഴാണ് അച്ഛന് അസുഖം വല്ലാതെ കൂടിയിരിക്കുന്നു എന്നു മനസ്സിലായത്.\nനന്ദനും സോമനും കുമാരിയും കൂടെ ആലോചിച്ചു.കുമാരി പറഞ്ഞു.രാഘവൻ വക്കീലിൻ്റെ മകളുടെ ഭർത്താവ് കൊച്ചിയിൽ പനയപ്പിള്ളിയിൽ പുതിയ ആശുപത്രി തുടങ്ങിയിട്ടുണ്ട്.ജയച്ചന്ദ്രൻ ഡോക്ടടടർ വിദേശത്തൊക്കെ പോയി പഠിച്ചതും കാർഡിയാക്ക് സർജനുമാണ്.അവിടെ അച്ഛനെ കാണിച്ചാലോ.നന്ദൻ പറഞ്ഞു.ഡോക്ടറുമായി ആലോചിച്ചിട്ടുമതി.ഈ അവസ്ഥയിൽ ഇത്രയും യാത്ര ചെയ്ത് കൊണ്ടുപോകാമെന്നറിയില്ലല്ലോ.\nസോമൻ ഡോക്ഠറോട് ഫോൺ വിളിച്ചു ചോദിച്ചു.അദ്ദേങം കൊണ്ടു ചെല്ലാൻ പറഞ്ഞു.രണ്ടു മണിക്കൂർ കൊണ്ടാണ് അവിടെയെത്തിയത്.ഡോക്ഠറുടെ സേവനം വേഗം ലഭിച്ചു.പക്ഷേ അപ്പോഴേക്കും ഗംഗാധരൻ്റെ നില വളരെ പരുങ്ങലിലായി.തലച്ചോറ്,ഹൃദയം,വൃക്കകൾ ഒന്നും പ്രവർത്തിക്കുന്നില്ല എന്നു ഡോക്ഠർ അറിയിച്ചു.കുമാരിയെ വിളിച്ചു ഡോക്ടറുടെ ഭാര്യ റാണി പറഞ്ഞു.\nഎന്തിനാ അച്ഛനെ ഇത്രയും ദൂരം യാത്ര ചെയ്യിച്ച് ഇവിടെ വരെ കൊണ്ടു വന്നത്. അതാണ് രോഗം ഇത്രയും വഷളായത് എന്നു ജയേട്ടൻ പറഞ്ഞു.കുമാരി ഒന്നും പറഞ്ഞില്ല.\nഗംഗാധരൻ കിടന്ന കിടപ്പിൽത്തന്നെ വീസർജ്ജനവും മറ്റും തുടങ്ങിയിരു ന്നു.തുലാവർഷ ക്കാലമായതിനാൽ തുണി ഉണങ്ങിക്കിട്ടിയിരുന്നില്ല. സഹായത്തിനായി കൊണ്ടു വന്നിരുന്ന പഴയ വഞ്ചിക്കുത്തുകാരൻ പ്രഭാകരൻ എല്ലം ചെയ്തുകൊള്ളും ,നന്ദനും സോമനും സഹായിക്കും.എപ്പൊ വേണമെങ്കിലും അന്ത്യം സംഭവിക്കാം എന്ന നിലയിലായിരുന്നു സ്ഥിതി.പക്ഷേ ആ നില പതിമൂന്നു ദിവസം അങ്ങിനെ കിടന്നു.നന്ദൻ ഒരുമാസത്തെ ലീവിന് പോസ്റ്റൽ വഴി അപേക്ഷ അയച്ചു.\nപതിമൂന്നാം ദിവസം പെട്ടെന്ന് ഗംഗാധരൻ്റെ അസുഖത്തിനു കുറവുവന്നു.ഓർമ്മ വീണു.വയറിളക്കം നിന്നു.എഴുന്നേറ്റിരുന്നു കഞ്ഞികുടിച്ചു.അടുത്തവീട്ടിൽ കുട്ടികളുടെ ശബ്ദം കേട്ടഗംഗാധരൻ അത് സോമൻ്റെ മക്കളായ കലയുടേയും ശ്രീയുടേയും ഒച്ചയല്ലേ എന്നു വരെ ചോദിക്കുന്ന നിലയിൽ എത്തി.എല്ലാവരും ആശ്വാസത്തിലായി.അച്ഛനെ അസുഖം മാറി കൊണ്ടു പോകുമ്പാൾ ഇനി കാരു വേണ്ട,പ്രഭാകരച്ചേട്ടനുണ്ടല്ലോ വഞ്ചിക്കു പോയാൽ മതി എന്നു കുമാരി അഭിപ്രായം പറഞ്ഞു.ആലോചിക്കാം എന്നു സോമനും മറുപടി പറഞ്ഞു.\nഎന്നാൽ കെടാൻ പോകുന്ന നിലവിളക്കിൻ്റെ ആളിക്കതലായിരുന്നു അത്.അന്നു രാത്രി ബി.പി പരിശാധിച്ചുകൊണ്ടിരുന്ന നഴ്സ് ഓടി ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.ഡോക്ടർ പരിശോധിച്ചപ്പോൾ ബി.പി. അപകടകരമാം വിധം താഴ്ന്നിരിക്കുന്നു.ഉടനെ അത് റെയ്സ് ചെട്ടുന്നതിനുള്ള ഇൻജെക്ഷൻ പതിനഞ്ച് മിനിറ്റ് ഇടവിട്ടു നൽകിക്കൊണ്ടിരുന്നു.നേരം വെളുക്കും വരെ.അന്നു പകലൊക്കെ കണ്ണുപോലും ചിമ്മാതെ ഗംഗാധരൻ കിടന്നു.അന്നൊരു ഒക്ടോബർ രണ്ടാം തീയതിയായിരുന്നു.ഗാന്ധിജയന്തി.അന്നു സന്ധ്യക്ക് 7 മണിക്ക് ഗംഗാധരൻ എന്നെന്നേക്കുമായി കണ്ണടച്ചു.സോമനും കുമാരിയും പ്രഭാകരനും ഉറക്കെ ക്കരഞ്ഞു.എന്നാൽ നന്ദൻ പുറമെ കരഞ്ഞില്ല.അന്നു പകൽ മുഴുവൻ അച്ഛൻ്റെ ആത്മാവ് അവനോട് യാത്ര പറയുന്നുണ്ടായിരുന്നു.\nവേഗം ഡിസ് ചാർജിനുള്ള കാര്യങ്ങളെല്ലാം റഡിയായി.എല്ലാവരും അച്ഛനോടൊപ്പമുള്ള അവസാന യാത്രക്ക് തയ്യാറായി.വരും വഴി ഉഷയെ എറണാകുളം മഹാരാജാസ് വിമൻസ് ഹോസ്റ്റലിൽ നിന്നും പിക്ക് ചെയ്തു.അവളുടെ കരച്ചിൽ അടക്കാൻ സഹപാഠികൾ കുറെ പണിപ്പെട്ടു.അവൾ എന്തോ അച്ഛന് ഇങ്ങിനെ പെട്ടന്നൊരു വേർപാട് പ്രതീക്ഷിരുന്നില്ല എന്നു നന്ദനു തോന്നി.\nഒന്നൊന്നര മണിക്കൂറുകൊണ്ട് ചെറായിയിൽ വീട്ടിലെത്തി.ലക്ഷ്മി വാവിട്ടു കരഞ്ഞു.ഉഷയും സരസുവും ഒക്കെ.നന്ദൻ എല്ലാവരേയും ആശ്വസിപ്പിക്കാൻ ഓടിനടന്നു.ആ കരച്ചിലിനിടയിലും കുമാരി ചോദിച്ചു നന്ദനോട്.\nമോനേ മോനെവിടെ നിന്നു കിട്ടി ഇത്രയും ധൈര്യം ഈ സമയത്ത്.\nആരെങ്കിലും വേണ്ടേ ചേച്ചി എല്ലാവർക്കും ധൈര്യം കൊടുക്കാൻ.ഞാൻ എല്ലാം കഴിഞ്ഞ് ഒറ്റിരുന്നു കരഞ്ഞോളാം,എൻ്റെ അച്ഛനെ ഓർത്ത്. അവൻ പറഞ്ഞു.\nഅടുത്ത ദിവസം എം.എം.ഹൈസ്കൂളിനും വി.വി.സഭക്കും അവുധി കൊടുത്തു.ഗംഗാധരൻ സഭ മാനേജർ ആയിരുന്നല്ലോ.\nസ്വന്തം അനിയനെക്കാണാൻ മാധവൻ മാത്രം വന്നില്ല.\”അവൻ്റെ ചേതനയറ്റ ശരീരം കാണാനും അതു താങ്ങാനും എനിക്കു ശക്തിയില്ല\”.മാധവൻ പറഞ്ഞു. \nതറവാട്ടിലെ തെക്കെ വശത്ത് ഗംഗാധരൻ നിത്യവിശ്രമം കൊണ്ടു.ചിത യൊടുങ്ങും വരെ കണ്ടൻകോരനും പ്രഭാകരനും ചിതക്കരുകിൻ കരഞ്ഞുകൊണ്ടു നിൽക്കുന്നരംഗം നന്ദൻ്റെ കണ്ണിനെ ഈറനണി യിച്ചു.അൽപ്പനേരം ആരും കാണാതെ അവൻ കണ്ണീരൊഴുക്കി.കഴിഞ്ഞ ഇരുപത്തിഎട്ടു വർഷത്തെ അച്ഛനുമൊത്തുള്ള ജീവിതം മുഴുവൻ ഒരു തിരശ്ശീലയിലെന്നപോലെ അവൻ്റെ മനസ്സിലൂടെ കടന്നു പോയി.എങ്കിലും അവനു തൃപ്തിയുണ്ടായിരുന്നു. മക്കളുടെ കടമ ഞാനും ജ്യേഷ്ഠനും പരമാവുധി അച്ഛനു വേണ്ടി നിറവേറ്റിയിരിക്കുന്നു.

ഗംഗാധരൻ മരിച്ചതോടെ കുടുംബത്തിൻ്റെ ഭാരം ഏറെക്കുറെ നന്ദൻ്റെ തലയിലാ യി.കുറെയൊക്കെ സോമൻ സഹായിക്കുമായിരുന്നു.എല്ലാക്കാര്യങ്ങളിലും സോമൻറെ സഹായം ലഭ്യമാക്കുന്നതിന് കുമാരിക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല.ലക്ഷ്മിയുടെ സ്നേഹം വർദ്ധിച്ചതേഉള്ളൂ.ഉഷയുടെ വിവാഹവും അതു കഴിഞ്ഞ് നന്ദൻ്റെ വിവാഹം വേഗം നടത്തണം.ലക്ഷ്മിക്ക് അതായിരുന്നു കൂടുതൽ ആധി. പക്ഷേ ഉഷക്കു കൂടുതൽ പഠിക്കണമെന്നായിരുന്നു ആഗ്രഹം.എം.എ.ഡിഗ്രിക്ക് ക്ളാസ്സില്ലാതായതിനാൽ ബി എഢിനു പോകണമെന്ന് അവൾ ആഗ്രഹം പറഞ്ഞു.അതിനാൽ എറണാകുളത്ത് സെൻ്റ് ജോസഫ് ട്രയിനിംഗ് കോളേജിൽ ബി.എഢിനു ചേർന്ന് മാധവൻ്റെ മകൾ തങ്കത്തിൻ്റെ വീട്ടിൽ താമസവുമായി.

നന്ദന് ഒറ്റപ്പാലത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് സ്ഥലം മാറ്റമായി.അതു സൌകര്യമായിരുന്നെങ്കിലും സർവ്വീസിനു പുറത്തുള്ള ഡെപ്യൂട്ടേഷനാ യിരുന്നു.തൃശ്ശൂർ ജില്ലയിലെ കള്ളുഷോപ്പുകൾ വിൽപ്പന കുറഞ്ഞിനെ തുടർന്ന് കോൺട്രാക്ടർമാർ ലേലത്തിൽ പങ്കെടുക്കാതായി.തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥ വന്നപ്പോൾ സർക്കാർ ഇടപെട്ട് സഹകരണ സംഘങ്ങൾ രൂപീകരിച്ച് ഓരോ താലൂക്കിലേയും കള്ളുൽപ്പാദനവും വിൽപ്പനയും സംഘത്തിൻ്റെ കീഴിലാക്കി.സെക്രട്ടറിയുടെ തസ്തിക സഹകരണ സംഘം ഇൻസെപെക്ടരുടേതാക്കി ശമ്പളം സർക്കാർ നൽക്കുന്നതിനും ഉത്തരവായി.ഈ സംഘങ്ങളുടെ നിയന്ത്രണം ജില്ല അടിസ്ഥാനത്തിൽ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ ചുമതലയിലുമാക്കി.കൊടുങ്ങല്ലൂരിൽ നന്ദനെയാണ് നിയമിച്ചത്.മദ്യ വ്യവസായവുമായി ബന്ധപ്പെട്ട തൊവിലാളികളുടെ ജീവിത സ്ഥിതി വളരെ ദയനീയമായിരുന്നു.മുതാളിമാർക്ക് കർത്രിമക്കളുൽപാദിപ്പിച്ചും തെങ്ങുകളുടെ ഓണ്ണം കുറച്ചു കാണിച്ച് വൃക്ഷക്കരം വെട്ടിച്ചും ലാഭമുണ്ടാക്കിയിരുന്നു.എന്നാൽ എറണാകുളം,തൃശ്ശൂർ ജില്ലകളിലെ കള്ള വാറ്റു വ്യവസായം കള്ളു,ഷോപ്പുകളിലെ വിൽപ്പന കുറവു വരുത്തി.വർഷകാലങ്ങളിലും ശബരിമല സീസണുകളിലും ഉൽപ്പാദിപ്പിച്ച കള്ള് കൂലി കൊടുത്ത് ചെരിച്ചുകളയുകയും ഉൽപ്പാദനം കുറവുള്ള നേലൽക്കാല ഉത്സവ സീസണുകളിൽ വിൽപ്പനക്ക് കള്ളില്ലാതിരിക്കുകയും ചെയ്യുക എന്ന വിരോധാഭാസമാണ് കള്ളു വ്യവസായത്തിൻ്റേയും തൊഴിലാളികളുടേയും നട്ടെല്ലൊടിച്ചതും.

നന്ദൻ ചാർജെടുക്കമ്പോഴുള്ള അവിടത്തെ അവസ്ഥ കാണുകയും ഈ രംഗത്തെ തൊഴിലാളികളെ രക്ഷിക്കുന്നതിന് തന്നാലാകുന്നത് ചെയ്തേ മതിയാകൂ എന്നവൻ അന്നേ നിശ്ച്ചയിച്ചു.

പെട്ടെന്നൊരു ദിവസം രാഷ്ട്രീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അർത്ഥരാത്ര പ്രസിഡണ്ടിനെക്കൊണ്ട് ഒപ്പിടുവിച്ചു.പത്രങ്ങ ൾക്കും മറ്റു മാധ്യമങ്ങൾക്കും വാർത്താ സെൻസർഷിപ്പ് ഏർപ്പെടുത്തി.പ്രതി പക്ഷ രാഷ്ട്രീയ നേതാക്കളെ ജയിലടച്ചു.നാവടക്കൂ പണിയെടുക്കൂ എന്ന മുദ്രാവാക്യം പുറപ്പെടുവിച്ചു.1974 ജൂൺ 8 നായിരുന്നു ആകുപ്രസിദ്ധമായ അടിയന്തിരാവസ്ഥാ പ്രഖ്യാപനം. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളൊന്നും ജനങ്ങൾക്കറിയാൻ മാർഗ്ഗമുണ്ടായില്ല.കേരളത്തിൽ സി.അച്ചുതമേനോൻ മുഖ്യമന്ത്രിയും ,കെ.കരുണാകരൻ അഭ്യന്തര മന്ത്രിയുമായിരുന്നു.

കേരളം സമാധാനപരമായ അന്തരീക്ഷത്തിൽ തുടർന്നു പോന്നു.നാട്ടിൽ സമരങ്ങളില്ല,സർക്കാർ ആഫീസുകളെല്ലാം കൃത്യ സമയത്തു പ്രവർത്തിക്കുന്നു.ഉത്തരേൻ്ടയിൽ നടക്കുന്നതൊന്നുമറിയാതെ കേരളം എന്നത്തേക്കാൾ സമാധാന പൂർണ്ണമായ സാമൂഹ്യ ജീവിതത്തിനു സാക്ഷിയായി.

അദ്ധ്യായം-31
സ്വപ്നത്തിൽ നിന്നൊരു വിവാഹം

ഗംഗാധരൻ്റെ മരണം കഴിഞ്ഞ് ഒരു വർഷമായപ്പൊഴേക്കും നന്ദനെ കുമാരിയും ലക്ഷ്മിയും വിവാഹത്തിന് നിർബ്ബന്ധിക്കാൻ തുടങ്ങി.ഉഷയുടെ വിവാഹം കഴിഞ്ഞിട്ടു മതി തൻ്റെ വിവാഹം എന്നു പറഞ്ഞിരുന്ന നന്ദനെ പറഞ്ഞു മനസ്സിലാക്കാൻ അവർ പാടുപെട്ടു.ഉഷക്ക് പഠനം കഴിഞ്ഞ് ജോലി ലഭിച്ചതിനു ശേഷമാണെങ്കിൽ നല്ല ആലോചനകൾ വരും.അതു വരെ നീ കാത്തിരക്കുന്നതു ശരിയല്ല.വയസ്സ് 29 ആയിരിക്കുന്നു എന്നു ലക്ഷ്മി പറഞ്ഞതോടെ അവൻ സമ്മതം മൂളി.

രണ്ടു മൂന്നു സ്ഥലത്തു പോയി പെണ്ണു കണ്ടു.എന്തെങ്കിലും ഒരു കുറ്റം പറഞ്ഞ് കുമാരിയത് മുടക്കും.കുമാരിയുടെ അഭിപ്രായത്തിനായിരുന്നു നന്ദൻ്റെ വിവാഹകാര്യത്തിൽ മുൻ തൂക്കം..

ഒരു ദിവസം കുമാരിയെ കാണാനായി സുധാകരന്‍ എന്ന ഒരു ബ്രോക്കര്‍ സ്കൂളില്‍ ചെന്നു.ടീച്ചറെ അന്വേഷിച്ചു.ആരോ പറഞ്ഞ് സ്റ്റാഫ് റൂമില്‍ എക്കി ടീച്ചറെ കണ്ടു.അനിയന്‍റെ ഒരു കല്യാണാലോച നക്കായി വന്നതാണെന്ന് അയാള്‍ അറിയിച്ചു.വൈകുന്നേരെ വരെ ക്ളാസുണ്ടെന്നും നാലര വരെ കാത്തിരിക്കാനും കുമാരി നിര്‍ദ്ദേശിച്ചു.അയാള്‍ ടീച്ചറെ കാത്ത് വൈകീട്ടു വരെ നിന്നു.

വൈകീട്ടു വീട്ടില്‍ വന്നപ്പോള്‍ സുധാകരന്‍ പറഞ്ഞു.

ഞാന്‍ നായരമ്പലത്തുള്ളതാണ്.ബ്രോക്കറാണ്.എറണാകുളം ഭാഗത്താണ് കൂടുതലും കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നത്. എന്‍റെ ഒരു സുഹൃത്ത് പറഞ്ഞാണ് ടീച്ചറുടെ അനിയന്‍റെ കാര്യം അറിഞ്ഞ

ത്.സര്‍ക്കാരില്‍ സഹകരണ ഇന്‍സ്പെക്ടര്‍ ആണെന്നും പറഞ്ഞു
അതെ.അവന്‍ ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ ഒരു സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷനിലാണ്ജോലി.അവര്‍ താമസിക്കുന്നത് കുറച്ചു കിഴക്കു വശമാണ്.ഭാഗം വെപ്പില്‍ തറവാട്ടു വീട് അവനാണ്.അമ്മയും രണ്ടു സഹോദരിമാരും അവിടെയാണ്..മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞെങ്കിലും ഡിവോഴ്സായി തറവാട്ടിലാണ്.ഒരു ചെറിയ മകളുമുണ്ട്.എല്ലാവരുടേയും ഭാഗം കഴിഞ്ഞു. എങ്കിലും തല്‍ക്കാലം ഒന്നിച്ചാണ് താമസമെന്നേയുള്ളു. കുമാരി എല്ലാവിവരങ്ങളും സുധാകരനെ ധരിപ്പിച്ചു.

സുധാകരന്‍ പറഞ്ഞു.

എറണാകുളത്ത് കലൂരില്‍ ദേശാഭിമാനി കവലയില്‍ ത്തന്നെയാണ് കുട്ടിയുടെ വീട്.പേര് രമ.ഒരു സഹോദരനും സഹോദരിയുമുണ്ട്.അവരുടെ വിവാഹം കഴിഞ്ഞു.ഈയടുത്തു കഴിഞ്ഞതേയുള്ളൂ.

അച്ഛന്‍ നേരത്തെ മരിച്ചു പോയി.അമ്മ കഴിഞ്ഞ വര്‍ഷവും.അമ്മുമ്മ കൂടെയുണ്ട്.സ്വത്തുക്കളെല്ലാം അച്ഛന്‍ സമ്പാദിച്ചതാണ്.ചുറ്റും ഉള്ള വീടുകളില്‍ ഇളയച്ഛന്മാര്‍ താമസിക്കുന്നു.അവരാണ് എല്ലാക്കാര്യങ്ങളും നോക്കുന്നത്.എല്ലാവരും വൈദ്യന്മാരാണ്.അച്ഛനും ആയുര്ർവേദ മരുന്നുകളുടെ കച്ചവടമായിരുന്നു.ഇപ്പോള്‍ അത് മൂത്ത ഇളയച്ഛന്മാര്‍ നടത്തുന്നു. കുട്ടിയുടേയും സഹോദരങ്ങളുടേയും കുടുംബസ്വത്തും ഭാഗം കഴിഞ്ഞു.കുട്ടിയുടെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റ് ബാങ്കീല്‍ നിക്ഷേപിച്ചിരിക്കുകയാണ്.ഇത്രയുമാണ് പെണ്‍കുട്ടിയുടെ വിവരങ്ങള്‍.സുധാകരന്‍ പറഞ്ഞു നിറുത്തി.

ഏതായാലും അവനുമായി ആലോചിക്കണം.കൂടാതെ ഹസ്ബൻറും അമ്മയുമായും ആലോചിക്കണം. അടുത്തയാഴ്ച്ച സുധാകരന്‍ ഒന്ന് ഇങ്ങോട്ട് ഇറങ്ങൂ.വിവരം പറയാം. കുമാരി പറഞ്ഞു നിറുത്തി.

അതുമതി.ഞാന്‍ എന്നാല്‍ മൂന്നാലുദിവസം കഴിഞ്ഞു വരാം.

സുധാകരന്‍ കുടയുമെടുത്ത് ഇറങ്ങി.അന്നു രാത്രി തന്നെ സോമന്റെ മുമ്പിൽ കുമാരി വിഷയം അവതരിപ്പിച്ചു വിശദമായ ചർച്ചകൾക്ക് ശേഷം പെൺകുട്ടിയെയും ബന്ധുക്കളെയും മറ്റും കണ്ടിട്ട് തീരുമാനിക്കാം എന്ന സോമന്റെ നിർദ്ദേശത്തോട് കുമാരിയും അനുകൂലിച്ചു പറഞ്ഞതുപോലെ തന്നെ അടുത്തയാഴ്ച സുധാകരൻ വന്നു. വരുന്ന ഞായറാഴ്ച ഞങ്ങൾ പെൺകുട്ടിയെ കാണാൻ വരുന്നുണ്ടെന്ന കാര്യം അറിയിക്കാൻ സുധാകരനോട് പറഞ്ഞു. ആദ്യം ഞങ്ങൾ ഒന്നു പോയി കാണട്ടെ അതിനുശേഷം നന്ദനോട് പറഞ്ഞാൽ മതിയെന്ന് കുമാരി സോമനോട് പറഞ്ഞിരുന്നു. പറഞ്ഞപോലെ അടുത്ത ഞായറാഴ്ച കുമാരിയും സോമനും വൈപ്പിൻ ബോട്ട് ജെട്ടിയിലെത്തിയപ്പോൾ സുധാകരൻ കാത്തുനിൽപ്പു ണ്ടായിരുന്നു പെൺകുട്ടിയുടെ വീട്ടിലെത്തി. കലൂർ ദേശാഭിമാനി കവലയ്ക്ക് സമീപം തന്നെയാണ് കുട്ടിയുടെ വീടും എല്ലായിളയച്ചന്മാരും തൊട്ടു തൊട്ടുള്ള വീടുകളിലാണ് താമസിക്കുന്നത്. കുമാരിക്കും സോമനും അവിടെ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എല്ലായിളയച്ചന്മാരും നിരന്നു നിന്നിരുന്നു പരസ്പരം പരിചയപ്പെട്ടു. പെൺകുട്ടിയെ കണ്ടു. കുമാരിക്ക് ഇഷ്ടമായി. സോമൻ അന്നേരം ഒന്നും പറഞ്ഞില്ല കുട്ടിയുടെ അമ്മയുടെ മരണശേഷം അമ്മുമ്മ ഊലമ പെൺകുട്ടിക്ക് കൂട്ടായി വീട്ടിലുണ്ട്. പെൺകുട്ടിയുടെ പേര് രമ എന്നാണെന്ന് അവർ പറഞ്ഞു “എന്താണ് മെയിൻ എടുത്തത്” കുമാരി ചോദിച്ചു. “സംസ്കൃതം”രമ പറഞ്ഞു “ആയുർവേദ വൈദ്യശാലയും ഫാക്ടറിയും നടത്തുന്നതിനാൽ നിയമം മാറിയപ്പോൾ BAM പാസായ ഒരാളുടെ നേതൃത്വത്തിൽ ആയിരിക്കണം നടത്തിപ്പ് എന്നതിനാൽ രമയെ അത് ഉദ്ദേശിച്ചാണ് സംസ്കൃതം എടുപ്പിച്ചത്. അതുകഴിഞ്ഞ് BAM ന് ചേർക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ അമ്മയുടെ മരണശേഷം അവൾക്ക് ഉപരിപഠനത്തിന് താല്പര്യമില്ലാതായി” മറുപടിയായി മൂത്ത ഇളയച്ചൻ ഷാരംഗദരൻ പറഞ്ഞു.
” ഒരു പേപ്പർ കിട്ടാനുമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.
കുറേനേരം കൂടി അവിടെ ചെലവഴിച്ചിട്ട് കുമാരിയും സോമനും വീണ്ടും കാണാം, വിവരം അറിയിക്കാം എന്ന് പറഞ്ഞ് പിരിഞ്ഞു.
വീട്ടിൽ തിരികെ എത്തിയപ്പോൾ കുമാരി സോമനോടായി പറഞ്ഞു
“പെൺകുട്ടി ലേശം തടിച്ചിട്ടാണ് എന്നൊരു കുറവുണ്ട്. അച്ഛനും അമ്മയും ഇല്ലെങ്കിൽ എന്ത് സഹോദരങ്ങളും തടിമാടന്മാരായ ഇളയച്ഛന്മാരും ചുറ്റുവട്ടത്ത് ഉണ്ടല്ലോ. അവർ അച്ഛന്റേയും അമ്മയുടെയും കുറവ് നികത്തിക്കൊള്ളും”
” പക്ഷേ അവന് തടിച്ച പെണ്ണിനെ ഇഷ്ടപ്പെടാൻ സാധ്യതയില്ല”
സോമൻ പറഞ്ഞു
” അതിനും വേണ്ടും തടി ആ പെണ്ണിനില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ ഇനി അവനുവേണ്ടി വേറെ പെണ്ണിനെ കാണാൻ പോകില്ല”
പകുതി തമാശയായും പകുതി കാര്യമായും കുമാരി പറഞ്ഞു
” ഞാൻ ഇങ്ങനെ പറഞ്ഞ കാര്യം നിങ്ങൾ നന്ദനോട് പറയരുത് കേട്ടോ”
അവൾ തുറന്നുപറഞ്ഞു
അടുത്ത ദിവസം വൈകിട്ട് വീട്ടിലേക്ക് പോകും വഴി നന്ദൻ സോമന്റെ വീട്ടിൽ കയറി. പതിവുപോലെ കല വന്നു നന്ദൻറെ അടുത്തിരുന്നു നന്ദന്റെ ബാഗ് പരിശോധിച്ചു ഒന്നും കാണാതായപ്പോൾ അവൾ പരിഭവം പറഞ്ഞു. “സോറി മോളെ നാളെ കൊണ്ടുവരാം” നന്ദൻ പറഞ്ഞു
സാധാരണ കലക്ക് കൊടുക്കുവാൻ എന്തെങ്കിലും സർപ്രൈസ് ഗിഫ്റ്റ് അവൻറെ കയ്യിൽ ഉണ്ടാവും ഇന്ന് അതു മറന്നു അതാണ് കലയുടെ പരിഭവം.
നന്ദൻ അടുക്കളയിലേക്ക് ചെന്നു. കുമാരിയും സോമനും ചേർന്ന് പെൺകുട്ടിയെ കാണാൻ പോയ വിവരവും അവിടത്തെ കാര്യങ്ങളും ഗുണഗണങ്ങളും വർണ്ണിക്കുവാൻ തുടങ്ങിയപ്പോൾ നന്ദൻ പറഞ്ഞു

ഞാനൊന്നു പോയിനോക്കട്ടെ എന്നിട്ടു തീരുമാനിക്കാം

കുമാരിക്ക് നന്ദൻ്റെ പറച്ചിൽ അത്ര ഇഷ്ടപ്പെട്ടില്ലയെങ്കിലും പുറത്തു കാട്ടിയില്ല.ഒരാഴ്ച്ച കഴിഞ്ഞു സുധാകരൻ വന്നു.അയാൾ ചോദിച്ചു.എന്തായി കാര്യങ്ങൾ എന്തു തീരുമാനിച്ചു.

ഈ വരുന്ന ഞായറാഴ്ച്ച നന്ദൻ വന്നു കുട്ടിയെ കാണും. അവിടെ പ്പറഞ്ഞേക്കൂ.

സോമൻ പറഞ്ഞു.സുധാകരൻ്റെ മുഖം പ്രസന്നമായത് നന്ദൻ ശ്രദ്ധിച്ചു.അവനൊന്നു മൂളി.

അടുത്തയാഴ്ച്ച നന്ദനും സുഹൃത്ത് ദേവനും കൂടി കലൂർക്ക് പുറപ്പെട്ടു.വഴിയിൽ നിന്നും സുധാകരനേയും കൂട്ടി.രമയെക്കണ്ടു. അച്ഛനില്ലാത്തതായതിനാൽ ഇളയച്ഛന്മാരെല്ലാവരും ഉണ്ടായിരുന്നു.കൂടാതെ കമ്പനിജോലിക്കാരായ സഹോദരനും അവിടെത്തന്നെ ജോലിക്കാരിയായ ഭാര്യയും ഉണ്ടായിരുന്നു.

ഒന്നും മിണ്ടാതെ നന്ദൻ മടങ്ങി. കൂടെ ദേവനും.ദേവൻ ചോദിച്ചു.

തനിക്കെന്തു തോന്നുന്നു.

തടി.എനിക്കു ചേരില്ലല്ലോ ആശാനേ.നന്ദൻ ഉരിയാടി.

ഞാനതു പറയാനിരിക്കുകയായിരുന്നു. ദേവൻ.

സമയമായില്ല പോലും സമയമായില്ല പോലും കുമാരനാശാൻ്റെ കരുണയിലെ കരികൾ ചൊല്ലി നന്ദൻ.രണ്ടുപേരും ചിരിച്ചു.

മനപ്പൂർവ്വം അന്ന് സോമൻ്റെ വീട്ടിൽ കയറാതെ അന്നവൻ വീട്ടിലേക്കു പോയി.വീട്ടിൽ ചെന്നപ്പോൾ ലക്ഷ്മിയും ഉഷയും മറ്റും വന്ന് അവനോട് പെണ്ണെങ്ങിനെയെന്നു ചോദിച്ചു.

തടി

അവൻ പറഞ്ഞു.നന്ദൻ ആരു ചോദിച്ചാലും തടി തടി എന്നു മാത്രം ഉത്തരം പറഞ്ഞ് കഴിച്ചു കൂട്ടി.പെണ്ണിനെ നന്ദനിഷ്ടപ്പെട്ടില്ലെന്നറിഞ്ഞ കുമാരി ദോഷ്യം സഹിക്കാതെ സോമനോടു പറഞ്ഞു

അവൻ ഇനി ഏതു ഭൂലോക സുന്ദരിക്കായികാത്തിരിക്കുകയാണ്.ഇതു കുറെ അഹങ്കാരമാ ണ്.അതിനുംമാത്രം വണ്ണമൊന്നും ആ കുട്ടിക്കില്ല.അവനു വേണ്ടി വേറൊരു പെണ്ണിനെക്കാണാൻ പോകാൻ എന്നെ വിളിച്ചേക്കരുത്.

സോമൻ ഒന്നും മിണ്ടിയില്ല.അതല്ലെങ്കിലും അങ്ങിനെയാണ്. കുമാരിക്കു ദ്യേഷ്യം കയറിയാൽ പിന്നെ സോമന് മിണ്ടാട്ടമുണ്ടാവില്ല.

ദിവസങ്ങൾ കടന്നുപോയി.സുധാകരൻ വന്നു വിവരങ്ങൾ തിരക്കിയപ്പോൾ സോമൻ പറഞ്ഞു.

അവൻ പെണ്ണിനു തടികൂടപതലാണെന്നും പറഞ്ഞ് ഒഴിഞ്ഞു മാറി നടക്കുകയാണ്.ഞങ്ങളെന്തു ചെയ്യാൻ പെണ്ണു കെട്ടേണ്ടത് അവനല്ലേ.

ആ കുട്ടിക്ക് തടികൂടിയതല്ല പ്രശ്നം സാറിനു തടി കുറവായതാണ്.അതും പറഞ്ഞുകൊണ്ട് ബ്രോക്കർ സുധാകരൻ തീരുമാനമാകാതെ തിരികെ പോയി.

അന്നു രാത്രി നന്ദൻ ഒരു അസാധാരണ സ്വപ്നം കണ്ടു.ജന്മനാ ചെവിക്ക് അൽപ്പം കേൾവിക്കുറവുള്ള ചന്തു അവൻ്റെ സ്വപ്നത്തിൽ വന്ന് അവനോട് കെഞ്ചി.

നന്ദാ അവൾ നല്ലവളാണ് പാവമാണ്.നന്ദനും പാവമാണ്.നിങ്ങൾ തമ്മിലാണ് ചേർച്ച.ശരീരത്തിൻ്റെ അല്ല മനസ്സുകൾ തമ്മിൽ.അവളെ കൈവിടരുത്.ഞങ്ങൾക്ക് അച്ഛനില്ല,അച്ഛൻ അവൾക്ക് രണ്ടു വയ സ്സുള്ളപ്പോൾ മരിച്ചു.അമ്മയും കഴിഞ്ഞ വർഷം മരിച്ചു.

അതു പറഞ്ഞ് ചന്തും നന്ദനെ അതി ദയനീയമായി ഒന്നു നോക്കി.ആ കണ്ണകൾ ദയനീയത നന്ദൻ കണ്ടു.ഉറക്കമുണർന്ന നന്ദൻ ക്ളോക്കിൽ പാരവശ്യത്തോടെ നോക്കി.രണ്ടു മണി കഴിഞ്ഞതേയുള്ളൂ. എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചു അവന് ദാഹം മാറിയില്ല വീണ്ടും ഒരു ഗ്ലാസ് വെള്ളം കൂടി അവൻ കുടിച്ചു. പിന്നീട് കിടന്നിട്ട് അവന് ഉറക്കം വന്നില്ല. ചന്തുവിന്റെ കണ്ണുകൾ അവനെ പിന്തുടരുന്നതായി അവന് തോന്നി. നേരം വെളുക്കുവോളം അവൻ ആലോചനയിലായിരുന്നു. എന്താണ് ഇങ്ങനെ ഒരു സ്വപ്നം? ഉമയിൽ മറ്റൊരു കുറവും താൻ കണ്ടില്ല. അവൾ അല്പം വണ്ണം കൂടിയ പ്രകൃതമാണ്. അത് അവളുടെ കുറ്റമാണോ താൻ വണ്ണം കുറഞ്ഞ പ്രകൃതമായതുകൊണ്ട് തനിക്ക് തോന്നുന്ന അപകർഷതാബോധം അല്ലേ. പക്ഷേ വണ്ണം പോകട്ടെ എന്ന് വയ്ക്കാം അവളുടെ ഡിഗ്രി പരീക്ഷയുടെ പേപ്പർ എഴുതിയെടുക്കുവാൻ കഴിയാത്തതെന്തുകൊണ്ട് ?.അമ്മയുടെ കൂടി മരണമാണോ പരീക്ഷ എഴുതുന്നതിൽ നിന്നും അവളെ പിന്നോട്ട് വലിക്കുന്നത്.ഛേ! അത് തനിക്ക് സാധിക്കാവുന്നതല്ലേ ഉള്ളൂ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ അതെല്ലാം അവൾ മറക്കുകയില്ലേ. പിന്നെ ഉത്സാഹത്തോടെ ഒരു പേപ്പർ എഴുതിയെടുക്കുന്നതിനെന്താണ് പ്രയാസം.

അന്ന് പകലും അടുത്ത രാത്രിയിലും ഇതുതന്നെ അവനെ ചിന്തയിൽ വന്നു കൊണ്ടിരുന്നു . ആ സ്വപ്നം വെറുതെ ഒരു സ്വപ്നം അല്ലായിരുന്നു എന്ന് അവന് തോന്നി. ആരോ തന്നെ കൊണ്ട് തോന്നിപ്പിക്കുന്നു. തൻറെ അച്ഛൻറെ ആത്മാവാണ് അത് എന്നൊരു തോന്നൽ. ഒടുവിൽ അവനൊരു തീരുമാനത്തിലെത്തി. എന്തും വരട്ടെ തനിക്ക് ഭാര്യ ഉമ തന്നെ. അവൾ അനാഥയല്ല. അവൾക്ക് താൻ ഉണ്ടാവും മരണം വരെ.
അടുത്ത ദിവസം വൈകുന്നേരം സോമന്റെ വീട്ടിലേക്ക് നന്ദൻ ചെന്നു ആഫീസിൽ നിന്നും വരും വഴി. കല്യാണ ആലോചനക്കു ശേഷം നന്ദൻ സോമന്റെ വീട്ടിലേക്ക് പോകുന്നത് തൽക്കാലം നിർത്തിയിരുന്നു. സോമനോ ട് പറയുന്നതിനേക്കാൾ എന്ത് കാര്യവും നന്ദൻ പറയുന്നത് കുമാരിയോടാണ് .അമ്മയുടെ സ്ഥാനത്താണ് അവൻ കുമാരിയെ കാണുന്നത്. നന്ദൻ തൻറെ തീരുമാനം കുമാരിയെ അറിയിച്ചു. അവൾക്ക് അതിയായ സന്തോഷമായി. അവൾ ചോദിച്ചു
“നന്ദാ സ്വന്തം ഇഷ്ടത്തിൽ തന്നെ ആണോ ഈ പറയുന്നത് .ഞങ്ങളുടെ നിർബന്ധപ്രകാരമാണോ നീ ഈ തീരുമാനമെടുത്തത് . ആ കുട്ടിയെ ഇഷ്ടമില്ലാതെ സ്വീകരിച്ചു അവളെ കണ്ണീര് കുടിപ്പിക്കുമോ നീ.
“ഹേ ഞാൻ അങ്ങനെയുള്ള ഒരു സ്വഭാവത്തോട് കൂടിയുള്ള ആളാണെന്ന് ചേച്ചിക്ക് ഇതുവരെ തോന്നിയിട്ടുണ്ടോ ഇല്ലല്ലോ എങ്കിൽ വാക്കുകൾ നൂറു ശതമാനം വിശ്വസിക്കാം. ഞാൻ അവൾക്ക് ഒരു നല്ല ജീവിതം നൽകും.”
കുമാരി കൈനീട്ടി
“എൻറെ കയ്യിൽ ഇടിച്ച് നീ സത്യം ചെയ്യ്” അവൻ അതുപോലെ ചെയ്തു
അങ്ങനെ സ്വപ്നത്തോടെ യു ടേൺ അടിച്ച ഒരു വിവാഹത്തിന് തുടക്കം ആയതായി നന്ദ ന്തോ ന്നി

ഏതാണ്ട് ഇതേ മട്ടിൽ ആയിരുന്ന കലൂരിൽ പെൺകുട്ടിയുടെ വീട്ടിലെ കാര്യവും. ഇളയച്ചന്മാർക്കും ഇളയമ്മമാർക്കും അവരുടെ മക്കൾക്കും എല്ലാം നന്ദനെ ഇഷ്ടമായി. പക്ഷേ ഉമ്യ്ക്ക് തനിക്ക് വണ്ണം കൂടുതലുള്ളതിനാൽ മെലിഞ്ഞ ശരീര പ്രകൃതിയുള്ള നന്ദൻ തനിക്കു ചേരുമോ എന്ന് സംശയം. പക്ഷേ നന്ദൻറെ ഉദ്യോഗവും വിദ്യാഭ്യാസവും കുടുംബസമ്പത്തും എല്ലാം മറ്റുള്ളവർക്ക് എന്നപോലെ അവൾക്കും വളരെ ഇഷ്ടമായി. അനിയത്തിമാർ നന്ദനെ സ്വീകരിക്കാൻ അവളെ നിർബന്ധിച്ചു. വളരെ ആലോചനകൾക്കു ശേഷം അവളും സമ്മതം മൂളി. ചന്തു എന്ന് വിളിക്കുന്ന സഹോദരന് മറ്റൊരു വിഷമമായിരുന്നു തോന്നിയത്. നന്ദൻറെ സഹോദരിയും മകളും ഒന്നിച്ച് നന്ദന്റെ വീട്ടിലുണ്ട്. വിവാഹമോചനം കഴിഞ്ഞ സ്ത്രീ കുടുംബത്തിന് ഒരു ബാധ്യത ആയിരിക്കുമെന്ന് അയാൾ പറഞ്ഞു. അതൊന്നും പക്ഷേ ഇളയച്ഛന്മാർ കണക്കിലെടുത്തില്ല. ചന്തു പ്രേമവിവാഹം നടത്തിയ ആളാണ്. അതുകൊണ്ട് മൂത്ത ഇളയച്ഛൻ ശാരംഗദരൻ പറഞ്ഞു

“നീയൊരു പെണ്ണിനെ ഇവിടെ കൊണ്ടുവന്ന് നിർത്തിയിട്ടുണ്ടല്ലോ? അവരുടെ വീട്ടുകാരുടെ സംസ്കാരവും പെരുമാറ്റവും നോക്കിയാണോ നീ കല്യാണം കഴിച്ചത്? അതുകൊണ്ട് ഞങ്ങൾ വളരെ അന്വേഷിച്ച് വളരെ തൃപ്തിയായ കാര്യമായതുകൊണ്ടാണ് ഈ ബന്ധം മതി എന്ന് തീരുമാനിച്ചത് .നീ ഇതിൽ ഇടപെടേണ്ട.”

ചന്തു പിന്നെ ഒന്നും പറഞ്ഞില്ല ഉമയുടെ ചേച്ചി സുമക്കും ഭർത്താവ് ലോഹിക്കും പ്രത്യേകം അഭിപ്രായങ്ങൾ ഒന്നുമില്ലായിരുന്നു കാരണം അവരുടേതും ഒരു പ്രേമ വിവാഹമായിരുന്നു. തങ്ങളുടെ സ്റ്റാറ്റസിന് ചേർന്നതല്ല രണ്ടു ബന്ധവും എന്ന് ഇളയച്ചന്മാർ ഉറച്ചു വിശ്വസിച്ചിരുന്നു.

അതേസമയം ഈ ബന്ധത്തിന് താല്പര്യമില്ലെന്ന് വെട്ടി തുറന്നു പറഞ്ഞ തോടെ ബ്രോക്കറെ മഷി ഇട്ടു നോക്കിയിട്ട് കാണാതായി. കുമാരിയാവട്ടെ അയാളെ ആളെ പറഞ്ഞയച്ചു വരുത്തി. അയാൾ വന്നു. അയാളോടെ വിവരങ്ങളെല്ലാം പറഞ്ഞു .

അവരെ വിവരങ്ങൾ എല്ലാം അറിയിക്കുകയും ബാക്കി കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചറിഞ്ഞും വരുവാൻ അയാളെ ചട്ടം കെട്ടി.

അയാൾ പോയി മടങ്ങി വന്നു മുന്നോട്ടുപോകുന്ന കാര്യം ആരംഭിച്ചോളൂ എന്നാണ് അവർ പറഞ്ഞിട്ടുള്ളത് എന്ന് അറിയിച്ചു അതോടെ പിന്നെ തിടുക്കത്തിൽ നിശ്ചയങ്ങളെല്ലാം അതുപോലെ നടന്നു. ആലുവ അദ്വൈതാശ്രമത്തിൽ വച്ച് വിവാഹം വരുന്ന ജനുവരി 15ന് നടത്താൻ നല്ല സമയവും കുറിപ്പിച്ചു.

നന്ദൻ ഓഫീസിലേക്ക് പോയ സമയം സോമൻ അമ്മയെ വന്നു കണ്ടു വിവരങ്ങളെല്ലാം അമ്മയെ ധരിപ്പിച്ചു. അമ്മ കുട്ടിയെ പോയി കാണുന്നില്ലേഎന്നവൻ ചോദിച്ചു നിങ്ങളൊക്കെ കണ്ടതല്ലേ പിന്നെ നിശ്ചയവും തീയതിയും നിശ്ചയിച്ചു. ഇനി ഞാൻ പോയി കണ്ടിട്ട് എന്ത് കാര്യം അമ്മയ്ക്ക് എന്തോ നന്ദൻറെ വിവാഹ കാര്യത്തിൽ പരിഭവം ഉണ്ടെന്ന് സോമൻ കരുതി. അവനിഷ്ടപ്പെടാത്ത വിവാഹം ആണെന്നും ഞാനും കുമാരിയും. ചേർന്ന് നിർബ്ബന്ധിച്ചു നടത്തുന്നതാണെന്ന് അമ്മ കരുതി കാണും.ആ പ്രയാസത്തിൽ സോമൻ മടങ്ങിപ്പോയി.
ഓഫീസിൽ നിന്നും വരുന്ന വഴി എന്നും ചേട്ടനെയും കുമാരിയെയും കുട്ടികളെയും കണ്ടിട്ടേ എന്നും നന്ദൻ വീട്ടിൽ എത്താറുള്ളു.
നന്ദനെ കണ്ടപ്പോൾ സോമൻ പറഞ്ഞു. “അമ്മയുടെ തെറ്റിദ്ധാരണ നീ തന്നെ തീർക്കണം.”
നന്ദൻ പറഞ്ഞു
“അമ്മയെ പറഞ്ഞു മനസ്സിലാക്കിച്ചു കൊള്ളാം ഞാൻ. എന്നെ നിങ്ങൾ നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ സമ്മതിച്ചത് എന്ന് അമ്മ ഇനി പറയില്ല”
നന്ദൻ ലക്ഷ്മിയോട് വിവരങ്ങളെല്ലാം പറഞ്ഞു. ലക്ഷ്മി അതെല്ലാം വിശ്വസിക്കുന്നതുപോലെ നന്ദനു തോന്നി.
വിവാഹനിശ്ചയവും മറ്റു നേരത്തെ കുമാരിയും സ്തം
തീരുമാനിച്ചതുപോലെ തന്നെ നടന്നു
ആശ്രമത്തിൽ വെച്ച്വ് വിവാഹം നിശ്ചയിച്ചു അന്ന് അതേ സ്ഥലത്ത് വെച്ച് ഒരുപാട് വിവാഹങ്ങൾ ഉണ്ടെന്നത് പ്രശ്നമായി സദ്യ രണ്ടു കൂട്ടർക്കു മാത്രമേ സാധിക്കുകയുള്ളൂ നന്ദൻറെ ഒരു സുഹൃത്തിൻറെ അടക്കം ഇരുപതോളം വിവാഹങ്ങൾ അന്നവിടെയുണ്ട് പക്ഷേ ഉമയുടെ ഇളയച്ഛന്മാരുടെ സ്വാധീനത്തിൽ സദ്യ അവിടെ തന്നെ സാധിച്ചു.

അങ്ങനെ വിവാഹത്തലേന്ന് വന്നുചേർന്നു. ഉച്ചകഴിഞ്ഞപ്പോൾ ബോറടിക്കുന്നു എന്നും പറഞ്ഞു നന്ദൻ പുറത്തേക്ക് ഇറങ്ങി.

നടന്നു നടന്നു സിനിമ തിയേറ്ററിനടുത്ത് ചെന്നപ്പോൾ കമലഹാസൻ അഭിനയിച്ച രാസലീല എന്ന പടം കളിക്കുന്നു. അവൻ അതിനു കയറി. വൈകിട്ട് വീട്ടിൽ വന്നപ്പോൾ ലക്ഷ്മി ചോദിച്ചു

നീ എവിടെ പോയി കല്യാണത്തിന്റെ തലേദിവസം പലരും വരും അവർ അന്വേഷിക്കുമ്പോൾ നിന്നെ കാണാനില്ല എന്ന് ഞാൻ പറയണോ”

രണ്ടർത്ഥം വെ ച്ചാണ് അമ്മ പറയുന്നത് എന്നുതന്നെ അവന് തോന്നി

നല്ലൊരു പ്രണയസംബന്ധിയായ കഥയുള്ള സിനിമയാണമ്മേ. കല്യാണം കഴിക്കാൻ പോകുന്നവർ കാണ്ടിരിക്കേണ്ടതാണ്” അവൻ കളിയായി തന്നെ അമ്മയ്ക്ക് ചെറിയ തിരിച്ചടി കൊടുത്തു

സന്ധ്യ യോടെ ദൂരെയുള്ള ബന്ധുക്കൾ എല്ലാം വരുവാൻ തുടങ്ങി

സോമനും കുമാരിയും ലവിഷയും ചേർന്ന് അവരെ സ്വീകരിച്ചു. രാത്രി ചെറിയ സദ്യയും കഴിഞ്ഞു ഉറങ്ങാനുള്ള സൗകര്യങ്ങളും അവർ തന്നെ ഏർപ്പാടാക്കി. അത് രണ്ടു വീടുകളിലും ആയി ചെയ്തുകൊടുത്തു. രാവിലെ അഞ്ചോ ആറോ കാറുകളിലായി ചെറുക്കൻ വീട്ടുകാർ ആലുവയിൽ വിവാഹ സ്ഥലത്തെത്തി.

അവിടെ പല കല്യാണങ്ങളിലായി ഒരു തൃശ്ശൂർ പൂരത്തിന്റെ ആളുകൾ ഉണ്ടായിരുന്നു. പതിനേഴാമതായിട്ടായിരുന്നു ഉമയുടെയും നന്ദന്റെയും വിവാഹം. അന്നുതന്നെ നന്ദന്റെ ഒരു സുഹൃത്തിന്റെ കൂടി വിവാഹം ഉള്ളതിനാൽ നന്ദനും സുഹൃത്തുക്കളും പെരിയാറിന്റെ തീരത്ത് മതിലിൽ മുകളിൽ സ്വറ പറഞ്ഞിരുന്നു.

ഇതിനിടയിൽ നന്ദന്റെയും ഉമയുടേയും പേര് താലികെട്ടിനായി വിളിച്ചു. വധു താലവുമായി ഇറങ്ങിവന്നുവെങ്കിലും നന്ദനെ കാണാനില്ലായിരുന്നു. അവൻ ഇതൊന്നും അറിയാതെ അപ്പോഴും പെരിയാറിന്റെ തീരത്ത് സുഹൃത്തുക്കൾ ആയി സമയം ചില വിടുകയായിരുന്നു. ആരോ പറഞ്ഞു നന്ദൻ കൂട്ടുകാരുമൊത്ത് ആശ്രമത്തിന്റെ മതിലിൽ ഇരിപ്പുണ്ട്.

ഇത് കേട്ടു വിവിധ വിവാഹത്തിൽ വന്നിട്ടുള്ളവരെല്ലാം കൂട്ടച്ചിരിയായി. ഒടുവിൽ ആരോ പറഞ്ഞു അറിഞ്ഞ് കതിർ മണ്ഡപത്തിൽ അവൻ ഓടി എത്തി പുഞ്ചിരിച്ചുകൊണ്ട് ആണെങ്കിലും. താലികെട്ട് ഒരു മിനിറ്റ് കൊണ്ട് കഴിഞ്ഞു കാരണവൻമാരും മറ്റും ചേർന്നു ഫോട്ടോ എടുപ്പു കഴിഞ്ഞു സദ്യക്കു വേണ്ടി കാത്തു നിന്നു.

അപ്പോഴാണ് ചന്തുവിന്റെ ഭാര്യ രാധ യെയും സുമ എന്ന ചേച്ചിയേയും നന്ദൻ പരിചയ പ്പെടുന്നത് സുമ ടീച്ചറാണ്. രാധക്ക് കമ്പനിയിൽജോലി.

നന്ദൻ്റെ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരിൽ അത്യാവശ്യം വേണ്ട വരും സൊസൈറ്റിയിലെ പാർട്ടി നേതാക്കന്മാരും സദ്യ കഴിഞ്ഞു നന്ദനും ഉമക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് മടങ്ങി. നന്ദനും വിവാഹ പാർട്ടിയും ചെറായിയിലേക്ക് മടങ്ങി ലക്ഷ്മി ഉമയുടെ കാലുകൾ കഴികിച്ചു വിളക്കെടുത്ത് വലതുകാൽ വച്ച് തറവാട്ടിലേക്ക് പ്രവേശിപ്പിച്ചു. വധൂവരന്മാർക്ക് പാലും കൊടുത്തു വൈകിട്ട് റിസപ്ഷൻ കഴിഞ്ഞു കലൂരിൽ നിന്നും വിരുന്നുകൂട്ടി കൊണ്ടുവരുവാൻ വന്നിരുന്നവരുടെ ഒപ്പം നന്ദനും ഉമയും പോയി.

ബന്ധുക്കളും അവരുടെ മക്കളും അടുത്തടുത്ത് താമസിക്കുന്നവരായിരുന്നു.ഇളയച്ഛ ന്മാരും ഇളയമ്മമാരും മറ്റും അപ്പോൾ തന്നെ പോയി. നന്ദനുമായി കുശലം പറഞ്ഞിരുന്നിട്ടാണ് എല്ലാവരും പോയത്. അത്താഴത്തിന് ശേഷം അമ്മൂമ്മയും തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ശാരംഗധരൻ്റെ വീച്ചിലേക്ക് അമ്മുമ്മയും പോയി. കഴിഞ്ഞ ദിവസം വരെ അമ്മൂമ്മ കൂട്ടായി വീട്ടിൽ ഉണ്ടായിരുന്നു.

അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ സുമ പറഞ്ഞു നിങ്ങളുടെ വിവാഹം ഇളയച്ചന്മാർ ഇഷ്ടപ്പെട്ടു അവരുടെതായി നടത്തിയതാണ്. എൻറെയും ഓപ്പയുടെയും വിവാഹങ്ങ തന്നിഷ്ടപ്രകാരം കഴിച്ചതും അവരുടെ സ്റ്റാറ്റസിന് ചേരാത്ത ബന്ധുക്കളുമാണെന്നും പറഞ്ഞാണ് വിവാഹത്തെ എതിർത്തത്. എന്നുവച്ച് ഞങ്ങൾക്ക് നിങ്ങളുടെ വിവാഹം ഇഷ്ടമായില്ല എന്നൊന്നും അർത്ഥമില്ല. ഉമക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധമാണെന്നൊക്കെ ഞങ്ങൾക്ക് അറിയാം.

നന്ദൻ ഒന്നും പറയാതെ ചിരിച്ചതേയുള്ളൂ

ആഹാരം കഴിഞ്ഞു കുറച്ചു കഴിഞ്ഞു നന്ദനു കിടക്കാനുള്ള മുറിയിൽ ചന്തു കാണിച്ചുകൊടുത്തു ഉടുക്കുവാനുള്ള ഒരു ലുങ്കിയും കൊടുത്തു. നന്ദൻ പെട്ടിയിൽ എല്ലാം കരുതിയിരുന്നു. എങ്കിലും ചടങ്ങിനായി അത് വാങ്ങി കയ്യിൽ വച്ചു.

അല്പം കഴിഞ്ഞു ഉമ കിടക്കുന്നതിനായി മുറിയിൽ വന്നു

നന്ദൻ ചോദിച്ചു

എന്താ കയ്യിൽ പാലൊന്നും കാണാതെ ആ പതിവൊന്നുമില്ലേ

ചേച്ചിയും ഒന്നും പറഞ്ഞില്ലല്ലോ ഞാൻ ചെന്ന് എടുത്തു കൊണ്ടുവരാം

വിഷമത്തോടെ ഉമ പറഞ്ഞു

വേണ്ട ഞാൻ വെറുതെ ചോദിച്ചതാ പഴയ ആളുകൾ വീട്ടിലുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ നിർബന്ധിക്കും ഇവിടെ എല്ലാവരും പുതിയ തലമുറക്കാരല്ലേ

വലിയ മുറിയിൽ ചെറിയ കട്ടിൽ കഷ്ടിച്ചു രണ്ടു പേർക്കു കിടക്കാം

കട്ടിൽ കണ്ടു നന്ദൻ ഉമയെ കളിയാക്കി

ഇതെന്താ ഭാര്യ ഭർത്താക്കന്മാർക്ക് രണ്ടുപേർക്കും കൂടെ ഒരാളുടെ സ്ഥലം മതിയെന്ന് കരുതിയിട്ടാണോ ഇത്ര ചെറിയ കട്ടിൽ.

നാണിച്ചു പോയി ഉമ

ഞാൻ മിക്കപ്പോഴും തമാശ പറയുന്ന ആളാണ് ഒരാളോട് വഴക്കടിക്കുന്നത് പോലും തമാശയിലൂടെ ആണെന്ന് ഔദ്യോഗിക രംഗത്തെ സുഹൃത്തുക്കൾ പറയാറുണ്ട് അതുകൊണ്ട് ഇതൊന്നും കാര്യമാക്കേണ്ട. നന്ദൻ പറഞ്ഞു

ഉമ ചോദിച്ചു

ലൈറ്റ് അണച്ചേക്കട്ടെ

ആയിക്കോട്ടെ പുറത്ത് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ഉണ്ടല്ലോ അതെങ്ങനെയാണ് അണക്കുന്നത്. നന്ദൻ വീണ്ടും പറഞ്ഞു

ഇത്രയുമായപ്പോൾ ഉമക്കു മനസ്സിലായി മിണ്ടാതിരിക്കുന്നതാണ് ഉചിതം

രണ്ടുപേരും കിടന്നു

നന്ദൻ പറഞ്ഞു. വിവാഹത്തിന് മുമ്പ് ഞാൻ ഒരു നിബന്ധന ചേട്ടനോട് പറഞ്ഞയ ച്ചിരുന്നു

എന്താ

ഭയത്തോടെ ഉമ ചോദിച്ചു.

ഇംഗ്ലീഷ് എഴുതി എടുക്കണമെന്ന് ഡിഗ്രി പാസാകേണ്ടേ

അത് ചേട്ടൻ പറഞ്ഞിരുന്നു ശ്രമിക്കാം എന്ന് ഞാനും പറഞ്ഞു

ശ്രമിച്ചാൽ പോരാ പാസാകണം അല്ലെങ്കിൽ എൻറെ തനിനിറം താൻ കാണും

പരീക്ഷയ്ക്ക് പണം അടച്ചു കഴിഞ്ഞു

ഇനി കാര്യം ഞാൻ നോക്കിക്കൊള്ളാം

രണ്ടുപേരും സ്വന്തം ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവെച്ചു. ഉമക്ക് കൂടുതലും ദുഃഖത്തിന്റെ കഥകളെ പറയാനുണ്ടായിരുന്നുള്ളൂ എന്നവൻ മനസ്സിൽ വിചാരിച്ചു.തനിക്കു മറിച്ചും.

ഞാൻ ചേട്ടൻ എന്നു വി ളിച്ചോട്ടെ

ഉമ ചോദിച്ചു

വേണ്ട മോളെ എനിക്ക് അത് ഇഷ്ടമല്ല ലവിഷ വിളിക്കുന്നത് പോലെ തോന്നും പേരു വിളിച്ചില്ലെങ്കിലും കുഴപ്പമില്ല എടാ പോടാ എന്നൊന്നും വിളിക്കാതിരുന്നാൽ മതി

നന്ദൻ പറഞ്ഞു തീർത്തു. പ്രേമപൂർവ്വം അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. പിന്നീട് നേരം വെളുക്കുന്നത് വരെ അവർ പരസ്പരം മനസ്സിലാക്കുകയായിരുന്നു പരസ്പരം അലിഞ്ഞു ചേർന്നുകൊണ്ട്.

ഉമ രാവിലെ എഴുന്നേറ്റ് കുളിക്കുവാൻ തയ്യാറായി പോകുമ്പോഴും നന്ദൻ ഉണർന്നു കിടക്കുകയായിരുന്നു. അവൻ അവളുടെ കരംഗ്രഹിച്ച് അല്പസമയം കിടന്നു. ഉമ അവന് നിന്ന് കൊടുത്തു. കുറച്ചു കഴിഞ്ഞു പറഞ്ഞു

ചെല്ലട്ടെ അല്ലെങ്കിൽ ചേച്ചി ഒക്കെ എന്തു വിചാരിക്കും

അവൾ അത് പറഞ്ഞുകൊണ്ട് അവൻറെ കൈ മനസ്സില്ല മനസ്സോടെ വിടുവിച്ച് സാരി ശരിയാക്കി രണ്ടാമതും ഉടുത്തു. അവൾ സാരി ഉടുക്കുന്നതും നോക്കി അവൻ കിടന്നു കാണാൻ നല്ല രസം തോന്നി. അതിനും ഒരു കലയുണ്ട്. ചെറിയ ചെറിയ ഞൊറിവുകൾ ആക്കി വയറിനു താഴെ കുത്തുന്നത് കാണുന്നത് രസകരമായി തോന്നി. അവൻ അത് പറയുകയും ചെയ്തു. ചെറിയ ഒരു ചിരിയുമായി അവൾ മുറിക്ക് പുറത്തേക്ക് പോയി.

രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ടുതന്നെ നന്ദൻ തൻറെ പ്രിയതമയെ മനസ്സിലാക്കി കഴിഞ്ഞു. പാവം. എങ്കിലും തൻറെ അഭിരുചികളുമായി ഒത്തുപോകാൻ കഴിയാത്ത വ്യക്തിത്വം. വളർന്ന സാഹചര്യങ്ങളാണ് ഒരാളെ നിയന്ത്രിക്കുന്നത്. തനിക്ക് താൽപ്പ ര്യമുള്ള വിഷയങ്ങളിൽ വേണ്ട അറിവൊന്നും അവൾക്കില്ല. അതിനി പഠിപ്പിച്ചു എടുക്കുക ആയാസകരം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക തന്നെ ഒരുപക്ഷേ തന്റെ കാര്യത്തിൽ അവൾക്കും അങ്ങനെയൊക്കെ ആയിരിക്കാം. പക്ഷേ അങ്ങനെ വലിയ ആഗ്രഹങ്ങളും അമിതമായ പ്രതീക്ഷകളോ ഇല്ല എന്ന് മനസ്സിലായി. താൻ എപ്പോഴും ആഹ്ലാദ കരമായ മനസ്സുമായി ഇരിക്കുവാൻ ഇഷ്ടപ്പെടുന്നു പക്ഷേ അവളുടെ മുഖത്ത് എപ്പോഴും വിഷാദഛായ. പഴയ ജീവിതത്തിൻറെ പ്രതിഫലനം മുഖത്തുനിന്ന് മാറാൻ ഇനിയും സമയമെടുക്കും എന്നവൻ മനസ്സിലാക്കി
32. ആൾക്കൂട്ടമായി ഒരു മധുവിധു യാത്ര

ആദ്യ വിരുന്നു കഴിഞ്ഞു വീട്ടിൽ വന്നു പുതിയ വധുവിനെ കാണാൻ ബന്ധുക്കൾ പലരും വന്നുകൊണ്ടിരുന്നു. ബന്ധുക്കൾ ഒക്കെ കുമാരിയുടെ പെരുമാറ്റം വെച്ചാണ് പുതിയ ആളെയും വീക്ഷിച്ചത്.എന്നാൽ ഉമക്കാണെങ്കിൽ ഒരു വാചാലതയും ഇല്ല.. അത്യാവശ്യത്തിന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള ഉത്തരം മാത്രം പറയുന്ന സ്വഭാവമേ ഉള്ളൂ. അടുക്കളയിൽ നിന്നും ബെഡ്റൂമിലേക്ക് പോകുന്നതിനിടയിൽ വിസിസ്റ്റേഴ്സ് റൂമിൽ ബന്ധുക്കളാരെങ്കിലും ഇരിക്കുന്നുണ്ടെങ്കിൽ പോലും അവരെ മൈൻഡ് ചെയ്യാതെ അവൾ കടന്നു പോകും. പണത്തിന്റെ അഹങ്കാരമാണെന്ന് തെറ്റിദ്ധരിച്ചാൽ അതിന് ബന്ധുക്കളെ കുറ്റം പറയാൻ കഴിയില്ല. നന്ദൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം നന്ദൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്നും പതിവുപോലെയുള്ള സംസാരത്തിനിടയിൽ പറഞ്ഞു

നമ്മുടെ ബന്ധുക്കളും അടുപ്പക്കാരും തന്നെ കാണാൻ വരുമ്പോൾ അവരെ ശ്രദ്ധിക്കാതെ കടന്നു പോയാൽ അഹങ്കാരി ആണെന്ന് അവർക്ക് തോന്നും . എനിക്ക് മാത്രമല്ലേ അതല്ല എന്നറിയാൻ കഴിയൂ

ഞാൻ എന്ത് ചെയ്യാനാണ് ഞാൻ അച്ഛനും അമ്മയും ഇല്ലാത്ത ഒരു പെണ്ണല്ലേ ആരും എനിക്കൊന്നും പറഞ്ഞു തന്നിട്ടില്ല ഏട്ടൻ തന്നെ എനിക്ക് പറഞ്ഞു തരുമോ.

അവൾ പറയുകയും അവളുടെ മുഖം കരച്ചിലിൽ കരച്ചിലിന്റെ വക്കത്ത് എത്തുകയും ചെയ്തു. കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു

ഇങ്ങോട്ട് അടുത്തു വാ അത്യാവശ്യം വേണ്ടത് ഞാൻ പറഞ്ഞുതരാം.

ഛേ. എന്താ ഇത്. അവൾ കുതറിമാറി.

പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞത് കൂടി തിരിച്ചെടുത്തിരിക്കുന്നു ലഭിച്ചയുടെ ഏട്ടൻ എന്ന് എന്നെ വിളിച്ചത് അത്ര ശരിയായി തോന്നുന്നില്ല തന്റെ ഇഷ്ടംപോലെ ഏട്ടനെന്നു തന്നെ വിളിച്ചോളൂ

ഉമക്ക് സന്തോഷമായി

എന്നാൽ നന്ദേട്ടൻ എന്നായാലോ

എന്തായാലും കുഴപ്പമില്ല. അവൾ ചോദിച്ചു

എങ്കിൽ ഡബിൾ ഓക്കെ

നന്ദൻ പറഞ്ഞു

മറ്റുള്ളവർ കേൾക്കെ ഞാൻ ആവശ്യത്തിനു മാത്രമേ ചേട്ടൻ എന്നു വിളിക്കൂ.

അതും അവൻ സമ്മതിച്ചു.

എന്തു പറഞ്ഞാലും സമ്മതിച്ചു തന്നോളും. ഉമ പറഞ്ഞു.രണ്ടു പേരും ഉറക്കെ ചിരിച്ചു. ഉമ അവൻ്റെ വായ് പൊത്തി.

ചുറ്റും മുറികളിൽ ആളുകളുണ്ട്. ഉമ പറഞ്ഞു

അവർ ഉറങ്ങിക്കാണും.

അടുത്ത ദിവസം പാടത്തെ പത്മനാഭൻ മാസ്റ്റർ വന്നു.

ഉമയെ കാണാനും മറ്റൊരു കാര്യം പറയുവാനും ആണ് ഞാൻ വന്നത് കുഞ്ഞമ്മേ. മാഷ് ലക്ഷ്മിയോട് പറഞ്ഞു

ഞങ്ങളുടെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഫണ്ട് ഉപയോഗിച്ച് വർഷംതോറും നടത്താറുള്ള ഒരാഴ്ചത്തെ വെക്കേഷൻ ടൂർ ഈ വർഷവും നടത്തുന്നുണ്ട്. ടീച്ചർമാരെ ഉദ്ദേശിച്ചാണ് നടത്തുന്നത്. ടൂറിസ്റ്റ് ബസ്സിലാണ് പോകുന്നത് കുറച്ചുപേർക്ക് സീറ്റ് ഒഴിവുണ്ട് നന്ദനെയും അതിൽ ചേർക്കാം അവരുടെ ആദ്യത്തെ യാത്രയൊക്കെ ആയിക്കൊള്ളട്ടെ

ലക്ഷ്മിക്കും അത് ഇഷ്ടമായി തോന്നി. സ്വകാര്യത കുറവായതിനാൽ നന്ദന് അത്ര താൽപര്യം തോന്നിയില്ല

ആലോചിച്ചു പറഞ്ഞാൽ മതി- മാഷ്

വൈകിട്ട് സോമനും കുമാരിയും സന്ദർശനത്തിന് വന്നപ്പോൾ ഇക്കാര്യം പറഞ്ഞു അവർക്കും താല്പര്യമായി. രണ്ടുപേരും മാത്ര മായി മധുവിധു എന്നൊക്കെ പറയുന്നതിൽ വിഷമം തോന്നിയിരുന്നു.

അങ്ങനെ നന്ദൻ സമ്മതിച്ചു ഒരു മാസം കൂടി കഴിഞ്ഞിട്ടാണ് ടൂർ

അതിനിടയ്ക്ക് പരീക്ഷ എഴുതേണ്ടതുണ്ട് അതിനുവേണ്ടി സ്വകാര്യ നിമിഷങ്ങളിൽ നന്ദൻ ട്യൂഷൻ എടുക്കും. ഇടയ്ക്ക് അവരുടെ പ്രണയം സല്ലാപങ്ങളും നടക്കും. കൂടാതെ പള്ളിപ്പുറത്ത് ഗോപാലൻ ഏർപ്പെടുത്തിയ ഒരു ട്യൂഷൻ ടീച്ചർ ജയശ്രീയുടെ മേൽനോട്ടത്തിൽ ഗോപാലന്റെ വീട്ടിൽ വച്ച് രണ്ടാമതൊരു ട്യൂഷനും കൊടുക്കുന്നുണ്ട്

വിവാഹം സംബന്ധിച്ച 15 ദിവസത്തെ ലീവിന് ശേഷം നന്ദൻ ജോലിയിൽ തിരികെ പ്രവേശിച്ചു കുറേ ദിവസങ്ങൾ ഔദ്യോഗിക തിരക്കുകളുമായി കഴിഞ്ഞു. ഇതിനിടയിൽ ഉമയും നന്ദനും പരസ്പരം മനസ്സിലാക്കുക ആയിരുന്നു

കുറെ ദിവസങ്ങൾക്ക് ശേഷം ഉമയുടെ ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു

ഒരാഴ്ചത്തേക്കുള്ള ടൂർ മറ്റു ടീച്ചർമാരും ഒന്നിച്ചു പുറപ്പെട്ടു ആദ്യത്തെ ദിവസം ഇടുക്കി ഡാം സന്ദർശിച്ചു അന്ന് രാത്രി കുമളിയിൽ തങ്ങി. ടീച്ചർമാർ നന്ദനും പ്രത്യേക സ്വകാര്യ നൽകിയിരുന്നു. എവിടെ ചെന്നാലും ഒരു ഡബിൾ റൂം അവർക്ക് ബുക്ക് ചെയ്തു. രാവിലെ അതിന് പ്രത്യേക റാഗിംഗ് ടീച്ചർമാർ നൽകും. സ്വകാര്യ നിമിഷങ്ങളിൽ ഉമ പരിഭവം പറയും

ഈ വയസ്സൻമാരുടെ കൂടെ പോരേണ്ടിയിരുന്നില്ല നമുക്ക്

ഇതൊക്കെ ഒരു രസമല്ലേ കുറേനാൾ കഴിയുമ്പോൾ നമുക്കും വയസ്സ് ആകും അപ്പോൾ ഓർത്തു ചിരിക്കാൻ ഒരു വഴിയായില്ലേ നന്ദൻ സമാധാനിപ്പിക്കും

അടുത്ത ദിവസം കൊടൈക്കനാലിൽ കാഴ്ച്ച കണ്ടും വൈകിട്ട് മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനവും നടത്തിയും കഴിച്ചു കൂട്ടി.

മീനാക്ഷി ക്ഷേത്രത്തിലെ കൊത്തു പണികളുടെ ചാരുത കണ്ടും നടക്കുന്നതിനിടയിൽ ഉമ ഭയങ്കര ചിരി.നന്ദൻ ഒന്നു ഭയന്നു.ഇവൾക്കിതെന്തു പറ്റി.

നന്ദേട്ടാ ഒന്നു നോക്കിയേ.ആ ദേവൻ്റെ കുടവയറും പിന്നെ ചെറിയ……….അവൾ പെട്ടെന്നു നിര്ത്തിക്കളഞ്ഞു. നോക്കിയപ്പോൾ നന്ദനും ചിരി വന്നു.

താൻ മോശമല്ലല്ലോ. നന്ദനു പഠിച്ചു തുടങ്ങിയല്ലേ

അവൾ സന്തോഷത്തോടെ പറഞ്ഞു.

കൂടെ കിടക്കും കല്ലിനുമുണ്ടാം…………

അപ്പോഴേക്കും ഏതോ ടീച്ചർ അവിടേക്കു വരുന്നതു കണ്ട് അവൾ നിറുത്തി.

ആയിക്കോ,ആയിക്കോ,ഞാൻും ഈ നാളൊക്കെ ക്കഴിഞ്ഞു വന്നതാണേയ്.ഞാൻ പോയേക്കാം.അവർ പോയി.

നാളെ രാവിലെ എനിക്കു റാഗിംഗ് ഉറച്ചു. എന്നു പറഞ്ഞു രണ്ടും കൂടി ചിരിച്ചു.

മധുരയിലെ ഒരു ഹോട്ടലിൽ അന്നു തങ്ങി. പിറ്റേദിവസം ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു രാവിലെ ടിണ്ടിഗൽ എന്ന സ്ഥലത്ത് ബ്രേക്ക്ഫാസ്റ്റിനായി ബസ്സ് നിറുത്തി ആഹാരം കഴിച്ചതിനു ശേഷം സ്ത്രീകൾ ആയ ടീച്ചർമാരും എല്ലാം വാഷ്ബേഴ്സിന് മുന്നിൽ ചെന്നപ്പോൾ കൈ കഴുകാൻ വെള്ളമില്ല ടീച്ചർമാരിൽ ആരോ വെള്ളമില്ല എന്ന് അറിയിച്ചു അതനുസരിച്ച് ഹോട്ടലിലെ പയ്യൻ ഒരു വലിയ ബക്കറ്റിൽ വെള്ളവുമായി വന്നു അന്നേരം പയ്യന് കടന്നുപോകാൻ വഴിയില്ലാതെ ടീച്ചർമാർ നിൽക്കുകയായിരുന്നു പയ്യൻ പറഞ്ഞു

വളി വിടുങ്കോ വളി വിടുങ്കോ.

അതു കേട്ടതോടെ അവിടെനിന്ന ടീച്ചർമാരെല്ലാം വാപൊത്തിക്കൊണ്ട് ചിരിച്ചു ഒന്നും മനസ്സിലാവാതെ പയ്യൻ വെള്ളം നിറച്ചുകൊണ്ട് മടങ്ങിപ്പോയി

ഇത് കണ്ടപ്പോൾ ഇതുതന്നെ നല്ല അവസരം എന്ന് നന്ദനു തോന്നി. പുതുതായി വിവാഹം കഴിച്ചവരെന്ന തോന്നലിൽ ഉമയെ ടീച്ചർമാർ നടത്തിയ റാഗിംഗിന് ഇവർക്കിട്ട് ഒരു പണി കൊടുക്കണം എന്ന് അവനും കരുതി

അപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ടീച്ചർമാരെ നോക്കി നന്ദൻ പറഞ്ഞു

നിങ്ങൾക്ക് മനസ്സിലായില്ലേ വഴി കൊടുക്കാനാണ് ആ പയ്യൻ പറഞ്ഞത് ചില അക്ഷരങ്ങൾ ഒന്നും തമിഴിൽ ഇല്ല പറവൂര് ഭാഷയാണ് തമിഴ് നാട് മുഴുവനും എന്നു കരുതരുത്. ഇനിയും നമുക്ക് ചെന്നൈ യിലൊയൊക്കെ പോകാനുണ്ട് അവിടെ ഇതിലും വലിയ ഭാഷ കേൾക്കേണ്ടിവരും. അത് കേട്ടാൽ നിങ്ങൾക്ക് ബോധക്കേട് വരും നന്ദൻ പറഞ്ഞു

കാര്യം കേട്ടപ്പോൾ അവരുടെ ചിരിയെല്ലാം മാഞ്ഞു അതോടുകൂടി അവരുടെ ചിരി അടങ്ങി മുഖം വക്രിച്ചു. നന്ദനോട് ദേഷ്യം തോന്നി വേഗം കയ്യും മുഖവും കഴുകി സ്ഥലം വിട്ടു.

തിരിച്ചു ബസ്സിൽ വന്നപ്പോൾ ഉമ നന്ദനോട് പറഞ്ഞു .

നന്ദേട്ടൻ അവർക്ക് കൊടുത്ത മറുപടി നന്നായി എന്നെ എത്ര മാത്രം കളിയാക്കിയതാണ് അവർ . അതുകേട്ട് നന്ദൻ മന്ദഹസിച്ചു.

അടുത്തദിവസം ചെന്നൈയിലേക്കുള്ള യാത്രയായിരുന്നു രാത്രി മുഴുവൻ. രാവിലെ ചെന്നൈയിൽ എത്തി അന്നു മുഴുവൻ ചെന്നൈയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് പിറ്റേദിവസം രാവിലെ മടക്കയാത്ര. ഏഴാം ദിവസം രാത്രി പറവൂർ തിരികെ എത്തി അതോടെ ആ മധുരതരമായ മധുവിധു യാത്ര അവസാനിച്ചു

ഇതിനിടയിൽ വീട്ടിൽ സുമ രാധ എന്നിവർ ഗർഭം ധരിച്ചിരുന്നു. പ്രസവത്തിന് വീട്ടിൽ നിന്നും സഹായിക്കാൻ ഉമയും പോയിരുന്നു. ചില ദിവസങ്ങളിൽ നന്ദനും അവിടെ പോയി വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുമായിരുന്നു ഒരു ദിവസം ചെന്നപ്പോഴാണ് ഉമക്ക് ബാക്കി കിട്ടാനുണ്ടായിരുന്ന എഴുതിയ പരീക്ഷ പാസായി എന്ന കാര്യം നന്ദനെ അവൾ അറിയിക്കുന്നത്.. അവന് സന്തോഷമായി

ഒരിക്കലും നടക്കില്ല എന്ന് കരുതിയത് നടന്നിരിക്കുന്നു അത് സാധ്യമാക്കി തന്നത് നന്ദേട്ടനാണ്. ഇവിടെ എല്ലാവർക്കും ചേട്ടനെ കുറിച്ചുള്ള മതിപ്പ് ഒന്നുകൂടി വർദ്ധിച്ചിരിക്കുന്നു. അവൾ നന്ദനെ അറിയിച്ചു. അവൻ മന്ദഹസിക്കുക മാത്രം ചെയ്തു.

സുമയുടെ പ്രസവസംബന്ധമായ സഹായങ്ങളെല്ലാം കഴിഞ്ഞപ്പോൾ ഉമ ചെറായിയിലേക്കു മടങ്ങി. ലക്ഷ്മിയെയും സരസുവിനെയും അടുക്കളയിൽ സഹായത്തിൽ സഹായിക്കുന്നതിന് അവളും കൂടി തുടങ്ങി. സ്വതവേ പാചക കലയിൽ നിപുണയായ അവൾ ലക്ഷ്മിയുടെ പല പ്രത്യേക വിഭവങ്ങളും ഉണ്ടാക്കുന്ന രീതിയും പഠിച്ചെടുത്തു ഇതിനിടെ ലക്ഷ്മിക്ക് സന്ധി വാതം പിടിപെട്ടതോടെ ജോലികളിൽ അധികം ഏർപ്പെടാതെയായി. സരസുവും മകൾ മേഴ്സിയും അടുക്കളയിൽ സഹായിക്കാനായി ഉമക്ക് കൂട്ടുണ്ടാവും.

ബി എഡ് പാസായ ലവിഷക്ക് ജോലി ലഭിക്കുന്നതിന് കുറെ ശ്രമങ്ങൾ സോമനും നന്ദനും ചേർന്ന് നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല താൽക്കാലികമായി ചില ക്രിസ്ത്യൻ മാനേജ്മെൻറ് സ്കൂളുകളിൽ ജോലി ലഭിച്ചെങ്കിലും ശമ്പളം വളരെ കുറവായിരുന്നു പിഎസ്‌സി പരീക്ഷക്ക് എഴുതിയിരുന്നു അവൾ. അത് കാലതാമസം എടുക്കും അതിനാൽ വിവാഹാലോചനകളിൽ ഏർപ്പെടാമെന്ന് സോമനും നന്ദനും ലക്ഷ്മിയും കൂടെ തീരുമാനിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആലോചനകൾക്കാണ് പ്രാധാന്യം കൊടുത്തത് എങ്കിലും ആലോചനകളെല്ലാം ഫലപ്രദമല്ലാതെ പോവുകയാണ് ഉണ്ടായത്.

ഒടുവിൽ ആലപ്പുഴയിൽ നിന്നും ഒരു കാര്യം വന്നു അഡ്വക്കേറ്റ് ആണ് പേര് വിജയൻ മൂന്ന് സഹോദരിമാർക്ക് കൂടി ഒറ്റ സഹോദരൻ അല്പസൽപം രാഷ്ട്രീയമൊക്കെയുണ്ട് മൂത്ത സഹോദരി ഡോക്ടറാണ് ആലുവയിലെ പ്രശസ്ത ആയുർവേദ വൈദ്യ കുടുംബത്തിൽ വിവാഹം കഴിച്ചിരിക്കുന്നു അച്ഛൻ നേരത്തെ മരിച്ചു പോയി അമ്മ ഗവൺമെൻറ് സ്കൂൾ ടീച്ചർ ആയിരുന്നു റിട്ടയർ ചെയ്തിട്ട് ഒന്ന് രണ്ടു വർഷമായി അന്വേഷണത്തിൽ വലിയ സാമ്പത്തിക ചുറ്റുപാടുകൾ ഇല്ലെങ്കിലും മറ്റൊന്നും ശരിയാകാത്ത സാഹചര്യത്തിൽ അത് ഉറപ്പിക്കാം എന്ന് വെച്ചു. താല്പര്യമായിരുന്നു. അങ്ങനെ ആ വിവാഹം നടന്നു അധികം ആർഭാടം ഒന്നും കൂടാതെ തന്നെയായിരുന്നു എന്ന് മാത്രം അധികം താമസിയാതെ ആലപ്പുഴയിലെ ഒരു പ്രശസ്ത ഹൈസ്കൂളിൽ മലയാളം അധ്യാപക തസ്തിക ഒഴിവു വന്നു. 16000 രൂപ കൊടുക്കണം പേരിലുള്ള 25 ഓളം സെന്റുള്ള ഒരു വസ്തു സംഭാവന നൽകി ആ സ്കൂളിൽ അധ്യാപികയായി ജോലി നേടി അതുകഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ എറണാകുളം ജില്ലയിൽ ഞാറക്കൽ ഗവൺമെൻറ് ഹൈസ്കൂളിൽ പിഎസ്‌സി വഴി നിയമനം ലഭിച്ച എങ്കിലും സംഭാവന കൊടുത്ത സംഖ്യ തിരികെ കൊടുക്കുവാൻ മാനേജ്മെൻറ് ഈ വിസമ്മതിച്ചതിനാൽ അത് വേണ്ടെന്നുവച്ചു. കാലം കടന്നുപോയിക്കൊണ്ടിരുന്നു

ഉമ ഗർഭിണിയായി. നന്ദനോട് ഈ വിവരം അറിയിച്ചപ്പോൾ താൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന് സന്തോഷംകൊണ്ട് ഉമയെ എടുത്ത് പൊക്കാൻ ശ്രമിച്ച നന്ദൻ പരാജയപ്പെട്ടു ഉമയുടെ ശരീര വണ്ണം അതിന് അവനെ അനുവദിച്ചില്ല അപ്പോൾ ഉമ ചിരിച്ചുകൊണ്ട് പറഞ്ഞു

എന്നെ എടുത്ത് പൊക്കി വട്ടം കറക്കിയതായി അങ്ങ് സങ്കൽപ്പിച്ചാൽ പോരെ തീർന്നില്ലേ കാര്യം

അവൻ ചിരിയിൽ പങ്കുകൊണ്ടു.

എറണാകുളത്തെ സഹകരണ ആശുപത്രിയിലെ ആശ ഷറഫ് എന്ന പ്രശസ്ത ഗൈനക്കോളജിനെ ആണ് കണ്ടുകൊണ്ടിരിക്കുന്നത് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല ഭക്ഷണക്രമവും ദിനചര്യകളും ഡോക്ടർ അവനും അവൾക്കും പറഞ്ഞു കൊടുത്തു.

ഇതിനിടയ്ക്ക് ഒരു ദിവസം ഉമയുടെ ബന്ധത്തിൽ ഒരു വിവാഹത്തിൽ സംബന്ധിക്കേണ്ടി വന്നു നന്ദന്. അവിടെവെച്ച് എല്ലാവരും ആയി സംസാരിക്കുന്നതിനിടയിൽ ഉമ യുടെ ഇളയച്ചൻ ഗോപിയുടെ അളിയൻ രാജേന്ദ്രനുമായി സംസാരിച്ചു. ഔദ്യോഗിക കാര്യങ്ങളും മറ്റും സംസാരിച്ചകൂട്ടത്തിൽ താൻ ഇപ്പോൾ ജോലിചെയ്യുന്ന കള്ളു സൊസൈറ്റികളുടെ കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ കൺവീനർ തസ്തികയെപ്പറ്റി പറഞ്ഞൂ നന്ദൻ. തൃശൂർ ജില്ലക്കാരായ അദ്ദേഹത്തിന് കള്ളു വ്യവസായത്തിലെ കാര്യങ്ങളെല്ലാം അറിയാം. നന്ദൻ പറഞ്ഞു ഞങ്ങളുടെ, പ്രധാന പ്രശ്നം ഉല്പാദിപ്പിക്കുന്ന കള്ളിനു ചിലവില്ല. ഉൽപ്പാദിപ്പിച്ച കള്ള് അളന്ന് ചെരിച്ചു കളയാൻ വീണ്ടും കൂലി കൊടുക്കണം. വേനൽക്കാലത്തും താലപ്പൊലി, ഭരണി കാലഘട്ടങ്ങളിലും കള്ളിന്റെ ദൌർലഭ്യം. ഇതാണ് ഞങ്ങളുടെ അവസ്ഥ.

അതിനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്. രാജേന്ദ്രൻ പറഞ്ഞു

വൈക്കത്ത് സർക്കാർ ഉടമസ്ഥതയിൽ ഒരു ഡിസ്റ്റിലറി ഉണ്ട് അവിടെ കള്ള് പ്രൂഫ് ലിറ്ററിൻ്രെ അടിസ്ഥാനത്തിൽ ആവശ്യമുണ്ട് കള്ളിൽ നിന്നും കൊക്കോ ബ്രാണ്ടി ഉത്പാദിപ്പിക്കലാണ് അവർ ചെയ്യുക എക്സൈസ് വകുപ്പിന്റെ കീഴിലാണ് അത് പ്രവർത്തിക്കുന്നത്. അവരുമായി ഒന്ന് സംസാരിച്ചു നോക്കൂ. ചരിച്ചു കളയലെങ്കിലും ഒഴിവാക്കാമല്ലോ. അവർ എത്ര കള്ള് വേണമെങ്കിലും എടുത്തുകൊള്ളൂം. രാജേന്ദ്രൻ തുടർന്നു

അത് നല്ല ഒരു ഐഡിയ ആണല്ലോ നന്ദൻ മനസ്സിൽ പറഞ്ഞു

വിവാഹ ചടങ്ങുകൾ മുഴുവൻ തീരുംമുൻപ് രാജേന്ദ്രനോടു നന്ദിയും പറഞ്ഞ് അവൻ വൈക്കത്തേക്ക് തിരിച്ചു. അവിടെ ചെന്ന് അതിൻറെ മാനേജിംഗ് ഡയറക്ടറും മറ്റു അധികാരികളുമായി സംസാരിച്ചു. അവർക്കും സന്തോഷമായി. തൃശ്ശൂർ ജില്ലയിലെ കള്ള് ഗുണമേന്മയിൽ കേരളത്തിൽ ഏറ്റവും മെച്ചമാണ്. പ്രൂഫ് ലിറ്ററിന് 50 പൈസ വെച്ച് തരാമെന്നേറ്റു. മാനേജിങ് കമ്മിറ്റിയായും കെ പി പ്രഭാകരൻ എന്ന സിപിഐ നേതാവിന്റെ നേതൃത്വത്തിലുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയുമായി ആലോചിച്ച് വിവരം പറയാം എന്നു പറഞ്ഞ് നന്ദൻ വൈക്കത്തു നിന്നും മടങ്ങി. അടുത്ത ദിവസം തന്നെ പ്രസിഡൻറ് സിപിഐക്കാരനായ വി കെ രാജനും ആയി ആലോചിച്ചു കൺസൾട്ടേറ്റ് കമ്മിറ്റിയുടെ യോഗം വിളിച്ചു. നന്ദൻ തന്നെ വിഷയം അവതരിപ്പിച്ചു. എല്ലാ അംഗങ്ങളും പദ്ധതി അംഗീകരിച്ചുവെന്ന് മാത്രമല്ല ഈയൊരു പദ്ധതി കണ്ടെത്തിയ നന്ദനെ അവർ മുക്തകണ്ഠം പ്രശംസിച്ചു. അടുത്ത ദിവസം തന്നെ തൃശ്ശൂർ ജില്ലയിലെ നാനു സഹകരണ സംഘങ്ങിളിലെ ഭാരവാഹികളും കൺസൾട്ടേറ്റീവ് കമ്മറ്റിയുടെ അംഗങ്ങളും ചേർന്നു. കരാറിന് പച്ചക്കൊടി കാട്ടി. വൈക്കം ഡിസ്റ്റിലറിയുടെ കമ്മിറ്റിയുമായി കരാർ ഒത്തു വച്ചു. ആഴ്ചയിൽ രണ്ട് ദിവസം വീതം ലോറിക്ക് നാല് സംഘങ്ങളുടെയും ബാക്കിവരുന്ന കള്ള് വൈക്കത്തേക്ക് കൊണ്ടുപോയി. ഒരു മാസത്തിനുള്ളിൽ തൊഴിലാളികൾക്ക് ബോണസ്, ഒരുക്ക് ഉപകരണങ്ങൾ എന്നിവയ്ക്കായി തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്ത കടങ്ങൾ എല്ലാം തീർക്കാൻ കഴിഞ്ഞു. ഏതാണ്ട് ഒരു വർഷം ഇങ്ങനെ തുടർന്നാൽ തൊഴിലാളികൾക്ക് കൂലി കൂട്ടി നൽകാൻ കഴിയുമെന്ന് പ്രസിഡൻറ് വിളിച്ചുകൂട്ടിയ തൊഴിലാളി യൂണിറ്റുകളുടെ യോഗത്തിൽ നന്ദൻ പ്രഖ്യാപിച്ചു. വലിയൊരു കയ്യടിയോടെയാണ് തൊഴിലാളികൾ നന്ദൻറെ പ്രഖ്യാപനം സ്വീകരിച്ചത് അന്നു കൂടിയ പൊതുയോഗത്തിൽ നന്ദന ഗുഡ് സർവീസെൻട്രിയോ ഇൻക്രിമെന്റോ നൽകണമെന്ന് പ്രസിഡൻറ് അവതരിപ്പിച്ച പ്രമേയം പാസാക്കി സർക്കാരിലേക്ക് അയച്ചുകൊടുത്തു

അതിനുവേണ്ടി ഒന്നും അവൻ കാത്തു നിന്നില്ല. മാത്രമല്ല അതിലൊന്നും അവന് താൽപ്പര്യവുമുണ്ടായിരുന്നില്ല.

ഇതിനിടെ ടി എൻ ജയചന്ദ്രൻ എന്ന സാഹിത്യകാരൻ കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥർ സഹകരണ രജിസ്ട്രാർ ആയി ചാർജ് എടുത്ത ഉടനെ വളരെക്കാലമായി സ്വന്തം ജില്ലക്ക് വെളിയിൽ ജോലി ചെയ്യുന്നവരെ സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കി.അതിൽ ആദ്യത്തെ പേരുകാരൻ നന്ദനായിരുന്നു.വളരെക്കാലമായി സ്വന്തം ജില്ലവിട്ട് മഞ്ചേശ്വരം മുതൽ തെക്കോട്ട് ഓട്ടമായിരുന്നല്ലോ അവൻ.

തൊഴിലാളികളെയും സഹകരണ സംഘങ്ങളുടെ ഭാരവാഹികളെയും നന്ദൻറെ സ്ഥലംമാറ്റം പ്രയാസമുണ്ടാക്കിയെങ്കിലും നന്ദൻ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നതിന് തങ്ങൾ എതിർപ്പ് പറയുന്നത് ശരിയല്ല എന്ന് അവർക്ക് തോന്നി. അതിൻറെ ഭാഗമായി എല്ലാ യൂണിയനുകളും ചേർന്ന് നന്ദന് നല്ലൊരു യാത്രയയപ്പ് സംഘടിപ്പിച്ചു. മിക്കവാറും തൊഴിലാളി നേതാക്കൾ ഉള്ളിൽ തട്ടിയ വാക്കുകളിൽ നന്ദനെ പുകഴ്ത്തി. നന്ദനെ പോലെയുള്ള ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായാൽ നമ്മുടെ സിവിൽ സർവീസിൽ ജനോപകാരപ്രദമായ ഒന്നായി മാറുമെന്ന് അഭിപ്രായപ്പെട്ടു അതിനെല്ലാം മറുപടിയായി നന്ദൻ രണ്ടുമൂന്ന് വാചകങ്ങളിൽ തൻറെ നന്ദി പ്രകാശനം അവസാനിപ്പിച്ചു.
അവൻ തുടങ്ങി.
പ്രിയ സഹോദരങ്ങളെ,
ഞാനിവിടെ മൂന്നുവർഷമായി ജോലി ചെയ്യുന്നു.പക്ഷേ അത് ഞാൻ ആഗ്രഹിച്ചു വന്നത് ആയിരുന്നില്ല. പക്ഷേ നമ്മുടെ ജാതിയായ ഈഴവ/തീയരുടെ കുല തൊഴിൽ കള്ള് ചെത്താണെന്ന് മനുസ്മൃതി ഉണ്ടാക്കിയവർ പറയുന്നു. ഞാനത് വിശ്വസിക്കുന്നില്ല,എന്നു മാത്രമല്ല എതിിർക്കുകയും ചെയ്യുന്നു.അത് മറ്റൊരിക്കൽ പറയാം. എങ്കിലും കുറെ പേർ നിങ്ങളെപ്പോലെ പാവപ്പെട്ട ജോലിക്കാർ ഉണ്ട് എന്നത് വാസ്തവം തന്നെ. ഈ മൂന്നു വർഷവും നിങ്ങളെ എങ്ങനെ രക്ഷിക്കാൻ എൻറെ കഴിവുകളെ ഉപയോഗിക്കാം എന്നായിരുന്നു എൻറെ ചിന്ത. അധികം വരുന്ന കള്ള് കയറ്റി പോകുന്നതിനുള്ള മാർഗം തെളിഞ്ഞതാണ് നിങ്ങളുടെ ജീവിതത്തിന് പുതിയ വഴിത്തിരിവായത്. അതുപോലും ആകസ്മികമായി ഞാനറിഞ്ഞ ഒരു വിവരം പ്രാവർത്തികമാക്കിയതിലൂടെ സംഭവിച്ചതുമാത്രമാണ്. അതിൽ എന്റെ പ്രത്യേക കഴിവൊന്നുമില്ല നിങ്ങളും നിങ്ങളുടെ ഭരണസമിതി നേതാക്കന്മാരായ യൂണിയൻ ഭാരവാഹികളും പച്ചക്കൊടി കാണിക്കുകയും ചെയ്തു . ഞാൻ ഇതിൽ ഒരു വഴികാട്ടി മാത്രം. എനിക്ക് ഇനിയുള്ള ഔദ്യോഗിക ജീവിതത്തിലും ഇതുപോലെ വഴികാട്ടിയായിരിക്കാനാണ് ഇഷ്ടം. ഞാൻ എവിടെ പോയാലും മരിക്കും വരെ നിങ്ങളെ ഓർക്കും ജയ് ഹിന്ദ്.

നന്ദൻ അവസാനിപ്പിച്ചപ്പോഴേക്കും നിർത്താതെയുള്ള കയ്യടികൾ മുഴങ്ങി
33.പറവൂരിലേക്ക്

പറവൂർ എന്നത് പഴയ ഇരുപതാംകൂറിന്റെ വടക്കേ അറ്റമാണ്. നന്ദൻറെ അമ്മ ലക്ഷ്മിയുടെ നാടാണ്. ചെറായിക്കാർ എന്തിനും ആശ്രയിക്കുന്ന പട്ടണമാണ്. അവിടെയാണ് സഹകരണ സംഘം ഓഡിറ്ററായി നന്ദൻ ജോയിൻ ചെയ്തത്. മൂന്നു ബാങ്കുകൾ ഉള്ളത് ഓഡിറ്റടക്കം നടത്തുന്നത് നന്ദനാണ്.അതിൽ പറവൂർ സഹകരണ ബാങ്ക് ആദ്യം ആഡിറ്റ് തുടങ്ങി വെച്ചു.

ഉമയ്ക്ക് ഇത് നാലുമാസമായി. തൽക്കാലത്തേക്ക് പറവൂർ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്,ഡോ. ലീലാമ്മയെ പോയിക്കാണും മാസത്തിലൊരിക്കൽ സഹകരണ ആശുപത്രിയിലെ ഡോക്ടർ ആശയെയും കാണും ലക്ഷ്മിയുടേയും സരസുവിന്റെയും ശ്രദ്ധ എപ്പോഴും ഉണ്ട് ഉമയുടെ മേൽ. ലക്ഷ്മിക്ക് ഉമയുടെ സ്വഭാവം ഇതിനകം ഇഷ്ടമായി തുടങ്ങിയിരുന്നു. ആൾ ഒരു പാവമാണെന്ന് ലക്ഷ്മി മനസ്സിലാക്കി. ആദ്യം നന്ദൻ പറഞ്ഞതുപോലെ ആരോടും അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നതിനാൽ അഹങ്കാരം എന്ന് ഒരു സംശയം ലക്ഷ്മിക്ക് തോന്നി എന്നുള്ളത് ശരിയാണ്. പക്ഷേ അതെല്ലാം വെറും തോന്നലായിരുന്നു എന്ന് ലക്ഷ്മിക്ക് മനസ്സിലായി. തൻറെ മൂത്ത മരുമകളെക്കാൾ കൂടുതൽ ലക്ഷ്മി ഉമയെ സ്നേഹിച്ചു തുടങ്ങി.

ഇതിനിടക്ക് നന്ദൻ ഓഡിറ്റ് ചെയ്ത ചെയ്തുകൊണ്ടിരുന്ന പറവൂർ ടൗൺ ബാങ്കിലെ ഒരു പണാ പഹരണവും നന്ദൻ കണ്ടെത്തി. വൌച്ചറുകളിലും ബില്ലുകളിലും തിരുത്തൽ വരുത്തിയാണ് കളവ് നടത്തിയിരിക്കുന്നത്. സംശയം തോന്നിയ നന്ദൻ ബില്ലുകളുടെ നമ്പറും വിവരങ്ങളും കുറിച്ച്അപ്പോൾ തന്നെ മട്ടാഞ്ചേരിയിലെ ബിൽ ഇഷു ചെയ്ത കച്ചവടക്കാരുടെ അടുത്തുപോയി അപഹരണം ആണെന്ന് അന്ന് തന്നെ അസ്സൽ രേഖകളുമായി ഒത്തു നോക്കി ഉറപ്പുവരുത്തി. അന്ന് രാത്രി തന്നെ കൃത്രിമം സംബന്ധിച്ച റിപ്പോർട്ട് മേലെ അധികാരികൾക്കും പോലീസിലേക്കും കൊടുത്തതിന് ശേഷമാണ് അവൻ വീട്ടിൽ മടങ്ങിയെത്തിയത്. അപ്പോൾ തന്നെ ഉമ യോട് വിവരം പറഞ്ഞു. അവൾക്ക് വിഷമമായി നന്ദൻ പറഞ്ഞു

ഇക്കാര്യത്തിൽ ജ്യേഷ്ഠൻ എൻറെ ഗുരുവാണ് കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടണം.നിയമം നിയമത്തിന്റെ വഴിക്ക് പോയി കൊള്ളും.

പിറ്റേദിവസം മുതൽ പറവൂർ താലൂക്കിലെ സഹകരണ മേഖലയിൽ അതൊരു വാർത്തയായി. ഉത്തരവാദിയായ ബാങ്ക് സെക്രട്ടറി സംസ്ഥാന സഹകരണ എംപ്ലോയീസ് സംഘടനാ നേതാവാണ് അതിൻറെ പ്രതികരണം ഉണ്ടായി.അടിയന്തിരാവസ്ഥക്കാലവുമായിരുന്നല്ലോ അന്ന്. നന്ദനെ പറവൂരിൽ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറ്റി. പക്ഷേ നന്ദൻ വഴങ്ങിയില്ല. യാത്ര അല്പം കൂടുതൽ ചെയ്യണമെന്നല്ലാതെ കുഴപ്പമൊന്നുമില്ല എന്ന് അവനും കണക്കാക്കി.

പ്രസവത്തിന് കൂട്ടിക്കൊണ്ടുപോകുന്ന സമയമായി
34-കടിഞ്ഞൂൽ മകൻ പിറക്കുന്നു:-

നല്ല ദിവസം നോക്കി ഏഴാം മാസത്തിൽ കലൂരിൽ നിന്നും ഒരു ഇളയച്ഛനും രണ്ട് ഇളയമ്മമാരും വന്നു. എല്ലാവരുടെയും സദ്യ കഴിഞ്ഞു ഉമ യെ കൂട്ടിക്കൊണ്ട് പോകുന്ന സമയമായി. കിടപ്പുമുറിയിൽ നന്ദനെ കണ്ടപ്പോൾ അവൾ വികാരാധീനയായി. ആദ്യമായി സ്വമേധയാ നന്ദൻറെ കയ്യിൽ പിടിച്ച് ഞെരുക്കി. നന്ദനും വികാരാധീനനായി.. ആരും മുറിയിലേക്ക് വരുന്നില്ലെന്ന് ഉറപ്പുവരുത്തി അവൻ അവളെ ആലിംഗനം കൊണ്ട് വീർപ്പുമുട്ടിച്ചു ശിരസ്സിൽ തലോടി കുറെ നേരം നിന്നു.

അമ്മയോടും ചേച്ചിയോടും യാത്ര ചോദിക്കൂ അവൻ ഒടുവിൽ പറഞ്ഞു. തലയാട്ടിക്കൊണ്ട് അവൾ പുറത്തേക്ക് പോയി കുമാരിയും സോമനും കുട്ടികളും വന്നിരുന്നു. അപ്പോഴേക്കും അമ്മ ലക്ഷ്മിയോട് യാത്ര ചോദി.ക്കുവാൻ ആയി വന്നപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി മനസ്സിലായി രണ്ടുപേരും കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു. ലക്ഷ്മി മരുമകളെ കെട്ടിപ്പിടിച്ച് ചെറുതായി കരയുന്നത് വന്നവരെല്ലാം കണ്ടു.

കുമാരിക്ക് ചെറിയ വിഷമം തോന്നി തന്നെക്കാൾ അമ്മക്ക് ഉമയോട് ആണല്ലോ സ്നേഹം എന്ന് മനസ്സിലാക്കി അവൾ. പണ്ട് താൻ ഇതുപോലെ പ്രസവത്തിനായി പോയപ്പോൾ അമ്മയ്ക്ക് യാതൊരു സങ്കടവും തോന്നിയിരുന്നില്ലല്ലോ എന്ന് ഉള്ളിൽ ഓർത്ത് മനസ് ഒന്ന് നീറി

എല്ലാവരോടും യാത്ര പറഞ്ഞു തൻറെ കുഞ്ഞിനെ ഉള്ളിൽ പേറി അവൾ പോകുന്നതും നോക്കി നന്ദനും കുറെ നേരം ഉമ്മറത്തെ തോളിൽ ചാരി നിന്നു.അവൻ്റെ ഉള്ളും പിടയുന്നുണ്ടായിരുന്നു. അന്ന് ഞായറാഴ്ച ആയതിനാൽ ഒന്നും ചെയ്യാനില്ലാതെ അവൻ പോയി കിടന്നു

ഫോർട്ടുകൊച്ചിയിലെ ഓഫീസിൽ ജോലി ആയതുകൊണ്ട് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഉമയുടെ വീട്ടിൽ അവനുണ്ടാകും. രാത്രി കഴിഞ്ഞു അടുത്ത ദിവസം അവിടെ നിന്നും ജോലിക്ക് പോകും. വൈകിട്ട് ചെറായിയലെ വീട്ടിലേക്ക് മടങ്ങും ഡോക്ടറെ കാണാനുള്ള ദിവസത്തിൽ നന്ദനും കൂടെ പോകും.

ഉമക്ക് പ്രസവം അടുത്തടുത്ത് വന്നു. ഒരു ദിവസം രാവിലെ ഓഫീസിൽ എത്തിയപ്പോൾ ഒരിക്കലും ഉണ്ടാകാത്ത വിധം ജോലിയോട് ഒരു താല്പര്യം തോന്നിയില്ല നന്ദന് അന്ന്. ലീവ് എഴുതിവെച്ച് കലൂരിൽ എത്തി. അവിടെ വീടിനടുത്ത് എത്തിയപ്പോൾ സുശീല ഇളയമ്മ ബസ്സിൽ പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുന്നു. അവർ പറഞ്ഞു പ്രസവത്തിന് ആശുപത്രിയിൽ അഡ്മിറ്റ് ആക്കി. ഒരുപക്ഷേ ഇപ്പോൾ പ്രസവം നടന്നുകാണും. അവർ ഒന്നിച്ച് ഒരു ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തി .ഇളയമ്മമാരും ചന്തുവും സുമയും പുറത്തുണ്ട് നന്ദനെ കണ്ടതോടെ ഓടി വന്നു പറഞ്ഞു. ഉമ പ്രസവിച്ചു ആൺകുട്ടി. സ്വാഭാവിക പ്രസവം.

നന്ദൻ അച്ഛനായതിന്റെ സന്തോഷത്തിൽ ചോദിച്ചു

എനിക്ക് അകത്തുകയറി കാണാമോ

സുമ ചിരിച്ചുകൊണ്ടു പറഞ്ഞു

കുട്ടിയെ പുറത്തുകൊണ്ടുവന്ന് കാണിക്കും അവിടെ മറ്റു ഗർഭിണികൾ ഉണ്ടാവും അതിനാൽ ആണുങ്ങളെ അകത്ത് കയറ്റില്ല

നന്ദൻ നോക്കിയപ്പോൾ ഡോക്ടർ പുറത്തേക്ക് വരുന്നു അവർ തന്നെ പറഞ്ഞു.ഉമയുടെ ഹസ്ബൻഡ് അല്ലേ അകത്ത് മുറിയിലുണ്ട് അമ്മയും കുഞ്ഞും പോയി കണ്ടോളൂ

നന്ദൻ അകത്തു കയറി അമ്മയെയും കുഞ്ഞിനെയും കണ്ടു നല്ല വെളുത്ത നിറമുള്ള കുഞ്ഞ്

നമ്മളിൽ ആരുടെയാണ് കുഞ്ഞുമോൻ നന്ദൻ ചോദിച്ചു

അത് ഇപ്പോൾ പറയാൻ പറ്റില്ല.കുറെക്കഴിയുമ്പോൾമാറും.

ഞാനും വെളുത്തിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ വെയിൽ കൊണ്ട് നിറം കുറഞ്ഞു പോയതാണ് താൻ പണ്ടേ കറുത്തതാണല്ലോ.

ഉമയെ ശുണ്ഡി പിടിപ്പിക്കാൻ നന്ദൻ പറഞ്ഞു

ഞാൻ സമ്മതിച്ചല്ലോ ഉമയും ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു

ഇനി പുറത്തു നിൽക്കണം നഴ്സ് വന്നു നന്ദനോടായി പറഞ്ഞു.
നന്ദൻ പുറത്തുപോയി. കുറെ നേരം അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നശേഷം അവൻ വീട്ടിലേക്ക് പോയി

പിന്നീടുള്ള ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും നന്ദൻ കലൂരിൽ വരും കുഞ്ഞ് മുലപ്പാല് കുടിച്ചിരുന്നില്ല അതിനാൽ എപ്പോഴും കരച്ചിൽ ഉമയും വിഷമിച്ചു ചെറായിൽ നിന്നും ഒരു സ്ത്രീയെ ഉമയുടെ പ്രസവത്തിന് ശുശ്രൂഷയ്ക്കായി കണ്ടെത്തി കലൂർ കൊണ്ടാക്കി. കുഞ്ഞ് മുലകുടി ഇല്ലാത്തതിന്റെ വിഷമം അവരെയെല്ലാം വല്ലാതെ അസ്വസ്ഥരായി. പകരം പശുവിൻ പാലോ ലാക്ജടോജനോ മാത്രമേ കൊടുക്കൂ. അതും ശിശുരോഗ വിദഗ്ധൻ്റെ നിർദ്ദേശപ്രകാരം മാത്രം. പിന്നീട് ശീലമായി. എങ്കിലും അമ്മയുടെ മുലപ്പാൽ കുടിക്കാതെ വളരുന്ന കുട്ടികൾക്ക് ശരീരത്തിന് ഇമ്മ്യൂണിറ്റി കുറവായിരിക്കും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. മറ്റൊന്നുമില്ലാതെ എന്ത് ചെയ്യാൻ.

ജോലി കഴിഞ്ഞശേഷം മിക്ക ദിവസങ്ങളിലും നന്ദൻ കലൂരിലെത്തി വിശേഷങ്ങൾ തിരക്കിയ ശേഷം ഒന്നുകിൽ അന്ന് രാത്രിയോടെ തന്നെ അല്ലെങ്കിൽ അടുത്ത ദിവസം ചെറായിയിൽ ചെല്ലും.

ഒരു ശനിയാഴ്ച വൈകിട്ട് ദേഹം വേദനയും അതിശക്തിയിൽ പനിയുമായിട്ടാണ് നന്ദൻ വീട്ടിൽ വന്നത്.വീട്ടിലുണ്ടായിരുന്ന പാരസെറ്റാമോൾ രാത്രി കഴിച്ചു കിടന്നെങ്കിലും പനി ശക്തമായിരുന്നു രാത്രി മുഴുവൻ.അടുത്തദിവസം ഞായറാഴ്ച്ചയായിരുന്നതിനാൽ ഒരു വിധം ആശുപത്രിയിലൊന്നും നല്ല ഡോക്ടർമാരുണ്ടാവില്ല.അതിനാൽ പറവൂരുള്ള പരിചയസമ്പന്നനായ ബാലൻ മോനോനെ പോയിക്കണ്ടു.അദ്ദേഹം പരിശോധനക്കു ശേഷം പറഞ്ഞു.

ടിപ്പിക്കൽ ഫ്ളു. മരുന്നു തരാം. രണ്ടുമൂന്നു ദിവസം കംപ്ളീറ്റ് റസ്റ്റ് വേണം. മൂന്നു ദിവസം കൊണ്ട് കുറയും.

മരുന്നുമായി അവൻ മടങ്ങി.പക്ഷേ പനി മാറിയില്ല.എട്ടു ദിവസം വരെ പനിച്ചിട്ടും കുറവൊന്നും കാണാത്തതിനാൽ അയ്യമ്പിള്ളിയിലുള്ള വിൻസെൻ്റ് ഡി പോൾ ആശുപത്രിയിൽ ഫ്രാൻസിസ് ഡോക്ഠറെക്കണ്ടു.അച്ഛനുണ്ടായിരുന്നപ്പോൾ വീട്ടിൽ വന്നു ചികിത്സിച്ചിരുന്ന ഡോക്ടറാണ്.വലിയ വിശ്വാസവുമാണ്.

ആശുപത്രിയിൽ അഡ്മിറ്റ് ആയി.പരിശോധനകൾ മുറക്കു നടന്നു.

ഡോക്ടർ പറഞ്ഞു ടൈഫോയിഡിൻ്റെ ലക്ഷണങ്ങളാണ്. ടെസ്റ്റിന് അയച്ചിട്ടേയുള്ളു. റിസ ൾട്ട് വരാൻ കാത്തിരിക്കുന്നില്ല.ഇൻജക്ഷൻ തുടങ്ങിക്കഴിഞ്ഞു.അനങ്ങാതെ കിടക്ക ണം.നിവൃത്തിയില്ലെങ്കിൽ മാത്രം ബാത്ത് റൂമിൽ പോയാൽ മതി.ബാക്കിയെല്ലാം നഴ്സിനോട് പറഞ്ഞാൽ മതി.

നന്ദൻ വല്ലാതെ വിഷമിച്ചു.ശരീരത്തിൻ്റെ അസ്വസ്ഥതകളും ഉമയേയും കുഞ്ഞിനേയും കാണാത്തി വിഷമവും മൂലം അവൻ വല്ലാതെ വേദനിച്ചു.സോമനും മറ്റും വന്നെങ്കിലും കുട്ടികൾ വീട്ടിൽ ഒറ്റക്കാവുമെന്നതിനാൽ അവർ പോയി.ജീവിതത്തിലൊരിക്കലുമി ല്ലാത്തവിധം താൻ ബലഹീനനാണോ താനിപ്പോൾ എന്നവനുതോന്നി.

അപ്പോഴാണ് അവൻ സുഹൃത്ത് ഹരിയെ ഓർത്തത്.അവനെ വിളിച്ചു വരുത്തിയാലെന്ത് എന്നു തോന്നിച്ചപ്പോഴേക്കും എങ്ങിനേയോ വിവരമാറിഞ്ഞ് ഹരിയെത്തി. അതോടെ നന്ദന് പകുതി ആശ്വാസം തോന്നി.

ടൈഫോയ്ഡിനുള്ള ഇഞ്ചക്ഷനും മറ്റും സ്റ്റാർട്ട് ചെയ്തിരുന്നു ഇതിനിടയ്ക്ക് ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ രണ്ടു ദിവസം കഴിഞ്ഞു പനി കുറഞ്ഞു നന്ദൻ ഹരിയോട് ഒരു സഹായം ചോദിച്ചു ഞാനൊരു കത്ത് തന്നാൽ നീ അത് ഉമ്മയ്ക്ക് കലൂരിൽ കൊണ്ടുപോയി കൊടുക്കാമോ അതിനെന്താടാ നീ അങ്ങനെ ഒരു ചോദ്യം നീ എന്തെങ്കിലും ആവശ്യപ്പെട്ടിട്ടും ഞാൻ അത് സാധിച്ചു തരാതിരുന്നിട്ടുണ്ടോ അസുഖം വന്നതോടെ നീ വല്ലാതെ പേടിച്ചോ ഒന്നുമില്ലെങ്കിലും എന്നെപ്പോലെ ജോലി ഒന്നും കിട്ടാത്ത ആളല്ലല്ലോ നല്ല ഉദ്യോഗസ്ഥൻ നീ കത്തെഴുതു ഞാൻ ഇപ്പോൾ കൊണ്ടുപോയി കൊടുക്കാം ഒരു ഹംസം ദൂത് പോകുന്നതായി കണക്കാക്കിയാൽ മതി ഹരിയുടെ സ്വതസിദ്ധമായ തമാശ അതിലും കലർന്നിരുന്നു നന്ദൻ എഴുതിത്തുടങ്ങി ഫ്രീയാകുമാ തനിക്ക് ഞാൻ ആദ്യമായിട്ടാണ് ഒരു കത്ത് എഴുതുന്നത് ഞാൻ കുഴുപ്പിള്ളി ആശുപത്രിയിലാണ് ടൈഫോയിഡ് ആണെന്നാണ് ഫ്രാൻസിസ് ഡോക്ടർ പറയുന്നത് ശരീരം അനക്കരുതെന്നും പറയുന്നു അസുഖം അതാണെങ്കിൽ ഇപ്പോഴെങ്ങും കഴിയില്ലല്ലോ തന്നെയും മോനെയും കണ്ടിട്ട് ഒരുപാട് കാലമായതു പോലെ എനിക്ക് തോന്നുന്നു ഈ നേരിട്ട് കാണാനേ കഴിയുകയുള്ളൂ എന്ന് തോന്നുന്നു ഇനി പിന്നീട് എഴുതാം തൻറെ പ്രിയതമൻ നന്ദൻ.
ഹരിക്ക് യാത്ര ചിലവും ഭക്ഷണം കഴിക്കാനും വേണ്ട പണം നന്ദൻ നൽകി ഹരി അപ്പോൾ തന്നെ സ്ഥലം വിട്ടു കുറെ കഴിഞ്ഞെന്നു തോന്നുന്നു കുമാരിയും സോമനും ആശുപത്രിയിൽ എത്തി അവർ അരിയെ അന്വേഷിച്ചു നന്ദൻ മടിച്ചു മടിച്ചു പറഞ്ഞു ഹരിയെ ഒന്ന് കലൂർ വരെ ഒരു കത്ത് കൊടുക്കാൻ അയച്ചിരിക്കുകയാണ് അവിടെ വിവരവും ഒന്നും അറിഞ്ഞു കാണില്ലല്ലോ നന്ദൻറെ വാക്കുകൾ കുമാരിക്ക് എത്ര രസിച്ചില്ല എങ്കിലും അവൾ ഒന്നും പറഞ്ഞില്ല അവർ പോകും മുമ്പ് ഹരി തിരികെ വന്നു ഉടനെ ഉമ്മ എഴുതിയ ഒരു കത്ത് നന്ദന് കൊടുത്തു അവൾ വളരെ ഭയവും സങ്കടവും ചേർന്ന് ഒരു കത്താണ് എഴുതിയിരുന്നത് അടുത്തദിവസം വരാമെന്ന് പറഞ്ഞു പോയ ആൾ ഇത്ര ദിവസമായിട്ടും കാണാതായപ്പോൾ പരിഭ്രമിച്ചൊന്നും ഇനി ഞാൻ ഇവിടെ നിൽക്കുന്നില്ല എനിക്ക് നന്ദേട്ടനെ കാണണം എന്നും മറ്റും ആയിരുന്നു കത്തിന്റെ ഉള്ളടക്കം കത്ത് വായിച്ചുകൊണ്ടിരുന്നപ്പോൾ നന്ദന്റെ മുഖഭാവം കുമാരി ശ്രദ്ധിക്കുകയായിരുന്നു ഭർത്താവിന് വന്ന കത്ത് മറ്റൊരാൾ വായിക്കുന്നത് ശരിയല്ല എന്നിട്ടും അവൾ ആ കത്ത് നമ്മളിൽ നിന്നും വാങ്ങി വായിച്ചു അപ്പോൾ ഒന്നും പറഞ്ഞില്ല ഹരി വന്നതുകൊണ്ട് സോമനും കുമാരിയും വീട്ടിലേക്ക് മടങ്ങി അല്പം കഴിഞ്ഞു ഡോക്ടർ വന്നു ട്രസ്റ്റിന്റെ റിസൾട്ട് വന്നു എന്നും ടെസ്റ്റ് നെഗറ്റീവ് ആണെന്ന് പറഞ്ഞു കുത്തിവെപ്പ് നിർത്താൻ നേഴ്സിനോട് ആവശ്യപ്പെടുകയും ചെയ്തു നന്ദന ഡോക്ടറോട് ആദ്യമായി ദേഷ്യം തോന്നി എങ്കിലും ഒന്നും പറഞ്ഞില്ല അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു പക്ഷേ ഈ സംഭവത്തിൽ കുമാരി ഉമ്മക്ക് എഴുതിയ ഒരു കത്ത് ഉമയെയും കലൂരിലെ കുടുംബത്തെയും വല്ലാതെ വിഷമിപ്പിച്ചു.
കലൂരിൽ നിന്നും ഉമ്മയുടെ ചേച്ചി ചേട്ടൻ എന്നിവർ നന്ദനെ കാണാൻ വന്നപ്പോൾ ഈ കത്തിന്റെ കാര്യം ആരും കേൾക്കാതെ അവർ നന്ദനോടും പറഞ്ഞു നന്ദൻ എന്തിനാണ് ചേച്ചിയെ കാണിച്ചത് അതുകൊണ്ടല്ലേ അങ്ങനെ ചേച്ചി ഒരു കത്ത് എഴുതാനും അത് രണ്ടു കുടുംബങ്ങൾ തമ്മിൽ അകൽച്ചയുണ്ടാവുകയും ചെയ്തത്
ഇതുകേട്ടതോടുകൂടി നന്ദൻ വല്ലാതെ വിഷമിച്ചു
പക്ഷേ അവൻ പറഞ്ഞു ഞാൻ ഇഷ്ടപ്രകാരം കൊടുത്തതല്ല ചേച്ചി വാങ്ങി വായിക്കുകയാണ് ചെയ്തത് ആ അവസരത്തിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും അങ്ങനെ ആ പ്രശ്നം അവിടെ അവസാനിച്ചു എങ്കിലും അതൊരു കനലായി നന്ദനും ഉമ്മയും കുഞ്ഞുമടങ്ങുന്ന ചെറിയ കുടുംബത്തിൽ അങ്ങനെ കിടന്നു
ഉമ കുഞ്ഞിനെയും കൊണ്ട് പ്രസവം കഴിഞ്ഞ് 56 ദിവസം കഴിഞ്ഞപ്പോൾ വീട്ടിലേക്ക് വന്നു .

അന്ന് തന്നെ നന്ദൻ ഉണ്ടായ സംഭവത്തിൽ അവളെ സമാധാനിപ്പിച്ചു അവൾ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു അവൻ തൻറെ പ്രിയതമയെ തലയിലും മുഖത്തും തലോടി. കണ്ണീരൊപ്പി. അവളുടെ സങ്കടങ്ങൾ ഒരു വിധം ഒതുങ്ങി

അവൻ പറഞ്ഞു
ഇനി താൻ മോൻറെ കാര്യത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി ബാക്കിയെല്ലാം താനേ മറന്നോളും.

35-ഉമ ഉദ്യോഗത്തിലേക്ക്.

മാസങ്ങൾ കടന്നുപോയി ഇതിനിടയ്ക്ക് ഉമ്മയുടെ പേരിലുണ്ടായിരുന്ന ഭൂമി വിൽപ്പന നടത്തിയിരുന്നതും ഇളയച്ചന്മാർ ബാങ്കിൽ നിക്ഷേപിച്ചിരുന്നതുമായ നിക്ഷേപം കലൂരിൽ നിന്നും ചെറായിയിലെ സഹകരണ ബാങ്കിലേക്ക് മാറ്റി ചെറായിയിൽ ആറുമാസവും ഉപ്പുവെള്ളം മാത്രമായതിനാൽ ചെറിയ പാടത്ത് നാരായണൻ എന്ന നന്ദൻറെ അച്ഛൻറെ അകന്ന് ബന്ധത്തിൽപ്പെട്ട ആളുടെ വക ഭൂമിയിലെ കുളത്തിൽ നിന്നാണ് കുളിക്കാനും പെരുമാറാനുമുള്ള വെള്ളം എടുക്കുന്നത് കുടിക്കാനുള്ള വെള്ളം മാത്രം പടിഞ്ഞാറ് വീട്ടിൽനിന്ന് കൊണ്ടുവരും ഇപ്പോൾ ഈ നാരായണൻ 20 സെൻറ് ഓളം വരുന്ന ആ ഭൂമിയും കുളവും വിൽപ്പന നടത്തുന്നതിനുള്ള തീരുമാനം സോമനെ അറിയിച്ചു നന്ദന് വേണ്ടെങ്കിൽ മാത്രമേ അത് മറ്റുള്ളവർക്ക് വിൽപ്പന നടത്തുമെന്ന് നാരായണൻ സോമനോട് പറഞ്ഞതനുസരിച്ച് നന്ദന്റെ കൂടെ അഭിപ്രായത്തിൽ അത് 20 സെൻറ് ഭൂമി വാങ്ങുന്നതിന് തീരുമാനിക്കുകയും അത് അളന്ന് തിട്ടപ്പെടുത്തി ആധാരം ചെയ്യുകയും ചെയ്തു. എങ്കിൽപോലും കുടിവെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകും എന്നുള്ള ചിന്ത നന്ദനെ വിഷമിപ്പിക്കാൻ തുടങ്ങി പണം വെറുതെ ബാങ്കിൽ ഇട്ടതുകൊണ്ട് കാര്യമായ ഗുണം ഒന്നുമില്ല ഇനി ജോലി കിട്ടുമോ വീടിന് പഠിക്കുകയോ ചെയ്യുമ്പോൾ ചെറായിയിൽ നിന്നും മാറി താമസിക്കേണ്ടതായി വന്നാൽ പറവൂരിൽ 15 സെൻറിൽ കവിയാതെയുള്ള കുറച്ചു ഭൂമി വാങ്ങണം എന്ന് നന്ദൻ മനസ്സിൽ കണക്കുകൂട്ടി അതിന് സമയമാകുമ്പോൾ വാങ്ങാം എന്നും തീരുമാനിച്ചു
കുഞ്ഞിന് പേരിട്ടു അനു എന്നു വിളിക്കുകയും വിമൽ എന്ന് പേരിടുകയും ചെയ്തു.
അവന് ഏതാണ്ട് പത്തു മാസം പ്രായമായപ്പോൾ ചുമയും ചെറിയ പനിയും വന്നു. മരുന്നകൾ കഴിച്ചിട്ടും ഏതാണ്ട് ഒരു മാസമായിട്ടും ചുമ മാറിയില്ല.
പറവൂർ സർക്കാരാശുപത്രിയിലെ പുതിയ ശിഷ്യരോഗ വിദഗ്ധനെ കാണിച്ചപ്പോൾ ന്യൂമോണിയ ആണെന്ന് സംശയിച്ചു അവിടെ അഡ്മിറ്റ് ചെയ്തു ഉമ്മയും നന്ദനും രണ്ടു ദിവസം അവിടെ കഴിച്ചുകൂട്ടിയെങ്കിലും ചെറിയ കുഞ്ഞായിരുന്നതിനാൽ അവിടെ എടുക്കുവാൻ കഴിഞ്ഞില്ല പ്രൈവറ്റ് ആശുപത്രിയിൽ എക്സറേ എടുത്തപ്പോൾ ന്യൂമോണിയ അല്ലെന്നു കണ്ടു ഡിസ്ചാർജ് ചെയ്തു പക്ഷേ ആന്റിബയോട്ടിക്ക് റിയാക്ഷൻ മൂലം കുഞ്ഞിന് വയറിളക്കവും ഛർദിയും പനിയും വന്നു പഴയ വിൻസൺ ഡി പോൾ ആശുപത്രിയിൽ ഫ്രാൻസിസ് ഡോക്ടറെ കുഞ്ഞിനെ കാണിച്ചപ്പോൾ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു അദ്ദേഹത്തിൻറെ ചികിത്സ മൂലം കുഞ്ഞ് സുഖം പ്രാപിച്ചു
തൻറെ അസുഖം വഷളാക്കിയതിന് ഒരു പരിഹാരമായി ഡോക്ടറുടെ സമീപനം ഇത്തവണ പക്ഷേ ഈ ദിവസങ്ങളിൽ ഉറങ്ങാതെ ഉമയും നന്ദനും കുഞ്ഞിനെ ട്രിപ്പ് കൊടുക്കുന്നതിന് കൈ അനങ്ങാതെ പിടിച്ചുവെച്ച് വളരെയധികം കഷ്ടപ്പെട്ടു ഏതോ ദൈവകാരുണ്യം കൊണ്ട് അസുഖം പരിപൂർണ്ണമായി മാറിയതിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്
ലക്ഷ്മിക്ക് അനുവിനെ വലിയ കാര്യമായിരുന്നു അവന് രണ്ടു വയസ്സ് ആയപ്പോഴേക്കും ചേ

ന്നമംഗലം യുപി സ്കൂളിൽ സംസ്കൃത അധ്യാപികയായി ജോലി ലഭിച്ചു നന്ദൻറെ കമ്മ്യൂണിസ്റ്റുപാർട്ടിയിലുള്ള സ്വാധീനം ജോലി ലഭിക്കാൻ സഹായകരമായി കൂടാതെ സഹകരണ മേഖലയിലെ ഒരു സഹകാരിയായിരുന്ന സദാനന്ദനായിരുന്നു ആ സ്കൂളിൻറെ മാനേജർ എന്നതിനാൽ അവർക്ക് നന്ദന്റെ ഭാര്യയുടെ അപേക്ഷ നിരസിക്കുവാൻ കഴിഞ്ഞില്ല
ആവർഷം ജൂൺ മുതൽ ക്ലാസുകൾ തുടങ്ങി ചെറായിയിൽ നിന്നും ചേർന്ന മംഗലം വരെ പോയി വരണമായിരുന്നു അനുവിന് നോക്കാൻ മാത്രമായി ഒരു സ്ത്രീയെ നിർത്തി കൂടാതെ സരസുവിന്റെ മകൾ മേഴ്സിയും സഹായിക്കുമായിരുന്നു മൂന്നു ബസ്സുകൾ കയറിയിട്ട് വേണം ഉമ്മയ്ക്ക് സ്കൂളിൽ എത്താൻ ജോലി ലഭിച്ചതോടെ സാമ്പത്തികമായി വരുമാനം ഉയർന്നു ഭൂമിയിൽ നിന്നുള്ള നാളികേര വില വരുമാനവും രണ്ടുപേരുടെ ശമ്പളവും ആയതോടെ കൂട്ടുകുടുംബത്തിന്റെ ഭാരം ഒരു വിധം കുറയ്ക്കുവാൻ നന്ദി കഴിഞ്ഞു അതുവരെ രണ്ടറ്റവും മുട്ടിക്കാനുള്ള ബുദ്ധിമുട്ടുകൾ അവൻ ആരെയും അറിയിക്കാതെ കഴിച്ചുകൂട്ടിയിരുന്നു.
ലക്ഷ്മിക്ക് സുഖമില്ലെങ്കിലും അവൾ കഴിയുന്ന വിധം കൊച്ചിന് നോക്കുമായിരുന്നു. അത്യാവശ്യം സംസാരിക്കാൻ എല്ലാം അനു പഠിച്ചുകഴിഞ്ഞിരുന്നു അതോടൊപ്പം കുറുമ്പും കാണിച്ചു തുടങ്ങി
ലക്ഷ്മിയുടെ മൂത്ത സഹോദരി മീനാക്ഷി അവിവാഹിതയാണ് സഹോദരൻ പത്മനാഭനോടൊപ്പം ആണ് താമസിക്കുന്നത് ഇടക്ക് ലക്ഷ്മിയെ കാണാൻ വരും വന്നാൽ ഒരാഴ്ചയൊക്കെ കഴിഞ്ഞ് പോവുകയുള്ളൂ. ലക്ഷ്മിക്ക് ചേച്ചിയോട് അനുവിന്റെ കുറുമ്പിനെ പറ്റിയെ സംസാരിക്കാൻ ഉണ്ടാവൂ. അതുകേട്ട് മീനാക്ഷി ചിരിക്കും ഇടക്ക് സുഖമില്ലാത്ത ലക്ഷ്മിയെയും അനു ഉപദ്രവിക്കും എന്നാൽ ലക്ഷ്മിക്ക് അവൻറെ ഉപദ്രവം ഒരു രസമായിട്ടാണ് തോന്നുന്നത് ലക്ഷ്മിയുടെ പഴയ കൂട്ടുകാരി കൗസല്യയും ഇടയ്ക്ക് വരും അവരോടും അനുവിന്റെ കുറുമ്പ് വിശേഷങ്ങൾ ലക്ഷ്മി വിവരിച്ചു കൊണ്ടിരിക്കും.
ഉമാ ജോലിക്ക് പോയി തുടങ്ങിയപ്പോൾ ടൗണിൽ വീടു വെക്കണമെന്ന് മോഹം നന്ദന് വീണ്ടും ഉദിച്ചു ഒരു ബ്രോക്കറെ ഇടപാട് ചെയ്തു ബന്ധത്തിൽപ്പെട്ട തമ്പി മാസ്റ്റർ അതിന് നന്ദനെ സഹായിച്ചു 13 സെൻറ് വരുന്നതും ടൗണിന്റെ ദോഷങ്ങൾ ഇല്ലാതെ ശാന്തമായതും എന്നാൽ ടൗണിന്റെ ഹൃദയഭാഗത്തുള്ളതുമായ 13 സെന്റോളം വരുന്ന ഇടത്തരം നായന്മാർ താമസിക്കുന്നതുമായ ഏരിയയിൽ കേസരി റോഡിൽ ഒരു സ്ഥലം കാണിച്ചുകൊടുത്തു ബ്രോക്കർ നന്ദന് ആ സ്ഥലം വളരെ ഇഷ്ടമായി ഉമ്മയും വന്നു കണ്ടു അവൾക്കും ഇഷ്ടമായി ലക്ഷ്മിക്കും സോമൻ കുമാരി കൂടാതെ മാധവന്റെ മക്കൾ എന്നിവർക്ക് നന്ദൻ പറവൂരിൽ താമസിക്കുന്നതിൽ ഇഷ്ടക്കേട് ഉണ്ടായിരുന്നു നന്ദൻ പക്ഷേ അതൊന്നും കാര്യമാക്കിയില്ല ലക്ഷ്മിയോട് മാത്രം അവൻ പറഞ്ഞു
“അമ്മ വിഷമിക്കരുത് അമ്മ ഞങ്ങളുടെ ഒപ്പം ഉള്ളിടത്തോളം ഞങ്ങൾ ഈ വീട്ടിൽ തന്നെ ഉണ്ടാകും. അതിനുശേഷം ഓപ്പയേയും. മേഴ്സിയേയും ഞങ്ങൾ കൂടെ കൊണ്ടുപോകും മേഴ്സിയുടെ വിവാഹം കഴിഞ്ഞാൽ പിന്നെ അവർ എന്താണ് തീരുമാനിക്കുന്നത് അത് പ്രകാരം നടക്കട്ടെ”
അത് കേട്ടപ്പോൾ ലക്ഷ്മിക്ക് സന്തോഷമായി എങ്കിലും അവൾ ചോദിച്ചു
“അപ്പോൾ ഈ വീട് എന്ത് ചെയ്യും” “അത് വാടകയ്ക്ക് കൊടുക്കാം ഒരു ചെറിയ വരുമാനവും ആവുമല്ലോ”
നിന്റെ ഇഷ്ടംപോലെ ചെയ്യ് എൻറെ നാട്ടിൽ അല്ലേ കുഴപ്പമില്ലേ. സ്ഥലം ഞാൻ എപ്പോഴെങ്കിലും അവിടെ കാറിൽ പോകുമ്പോൾ കാണിച്ചു തരണം “അവൻ സമ്മതിച്ചു.

36-മേഴ്സിയുടെ വിവാഹം

സോമനും നന്ദനം കൂടി മേഴ്സിയുടെ വിവാഹത്തെ സംബന്ധിച്ച് സംസാരിച്ചു സ്വാമിന് നേരത്തെ തന്നെ മേഴ്സിയെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു ലെവിഷയുടെ വിവാഹം കഴിയട്ടെ എന്നുള്ളതുകൊണ്ട് നീട്ടിവെച്ചു എന്നേയുള്ളൂ നന്ദൻ ജ്യേഷ്ഠനോട് പറഞ്ഞു
“മേഴ്സി പഠനത്തിൽ മോശമാണെങ്കിലും സ്പോർട്സ്കാരി ആയതിനാലും കാണാൻ സുന്ദരിയായതിനാലും നാട്ടിലെ ആൺപിള്ളേർക്ക് മുഴുവൻ അവൾ നോട്ടപ്പുള്ളിയാണ് അവൾ പരാതിപ്പെടുമ്പോൾ ചെക്കന്മാരെ ഭീഷണിപ്പെടുത്തി ഓടിക്കലാണ് എൻറെ ജോലി”
പകുതി കാര്യമായും ഫലിതരൂപേണയും നന്ദൻ പറഞ്ഞ വാക്കുകൾ കേട്ട് സ്വാമനും കുമാരിയും പൊട്ടിച്ചിരിച്ചു കുമാരി പറഞ്ഞു അതിന് അവൾക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല അത് തറവാട്ടിലെ പെണ്ണുങ്ങളുടെ ഗുണമാണ് എന്നുവച്ച് വിവാഹം നീട്ടുന്നത് ശരിയല്ല 22 വയസ്സായില്ലേ അവൾക്ക് ഇനി നീട്ടേണ്ട എന്നാണ് എൻറെ അഭിപ്രായം.
സോമനും ആ അഭിപ്രായത്തോട് യോജിച്ചു അങ്ങനെ വിവാഹാലോചന തുടങ്ങുന്ന കാര്യം സരസവുമായി ലക്ഷ്മിയും ആയും അവർ ആലോചിച്ചു അവർക്കും താല്പര്യം ആയി

നായരമ്പലത്ത് നിന്നും ഒരു കാര്യം ഒരു ബ്രോക്കർ കൊണ്ടുവന്നു ചെറുക്കൻ കളമശ്ശേരി പ്രീമിയർ ടയേഴ്സിൽ ജോലിയാണ് മൂത്ത രണ്ട് ജേഷ്ഠന്മാരിൽ ഒരാൾ കുവൈറ്റിലും മറ്റേയാൾ ഗവൺമെൻറ് ഹൈസ്കൂളിലും ജോലി ചെയ്യുന്നു മറ്റു മൂത്ത സഹോദരന്മാർ പഠിക്കുകയാണ് ഒരേയൊരു സഹോദരിയെ ഉള്ളൂ അവളും പഠിക്കുകയാണ് അടിസ്ഥാനപരമായും പരമ്പരാഗതമായും വലിയ സമ്പന്നർ അല്ലെങ്കിലും മൂന്ന് സഹോദരന്മാരും ചേർന്നാണ് കുടുംബം ചിലവുകൾ നിർവഹിക്കുന്നത് അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നു
മൊത്തം കാര്യങ്ങൾ ആലോചിച്ചപ്പോൾ തരക്കേടില്ലാത്ത ആലോചനയായി എല്ലാവർക്കും തോന്നി ചെറുക്കന്റെ പേര് ദർശൻ കാണാനും മിടുക്കൻ മേഴ്സിക്ക് നല്ലപോലെ ചേരും അവസാനം വിവാഹം നിശ്ചയിച്ചു.
വിവാഹ ചിലവിലേക്കായി കുഴുപ്പിള്ളിയിൽ ലക്ഷ്മിയുടെ വകയായി കിട്ടിയതും സരസുവിനെ ഭാഗം ചെയ്തതുമായ കൃഷി ഭൂമി വിൽപ്പന നടത്തി. കൂടാതെ സോമനും നന്ദനും ലവിഷയും ചേർന്ന് കൊടുത്തതും എല്ലാം ചേർന്ന് വിവാഹ ചെലവുകൾക്ക് പണം കണ്ടെത്തി പറവൂർ കണ്ണംകുളങ്ങര ക്ഷേത്രത്തിൽ വച്ച് ആർഭാട രഹിതമായി വിവാഹം നടന്നു
വിവാഹത്തിന് മേഴ്സിയുടെ അച്ഛനെ ക്ഷണിക്കുന്നത് സംബന്ധിച്ച് ബന്ധുക്കളുടെ ഇടയിൽ നിന്നും നിർദ്ദേശം വന്നത് സരസവും മേഴ്സിയും ചേർന്ന് നിരാകരിച്ചു നന്ദനം തീരെ ഇഷ്ടമായിരുന്നില്ല അക്കാര്യം അതോടെ ആ രക്തബന്ധം എന്നന്നേക്കുമായി അവസാനിച്ചു
മേഴ്സി വിവാഹം കഴിഞ്ഞു പോയെങ്കിലും അമ്മ സരസുവിനെ കാണാൻ മിക്ക ദിവസങ്ങളിലും വരും. ഒരു ദിവസം തങ്ങി അടുത്ത ദിവസം തന്നെ മടങ്ങും
ഉമ്മ ജോലിക്ക് പോയി തുടങ്ങിയതിനു ശേഷം വീട്ടിലെയും സ്കൂളിലെയും ജോലികൾ തീർക്കണം മേഴ്സി വിവാഹം ചെയ്തു പോയതോടെ സരസുവിനും ജോലിയായി ഉമയും നന്ദനും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കുറഞ്ഞു വന്നതിൽ പരിഭവമൊന്നും തോന്നിയില്ല. നന്ദനാകട്ടെ ഔദ്യോഗിക കാര്യങ്ങളിൽ അധിക സമയവും മുഴുകി വകുപ്പിൽ വരുന്ന പ്രയാസപ്പെട്ട് ജോലികളെല്ലാം അവനെ തന്നെയാണ് മേലധികാരികൾ ഏൽപ്പിക്കുക കൂടാതെ ജീവനക്കാരുടെ സംഘടനയുടെ ചുമതലയും മാസത്തിൽ പലവട്ടം തിരുവനന്തപുരത്തെ കോൺഫറൻസുകളും അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു
അനുവിൻറെ എല്ലാ കാര്യങ്ങളും അതോടെ ഉമ്മയുടെ തലയിലായി അവൾക്ക് അതിൽ പരിഭവവും പരാതിയും ഇല്ല സന്തോഷമേയുള്ളൂ തനിക്ക് ഒരു സർക്കാർ ജോലി ലഭിച്ചത് നന്ദേട്ടൻ സ്വാധീനവും പരിശ്രമം കൊണ്ടാണെന്നും ഉള്ള കാര്യം അവൾ അഭിമാനത്തോടെ ഓർക്കുകയും സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ സഹോദരങ്ങളോടും ഇളയമ്മമാരോടും അവൾ അഭിമാനപൂർവ്വം പറയുകയും ചെയ്യും നന്ദന്റെ. കഴിവുകൊണ്ട് ഉമക്ക് ജോലി ലഭിച്ചതിൽ ഏറ്റവും സന്തോഷം ഇളയച്ഛന്മാർക്ക് ആയിരുന്നു അത് അവർ പറയുകയും ചെയ്തു ഞങ്ങൾ കണ്ടെത്തിയ ബന്ധം അവരെ ധിക്കരിച്ചു നടത്തിയ മറ്റു വിവാഹബന്ധങ്ങളേക്കാൾ നല്ലതായിരുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കിട്ടിയ അവസരമായി അവർ കണക്കാക്കി മറ്റുള്ളവരെ ഇടക്ക് ഓർമിപ്പിച്ചു കൊണ്ടിരുന്നു
നന്ദനെ സംബന്ധിച്ചിടത്തോളം കുടുംബകാര്യങ്ങൾ എല്ലാം തീർന്നതിൽ ആശ്വാസം കൊണ്ടു അച്ഛന് ജ്യേഷ്ഠൻ നൽകിയ ഉറപ്പ് നന്ദൻ തന്നെ പാലിച്ചിരിക്കുന്നു എന്ന് അവൻ അഭിമാനിച്ചു .
37-ഉമയുടെ സ്കൂൾ ജീവിതവും ഒരു വെള്ളപ്പൊക്കവും.

അനുവിന് നാലു വയസ്സായി അവനെ പറവൂരിൽ നഴ്സറി സ്കൂളിലാക്കി അവിടെ ഇളയതിന്റെ കാർ വരും അതിൽ നന്ദന്റെ സുഹൃത്തുക്കളുടെ മക്കളെയും അനുവിനെയും കുത്തിനിറച്ച് പറവൂരിലാക്കും സ്കൂളിൽ നിന്നും വൈകീട്ട് ഇളയതുതന്നെ തിരിച്ചാക്കും.
ഉമക്ക് ആണെങ്കിൽ സ്കൂളിൽ പുതിയ കൂട്ടുകാരായി ടീച്ചർമാരെ ലഭിച്ചു എല്ലാവരും സീനിയർമാർ ചെറായിയിലെ മറ്റപ്പിള്ളി കുടുംബാംഗം എന്ന നിലയിൽ എല്ലാവർക്കും അവളെ ബഹുമാനമായിരുന്നു.പാവം അധ്യാപിക എന്ന പേരും കുട്ടികളിലും ടീച്ചറിനെ കുറിച്ച് നല്ല പേര് ലഭിച്ചിരുന്നു അതിനാൽ സംസ്കൃതത്തിൽ പഠിക്കാൻ കൂടുതൽ കുട്ടികൾ ചേർന്നു പഴയ സംസ്കൃതം മാഷ് തല്ലിൻറെ ആശാനായിരുന്നു അതിനാൽ അടി പേടിച്ച് സംസ്കൃതം ഐശ്ചികവിഷയ മായി വളരെ കുറച്ചു പേരെ എടുക്കാറുള്ളൂ ആസ്ഥാനത്താണ് ഉമ ഇത്രയും കുട്ടികളെ ആകർഷിച്ചു എണ്ണം വർദ്ധിപ്പിച്ചത്.
ലക്ഷ്മിക്ക് കാലം കഴിയുന്തോറും ക്ഷീണവും അനാരോഗ്യവും വർധിച്ചുവന്നു. ഇടയ്ക്ക് കെ എം കെ ആശുപത്രിയിൽ ഡോക്ടർ ശ്രീനിവാസനെ കാണിക്കും ലക്ഷ്മിക്ക് ആ ആശുപത്രിയെയും ഡോക്ടറെയും വലിയ വിശ്വാസമാണ് വർഷങ്ങൾക്കു മുമ്പ് വലിയൊരു അസുഖത്തിൽ നിന്നും തന്നെ രക്ഷിച്ച ആശുപത്രി എന്നാണ് ലക്ഷ്മിയുടെ വിശ്വാസം നിസ്സാര രോഗമായിരുന്നു വേദനക്കുള്ള മരുന്ന് വെറുംവയറ്റിൽ കഴിച്ചു മുറിവുണ്ടായി മുനമ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഡോക്ടർക്ക് അസുഖം എന്തെന്ന് കണ്ടെത്താൻ ആയില്ല അപകടകരമായ വിധം ബ്ലീഡിങ് ഉണ്ടായി നന്ദന്റെയും സോമന്റെയും നിർബന്ധപ്രകാരം ഡിസ്ചാർജ് ചെയ്യിപ്പിച്ചു എറണാകുളത്ത് ഏതെങ്കിലും ആശുപത്രിയിൽ രക്തം കൊടുക്കാൻ സൗകര്യം ആയിരുന്നു ലക്ഷ്യം പക്ഷേ അവിടെയെത്താൻ സാധിക്കില്ല എന്ന് സംശയിച്ചു നന്ദൻ പറവൂർ. കെ എം കെ ആശുപത്രിയിൽ അമ്മയെ കാഷ്വാലിറ്റിയിൽ എത്തിച്ചു .അസമയം ആയിരുന്നതിനാൽ ഹൗസ് സർജൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ പക്ഷേ അദ്ദേഹത്തിന് രോഗവിവരങ്ങൾ നന്ദൻ പറഞ്ഞതിൽ നിന്നും പെട്ടെന്ന് പിടികിട്ടി വെറും ഐസ് വാട്ടർ കൊണ്ട് ബ്ലീഡിങ് നിന്നു. ശ്രീനിവാസൻ ഡോക്ടർ വന്നതിനുശേഷം സോമൻ, സരസു ദാമോദരന്റെ മകൻ ഷാജി, ഉമ എന്നിവരുടെ രക്തം നൽകി. ഏതാണ്ട് നോർമൽ ആയി ഈ സംഭവത്തിന് ശേഷം ആ ആശുപത്രിയിൽ പോയാൽ എല്ലാ രോഗവും മാറും എന്ന ഒരു വിശ്വാസം ലക്ഷ്മിക്ക് ഉണ്ടായി അതൊരു കണക്കിന് സൈക്കോളജിക്കൽ ആയി നല്ലതെന്ന് നന്ദനും മനസ്സിലാക്കി അമ്മയെ അതുകൊണ്ടുതന്നെ അവൻ അവിടെയേ കാണിക്കൂ.

മൂന്ന് നാല് വർഷം കഴിഞ്ഞു ഉമ്മ രണ്ടാമത് ഗർഭം ധരിച്ചു അനു ജനിച്ച ശേഷം എട്ടുവർഷം കഴിഞ്ഞ് ഉണ്ടാവുന്ന ഗർഭം ആയതിനാൽ ബസ് യാത്ര പാടില്ലെന്ന് ഡോക്ടർ ആശ ഷറഫ് പരിശോധനയിലേക്ക് ശേഷം പറഞ്ഞു. അതിനാൽ ഉമയുടെ സ്കൂളിനടുത്ത് തന്നെ ഉള്ള ഒരു വാടകവീട്ടിൽ താമസിക്കാനും ചെറായിയിലെ വീട് അടച്ചിടുവാനും തീരുമാനിച്ചു സ്കൂൾ തുറക്കുന്ന കാലമായപ്പോഴേക്കും ചേന്ന മംഗലത്തേക്ക് മാറി. സരസവും മേഴ്സിയും മേഴ്സിയുടെ മകനും നന്ദനും ഒപ്പം വാടകവീട്ടിൽ താമസമായി. ലക്ഷ്മി സോമന്റെ വീട്ടിലും നിന്നു മേഴ്സിയുടെ ഭർത്താവ് ദർശൻ ഇതിനകം ദുബായിലേക്ക് പോയതിനാൽ സരസവും കുടുംബവും വീണ്ടും നന്ദനനൊപ്പമായി കഴിഞ്ഞിരുന്നു.
പഴയൊരു നായർ തറവാട്ട് വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നത് ഓടിട്ട വീടാണ് മുകളിൽ മരപ്പട്ടിയും എലിയും വിഹാരം നടത്തുന്ന സ്ഥലമാണ് അനു ചെറുതായിരുന്നപ്പോൾ മോനെ നോക്കാൻ നിന്നിരുന്ന യശോദയുടെ മകൾ വാസന്തിയാണ് കൂട്ടുള്ളത്
നന്ദനും ഉമ്മയും കുടുംബവും അവിടെ താമസിക്കുവാൻ ചെന്നതിന്റെ ഒരാഴ്ചക്കുള്ളിൽ ഭയങ്കരമായ മഴ ആരംഭിച്ചു മഴയെന്നാൽ നന്ദൻ ജീവിതത്തിൽ ഇതുവരെ കാണാത്ത കനത്ത മഴ ഒരു മണിക്കൂറോളം നീണ്ട മഴ ചിലപ്പോൾ അഞ്ചോ പത്തോ മിനിറ്റ് നേരം കുറഞ്ഞു നിൽക്കും അത് കഴിഞ്ഞാൽ വീണ്ടും മഴ തകർക്കും
ചേന്നമംഗലം എന്ന സ്ഥലം എപ്പോഴും മലവെള്ളം കയറുന്ന സ്ഥലമാണ് പെരിയാറിന്റെ തീരപ്രദേശം ഇടുക്കി ഡാം വന്നതിനുശേഷം ആണ് വെള്ളപ്പൊക്കത്തിന് ശമനം ഉണ്ടായത് എങ്കിലും ഇതുപോലുള്ള മഴ വെള്ളപ്പൊക്കം ഉണ്ടാക്കും എന്നും ഉറപ്പാണെന്ന് നന്ദൻ എല്ലാവരോടും പറഞ്ഞു. അതു കേട്ടതോടെ സരസവും മേഴ്സിയും മകൻ വിഷ്ണുവും ഒത്ത് ഭർത്താവിൻറെ വീടായ നായരമ്പലത്തേക്ക് പോയി വെള്ളം കയറിത്തുടങ്ങിയതിനാൽ ബസ് സർവീസുകൾ നിർത്തിയിരുന്നു നന്ദൻ താമസിക്കുന്ന വീട് പൊക്കപ്രദേശത്ത് ആയിരുന്നുതിനാൽ വെള്ളം കയറില്ല എന്ന് അയൽവക്കക്കാർ നന്ദനോട് പറഞ്ഞു
അയൽവക്കത്ത് താമസിക്കുന്നവരിൽ ഒന്ന് പഴയകാലത്ത് കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടേതാണ്. അദ്ദേഹം മരിച്ചു പോയെങ്കിലും ഭാര്യയും മക്കളും ഉണ്ട്
“രാത്രിയിൽ മലവെള്ളം വന്നാൽ ഇവിടേക്ക് പോന്നോളൂ ഇവിടെ രണ്ടു നിലയായതിനാൽ ഒട്ടും പേടിക്കേണ്ട ടീച്ചർ ഗർഭിണിയല്ലേ റിസ്ക് എടുക്കേണ്ട”
വാര്യരുടെ മകൻ പറഞ്ഞു
നന്ദൻ പറഞ്ഞു
“നോക്കട്ടെ ഒരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രം ഞങ്ങൾ വരും”
രാത്രിയും മഴ കനത്തു പെയ്തുകൊണ്ടിരുന്നു വെളുപ്പിന് ആരോ കുറെ ആളുകളുടെ ശബ്ദം പടിക്കു പുറത്ത് കേട്ടു നന്ദൻ ഞെട്ടി ഉണർന്നു പടിപ്പുര തുറന്നു കുറെ പശുക്കളും ഉമയുടെ സ്കൂളിലെ പ്യൂൺ ഗോപി അടക്കം മൂന്ന് നാല് പേരും. ചോദിച്ചപ്പോൾ അവർ പറഞ്ഞു
“ഇവിടെ മലവെള്ളം വരുമ്പോൾ പശുക്കളെ കിട്ടാനുള്ള ഒരു വലിയ തൊഴുത്തു നിന്നിരുന്നു കുറേ നാളായി മലവെള്ളം കയറാത്തതിനാൽ ഇപ്പോൾ ഉണ്ടോ എന്നു അറിയില്ല ഉണ്ടെങ്കിൽ പശുക്കളെ കെട്ടാൻ വന്നതാണ് “
നന്ദൻ പറഞ്ഞു
“ഞാനിവിടെ വന്നിട്ട് ഒരാഴ്ചയായി ഇതുവരെ അങ്ങനെയൊന്ന് കണ്ടിട്ടില്ല ഏതായാലും കയറി നോക്കിക്കൊള്ളു”
അവർ കയറി നോക്കിയപ്പോൾ തൊഴുത്തു നിന്നിരുന്നേടത്ത് കുറെ കരിങ്കൽ തൂണുകൾ മാത്രമേ കണ്ടുള്ളൂ അവർ തിരികെ പോയി
അന്ന് പകൽ ശക്തിയായ മഴ നിന്നിരുന്നു എങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ഉമ്മയുടെ സ്കൂൾ ഇരിക്കുന്ന സ്ഥലത്ത് രണ്ടാൾ പൊക്കം വരെ വെള്ളം കയറിയിരുന്നു വൈകിട്ട് ആയപ്പോൾ ഏകലവ്യന്റെ അനിയൻ ബാബു നീന്തി തുടിച്ചു വന്നു. നന്ദനും കുടുംബത്തിനും കൂട്ടായി. അവനുള്ള നന്ദന് ഒരു അനുഗ്രഹമായി തോന്നി.
അടുത്ത ദിവസം ഉച്ചയ്ക്ക് സോമൻ ചെറായിയിൽ നിന്നും വഞ്ചിയുമിയി വന്നു നന്ദനും ഉമ്മയും കുഞ്ഞും വാസന്തിയും ബാബുവും വെള്ളത്തിലൂടെ വഞ്ചി യാത്ര ചെയ്തു പറവൂരിൽ എത്തി. അവിടെ നിന്നും ബസ്സിന് സോമന്റെ വീട്ടിലേക്ക് പോയി അങ്ങനെ നന്ദന്റെ ജീവിതത്തിൽ രണ്ടാമത്തെയും ഉമ്യ്ക്ക് ആദ്യത്തേയും വെള്ളപ്പൊക്ക കെടുതി അനുഭവിക്കാനുള്ള യോഗം ഉണ്ടായി.

38-രണ്ടാമതൊരു കുഞ്ഞുമോൻ, രണ്ടു മരണവും.

വെള്ളപ്പൊക്കം ഒക്കെ കഴിഞ്ഞ് രണ്ടാഴ്ച കൂടി കഴിഞ്ഞ് ഉമക്ക് ക്ലാസ് ഉണ്ടായുള്ളൂ. അതുവരെ സോമന്റെ വീട്ടിൽ തന്നെ എല്ലാവരും പഴയ കൂട്ടുകുടുംബം പോലെ കഴിഞ്ഞുകൂടി.
വീണ്ടും ചേന്ദമംഗലത്തെ വാടകവീട്ടിൽ താമസിക്കാൻ വന്നപ്പോൾ നന്ദന്റെയും കുടുംബത്തിനെയും ഒപ്പം ലക്ഷ്മിയും പോന്നു. ലക്ഷ്മിക്ക് എന്തോ ഉമയെയും നന്ദനെയും അനുവിനെയും ഒറ്റക്കാക്കി പോയതിൽ കുറ്റബോധം ഉള്ളതായി തോന്നി. മാത്രമല്ല സോമനും കുമാരിയും കുട്ടികളും ജോലിക്കും പഠനത്തിനുമായി പോയാൽ ലക്ഷ്മിക്ക് വൈകുന്നേരം വരെ ഒറ്റയ്ക്ക് ഇരിക്കണം. അതുകൊണ്ട് കൂടിയാണ് നന്ദൻറെ കൂടെ വരുവാൻ ലക്ഷ്മി തീരുമാനം എടുത്തത്.
രണ്ടുമൂന്നു മാസം അങ്ങനെ കഴിച്ചുകൂട്ടി ഡോക്ടറെ കാണാൻ പോകേണ്ട സമയമായപ്പോൾ കാർ വിളിച്ചു ഡോക്ടർ ആശയെ കാണാൻ നന്ദനും ഉമയും പോയി പരിശോധനയിൽ കുട്ടി തലതിരിഞ്ഞാണ് കിടക്കുന്നത് എന്ന് മനസ്സിലാക്കി. അന്ന് കുട്ടിയെ തിരിച്ച് ശരിയായ പൊസിഷനിൽ ആക്കിയെങ്കിലും ഇനിയും പൊസിഷൻ മാറാൻ സാധ്യത ഉണ്ടെന്നും ഇപ്പോൾ എട്ടുമാസം കഴിഞ്ഞ് നിലക്ക് ഇനി പ്രസവം വരെ അഡ്മിറ്റ് ആവണം എന്നും ഡോക്ടർ നിർദ്ദേശിച്ചു.
ഉമയെ കലൂരിൽ ആക്കിയിട്ട് നന്ദൻ അമ്മയും വാസന്തിയും അനുവും കൂടി അടുത്ത ദിവസം തന്നെ വാടക വീട് ഒഴിഞ്ഞുകൊടുത്തു ചെറായി തറവാട്ട് വീട്ടിലേക്ക് തിരികെ പോയി. ഉമയുടെ പ്രസവാവുധിക്കുള്ള അപേക്ഷ സ്കൂളിലും കൊടുത്തു. കൂടാതെ നായരമ്പലത്തുള്ള, പ്രസവ ശുശ്രൂഷ ചെയ്യുന്ന ത്രേസ്യ എന്ന സ്ത്രീയെയും കൊണ്ട് കലൂർ വന്ന് അവിടെ നിന്നും ആശുപത്രിയിലേക്ക് ചെന്ന് ഉമയെ അഡ്മിറ്റ് ചെയ്യിച്ചു.
ഉമയുടെ വയറ്റിലെ കുഞ്ഞ് മിക്കപ്പോഴും പൊസിഷൻ ചെയ്ഞ്ച് ചെയ്തുകൊണ്ടിരുന്നു. അതിനാൽ കട്ടിലിന്റെ ഒരു വശം വളരെ പൊക്കിവെച്ചു കിടക്കണം എന്ന നിർദ്ദേശം ഡോക്ടർ നൽകി. പ്രസവം സമയത്തു തന്നെയെ നടക്കൂ എന്നും ഡോക്ടർ പറഞ്ഞു.
പ്രസവം നടക്കാൻ ഇനിയും താമസമുള്ളതുകൊണ്ട് നന്ദൻ ആശുപത്രിയിൽ നിന്നും ദിവസവും ജോലിക്ക് പോയി തുടങ്ങി. ആ സമയം കൂട്ടായി മുറിയിൽ ത്രേസ്യ ഉണ്ടാകും .അവരാണ് പകൽ ഉമയുടെ കാര്യങ്ങൾ ശ്രദ്ധിക്കുക.
ഏതാണ്ട് ഒന്നൊന്നര മാസം ആയപ്പോഴേക്കും ഉമ യുടെ പ്രസവം നടന്നു സിസേറിയൻ ആയിരുന്നു. അഞ്ചു പത്തു
ദിവസത്തിനുശേഷം ഉമ ഡിസ്ചാർജ് ചെയ്ത് കലൂർ വീട്ടിലേക്ക് പോന്നു.
ഇതിനിടക്ക് മാധവന്റെ മരണം നടന്നു. അതിൽ നന്ദന് വളരെ വിഷമമായി. അച്ഛനെ വ്യവസായം പഠിപ്പിച്ച അച്ഛൻറെ ഗുരുവായിരുന്ന വല്യച്ചൻ മാധവൻ. തന്നെ വലിയ കാര്യമായിരുന്നു .പ്രായമായി കിടപ്പായെങ്കിലും നന്ദൻറെ ശബ്ദം കേട്ടാൽ മാധവന് തിരിച്ചറിയാം .മരണക്കിടക്കയിൽ കിടന്നുകൊണ്ട് പോലും മാധവൻ നന്ദനോട് ചോദിക്കുന്നത് “നിനക്ക് എത്ര ശമ്പളം കിട്ടും ” എന്നാണ് അത് കേൾക്കുമ്പോൾ നന്ദൻ എന്തെങ്കിലും ഒഴിവു കഴിവ് പറയും “വല്യച്ഛൻ ഉദ്ദേശിക്കുന്നതിലും കൂടുതൽ കിട്ടുന്നുണ്ട് വല്യച്ഛാ”
എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിക്കും വല്യച്ഛനെ ഓർക്കുമ്പോൾ ഒക്കെ നന്ദൻ താനും കൂടി തിരുപ്പതി ക്ഷേത്രത്തിൽ പോയ ചിത്രമാണ് ഓർമ്മവരുന്നത്. കേരളത്തിന് പുറത്തു പോയാൽ എല്ലാവരും സംസാരിക്കുന്നത് ഇംഗ്ലീഷ് ആണെന്നാണ് മാധവൻ ധരിച്ചിരിക്കുന്നത്. അതിനാണ് മാധവൻ നന്ദനേയും കൂട്ടിയത് .അക്കാര്യം ഓർക്കുമ്പോൾ ഇപ്പോഴും നന്ദൻ ചിരിക്കും.
തൻറെ ഇളയമകൻ ജനിക്കുന്നതിന്റെ രണ്ടുമൂന്നു ദിവസം മുമ്പായിരുന്നു വലിയച്ഛന്റെ മരണം .അന്ധവിശ്വാസങ്ങൾ ഒന്നും ഇല്ലാത്ത നന്ദന് എന്തോ വല്യച്ഛന്റെ ആത്മാവാണ് തൻറെ ഇളയ മകനായി ജനിച്ചതെന്നും ആശ്വസിക്കും.
ഉമ മകനെയും കൊണ്ട് ചെറായിയിലേക്ക് വന്നു .ലക്ഷ്മിക്ക് സന്ധിവേദന കൂടുതലായി കൊണ്ടിരുന്നു .എങ്കിലും തന്റെ ഇളയപേരക്കുട്ടിയെ കയ്യിലെടുത്തു താലോലിക്കും. അവൻറെ കരച്ചിൽ അടക്കാൻ പഴയ താരാട്ടുപാടും പാടും. അവൻ ലക്ഷ്മിയുടെ കയ്യിൽ ഇരുന്ന് ഉറങ്ങും.
രണ്ടുമൂന്ന് മാസം കഴിഞ്ഞു പോയി അന്നു ഞായറാഴ്ചയായിരുന്നു. സാധാരണ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുകൾ നടക്കുക ഞായറാഴ്ചകളിലാണ് .പെരുമ്പിള്ളി സഹകരണ സംഘത്തിൻറെ തെരഞ്ഞെടുപ്പ് നടക്കേണ്ട ദിവസമായിരുന്നു അന്ന്. വെളുപ്പിന് ലക്ഷ്മിക്ക് ചർദ്ദിയും വയറിളക്കവും പനിയും ബാധിച്ചു. നന്ദൻ സരസുവിനെയും കൂട്ടി ലക്ഷ്മിയെ സാധാരണ കാണിക്കാറുള്ള പറവൂരിലെ കെ എം കെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യിച്ചു. ഡോക്ടർ ശ്രീനിവാസനെ വീട്ടിൽ പോയി കണ്ടു വിവരം പറഞ്ഞു. നന്ദൻ പറഞ്ഞു
“എനിക്ക് ഒരു ബാങ്ക് ഇലക്ഷൻ ഉണ്ട് അതിനാൽ എൻറെ സഹോദരിയാണ് കൂടെയുള്ളത് ഡോക്ടർ ഒന്ന് ശ്രദ്ധിച്ച് നോക്കണം അമ്മയെ. ഞാൻ കൂടെ ഇല്ലാത്തതിനാലാണ് പറയുന്നത്”
“അത് കുഴപ്പമില്ല ഞാൻ ഉടനെ ഹോസ്പിറ്റലിലേക്ക് പോകുന്നുണ്ട് നന്ദൻ ധൈര്യമായി ജോലിക്ക് പോയിക്കൊള്ളൂ” ഡോക്ടർ പറഞ്ഞു
അതു കേട്ട ശേഷം സമാധാനത്തോടെ നന്ദൻ ഇലക്ഷൻ സ്ഥലത്തേക്ക് പോയി .രാത്രി വളരെ വൈകിയാണ് നന്ദൻ ആശുപത്രിയിൽ എത്തിയത് അപ്പോഴേക്കും ലക്ഷ്മിയെ പേ വാർഡിലേക്ക് മാറ്റിയിരുന്നു.
ഡ്രിപ്പും മറ്റും കൊടുക്കുന്നുണ്ട് എന്നാൽ ശക്തിയായി പനിക്കുന്നുണ്ടായിരുന്നു.
നന്ദനും സോമനും അന്ന് രാത്രി അവിടെ കിടന്നു അടുത്ത ദിവസം പനി കുറഞ്ഞിരുന്നു ലക്ഷ്മിയെ കാണാൻ അനിയത്തിമാരുടെ മക്കൾ ചിലർ വന്നിരുന്നു അവരുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ ലക്ഷ്മി നന്ദനെ നോക്കിക്കൊണ്ട് ചോദിച്ചു
“അതാരാ വടക്കുംപുറത്തെ ശിവനാണോ” നന്ദനെ ഉദ്ദേശിച്ചുകൊണ്ടാണ് ലക്ഷ്മി അങ്ങനെ ചോദിച്ചത്. നന്ദന് ചെറിയ സംശയം തോന്നി ഏതു അസുഖം ആണെങ്കിലും കണ്ണിന് വെള്ളെഴുത്ത് ഉണ്ടെങ്കിലും അമ്മയ്ക്ക് തന്നെ എപ്പോഴും തിരിച്ചറിയാം .ഇതെന്താണ് ഇങ്ങനെ.
അവൻ അമ്മയെ പിടിച്ചു നോക്കി പനി ചെറുതായിട്ടേ ഉണ്ടായിരുന്നുള്ളൂ പിന്നീട് മിക്കവാറും ലക്ഷ്മി ഉറക്കത്തിൽ ആയിരുന്നു. അടുത്ത ദിവസം ശ്രീനിവാസൻ ഡോക്ടർ പരിശോധനയ്ക്ക് വാർഡിൽ വന്നപ്പോഴും ലക്ഷ്മി ഉറക്കത്തിലായിരുന്നു ഡോക്ടർ തട്ടിവിളിച്ചു
“ലക്ഷ്മി കണ്ണു തുറക്കൂ”
ലക്ഷ്മി കണ്ണുതുറന്നു ഡോക്ടറെ നോക്കിയെങ്കിലും ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു എത്ര വയ്യായെങ്കിലും ഡോക്ടർ വരുമ്പോൾ ചോദിക്കാതെ തന്നെ വിവരങ്ങൾ പറയുന്ന ആളാണ് ലക്ഷ്മി.
പുറത്തിറങ്ങിയ ഡോക്ടർ സോമനോടായി പറഞ്ഞു
“ലക്ഷ്മിക്ക് ബ്രെയിൻ ശരിക്ക് വർക്ക് ചെയ്യുന്നില്ല എന്നൊരു സംശയം ഉണ്ട്. ഹാർട്ടിനോ ലിവറിനോ കിഡ്നിക്കൊന്നും ഒരു പ്രശ്നവുമില്ല നോക്കട്ടെ ചിലപ്പോൾ ശക്തിയായ പനി ബ്രെയിനെ ബാധിച്ചു കാണും നമുക്ക് നോക്കാം”
ഈ വിവരം സോമൻ നന്ദനോട് പറഞ്ഞു. നന്ദൻ ആകെ വിഷമിച്ചു അന്ന് എല്ലാവരും മൂഡ് ഔട്ട് ആയിരുന്നു വീട്ടിലേക്ക് ആശുപത്രിയിൽ നിന്നും നന്ദൻ ലവിയുടെ വീട്ടിലേക്ക് ഫോൺ ചെയ്തു പറഞ്ഞു അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് അന്ന് വൈകിട്ട് തന്നെ ലവിക്ഷയും വിജയനും എത്തി.
അടുത്ത ദിവസമായി.
രാവിലെ തന്നെ ഡോക്ടർ വന്നു വിശദമായ പരിശോധന നടത്തി ലക്ഷ്മിയൊന്നും അറിയുന്നുണ്ടായിരുന്നില്ല.
പുറത്തിറങ്ങിയ ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു.
“ഷി ഈസ് ഡയിംഗ്”
ഇതുകേട്ട നന്ദൻ ആദ്യമായി പൊട്ടിക്കരഞ്ഞു സോമൻ നന്ദനെ വഴക്ക് പറഞ്ഞു നന്ദൻ കരച്ചിൽ അടക്കി പിടിച്ചു ലക്ഷ്മി. ഏതാണ്ട് രണ്ടുമൂന്നു ദിവസം കൂടി ആശുപത്രിയിൽ കിടന്നു ഒരേ നിശ്ചലാവസ്ഥ. ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ലക്ഷ്മിയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടുപോയി മൂക്കിലൂടെ ആഹാരം കൊടുക്കും അതൊന്നും ലക്ഷ്മി അറിഞ്ഞതേയില്ല മക്കൾ നാലുപേരും ഓരോ ദിവസവും ഉറക്കം നിന്ന് അമ്മയെ ശുശ്രൂഷിച്ചു അപ്പപ്പോൾ ചരിച്ചു കിടത്തും. ബെഡ് സോർ വരാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത് ഏതാണ്ട് ഒരു മാസം ലക്ഷ്മി ആ കിടപ്പ് കിടന്നു ഒരു ദിവസം രാവിലെ ലക്ഷ്മി എന്നന്നേക്കുമായി കണ്ണടച്ചു.
എല്ലാവരും മനസ്സാ അത്തരം ഒരു സ്ഥിതിവിശേഷം തരണം ചെയ്യാൻ തയ്യാറായിരുന്നു പ്രത്യേകിച്ചും മക്കൾ തങ്ങളെ പത്തുമാസം ചുവന്ന വയറ്റിൽ നോക്കി നന്ദൻ നെടുവീർപ്പുകൾ ഇട്ടുകൊണ്ടിരുന്നു ഉച്ചയ്ക്ക് മുമ്പ് ബന്ധുക്കളും നാട്ടുകാരും വമ്പിച്ച ജനാവലിയും എത്തി അവരുടെ സാന്നിധ്യത്തിൽ ഗംഗാധരൻ അന്ത്യവിശ്രമം കൊള്ളുന്ന അതേ സ്ഥലത്ത് തന്നെ തറവാട്ടിന്റെ തെക്കേ വശം ലക്ഷ്മിയും മണ്ണോട് ചേർന്നു ആത്മാവ് പരമാത്മാവിനോടും.

39- പറവൂർക്ക് പറിച്ചു നടൽ.

അർഹരായ അപേക്ഷകൾക്ക് കൊടുക്കുകയാണ്. പഞ്ചായത്തിന് ആവശ്യമെങ്കിൽ തരാം എന്ന് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചച്ചുതനോട് ഞാൻ പറഞ്ഞിട്ടുണ്ട്. തൽക്കാലം ഉള്ള പണം കൊണ്ട് കുറച്ചു വായ്പയും എടുത്ത് കഴിയുന്നത്ര ശരിയാക്കി ഇടാം. ബാക്കി പണം കിട്ടുന്നതിനനുസരിച്ച് പണിയാം”
നന്ദൻ കൂട്ടിച്ചേർത്തു.

ഉമക്ക് സന്തോഷം തോന്നി. അവൾ പറഞ്ഞു

“എനിക്ക് യാത്രാ സമയവും കഷ്ടപ്പാടും കുറഞ്ഞു കിട്ടും. കൂടാതെ അനുവിനെയും നിനുവിനേയും എൻറെ സ്കൂളിലും ചേർക്കാം. അവിടെ ഇപ്പോൾ നല്ല റിസൾട്ട് ആണ്. എൻറെ ശ്രദ്ധയും കിട്ടുമല്ലോ”

അങ്ങനെ അത് തീരുമാനമ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി പറവൂർ മുനിസിപ്പാലിറ് അങ്ങനെ അത് തീരുമാനമായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി പറവൂർ മുനിസിപ്പാലിറ്റിയുടെ അനുവാദവും കിട്ടി ഒരാഴ്ചക്കുള്ളിൽ തറ കെട്ടിയിട്ടു പഴയ സമ്പ്രദായം അനുസരിച്ച് ആറുമാസം എങ്കിലും കിടക്കണം തറകെട്ടിയതിനുശേഷം എന്നാണ് പറയാറ്.
അതിനിടയ്ക്ക് ഒരു വിശേഷം ഉണ്ടായി നന്ദൻ പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ട് പറഞ്ഞിരുന്ന കാര്യം കുടി കിടപ്പ് അവകാശം കിട്ടിയ ബോസ് എന്ന സഖാവിനോടും പറഞ്ഞിരുന്നു .പഞ്ചായത്തിൻറെ സ്കീം നടപ്പായാൽ ആ ഭൂമിയിൽ നിറയെ വീടുകൾ ആകും അത് അയാളുടെ സ്വകാര്യത നഷ്ടമാകും അദ്ദേഹത്തിൻറെ സഹോദരിയുടെ മകൻ സ്ഥലത്തെ ഏറ്റവും വലിയ പടക്ക നിർമ്മാണ ശാലയുടെ ഉടമയാണ് ,ജ്യോതി . അദ്ദേഹം നന്ദൻറെ ഭൂമി വാങ്ങാൻ തയ്യാറായി. നന്ദനുമായി സംസാരിക്കുകയും വില ഉറപ്പിക്കുകയും 50000 രൂപ അഡ്വാൻസായി നൽകുകയും ചെയ്തു. ബാക്കി തുക ഒരു മാസത്തിനുള്ളിൽ തരാമെന്നും കരാർ ചെയ്തു. ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചതിനാൽ നന്ദൻറെ വീടുപണി വേഗതയിൽ നടന്നു .ആറുമാസംകൊണ്ട് ഫെബ്രുവരി മാസത്തിൽ തറകെട്ടിയ കെട്ടിടം നവംബർ മാസത്തിൽ മുഴുവനായും തീർന്നു. ഡിസംബർ മാസത്തിൽ ഗൃഹപ്രവേശം നിശ്ചയിച്ചു.
ജനിച്ചു വളർന്ന, ചെറുപ്പകാലം മുതൽ അച്ഛനും അമ്മയും സഹോദരങ്ങളുമായി കഴിച്ചുകൂട്ടിയ വീടിനെ വിട്ടു മറ്റൊരു സ്ഥലത്ത് താമസമാക്കുന്നതിനെ കുറിച്ച് ആലോചിച്ച് നന്ദന് സങ്കടം വന്നു. രാത്രി വളരെ വൈകി അവൻ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ പറമ്പിന്റെ തെക്കുവശത്ത് പോയി നിന്നു. സങ്കടവും സന്തോഷവും അവരുടെ ആത്മാക്കളുമായി പങ്കുവെച്ചു.
കൊച്ചിയിൽ നിന്നും പറവൂരിലേക്ക് നന്ദന് ഇതിനിടയ്ക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. വീടുപണിയുടെ മേൽനോട്ടം വഹിക്കാൻ നന്ദൻ തന്റെ വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ സംഘടനയുടെ ജില്ലാതല പ്രസിഡൻറ് ആയതിനാൽ ഓഫീസിൽ തന്നെയുള്ള സൂപ്രണ്ട് തസ്തിക ചോദിച്ചു വാങ്ങാൻ എളുപ്പത്തിൽ സാധിച്ചു.അതാകുമ്പോൾ ടൂറിന് ഒന്നും പോകേണ്ട. ഉച്ചക്ക് വീട്ടിൽ വന്ന് ഊണ് കഴിക്കാമെന്ന മെച്ചവും ഉണ്ടായിരുന്നു. സോമന് ഡെപ്യൂട്ടി രജിസ്ട്രാർ ആയി ഉദ്യോഗ കയറ്റം കിട്ടിയതിനാലും ജില്ലയിലെ മേൽ ഉദ്യോഗസ്ഥൻ ആയിരുന്നതിനാലും സൗകര്യപ്രദമായ സ്ഥലംമാറ്റം നടന്നുകിട്ടി. പുതിയ വീട്ടിൽ താമസമാക്കിയതിനൊപ്പം മേഴ്സിയുടെ ഭർത്താവ് ദർശൻ ഗൾഫിലേക്ക് പോയതിനാൽ സരസുവും മേഴ്സിയും മകനും നന്ദനോടൊപ്പം പറവൂരിൽ പുതിയവീട്ടിൽ താമസമാക്കി. സഹായത്തിനായി കുടുംബി സമുദായത്തിൽപ്പെട്ട ജാനകിബായി പകൽ മുഴുവനും സഹായിക്കാനായി ഉണ്ടാകും. അനു അമ്മയുടെ സ്കൂളിൽ ചേർന്നു. വിനുവിനെ ബാലവാടിയിൽ ആക്കി .
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ബന്ധുവും സോമന്റെ കീഴിൽ ജോലി ചെയ്തിരുന്ന ആളുമായ ബാബു നന്ദന് ഒരു തുണയായി ഉണ്ടായി. ഏതു സഹായത്തിനും ഓഫീസിൽ നിന്നും സഹപ്രവർത്തകരും കൂടിവരുവാൻ തയ്യാറുമായിരുന്നു. ബാബു മിക്കവാറും ദിവസങ്ങളിൽ വരും നന്ദനെക്കാണാൻ. അങ്ങനെ ഒരു ദിവസം ബാബു പറഞ്ഞു
“സാർ, സാർ ഇപ്പോൾ കാറ്റഗറിക്കൽ സംഘടനയിൽ അല്ലേ പ്രവർത്തിക്കുന്നത് .അതിൻറെ നയങ്ങളുമായി സാർ എങ്ങനെ ഒത്തു പോകുന്നു .ഇടതുപക്ഷ ചായ്മുവുള്ള സാറിന് പ്രവർത്തിക്കുവാൻ ഏറ്റവും പറ്റിയ സംഘടന എൻജിഒ യൂണിയൻ തന്നെയാണ്. ഇടതുപക്ഷത്തോട്ചേ ർന്നുനിൽക്കുന്ന സാർ വെറും ഒരു കാറ്റ്കോടറിക്കൽ സംഘടനയിൽ ഒതുങ്ങേണ്ട സാർ.
” എനിക്ക് താല്പര്യമില്ലാഞ്ഞിട്ടല്ല. ഈ വകുപ്പിൽ സോമൻ ചേട്ടൻ സർവീസിൽ കയറുമ്പോൾ മുതൽ ഒറ്റ സംഘടനയെ ഉണ്ടായിരുന്നുള്ളൂ. അന്നൊന്നും സംഘടനയ്ക്ക് രാഷ്ട്രീയം ഇല്ലായിരുന്നു. ഭരിക്കുന്ന അന്നന്നുഭരിക്കുന്ന കക്ഷികളുടെ വക്താവായും അതുവഴി നക്കാപ്പിച്ച ശമ്പള വർധനവും നേടുന്നതിനാണ് അവർക്ക് താൽപര്യം. ഐതിഹാസികമായ സമരം നടന്ന 1970 ൽ അവർ പണിമുടക്കി സമരവീര്യം കാണിച്ചുകൊടുത്തു. പക്ഷേ കോൺഗ്രസ് ഭരണം മാറി ഗവർണർ ഭരണം വന്നപ്പോൾ പണിമുടക്കാത്ത ഉദ്യോഗസ്ഥർക്ക് രണ്ട് ഇൻഗ്രിമെൻറ് നൽകുമെന്ന് ഉത്തരവ് വന്നപ്പോൾ ടൂർ ഡയറി തിരുത്തി ഡ്യൂട്ടിയാക്കി എഴുതിക്കൊടുത്തു. അവരെ സംരക്ഷിക്കുന്നതിന് ആയിരുന്നു അസോസിയേഷൻ നേതൃത്വം ശ്രമിച്ചത്. അവരുടെ അനുയായികളാണ് ഇപ്പോഴും ഈ സംഘടനയുടെ തലപ്പത്ത്”.നന്ദൻ പറഞ്ഞു.
“സാറിന് രണ്ടു വർഷത്തിനകം ഗസറ്റഡ് റാങ്കിലേക്ക് പ്രമോഷൻ ലഭിക്കും. യൂണിയനെ പോലെ കെ ജി ഓ എ എന്ന സംഘടനയുണ്ടല്ലോ ശക്തമായി.” ബാബു പറഞ്ഞു
നന്ദൻ പറഞ്ഞു “ഏതായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് മെമ്പർഷിപ്പ് എടുക്കാം”
അങ്ങനെ താൻ പ്രവർത്തിച്ചുവന്ന സംഘടനയെ ഉപേക്ഷിച്ച് നന്ദൻ കേരള എൻജിഒ യൂണിയൻ അംഗവും പ്രവർത്തകനും ആയി. ഡിപ്പാർട്ട്മെന്റിലെ നന്ദൻറെ അനുയായികൾക്ക് അത് ഒരു ഷോക്കായി. കാറ്റഗറിക്കൽ സംഘടനയ്ക്ക് ഒരു നഷ്ടമായിരുന്നു നന്ദന്റെ പോക്ക് .

കുറെ മാസങ്ങൾ കഴിഞ്ഞു പുതിയ സ്ഥലത്ത് അയൽവക്കത്തുള്ള ആളുകളുമായി നന്ദനും ഉമയും അടുപ്പത്തിലായി. നായർ സമുദായത്തിന് മൃഗീയ ഭൂരിപക്ഷമുള്ള വാർഡിൽ ആയിരുന്നു നന്ദൻറെ വീടിരിക്കുന്നത് . ആദ്യമാദ്യം പഴയ തലമുറയിൽ പെട്ട നായന്മാർ നന്ദനെ ഈഴവൻ എന്ന നിലയിൽ അല്പം അകന്നു നിന്നാണ് കണ്ടത് .നന്ദന്റെയും ഉമയുടേയും ഉദ്യോഗങ്ങളുടെയും പ്രൗഢിയും അവരോടുള്ള പെരുമാറ്റവും സ്വന്തം ജാതിക്കാരെക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു കുടുംബമാണെന്ന് താമസിയാതെ അവർ മനസ്സിലാക്കി.

40-ഔദ്യോഗിക രംഗത്തെ സമ്മർദ്ദങ്ങൾ.

ഔദ്യോഗിക രംഗത്തെ തിരക്കും സമ്മർദ്ദങ്ങളും പിന്നെ വീടു പണിക്കാലത്തെ ടെൻഷനും ചെറിയ വിധത്തിൽ രക്ത സമ്മർദ്ദത്തിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതാണ് അവനുതോന്നി.കുടുംബഡോക്ടറായ തോമസിൻറെ ക്ളിനിക്കിൽ പരിശോധിച്ചതിനെ തുടർന്ന് ബി.പി.ക്കുള്ള മരുന്നു കഴിക്കാൻ തുടങ്ങി.

ഇനി ജിവിതകാലം മുഴുവൻ ഈ മരുന്നു കൂടിയും കുറഞ്ഞും കഴിച്ചേ മതിയാകൂവെന്നുള്ള അറിവും ഡോക്ടർ നൽകി.

അതായത് ഡോക്ടർ എന്നെയൊരു നിത്യ രോഗിയാക്കിയിരിക്കുന്നുവെന്നുസാരം.

നന്ദൻ പകുതി കാര്യവും പകുതി തമാശയായും പറഞ്ഞു.

ഇപ്പോൾ കേരളത്തിൽ പ്രത്യേകിച്ചും തൊണ്ണൂറുശതമാനം ആളുകൾക്കും ഏറിയും കുറഞ്ഞും ബി.പി.യുള്ളവരാണെന്നാണ് കണക്ക്.ഒരു ജീവിത ശൈലീ രോഗം.ആഹാരത്തിൽ ഉപ്പു കുറക്കുക,വ്യായാമം ശീലമാക്കുക.അതാണ് ശരിയായ മരുന്ന്.ഡോക്ടറും മറുപടി പറഞ്ഞു.

ഒരു ദിവസം ആഫീസിൽ കാഴ് ജാവനക്കാർ ൊരു സഹകരണ സംഘത്തിൻ്റെ ആഡിറ്റ് റിപ്പോർട്ട് ചെക്കു ചെയ്തുകൊണ്ടിരുന്നപ്പോൾ കണ്ട ന്യൂനതകൾ ചെക്കു മെമ്മോ ആയി നന്ദൻ രേഖപ്പെടുത്തി നന്ദൻ ബന്ധപ്പെട്ട ഓഡിറ്റർക്കു കൈമാറി.അധികം പരിചയം സിദ്ധിച്ചിട്ടില്ലാത്ത വസന്തയെന്ന ആഡിറ്ററാണ് കണക്കുകൾ പരിശോധിച്ചത്.

വസന്തയെ നന്ദൻ വിളിപ്പിച്ചു പറഞ്ഞു.

കണക്കിലെ ഹെഡ്ഢുകൾ ഇനം തിരിച്ചു വേണം കണക്കാക്കാൻ.ഇതിലെ ചെലവുകൾ ശരിയാണെന്നു നിങ്ങളെങ്ങിനെ വിലയിരുത്തി.

സംഘത്തിലെ സെക്രട്ടറി തയ്യാറാക്കിത്തന്ന കണക്കാണ് ഞാൻ വെച്ചിട്ടുള്ളത്.

നന്ദന് കലശലായ ദ്യേഷ്യം വന്നു.

നിങ്ങളൊക്കെ എവിടുന്നാണ് ഓഡിറ്റ് പഠിച്ചത്.ചീഫ് എക്സിക്കുട്ടീവ് തരുന്ന കണക്കുകൾ അങ്ങിനെതന്നെ   അംഗീകരിക്കാനാണോ നിങ്ങൾക്കു ശമ്പളം തരുന്നത്.എനിക്ക് ഈ കണക്കുകളുടെ കറക്ട്നെസ്സിൽ സംശയമുണ്ട്.നാളെ ഞാനും രാധാകൃഷ്ണനെന്ന ഓഡിറ്ററും ചേർന്ന് സംഘത്തിൽ പത്തു മണിക്കുമുമ്പായി എത്താം. നിങ്ങളും അവിടെ സമയത്ത് ഉണ്ടാവണം.ചീഫ് എക്യിക്കുട്ടീവിനെ ഇന്നുതന്നെ വിവരം അറിയിച്ചിരി  ക്കണം.

നന്ദൻ കർക്കശമായി വസന്തയോടു ഫറഞ്ഞു.

പിറ്റേന്ന് രണ്ടു കടത്തുവഞ്ചികൾ കടന്ന് നന്ദനും രാധാകൃഷ്ണനും വസന്ത എന്ന ഓഡിറ്റ റും സംഘത്തിലെത്തി.നന്ദനും രാധാകൃഷ്ണനും ചേർന്ന് സംശയം തോന്നിയ വിഭാഗം കണക്കുകൾ പുനപ്പരിശോധിച്ചതിൽ പണാപഹരണം നടന്നതായി കണ്ടെത്തി.ചീഫ് എക്യിക്കുട്ടീവ് ഒരു സ്ത്രീയാണ്. ഭരണകക്ഷിയിലെ രണ്ടാമത് വലിയ കക്ഷിയിലെ വനിതാ വിഭാഗം അധ്യക്ഷയാണ്.ആഅഹങ്കാരത്തോടെയാണ് നന്ദനോടും സഹപ്രവർത്തകരോടും അവർ പെരുമാറിയത്.െങ്കിലും നന്ദൻ കുറിക്കുകൊള്ളുന്ന രണ്ടുമൂന്നു ചോദ്യം ചെയ്യലിൽ അവർ പതറി. പിന്നീട് കുറ്റ സമ്മതമായി.

നന്ദൻ മറ്റു രണ്ടുപേരുമായി ആലോചിച്ചു.അവൻ സ്വകാര്യമായി അവരോട് പറഞ്ഞു.

ബോണസ്സ് രജിസ്റ്റർ ഇന്നുതന്നെ കസ്റ്റഡിയിൽ എടുക്കണം.ഒപ്പം ബന്ധപ്പെട്ട വൌച്ചറുകളും.പിന്നെ മറ്റു റിക്കാർഡുകൾ അസിസ്റ്റൻ്റ് രജിസ്ട്രാറേക്കൊണ്ടോ കയർ പ്രോജക്റ്റ ആഫീസറെക്കൊണ്ടോ സീസ് ചെയ്യിക്കണം.ആദ്യം പറഞ്ഞ റണ്ടും ഇന്നു തന്നെ കൊണ്ടുപോയില്ലെങ്കിൽ അത് നാളെ കത്തിക്കരിഞ്ഞ നിലയിലായിരിക്കും നാളെകാണുക.നമുക്ക് ക്രിമിനൽകേസിൽ ഹാജരാക്കാൻ തൊണ്ടിമുതലുണ്ടായി എന്നു വരില്ല.കൈപ്പറ്റ രസീതി കൊടുക്കാം.അസി.രജിസ്ട്രാർക്കുവേണ്ടി ഞാൻ തന്നെ ഒപ്പിട്ടുകൊടുത്തുകൊള്ളാം.ഒരു റാറ്റിഫിക്കേഷൻ വാങ്ങി ഫയലിൽ ഇട്ടാൽ മതിയാകും.

രാധാകൃഷ്ണൻ റിക്കാർഡുകളുടെ ലിസ്റ്റും പേജുംമറ്റും സർട്ടിഫൈ ചെയ്ത് ചീഫ് എക്സിക്കുട്ടീവിനെക്കൊണ്ട് ഒപ്പിടുവിച്ചു.രണ്ടു കോപ്പി എഴുതിയിരുന്നത് രണ്ടിലും നന്ദൻ ഒപ്പിട്ട് ഒരെണ്ണം ചീഫിന് കൊടുത്ത് അസ്സലും രേഖകളും സീൽ ചെയ്ത് അധികം താമസിയാതെ.ആഫീസിലേക്കു മടങ്ങി.

പിറ്റേന്നു തന്നെ കയർ പ്രോജക്റ്റ് ഓഫീസർക്കും പോലീസ് വകുപ്പിലേക്കും റിപ്പോർട്ട് പോയി.കയർ പ്രോജക്റ്റ് ഓഫീസർ സംഘം പ്രസിഡണ്ടിന് ചീഫ് എക്സിക്കുട്ടീവ് ഓഫീ സർ നടത്തിയ പണാപഹരണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സഹകരണ വകുപ്പിൻ്റെ ശുപാർശയിൽ നടപടിക്കായി ഉത്തരവിട്ടു.വനിതാ നേതാവ് സസ്പെൻ്റ് ചെയ്യപ്പെട്ടു.

തുടർന്ന് തലസ്ഥാനത്തു നിന്നും ഭരണകക്ഷിയിലെ രണ്ടാം പാർട്ടിയുടെ ഇരുപത്തി നാല് എം.എൽ.എ.മാരിൽ പറവൂർ എം.എൽ.എ. ഒഴികെ ബാക്കി പേർ നിരന്തരം അസി.രജി സ്ട്രാർ രാഘവൻ നായരേയും നന്ദനേയും വിളിച്ചു. നടപടി നിറുത്തിവെക്ക ണമെന്നു  പറയാൻ. പറവൂർ എം.എൽ.എ.ക്കറിയാമായിരുന്നു നന്ദനെപ്പറ്റി.ആരു ശുപാർശ ചെയ്താലും പിൻതീരിയാത്ത മനുഷ്യൻ എന്നാണ് അദ്ദേഹം മറ്റു എം.എൽ.എ.മാരോട് നന്ദനെപ്പറ്റി പ്പറഞ്ഞത്.

സീസ് ചെയ്യപ്പെട്ടതും കയർ പ്രോജക്റ്റ് ഓഫീസർ പിന്നീട് സീസ് ചെയ്തതുമായ റിക്കാർ ഡുകൾ വിശദമായ പരിശോധനകൾക്കായി ഭരണ വിഭാഗമായ കയർ ആഫീസിൽ എത്തിച്ചു.കണക്കുകൾ ഔദ്യോഗികമായി മുഴുവനായി പരിശോധിക്കുന്നതിനായി ആഢിറ്റ് വിഭാഗത്തിൻ്റെ സഹായം ലഭ്യമാക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് കിട്ടിയ കത്തു പ്രകാരം നന്ദൻ്റെ  നേതൃത്വത്തിൽ ആഗസ്തി,രാജീവ്, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ടീമിനെ കയർ വകുപ്പിലേക്ക് നിയോഗിക്കപ്പെട്ടു.ഇവർ കണക്കു പരിശോധനകൾ തുടർന്നുകൊണ്ടിരിക്കെ കയർ പ്രോജക്റ്റ് ഓഫീസിലെ ചില ജീവനക്കാർ അതായത് പണാപഹരണം നടത്തിയ വ്യക്തിക്ക് വളരെ വേണ്ടപ്പെട്ടവരെന്നു കരുതുന്ന ചിലർ പരോക്ഷമായി അടുത്തമുറിയിലിരുന്ന് ആഡിറ്റ് വിഭാഗത്തെ,കേട്ടാൽ അറയ്ക്കുന്ന അശ്ളീലപദങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നത് പതിവാക്കി.രാധാകൃഷ്ണൻ, ആഗസ്തി എന്നിവർ ഇതുകേട്ട് സഹിക്കാതെ നന്ദനോട് പരാതി പറഞ്ഞു.

മുൻകോപിയായ രാധാകൃഷ്ണൻ പറഞ്ഞു.

അതിലൊരു നാഥൻ എന്ന കയർ ഇൻസ്പെക്ടർ ഉണ്ട്.ഒരു കുടവയറൻ.അവൻ്റെ വയറു ഞാൻ കുത്തിപ്പൊട്ടിക്കും.നന്ദനും മറ്റുള്ളവരും ചിരിച്ചു.

അവരെയെല്ലാം നന്ദൻ ശാന്തരാക്കിക്കൊണ്ടു പറഞ്ഞു.

നമ്മൾ എന്തിനാണിവിടെ വന്നത്.ജോലിയുടെ ഭാഗമായി.ആ ജോലി നമ്മുടെ ഡിപ്പാർട്ടുമെൻ്റ് നമ്മളെ ഏൽപ്പിച്ചത് നമ്മളിലുള്ള വിശ്വാസത്തിൻ്റെ അടയാളമായിട്ടാ ണ്.അല്ലേ.അത് എത്രയും വേഗം നിറവേറ്റി.നമ്മൾ തിരികെ പോകുന്നു.റിപ്പോർട്ടു നൽകുന്നു.മറ്റൊന്നും ഇപ്പോൾ നോക്കേണ്ട.അതു നമുക്ക് പിന്നീട് അവസരം വരും അപ്പോൾ നോക്കാം നിയമപരമായി ത്തന്നെ.

രാധാകൃഷ്ണൻ ജോലികഴിഞ്ഞ് എന്നയൊന്നു കാണണം.നമുക്ക് ചിലത് പ്ളാൻ ചെയ്യാനുണ്ട്.നന്ദൻ രാധാകൃഷ്ണനോടായിപ്പറഞ്ഞു.

വൈകീട്ട് രണ്ടുപേരും ഓഫീസ് സമയം കഴിഞ്ഞ് ഓഫീസിൽ ഒത്തൂകൂടി. നന്ദൻ പറഞ്ഞു. കയർ പ്രോജക്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് വനിതാ നേതാാവിൻ്റെ ഗാങ്ങുമായി ചേർന്ന് എന്തോ ഗൂഢാലോചന നടക്കുന്നുണ്ട്.രാഘവൻ സാറിന് സി.പി.ഐ.മന്ത്രി മാരുടെ കോൾ വന്നിരുന്നു.കേസുമായി മുന്നോട്ടു പോകരുതെന്ന്.സർ നമ്മേക്കാൾ ധൈര്യവും പരിചയവുമുള്ളയാളാണല്ലോ.തലപോയാലും നിയമവിരുദ്ധരെ രക്ഷിക്കാൻ കൂട്ടു നിൽക്കില്ല.എനിക്ക് ചില രഹസ്യ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് സംഘം പ്രസിഡണ്ട് കേശവനും വനിതാ നേതാവിനൊപ്പമാണ് എന്നാണ്.കയർ പ്രോജക്റ്റ് ഓഫീസിലെ വിശ്വനാഥൻ എന്ന കയർ ഇൻസ്പെക്റ്റർ നേതാവിനെ രക്ഷി  ക്കാൻ നമുക്കെതിരെ നീങ്ങാനുള്ള പരാതികൾ തയ്യാറാക്കികൊടുക്കുന്നുണ്ടെന്നറിയു ന്നു.പ്രോജക്റ്റ് ഓഫീസിലെതന്നെ എൻ.ജി.ഒ.യൂണിയൻ പ്രവർത്തകരിൽ നിന്നാണ് വിവരം അറിയാൻ കഴിഞ്ഞത്.രാധാകൃഷ്ണൻ ഇന്നു തന്നെ ബോസിനെ കാണണം.സി.പി.എം.കയർ തൊഴിലാളി സംസ്ഥാന നേതാവല്ലേ.എന്നേയും സോമൻ ചേട്ടനേയും നന്നായി അറിയാം ബോസിന്.ബഹുമാനവുമാണ്.ഒന്ന് കരുതിയിരിക്കാൻ പറയണം.നമ്മുടെ ജോലി ചെയ്തതിന് അവർ രക്ഷപെടാൻ വേണ്ടി പ്രത്യാക്രമണം നടത്താൻ പ്ളാനിടുന്നുവെന്നും അതിനു തടയിടണമെന്നും പറയണം.സി.പി.എം. ഭരിക്കുന്ന കയർ സംഘങ്ങളെ നമ്മൾ ഉപദ്രവിക്കുകയില്ല,വലതുകാരെ തെരഞ്ഞെടുത്ത് വെറുതെ ഉപദ്രവിക്കുകയുമാണെന്നാണ് ആരോപണം.ആദ്യം മുതൽ ഇതുവരെയുള്ള വസ്തുതകൾ രാധാകൃഷ്ണൻ ബോസിനെ ധരിപ്പിക്കണം.

രാധാകൃഷ്ണൻ അങ്ങിനെതന്നെ ഏറ്റു.വൈകീട്ട് മൂത്തകുന്നം അമ്പലപ്പറമ്പിൽ വെച്ച് രാധാകഋഷ്ണൻ ബോസിനെ കണ്ടു സംസാരിച്ചു.അദ്ദേഹം വിവരം അറിഞ്ഞിരു ന്നു.പരാതി സംബന്ധിച്ചുള്ള വിവരവും അറിഞ്ഞിരുന്നു

.അതു ഭയപ്പെടേണ്ട പാർട്ടി യിൽ പറഞ്ഞ് വേണ്ടത് ചെയ്യിച്ചുകൊള്ളാം.ബോസ് പറഞ്ഞു.

രാധാകൃഷ്ണൻ ീ  വിവരം നന്ദനെ ധരിപ്പിച്ചു.

നന്ദൻ പറഞ്ഞു. നിങ്ങൾ കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യണം.ഫയലുകളെല്ലാം കൃത്യമായിരിക്കണം.വിശ്വനാഥൻ്റെ പ്രേരണയിൽ പ്രസിഡണ്ട് കേശവൻ അയച്ചിട്ടുണ്ടെന്നാണറിവ്. നമ്മൾ രണ്ടു പേരുമാണ് അവരുടെ ടാർജറ്റുകൾ.വിജിലൻസ്,ഹൈക്കോടതിൽ പൊതു താൽപ്പര്യ ഹർജി എന്നിവ പോയിട്ടുണ്ട്.വിഷമുള്ള ജാതികളാണ്.രാധാകൃഷ്ണൻ ഭയപ്പെടേണ്ട ഞാൻ നോക്കിക്കൊള്ളാം.

കുറെ ദിവസങ്ങൾ കഴിഞ്ഞു.തലസ്ഥാനത്ത് സഹകരണ രജിസ്ട്രാരുടെ ഓഫീസിൽ നിന്നും വിജിലൻസ് ജോയിൻ്റ് രജിസ്ട്രാർ നന്ദനെ വിളിച്ചു.അദ്ദേഹം നന്ദനോടായി പറഞ്ഞു.

ഞാൻ നാളെ പറവൂർ ആഫീസിൽ വരുന്നുണ്ട്.ആഡിറ്റർ രാധാകൃഷ്ണനും നന്ദനും ഉണ്ടാവണം.കയർ സംഘം പണാപഹരണം സംബന്ധിച്ച ഫയലുകളും റിപ്പോർട്ടും ഇതുവരെയുള്ള ടീം ഓഡിറ്റ് വിങ്ങിൻ്റെ കണ്ടെത്തലുകളും ഇടക്കാല റിപ്പോർട്ടുകളും തയ്യാറാക്കിവെക്കണം. അദ്ദേഹം പറഞ്ഞു.

ഏറ്റു സർ.ഇവിടെയെല്ലാം റെഡിയാണ്.സർ വിഷമിക്കേണ്ട.പരാതിയുടെ എൻക്വയ റിക്കായല്ലേ വരുന്നത്.എനിക്കു മനസ്സിലായി.നന്ദൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

തനിക്കെങ്ങിനെ മനസ്സിലായി.അദ്ദേഹം ചോദിച്ചു.പിന്നീട് പറഞ്ഞു.

നന്ദനെപ്പറ്റി എനിക്കറിയില്ലേ.സോമനേയും അറിയാം.പാണാപഹരണം കണ്ടെത്തുന്ന തിൽ ജ്യേഷ്ഠനെ വെല്ലുന്ന അനിയനാണെന്നും ഡിപ്പാർട്ടുമെൻ്റിൽ അറിയാത്തവരാരുണ്ട്. നാളെ നമുക്ക് വിശദമായി സംസാരിക്കാം.ഫോൺ വെച്ചോ.

പിറ്റെ ദിവസം വിജിലൻസ് രണ്ടു പേരുടേയും മൊഴിരേഖപ്പെടുത്തി.

കുറേ പരാതികൾ വന്നിട്ടുണ്ട് കൈക്കൂലി കൊടുക്കാത്ത വിരോധം കൊണ്ടാണ് കള്ളക്കേയിൽ കുടക്കിയതെന്നാണ് പാരതിയിലെ ആരോപണങ്ങൾ മുഴുവനും.ഈ റിപ്പോർട്ടു ചെല്ലുമ്പോഴേക്കും മറ്റെല്ലാം അതോടെ താനെ ക്ളോസ് ചെയ്യപ്പടും. അദ്ദേഹം പറഞ്ഞു.അതിനു ശേഷം അദ്ദേഹം യാത്ര പറഞ്ഞു പോയി.

മാസങ്ങൾ കഴിഞ്ഞു പോയി.പരാതികളെല്ലാം കഴമ്പില്ല എന്നുള്ള റിപ്പോർട്ടോടെ ക്ളോസ് ചെയ്യപ്പെട്ടു.ഓഡിറ്റ് ടീം ഫൈനൽ    റിപ്പോർട്ട് കൊടുത്തതു പ്രകാരം വനിതാ നേതാവ് ഡിസ്മിസ് ചെയ്യപ്പെട്ടു. ക്രിമിനൽ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യപ്പടു കയും നിമവഴിക്കു പോകുകയും ചെയ്തു.അതോടെ ആ കയർ സഹകരണ സംഘം ലിക്വിഡേറ്റ് ചെയ്യപ്പെടുകയും ചെയ്തു.

നന്ദൻ്റെ തലയിലേക്ക്  പിന്നീടു വന്നു കറിയതും മറ്റൊരു കുരിശായിരുന്നു. പറവൂരിലെ ലേബർ കം ഡവലപ്പ്മെൻറ് ബാങ്ക് എന്ന ഒരു ഒഫീഷ്യൽ സഹകരണ സംഘത്തിലേക്ക് നന്ദനെ മാറ്റി.പറവൂരിൽത്തന്നെയാണെങ്കിലും അവിടെ കാര്യമായ ജോലിയൊന്നും ചെയ്യാനില്ലാത്ത ഒന്നായിരുന്നു.ചെമ്മീൻകെട്ടും ചെത്താൻ കൊടുത്ത തെങ്ങിൻ്റെ പാട്ടവും മാത്രമാണ് വരുമാനം.അതുകൊണ്ടുതന്നെ അവന് അതിൽ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല.കൂടാതെ ന്നദൻ്റെ ഉറ്റ സുഹൃത്തായ ഹരിയാണ് അവിടെ മാനേജരുടെ പോസ്റ്റിൽ പത്തു വർഷമായി തുടർച്ചയായി ഡെപ്യൂട്ടേഷനിൽ ജോലിചെയ്തു വരുന്നതിൽ സംശയം തോന്നിയ സഹകരണ വകുപ്പാണ് ഹരിയെ മാറ്റി നന്ദനെ പോസ്റ്റ് ചെയത് ഉത്തരവിറക്കിയത്.ഉത്തരവ് വന്ന് ഉടനെ തന്നെ നന്ദൻ  ഹരിയെ വിളിച്ച് ഡിപ്പാർട്ട് മെൻ്റിൽ സമ്മർദ്ദം ചെലുത്തി ട്രാൻസ്ഫർ  കാൻസൽ ചെയ്യിക്കാൻ നോക്കണ മെന്നും അല്ലെങ്കിൽ തനിക്കു ജോയിൻ ചെയ്യേണ്ടി വരുമെന്നും അറിയിച്ചു.  താൻ ശ്രമിക്കാമെന്നു ഹരിയും പറഞ്ഞെങ്കിലും ഒരു മാസമായിട്ടും ഒന്നും നടന്നില്ല.ഒടുവിൽ ഒരു മാസമായിട്ടും നന്ദനെ റിലീവ് ചെയ്യാത്തതിനു കാരണം ബോധിപ്പിക്കണമെന്നു കാണിച്ചു കത്തു വന്ന ഉടനെ അസി രജിസ്ട്രാർ നന്ദനെ റിലീവ് ചെയ്തു.ഇതു കിട്ടിയ ഉടനെ നന്ദൻ താൻ നാളെ ജോയിൻ ചെയ്യാൻ വരുമെന്നു  ഹരിയെ വിളിച്ചു പറഞ്ഞു.

അതു പ്രകാരം രാവിലെ സ്ഥാപനത്തിൽ എത്തിയെങ്കിലും നന്ദന് ഹരിയെ കാണാനോ ജോയിൻ ചെയ്യാനോ കഴിഞ്ഞില്ല. ഇതിലെന്തോ ചതിയുണ്ടെന്നു ഊഹിച്ച നന്ദൻ ബാങ്കി ൻ്റെ എക്സ് ഒഫീഷ്യോ പ്രസിഡണ്ട് ആയ ജില്ലാ കളക്റ്ററെ റസിഡൻ്റ് ക്യാമ്പിൽ പോയി കണ്ടു. കെ.ആർ.രാജനായിരുന്നു എറണാകുളം ജില്ലാ കളക്റ്റർ.

കളക്റ്റർ പറഞ്ഞു.

എനിക്ക് സർക്കാരിൽ നിന്നും നിർദ്ദേശമുണ്ട് നിങ്ങൾ വന്നാൽ ജോയിൻ ചെയ്യാൻ അനുവദിക്കരുതെന്ന്.വാക്കാലുള്ള നിർദ്ദേശമാണെങ്കിലും എനിക്ക് അനുസരിച്ചല്ലേ പറ്റൂ.സംഘത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റി അംഗങ്ങളോട് ആലോചിക്കാതെയും അവരുടെ സമ്മതമില്ലാതേയുമാണ് താങ്കളെ അവരുടെ മേൽ രജിസ്ട്രാർ അടിച്ചേൽപ്പിച്ചത് അവരുടെ ഈഗോ വർക്ക്  ഔട്ട് ചെയ്തിരിക്കുകയാണത്രേ.താങ്കളെ സംബന്ധിച്ച് അവർക്ക് വ്യക്തിപരമായി അഭിപ്രായവ്യത്യാസമൊന്നുമില്ല.അവരോട് ആലോചിക്കാതെ രജിസ്ട്രാർ ചെയ്തതിലാണ് എതിർപ്പ്. കളക്റ്റർ പറഞ്ഞു നിറുത്തി.

സർ ലേബർ ബാങ്കിൽ ത്തന്നെ ജോലി ചെയ്യൂ എന്നൊന്നും എനിക്കു പ്രത്യേക താൽപ്പര്യ മൊന്നുമില്ല.സർ ആ ബാങ്കിൻ്റെ എക്സ് ഒഫീഷ്യൽ പ്രസിഡണ്ടല്ലേ.സർക്കാർ ജീവനക്കാ രനെ എവിടെ നിയമിച്ചാലും അയാൾ പോയേ തീരൂ എന്നു സാറിനറിയാത്തതല്ലല്ലോ. ഒരു മാസം മുൻപ് തന്നെ ഓർഡർ വന്നപ്പോൾ മാനേജരെ വിളിച്ചു ഞാൻ പറഞ്ഞതാണ്.വേണമെങ്കിൽ കാൻസൽ ചെയ്യിച്ചോളാൻ.അയാൾക്കോ ഈ പറയുന്ന കമ്മറ്റി അംഗങ്ങൾക്കോ അതിനു കഴിഞ്ഞില്ല.എന്നെ സഹകരണ വകുപ്പിൽ നിന്നും റീലീവ് ചെയ്തു.ഇവിടെ ജോയിൻ ചെയ്യാൻ സർ സമ്മതിക്കുന്നുമില്ല.സർ ഒരു കാര്യം ചെയ്യൂ.ഞാൻ ജോയിനിംഗ് റിപ്പോർട്ട് എഴുതിക്കൊണ്ടു വന്നിട്ടുണ്ട്.അതിൻ്റെ പുറത്ത് എന്താണെന്നു വെച്ചാൽ ആ വിവരം എഴുതിത്തന്നാൽ ്തലുസരിച്ചു ഞാൻ തിരികെ പൊയ്ക്കൊള്ളാം.

കളക്റ്റർ വളരെ സന്തോഷത്തോടെ റിപ്പോർട്ടെഴുതി നന്ദനെ ഈ സാഹചര്യത്തിൽ ഇവിടെ ജോയിൻ ചെയ്യാൻ കഴിയാത്തതിനാൽ തിരികെ സഹകരണ വകുപ്പിൽ ത്തന്നെ ജോയിൻ ചെയ്യിപ്പിക്കണമെന്ന ശുപാർശയോടെ നന്ദൻ്റെ കയ്യിൽ കത്തു കൊടുത്തു. കളക്റ്റരോട് നന്ദിയും പറഞ്ഞ് നന്ദൻ കത്തിൻ്റെ ഒരു ഫോട്ടോകോപ്പിയും എടുത്ത് മറ്റൊരു റെപ്രസെൻ്റേഷനോടെ രജിസ്ട്രേർഡ് വിത്ത് അക്കനോളഡ്ജ്മെൻ്റ് ഡ്യൂ ആയി കത്തും പോസ്റ്റ് ചെയത് നേരെ വീട്ടിലേക്ക് മടങ്ങി.പിന്നെ കുറേ ദിവസത്തേക്ക് നന്ദൻ ഓഫീസിലേക്ക് പോയില്ല.ത്രശങ്കു സ്വർഗ്ഗത്തിലായ അവൻ ഉർവ്വശി ശാപം ഉപകാരം എന്നു കണക്കാക്കി പുതിയ വീട്ടിലെ കുറെപ്പണികൾ ബാക്കിയുണ്ടായത് തീർക്കാൻ വീട്ടിൽ തന്നെ കഴിച്ചു കൂട്ടി.

ഇതോടെ നന്ദൻ അംഗമായ എൻ.ജി.ഒ.യൂണിയൻ നന്ദനു വേണ്ടി സമരരംഗത്തിറ ങ്ങി.ജില്ലാ കളക്റ്റർക്കെതിരെ സമരവുമായി യൂണിയൻ മുന്നോട്ടു പോയി.അവരുടെ അന്വേഷണത്തിൽ ഹരിയെ ലേബർ ബാങ്കിൽത്തന്നെ നിലനിറുത്തണമെന്ന വാശി പറവൂരിലെ ഒരു ഭരണകക്ഷി നേതാവിനുണ്ടായിരുന്നെന്നും അദ്ദേഹത്തിൻ്റെ സമ്മർദ്ദമാണ് നന്ദന് പോസ്റ്റിംഗി കിട്ടാത്തതിനു പിന്നിലെന്നും മനസ്സിലായി.അതോടെ യൂണിയൻ സമരം കടുപ്പിച്ചു. അത് രണ്ട് ഐ.എ.എസ്.ഉദ്യോഗസ്ഥരായ ജില്ലാകളക്റ്റരും സഹകരണ രജിസ്ട്രാരും തമ്മിലുള്ള ശീതസമരമായി മാറി.

ഒരു മാസം കൂടി അങ്ങിനെ പോയി.ഒരു ദിവസം യൂണിയൻ്റെ ഒരു നേതാവ് നന്ദനെ വന്നു കണ്ടു.

അദ്ദേഹം പറഞ്ഞു.

സർക്കാരിൻ്റെ മുഖം രക്ഷിക്കാൻ ലേബർ ബാങ്കിൽ സാറോ ഹരിസാറോ വേണ്ടെന്നും പകരം റവന്യൂ വകുപ്പിൽ നിന്നും ഒരുദ്യോഗസ്ഥനെ നിയമിക്കാമെന്നും തീരുമാനി ച്ചിരിക്കുകയാണ്.കൂടാതെ സാറിന് അസിസ്റ്റൻ്റ് രജിസ്ട്രാർ ആയി ഉദ്യോഗക്കയറ്റം ലഭി

ച്ച് ഉത്തരവായിട്ടുണ്ട്.അതിനാൽ ആ പോസ്റ്റിൽ ഇരിക്കാനും പറ്റില്ലല്ലോ.സാറിനെ പാലക്കാട് ഒറ്റപ്പാലം അർബൻ സഹകരണബാങ്ക് കൺകറൻ്റ് ഓഡിറ്റർ ആയിട്ടാണ് നിയമനം.എന്നും അയൾ പറഞ്ഞു.

ഒരു വെടിക്ക് രണ്ടു പക്ഷി എന്നപോലെ തോന്നി നന്ദന് അയാളുടെ വാക്കു കേട്ടപ്പോൾ. യൂണിയൻ നേതാവ് പറഞ്ഞു.

നാളെ സാറിന് യൂണിയൻ വകയും ആഫീസു വകയുമായി യാത്രയയപ്പു പരിപാടികൾ  നിശ്ചയിച്ചിട്ടുണ്ട്.അതിനെത്തുമല്ലോ നാളെ കാണാം.

കൂടാതെ നന്ദൻ്റെ സർവ്വീസിനു കുഴപ്പമില്ലാതിരിക്കാൻ ജോയിൻ ചെയ്യാൻ കഴിയാതിരുന്ന കാലഘട്ടം ഡ്യൂട്ടിയായി പരിഗണിച്ച് ഗവ.ഉത്തരവുമായി.

40-മലബാറിലേക്കൊരു രണ്ടാം യാത്ര.

നന്ദൻ ഉമയോട് പറഞ്ഞു.

പുതിയ വീടുവെച്ചു കയറിതാമസിച്ചതിനിടെ കുറച്ചു നാളുകൾക്കിടയിൽ പല വിഘ്നങ്ങളും ഉണ്ടായി.പക്ഷേ അതൊക്കെ വിജയകരമായി നേരിടാൻ കഴിഞ്ഞു അതു കഴിഞ്ഞ് ഇതാ ഗസറ്റഡ് തസ്ഥികയിലേഖ്ഖ് പ്രമോട്ട് ചെയ്യപ്പെട്ടിരിക്കുന്നു.തനിക്കു സന്തോഷമായില്ലേ.

ഉദ്യോഗക്കയറ്റം ഈ സമയത്തു കിട്ടുമെന്ന് നന്ദേട്ടൻ നേരത്തെ പറഞ്ഞതല്ലേ.എങ്കിലും ദിവസവും പോയി വരവുന്ന സ്ഥലത്തായിരുന്നെങ്കിൽ എത്ര നന്നായേനെ.അവൾ പറഞ്ഞു.

താൻ ലീവെടുത്തു കുറച്ചു നാൾ എൻ്റെ കൂടെ വാ.പുതിയൊരുസ്ഥലത്ത് നമുക്ക് അടിച്ചു പൊളിച്ചു കഴിയാം.കഴിഞ്ഞ പ്രാവശ്യം ഭാരതപ്പുഴയുടെ തീരത്ത് സന്ധ്യകളിൽ അലയു മ്പോൾ ഞാനൊറ്റക്കായിരുന്നു.ഇന്നു തൻ്റെ കയ്യും പിടിച്ച് എം.ടി.യുടെ കഥാപാത്രങ്ങളുടെ തേങ്ങിക്കരച്ചിൽ ഭാരതപ്പുഴയിലെ അലകളിലൂടൊഴുകി വരു മ്പോൾ അവരെ ആശ്വസിപ്പിച്ച് അങ്ങിനെ നടക്കാം,യുവ മിഥുനങ്ങളേപ്പോലെ.

ആഹാ.എന്തൊരു നടക്കാത്ത സുന്ദരമായ സ്വപ്നം.അനുവിനേയും നിനുവിനേയും ഇവിടെ ഇട്ടിട്ടു വരണമല്ലേ.

അവർക്കു സരസുച്ചേച്ചിയും മേഴ്സിയുമൊക്കെയില്ലേ ഇവിടെ.

അതു വേണ്ട നമ്മുടെ ജീവിതത്തിലെ സുഖസൌകര്യങ്ങളേക്കാൾ ഇനി നാം ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ്.അതുകൊണ്ട് മോൻ മാത്രം അങ്ങ് പോയാൽ മതി.അവിടെ ആഫീസിൽ വല്ല തൈക്കിളവികളേയും ഗേൾ ഫ്രണ്ടാക്കിക്കൊണ്ടു നടന്നാൽ മതി.

അതും പറഞ്ഞ് ഉമ ചിരിച്ചു.

എങ്കിൽ വേണ്ട.ഗേൾ ഫ്രണ്ടും വേണ്ട.അൽപ്പം ബുദ്ധി മുട്ടിയാലും ട്രെയിനിൽ പാസ്സ് എടുത്താൽ വളരെ കുറച്ചു ചെലവേ ഉള്ളൂ.രാവിലെ 7.15 ന് ആലുവയൽ നിന്നും പാസഞ്ചർ ട്രെയിൻ ഉണ്ട്.അതിൽ കയറി ബർത്ിൽ കയറിക്കിടന്നാൽ 10.15 ഷൊറ ണൂരിൽ എത്താം.1/2 മണിക്കീർനകം ഒര്രപ്പാലത്ത് ബാങ്കിനു മുമ്പിൽ ബസ്സിറങ്ങാം.വൈകീട്ട് അൽപ്പം നേരത്തെ ബാങ്കിൽ നിന്നുമിറങ്ങിയാൽ ഷൊറണൂർ നന്നും ബൊക്കാറോ-ആലപ്പുഴ ട്രയിനിനു തിരികെ പോരാം.7.30 മണിക്കു വീട്ടിലുമെ ത്താം.ശനിാഴ്ച്ച ഹാഫ് ഡേ ആയതിനാൽ പോകുകയും വേണ്ട.

സാധാരണ ഞായറാഴ്ച്ച പോലും ജോലിക്കു പോകുന്നയാൾ ഉഴപ്പാനുള്ള തയ്യാറെടുപ്പിലാ ണെന്നു തോന്നുന്നു.ഉമ വീണ്ടും കളിയാക്കി.

പിന്നെ താൻ സഹകരിക്കാതെ എന്തു ചെയ്യാൻ.

മതി അങ്ങിനെ മതി എനിക്ക് എന്നും കാണാമല്ലോ.അവൾ ചിരിച്ചു.

അങ്ങിനെ ദിവസേനയുള്ള ട്രെയിൻ യാത്ര ആരംഭിച്ചു.പറ്റിയ കൂട്ടുകാരൊന്നു   മില്ലാത്തതിനാൽ അവന് ബോറടിച്ചു തുടങ്ങി.ബാങ്കിലും സ്റ്റാഫുമായിഅടുപ്പമൊന്നും അവൻ കാണിച്ചില്ല.സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

സഹകരണവകുപ്പിൽ നിന്നും വരുന്ന അസിസ്റ്റ് രജിസ്ട്രാർമാരെല്ലാം തെക്കു നിന്നുള്ള വരാകയാൽ മിക്കപ്പോഴും നാട്ടിലായിരിക്കും.ആഡിറ്റിൽ അതുകൊണ്ടുതന്നെ പുരോഗ തിയില്ല.രണ്ടു ബ്രാഞ്ചുകളിലെ കണക്കുകൾ ചെക്കു ചെയ്തിട്ടേയില്ല.അതിനാൽ നാട്ടിൽ നിന്നുള്ള ആളെ കിട്ടാൻ വേണ്ടി ആഡിറ്റർ തസ്തിക സീനിയർ ഓഡിറ്റരുടേതാക്കി തീരുമാനമെടുത്ത് രജിസ്ട്രാർക്ക് അയച്ചിട്ടുണ്ട്.

അപ്പോൾ ഞാൻ വീണ്ടും വടക്കോട്ട് പോകണമെന്നർത്ഥം. നന്ദൻ പറഞ്ഞു.

താങ്കൾ ഇവിടെ നേരത്തെ ജോലി ചെയ്തിരുന്ന ആളല്ലേ.പഴയ ആളുകൾ താങ്കളെ അറിയാമെന്നു പറഞ്ഞു.ഒരു വർഷത്തെ ആഡിറ്റെങ്കിലും തീർത്തിട്ടേ പോകൂ എന്ന് ഉറപ്പു പറഞ്ഞാൽ ഞങ്ങൾ തീരുമാനം പിൻവലിക്കാം.

നന്ദൻ പറഞ്ഞു അതേതായാലും വേണ്ട.നാട്ടിൽ എ്പോഴെങ്കിലും വേക്കൻസി വന്നാൽ ഞാൻ അങ്ങോട്ടുപോകും.അത് നിങ്ങൾക്ക് അസൌകര്യമായിരിക്കും.ഇങ്ങിനെ തന്നെ പോകട്ടെ.ഏതായാലും പാലപ്പുറം ബ്രാഞ്ചിൻ്റേയും കവളപ്പാറ ബ്രാഞ്ചിൻ്റേയും കുടിശ്ശിക യായി കിടക്കുന്ന ചെക്കിംഗ് ഞാൻ അടുത്ത ദിവസം മുതൽ ആരംഭിക്കുന്നു.ഹെഡ്ഢാ ഫീസിലേക്ക് വരില്ല.മൂന്നു ദിവസം കവളപ്പാറയിലും രണ്ടു ദിവസം പാലപ്പുറത്തും ഉണ്ടാകും.

അങ്ങിനെ ആഴ്ച്ചകളും ഏതാനും മാസങ്ങളും ട്രയിൻ യാത്രയും ഓഡിറ്റുമായി കടന്നു പോയി.ഓഡിറ്റ് ഏതാണ്ട് തീരാറായി.ജനുവരി 31 വരെ ഓഡിറ്റ് റിപ്പോർട്ട് ഫൈനലൈസ് ചെയ്യുന്നതിന് റിസർവ്വ് ബാങ്കിൻ്റേയും രജിസ്ട്രാരുടേയും സമയം അനുവദിച്ചു വാങ്ങുകയും അതു പ്രകാരം തീർക്കുകയും ചെയ്തു.

വീട്ടിൽ നിനുവിനെമലയാളം മീഡിയം നഴ്സറിയിലും അനുവിനെ ഉമയുടെ സ്കൂളിലുമാ ക്കി.എല്ലാം ഉമതന്നെ ചെയ്തുകൊള്ളും.ജാനകി ഭായി എന്ന സഹായിയും പകലെല്ലാം ഉണ്ടാകും.അതിനാൽ അടുക്കള ജോലിയും പുറത്തെപ്പണികളും നടത്തിക്കിട്ടും.മേഴ്സിക്ക് വിഷ്ണുവിനെ സ്കൂൾ ബസ്സിൽ കയറ്റിവിടണം കൊണ്ടു വരണം.കൂടാതെ ചെറായിയിൽ പുതുതായി വാങ്ങിയ സ്ഥലത്ത് പണിയുന്ന വീടിൻ്റെ വർക്കു നോക്കാൻ പോകണം.സരസുവം ഉമയെ ചെറുതായി സഹായിക്കും.

അങ്ങിനെയിരിക്കെ പറവൂർ ജനറൽ അസിസ്റ്റൻ്റ് രജിസ്ട്രാർ പ്രഭാകരൻ നായർ റിട്ടയർ മെൻ്റിനു മുമ്പായി ലീവ് പ്രിപ്പാരട്ടറി ടു റിട്ടയർ മെൻ്റി പെട്ടെന്നു പ്രവേശിച്ചു.ഇതറിഞ്ഞ നന്ദൻ ആ തസ്ഥികക്കു വേണ്ടി ശ്രമിക്കുവാൻ തുടങ്ങി.നന്ദൻ ഇടതുപക്ഷ ചായ് വുള്ള കെ.ജി.ഒ.എ.സംഘടനയിലെ അംഗമായതിനാൽ കോൺഗ്രസ്സുകാർ എതിർത്തു.എങ്കി ലും എം.വി.രാഘവൻ എന്ന മന്ത്രിയുടെ വകുപ്പായതിനാൽ അവന് വിശ്വാസമു ണ്ടായി രുന്നു തനിക്ക് ആ പോസറ്റ് ലഭിക്കുമെന്ന്.ഒരു കാലത്ത് സോമൻ ഇരുന്ന കസേരയാണ്. അതിൽ ഒരു ദിവസമെങ്കിലും ഇരിക്കണമെന്നത് അവൻ്റെ മോഹമായിരുന്നു.അതി നായി ശ്രമം തുടങ്ങി.തൃശൂരിൽ വെച്ചു പരിചയപ്പെട്ട എം.കെ.കണ്ണനെന്ന സി.എം.പി സംസ്ഥാനകമ്മറ്റിയിലെ മൂന്നാമനെത്തന്നെ പോയിക്കണ്ടു.രണ്ടു ദിവസം കഴിഞ്ഞ പ്പോൾ കണ്ണൻ വിളിച്ചു.

ജനറൽ വിഭാഗത്തിൽ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കോൺഗ്രസ്സുകാർക്ക് എതിർപ്പാ ണല്ലോ.താൻ അവർക്കിയ്യു വല്ല പണിയും ചെയ്തിട്ടുണ്ടോ.

മനപ്പൂർവ്വം ഒന്നുമില്ല.അവർ പറയുന്നത് അപ്പാടെ കേൾക്കുന്നയാളല്ല എന്നവർക്ക് നല്ലവണ്ണം അറിയാം.

എന്തായാലും തൻ്റെ ട്രാൻസ്ഫറിന് മിനിസ്റ്റർ സമ്മതിച്ചിട്ടുണ്ട്.അടുത്ത ബുധനാഴ്ച്ച ഉത്തരവിറങ്ങും ഇപ്പോൾ ആരേയും അറിയിക്കേണ്ട.ഭൈമികാമുകർ പലതുണ്ട്.

കണ്ണൻ പറഞ്ഞു.

അയാൾ തുടർന്നു.ഞങ്ങളുടെ പാർട്ടി വളരെ ചെറിയ പാർട്ടിയാണെന്നു തനിക്കറിയാ മല്ലോ.സഹകരണ രംഗം അണികൾക്കു ഒരു പരിചയവുമില്ല.സഖാവ് സമയം കിട്ടുമ്പോഴെ ക്കെ അവർക്കൊന്നു പഠിപ്പിച്ചു കൊടുക്കണം.

അതിനെന്താ.സഹകാരികളെ ബോധവാൻമാരാക്കലും കൂടെയാണല്ലോ എൻ്റെ ജോലി.

അടുത്തയാഴ്ച്ച തന്നെ ഉത്തരവിറങ്ങി.അടുത്ത ദിവസമായ വ്യാഴാഴ്ച്ചതന്നെ നന്ദൻ പറവൂരിൽ വന്നു ചാർജെടുത്തു.

നന്ദൻ ചാർജെടുത്തു രണ്ടാം ദിവസം. അന്നൊരു രണ്ടാം ശനിയാഴ്ച്ചയായിരുന്നു.മുടക്കു ദിവസം.രാവിലെ പത്രം വന്നപ്പോൾ ലീഡ് വാർത്ത.സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ ഭരണസമിതിയുടെ കാലാവുധി പരമാവധി 5 വർഷം എന്നത് 3 വർഷമാക്കി ക്കുറച്ചു കൊണ്ട് ഓർഡിനൻസ് ഇറങ്ങി.3 വർഷം കഴിഞ്ഞ എല്ലാ ബാങ്കുകളിലും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുന്നു. സഹകരണ വകുപ്പു മന്ത്രി എം.രാഘവൻ മുൻകൈ എടുത്താണ് ഓർഡിനൻസ്. ഇടതു പക്ഷത്തിൻ്റെ കയ്യിൽ നിന്നും പരമാവുധി സംഘങ്ങളുടെ ഭരണം പിടിക്കുവാുള്ള കുറുക്കു വഴിയാണ് ഈ ഓർഡിനൻസ് എന്നു നന്ദനു പെട്ടെന്നു മനസ്സിലായി.അതിനാൽ സർക്കരിന് ഇക്കാര്യത്തിലുള്ള താൽപ്പര്യം വലുതാവുമെന്നും അവൻ ഊഹിച്ചു.അതുകൊണ്ട് ഇന്ന് ഒഴിദിവസം ആചരിച്ചിരിക്കുന്നത് അപകടമാണ്.

ഉടനെ പ്രഭാത കൃത്യങ്ങളെല്ലാം പൂർത്തിയാക്കി ആഫിസിൻ്റെ സ്പെയർ താക്കോലുമെ ടുത്ത് നന്ദൻ ആപീസിലെത്തി.

കഴിഞ്ഞ അഞ്ചു വർഷത്തിനും മൂന്നു വർഷത്തിനുമിടക്കുതെരഞ്ഞെടുപ്പു നടന്ന സംഘങ്ങളുടെ ഫയലുകൾ തപ്പിപ്പിടിച്ചു കൊണ്ടിരിക്കുമ്പോൾ ആഫിസിലെ ഇൻസ്പെക്ഠറായ മാധവൻ തമ്പി ആഫീസിലെത്തി.നന്ദൻ തമാശ രുപത്തിൽ തമ്പി യോടു ചോദിച്ചു.

ഇന്നന്താ ഒഴിവു ദിവസമാണെന്ന കാര്യം മറന്നോ.എന്താ ആഫീസിൽ

സാർ വന്ന അതേകാര്യത്തിനാണ് ഞാനും എത്തിയത്.തമ്പിയും തിരിച്ചടിച്ചു.

തിങ്കളാഴ്ച്ചക്ക് സർക്കാരിൽ നിന്നും ഫാക്സ് പ്രതീക്ഷിക്കാം.അതുകൊണ്ട് ഞാൻ ഇന്നും നാളെയുമായി ലിസ്റ്റ് ശരിയാക്കാമെന്നു കരുതിയാണ് എത്തിയത്.കൊച്ചിയിലായി രുന്നല്ലോ എൻ്റെ കർക്കു മുഴുവനും. ഇവിടെ വന്നിട്ടാണെങ്കിൽ ആഡിറ്റിലും. ജനറൽ വിഭാഗത്തിലെ ബാങ്കുകളെക്കുറിച്ച് കുറച്ചേ അറിവുള്ളൂതമ്പി വന്നതു നന്നായി.നാളത്തേക്ക് ആക്കേണ്ട.കഴിയുമെങ്കിൽ ഇന്നു തന്നെ തീർക്കണം.

അതു നമുക്ക് ഇന്നു തന്നെ തീർക്കാം സാർ.ഇന്നിവിടെ ഉമ്ടാകുമെന്ന് എനിക്കു തീർച്ചയായിരുന്നു.

ആള് എം.വി.ആർ.ആണ്.ചിലപ്പോൾ പി.എ. ഇന്നങ്ങോട്ടു വിളിക്കാനും സാദ്ധ്യത യുണ്ട്.

നന്ദൻ പറഞ്ഞു.

നന്ദൻ പറഞ്ഞു തീർ്ന്നതും ടെലഫോൺ മണിയടിച്ചു.

നന്ദൻ ഫോണെടുത്തു.

ഞാൻ മാധവനാണ്.സഹകരണ മന്ത്രിയുടെ പി.എസ്.

നന്ദനില്ലേ അവിടെ, അസി.രജിസ്ട്രാർ

നന്ദനാണ് സർ.

ഓ.ഒരാളെയെങ്കിലും കിട്ടിയല്ലോ.കാസർകോടു മുതൽ എറണാകുളം വരെ സകല ആഫീസിലും വിളിച്ചു.ഞാനും മിനിസ്റ്റരും മാറി മാറി.ആകെ തന്നെ മാത്രമേ കിട്ടിയുള്ളൂ.ഞാൻ ഫോൺ മിനിസ്റ്റർക്കു കൊടുക്കാം.

മാധവൻ ഫോൺ മിനിസ്റ്റർക്കു കൈമാറി.

മിനിസ്റ്റർ പറഞ്ഞു.

പുതിയ ആളല്ലേ.നന്ദൻ.ഒറ്റപ്പാലത്തു നിന്നും ഇന്നലെ ചാർജെടുത്തു അല്ലേ.ഓർഡിന ൻസിൻ്റെ വിവരമെല്ലാം പത്രത്തിൽ നിന്നും അറിഞ്ഞു കാണുമല്ലോ.സംഘങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.റിട്ട് ഹർജികൾക്കുള്ള സാദ്ധ്യതക ളുണ്ട്. തെറ്റു പറ്റിക്കൂട.

ഞാൻ ലോക്കൽ ആളല്ലേ.സാർ, മിക്കവാറും എല്ലാ സംഘങ്ങളുടേയും വിവരങ്ങൾ അറിയാം.നന്ദൻ തുടർന്നു.നമ്മുടെ ഹൈക്കോടതിയിലെ ലൈസൺ ഓഫീശറെ വി ളിച്ച് അലർട്ടാക്കണം സർ.ഒരു പിഴവും പറ്റിക്കൂട.

തന്നെപ്പറ്റി കണ്ണൻ സഖാവ് പറഞ്ഞറിവുണ്ട്.തനിക്കു പലതും മുൻകൂട്ടിക്കാണാൻ കഴിവുണ്ടെന്ന് സംസാരത്തിൽ മനസ്സിലായി.അടുത്തയാഴ്ച്ച എറണാകുളം റസ്റ്റ് ഹൌസിൽ വെച്ച് ജില്ലയിലെ 7 എ.ആർമാരേയും ജോയിൻ്റ് രജിസ്ട്രാർമാരേയും ജോയിൻ്റ് രജിസ്ട്രാരേയും ലൈസൺ ഓഫീസറേയും ചേർത്ത് കോൺഫറൻ്സ് വിളി ച്ചിട്ടുണ്ട്.ഹൈക്കോടതി ഇരിക്കുന്ന ജില്ല എന്ന നിലയിൽ നിങ്ങൾക്ക് ഫലപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. സ്റ്റേറ്റിലെ ആദ്യ യോഗമാണ്. എക്സ് പീരിയൻസുള്ള തന്നെപ്പോലുള്ളവരുടെ സാന്നിദ്ധ്യം ഗുണം ചെയ്യും മറ്റുള്ളവർക്കും.അപ്പൊ അന്നു കാണാം.

മിനിസ്റ്റർ ഫോൺ വെച്ചു.

തമ്പി സംഭാഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അയാൾ പറഞ്ഞു.പണിയായി സാറേ.പ്രത്യേകിച്ചും സാറിന്.സി.പി.എം.കാരുടെ തല്ല് നമ്മൾ വങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്.തമ്പി പറഞ്ഞു.

വിനാശാകാലേ വിപരീത ബുദ്ധി.ആ ഒറ്റപ്പാലത്തു തന്നെ സുഖമായി ആഡിറ്റും കഴിച്ച് റിപ്പോർട്ടും കൊടുത്ത് വീട്ടിൽ വന്ന് കുറച്ചു ദിവസം ഉമയും കുട്ടികളുമായി കഴിച്ചു കൂട്ടാമായിരുന്നു.

തമ്പി ചിരിച്ചു.

പിന്നെയുള്ള ദിവസങ്ങൾ ടെൻഷൻ്റെ ദിവസങ്ങളായിരുന്നു.രാവിലെ മുതൽ അഞ്ചു മണിവരെ മന്ത്രിയുടെ പാർട്ടിക്കാരും ആളുകളും വരും.അവർക്ക് സഹകരണം എന്തെ ന്നു പഠിപ്പിച്ചു കൊടുക്കണം.അതും അസിസ്റ്റൻ്റ് രജിസ്ട്രാർ പഠിപ്പിച്ചു കൊടുത്താലെ തൃപ്തി വരൂ.അഞ്ചു മണികഴിഞ്ഞാൽ ഇടതു പക്ഷക്കാർ വരും.കെ.എൻ.നായർ, ശങ്കരൻ കുട്ടി. ഏരിയ സെക്രട്ടറി പുരുഷോത്തമൻ ,സർക്കിൾ യൂണിയൻ ചെയർമാൻ ധർമ്മൻ      എന്നിവരെത്തും. രഹസ്യങ്ങൾ ചോർത്തനുള്ള വരവാണെന്ന് നന്ദനു മനസ്സിലാവും  .അതിനനുസരിച്ചു മാത്രമേ അവരോടു സംസാരിക്കാവൂ എന്ന് എല്ലാ ഇൻസ്പെക്ഠർമാർ ക്കും നന്ദൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട എന്തു കാര്യമുണ്ടെങ്കിലും പി.എ. മാധവൻ വഴി മിനിസ്റ്റർ അഭിപ്രായം ആരായും.അതിനാൽ ഓർഡിനനസിനെപ്പറ്റിയും സഹകരണ നിയമത്തിലെ സകല ലൂപ്പ് ഹോളുകളും നന്ദൻ ദിവസവും ഗൃഹപാഠം ചെയ്യും  .24 ബാങ്കുകൾ പറവൂർ താലൂക്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ കീഴിലായി.ഓർഡിനൻ സിനെതിരെ കണ്ണൂർ ജില്ലയിൽ മാത്രം സി,പി.എം. ശ്രദ്ധ കേന്ദ്രീകരിച്ചു.മന്ത്രിയുടെ ജില്ല എന്ന നിലയിലാണ് കണ്ണൂർ തെരഞ്ഞെടുത്തത്.കൂടാതെ പാർട്ടിയിൽ നിന്നും പുറത്താ ക്കിയ ആൾ എന്ന നിലയിൽ തങ്ങൾക്കെതിരെ നീങ്ങുന്നത് പ്രതികാര നടപടിയാണെ ന്നും പാർട്ടി കരുതി.ഓർഡിനൻസും ഉത്തരവും പ്രകാരം ചാർജെടുക്കാൻ ചെന്ന രണ്ടു ഡെപ്യൂട്ടി രജിസ്ട്രാർമാരുടെ കാലുകൾ പാർട്ടിക്കാർ തല്ലിയൊടിച്ചു.പല ഉദ്യോഗസ്ഥ രും മർദ്ദനമേറ്റ് ആശുപത്രിയാലായി.

പിന്നീടാണ് കുപ്രസിദ്ധമായ കൂത്തുപറമ്പ് വെടിവെപ്പു നടന്നത്. മന്ത്രിയെ തടയാൻ ചെന്ന കുറെ സഖാക്കൾ വെടികൊണ്ടു മരിച്ചു. കുറപ്പേർ ജീവച്ഛവമായി.കേരളത്തിൽ ബന്ദും സമരവും ആരംഭിച്ചു.പറവൂരിലും ആഫീസ് തല്ലിപ്പൊളിച്ചു.എന്തോ നന്ദനോടു ള്ള പാർട്ടിയുടെ നിലപാടുകൊണ്ടോ എന്തോ ദേഹോപദ്രവം ഒന്നും ഉണ്ടായില്ല.മൂന്നു നാലുമാസമെടുത്തു എല്ലാമൊന്നു ശാന്തമാകാൻ.

കള്ളവോട്ടു ചെയ്താണ് ഇടതു പക്ഷം സഹകരണമേഖല പിടിക്കുന്നതെന്ന ധാരണയിൽ തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡ് ആദ്യമായി സഹകരണമേഖലയിൽ സർക്കാർ ഏർപ്പെടുത്തി.

എന്നാൽ കേസും റിട്ടുകളും ഒഴിവാക്കി ബുദ്ധിയും ശക്തിയുമുള്ള പാർട്ടികേഡറുകളെ  ഉപയോഗ പ്പെടുത്തി തിരിച്ചറിയൽ കാർഡിനെ കാർഡുകൊണ്ടു തന്നെ പാർട്ടി നേരിട്ടു അതു വിജയം കണ്ടു.മഹാഭൂരിപക്ഷം ബാങ്കുകളും ഇടതുപ്ക്ഷം പിടിച്ചടക്കി.

അതോടെ നന്ദൻ്റെ തലവേദന കുറഞ്ഞു.എന്നാൽ അധികം താമസിയാതെ തന്നെ പണാ പഹരണം നടന്ന ചേന്ദമംഗലം സഹകരണ ബാങ്കിൽ ചീഫ് എക്സിക്കുട്ടീവ് ആയി നന്ദൻ ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ടു.സഹകരണ മന്ത്രിയുടെ എതിർപ്പിനെ അവഗണിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഇടപെട്ടാണ് നന്ദനെ ഇവിടെ നിയമിച്ചത്.

നിയമന ഉത്തരവു കയ്യിൽ കിട്ടിയപ്പോൾ നന്ദൻ ഊറിച്ചിരിച്ചു.ഒരു കാലത്ത് തന്നെ ശത്രവായി കണ്ടിരുന്ന കോൺഗ്രസ്സുകാർ തന്നെ തന്നെ അവരുടെ സ്ഥാപനത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി തന്നെ നിയമിക്കാൻ ഇടയാക്കിയത് തൻ്റെ വിജയ മായി അവൻ കണ്ടു.

ഔദ്യോഗിക ജോലിഭാരം കുറഞ്ഞതോടെ നന്ദൻ കുറെഫ്രീയായി. കുടുംബ  ജീവിതത്തിലും അടുക്കും ചിട്ടയും വന്നു.

41- സരസുവും മേഴ്സിയും നാട്ടിലേക്കും പിന്നെക്കുറേ സാമൂഹ്യ മാറ്റങ്ങളും.

ചെറായിയിൽ ദർശൻ പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് സരസുവും,മേഴ്സി യും,വിഷ്ണുവും മാറിത്താമസിച്ചു. ശേഷം ദർശൻ ദുബൈയിലേക്ക് മടങ്ങിപ്പോയി.വിഷ്ണു ഇതിനകം കുറെ വളർന്നു കഴിഞ്ഞിരുന്നു.

ഓപ്പയുടേയും കുടുംബത്തിൻ്റേയും മാറിത്താമസത്തോടെ നന്ദനും ഉമയും മക്കളും അണുകുടുംബമായി മാറി.ജനിച്ചനാൾ മുതൽ ആൾ ബഹളത്തിൽ ജീവിച്ച നന്ദന് ഒറ്റപ്പെടലിൻ്റെ വിരസത ബാധിച്ചു.ഉമക്കാവട്ടെ തിരക്കൊഴിഞ്ഞതിൻ്റെ ആശ്വാസവും.എ ങ്കിലും ദിവസങ്ങൾ കഴിയുന്തോറും നന്ദൻ പഴയ ഊർജ്വസ്വലത വീണ്ടെടുത്തു.മക്കൾ രണ്ടു പേരും പഠനത്തിൽ കേന്ദ്രീകരിച്ചു.ഉമ സമയം കിട്ടുമ്പോഴൊക്കെ അവർക്കു പാഠങ്ങൾ പറഞ്ഞു കൊടുക്കും.പ്രത്യേകിച്ചും നിനുവിന്.അനു കോമേഴ്സ് വിഷയമായതി നാൽ   നന്ദനാണ് സംശയങ്ങൾ പറഞ്ഞു കൊടുക്കുക.

ഇതിനിടക്ക് അനുവിന് മഞ്ഞപ്പിത്തം പിടിപെട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയി.വളരെ സീരിയസ്സ് സ്ഥിതിയിലായി.എറണാകുളത്ത് പി.വി.എസ്.ആശുപത്രിയിലാണ് ചികിത്സ.രണ്ടാഴ്ച്ചയോളമ്യപ്പോഴേക്കും ആശ്വാസമായെങ്കിലും മരുന്നുകളേക്കാൾ വിശ്രമമാണ് ആവശ്യമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

വീട്ടിലെത്തിയ അനുവിനു കൂട്ടിനായി നന്ദൻ ഒരുമാസം ലീവെടുത്തു.അനുവിൻ്റെ പഠനത്തെ ബാധിക്കുമെന്നറിയാമായിരുന്നെങ്കിലും വിശ്രമം കർശനമായി പാലിക്കണ മെന്ന് നന്ദൻ അനുവിനെ ഉപദേശിച്ചു.അനുവിൻ്റെ വിരസത അകറ്റാൻ നന്ദൻ അവനൊ പ്പം കളിക്കും.ബാങ്കിൽ നിന്നുമെത്തിക്കുന്ന ഫയലുകൾ നോക്കി ഒപ്പിട്ടും മിനിട്സുകൾ എഴുതിവെച്ചും ജോലികൾ വീട്ടിലിരുന്നും തുടരും.

എറണാകുളത്തെ കാമിലാരി വൈദ്യരുടെ ആയുർവ്വേദ മരുന്നും നാട്ടു വൈദ്യവും ചെയ്തതോടെ രക്തത്തിലെ ബിലുറൂബിൻ ഒന്നിൽ ത്താഴെയായി.വീണ്ടും ഒരു മാസത്തെ വിശ്രമവും കൂടെ എടുത്തതിനു ശേഷമാണ് അനു പഠനം തുടർന്നത്.

ഈ കാലഘട്ടത്തിലാണ് ഇന്ത്യയിൽ രാഷ്ട്രീയമായ പലമാറ്റങ്ങൾക്കും കാരണമായ സംഭ വങ്ങൾക്കു വിത്തു പാകിയത്.തെരഞ്ഞെടപ്പു പ്രചരണത്തിനിടെ ഇന്ത്യൻ പ്രാധാന മന്ത്രിയായ രാജീവ് ഗാന്ധി തമിഴ് നാട്ടിലെ ശ്രീ പെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പു യോഗത്തിൽ വെച്ച് ബോംബാക്രമണത്തിൽ  കൊല്ലപ്പെടുന്നത്.ശ്രീലങ്കൻ പുലിപ്പട്ടാള ത്തിൻ്റെ ഗൂഢാലോചനയായിരുന്നു പിന്നിൽ.നെഹ്റു കുടുംബത്തിൽ പ്രധാനമന്ത്രീ പദത്തിലിരിക്കുമ്പോൾ കൊല്ലപ്പെടുന്ന രണ്ടാമത്തെയാൾ.അതിനു ശേഷമുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നു.പി.വി.നരസിംഹറാവു എന്ന കോൺഗ്രസ്സ് നേതാവ് പ്രാധാനമന്ത്രിയായി ഭരണം തുടങ്ങി.

അവിടേയും ഇന്ത്യൻ രാഷ്ട്രീയത്തിലെ കഷ്ടകാലം അവസാനിച്ചില്ല.തങ്ങളുടെ അജണ്ടയായ ഹിന്ദു-മുസ്ളിം ജനതയെ രണ്ടു മനസ്സാക്കാൻ ആർ.എസ്.എസ്.എന്ന വർഗ്ഗീ യ സംഘടന,ബാബറി മസ്ജിദ് എന്ന മുസ്ളിം പള്ളി രാമക്ഷേത്രമായിരുന്നെന്നും ബാബറിൻ്റെ കാലത്ത് ക്ഷേത്രം പൊളിച്ച് പള്ളി പണിതതാണെന്നും ആരോപിച്ച്  കർസേവകർ എന്നു പേരിട്ട ഹിന്ദു വർഗ്ഗീയ വാദികൾ പള്ളി തകർത്തു.എന്നാൽ മുസ്ളിം സംഘടനകളിൽ നിന്നും കാര്യമായ ചെറുത്തു നിൽപ്പൊന്നുമുണ്ടായില്ല.പക്ഷേ ആർ.എസ്.എസ്. എന്ന വർഗ്ഗീയ സംഘടനക്കു ബദലായി മുസ്ലിം സമുദായത്തിൻ്റെ സാമൂഹ്യധാരയിൽ നിന്നും ചെറിയ ചെറിയ ഭീകരസംഘടനകൾ രൂപം കൊണ്ടു.സ്വതന്ത്ര ഇന്ത്യയുടെ മതേതര മുഖത്തിന് വൈരൂപ്യം നൽകിക്കൊണ്ട് ഭാവിയിലെവലിയ മാറ്റങ്ങൾക്ക് വിത്തു പാകപ്പെട്ടു.

ഇന്ത്യയിൽ മാത്രമല്ല,ലോകം മുഴുവനും മാറിക്കൊണ്ടിരുന്നു.ഡങ്കൽ ഡ്രാഫ്റ്റും അതിൻ്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട പുതിയ ലോക സാമ്പത്തിക സമ്പ്രദായം എൽ.പി.ജി. എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഈ സമ്പ്രദായം ലോകത്തിലെ മിക്ക രാജ്യങ്ങളും അംഗീകരിച്ചു.എൽ.(ലിബറലൈസേഷൻ) പി.(പ്രൈവൈറ്റൈസേഷൻ) ജി. ഗ്ളാബലൈസേഷൻ) ലോക കമ്പോളങ്ങൾ മര്റു നാടുകൾക്കായി യഥേഷ്ഠം തുറക്കപ്പെ  ട്ടു.സോവിയറ്റ് .യൂണിയൻ്റെ തകർച്ച പുതിയ സാമ്പത്തിക സമ്പ്രദായം പെട്ടെന്നു വേരുപിടിക്കപ്പെടാൻ ഇടയാക്കി.ചൈന പോലും പുതിയ സാമ്പത്തിക ക്രമം ഇതൊരവസരമായി ഏറ്റെയത്തുകൊണ്ട് കമ്മൂണിസ്റ്റ് ലക്ഷ്യങ്ങളിൽ നിന്ും പുറകോട്ടടിച്ചു.അവർ ആദർശം കൈവിട്ട് പണത്തിനു പുറകേ പോയി.ഇന്ത്യയും ഒട്ടും പുറകിലായിരുന്നില്ല.ഈ നയങ്ങളുടെ ഭാഗമായി ദരിദ്രർ കൂടുതൽ ദരിദ്രരും പണക്കാർ കൂടുതൽ പണക്കാരുമായി മാറുകയായിരുന്നു ഇവിടെ.സർക്കാരിൻ്റെ ആശിർവാദത്തോടെ പുതിയ കോടീശ്വരന്മാർ ഇന്ത്യൻ സാമ്പത്തിക രംഗം കൈയ്യടക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ ചെറിയ വിലക്ക് പുത്തൻപണക്കാർക്ക് സർക്കാർ ഇഷ്ടദാനം നൽകി പരിപോഷിപ്പിച്ചു. സോഷ്യലിസം എന്നത് ഇന്ത്യൻ ഭരണഘടനയുടെ ഏതോ പേജുകളിൽ ഒതുങ്ങുന്ന ഏട്ടിലെ പശുവായി.

പിന്നീട് വന്ന സർക്കാരുകളും ഈ നയം തന്നെ നടപ്പാക്കിക്കൊണ്ടിരുന്നു.രാജ്യം പഴയ നാട്ടു രാജ്യങ്ങളിലേക്കു തന്നെ മടങ്ങുകയാണോ എന്ന് നന്ദൻ ഓർത്തു പോയിട്ടുണ്ട് പലപ്പോഴും.

*******************************************************************************************************

ഇതിനിടയിൽ മേഴ്സി വീണ്ടും ഗർഭിണിയായി,8 വർഷങ്ങൾക്കു ശേഷം.

യഥാകാലം പ്രസവിച്ചു.ആൺകുട്ടി.വിനു എന്നു പേരിട്ടു.

നന്ദനും നന്ദൻ ചാർജെടുത്ത ബാങ്കിലെ പ്രസിഡണ്ടും ചേർന്ന്, പണാപഹരണം നടന്ന പ്രസ്തുത ബാങ്കിൻ്റെ നഷ്ടം നികത്താനും ജനവിശ്വാസം വീണ്ടെടുക്കുവാനുമുള്ള പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു.പണാപഹരണത്തെ തുടർന്ന് പിൻവലിക്കപ്പെട്ട നിക്ഷേപങ്ങൾ കുറെ നാളുകൾക്കു ശേഷം പൂർവ്വാധികം ശക്തിയോടെ തിരികെ വന്നു തുടങ്ങി.അതിനു പ്രധാനകാരണമായത് പുതിയ പ്രസിഡണ്ടിലും ഡിപ്പാർട്ടുമെന്റിൽ നിന്നും നിയോഗിക്കപ്പെട്ട ചീഫ് എക്സിക്കുട്ടീവിലുമുള്ള വിശ്വാസമാണ് നിക്ഷേപങ്ങളുടെ വർദ്ധനവ് രേഖപ്പെടുത്തപ്പെട്ടത്.കൊടുക്കുന്നവായ്പ്പകൾ തിരികെ വരാതെ കുടിശ്ശികയാകുന്നത് അനുവദിക്കപ്പെട്ട കാരണങ്ങൾക്കു തന്നെ വിനിയോഗി ക്കാത്തതാണെന്ന സത്യം നന്ദൻ മനസ്സിലാക്കി.ഗൃഹോപകരണങ്ങൾ വാങ്ങാനെടുക്കുന്ന വായ്പ്പകൾ മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കാതിരിക്കാൻ വായ്പ്പ ഗൃഹോപകര ണങ്ങളായിത്തന്നെ നോരിട്ടു നൽകാൻ തുടങ്ങി.ബൾക്ക് ഓർഡറായതിനാൽ വിലകുറച്ചും കിട്ടിയതോടെ അത്തരം വായ്പ്പകൾക്ക് ആവശ്യം വർദ്ധിച്ചു.അതിനാൽ പട്ടണപ്രദേശങ്ഹളിൽ വിൽക്കുന്നതിനേക്കാൾ കുറവ് വിലക്ക് വായ്പ്പയായി നൽകിയത് ബാാങ്കിൻ്റെ സൽപ്പെരിന് മാറ്റുകൂട്ടി.നിക്ഷേപങ്ങളുടെ വർ ദ്ധനവും കുടിശ്ശികയിൽ വന്ന      കുറവും ബാങ്കിനെ പരമാവുധി ലാഭത്തിലെത്തിച്ചു.

നന്ദൻ ബാങ്കിൽ ചാർജെടുത്ത് 3 വർഷം കഴിഞ്ഞതോടെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു ചാർജെടുത്തു.ഏതൊരു സർക്കാരും ചെയ്യും പോലെ പൊതുസ്ഥലം മാറ്റം ഉത്തരാവായി.തൽഫലമായി  നന്ദൻ ആലുവ ജനറൽ വിഭാഗം അസി.രജിസ്ട്രാർ ആയി നിയമിക്കപ്പെട്ടു.

42.പുതിയ ഉത്തര വാദിത്തങ്ങളും ഉദ്യോഗക്കയറ്റവും

ആലുവ ആഫീസ് കുത്തഴിഞ്ഞ ഒന്നാായിരുന്നു എന്ന് നന്ദന് അറിയാമായിരു ന്നു.പൈക്കോടതിയിൽ ഡിപ്പാർട്ടുമൻ്റിനു എതിരായി കെട്ടിക്കിടക്കുന്ന റിട്ടു ഹർജികൾ കുറെ ഉണ്ടായിരുന്നു.അവയെ എങ്ങിനെ നേരിടണം എന്നുള്ളതായിരുന്നു അവന് ഏറ്റവും വലിയ വെല്ലുവിളി.അവയിൽ വളരെ പ്രധാനപ്പെയ്യതും നിയമങ്ങളുടെ നൂലാമാല നിറഞ്ഞതുമായ രണ്ടെണ്ണം ഉണ്ടായിരുന്നത് പ്രാധാന്യം നൽകി അവൻ തെരഞ്ഞെടുത്തു.അവയിൽ ഒന്ന് അങ്കമാലി കൺസ്യൂമർ സഹകരണസംഘത്തിൻ്റെ ഭരണ സമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി വിധിയായിരുന്നു.ഈ സ്ഥാപനത്തിൽ പലവട്ടം തെരഞ്ഞെടുപ്പു നടത്താൻ ശ്രമിച്ചിട്ടും അവയെല്ലാം അക്രമ ത്തിൽ കലാശിച്ചു.അതേ സമയം ഒരംഗം ഹൈക്കോടതിയിൽ പോയി വാങ്ങിയ വിധി പ്രകാരം മൂന്നുമാസത്തിനുള്ളിൽ എന്തു തന്നെയായാലും തെരഞ്ഞെപ്പു നടത്തി അധികാരം കൈമാറണമെന്നായി.

രണ്ടാമതായി മഞ്ഞപ്ര സർവ്വിസ് സഹകരണ ബാങ്കിലെ പ്രസിഡണ്ട് പൌലോസിനെ പ്പറ്റിയും അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണവും അതിൻമേലുള്ള സഹകരണ വിജിലൻസിൻ്റെ പ്രഥമ റിപ്പോർട്ടും അതുപ്രകാരം വിശദമായ അന്വേഷ ണത്തിനായി നന്ദൻ വഹിക്കുന്ന തസ്ഥികയിലെ ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ തന്നെ ഉത്തരവുമായിരുന്നു.നന്ദൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നും ഇതുവരെ വന്നിട്ടില്ലായിരുന്നു.

പക്ഷേ അവൻ പതറിയില്ല.അവൻ തൻ്റെ കീഴിലുള്ള സകല ഉദ്യോഗസ്തരുടേയും യോഗം വിളിച്ചുകൂട്ടി.ഈ രണ്ടു കേസുകളും ഉത്ഭവിച്ചതിൻ്റെ സാമൂഹ്.വും രാഷ്ട്രീയവുമായ പാശ്ചാത്തലം അവൻ അവരിലൂടെ മനസ്സിലാക്കി.ആദ്യം തീർക്കേണ്ടത് അങ്കമാലി കൺസ്യൂമർ ല്റ്റോറിൻ്റെ തെരഞ്ഞെടുപ്പായിരിക്കണം അതിനു വേണ്ടത്ര സമയം നമ്മുടെ മുന്നിലില്ല എന്നവൻ അവരെ അറിയിച്ചു.അവിടെ ആദ്യവട്ടം പോളിംഗ് നടന്നു കൊണ്ടിരിക്കെ ബാലറ്റ് പേപ്പറുകൾ അക്രമികൾ എടുത്തു സ്കൂൾ കിണറ്റിൽ ഇട്ടു.അതോടെ പോളിംഗ് ിിറുത്തിവെച്ചു. രണ്ടാമത് ആഴ്ച്ചകൾക്കു ശേഷം തെരഞ്ഞെ ടുപ്പിനായി അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം സംഘം ഓഫിസിൽ നടന്നുകൊണ്ടിരിക്കെ അക്രമികൾ കയറി തിരിച്ചറിയൽ രേഖകളുടെ കൌണ്ടർ ഫോയിലുകൾ നശിപ്പിച്ചു. ്ങ്ങിനെ അതും നീട്ടിവെട്ടു. അപ്പോഴേക്കും ഭരണസമിതി കാലാവുധി അവസാനിച്ചു.സഹകരണ ഇൻസ്പെക്ടർ അഡ്മിനിസ്ട്രേറ്റർ ആയി ചാർജെടുത്തു.അതോടെയാണ് പൈക്കോടതിയുടെ ഇടപെടലുണ്ടായത്.   വിധിയുടെ അന്തസത്ത പ്രകാരം ഹൈക്കോടതിയുടെ കണ്ടെത്തലുകൾ ഇവയായിരുന്നു.

സംഭവങ്ങൾ കഴിഞ്ഞത് കഴിഞ്ഞു.ഇനി നടക്കേണ്ടത് തെരഞ്ഞെടുപ്പും അധികാരകൈമാറ്റവുമാണ്.സംഘം ഭരണം അഡ്മിനിസ്ട്രേറ്ററുടെ കയ്യിൽ.റിട്ടേണിംഗ് ഓഫീസർ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥൻ. എല്ലാം നിയന്ത്രിക്കുന്ന അസിസ്റ്റൻ്റ് റജിസ്ട്രാർ സഹകരണ വകുപ്പുദ്യോഗസ്ഥൻ. അതിനാൽ മൂന്നുമാസത്തിനുള്ളിൽ ഈ വകുപ്പിൻ്റെ നിയന്ത്രണത്തിൽ തെരഞ്ഞെടുപ്പു നടത്തി ഭരണം കൈമാറണം.

വിധിയുടെ പ്രധാനഭാഗങ്ങൾ വിവരിച്ച് നന്ദൻ കീഴുദ്യോഗസ്ഥരുടെ അഭിപ്രായം ആരാഞ്ഞു.ആർക്കും വ്യക്തമായ ഒരു നിർദ്ദേശം വക്കുവാനുണ്ടായിരുന്നില്ല.

നന്ദൻ പറഞ്ഞു തുടങ്ങി.

നമുക്ക് വഴികളില്ല എന്നു പറഞ്ഞിരിക്കാനാവില്ല.ഇതുപോലൊരു വിഷ്യസ് സർക്കിളിൽ കേരളത്തിൽ നമ്മുടെ വകുപ്പ് പെട്ടുകാണില്ല.നമ്മുടെ മുമ്പിൽ മുൻപേ പോയവരുടെ കാൽപ്പാടുകളില്ല. വഴികൾ നമുക്കു കണ്ടു പിടിക്കണം.വിധി വായിച്ചിട്ട് എനിക്കു തോന്നിയ അഭിപ്രായം ഞാൻ പറയാം.നിയമത്തിൽ എഴുതി വെച്ച ഒരു സാഹചര്യ ത്തിൽ ഈ തെരഞ്ഞെടുപ്പു നടത്താൻ കഴിയില്ല എന്നു ബഹു . ജഡ്ജിനും മനസ്സിലുണ്ടായിരുന്നു.വഴി നാം കണ്ടെത്തണം എന്നാണ് വിധിയുടെ കാതൽ.

പഴയ തിരിച്ചറിയൽ കാർഡ് വെച്ച് ഇനി ഒരിക്കലും തെരഞ്ഞെടുപ്പു നടക്കില്ല.നമ്മൾ നിയമത്തിൻ്റെ ഇംപ്ളൈഡ് ആൻ്റ് ഇൻഹെറിറ്റഡ് പവേഴ്സ് ഉപയോഗിച്ച് പഴയ തിരിച്ചറിയൽ കാർഡുകളെല്ലാം പത്രപരസ്യം വഴി റദ്ദ് ചെയ്യുന്നു.പുതിയ കാർഡുകൾ പോലീസ് സുരക്ഷിതത്തോടെ കുറച്ചു ദിവസങ്ങൾ കൊണ്ട് കൊടുത്തു തീർക്കുന്നു.തെരഞ്ഞെടുപ്പു തീയതിക്കു രണ്ടു ദിവസം മുമ്പു വരേയെങ്കിലും കൊടുക്കാം.പരമവുധി പേർക്ക് കൊടുത്തു തീർക്കണം. സ്കൂൾ കോംപൌണ്ട് കമ്പി വേലികെട്ടി സുരക്ഷിതമാക്കണം.ചെലവുകൾ സംഘത്തി. നിന്നും ചെയ്യാം. റൂറൽ എസ്.പി.യുമായി ഞാൻ സംസാരിച്ച് സഹകരണം ഉറപ്പു വരുത്താം. അദ്ദേഹം സമ്മതിച്ചാൽ തലേദിവസം അങ്കമാലി പട്ടണത്തിൽ ഒരു പോലീസ് റൂട്ട് മാർച്ച്. എൻ്റെ അഭിപ്രായത്തിൽ സംഗതി ക്ളീൻ. എന്തു പറയുന്നു.ഉത്തരവാദിത്തവും  എല്ലാവരിൽ നിന്നുമുണ്ടായാൽ പ്രോജക്റ്റ് സക്സസ്.

സകലരും ഞെട്ടലോടേയും അതിലുപരിയായി സന്തോഷവും ആത്മവിശ്വാസവും നിറഞ്ഞ സ്വരത്തോടേയും തങ്ങൾ ഇതു വരെ അറിഞ്ഞിട്ടും കേൾക്കാത്തതുമായ വഴികളിലൂടെ സഞ്ചരിക്കുന്ന ത്രില്ലിലും പറഞ്ഞു.

ഞങ്ങളുണ്ട് സർ കൂടെ.എന്തിനും.

അവർ ഒറ്റസ്വരത്തിൽ പറഞ്ഞു.

നന്ദൻ പുഞ്ചിരിച്ചു.

എന്നിട്ട് തുടർന്നു.

നിങ്ങളുടെ വിശദീകരണങ്ങളിൽനിന്നും കോടതിവിധിയിലെ വിശദാംശങ്ങളിൽ നിന്നുമൊക്കെ ഞാനെത്തിച്ചേർന്ന നിഗമനം ഇതാണ്.

നിലവിലെ വോട്ടർപ്പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടക്കരുത് എന്നു ലക്ഷ്യമിടുന്ന ഒരു രാഷ്ട്രീയകക്ഷിയാണിതിൻ്റെയൊക്കെ പിന്നിൽ.അതു നടത്തിയെടുക്കുന്നതിന് ഇതുവരെ കേരള സഹകരണനിയമം പ്രകാരം നടത്തപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പു കളിലൊന്നും കേട്ടു കേൾവിപോലുമില്ലാത്ത വഴികളിലൂടെയൊക്കെ നമുക്കു സഞ്ചരിക്കേണ്ടി വന്നേക്കാം.ഹൈക്കോടതി ഉത്തരവിൻ്റെ പ്രധാന ഊന്നൽ എന്തു ചെയ്തും തെരഞ്ഞെടുപ്പു നടത്തുക എന്നതാണ്.ആ ഉദ്ദേശ ശുദ്ധിയിൽ നാം ചെയ്യുന്ന ഏതു പ്രവൃത്തിയും ഹൈക്കോടതി അംഗീകരിക്കും.മുന്നോട്ടു പോകാനുള്ള വഴികൾ നിയമത്തിൽ പറയാത്തിടത്തോളം ഉത്തമ വിശ്വാസത്തോടെ നാം ചെയ്യുന്ന പ്രവൃത്തി കൾ ഭാവിയിൽ നിയമമായി മാറും.അതു കോടതി അംഗീകരിക്കും.അല്ലാതെ മറ്റൊരു വഴി കോടതിയുടെ മുമ്പിലില്ല.

നന്ദൻ്റെ ദൃഢമായ ആരേയും കൂസാത്ത വാക്കുകൾ മറ്റുള്ളവർക്ക് കുറേക്കൂടി ആത്മ ധൈര്യം പകർന്നു.

പത്ര പരസ്യവും അതിനു ശേഷമുള്ള നടപടിക്രമങ്ങളും റിട്ടേണിംഗ് ഓഫീസർ ക്കും,തിരിച്ചറിയൽ കാർഡ് ഇഷ്യൂ ചെയ്യുന്നചുമതല ഒരു പിഴവുമില്ലാതെ ചെയ്യുന്നതിനും തെരഞ്ഞെടുപ്പു നടക്കുന്ന സ്കൂളിൻ്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുംഉള്ള  ചുമതല അഡ്മിനിസ്ട്രേറ്റർക്കും നൽകപ്പെട്ടു.

ആദ്യമായി സ്റ്റോർ ഓഫീസിൽ നിന്നും മോഷ്ടിക്കപ്പെട്ട ഐഡൻ്റിറ്റി കാർഡുകളുടെ ഒറിജിനലുകളും വോട്ടറുടെ കയ്യിലുള്ള പകർപ്പുകളും പത്രപരസ്യത്തിലൂടെ റദ്ദ് ചെയ്യപ്പെട്ടു.പകരം പുതിയ ഐഡി കാർഡുകൾ ലഭ്യമാക്കാനും അത് നിശ്ചിത സമയത്തിനുള്ളിൽ ഒപ്പിട്ട് കൈപ്പറ്റുന്നവർക്കു മാത്രം വോട്ടവകാശമുണ്ടായിരിക്കു കയുള്ളൂവെന്നും പത്ര പരസ്യത്തിൽ ഉൾപ്പെടുത്തി.

അതിനു ഫലം കണ്ടു.പുതിയതായി തയ്യാറാക്കിയ ഐഡി കാർഡുകൾ വാങ്ങുന്നതിന് അംഗങ്ങൾ അച്ചടക്കത്തോടെ ക്യൂ നിന്നു.അതിനു രണ്ടു ദിവസം മുന്നേ എറണാകുളം റൂറൽ പോലീസ് എസ്.പിയുമായി നന്ദൻ സംസാരിച്ചു.ഒരു ധാരണയിലെ ത്തി.കാർഡ് വിതരണത്തിൻ്റെ തലേദിവസം അങ്കമാലിപ്പട്ടണത്തിൽ പെരുമ്പാവൂർ  ഡി  .വൈ.എസ്.പിയുടെ നേതൃത്വത്തിൽ പോോലീസ് റൂട്ട് മാർച്ച് നടത്തി.നന്ദൻ്റെ അഭ്യർത്ഥ നപ്രകാരം എസ്.പി. ചെയ്ത ഉപകാരമായിരുന്നു അത്.എതിരാളികളെ മാനസികമായി കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റി നിറുത്തുവാനുള്ള ഒരു തന്ത്രമായിരുന്നു റൂട്ട് മാർച്ച്.ആദ്യ കടമ്പ കടന്നു കിട്ടിയെന്ന് നന്ദനു മനസ്സിലായി.പോളിംഗിനു മുമ്പായി പോളിംഗ് നടക്കുന്ന സ്കൂളിനു ചുറ്റും തെരഞ്ഞെുപ്പിനു മുമ്പായി ചുറ്റുമതിൽ കമ്പിവേലി കെട്ടി മറച്ചു.ഒരു ബറ്റാലിയൻ പോലീസ് സേനയും തലേദിവസം മുതൽ സ്ഥലത്തു ക്യാമ്പ് ചെയ്തു.

ഇതോടെ നന്ദനും മറ്റു സഹപ്രവർത്തകർക്കും ഒന്നു മലസ്സിലായി ഇത്തവണ അക്രമണ കാരികൾ അനങ്ങില്ലെന്ന്.

അതുപോലെ തന്നെ നടന്നു. തെരഞ്ഞെടുപ്പ് സമാധാനപൂർണ്ണം.റിട്ടേണിംഗ് ഓഫീസർ വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു.

രണ്ടു പാനലിലും പെട്ട കഴിവുള്ളവരെ വോട്ടർമാർ തെരഞ്ഞെടുത്തു.നന്ദൻ ഒന്നാശ്വസി ച്ചു.തൻ്റെ പ്രവർത്തനം ഫലം കണ്ടിരിക്കുന്നു.

വകുപ്പു മേലധികാരികൾ സംഭവങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.അവരുടെ ഫോൺവിളികൾ നന്ദനെത്തേടിയെത്തി.അടുത്തദിവസം പത്ര വാർത്തകളും.അങ്ങിനെ ആദ്യത്തെ അങ്കം കഴിഞ്ഞിരിക്കുന്നു.അടുത്തത് മഞ്ഞപ്രയിലേക്ക്.

അങ്കമാലി ഓപ്പറേഷൻ വിജയകരമാക്കിയെടുത്തതോടെ നന്ദൻ ആലുവ സഹകരണ മേഖല കൈപ്പിടിയിലൊതുക്കി.സഹകരണ രംഗത്തെ പുഴുക്കുത്തുകൾക്ക് നന്ദൻ ഒരു പേടിസ്വപ്നമായി.മഞ്ഞപ്രയിലേക്കുള്ള പടനയിപ്പിന് കോടതി സമയമൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ മറ്റു ജോലികളിലേക്ക് നന്ദൻ തിരിഞ്ഞു.നന്ദൻെറ ഔദ്യോഗിക ജീവിത നദി മന്ദ മന്ദം ഒഴുകുവാൻ ആരംഭിച്ചു.

***************************************************************************

നന്ദനും കുടുംബവും പറവൂരിൽ സ്ഥിരതാമസം തുടങ്ങിയതിനു ശേഷം സോമനും കുമാരിയും വരവു കുറഞ്ഞിരുന്നു.ലക്ഷ്മിയുടെ മരണശേഷം ചെറായിലെ വീട്ടിലെ പ്പോലെ പറവൂരിൽ എപ്പോഴും വരുന്നതു പ്രയാസവുമാണല്ലോ.

സോമൻ റിട്ടയർമെൻ്റെിനു ശേഷം പറവൂരിലെ സിവിൽക്കോടതിയിൽ സന്നതെടുത്തു പ്രാക്ടീസ് ആരംഭിച്ചിരുന്നു.പെൻഷൻ വാങ്ങാൻ സോമനും കുമാരിയും ട്രഷറിയിൽ വന്നാലും നന്ദനേയും പിള്ളരേയും കാണാൻ വരാറില്ല. നന്ദൻ ആലോചിക്കും,ഓരോ തലമുറ കഴിയുന്താറും പുതിയ മേച്ചിൽപ്പുറങ്ങളുമായി മനുഷ്യൻ താദാത്മ്യം പ്രാപിക്കും. പഴയതു മറക്കും.മനുഷ്യശീലമാണത്. എങ്കിലും നന്ദൻ മാസത്തിൽ രണ്ടു തവണയെങ്കിലും സ്കൂട്ടറിൽ രമയേയും കയറ്റി സരസച്ചേച്ചിയേയും സോമനേയും കാണാൻ പോകും.അവനതു മുടക്കാറില്ല.അവരിങ്ങോട്ടു സ്നേഹം നൽകിയില്ലെ ങ്കിൽപ്പോലും തിരിച്ചങ്ങോട്ടു കൊടുക്കും.എപ്പോഴും അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കും.ആശുപത്രിയിലോ ഡോക്ടറെകാണാനോ മറ്റോ ഉണ്ടെങ്കിൽ നന്ദനും പോകും.അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കും.കുമാരിയും റിട്ടയർ ചെയ്തിരുന്നു.ലതയും ശ്രീയും കൌമാരം കഴിഞ്ഞ് യൌവ്വനത്തിലേക്ക് കാലൂന്നിയിരുന്നു. ലതക്കു വിവാലോചനകളും തുടങ്ങിക്കഴിഞ്ഞിരുന്നു.

കുമാരിക്ക് പരമ്പരാഗതമായി ഉള്ള നേത്രരോഗമായ ആർ.പി. ബാധിച്ചു തുടങ്ങി.കാഴ്ച്ച എൺപതു ശതമാനവും നഷ്ടമായി.എവിടെപ്പോകുമ്പോഴും ആരെങ്കിലും കൈപിടിച്ചു നടത്തണം.ആ ജോലി സോമൻ തന്നെ ഏറ്റെടുത്തു.രോഗം വരാം എന്നുള്ള മുൻ ധാരണ ഉണ്ടായിരുന്നതിനാൽ അത്ത പ്രയാസമൊന്നും കുമാരിക്കുണ്ടായിരുന്നില്ല.വീട്ടിലെ അടുക്കളയും പരിസരവും സുപരിചിതമായിരുന്നതിനാൽ മങ്ങിയ കാഴ്ച്ചയാണെ ങ്കിലും പാചകം കുമാരി തന്നെ ചെയ്യും.

പതിവില്ലാതെ ഒരു ദിവസം സോമൻ നന്ദനെക്കാണാൻ വന്നു.അന്നു ഞായറാഴ്ച്ചയായി രുന്നതിനാൽ രണ്ടുപേർക്കും ജോലിയില്ലായിരുന്നു.

സോമൻ വന്നപാടെ പറഞ്ഞു.

നിന്നെക്കാണാൻ ഒരാൾ പുറത്തു വന്നു നിൽക്കുന്നുണ്ട്. നിന്റെ അനുവാദം വാങ്ങിയി ട്ടേ അകത്തേക്കു വരൂ എന്നു പറയുന്നു. പകുതി ചിരിയോടേയും ഒപ്പം ഗൌരവത്തോടേയും സോമൻ പറഞ്ഞു.

അതാരാണ് എന്നെക്കാണാൻ വന്നിരിക്കുന്നത്.അതു അനുവാദം വാങ്ങിയിട്ട് അകത്തു കയറാൻ. നന്ദൻ ചോദിച്ചു. ഞാൻ വല്ല മന്ത്രിയോ മറ്റോ ആണോ

ചിരിച്ചുകൊണ്ട് നന്ദൻ ചോദിച്ചു.

ആൾ നമ്മുടെ കയർ സംഘത്തിൻെറ പ്രസിഡണ്ട് ആയിരുന്ന കേശവനാണ്.നിന്നോട് മാപ്പ് ചോദിക്കാനാണ് വന്നിരിക്കുന്നത്.വരാൻ പറയട്ടെ.സോമൻ ചോദിച്ചു.

നന്ദൻ ചിരിവീടാതെ തന്നെപറഞ്ഞു.

ഓ അദ്ദേഹമാണോ.എന്തിനാണ് എന്നോട് മാപ്പു പറയുന്നത്.അന്നുണ്ടായതെല്ലാം എൻെറ ഔദ്യോഗിക ജീവിതത്തിൻെറ ഭാഗം മാത്രം.അദ്ദേഹവും സെക്രട്ടറിയും കയർ വകുപ്പി ൻെറ ഉദ്യോഗസ്ഥന്മാരും ചേർന്ന് പാവപ്പെട്ട കയർത്തൊഴിലാളികളുടെ അതാതണി ആയിരുന്ന ഒരു സ്ഥാപനം പൂട്ടിച്ചു.അവരോടാണ് അയാൾ മാപ്പു പറയേണ്ടത്.എന്നോട ല്ല.വ്യക്തിപരമായി എനിക്കദ്ദേഹത്തോട് സ്നേഹം മാത്രമേ ഉള്ളൂ.അദ്ദേഹം മാപ്പു പറയാനാണെങ്കിൽ ഇങ്ങോട്ട് വരണമെന്നില്ല.ചേട്ടൻ അയാളോട് പറഞ്ഞാൽ മതി.

പോട്ടെടാ.പ്രായമായ ഒരു മനുഷ്യനല്ലേ.അയാളുടെ മനസ്സാക്ഷിക്കുത്തിന് നിന്നോട് മാപ്പു പറഞാൽ ശമനം ഉണ്ടാകുമെങ്കിൽ ആയിക്കോട്ടെ.സോമൻ പറഞ്ഞു.

അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.അതു കഴിഞ്ഞു പറഞ്ഞു.

ചേട്ടനു പ്രയാസമാകുമെങ്കിൽ മാത്രം വിളിച്ചോളൂ.പക്ഷേ മാപ്പൊന്നും പറയേണ്ട.എന്താണുണ്ടായതെന്നും എന്തു ഗൂഢാലോചനയാണ് എല്ലാവരും കൂടെ നടത്തിയതെന്നും ആരെല്ലാമായിരുന്നു പുറകിൽ എന്നും എനിക്കറിയണം.വെറുതെ അറിയാൻ മാത്രം. അത്രേയുള്ളൂ.

സോമൻ പുറത്തു ചെന്ന് കേശവനെ കൂട്ടിവന്നു.തൊഴുകയ്യോടെ നിൽക്കുന്ന കേശവൻ എന്ന വൃദ്ധനെകണ്ടതോടെ നന്ദൻെറ മനസ്സ് അലിഞ്ഞു പോയി.നന്ദൻ അങ്ങിനെയാണ്.ആദ്യ നിമിഷത്തിലെ ദ്യേഷ്യം മാറിയാൽ പിന്നെ പരമ ദയാലുവായി മാറും .കേശവൻെറ കൈ പിടിച്ച് വിടുവിച്ചു അകത്തെ സ്വീകരണ മുറിയിലേക്ക് കേശവനെ ക്ഷണിച്ചിരുത്തി.കുശലാന്വേഷണം നടത്തി.ആരോഗ്യകാര്യങ്ങൾ ചോദിച്ചറിഞ്ഞു

കേശവൻ അൽപ്പം ജാള്യതയോടെ പറഞ്ഞു തുടങ്ങി.

അങ്ങയോട് ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചു ചെയ്യിച്ചതാണ്.അങ്ങ് ഇതുവരെ അറിയാത്ത ഒരുപാട് പരാതികൾ ഞാൻ അയച്ചിട്ടുണ്ട്.

ഡൽഹിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു വരെ പരാതി അയച്ചിട്ടുണ്ട് ഞാൻ.

നന്ദൻ പൊട്ടിച്ചിരിച്ചു.എന്നിട്ടു പറഞ്ഞു.

എൻെറ കേശവൻ ചേട്ടാ എന്നിട്ട് ഞാനിതൊന്നും അറിഞ്ഞില്ലല്ലോ.ഏതായാലും ആ വിഷയമെല്ലാം നമുക്കു വിട്ടു കളയാം.ഇനി അധികം ആ വിഷയം സംസാരിച്ചാൽ ചിലപ്പോൾ കേശവൻ ചേട്ടൻ പൊട്ടിക്കരയും.ചേട്ടൻെറ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്കു മനസ്സിലാവും.

കേശവൻെറ കണ്ണിൽ നിന്നും കണ്ണീര് ഒലിച്ചിറങ്ങാൻ തുടങ്ങി.

നന്ദൻ വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു.

മക്കളൊക്കെ എവിടം വരെയായി.

കേശവൻ  തൻെറ കുടുംബ പാശ്ചാത്തലവും മറ്റും നന്ദനോട് വിവരിച്ചു പറഞ്ഞു.

അങ്ങിനെ ആ വൃദ്ധൻ സന്തോഷത്തോടെ നന്ദനോട് യാത്ര പറഞ്ഞു. നന്ദനും സോമനും ചേർന്ന് കേശവനെ പടി വരെ കൊണ്ടു പോയി യാത്രയാക്കി.അവർ വന്ന ഓട്ടോറിക്ഷ കേശവനെ കയറ്റി വിട്ടു സോമനും നന്ദനും മടങ്ങി വന്നു.

സോമൻ മുറിയിലേക്കു വന്നു.നന്ദനോടു പറഞ്ഞു.

നന്ദാ, നീ ഒരുപാടു വളർന്നു.ഒരുപക്ഷേ എന്നേക്കാൾ.നീ എന്നെ ഗുരുവായി കണക്കാക്കു ന്നു. അതേസമയം എനിക്കു മറിച്ചാണു തോന്നുന്നത്.

ഒന്നു പോ ചേട്ടാ, വെറുതെ വികാരം കേറി വല്ലതുമൊക്കെ വിളിച്ചു പറയല്ലേ.നന്ദൻ പറഞ്ഞു.

ഇല്ലടാ, ഞാൻ വെറുതെ പറഞ്ഞതല്ല.

കുറെ നേരം ഉമയും അനുവും നിനുവുമായി തമാശ പറഞ്ഞിരുന്ന് ഒരു ഓട്ടോ വിളിച്ച് സോമൻ മടങ്ങി.

****************************************************************************************

നന്ദൻ മഞ്ഞപ്ര ബാങ്കിൻെറ റിപ്പോർട്ട് കൊടുത്തതിൻെറ ഫലമായി ബാങ്ക് പ്രസിഡണ്ട് ജയിലിലായി.കോടതികളി. നിന്നും ജാമ്യത്തിനു ശ്രമിച്ചെങ്കിലും കീഴടങ്ങനാണ് കോടതികൾ നിർദ്ദേശിച്ചത്.കീഴടങ്ങുന്നതിനു തലേദിവസം രാത്രി  വീട്ടിലേക്കൊരു ഫോൺ കോൾ.നന്ദൻ വീട്ടിലില്ലായിരുന്നു.തിരുവനന്തപുരത്ത് രജിസ്ട്രാർ വിളിച്ചു ചേർത്ത കോൺഫറൻസിന് പങ്കെടുക്കുവാൻ പോയിരിക്കുകയായിരുന്നു.ഉമയാണ് ഫോൺ എടുത്തത്.

വിളിച്ചയാൾ പേരു പറഞ്ഞില്ല.

സാറില്ലെ അവിടെ.അയാൾ ചോദിച്ചു.

ഇല്ല. തിരുവനന്തപുരത്തു പോയിരിക്കുന്നു.ഉമ മറുപടി പറഞ്ഞു.

എങ്കിൽ അയാൾ വരുമ്പോൾ പറഞ്ഞേക്ക് ഞങ്ങളുടെ പ്രസിഡണ്ടിനെ ജയിലടച്ചിട്ട് അയാളങ്ങിനെ സുഖിച്ചു നടക്കേണ്ട.നിങ്ങളുടെ ഭർത്താവിൻെറ കയ്യും കാലും ഞങ്ങളിങ്ങെടുക്കും.പിന്നെ അവയവങ്ങളില്ലാതെ നിരങ്ങി നടക്കുന്നതു നിങ്ങൾക്കു കാണാം.

അയാൾ ഫോൺ വെച്ചു.

ഉമ ഞെട്ടിപ്പോയി.കുറേനേരത്തേക്ക് അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.പിന്നെ ഒറ്റക്കിരുന്നു കരയാൻ തുടങ്ങി. മക്കൾ രണ്ടുപേരും ഉറങ്ങിയിരുന്നതിനാൽ ആരും ഒന്നും അറിഞ്ഞില്ല.ആകെ ഭയപ്പെട്ട അവൾ സോമനെ വിളിച്ചു വിവരം പറഞ്ഞു.

സോമൻ ആദ്യം ഒന്നു ഞെട്ടി.പിന്നെപ്പറഞ്ഞു.

മോളു വിഷമിക്കേണ്ട.അവനൊന്നും പറ്റില്ല.ഇതു സഹകരണ വകുപ്പിൽ പതിവാ ണ്.ഞങ്ങൾ ഇത്തരം ഭീഷണികൾ എത്ര അഭിമുഖീരിച്ചിരിക്കുന്നു. ഏതായാലും ഞാൻ വിളിച്ചു നോക്കട്ടെ.എന്താ വിവരം എന്നറിയട്ടെ.നന്ദൻ ഇപ്പൊ വരും.നാളെ വിളിക്കാം.ഇപ്പൊ സമാധാനമായിക്കിടന്നുറങ്ങൂ.

അൽപ്പം കഴിഞ്ഞ് പടിതുറക്കുന്ന ശബ്ദം കേട്ടു ഉമ നോക്കി.നന്ദൻ വരുന്നതു കണ്ടു.വാതിൽ തുറന്നപ്പോൾത്തന്നെ ഉമയുടെ മുഖഭാവം കണ്ടപ്പോൾത്തന്നെ അവനു മനസ്സിലായി എന്തോ നടന്നിരിക്കുന്നു.

അവൻ ചോദിച്ചു.

എന്താടോ പെണ്ണെ താൻ പന്തം കണ്ട പെരുച്ചാഴിടെപ്പോലെ തുറിച്ചു നോക്കുന്നത്.അ തിനു മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.

നന്ദൻ ആകെ വിഷമത്തിലായി.ആർക്കെങ്കിലും വല്ല ആപത്തു പറ്റിയോ എന്നവൻ ഭയപ്പെട്ടു.നന്ദൻ ചോദിച്ചതിനൊക്കെ ഉമ മറുപടി പറയാൻ വിഷമിക്കുന്നതവൻ കണ്ടു.

വീണ്ടും വീണ്ടും നിർബ്ബന്ധിച്ചു ചോദിച്ചപ്പോഴാണ് വിക്കിവിക്കി ഉണ്ടായ സംഭവത്തി ൻെറ ചെറിയ വിവരണം അവൾ നൽകിയത്.

അവൻ പൊട്ടിച്ചിരിക്കുന്നതായി അഭിനയിച്ചുകൊണ്ട് അവളോടു പറഞ്ഞു.

എടോ മണ്ടി ഇതുപോലെ എത്ര ഭീഷണികൾ വന്നിരിക്കുന്നു.അതൊക്കെ ത്തന്നോടു ഞാൻ പറഞ്ഞിട്ടുണ്ടോ.കാൽ വെട്ടുന്നവൻ അതു ചെയ്തിരിക്കും.ഒന്നും മുൻ കൂട്ടിപ്പറ യാറില്ല.

ഇതു കേട്ടതോടെ വീണ്ടും കരച്ചിലായി ഉമ.

അവനു കുറെപ്പണിപ്പെടേണ്ടി വന്നു അവളെ കുറച്ചൊന്നു സമാധാനപ്പെടുത്താൻ.

ഇന്നു നമുക്ക് ഒന്നിച്ച് ആഹാരം കഴിക്കാം.നാളെ കാലും കയ്യും ഇല്ലെങ്കിൽ താൻ വാരിത്തരേണ്ടി വരും.

ഉമ പൊട്ടിത്തെറിച്ചു.വെറുതെ ആവശ്യമില്ലാത്തതൊക്കെപ്പറയല്ലേ.അല്ലെങ്കിലേ പാതി ജീവനും പോയിരിക്കുകയാ.അപ്പോഴാണ്…………..അർത്ഥോക്തിയിൽ അവൾ നിറുത്തി.

നന്ദൻ അവളെ വട്ടം പിടിച്ചു ഒന്ന് ആലിംഗനം ചെയ്തു എനിക്കൊന്നും പറ്റില്ലടോ താൻ വിഷമിക്കേണ്ട.എന്നും കൂട്ടിച്ചേർത്തു.

അടുത്തദിവസം തന്നെ വിവരങ്ങൾ ഡിപ്പാർട്ടു മെൻറിൽ അറിഞ്ഞു.ജില്ലാമേധാവിയും കെ.ജി.ഓ.എ. ഭാരവാഹികളും വിളിച്ചു.ജില്ലാ  കളക്റ്ററെ നേരിട്ട് വിളിച്ച് ഒന്നു സൂചിപ്പി ക്കാൻ അവർ നിർബ്ബന്ധിച്ചു.

നന്ദൻ അതിനു വഴങ്ങിയില്ല. എങ്കിലും നിർബ്ബന്ധം സഹിക്കവയ്യാതായതോടെ നന്ദൻ കളക്റ്റരെ വിളിച്ചു ഉണ്ടായ സംഭവം വിവരിച്ചു.

ഒരാഴ്ച്ച കഴിഞ്ഞു.ബാങ്ക് പ്രസിഡണ്ടിന് ജാമ്യം കിട്ടി. അടുത്തദിവസം തന്നെ പ്രസിഡണ്ട് പൌലോസ് നന്ദനെക്കാണാൻ വന്നു.ഓഫീസ് സ്റ്റാഫ് ആകെ ഭയപ്പെട്ടു.അവർ യൂണിയൻ നേതൃത്വത്തെ വിവരം അറിയിച്ചു. നന്ദന് പ്രൊട്ടക്ഷൻ ഒരുക്കാനും പോലീസിലറി യിക്കാനും നിർദ്ദേശം കിട്ടി.

പൌലോസിനോട് ഇരിക്കാൻ പറഞ്ഞിട്ട് നന്ദൻ ഓഫീസിലേക്ക് ജീവനക്കരുടെ ഇടയിലേക്കു വന്നു. നന്ദൻ അവരോടു പറഞ്ഞു.

ഇവിടെ പറഞ്ഞതും പ്രവർത്തിച്ചതും എന്താണെന്ന് എനിക്ക് ഊഹിക്കാൻ കഴിയും.ഒന്നും വേണ്ട.എല്ലാം ഞാൻ നോക്കിക്കൊള്ളാം.

നന്ദൻ തൻെറ കാബിനിലേക്കുചെന്നു.

പൌലോസിനോട് ചോദിച്ചു എന്നിറങ്ങി.ഇനി എൻെറ കയ്യും കാലും വെട്ടാനുള്ള വരവാ ണോ.

അയ്യോ സാറേ എന്താ അങ്ങിനെ പറയുന്നത്.ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടദിവസം എൻെറ സഹപ്രവർത്തകരും മറ്റും അങ്കമാലി ബാറിൽ കൂടി ഒരു തമാശ കാണിച്ചതല്ലേ.വിളിച്ച ആളും ആരാണെന്നു സാറിനറിയാം.സാറ് കളക്റ്ററോട് പറഞ്ഞൂവെന്നും അറിയാം. പൌലോസ് പറഞ്ഞു.

പൌലോസ് തുടർന്നു.സാർ ചെയ്തത് വാസ്തവത്തിൽ ഉപകാരമാണ്. വിജിലൻസിൽ നിന്നും കൊടുത്തറിപ്പോർട്ടിൽ കഴമ്പില്ല എന്നല്ലേ സാറിൻെറ റിപ്പോർട്ടിൽ..പാാരാതിക്കാരുടെ കെട്ടിടംപണിയും സ്റ്റാഫ് നിയമനവും തെറ്റായൊന്നും ഇല്ല എന്ന റിപ്പോർട്ട് വിജിലൻസിനും പരാതിക്കാർക്കും ഒരടിയായി.പക്ഷേ അഡ്മിനിസ്ട്രേറ്റർക്കു ചാർജ് കൊടുക്കാതിരിക്കാൻ ഞാൻ ബില്ലുകൾ തിരുത്തിയെന്നത് സർ കണ്ടുപിടിക്കുമെന്നു കരുതിയില്ല.വിജിലൻസിനും പരാതിക്കാർക്കും കാണാനും കഴിഞ്ഞില്ല.സർ തൻെറ ഡ്യൂട്ടിചെയ്തു.പരാതിയിൽ പറയുന്ന ഇല്ലാത്ത അഴിമതി ആരോപണം തള്ളിക്കളയുകയും ചെയ്തു.പിന്നെ ഞങ്ങളെന്തിനാ സാറിനെ ഉപദ്രവിക്കു ന്നത്.ആകെ സാറിനോടുള്ള ഒരേയൊരു പിണക്കം സാർ കളക്ടറെ വിളിച്ചുപറഞ്ഞതു പ്രകാരം ജാമ്യ വ്യവസ്ഥപ്രാകരം ആഴ്ച്ചയിൽ രണ്ടു ദിവസം പോലീസ് സ്റ്റേഷനിൽ ഒപ്പടണൺ എന്നത് എല്ലാദിവസവും എന്നാക്കിയതിനാൽ ഇന്നലെ ദുഖ വെള്ളിയാഴ്ച പോലും പോലീസ് സ്റ്റേഷൻ കയറേണ്ടി വന്നൂ വെന്നതാണ്.

നന്ദന് ചെറിയ കുറ്റബോധം തോന്നി.

ആരെങ്കിലും കള്ളും കുടിച്ച്ബാറിലിരുന്നു വേണ്ടാത്ത പണിചെ്യ്തതിന് പൌലോസാ ണല്ലോ അനുഭവിക്കേണ്ടിവന്നത് എന്നവൻ ഓർത്തു.

എങ്കിലും അവൻ പറഞ്ഞു.കാര്യം പൌലോസല്ല എന്നിരിക്കിലും എൻെറ ഭാര്യയും കുടുംബവും ആ ദിവസങ്ങളിൽ അനുഭവിച്ചതിനു എന്താണ് മറുമരുന്ന്.അതിപ്പോ സഹിക്കുക തന്നെ.

വീണ്ടും ഒരാഴ്ച ജയിലിൽ കഴിച്ചു കൂട്ടിയ ദിവസങ്ങളിലെ തമാശകൾ പങ്കു വെച്ചതിനു ശേഷമെ അദ്ദേഹം മടങ്ങിപ്പോയുള്ളു.

നന്ദൻ ഓർത്തു. എന്തൊരു മനുഷ്യൻ.ജയിലിൽ കഴിഞ്ഞ ദിവസം പോലും എന്തോ വിനോദ സഞ്ചാരത്തിനുപോയ പോലെയല്ലേ വിശദീകരിക്കുന്നത്.രാഷ്ട്രീ യക്കാരിങ്ങനെയാണ്.വീണതും വിദ്യയാക്കും.അവനൊരു നെടുവീർപ്പിട്ടു.

*********************************************************

ഒന്നിനു പുറകെ ഒന്നായി വരുന്ന നന്ദൻെറ കഥകൾ ഡിപ്പാർട്ടു മെൻറിൽ അവനു വീരപരിവേഷം ചാർത്തിക്കിട്ടി.കളവു നടത്തി സ്ഥാപനങ്ങൾ നശിപ്പിക്കുന്നവർക്കൊരു പേടി സ്വപ്നവും നന്ദനെന്ന പേരിനു കിട്ടി.

അധികം താമസിയാതെ ഡെപ്യൂട്ടി രജിസ്ട്രാർ തസ്ഥികയിലേക്ക് അവന പ്രൊമാഷൻ ആയി.ഏതാണ്ട് സെമി മുൻസിഫ് തസ്ഥികക്കു സമാനമായി എറണാകുളം ജില്ലാ ബാങ്ക് ആർബിട്രേറ്റർ പോസ്റ്റിലേക്കാണ് മാറിയത്.ആ ജോലി അവനു കഴിവു തെളിയിക്കാനു ള്ള ഒരിടമായവനു തോന്നിയില്ല.എങ്കിലും പല മുൻ ഗാമികളും കൈവെക്കാൻ മടിച്ച കേസുകൾ തീർത്ത് അവിടേയും തൻെറ സ്വതസിദ്ധമായ പാടവം പുറത്തെടുക്കുവാൻ അവനു കഴിയില്ലായിരുന്നു.

43. അയൽപക്കത്തു നിന്നൊരു മന്ത്രിയും പ്രമോഷനും റിട്ടയർമെൻറും

ഒരു വർഷം ആർബിട്രേറ്റുടെ തസ്തികയിൽ തുടർന്നു.ഉടനെ നന്ദന് ജില്ലാ മേധാവിയായി തൃശൂർ അയ്യന്തോളിൽ സിവിൽ ലൈൻസിൽ ഉദ്യോഗക്കയറ്റവും സ്ഥലം മാറ്റവും ലഭിച്ചു.സഹകരണ വകുപ്പു മന്ത്രിയായിരുന്ന പിണറായി വിജയൻ പാർട്ടിസെക്രട്ട റിയായി മാറിയതിനെത്തുടർന്ന് വടക്കൻ പറവൂർ സ്വദേശിയും നന്ദൻെറ അടുപ്പക്കാരനുമായ എസ്.ശർമ്മ സഹകരണ വകുപ്പു മന്ത്രിയായി.ഒരടുപ്പക്കാരൻ മന്ത്രിയായി നിയമിതനായതിൽ നന്ദന് ആശ്വാസവും സന്തോഷവും തോന്നി.തൃശ്ശൂരിൽ നിന്നും ദിവസവും പോയിവരുന്നതിൽ വലിയ പ്രയാസമുള്ളതായും അവനു തോന്നിയില്ല.മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മന്ദിരോത്ഘാടന ത്തിന് പുതിയ വകുപ്പു മന്ത്രിയെ കണ്ടു മുട്ടി.നന്ദനെ കണ്ട മന്ത്രി വിളിച്ചു സംസാരിച്ചു.തൃശ്ശൂർ ജോയിൻറ് രജീസ്ട്രാരുടെ ഓഫീസിൽ ഫയലുകൾ കുന്നു കൂടിക്കിടക്കുവാൻ തുടങ്ങിയിട്ട് കുറെക്കാലമായി.ആ ഫീജിയൻ തൊഴുത്തൊന്നു വൃത്തിയാക്കണം. അതിന് സഖാവിനെക്കോണ്ടു മാത്രമേ പറ്റൂ എന്നാണ് രജിസ്ട്രാരുടെ അഭിപ്രായം.അതാണ് എറണാകുളത്ത് ഒഴിവുണ്ടായിട്ടും സഖാവിനെ ഇവിടെ നിയമിച്ച ത്.രണ്ടു മൂന്നു മാസം കഴിഞ്ഞാൽ റിട്ടയർമെൻറ് ആണെന്നറിഞ്ഞു.സഖാവ് ഇപ്പോഴും ഒരു ഡി വൈ എഫ് ഐ ലുക്കേ തോന്നുകയുള്ളു.ഫയൽ ഒപ്പിട്ടപ്പോൾ വേറെ ഏതോ നന്ദൻ ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്.

മന്തി ചിരിച്ചുകൊണ്ടു പറഞ്ഞു.

റിട്ടയർമെൻറ് കഴിഞ്ഞിട്ടുപോരെ ഈ സഖാവു വിളി.കോൺഗ്രസ്സുകാർ കേൾക്കേണ്ട.

രണ്ടു പേരും ചിരിച്ചു.

യോഗം കഴിഞ്ഞു പിരിഞ്ഞു.

പിന്നീടങ്ങോട്ട് തൃശൂർപ്പൂരത്തിൻെറ വെടിക്കെട്ടു പോലെയായിരുന്നു ആഫീസിലെ ഫയലുകളുടെ നീക്കം.ഓരോഫയലുകളുടേയും ഒരറ്റം മുതൽ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങൾ വകുപ്പു ഉദ്ധരിച്ച് തിരിച്ചയക്കും കീഴ് ഉദ്യോഗസ്ഥരുടെ യോഗം വിളി ച്ചപ്പോൾ അവരിൽ ചിലർ ഭരണകക്ഷി യൂണിയനുകളുടെ പ്രതിനിധികളുണ്ടായിരു ന്നു.ഫയലുകളിൽ ഭരിക്കുന്ന കക്ഷികൾക്കു വിരുദ്ധമായി ക്വറികളും ഉത്തരവുകളും ഇടുന്നതിനെ സംബന്ധിച്ച് അവർക്കു പരാതികളുണ്ടായിരുന്നു.

ഞാനിടുന്ന ഉത്തരവുകൾ നിയമങ്ങളും ചട്ടങ്ങളും ക്വോട്ടു ചെയ്തുകൊണ്ടു തന്നെയാണ ല്ലോ .പിന്നെ നിങ്ങൾക്കെന്തു പ്രശ്നം.രാഷ്ട്രീയം കളിക്കാനല്ല ഞാനിവിടെ ചാർജെടുത്ത ത്.എൻെറ ഉത്തരവിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ബന്ധപ്പെട്ട സെക്ഷൻ,ചട്ടം എന്നിവ കാണിച്ച് നിങ്ങളുടെ അഭിപ്രായം സഹിതം ഫയലുകൾ റീ സബ്ബ്മിറ്റ് ചെയ്യാം. അതു സ്വാഗതം ചെയ്യുന്നു.പക്ഷേ അതൊന്നും പറയാതെ ഫയൽ വെച്ചു താമസിപ്പിക്ക രുത്.റിട്ടയർമെൻറിനു മുന്നു നാലുമാസമേ ഉള്ളല്ലോ ഈ ശല്യം പോയ്ക്കിട്ടുമല്ലോ.അതു കഴിഞ്ഞിട്ട് ഫയലിൽ നടപടിയെടുക്കാം എന്നു വെച്ചാൽ നടക്കില്ല.ഈ കസേരയിൽ ഇരിക്കുന്ന അവസാന നിമിഷം വരെ നടപടി എടുത്തിരിക്കും.അതു കുറെക്കളിച്ചു തന്നെയാണിവിടെയെത്തിയത്.എല്ലാവർക്കും സീറ്റിലേക്കു പോകാം.

നന്ദൻ പറഞ്ഞു നിറുത്തിയതും എതിർപ്പ് കടിച്ചു പിടിച്ച് അവർ തിരിച്ചു പോയി.എ ന്നാൽ അത്ഭുതം പോലെ ഫയലുകൾക്കു ജീവൻ വെച്ചു.ഓരോഫയലും ഉത്തരവോടെ മടക്കുമ്പോഴും തൻെറ ഡയറിയിൽ കുറിച്ചു വെക്കും.രണ്ടു ദിവസത്തിൽ കൂടുതൽ തിരിച്ചു വരാൻ താമസിച്ചാൽ ഇൻസെപെക്ഠരെയും കാളാർക്കിനേയും വിളിപ്പിക്കും.അതു പേടിച്ച് ഫയലുകൾ ആക്ഷൻ കഴിയും വരെ ഒരിടത്തിരിക്കില്ല എന്നായി.

ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട കൌണ്ടർ അഫിഡവിറ്റുകളും അതിനു മുൻപ് ഇറക്കേണ്ട ഉത്തരവുകളും നന്ദന പ്ളാനിംഗ് സെക്ഷൻ ഹെഢ് കമലാക്ഷൻെറ സഹായത്തോടെ ഒഴിവുദിവസങ്ങളിൽ പോലും ഇരുന്ന് വെടിപ്പാക്കി.അതിനിടയിൽ കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന സഹകരണ മെഡിക്കൽ കോളേജിനുള്ള ഓഹരി പിരിക്കുന്നതിനായി ജില്ല മുഴുവൻ സഞ്ചരിച്ചു. ജെ.ഡി.സി. പരീക്ഷയുടെ ചീഫ് എക്സാമി നർ എന്നനിലയിൽ കർത്തവ്യഹ്ങൾ നിർവ്വഹിച്ചു.ഇതിനിടയിൽ സഹകരണ ജീവനക്കരുടെ ശമ്പളം അംഗീകരിച്ചുകൊടുക്കുക എന്ന ഭാരിച്ച ജോലികളും തീർത്തു.ആ വർഷം മേയ് 31 ന് റിട്ടയർ ചെയ്യും വരെ വിശ്രമമില്ലാതെ പണിയെ ടുത്തു.സമയം വൈകി അവസാനബസ്സ് വരെ ശക്തൻ ബസ്സ് സ്റ്റാൻറിൽ നിന്നും പോയിക്കഴിഞ്ഞാൽ ഡ്രൈവർ ഓഫീസ് വാഹനത്തിൽ കൊടുങ്ങല്ലൂർ വരെ കൊണ്ടു വിടും.അവിടുന്ന് ഓട്ടോ പിടിച്ച് പറവൂർക്കും.

പിന്നീടുള്ള ദിവസങ്ങൾ യാത്രയയപ്പുകളുടേതായിരുന്നു.ഓരോതാലൂക്കിലും ജില്ലാ ഓഫീസിലും ജില്ലാസഹകരണ ബാങ്കിലും വെച്ച് യാത്ര അയപ്പു യോഗങ്ങൾ നടന്നു.നന്ദൻ ആഹ്ളാദ ചിത്തനായിരുന്നു.ഒരു ഭാരം തലയിൽ നിന്നും ഇറക്കി വെക്കു ക്കുന്ന പ്രതീതിയായിരുന്നു അവന്.35 വർഷം മുൻപ് ഒരു ഒക്ടോബർ 27 ന് തുടങ്ങിയ ചുമടെടുപ്പ് അവസാനിക്കുകയായിരുന്നു.

ഒന്ന് അവനറിയാമായിരുന്നു. ഒരു ശരാശരി സർക്കാർ ഉദ്യോഗസ്ഥൻ 100 എടുത്തേ ക്കാവുന്ന ജോലി അവൻ ഈ 35 വർഷങ്ങൾ കൊണ്ട് എടുത്തു തീർത്തിരിക്കുന്നു.ഒന്നും ബാക്കി വക്കാതെ ഒരു പടിയിറക്കം.ഈ സംഭഷണം തൻറെ വിടവാങ്ങൽ പ്രസംഗങ്ങ ളിൽ നന്ദൻ ഉരുവിടുമ്പോൾ തൃശൂരിലെ ജീവനക്കാർ അഹങ്കാരത്തിൻെറ ബഹിർസ്ഫുര ണമാണെന്നേ കരുതിയുള്ളൂ.

എന്നാൽ അടുത്ത ദിവസം സ്വന്തം ജില്ലയിലെ ഉദ്യോഗസ്ഥർ ഒരുക്കിയ യാത്രയയപ്പിൽ അവൻെറ കണ്ണുകളിൽ ഈർപ്പം പൊടിക്കുന്നതായിരുന്നു.എന്തെല്ലാം കളികളിൽ നായക വേഷം ആടിച്ച തൻെറ ജില്ലയാണിത്.അതായിരിക്കാം അവൻെറ കണ്ണുകൾ ഈറനണിഞ്ഞത്.ആ നനവുകൾ ആത്മ സംതൃപ്തിയുടേതായിരുന്നു എന്നു മാത്രം.

44-പുനർജന്മങ്ങൾ

റിട്ടയർ ചെയ്ത ശേഷമുള്ള ആദ്യ ഞായറാഴ്ച ഉമക്ക് തന്റെ ഭർത്താവിനെ തലച്ചോറിൽ ഭാരമില്ലാതെ അടുത്തു കിട്ടിയ ആദ്യ ഒഴിവു ദിവസം.ആ സന്തോഷത്തിൽ ഉമ പറഞ്ഞു.

കുട്ടികളും ഉണ്ടല്ലോ.എറണാകുളത്തു നിന്നാവാം.വരും വഴി കലൂരിലും കയറാം.ഓപ്പ മരിച്ചതിനുശേഷം അധികം അവിടെപോകാറില്ലല്ലോ.

പോകാം. ഇനി തനിക്കും പിള്ളേർക്കു മുള്ളതല്ലേ എൻെറ ജീവിതം.ഇനി അടിച്ചു പൊളിക്കാമെടോ നമുക്ക്.താൻ കൂടെ റിട്ടയർ ചെയ്തുകഴിഞ്ഞാൽ പിന്നെ ലോകം മുഴുവൻ നമുക്കു സഞ്ചരിക്കാം.എല്ലാ നാടുകളും കാണാം.

ഉവ്വ് കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞത് മറന്നോ.ഏതോ തസ്തികയിൽ സർക്കാർ പുനർ നിയമനം നടത്താൻ പോകുന്നുവെന്ന്.

ഹാവൂ ഞാൻ രഹസ്യമാക്കി വെച്ചിരുന്നത് താനെങ്ങനെ അറിഞ്ഞു.

റിട്ടയർമെൻറ് ഘോഷിക്കാൻ പഴയ കൂട്ടുകാരെയെല്ലാം വിളിച്ചു ഇവിടെ കൂടിയില്ലെ അന്നു പറഞ്ഞതു വല്ലതും ഓർക്കുന്നുണ്ടോ.

ഛേ, അൽപ്പം ബീയർ കഴിച്ചതിൻെറ ഒരു കുഴപ്പമേ.ഏതായാലും തിരിച്ചെടുത്തിരിക്കു ന്നു.ഇന്നലെ കെ.ജി.ഓ.എ.ജില്ലാ പ്രസിഡണ്ട് ജോസും ജോ.രജിസ്ടാരാർ രാമചന്ദ്രനും വിളി ച്ചിരുന്നു.അടുത്തയാഴ്ച്ച ഓർഡർ ആവുമെന്നാ പറഞ്ഞത്.ശർമ്മ സഖാവു കണ്ടപ്പോൾ ഒന്നും പറഞ്ഞില്ല.

ഇഷ്ടമുള്ളപ്പോൾ വരട്ടെ.അതുവരെയെങ്കിലും സമാധാനമായി ഇരിക്കാമല്ലോ. ഉമ

അധിക ദിവസം കഴിഞ്ഞില്ല,കൊച്ചി സഹകരണ മെഡിക്കൽ കോളേജിൻെറ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിതനായി ഉത്തരവു തപാലിൽ വന്നു. രണ്ടു വർഷത്തേക്കാണ് നിയമനം.രണ്ടു ദിവസത്തിനകം നന്ദൻ ജോയിൻ ചെയ്തു.താൽക്കാലികമായി സംഘടിപ്പിക്കപ്പെട്ട, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഒരു ഭാഗത്താണ് ആഫീസ്.മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ യുടെ ഇൻസ്പക്ഷൻ നടക്കുന്നതിന് ഒരുക്കങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളടെ ചുക്കാൻ പിടിക്കലാണ് നന്ദൻെറ പ്രധാന ജോലി.കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻെറ (കേപ്പ്) കീഴിലാണ് മെഡിക്കൽ കോളേജ്.കേപ്പിൻെറ കീഴിൽ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകളും കൂടിയുണ്ട്.അതിൻെറ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ സഹകരണ വകുപ്പു മന്ത്രിയുമാണ്.കമ്മറ്റി അംഗങ്ങളായി സഹകരണ സെക്രട്ടറി,ഹെൽത്ത് ഡയരക്ഠർ,രജിസ്ട്രാർ, കേപ്പ് ഡയരക്ടർ പ്രിൻസിപ്പൽ കൂടാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേർന്നതാണ് ഭരണം.യോഗ മിനിട്സ് എഴുതു ന്നതും ഫെയറാക്കി പ്രിൻസിപ്പൽ വഴി കേപ്പ് ഡയരക്ക്ടർക്കും സഹകരണ വകുപ്പു മന്ത്രിക്കും അയച്ച് അംഗീകാരം വാങ്ങുന്നതും നന്ദൻെറ ചുമതലയിൽത്തന്നെ.

ചാർജെടുത്തഉടനെ പ്രിൻസിപ്പൽ,രാഘവൻപിള്ള,സി.ഇ.ഒ.കെ.എൻ.രാഘവൻ,ജില്ല ബാങ്ക് പ്രസിഡണ്ട് എം.എം.മോനായി, കേപ്പ് ഡയരക്ടർ എന്നിവരുമായി അവൻ സമ്പർക്കം പുലർത്തി.മെഡിക്കൽ കൌൺസിലിൻ്റെ ആദ്യ പരിശോധനക്കായി ഒരുങ്ങേണ്ടതിൻ്റെ ആവശ്യകത നന്ദൻ അവതരിപ്പിച്ചു.അത്യാവശ്യമായി മീനിസ്റ്റീരിയൽ,ക്ളറിക്കൽ,കംപ്യൂട്ടർ സ്റ്റാഫുകളുടെ സേവനം ആവശ്യമായതിനാൽ കുറച്ചു പേരെ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചു തരണമെന്ന ആവശ്യം കമ്മറ്റിയിൽ ആവശ്യപ്പെട്ടു.അത് അനുവദിക്കപ്പെട്ടു.അതനുസരിച്ച് പത്ര പരസ്യം ചെയ്ത് കുറെപ്പേരെ തെരഞ്ഞെടുത്തു. ബാക്കിയുള്ളവരെ ആവശ്യം വരുമ്പോൾ നിയമിക്കുന്നതിനായി റാങ്ക് ലിസ്റ്റിൽ ഇട്ടു.

മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പ്രിൻസിപ്പൽ സംഘടിപ്പിച്ചു കൊടുത്തത് അവൻ നന്ായി പഠിച്ചു.തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഇതുവരെ നേരിടാത്ത ഒരു ചലഞ്ചാണ് ഇപ്പോൾ നേരിടേണ്ടതെന്നും പുതിയൊരു പാന്ഥാവിലൂടെയാണ് തനിക്ക് ചലിക്കേണ്ടതെന്നുമുള്ള സത്യം മനസ്സിലാക്കിയ നന്ദൻ

തപ്പിത്തടഞ്ഞും വെളിച്ചം നോക്കിയും അറിയാത്തവ അറിയുന്നവരിൽ നിന്നും ഹൃദിസ്തമാക്കിയും മുന്നോട്ടു പോയി.

ആദ്യ പരിശോധനയിൽത്തന്നെ 100 വിദ്യാർത്ഥികളെച്ചേർക്കാനുള്ള മെഡിക്കൽ കൌൺസിൽ അനുവാദം കിട്ടി.പിന്നങ്ങോട്ട് അകക്കദമിക്ക് രംഗത്തെ പ്രശ്നങ്ങൾ പഠിച്ചും കുറെയൊക്കെ തരണം ചെയ്തും മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ഇതിനിടക്ക് ശർമ്മ സഖാവിൻ്റെ ഉപദേശപ്രകാരം സി.പി.ഐ.എം.പാർട്ടിയിൽ അവൻ അംഗത്വവും എടുത്തിരുന്നു.തൻ്റെ ജീവിതം ഓരോരോ പുനർജന്മങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് നന്ദനു തോന്നിത്തുടങ്ങിയിരുന്നു.

അനുവിൻ്റെ ഡിഗ്രിപ്പരീക്ഷ കഴിഞ്ഞ് ബി.കോം പരീക്ഷയിൽ ഫസ്റ്റ് ക്ളാസ്സും മാല്യങ്കര കോളേജ് സെൻ്ററിലെ ഹൈയ്യസ്റ്റ് മാർക്കും വാങ്ങി പാസ്സായി.തുടർന്ന് ചാർട്ടേർഡ് അക്കൌണ്ടൻസിക്കു ചേർന്നു പഠനം തുടങ്ങി.പക്ഷേ പ്രിലിമിനറി പരീക്ഷ പാസാകാൻ കഴിയാഞ്ഞതിനാൽ അത് നിറുത്തി എം.ബി.എ. ഫിനാൻസ് ഓൺലൈനായി കുറെനാൾ ശ്രമം നടത്തി നോക്കിയിട്ട് അതും വിജയം കണ്ടില്ല.പിന്നീട് കസിൻ ശ്രീയുടെ ഭാര്യ സുബിയുടെ നിർബ്ബന്ധത്തിനു വഴങ്ങി ഐ.സ്.ഡബ്ളിയു എ.ഐ നോക്കി.അതും വേണ്ത്ര പുരോഗതി നേടാൻ കഴിഞ്ഞില്ല.ശരിയായ ലക്ഷ്യമില്ലാതെ പഠനം തുടർന്നതിൻറെ ദൂഷ്യവശങ്ങൾ എങ്ങിനെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നള്ള ഒരു തെളിവായിരുന്നു അനുവിൻ്റെ പഠനം.

അനുവിനൊപ്പം നിരാശനായ നന്ദൻ അനുവുമായി സംസാരിച്ചു.സഹകരണവുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങൾ കൂടി എഴുതിയെടുത്തിരുന്നതിനാൽ അനുവിനു സഹകരണ ബാങ്കുകളിലെ പരീക്ഷ നടത്തുന്ന ബോർഡിന് അപേക്ഷ നൽകി ഉദ്യോഗത്തിൽ കയറാൻ ശ്രമിച്ചു കൂടെ എന്നവൻ അനുവിനോട് ആരാഞ്ഞു.എന്നാൽ അതി നുമറുപടിയായി അനു പറഞ്ഞു.

അന്ന്അന്നെന്തോ നന്ദനു കിടന്നിട്ടുറക്കം വന്നില്ല.പലതും ആലോചിച്ചു കിടന്നതുകൊ ണ്ടാവാം. അവൻ്റെ ചിന്തകൾ പുറകോട്ടു പോയി.തൻ്റെ ഔദ്യോഗിക ജീവിതം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി തോന്നുന്നുവെങ്കിലും കുടുംബജീവിതത്തോട് നീതി പുലർത്തുവാൻ തനിക്കു കഴിഞ്ഞിട്ടുണ്ടോ.എല്ലാം സ്വന്തമായി ചെയ്യുന്നതു ഉമയല്ലേ.അവളല്ല മറ്റൊരാളായിരുന്നു ആ സ്ഥാനത്തെങ്കിൽ തനിക്ക് വേണ്ട സ്വാതന്ത്ര്യം ഔദ്യോഗിക ജീവിതത്തിൽ കാണിക്കുവാനുള്ള സമയവും മനസ്സും ലഭിക്കുമായിരുന്നുവോ.കൂട്ടു കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഇല്ലാതെ നോക്കുവാൻ അവൾ എത്ര ശ്രമം നടത്തിയിട്ടുണ്ടെന്നും അതിൻ്റെ വിലയെത്രയെന്നും താൻ അറിയുന്നു ഇപ്പോൾ.ഔദ്യോഗിക തിരക്കിനിടയിൽ അവൾക്കു താൻ അതിനോരു നന്ദി രേഖപ്പെടുത്തുവാൻപോലും ശ്രമം നടത്തിയിട്ടുണ്ടോ.അനുവിൻ്റെയും നിനുവി ൻ്റേയും ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ അവൾ കാണിച്ച ശുഷ്ക്കാന്തി താനിതുവരെ തിരിച്ചറിഞ്ഞില്ല.ഒരു കണക്കിന് ഔദ്യോഗിക ജീവിതം വെട്ടിച്ചുരുക്കി കേവലം 2 മണിക്കൂർ നിയമം പഠിപ്പിക്കുന്ന അദ്ധ്യാപകനായി ചുരുങ്ങിയത് എത്രയോ നന്നായി.ഇനിയെങ്കിലും നല്ലൊരു കുടുംബ നാഥനായി തനിക്കു മാറണം.അതിനാദ്യം അവളുടെ ആവശ്യങ്ങൾ കണ്ടറിയണം.നിറവേറ്റിക്കൊടുക്കണം.

പരീക്ഷ എഴുതി മാർക്കു കിട്ടിയാലും പാർട്ടിക്കാരുടെ അഴിമതിയിൽ ഇൻ്റെർവ്യൂയിൽ അവർ മാർക്കു തരാതെ തോൽപ്പിക്കും എന്നുള്ളതച്ഛനറിയാവുന്നതല്ലേ.പിന്നെ ഇനിയും വെറുതെ സമയം കളയുന്നതെന്തിനാണ്.അതേ സമയം അച്ഛൻ കുറച്ചു പണം ഉണ്ടാക്കിത്ത ന്നാൽ ആസ്ത്രേലിയയിൽ ഒരു വർഷം പഠിച്ചാൽ അവിടെത്തന്നെ ജോലി എളുപ്പം കിട്ടു മെന്നറിയുന്നു.കലൂരിലെ സരസ ആൻ്റിയുടെ മകൻ രാജേഷ് ചേട്ടൻ അങ്ങിനെ അവിടെ സെറ്റിൽ ആയി. സരസ ആൻ്റിയുടെ ഭർത്താവ് വിദ്യാസാഗർ മാഷെ കണ്ട് അച്ഛൻ വിശദ വിവരങ്ങൾ മനസ്സിലാക്കൂ.

അത് മകൻ്റെ നല്ല ഒരു ഐഡിയ ആയി നന്ദനു തോന്നി.

അടുത്ത ദിവസം തന്നെ അച്ഛനും അമ്മയും മകനും കൂടി കലൂരിൽ വിദ്യാസാഗർ മാഷേയും സരസ ആൻ്റിയേയും പോയിക്കണ്ടു.മാഷ് പറഞ്ഞു.

മറ്റു ഏജൻസികളൊക്കെയുണ്ടെങ്കിലും ചെന്നൈയിലെ അവരുടെ ആഫീസുമായി ബന്ധപ്പെട്ട് അപേക്ഷിക്കുന്നതാണ് നല്ലത്.ഏജൻസികൾക്ക് ധാരാളം പണം കൊടുക്കേണ്ടി വരും.കൂടാതെ അവരെയൊന്നും വിശ്വസിക്കാൻ കഴിയില്ല.IELTS പരീക്ഷയും ഇവർ തന്നെയാണ് നടത്തുന്നത്.പലവട്ടം ചെന്നൈയിൽ പോകേണ്ടി വരുന്ന യാത്രച്ചിലവു മാത്രമേ നമുക്കു വരുകയുള്ളൂ.ആസ്ത്രേലിയൻ ജീവിതരീതി,യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് അവയുടെ ലോക നിലവാരം എന്നിവ കാണിക്കുന്ന ബ്രോഷർ എന്നിവ മാഷ് അനുവിനു കൊടുത്തു.ഒരു വർഷം കൊണ്ട് അക്കൌണ്ടിംഗ് ആയതിനാൽ പെർമനൻ്റ് റസിഡൻസി കിട്ടും.ജോലിയും കിട്ടാൻ എളുപ്പമാണ്.മൊത്തം ചെലവിൻ്റെ മൂന്നിലൊന്ന് പാർട്ട് ടൈം ജോലിചെയ്തുണ്ടാക്കാം.എത്രയും വേഗം കാര്യങ്ങൾ നീക്കുന്നതാണ് നല്ലത്.ഓരോ ജനുവരിയിലും ജൂലൈയിലുമാണ് ഇൻടേക്ക്.

അനുവിനും നന്ദനും സന്തോഷമായി.അവർ യാത്ര പറഞ്ഞു പോന്നു.അടുത്തദിവസം തന്നെ അച്ഛനും മകനുമായി ചെന്നയിലേക്കു പോയി.മാഷ് നൽകിയ വിലാസം വെച്ച് ഐ.ഡി.പി. ആസ്ത്രേലിയയുടെ ഓഫീസ് കണ്ടെത്തി.

അപ്പോയിൻ്റ്മെൻ്റ് എടുത്തിട്ടില്ലാത്തതിനാൽ കുറച്ചു വെയിറ്റ് ചെയ്യേണ്ടി വന്നു.ലിണ്ടൻ എന്ന ആളുമായി രണ്ടുപേരും ദീർഘമായി സംസാരിച്ചു.ഒരു സ്റ്റഡിക്ളാസ്സ് തന്നെ ലിണ്ടൻ നൽകി എന്നു പറയാം.

വൈകീട്ടു ട്രയിനു തന്നെ അവർ തിരികെ പ്പോന്നു.അടുത്ത ദിവസം മുതൽ യൂണിവേഴ്സിറ്റി ക്ക് അപേക്ഷിക്കുന്നതിനും IELTS പരീക്ഷക്കോരുങ്ങുന്നതിനുള്ള നടപടികളുമായി അനുവും സഹായത്തിന് നന്ദനും കൂടി.

നിനു പ്ളസ് 2 പരീക്ഷ നല്ല നിലയിൽ പാസ്സായി.എൻ്ട്രൻസ് പരീക്ഷയിൽ എഞ്ചിനീയറിംഗ് വീഭാഗത്തിൽ രാജഗിരി കോളേജ് ഓഫ് ടെക്കനോളജിയിൽ അഡ്മിഷൻ ആയതിനെ തുടർന്ന് അവിടെ ജോയിൻ ചെയ്തു. ഹോസ്റ്റൽ സൌകര്യ ആദ്യ വർഷക്കാർക്ക് ലഭ്യമല്ലാതിരുന്നതിനാൽ കലൂരിൽ സുമച്ചേച്ചിയുടെ വീട്ടിൽ നിന്നാണ് കോളേജിലേക്കു പോയത്.

അനുവിൻ്റെ അഡ്മിഷനും വിസയും ഒരേസമയം കിട്ടിയതിനാൽ ഉടനെ സിഡ്നിയിലേക്കു പറക്കണം എന്ന നിലയായി.നന്ദന് റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ കിട്ടിയിട്ട് അധിക നാളാകാതരുന്നതിനാൽ രണ്ടു പേരുടേയും പഠനത്തിനുള്ള പണം അവൻ കരുതിയിരുന്നു.എങ്കിലും അനു മുഴുവനായി അച്ഛൻ്റെ പണം വിനിയോഗിക്കുന്നതിന് താൽപ്പര്യമില്ലായിരുന്നു.അവൻ അച്ഛനോട് പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും ഒരു 5 ലക്ഷം രൂപയുടെ വായ്പ്പ എടുക്കാം.അതിൻ്റെ പലിശ മാത്രം അച്ഛൻ അടച്ചാൽ മതി.

നന്ദൻ സമ്മതിച്ചു.ഒരാഴ്ച്ചക്കകം വായ്പ്പ ശരിയായി.

അങ്ങിനെ വിദേശത്തേക്കു പോകുവാനുള്ള ദിവസമായി.ചെന്നൈയിൽ അവരുടെ ഓഫീസിൽ ഡിപ്പാർച്ചർ ബ്രീഫിംഗ് നടന്നു.നന്ദനും കൂടെ പോയിരുന്നു.ചെന്നൈയിൽ നിന്നും അനുവിനെ യാത്ര അയച്ച് നന്ദൻ മടങ്ങി.മകനെ വിട്ടു പിരിയാൻ നേരം അനു കാണാതെ അവൻ വിതുമ്പി കരഞ്ഞു ആദ്യമായി വിദേശത്തേക്കുള്ല യാത്ര ആയതിനാൽ അനുവിനും വിഷമമുണ്ടായിരുന്നു. എങ്കിലും ഒരു കരക്കെത്തുമല്ലോ എന്ന സന്തോഷത്തിന് ഉൽഘണ്ഠയെ അകറ്റിയിരുന്നു.അച്ഛനോട് യാത്രയും പറഞ്ഞ് അവൻ ബോർഡിംഗ് കൌണ്ടറിലേക്ക് ലഗേജുമായി അച്ഛനെ ഇടക്കിടക്കു തിരിഞ്ഞു നെക്കിക്കൊണ്ട് അകന്നന്നു പോയി.

നന്ദൻ രാത്രി വണ്ടിക്ക് നാട്ടിലേക്കു മടങ്ങി.

അടുത്ത ദിവസം ഉച്ച കഴിഞ്ഞു കാണും ഉമ സാധാരണ ഒന്നു ഉറങ്ങുന്ന ശീലം റിട്ടയർമെൻ്റിനും ശേഷമാണ് തുടങ്ങിയത്.ആരോ ഡോർ ബെല്ലടിക്കുന്ന ശബ്ദം കേട്ടവൾ കതകു തുറന്നു.

45-കുടുംബകാര്യങ്ങളിലേക്കുള്ള തിരികെ പോക്ക്

അവൻ എപ്പോഴോ ഉറങ്ങി.

നന്ദൻ അനുവിനെ യാത്ര അയച്ച് തിരികെ വരുന്നതും കാത്ത് ഉമയും നിനുവും കാത്തിരിക്കുകയായിരുന്നു.ഉമ ചോദിച്ചു

അനുവിന് വിഷമമുണ്ടായിരുന്നുവോ നമ്മെ വിട്ടു പോകുന്നതിൽ.

അങ്ങിനെ കാര്യമായിട്ടില്ലായിരുന്നു.പിന്നെതീരെ ഇല്ലാതിരിക്കുമോ.ഒരു നല്ല ഭാവിക്കല്ലേ എന്നുള്ള തോന്നലിൽ അതെല്ലാം മാറ്റി വെച്ചുകാണും.എന്നാൽ ഞാൻ കരഞ്ഞുപോയി.

ഞാനതല്ലേ നന്ദേട്ടൻ നിർബ്ബന്ധിച്ചിട്ടും വരാതിരുന്നത്.എന്നാലും നന്ദേട്ടൻ കരയുമെന്നു ഞാൻ കരുതിയില്ല.മറ്റുള്ളവരെ ചാടിക്കുകയും ജയിലിലേക്കു പരഞ്ഞയക്കാനും ഒരു മടിയില്ലാത്തയാൾ കരഞ്ഞത് ഞാൻ പ്രതീക്ഷിക്കാത്തതാണ്.അപ്പൊ ഇത്രയേഉള്ളു വീരശൂര പരാക്രമം അല്ലേ

അവൾ കളിയാക്കി പ്പറഞ്ഞു

നന്ദൻ ചിരിച്ചതേയുള്ളൂ.ഉമയു പുറമേ ചിരിച്ചോക്കെ പറഞ്ഞെങ്കിലും ആദ്യമായി പരിചയമില്ലാത്ത രാജ്യത്ത് ഇംഗ്ളീഷാണെങ്കിലും ഉച്ചാരണം മനസ്സിലാകാത്ത ഭാഷ ഇതൊക്കെയാണവളെ വിഷമിപ്പിച്ചത്.

മെഢിക്കൽ കോളേജിലെ നന്ദൻ്റെ മൂന്നു വർഷ കാലാവുധി അവസാനിച്ചിരുന്നു. അതിനിടയിൽ കേരളത്തിലെ അടുത്തതെരഞ്ഞെടുപ്പിൽ ഭരണം മാറി.കോൺഗ്ര സ്സിൻ്റെയും സ്ഖ്യകക്ഷികളുടേയും ഭരണം വന്നു.സഹകരണ മന്ത്രിയായി നന്ദൻ്റെ പഴയ രാഘവൻ മന്ത്രിതന്നെ വന്നു.ആദ്യത്തെ ഗവേണിംഗ് കമ്മറ്റി .യോഗത്തിൽ വെച്ചു തന്നെ മന്ത്രിക്ക് മനസ്സിലായി.യോഗത്തിനു മുൻപ് നന്ദനോടു പറഞ്ഞു. ജെ.ആർ യോഗം കഴിഞ്ഞ് എന്നെ കണ്ടിട്ടേ പോകാവൂ എട്ടോ.

അതെ സാർ.

യോഗത്തിനു ശേഷം രണ്ടുപേരും തമ്മിൽ കണ്ടു.

എന്തൊക്കെയുണ്ടടോ വിശേഷങ്ങൾ.പറവൂരിൽ നിന്നും എന്നെപ്പറ്റിച്ച് ആ തുക്കട ബാങ്കിൽ പോകേണ്ട കാര്യ വല്ലതുമുണ്ടായിരുന്നോ.

നന്ദൻ ചിരിച്ചതേയുള്ളു.

തൻ്റെ ഇവിടത്തെ കാലാവുധി അവസാനിക്കുന്നു എന്നു കേപ്പ് ഡയരക്ടർ പറയുന്നതു കേട്ടു.ശരിയാണോ.

അതേ.

കാലാവുധി നീട്ടാനാണോ പ്രയാസം.അതുഞാനേറ്റു

വേണ്ട സർ, മതിയായി.36 വർഷമായുള്ള വിശ്രമമില്ലാത്ത ഔദ്യോഗിക ജീവിതം. മടുത്തു.എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനും ദീർഘ നാൾ ജോലിയെടുക്കാനൊക്കത്തില്ല.അതു മാത്രമല്ല കോൺഗ്രസ്സുകാർക്ക് അഭിമതനല്ല ഞാൻ.സാറിനുമതറിയാമല്ലോ.

എങ്കിൽ താൻ എൻ്റെ കൺ വെട്ടത്തു തന്നെ തനിക്കു സൌകര്യമുള്ള ഒരു പോസ്റ്റ് തന്നാലോ.പറവൂരിൽ ആരംഭിക്കുന്ന HDC കോഴ്സിൽ സഹകരണ നിയമവും മറ്റു നിയമങ്ങളും എടുക്കാൻ ആരെയെങ്കിലും വേണമെന്നു പറഞ്ഞിരുന്നു.തനിക്കാണെ ങ്കിൽ നടന്നു പോകാവുന്നതേയുള്ളൂ.

നന്ദൻ സമ്മതിച്ചു.

അടുത്ത ദിവസം തന്നെ നന്ദൻ മെഡിക്കൽ കോളേജിൻ്റെ പടിയിറങ്ങി.അടുത്ത മാസം ആരംഭിച്ച കോഴ്സിനുള്ള ക്ളാസ്സിൽ സഹകരണനിയമം,മറ്റു നിയമങ്ങൾ എന്നിവ എടുക്കുന്ന അദ്ധ്യാപകനായി അവൻ മാറി.ജീവിത നാടകത്തിൽ ആടിത്തിമർക്കാനുള്ള അടുത്ത കഥാപാത്രം.

അനുവിൻറെ ഒരു വർഷത്തെ കോഴ്്സ് എന്നത് പെർമനന്റ് റസിഡൻസി ലഭിക്കുന്നതിന് രണ്ടു വർഷത്തെ കോഴ്സ് വേണമെന്ന നിയമം വന്നതോടെ ഒരു വർഷം കൂടെ പഠിക്കേണ്ടി വന്നു.രണ്ടു വർഷത്തെ പഠനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ പി.ആർ.ലഭിച്ചതിനെ തുടർന്ന് സിഡ് നിയിൽ നിന്നും വെസ്റ്റേൺ ആസ്ത്രേലിയയിൽ പെർത്ത് സിറ്റിയിലേക്കു മാറി. അവിടെ സ്ഥിരമായി ജോലി ലഭിച്ചതിനെ തുടർന്ന് അവിടെത്തന്നെ സ്ഥിര താമസവും ആക്കി.

ഉമ ഒരു ദിവസം നന്ദനോടു പറഞ്ഞു.

അനുവിന് അവിടെ ഒരു കൂട്ടില്ല.വല്ല അസുഖവുമൊക്കെ വന്നാൽ കൂട്ടു കാരല്ലേ ഉള്ളൂ. കല്ല്യാണപ്രായവും ആയില്ലേ ഇനി നാട്ടിൽ നിന്നു തന്നെ നല്ലൊരു കുടുംബത്തിൽ നിന്നും ഒരു കുട്ടിയെ വിവാഹം കഴിപ്പിക്കണം.ഇനിയും വെച്ചു താമസിപ്പിച്ചാൽ വല്ല മദാമ്മമാ രും കൂടെ പോന്നാൽ എന്തു ചെയ്യും.

നന്ദൻ ചിരിച്ചു.

അവന് മദാമ്മമാരെയൊന്നും ഇഷ്ടമല്ല.ഏതായാലും താൻ ആദ്യമായി ഒരു കാര്യത്തിൽ മുൻകൈ എടുത്തതല്ലേ.ഏതെങ്കിലും മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്യാം.അതിനു മുൻപ് അവനോടൊന്നു ചോദിക്കണം.ഇനി താൻ പറഞ്ഞതുപോലെ അവിടെ വല്ലവരേയും കണ്ടുവെച്ചിട്ടുണ്ടോ എന്നറിയണമല്ലോ.

അടുത്തദിവസം തന്നെ അനുവുമായി നന്ദനും ഉമയും സംസാരിച്ചു.അവനു സമ്മതമാ ണെന്നറിയിച്ചു.പിന്നെ ഇവിടെ വന്നാൽ പെട്ടെന്നു ജോലി ലഭിക്കുന്ന ക്വാളിഫിക്കേഷൻ ആയാൽ വളരെ നന്ന് എന്ന നിബന്ധന മാത്രം അവൻ തുടർന്നു പറഞ്ഞു.അക്കൌണ്ടിങ്ങ് രംഗത്തും നഴ്സിംഗ് രംഗത്തുമാണ് ഇവിടെ കൂടുതൽ സാദ്ധ്യത.

അതു ആലോചനകൾ വരുമ്പോൾ നീ തന്നെ പറഞ്ഞാൽ മതി. നന്ദൻ പറഞ്ഞു.അടുത്ത ദിവസം തന്നെ മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്രർ ചെയ്തു.പണവും അടച്ചു.പ്രൊഫൈലുകളിൽ കൂടി കണ്ണോടിച്ച നന്ദന് ഒരു കാര്യം മനസ്സിലായി.ഐ.ടി.മേഖലയിൽ ബി.ടെക്ക് എടുത്തവരാണ് സിംഹഭാഗവും.അതാണെങ്കിൽ എളുപ്പം നടക്കാൻ സാദ്ധ്യതയുണ്ട്.

അടുത്തദിവസം ഓൺലൈനിൽ വന്നപ്പോൾ നന്ദൻ പറഞ്ഞു.നമുക്ക് എല്ലാം കൊണ്ടും കിട്ടാൻ സാദ്ധ്യതയുള്ളത് ബി.ടെക്ക് പാസ്സായകുട്ടികളെയാണ്.നീ സിറ്റിസൺഷിപ്പ് എടുത്താൽ രണ്ടു പേരും കൂടെ പി.ആറിനു അപ്ളൈ ചെയ്താൽ കിട്ടാൻ സാദ്ധ്യതയുണ്ട്. തൽക്കാലം പാർട്ട് ടൈമായി ജോലിചെയ്ത് പിന്നീട് കുറച്ച് എക്സ് പീരിയൻസ് ആയതിനു ശേഷം ഐ.ടി.ജോലിക്കു ശ്രമിക്കാവുന്നതല്ലേയുള്ളൂ.

എന്നാൽ അച്ഛൻ്റെ ഇഷ്ടം പോലെ ചെയ്യ്.

അനുവിൻ്റെ അഭിപ്രായം കേട്ടപ്പോൾ ഉമക്കും സന്തോഷമായി.നാട്ടിൽ നിന്നും നല്ലൊരു കുടുംബത്തിൽപ്പെട്ട ഒരു കുട്ടിയെ തനിക്കു മരുമകളായികിട്ടുമല്ലോ.അവളതു നന്ദനോടു പറയുകയും ചെയ്തു.

നന്ദൻ ഉമയെ കളിയാക്കി.

നിനക്ക് പോരെടുക്കാൻ അവൾ പെർത്തിലേക്കു പോകില്ലേ.

എന്താ നന്ദേട്ടാ ഇങ്ങിനെ പറയുന്നത്.ഞാനങ്ങിനത്തെ ആളാണോ.നന്ദേട്ടനറിയാമല്ലോ, എൻ്റെ അമ്മ കലൂരിൽ എങ്ങിനെയാണ് കഴിഞ്ഞിരുന്നത് എന്ന്.അങ്ങിനെ ഒരവസ്ഥ എൻ്റെ മരുമകൾക്കു വരുത്തുവാൻ ഞാൻ ശ്രമിക്കുമോഅവൾ കരച്ചിലിൻ്റെ വക്കത്തെത്തി.

വേണ്ട വേണ്ട തൻ്റെ പഴയ കരച്ചിൽ ഇനി വീണ്ടും എടുക്കേണ്ട.ഇതിവിടെ നിറുത്താം.

46.അനുനാട്ടിലേക്ക്. വിവാഹവും.

മുമ്പിൽ നന്ദേട്ടൻ പതിവില്ലാതെ ചിരിച്ചും കൊണ്ടു നിൽക്കുന്നു.

എന്താ ഇന്നു ക്ളാസ്സിൽ നിന്നും നേരത്തെ പോന്നോ.

ഹേയ് ഇന്നു രാവിലത്തെ അവറായിരുന്നു ക്ളാസ്സ്.

നന്ദൻ അകത്തു കയറി.ഉമയെ വിളിച്ചു.എടോ താനിങ്ങു ഒന്നു വന്നേ

എന്താ നന്ദേട്ടാ.

നന്ദൻ കയ്യിലിരുന്ന പൊതി അഴിച്ചു.വർണ്ണകടലാസിനകത്തെ പാക്കറ്റ് തുറന്നു

അതിനകത്തു നിന്നും രണ്ടു സ്വർണ്ണ വളയും മറ്റൊരു കവറിലെ പട്ടു സാരിയും ബ്ളൌസ് പീസും പുറത്തെടുത്തു.

ഉമ വാ പൊളിച്ചു നിന്നു പോയി.സ്വർണ്ണവും സാരിയും ഒക്കെ നന്ദേട്ടനെന്തിനാ.അവളോർത്തു.

ഇതെന്തിനാ.

നിനക്ക്.

എനിക്കോ ഈ വയസ്സു കാലത്തോ

അത് ചെറുപ്പത്തിൽ നിന്നെ ഞാൻ കണ്ടില്ല. ഇപ്പോഴാണ് കണ്ണിൽ വെളിച്ചമുണ്ടായത്.

നന്ദേട്ടനിത് എന്തിൻറെ കേടാ.അനുവിനും അതു കഴിഞ്ഞ് നിനുവിനും വിവാഹത്തിനു വേണ്ടി കരുതിവെച്ച പണമെല്ലാം ഇങ്ങിനെ എനിക്കു വേണ്ടി ചെലവഴിക്കാൻ ഇപ്പൊ തോന്നാനെന്താ കാരണം.എനിക്കു മനസ്സിലാകുന്നില്ല.അത്യാവശ്യം സാരിയും മറ്റുമൊക്കെ നമ്മൾ എറണാകുളത്തു പോകുമ്പോൾ വാങ്ങിക്കാറില്ലേ.എനിക്കൊന്നും വാങ്ങിതന്നിട്ടില്ലെന്നു ഞാനെന്നെങ്കിലും പരാതി നന്ദേട്ടനോടു പറഞ്ഞിട്ടുണ്ടോ ഇന്നു വരെ.

ദതാണു കാര്യം.താൻ ഓർക്കുന്നുണ്ടോ വീടു പണിയാൻ സ്ഥലം വിറ്റതു. കൂടാതെ നമുക്കെന്തിനാ സ്വർണ്ണം രണ്ടാൺമക്കളല്ലേ എന്നു ചോദിച്ചുംകൊണ്ട് ഞാൻ വിറ്റത്.അതിനു പകരമായി സമ്മാനമായി നിൻ്റെ ഈ നന്ദേട്ടൻ തന്നതാണെന്നു കരുതിയാൽ മതി.

ഉമ കുറെനേരം സ്തംഭിച്ചു നിന്നു.പിന്നെ കണ്ണുകൾ സജലങ്ങളായി.പെട്ടെന്നൊരു വിങ്ങിപ്പൊട്ടലോടെ അവൾ ഭർത്താവിനെ ഇറുകെ കെട്ടിപ്പിടിച്ചു.അവൻ്റെ കൈകളിൽ കിടന്ന് അവൾ പൊട്ടിപ്പൊട്ടി കരഞ്ഞു.

ആ നിൽപ്പ് കുറെ നേരം തുടർന്നു.പിന്നെ സാവധാനം നന്ദൻ അവളുടെ കൈ തന്നിൽ നിന്നും വേർപെടുത്തി.അവളുടെ മുഖവും കവിളും ചേർത്തു പിടിച്ചു.അവൾ താഴേക്കും നന്ദൻ്റെ മുഖത്തും മാറി മാറി നോക്കി.ആ സമയം നന്ദൻ്റെ മൊബൈലിൽ റിംഗ്ടോൺ മുഴങ്ങി.

ഹലോ ഞാൻ തൃശൂരിൽ നിന്നു വിളിക്കുകയാണ്. അനു ആനന്ദിൻ്റെ ഫാദറല്ലേ.

അതേ.

ങ്ഹാ, അവിടുന്നൊരു വിവാഹക്കാര്യത്തിനായി ഇൻ്ററസ്റ്റ് അയച്ചിരുന്നില്ലേ അമ്പിളിയുടെ പേരിൽ.അമ്പിളിയുടെ ഫാദറാണു വിളിക്കുന്നത്.

നന്ദനും മറ്റാരോ ചേർന്നുള്ള സംഭാഷണമാണെന്നു തോന്നിയ ഉമ നന്ദൻ്റെ അടുത്തു വന്നിരുന്നു.നന്ദൻ ഫോൺ സ്പീക്കറിലിട്ടു.

ഗുഡ് ഈവിനിംഗ് സർ.

ഗുഡ് ഈവനിംങ്ങ്.ഇൻ്ററസ്റ്റ് അയച്ചിട്ട് കുറച്ച് ദിവസമായെങ്കിലും മറുപടി അയക്കാൻ അൽപ്പം താമസിച്ചു.വേറൊന്നുമല്ല.ഒരു വിവാഹ ബന്ധമാവുമ്പോൾ പ്രാഥമികമാ യെങ്കിലും ഒന്നന്വേഷിക്കേണ്ടെ.അതാണ്.എനിക്കും കുടുംബത്തിനും ബന്ധുക്കളായി ചിലർ നിങ്ങളുടെ നാട്ടിലുണ്ട്.അവരുമായി ഒന്നന്വേഷിക്കണമെന്നുണ്ടായിരുന്നു.അപ്പൊ പോസിറ്റീവായി കിട്ടിയ ഇൻഫർമേഷൻ അനുസരിച്ചാണ് വിളിക്കുന്നത്.എനിക്ക് രണ്ടു പെൺമക്കളാണ്.മൂത്തയാളാണ് അമ്പിളി.കുസാറ്റിൽ നിന്നും എൈ.ടി.യിൽ ബി.ടെക്ക് പാസ്സായി.ഇപ്പോൾ ബാങ്ക് ടെസ്സറ്റിനു കോച്ചിംഗ് ക്ളാസിൽ പോകുന്നു. ഇളയവൾ ബി.ടെക്ക് രണ്ടാം വർഷം പഠിക്കുന്നു.എൻ്റെ ഭാര്യ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജോലി ചെയ്യുന്നു.ഞാൻ ബാങ്ക് ഓഫ് ബറോഡയിൽ ബാങ്ക് മാനേജർ ആണ്.

ഏതാായാലും വിളിച്ചതിനും ഇത്രയും കാര്യങ്ങൾ വിവരിച്ചു പറഞ്ഞതിനും നന്ദി.മകൻ്റെ കാര്യം പ്രൊഫൈലിൽ എഴുതിയിരുന്നതു പോലെ പെർത്തിൽ അക്കൌണ്ട്സ് ഓഫീസറായി ജോലി ചെയ്യുന്നു.രണ്ടു വർഷം സിഡ്നി യൂണിവേഴ്സിറ്റിയിൽ പഠിച്ചു.രണ്ടു പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി പാസ്സായി.അവിടുത്തെ സിറ്റിസൺഷിപ്പും കിട്ടി.ഞാൻ സഹകരണ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു ഭാര്യ പ്രൈവറ്റ് സ്കൂളിൽ നിന്നും.ഇളയവൻ നിനു ബി.ടെക്കിന് മൂന്നാം വർഷം പഠിക്കുന്നു.ടി.സി.എസ്സ് കമ്പനിയിലേക്ക് കാമ്പസ് സെലക്ഷൻ ആയിട്ടുണ്ട്.ഇത്രയാണ് ഞങ്ങളുടെ കാര്യങ്ങൾ.

മിക്കവാറും കാര്യങ്ങൾ ഞങ്ങൾക്കറിയാം.ഞാൻ പറഞ്ഞല്ലോ.ഒരു പ്രാഥമിക അന്വേഷണം ഞങ്ങൾ നടത്തി.മുന്നോട്ടു പോകാമെന്നു തോന്നിയതിനാലാണ് ബൻ്ധപ്പെടാമെന്നു തീരുമാനിച്ചത്.നിങ്ങൾക്കു അഭിപ്രായ വ്യത്യാസമില്ലെങ്കിൽ താമസിയാതെ ഇവിടെ വന്ന് കാര്യങ്ങളൊക്കെ കാണൂ.

ശരി.ഞങ്ങൾ വരാം.അവർ തമ്മിൽ ഒന്ന് വീഡിയോ കോളിൽ സംസാരിക്ക ട്ടെ.യോജിക്കുമെങ്കിൽ അവൻ നാട്ടിൽ വരുകയും കാര്യങ്ങൾ നടത്തുകയും ചെയ്യാം.ഏതായാലും അടുത്ത ഞായറാഴ്ച്ച ഞാനും വൈഫും ഇളയ മകനും ചേർന്ന് അവിടെക്കു വരാം.

എന്നാൽ ബൈ.

ബൈ.

അങ്ങിനെ അവർ തൽക്കാലം പിരിഞ്ഞു.പറഞ്ഞ പ്രകാരം അടുത്തയാഴ്ച്ച തന്നെ നന്ദനും ഉമയും നിനുവും പെൺകുട്ടിയുടെ വീട്ടിൽ പോയി എല്ലാവരേയും കണ്ടു.ഉമക്കും നന്ദനും പെൺകുട്ടിയെ നന്നായി ബോധിച്ചു.

നല്ല സുന്ദരി പെൺകുട്ടി ഉമയുടെ വക അഭിപ്രായം.

അനുവും അമ്പിളിയും വീഡിയോകോൾ വഴി കണ്ടുമുട്ടി.ദീർഘനേരം സംസാരിച്ചു അവർ പരസ്പരം മനസ്സിലാക്കുകയായിരുന്നു.

പിന്നെല്ലാം പെട്ടെന്നായിരുന്നു.അനു നാട്ടിലെത്തി.ഫോർമലായി പെണ്ണുകാണൽ.പിന്നെ നിശ്ച്ചയം.ആർഭാട രഹിത വിവാഹം.

എഞ്ചിനീയറിംഗ് ആണു വിഷയമെങ്കിലും അച്ഛൻ മോഹനെ പ്പോലെ ബാങ്കിൽ ജോലിയാണവൾ ഇഷ്ടപ്പെട്ടത്.എസ്.ബി.ഐ.യിൽ ഇൻ്റർ വ്യൂവിനു വന്ന വിവരം അവൾ നന്ദനോടും അനുവിനോടും പറഞ്ഞു.പക്ഷേ അനുവിന് തൻ്റെ ഭാര്യയെ എത്രയും വേഗം പി.ആർ.എടുത്ത് ആസ്ത്രേലിയക്ക് കൊണ്ടുപോകണമെന്നു തന്നെയായിരുന്നു തീരുമാനം.

നന്ദൻ മോഹനുമായി ആലോചിച്ചു.

മോഹൻ പറഞ്ഞു.ഏതായാലും ഇൻ്റർവ്യൂ കഴിയട്ടെ.ഒരു എക്സ് പീരിയൻസ് ആവുമല്ലോ.

ബാങ്കിൽ ജോയിൻ ചെയ്താൽ മൂന്നു വർഷമെങ്കിലും കഴിയാതെ ലീവു കിട്ടില്ല.അതുകൊണ്ട് ജോയിൻ ചെയ്യാതിരിക്കുന്നതു തന്നെയാണ് നല്ലത്.

എനിക്കും അങ്ങിനെയാണ് തോന്നുന്നത്.

നന്ദനും അതിനോട് യോജിച്ചു.ഇതിനിടക്ക് കോഴ്സ് കഴിഞ്ഞ് അധികം താമസിയാതെ നിനുവിനു ടി.സി.എസ്സിൽ നിന്നും നിയമന ഉത്തരവു വന്നു 3 മാസത്തെ ട്രെയിനിംഗ് തിരുവനന്തപുരത്ത് കഴിഞ്ഞ് ബോംബെയിൽ ജോയിൻ ചെയ്യണം.അതിനായി നിനു തിരുവനന്തപുരത്തേക്ക് യാത്രയായി.

അമ്പിളിയുടെ വിസക്കുള്ള അപേക്ഷ തയ്യാറാക്കി നന്ദൻ അയച്ചിട്ടുണ്ടായിരുന്നു.മൊത്തം ആറു മാസമെങ്കിലും എടുക്കും എന്നാണ് അനു പറഞ്ഞത്. അമ്പിളിക്കാകട്ടെ പറവൂരിൽ നിൽക്കാനാണ് താൽപ്പര്യം.ഉമയുടെ കൂടെ ബന്ധു വീടുകളിലൊക്കെ പോയി.നന്ദനും ഉമയുമൊപ്പം രാത്രി സിനിമക്കുപോയും സമയം കഴിച്ചു കൂട്ടി.

ഒരു മാസത്തിനകം വിസ വരുമെന്ന് കഴിഞ്ഞ ദിവസം ചാറ്റു ചെയ്തപ്പോൾ അനു പറഞ്ഞെന്ന അമ്പിളി ഉമയോടു പറഞ്ഞു.അതിനാൽ ഇനി ബാങ്കിൽ ജോലി ചെയ്യുന്ന കാര്യത്തെപ്പറ്റി ആലോചിക്കയേ വേണ്ട എന്ന് അമ്പിളി തന്നെ തീരുമാനിച്ചു.

അധികം താമസിച്ചില്ല,അമ്പിളിയുടെ വിസ വന്നു.മോഹനും ഭാര്യ വിജയകുമാരിയും പറവൂരിൽ വന്നു അമ്പിളിയെ യാത്ര അയക്കുന്നതിനുള്ള എല്ലാസഹായവും അവർ ചെയ്തു. അനു ക്വലാലമ്പൂരിൽ കാത്തു നിൽക്കാനും അമ്പിളിയെ ഒറ്റക്ക് കൊച്ചിയിൽ നിന്നും ഫ്ളൈറ്റ് കയറ്റിവിടാനും തീരുമാനിച്ചു.നന്ദനും മോഹൻ്റെ ബന്ധുക്കളും അടക്കം എല്ലാവരും ചെർന്ന് അമ്പിളിയെ യാത്ര അയച്ചു.ഒരു ദിവസം അനുവും അമ്പിളിയും മലേഷ്യയിൽ കറങ്ങി പിറ്റെ ദിവസം പെർത്തിലെത്തി.

47-ഉമയുടെ അസുഖത്തിൻ്റ ആരംഭം

അങ്ങിനെ നന്ദനും ഉമയും ജീവിതത്തിൽ ഒരു ഭാരം ഇറക്കിവെച്ചതിൻ്റെ ആശ്വാസ ത്തോടെ ദിനരാത്രങ്ങൾ സന്തോഷത്തൊടെ കഴിച്ചുകൂട്ടി.പക്ഷേ ആ സന്തോഷം അധിക ദിവസം നീണ്ടു നിന്നില്ല.

ഒരു ദിവസം ഉമ പറഞ്ഞു നന്ദേട്ട കുറച്ചു ദിവസമായി എനിക്കു വല്ലാത്ത ക്ഷീണം തോന്നുന്നു..എന്ണെന്നറിയില്ല.ഒരു പക്ഷേ യാത്രയയപ്പും മറ്റു തിരക്കും കൊണ്ട് ഭക്ഷണവും ഉറക്കവും ശരിയായില്ല.അതായിരിക്കും.

ഏതായാലും ഡോ.രഞ്ജിത്തിനെ ഇന്നു തന്നെ വൈകീട്ട് ഒന്നു കാണാം. ഞാൻ നമ്പർ വിളിച്ചു പറയാം.

രാവിലെ വിളിച്ചുപറഞ്ഞെങ്കിലും ഉച്ചക്കു ചെല്ലാനാണ് പറഞ്ഞത്.ഡോക്ടർ പരിശോധിച്ചു.ഇസി.ജി. നോക്കി ഷുഗറും നോക്കി.

ഡോക്ടർ പറഞ്ഞു

ഷുഗർ കൂടുതലുണ്ട്.250 പോസ്റ്റ് പന്താൽ ടെസ്റ്റിൽ കാണുന്നുണ്ട്.ഇസിജി പഴയ റിസൾട്ടു വല്ലതും കയ്യിലു്ണ്ടെങ്കിൽ അതു തമ്മിൽ താരതമ്യം ചെയ്താലേ കൃത്യമായി അറിയൂ.

പഴയ ഫയലുകൾ മറിച്ചു നോക്കിയതിൽ നിന്നും ഡോക്ടറുടെ പിതാവ് തോമസ് ഡോക്ടർ എഴുതിയിട്ടത് രഞ്ജിത്ത് ഡോക്ഠറുടെ ശ്രദ്ധയിൽപ്പെട്ടു.അതിൽ കുടുംബ പരമായി പ്രമേഹവും കേൾവിക്കു കുറവും ഉണേടെന്ന് പപ്പ എഴുതിയിട്ടുണ്ട് എന്ന് രഞ്ജിത്ത് പറഞ്ഞു. കേൾവിക്കുറവ് എന്തെങ്കിലും തോന്നാറുണ്ടോ.

ഡോക്ടർ ചോദിച്ചു. ഏതായാലും പഴയതു പോലെയല്ല കേൾവി ശക്തി എന്നെനിക്ക് ഫീൽ ചെയ്തിട്ടുണ്ട. ഇയാളോടു ചോദിക്കുമ്പോൾ അങ്ങിനെ സമ്മതിക്കാറില്ല.റിട്ടയർ ചെയ്യുന്നതിനുമുൻപ് ഒരിക്കൽ എന്തോകാര്യത്തിന് ഷുഗർ പരിശോധിച്ചപ്പോഴും കുറച്ചു കൂടുതലുണ്ടായിരുന്നു.

നന്ദനാണ് മറുപടി പറഞ്ഞത്.

ഏതായാലും ഏതെങ്കിലും സ്പെഷലിസ്റ്റുകളെക്കാണിച്ച് തന്നെ കംപ്ളീറ്റ് പരിശോധന നടത്തണം.അതായിരിക്കും ബെറ്റർ. പാരമ്പര്യമായുള്ള രോഗങ്ങളുടെ ലക്ണഷങ്ങൾ കാണുന്നതുകൊണ്ട് അവയുടെ തുടക്കമാകാം.

മരുന്നൊന്നും വാങ്ങതെ രണ്ടുപോരും തിരികെ പോന്നു.

അമൃത മെഢിക്കൽ കോളേജ് ആശുപത്രിയിലാമെങ്കിൽ എല്ലാ വിഭാഗവും ഉണ്ടാകും. നിനുവിൻ്റെ കൂട്ടു കാരി മീനു അവിടെ ഹൌസ് സർജൻസി നടത്തുന്നുണ്ടല്ലോ.അവളോട് ചോദിച്ച് ഏതെങ്കിലും നല്ല ഫിസിഷ്യനെ കാണാം.എന്നിട്ടു വിശദ പരിശോധനകൾ നടക്കട്ടെ.

അന്നു രാത്രി തന്നെ ഉമ മീനുവിനെ വിളിച്ച് കാര്യം പറഞ്ഞു. നാളെ ഏതായാലും അപ്പോയിൻ്ര് മെൻ്റ് ഞാൻ എടുത്തു വെച്ചേക്കാം.നിങ്ങൾ രണ്ടു പേരും പോന്നോളൂ. അവൾ പറഞ്ഞു.

നിനുവും നന്ദനും ഉമയും രാവിലെ തന്നെ മെഡിക്കൽ കോളേജിലെത്തി മീനുവുമായി ചേർന്ന് അവിടുത്തെ ഏറ്റവും പ്രഗത്ഭനായ ഡോക്ടറെത്തന്നെ കണ്ടു അദ്ദേഹം പല പരിശോധനകളെല്ലാം നടത്തി.രണ്ടു പ്രധാനപ്പെട്ട രോഗഹ്ങളേ കാണുന്നുള്ളൂ എന്നാണ് കണ്ടെത്തിയത്.പ്രമോഹവും കേൾവ്വിക്കുറവും കേൾവിക്കുറവിന് ഇയർഫോൺ വെക്കാൻ ഓർഡർ കൊടുത്തു.പ്രമോഹത്തിന് തൽക്കാലം ഇപ്പൊ മരുന്നൊന്നും വേണ്ട പക്ഷേ ഡയറ്റീഷൻ്റെ ചാർട്ടു പോലെയുള്ള ഭക്ഷണം സമയപ്രകാരം ഖഴിച്ചില്ലെങ്കിൽ മരുന്നു സ്റ്റാർട്ട് ചെയ്യേണ്ടി വരുമെന്നുള്ള മുന്നറിയിപ്പ് ഡോക്ഠർ കൊടുത്തു.എല്ലാം കഴിഞ്ഞ് മീനുവിനോട് യാത്രയും നന്ദിയും പറഞ്ഞ് അവർ മടങ്ങി.

കുറേന്നാൾ ഖഴിഞ്ഞ് വീണ്ടും മെഡിക്കൽ കോളേജിലെത്തി പരിശോധനകൾ ആവർത്തിച്ചുവെങ്കിലും പ്രമേഹത്തിനു ശമനം ഉണ്ടായില്ലെന്നു മാത്രമല്ല വീണ്ടും വർദ്ധിക്കുകയാണുണ്ടായത്.ഡയറ്റിൽ ഉമ തീരെ ശ്രദ്ധിക്കുന്നില്ലെന്നും പറഞാൽ ഇക്കാര്യത്തിൽ അനുസരിക്കുന്നില്ലയെന്നും നന്ദൻ ഡോക്ഠറോട് പരാതിയാ യിപ്പറഞ്ഞു.അ തിനാൽ ഡോസുകുറഞ്ഞരീതിയിൽ മരുന്നു സ്റ്റാർട്ട് ചെയ്തു.

മടങ്ങി വരും വഴി ഉമ നന്ദനോട് വഴക്കു പറഞ്ഞു.എന്തിനാണ് ഡോക്ടറോട് അങ്ങിനെ പറയാൻ പോയത്. എനിക്ക് വിശക്കുന്നതുകൊണ്ടല്ലെ ആഹാരം കഴിക്കുന്നത്.എന്നു കുറ്റപ്പെടുത്തി.

തനിക്ക് പ്രമേഹത്തിൻ്റെ സ്വഭാവം അറിയില്ലാത്തതുകൊണ്ടാണിങ്ങനെ പറയുന്നത്.വിശപ്പു മാറാൻ കുറേശ്ശേ അളവിൽ പലവട്ടം കഴിക്കണം.ശരീരത്തിന് ആവശ്യമായ കലോറികിട്ടുകയും ചെയ്യും രക്ത്തിതലെ പഞ്ചസാര അധികം വർദ്ധിക്കുകയുമില്ല.ഇതെല്ലാം ക്ളാസെടുക്കും പോലെ ഡോക്ഠർ പറഞ്ഞു തന്നിട്ടും അനുസരിക്കാതെ ഇരുന്നാലെന്തു ചെയ്യും.

ഉമ മിണ്ടിയില്ല.

നന്ദനറിയാം ഉമക്ക് വയറു നിറയെ ചോറു തിന്നു ശീലമായിപ്പോയി ഇനി താനെ ശരിയാക്കാതെ പ്രമേഹം കുറയാൻ പോകുന്നില്ല. അവനു സങ്കടം വന്നു.ഇനി ഉമയുടെ ജീവിതത്തിൽ ഇതൊരു നിത്യസഹചാരിയായി കൊണ്ടു നടക്കേണ്ടി വരും.എന്തു ചെയ്യാം.സഹിക്കുക തന്നെ.

അനുവും അമ്പിളിയുമായി നിത്യവും നന്ദനും ഉമയും നെറ്റിൽ ചാറ്റു ചെയ്യും.ഒരു ദിവസം അമ്പിളി നന്ദനോടു പറഞ്ഞു അച്ഛാ എനിക്ക് അമ്മയോടു മാത്രമായി ഒരു രഹസ്യം പറയാനുണ്ട്. അച്ഛനോട് അമ്മ പിന്നെ പറഞ്ഞോളും

നന്ദൻ് ഏതാണ്ട് കാര്യം പിടി കിട്ടി.ഉമപറയട്ടെ എന്ന് അവനും കരുതി.

നന്ദൻ ഊഹിച്ചതു ശരിയായിരുന്നു.താനും ഉമയും മുത്തച്ഛനും മുത്തശ്ശിയുമാകുവാൻ പോകുന്നു.രണ്ടു പേരും മനസ്സുകൊണ്ട് തുള്ളിച്ചാടി.

ഉമ വിജയകുമാരിയെ വിളിച്ചു വിവരം പറഞ്ഞു.അവിടെയും അമ്പിളിയും അനുവും ചേർന്നു പറഞ്ഞ വിവരം അവർ പറഞ്ഞു.

അതോടെ ഉമ തൻ്റെ അസുഖത്തിൻ്റെ കാര്യമെല്ലാം മറന്നു.മിക്കദിവസങ്ങളിലും അമ്പിളി അനുഷ്ഠിക്കേണ്ട കാര്യങ്ങളൊക്കെ പഠിപ്പിക്കുന്ന തിരക്കിലായി അവൾ.പറവട്ടാനിയിൽ നിന്നും,അതുപോലെ അമ്പിളിയുടെ അമ്മവീടായ കണ്ടശ്ശാം കടവിലും നിന്ന് അമ്മാമ്മയും ഉപദേശങ്ങളുടെ കെട്ടഴിച്ചു തുടങ്ങി.പെർത്തിലെ ഡോക്ടർ മാരെ ക്കാണൽ ഒരു നിത്യ പ്രക്രിയായി തുടർന്നു കൊണ്ടിരുന്നു.

48-ആദ്യപേരക്കുട്ടിയുടെ ജനനം-വിദേശയാത്രയും

പറവൂരിലും തൃശ്ശൂരിലും കുടുംബത്തിലെ ആദ്യ പേരക്കുട്ടിയുടെ ജനനം പ്രതീക്ഷിച്ച് ആകാംഷയോടെ കാത്തിരിക്കുന്ന കാലമാണ് കടന്നു പോയിക്കൊണ്ടിരി ക്കുന്ന ത്.മോഹനൻ പാസ്സ് പോർട്ടിന് അപേക്ഷിച്ചെങ്കിലും ഹെഢ് ആഫീസ് അങ്ങ് അഹമ്മദാബാദിലായതിനാൽ പെർമിഷനു താമസം വരുമെന്നു കണ്ട് നന്ദൻ മോഹനോടു പറഞ്ഞു.

മോഹൻ വിഷമിക്കേണ്ട.ഞങ്ങൾക്കു രണ്ടു പേർക്കും പാസ്സപ്പോർട്ടുണ്ട്.അത് വളരെ നേരത്തെ തന്നെ എടുത്തു വെച്ചതാണ്.ആചാരങ്ങളൊന്നും നോക്കേണ്ട.ഞങ്ങൾ പ്രായം കൂടിയവരല്ലേ.ഇപ്പോഴല്ലെ വിദേശ യാത്ര ചെയ്യാൻ കഴിയൂ..ഞങ്ങൾ പൊയ്ക്കൊള്ളാം.

അതിനു മുമ്പ് പെർമിഷൻ കിട്ടുമോ എന്നു നോക്കാം.മോഹൻ പറഞ്ഞു.

ഏതാണ്ട് ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ പ്രസവം ഉണ്ടാകുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.നേരത്തെ ടിക്കറ്റ് ബുക്കു ചെയ്താൽ ടിക്കറ്റ്ചാർജ് കുറയും എന്ന് മോഹനോടു പറഞ്ഞപ്പോൾ എന്നാൽ യാത്രക്കുള്ള സജ്ജീകരണങ്ങൾ നന്ദേട്ടൻ തന്നെ ചെയ്തോളൂ എന്ന് അറിയിച്ചു.കണ്ടശ്ശാം കടവിൽ നിന്നും അമ്മുമ്മയുടെ നിർദ്ദേശങ്ങളും ഉമക്ക് ലഭിച്ചു കൊണ്ടിരുന്നു.

നിനു ബോംബെയിലുള്ളതിനാൽ ഒരു ദിവസം അവിടെത്തങ്ങി പിറ്റെ ദിവസം ക്വലാലം പൂരിലേക്കും അവിടുന്ന് രണ്ടു മണിക്കൂറിനകം പെർത്തിലേക്കും പുറപ്പെടുന്ന ഫ്ളൈറ്റിൽ സീറ്റ് ബുക്ക് ചെയ്തു സെപ്തംബർ അവസാനദിവസങ്ങളിൽ ടിക്കറ്റ് ഓക്കെ ആയി.

അത്യാവശ്യം കൊണ്ടു പോകേണ്ട സാധനങ്ങളുടെ ലിസ്റ്റുകൾ തയ്യാറാക്കി.കൂടാതെ അമ്മുമ്മയും അമ്പിളിയുടെ അമ്മ വിജയകുമാരിയും തയ്യാറാക്കിയ സാധനങ്ങളും ചേർത്ത് പരമാവുധി കൊണ്ടു പോകാൻ തീരുമാനിച്ചു.മുൻ കൂട്ടി വിസക്ക് അപേക്ഷിച്ചു.കാര്യമായ താമസമൊന്നും കൂടാതെ വിസ അനുവദിച്ച് പേപ്പർ കിട്ടി.

രണ്ടു മൂന്നുമാസവും കൂടിക്കഴിഞ്ഞതോടെ വിദേശ യാത്രക്കുള്ള സമയമായി.നന്ദനേയും ഉമയേയും യാത്ര അയക്കാൻ മോഹനും കടുംബവും വന്നു.പാക്കിംഗ് സംബന്ധിച്ച എല്ലാക്കാര്യവും മോഹനും വിജയകുമാരിയും ചേർന്നു നടത്തി.നന്ദനും സഹായിച്ചു.ഉച്ചക്കുശേഷമുള്ള ബോംബേ ഫ്ളൈറ്റിന് അവർ യാത്രയായി.നിനു ഏർപ്പാടു ചെയ്ത ഹോട്ടലിൽ ഒരു ദിവസം തങ്ങി.വൈകീട്ട് നിനു വന്നു സൌകര്യങ്ങളൊക്കെ നോക്കി.യാത്രയിലുടനീളം ആവശ്യമായ രേഖകളൊക്കെ അവനും കൂടെ പരിശോധിച്ചു ശരിയെന്നു ഉറപ്പു വരുത്തി.ആദ്യ വിദേശ യാത്രയായതിനാൽ രണ്ടു പേർക്കും അതിൻ്റേതായ ഉൽഘണ്ഠ ഉണ്ടായിരുന്നു.അതൊക്കെ മാറ്റി വെച്ച് അർുത്ത ദിവസം പകൽ 3 മണിയോടെ യുള്ള ക്വലാലംപൂർ ഫ്ളൈറ്റിൽ അവർ യാത്രയായി.

പ്രാദേശിക സമയം താത്രി 8.30 ന് ക്വലാലമ്പൂരിൽ അവരെത്തി.അവിടെനിന്നും 12 മണിക്ക് പെർത്ത് ഫ്ളൈറ്റ് പുറപ്പെട്ടു. രാവിലെ 5.30ന് പെർത്തിലെത്തി. നന്ദനും ഉമയും ഇന്ത്യവിട്ട് വെളിയിലേക്കുള്ള ആദ്യയാത്രയായിരുന്നു അത്.അതിൻ്റെ ത്രില്ലും ഒപ്പം ടെൻഷനും നിറഞ്ഞു നിന്നിരുന്നു നന്ദൻ്റെ മുഖത്ത്.എല്ലാ പരിശോധനകളും കഴിഞ്ഞതിനു ശേഷമാണ് പുറത്തിറങ്ങിയത്.അമ്മാമ്മ കൊടുത്തയച്ച ഗർഭിണിക്കുള്ള മരുന്നുകൾ മൽസ്യം എന്നിവ അടങ്ങുന്ന പെട്ടി വനിത ഇമിഗ്രേഷൻ ഉദ്യോഗസ്ഥ തുറപ്പിച്ചെങ്കിലും നന്ദൻ ഒരു വിധം കാര്യം പറഞ്ഞൊപ്പിച്ച് പുറത്തു കടന്നു.

കാത്തിരിപ്പു മേഖലയിൽ ഇരിക്കാമെന്നാണ് അനുവും അമ്പിളിയും പറഞ്ഞിരുന്നതെ ങ്കിലും അവരെ അവിടെയൊന്നും കണ്ടതേയില്ല.ഒരു പക്ഷേ എന്തെങ്കിലും അത്യാവശ്യം വന്നതു കൊണ്ട്ടു വരാനൊത്തുകാണില്ല എന്നു നന്ദൻ വിചാരിച്ചു.മേൽ വിലാസം പറഞ്ഞുകൊടുത്താൽ കൃത്യം വീട്ടിലെത്തിക്കുന്ന ജി.പി.എസ്. സംവിധനങ്ങളൊക്കെ അന്നേയുള്ല നാടായതിനാൽ നന്ദനു ഭയമൊന്നും തോന്നിയില്ല.ഉമയെയും വിളിച്ചു കൊണ്ട് ക്യാബ് വിളിക്കാൻ നന്ദൻ പുറത്തിറങ്ങിയപ്പോൾ ഭയങ്ങര തണുപ്പ്. അകത്ത് എ.സി വർക്കു ചെയ്തിരുന്നതിനാൽ തണുപ്പറിഞ്ഞതേയുണ്ടായിരുന്നില്ല.പെട്ടെന്ന് അവൻ കകത്തേക്കു തന്നെ തിരിച്ചു കയറി.

പെട്ടെന്ന് അച്ഛാ……..എന്നുള്ള അമ്പിളിയുടെ വിളികേട്ട് നന്ദൻ അൽഭുതപ്പെട്ടു.

എന്തേ താമസിച്ചത്. ഞങ്ങൾ ടാക്സി വിളിച്ചു വരാനിറങ്ങിയതാണ്.

ഞങ്ങൾ ഇവുടെ ഇരിക്കുന്നുണ്ടായിരുന്നല്ലോ. സംഭാഷണത്തിലായിരുന്നതിനാൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. യാത്ര സുഖമായിരുന്നോ.അമ്മമ്മ കൊടുത്തയച്ച സാധനങ്ങൾ വല്ലതും ഇമിഗ്രേഷനിൽ എടുത്തു കളഞ്ഞോ.

അമ്പിളി എല്ലാം കൂടി ഒന്നിച്ചു ചോദിച്ചു.

ഇല്ല. അവർ ചിലത് തുറപ്പിച്ചു പരിശോധിച്ചു. ഒരു വിധം തപ്പിത്തടഞ്ഞ് ഇംഗ്ളീഷ് അവരുടെ ഉച്ചാരണത്തിലും പിന്നെ എൻ്റെ ഭയഭക്തി ബഹുമാനത്തോടെയുള്ള നിൽപ്പും വഴി രക്ഷപ്പെട്ടു.നന്ദൻ ചിരിയോടെ പറഞ്ഞു.

മദാമ്മമാരായതിനാലാണ് വലിയകുഴപ്പമൊനേനുമുണ്ടാക്കാതിരുന്നത്.ഇവിടെ വലിയ സ്ട്രിക്റ്റ് ആണ്.

വരൂ നമുക്ക് എത്രയും വേഗം വീട്ടിലെത്താം.അച്ഛനും അമ്മയും ഇന്നലെ ഉറങ്ങിക്കാ ണില്ല.അനു പറഞ്ഞു. ഇരുപതു മിനിട്ടിനുള്ളിൽ വീട്ടിലെത്തി.

രണ്ടു നിലക്കെട്ടിടമാണ്. വാടക വീടാണ് പത്തിരുപത് ഫാമിലി താമസിക്കുന്നു ണ്ട്.അനുവിൻ്റെ വീട് താഴത്തെ നിലയിലാണ്.രണ്ടു ചെറിയ ബെഡ്റൂമും അടുക്കളയും ചെറിയഹാളും ചേർന്നത്.അതിനു തന്നെ ആഴ്ച്ചയിൽ 250 ഡോളർ കൊടുക്കണമെത്രേ

അമ്പിളി തയ്യാറാക്കിയ ബ്രേക്ക് ഫാസ്റ്റ് നാലു പേരും ചേർന്നു കഴിച്ചു.ഉമ അവിടുത്തെ അടുക്കളക്കാര്യങ്ങളൊക്കെ വീക്ഷിച്ചു കൊണ്ട് അമ്പിളിയുടെ കൂടുതൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.അപ്പോൾ അമ്പിളി പറഞ്ഞു രണ്ടു പേർക്കും ഉറക്കക്ഷീണം കാണും കുറെ നേരം ഉറങ്ങിക്കൊള്ളു.

ഉമയും നന്ദനും അവർക്കു വേണ്ടി ഒവിച്ചിട്ടിരിക്കുന്ന മുറിയിലേക്കു പോയി.തണുപ്പ് മാറിയിട്ടില്ല.പുതപ്പു പുതച്ചു കിടന്നു രണ്ടു പേരും പെട്ടെന്നുറങ്ങിപ്പോയി.രണ്ടു മണിയായപ്പോഴേക്കും.ഉറക്കമുണർന്ന ഉമ നന്ദനെ വിളിച്ചെഴുന്നേൽപ്പിച്ചു.അനു ജോലിക്കു പോയിരുന്നു.ഉമയും നന്ദനും കുളികഴിഞ്ഞു അമ്പിളിയുമൊത്ത് ഭക്ഷണം കഴിക്കാനിരുന്നു.ഒരാഴിച്ചകൊണ്ട് നന്ദനും ഉമയും പെർത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു.അനുവിന് ഒഴിവുള്ള ദിവസം അമ്പിളിയും അച്ഛനമ്മമാരേയും കൂട്ടി സിറ്റിയിൽ കറങ്ങും ചില ദിവസങ്ങളിൽ ഡോക്ടറുമായുള്ള അപ്പോയിൻ്റ്മെൻ്റ് ഉണ്ടാവും ആദ്യ ദിവസം സ്കാനിംഗ് ഉണ്ടായിരുന്നു.അന്നാണ് ഫുൾ സ്കാനിംഗ് പറഞ്ഞിരുന്നത്. ബെൻ്റ്ലി ഹോസ്പ്പിറ്റലിലേക്ക് അധികം ദൂരമുണ്ടായിരുന്നില്ല.സ്്കാനിംഗ് നടത്തുന്ന സമയത്ത് അച്ഛനേയും അമ്മയേയും നാട്ടിലെ നിയമങ്ങ8ക്കു വിരുദ്ധമായി അകത്തേക്കു വിളിച്ചു.അകത്തു കിടക്കുന്ന പെൺകുട്ടിയുടെ ഓരോ വളർന്നു വരുന്ന അവയവങ്ങൾ ഡോക്ടർ വിശദീകരിച്ചു കൊടുത്തു.

എല്ലാവർക്കും സന്താഷമായി.ഒരു പെൺകുട്ടിയില്ലാത്ത വിഷമം മാറിയെന്ന് ഉമ പുറത്തിറങ്ങിയപ്പോൾ പറഞ്ഞു ചിരിച്ചു.

മോൾക്കു നല്ല പൊക്കമുണ്ടെന്നു തോന്നുന്നു,അച്ഛനെപ്പോലെ. ഉമയുടെ വക കമൻ്റ്.അതൊന്നും ഇപ്പൊ അറിയാൻ കഴിയില്ലമ്മേ.അമ്പിളിയുടെ വക.

അങ്ങിനെ ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു.

രാവിലെ ഉമ അടുക്കളയിൽ കയറും. അമ്പിളിക്കു പ്രസവം അടുക്കുന്തോറും ക്ഷീണമായി.രാവിലെ തണുപ്പു മാറാൻ 11 മണിയെങ്കിലുമാവും.അപ്പോഴേക്കും മറ്റു പണിയൊന്നുമില്ലാത്തതിനാൽ നന്ദൻ സിറ്റി ബസ്സിൽ കയറി ക്യാനിംങ്ങ്ടൺ സിറ്റിയിലിറങ്ങി അവിടെ നിന്നും മെട്രോയിൽ പെർത്ത് സിറ്റിയിലേക്കു പോകും.ഉച്ച വരെ അവിടുത്തെ കാഴ്ച്ചകളെല്ലാം കണ്ട്മടങ്ങും.പിന്നെ ഉച്ച ഊണു ഖഴിഞ്ഞ് പകലുറക്കം.അതൊരു ദിനചര്യയായി.എന്നാ ഉമക്ക് പിടിപ്പതു പണിയുണ്ട്.

ഒരു ദിവസം ഉച്ച കഴിഞ്ഞ് അമ്പിളി ഉമയോടു പറഞ്ഞു

അമ്മെ എനിക്ക് ചെറിയ പെയിൻ ഉണ്ടെന്നു തോന്നുന്നു.ഉമക്കു പേടിയായി. അവൾ നന്ദനോട് പറഞ്ഞു

അനുവിനെ ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ അമ്പിളിക്കു പെയിൻ ഉണ്ടെന്ന്.

അവൻ അപ്പൊത്തന്നെ അനുവിനെ വിളിച്ചു വിവരം പറഞ്ഞു.ഇരുപതു മിനിട്ടിനകം അനുവെത്തി.ആശുപത്രിയിലേക്കു വിളിച്ചപ്പോൾ നഴ്സ് പറഞ്ഞു

ഇപ്പോ ഇങ്ങോട്ടു വരേണ്ട.പെയിൻ റക്കറിംഗ് ആയി ഉണ്ടാകും.അതിൻ്റെ ഇൻ്റർവെൽ പീരിയഡ് നോട്ട് ചെയ്യണം. പെയിൻ തുടങ്ങുന്ന സമയവും അവസാനിക്കുന്നസമയവും.

അതു നോക്കിയിട്ട് വിളിച്ചു വിവരം അറിയിക്കുക.ആശുപത്രിയാൽ അഡിമുറ്റ് ആകുമ്പോൾ കൊണ്ടുപോകുന്ന സാധനങ്ങൾ ലിസ്റ്റ് പ്രകാരം അനുവും അമ്പിളിയും ചേർന്ന് കെട്ടിപ്പൂട്ടിവെച്ചിട്ട് കുരെ ദിവസമായി.അവരുടെ സംസാരത്തിൽ നിന്നും ഇനിയും സമയം പിടിക്കുമെന്നാണ് തോന്നുന്നത് എന്ന് അമ്പിളി പറഞ്ഞു.

നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഇപ്പൊ ത്തന്നെ സിസേറിയൻ നടത്തിയേനെ.ഉമ തമാശ രൂപേണ പറഞ്ഞു.നന്ദൻ ഒരു നോട്ടു പുസ്തകത്തിൽ പെയിൻ തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും നഴ്സുമാരുടെ നിർദ്ദേശപ്രകാരം കുറിച്ചു വെച്ചുകൊണ്ടിരുന്നു.വൈകുന്നേരമായപ്പോഴേക്കും നന്ദൻ്റെ കുറിപ്പുകൾ അടങ്ങുന്ന പേജുകൾ കൂടി വരുന്നതല്ലാതെ ആസുപത്രിയിലേക്ക് ചെല്ലാനുള്ള അനുമതി കിട്ടിയില്ല.രാത്രി 8 മണിയാവാറായിട്ടും സ്ഥിതി അതു തന്നെ.എല്ലാവരും അസ്വസ്ഥരായിക്കൊണ്ടിരുന്നു.ഒചുവിൽ അനു പറഞ്ഞു.ഇനി അവരുടെ അനുവാദത്തിന് കാത്തിരിക്കേണ്ട.അങ്ങോട്ട് അഡ്മിറ്റ് ആകാനുള്ള തയ്യാറെടു പ്പുകളോടെ പോകാം.ഈ സമയമായതിനാൽ മടക്കി വിടാൻ സാദ്ധ്യത കുറവാണ്.അതു ശരിയെന്ന് നന്ദനും അഭിപ്രായപ്പെട്ടു.അങ്ങിനെ അനുവിൻ്റെ കാറിൽ നാലുപേരും അത്യാവശ്യ വേണ്ട ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ബെൻ്റ്ലി ഹോസ്പിറ്റൽ ലക്ഷ്യ മാക്കി അവർ പുറപ്പെട്ടു.ആശുപത്രിയുടെ ഡോർ ബെൽ അടിച്ചു ഹെഢ് നഴ്സ് പുറത്തു വന്ന് വിവരങ്ങൾ ആരാഞ്ഞു.

You were advised to stay at home till the pain increase to the optimum level.Why you came here so early.

ആദ്യം നഴ്സ് ഒന്നു മുരണ്ടു എങ്കിലും എല്ലാവരുടേയും മുഖത്തെ ആകാംഷയും ഭയവും കണ്ട അവർ അകത്തേക്ക് കയറ്റി വിട്ടു.നന്ദനോടും ഉമയോടും വിസിറ്റേഴ്സ് റൂമിൽ വിശ്രമിക്കാൻ അവർ ആവശ്യപ്പെട്ടു.അനുവിനോടും അമ്പിളിയോടും വരാന്തയിൽ പരമാവുധിനട്ടുവാൻ ആവശ്ടപ്പെട്ടു.വിസിറ്റേഴ്സ് റൂമിൽ നന്ദനും ഉമയും മാത്രമേ ഉള്ളൂ.

ഏതായാലും ഇപ്പോ വരാൻ തോന്നിയത് നന്നായി.വീട്ടിലാണെങ്കിൽ ടെൻഷൻ അടിച്ചൊരു പരുവമായേനെ. ഉമ പറഞ്ഞു.

ശരിയാണ്.ഗർഭിണി അമ്പിളിയാണ്.അതിന് അനുവിനെക്കൂടെ നടത്തിക്കുന്ന തെന്തിനാണ്. നന്ദൻ പറഞ്ഞു ചിരിച്ചു.

ഇവിടെ അങ്ങിനെ ആയിരിക്കും.ഇവിടുന്ന തന്ന ലിസ്റ്റ് കണ്ടില്ലേ.ക്യാമറ വരെയുണ്ട് പ്രസവം ഷൂട്ടു ചെയ്യാൻ.

അത് ആശു പത്രി അധികൃതരുടെ സേഫ്റ്റിക്കു വേണ്ടി അവർ അനു വദിച്ചിരിക്കുന്ന താണ് നാളെ ഡെലിവറി സമയം ഡോക്ടറുടെ അനാസ്ഥ എന്നൊന്നും പറഞ്ഞ് പരാതി വരാതിരിക്കാനാണ്.നമ്മുടെ നാട്ടിലൊക്കെ നിത്യ സംഭവമാണല്ലോ അത്.

അൽപ്പം കഴിഞ്ഞ് നഴ്സും അനുവും കൂടെ നന്ദൻ ഇരിക്കുന്ന റൂമിൽ വന്നു. നഴ്സ് പറഞ്ഞു.

You both need not wait here. you can go home. we are expecting delivery only tomorrow .

നന്ദൻ പറഞ്ഞു കാർ ഇവിടെ കിടക്കട്ടെ.ഞങ്ങൾ ബസ്സിനു പൊക്കോളാം.അനുവിനോടും അമ്പിളിയോടും യാത്ര പറഞ്ഞ് അവർ വീട്ടിലേക്കു പോയി..

വീട്ടിലെത്തി പോകുംമുമ്പ് തയ്യാറാക്കി വെച്ച ഭക്ഷണവും കഴിച്ച് രണ്ടു പേരും കിടന്നു.

എങ്കിലും ഉറങ്ങാൻ താമസിച്ചു.ആദ്യപേരക്കുട്ടിയുടെ വരവും കാത്തവർ മെല്ലെ ഉറക്കത്തിലേക്കു മെല്ലെ വഴുതി വീണു.

വെളുപ്പിന് 6 മണികഴിഞ്ഞുകാണും അനു വിളിച്ചു അച്ഛനെ.

ആള് പുറത്തിറങ്ങി.പെണ്ണു തന്നെ.സമയം 6.03.നന്ദനും ഫോൺ ബെല്ലടി കേട്ട് ഉമയും എഴുന്നേറ്റു. കലണ്ടർ നോക്കി. നാള് തിരുവോണം.

അനു തുടർന്നു.ഞാൻ പ്രസവ മുറിയിലാണ്.

അനു ചിരിച്ചു കൊണ്ട് പറഞ്ഞു.ഇവിടെ ഇങ്ങിനെയൊക്കെയാണ്.അവളെ ചൂടു കിട്ടാൻ എൻ്റെ നെഞ്ചത്തു കിടത്തിയിരിക്കയാണ്.സുഖമായി ഉറങ്ങുന്നു.

ഉമ സന്തോഷത്തോടെ ദൈവത്തോട് നന്ദി പറഞ്ഞു.

49.അവ്നിയുടെ കുറുമ്പുകൾ

അടുത്ത ദിവസം രാവിലെ തന്നെ ഉച്ചക്ക് അനുവിനുള്ള ഭക്ഷണവും ഉണ്ടാക്കി പ്രാഭാത ഭക്ഷണവും കഴിച്ച് ഉമയും നന്ദനും ആശുപത്രിയിലെത്തി പേരക്കുട്ടിയെ ആദ്യമായി കണ്ടു.ഉമ കുഞ്ഞിനെ കയ്യിലെടുത്തു.പാട്ടു പാടി. ഉമ്മവെച്ചു.നന്ദൻ കുഞ്ഞിനെ തൊട്ടു തലോടി.എടുക്കാൻ അവനൊരു പേടി.പേടികണ്ടു ഉമ കളിയാക്കി.

രണ്ടെണ്ണത്തിനെ എടുത്തു നടന്നയാൾക്കിപ്പൊ പേടിയോ.

അതു പിന്നെ അതു നമ്മുടെ സ്വന്തം അല്ലെ.ഇതിപ്പൊ അനുവും അമ്പിളിയുമൊക്കെ അവകാശികളല്ലേ.എങ്ങാനും കയ്യിൽ നിന്നു വീണാലൊ.

രണ്ടു ദിവസവും കൂടിക്കഴിഞ്ഞു. കുഞ്ഞ് മുലകുടിക്കുന്നില്ല.അതുകൊണ്ടു തന്നെ അവൾ ക്ഷീണിച്ചു.നഴ്സ് പറഞ്ഞു.

ഭയങ്കര വാശിയാണ്. കുടിച്ചില്ലെങ്കിൽ സബ്ബ്സ്റ്റിട്ട്യൂട്ട് കൊടുക്കേണ്ടി വരും.ഡോക്ടർ എഴുതിയിട്ടുണ്ട്. S 26.പാൽ കുടിയും ട്രൈ ചെയ്യണം.ഡിസ്ചാർജ് ചെയ്യും വരെ.നഴ്സുമാർ പരമാവധി കുടിപ്പിക്കാൻ ശ്രമിച്ചു.കുറച്ച് പാൽ എങ്ങനെയെങ്കിലും കുടിപ്പിക്കും.ഡോക്ടറുമായി സംസാരിച്ചു.

സക്കർ വാങ്ങി ട്രൈ ചെയ്തു നോക്കൂ.ഇല്ലെങ്കിൽ കട്ടിയാഹാരം കൊടുത്തു തുടങ്ങും വരെ ഇതു തുടരേണ്ടി വരും.

അങ്ങിനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്യേണ്ട സമയമായി.എല്ലാകാര്യങ്ങളും വിശദമായി അനുവിനോടും അമ്പിളിയോടും പറഞ്ഞു മനസ്സിലാക്കി ഡോക്ടർ.

ഡോക്ടർ പറഞ്ഞു.

Then we can see next year.

അനു ഡോക്ടറുടെ മുഖത്തു നോക്കി ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി. കേട്ടു നിന്ന നന്ദന് ഒന്നും മനസ്സിലായില്ല.നന്ദനും രണ്ടു പേരുടേയും മുഖത്തു നോക്കി മന്ദബുദ്ധിയെപ്പോലെ തുറിച്ചു നോക്കി.

സാധനങ്ങളെല്ലാം പാക്കു ചെയ്ത് അനുവിൻ്റെ കാറിൽ എല്ലാവരും മടങ്ങി.അതിനിടക്ക് ഔദ്യോഗികമായി കുഞ്ഞിന് ആശുപത്രിയിൽ വെച്ചുതന്നെ പേരിട്ടു. നിനു അമ്പിളി യോട് നാട്ടിൽ നിന്നു തന്നെ നിർദ്ദേശിച്ചിരുന്ന അവ്നി എന്നപേരു അവൾക്കിട്ടു.ഭൂമി എന്നർത്ഥം വരുന്ന നോർത്ത് ഇൻഡ്യൻ പേര്.

എല്ലാവരും ചേർന്ന് മകളെ വീട്ടിലേക്കു കൊണ്ടു വന്നു.ആ സമയം ഗേറ്റിനു മുൻപിലുള്ള വൈദ്യുതി പോസ്റ്റിൻമേൽ രണ്ടു കാക്കകൾ ഇരിക്കുന്നത് നന്ദൻ കണ്ടു.നാട്ടിലെ കാക്കകളുടെ രണ്ടിരിട്ടിയുണ്ട് അവിടത്തെ കാക്കകൾ.പക്ഷേ അവ കരയുന്നത് കുഞ്ഞു കുട്ടികൾ കരയുന്ന രീതിയിലാണ്.എന്തോ നന്ദന് സങ്കടം തോന്നി അവയുടെ കരച്ചിൽ കേട്ടിട്ട്. ഉമയും പറഞ്ഞു ശരിയാണെന്ന്.

നന്ദൻ അനുവിനോടു പറഞ്ഞു. ചെറായിയിലെ മരിത്തു പോയ അച്ചിച്ചനും അമ്മുമ്മ യും പേരക്കുട്ടിയെ കാണാൻ വന്നതായിരിക്കും.ശരിയായിരിക്കുമെന്ന് അനുവും പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ മോൾ കരച്ചിലോടു കരച്ചിലായിരുന്നു.10 -18 ദിവസം വരെ സക്ക് ചെയ്ത് മുലകുടിച്ചെങ്കിലും പിന്നീട് S26 അവളുചെ ആഹാരം.

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.അമ്പിളിയുടെ അനുജത്തി പൌർണ്ണമി ക്ക് ഇതിനിടക്ക് നല്ല കമ്പനിയിൽ ജോലി ലഭിച്ചിരുന്നു. കൂടാതെ ഒരു വിവാഹാലോചന വന്നതിനെതുടർന്ന് മോഹനും വിജയകുമാരിയും മറ്റു ബന്ധുക്കളും ചേർന്ന് അതുറപ്പിക്കാമെന്നു നിശ്ചയിച്ചു.അതു പ്രകാരം നേരത്തെ നിശ്ചയിച്ചതിലും മുമ്പേ എല്ലാവരും നിശ്ചയം കൂടുന്നതിനായി യാത്ര നേരത്തെയാക്കി.അവനിക്ക് സിറ്റിസൺ ഷിപ്പും പാസ്പോർട്ടും ലഭിച്ചിരുന്നു.അനുവിനു നിണ്ട ലീവ് ലഭിക്കാത്തതിനാലും വിവാഹത്തിന് എങ്ങിനെയായാലും വരേണ്ടതുള്ളതു കൊണ്ടും നന്മനും ഉമയും അവനിയും ചേർന്ന് നാട്ടിലേക്കു മടങ്ങി.ഒരു ദിവസം ക്വലാലംപൂരിൽ തങ്ങിയിട്ടാണ് അവർ മടങ്ങിയത്.

ഇതിനിടക്ക് നിനുവിന് രണ്ടു വർഷത്തേക്ക് ടി.സി.എസ്, കമ്പനിയിൽ നിന്നും യു. എസ്സിലേക്ക് ഡെപ്യൂട്ടേഷനിൽ വിട്ടു. ഡെപ്യൂട്ടേഷൻ കഴിഞ്ഞു വന്നാൽ അവന് ബാംഗളൂരിൽ സ്ഥലം മാറിപ്പോവുകയും ചെയ്യാം.നിനു അച്ഛനോട് അനുവാദം ചോദിച്ചു. നന്ദൻ പറഞ്ഞു. ഞങ്ങളുടെ കാര്യമൊന്നും നീ നോക്കേണ്ട. പോയി വാ.പക്ഷേ ഇപ്പോഴേ വിവാഹം നോക്കിത്തുടങ്ങണം.വല്ല മദാമ്മമാരേയും കൊണ്ടിങ്ങു വരരുത്.

അവനും നന്ദനും ചിരിച്ചു.

നോക്കിക്കോളൂ.മടങ്ങി വന്നിട്ടു മാത്രം വിവാഹം.

അങ്ങിനെ നിനു അമേരിക്കക്കു പോയി.

50. നിനുവിന് തകൃതിയായ വിവാഹാലോചനകൾ

പിന്നീടങ്ങോട്ട് നന്ദന് പിടിപ്പതു പണിയായിരുന്നു.ഒപ്പം ഉമക്കും.നിനുവിൻ്റെ നിർദ്ദേശപ്രകാരം പത്രങ്ങളിൽ പരസ്യം കൊടുത്തു.കൂടാതെ മാട്രമോണി ആപ്പുകളിലും പേയ്ഡ് സബ്ബ്സ്ക്രൃപ്ഷനും എടുത്തു.അമേരിക്കക്കാരൻ ഐ.ടിക്കാരൻ എന്ന നിലയിൽ നഴ്സുമാരുടെ അച്ഛനമ്മമാർ വിളികൾ ധാരാളം വന്നു.എല്ലാ വിശദവിവരങ്ങളും നന്ദൻ ഒന്നു രണ്ടു നോട്ടു പുസ്തകത്തിൽ കുറിച്ചു വെച്ചു.നഴ്സുമാർ അവിടത്തെ ഗ്രീൻ കാർഡ് മോഹിച്ചാണ് നന്ദനു മനസ്സിലായതിനാൽ അവരോടു നല്ല വാക്കു പറഞ്ഞ് എല്ലാം മാറ്റി വെച്ചു.സൈറ്റിൽ നിന്നും ലഭിച്ചവയുടെയെല്ലാം നമ്പർ നിനുവിന് അയച്ചു കൊടുത്തെങ്കിലും അവന് ഒന്നും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

എന്തുകൊണ്ടാണ് നല്ല സുന്ദരികളായ പെൺകുട്ടികളുടെ ഫോട്ടോ അയച്ചിട്ടും ഇവന് പിടിക്കാത്തത് എന്ന് നന്ദൻ ഉമയോടു ചോദിച്ചു.

എനിക്കെങ്ങിനെയറിയാം.അവൻ്റെ ഇഷ്ടം ഏതായലും നോക്കാതെ പറ്റില്ലേ.

ഞാൻ അയച്ചുകൊടുത്തവരെല്ലാം നല്ല സുന്ദരികളായിരുന്നു.അവന് ഇഷ്ടപ്പെടുന്നവയാകട്ടെ നിറവും ഭംഗിയും ഉള്ളതായി തോന്നിയില്ല. അവയാകട്ടെ ജാതകം ചേരുന്നുമില്ല.ഏതായാലും അവൻ തിരിച്ചു വരുന്നതു വരെ നോക്കിക്കൊണ്ടിരിക്കാം പറ്റിയ കാര്യം വരുമ്പോൾ അപ്പൊ നോക്കാം.എങ്കിലും ഇടക്ക് ഉമയുടെ മകൻ രഞ്ചുവുമായി ഉമയും നന്ദനും ചില പെണ്ണു കാണലെല്ലാം നടത്തി. ഒന്നും നിനുവിന് ഇഷ്ടപ്പെട്ടില്ല.

ഒടുവിൽ നന്ദൻ ഡെപ്യൂട്ടേഷൻ കഴിഞ്ഞു തിരികെ വന്നു.രഞ്ചുവും നിനുവും ചേർന്ന് ചിലതെല്ലാം പോയി കണ്ടു.ഒന്നും തീർച്ചപ്പെടുത്തിയില്ല.

അങ്ങിനെയിരിക്കെ ഒരു ദുഖവാർത്ത വന്നു രഞ്ചു ഒരു അപകടത്തിൽ മരിച്ചുവെന്ന്.നിനുവിന് ഏറ്റവും ഇഷ്ടമുള്ള കസിനായിരുന്നു രഞ്ചു. അതുകൊണ്ടു തന്നെ നിനു ഇനി ഒരാറുമാസത്തേക്ക് പെണ്ണു കാണൽ വേണ്ടെന്നു വെച്ചു.

അവൻ ബാംഗളൂരിലേക്കു തിരിച്ചു പോയി.ആറു മാസത്തിനു ശേഷം നന്ദനെ ഇരിങ്ങാലക്കുടയിൽ നിന്നും ഒരു സ്ത്രീ വിളിച്ചു.

ഞാൻ ഒരു ബ്രോക്കറാണ്.എൻ്റെ കയ്യിൽ ഒരു കുട്ടിയുടെ പ്രൊഫൈലുണ്ട്.ഗുറുവായൂ റിലാണ് കുട്ടിയുടെ വീട് ഇപ്പോൾ ഒരു ബാങ്കിൽ മാനേജരാണ്.എം.ബി.എ.ആണ് അച്ഛനില്ല അമ്മ വീട്ടമ്മ.രണ്ട് ഇരട്ട സഹോദരിമാരുടേയും വിവാഹം കഴിഞ്ഞു.അച്ഛൻ ഗൾഫിലായിരുന്നു.കുട്ടി എം.ബി.എ.ക്ക് പഠിച്ചത് നിങ്ങളുടെ നാട്ടിൽ പറവൂരിലാണ് ഒന്നാലോചിച്ചാലോ.

നന്ദൻ പറഞ്ഞു.ഞ്ങ്ങൾ ഒന്നന്വേഷിക്കട്ടെ.എന്നിട്ട് വിളിക്കാം.

ഒകെ അവർ പറഞ്ഞു.

അടുത്ത ദിവസം നന്ദൻ ബ്രോക്കർ കൊടുത്ത നമ്പരിൽ വിളിച്ചു.കുട്ടിയുടെ അമ്മയാണ് എടുത്തത്.വിളിച്ചതു സംബന്ധിച്ച കാര്യങ്ങൾ വിശദമായി അമ്മയുമായി സംസാരിച്ചു.അമ്മ പറഞ്ഞു.

കുട്ടികൾക്ക് അച്ഛനില്ല. ഗൾഫിൽ ജോലിചെയ്തിരിക്കെ മരിച്ചു.അതോടെ ഞങ്ങൾ നാട്ടിലേക്കു പോന്നു.മൂത്ത കുട്ടികൾ ട്വിൻസ് ആണ്.അവരുടെ വിവാഹം കഴിഞ്ഞു.

ഇളയകുട്ടി സന്ധ്യ പറവൂരിലാണ് എം.ബി.എ.പഠിച്ചത്.ഇപ്പോൾ മുത്തൂറ്റ് ഗുരുവായൂർ ശാഖയുടെ മാനേജരായി ജോലി ചെയ്യുന്നു.

നന്ദനും തങ്ങളുടെ വിവരങ്ങളെല്ലാം അവരെ ധരിപ്പിച്ചു.അവർക്ക് തരക്കേടില്ല കാര്യം എന്നതു പോലെ അവരുടെ സംഭാഷണത്തിൽ നിന്നും നന്ദനു തോന്നി.അടുത്തദിവസം കുട്ടിയെ കാണാൻ വരാം എന്ന് നന്ദൻ അവരെ ധരിപ്പിച്ചു.

അടുത്ത ഞായറാഴ്ച്ച മറ്റു രണ്ടു കാര്യങ്ങൾ കൂടെ ഉണ്ടായിരുന്നത് ഒന്നിച്ചു കാണാൻ പോകാം എന്ന ധാരണയിൽ നിനു ബാംഗളൂരിൽ നിന്നും വന്നു.

മൂന്നു സ്ഥലത്തും പോയി കണ്ടതിൽ സന്ധ്യ എന്ന പെൺകുട്ടിയുടെ കാര്യമാണ് അവന് കൂടുതൽ ഇഷ്ടമായത്.നല്ല വെളുത്തു സുന്ദരിയും സ്ളിമ്മുമായ കുട്ടി. നന്ദനും ഉമക്കും നിനുവിനെപ്പോലെ തന്നെ കുട്ടിയെ ഇഷ്ടമായി.അവരോട് അപ്പോ8ത്തന്നെ വിവരം അറിയിച്ചു.ജാതകത്തിൽ വിശ്വാസം കൂടുതൽ ഉള്ള കൂട്ടരായതിനാൽ ജാതകം നോക്കിയിട്ട് വിളിക്കാമെന്ന് അവരും പറഞ്ഞു.

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കുട്ടിയുടെ ഇളയച്ഛന്മാരിൽ ഒരാൾ വിളിച്ചു ജാതകം ചേരുമെന്നും.നിങ്ങൾക്ക് യോജിക്കുമെങ്കൽ. മുന്നോട്ടു പോകാമെന്നും അറിയിച്ചു.അ ങ്ങിനെ ആ കാര്യം അങ്ങനെ മുന്നോട്ടു പോയി.

ഏതാണ്ട് 2 മാസത്തിനകം വിവാഹം നടന്നു. അനുവിൻ്റെതു പോലെ തന്നെ ലളിതമായ വിവാഹം തന്നെ നടന്നു.വിവാഹം കഴിഞ്ഞു രണ്ടാഴ്ച്ച കഴിഞ്ഞ് ആസ്ത്രേലിയയിൽ നിന്നും വന്ന അനുവും കുടുംബവും മടങ്ങി.ഒപ്പം പുതിയ ദമ്പതികളും നന്ദനും ഉമയും അവരെ താമസിപ്പിക്കുന്നതിനായി ബാംഗളൂരിലേക്കു പോയി.വിജ്ഞാൻ നഗറിൽ വാട കക്ക് ഒരു ഫ്ളാറ്റിൽ താമസമാക്കി.സന്ധ്യ മുത്തൂറ്റ് ബാങ്കിൽ നിന്നും രാജിവെച്ചു. ഐ.ടി.സ്ഥാപനങ്ങളിൽ ജോലി അന്വേഷിച്ചു തുടങ്ങി.അധികം താമസിയാതെ തന്നെ ഐ.ബി.എം.കമ്പനിയിൽ അക്കൌണ്ട്സ് ഡിപ്പാർട്ടു മെൻ്റിൽ ജോലി ലഭിച്ചു.സമയം മാത്രം രാത്രിയിലായത് എല്ലാവരേയും വിഷമിപ്പിച്ചു.എങ്കിലും മറ്റൊന്നു സൌകര്യ ത്തിനു ലഭിക്കും വരെ തുടരാനും തീരുമാനിച്ചു.

51.കാലങ്ങൾ അതിവേഗം മുന്നോട്ട്

ആറേഴു വർഷങ്ങൾ കടന്നു പോയി.അതിനുള്ളിൽ നന്ദൻ്റെയും കുടുംബത്തിൻ്റേയും ഗതി വിഗതികൾ വലിയ മാറ്റങ്ങൾക്കു വിധേയമായി.അതിലേറ്റവും കൂടുതൽ അവനെ വിഷമിപ്പിച്ചത് ജ്യേഷ്ഠൻ സോമൻ്റെ മരണമായിരുന്നു.സോമനു കാൻസർ പിടിപെട്ടു. തൊണ്ടയിലും ശ്വാസകോശത്തലുമായിരുന്നു രോഗം.അമൃത മെഡിക്കൽകോളേജിലെ ചികിത്സയായിരുന്നു.രക്ഷപ്പെടും എന്നുള്ള ഒരു സ്ഥിതിയിൽ എത്തിയപ്പാഴായിരുന്നു സോമനെ മരണം കവർന്നെടുത്തത്.കീമോക്കു വിധേയനായിരുന്ന സോമൻ ഇമ്മ്ൂണിറ്റിയൊന്നു വകവെക്കാതെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാടവന്നു. അവിടെ നിന്നും കിട്ടിയ ഇൻഫെക്ഷൻ സോമനെ തകർത്തു കളഞ്ഞു.സോമൻ അതി തീവ്ര വിഭാഗത്തിൽ അഡ്മിര്റ് ചെയ്യപ്പെട്ടുവെങ്കിലും രക്ഷിക്കാനായില്ല.

അമ്മയുടെ മരണത്തിനു ശേഷം നന്ദൻ്റെ മനസ്സിനെ തകർത്തു കളഞ്ഞ ഒന്നായിരുന്നു സോമൻ്റെ പോക്ക്.പ്രായം കൂടുന്തോറും ഓരോരുത്തരായി ആ ലോകം വിട്ടു പോകണമമെന്നത് ദൈവനിശ്ചയം എങ്കിലും തനിക്കു പ്രിയപ്പെട്ടവരും തന്നെ വളർത്തി വലുതാക്കുകയും രോഗാവസ്ഥയിലും പഠനത്തിലും തനിക്കെന്നും തുണയും വഴികാട്ടിയും ഗുരുവുമായ ജ്യേഷഠൻ്റെ മരണം അവനു അത്താണി നഷ്ടപ്പെട്ടപോലുള്ള അവസ്ഥ സ്ൃഷ്ടിച്ചു.

ശേഷക്രിയകളെല്ലാം കഴിയും വരെ അവൻ ചെറായിയിൽ തങ്ങി. സംസ്കാരം കഴിഞ്ഞ അന്നു രാത്രി ചേട്ടൻ ഉറങ്ങാൻ കിടന്ന,ഭൌതികശരീരം കത്തി ത്തീർന്ന മണ്ണിനരികെ അവൻ പോയി നിന്നു.മനസ്സിനടിയിൽ നിന്നും ഒരു തേങ്ങൽ വരുന്നതായി അവനു തോന്നി.പന്ത്രണ്ടു പതിമൂന്നു വയസ്സിൻ്റെ വ്യത്യാസം ഉണ്ടെങ്കിലും അച്ഛൻ്റെ കൂടി സ്ഥാനമായിരുന്നു അവനു ചേട്ടൻ. ഡോക്കു മെൻ്ററി ചിത്രത്തിലെന്നപോലെ പഴയ ഓരോ രംഗങ്ങളും അവൻ്റെ ഉൾക്കണ്ണിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

ജീവിതം ഇങ്ങിനെയാണ്.ചെറുപ്പത്തിൽ തനിക്കു കൂട്ടായി തൻ്റെ രക്ഷ കർത്താവായി എന്നും കൂടെ കാണും എന്നു ചിന്തിരിച്ചിരുന്ന ചേട്ടൻ പോയി.ഓരോരുത്തരുടേയും കർമ്മങ്ങൾ ഇവിടെ ചെയ്തു തീർക്കനുള്ളതു തീർത്തു കഴിഞ്ഞാൽ ഇവിടം വിട്ടു പോകണം.എല്ലാവരുടേയും വിധി അതാണ്.അവൻ കുറേ നേരത്തേക്ക് തത്ത്വജ്ഞാനിയായി മാറി.

കുമാരി യുടെ സ്ഥിതിയാണ് കഷ്ടമായത്.കണ്ണുകാണാൻ വയ്യാതായ ആൾക്ക് മക്കളുടെ ഒപ്പം പോകാൻ കഴിയില്ലെന്ന് ഏതാണ്ട് തീർച്ചപ്പെടുത്തിക്കഴിഞ്ഞതാണ്.അടിയന്തിരത്തിൻ്റെ അന്ന് നന്ദൻ കുമാരിയോട് പറഞ്ഞു.

ചേച്ചി ശ്രീയുടെ കൂടേയോ ലതയുടെ കൂടെയോ പോകുന്നതല്ലേ നല്ലത് അവരു ടെ സാന്നിദ്ധ്യം ചേച്ചിക്കു അനുഭവിക്കാമല്ലോ.ചേട്ടനു പകരം മക്കൾ കൂടെയുണ്ടെന്നെ ങ്കിലും കരുതിക്കഴിയാമല്ലോ.

കുമാരി പറഞ്ഞു വേണ്ട നന്ദാ.അവരെ ബുദ്ധി മുട്ടിക്കേണ്ട. ഞാനും ചേട്ടനും വളരെ നേരത്തെ എടുത്ത തീരുമാനമാണത്.പറ്റുമെങ്കിൽ നിങ്ങൾ പറ്റിയ ഒരു ഹോസ്റ്റൽ പോലുള്ള ഒരു ഭവനം ശരിയാക്കിത്തരൂ.കൂട്ടിനും സഹായത്തിനുമായി ഹോം നഴ്സ് മതിയാകും.ഇടക്ക് എപ്പോഴെങ്കിലും വന്നു എന്നെ കാണുക. അത്ര തന്നെ.അവരുടെ ഫീസും ആഹാരത്തിനുള്ല പണവും ഞാൻ കൊടുത്തു കൊള്ളാം.

നന്ദൻ പിന്നെ നിർബ്ബന്ധിക്കാൻ പോയില്ല.അവനറിയാമായിരുന്നു.ഒരു തീരുമാനം ചേച്ചി കൈക്കൊണ്ടാൽ പിന്നെ അതിൽ നിന്നും പിൻ മാറ്റുക സാദ്ധ്യമല്ലെന്ന്.നേരത്തെ ചേട്ടനും ചേർന്നു തീരുമാനിച്ചിരുന്നു എന്നതെല്ലാം വെറുതെ പറയുന്നതാണെന്നു മനസ്സിലായി. കാരണം മരിക്കുന്നസമയത്തുപോലും കുമാരിയുടെ എന്നു വിക്കി വിക്കി ചേട്ടൻ പറഞ്ഞത് തന്നോടാണ്.ഒരിക്കലും ചേട്ടൻ പറയില്ല ചേച്ചിയെ വൃദ്ധസദനത്തിലാക്കണമെന്ന്.

ആളൊഴിഞ്ഞപ്പോൾ മക്കൾ രണ്ടു പേരോടുമായി നന്ദന പറഞ്ഞു. അമ്മ ഇങ്ങിനെയാണ് പറയുന്നത്.നമുക്ക് എന്തു ചെയ്യാൻ പറ്റും.

മക്കളും പറഞ്ഞു ഇക്കാര്യം ഞങ്ങളും പലവട്ടം അമ്മടോട് പറഞ്ഞതാണ്.സ മ്മതിച്ചി ല്ല.അതിനാൽ അമ്മയുടെ ആഗ്രഹം തൽക്കലാം സമ്മതിച്ച് എറണാകുളത്തെ എസ്.എൻ.വി.സദനത്തിലാക്കാൻുള്ള ഏർപ്പാടുകൾ ചെയ്യാം.അവരുമായി സംസാരിച്ചി ട്ടുണ്ട്.

അങ്ങിനെ അക്കരായത്തിൽ തീരുമാനമായി.അധിക ദിവസം കഴിയുന്നതിനു മുൻപ് ആ സ്താപനത്തിൽ കുമാരിയെ ആക്കി.തറവാടിൻ്റെ അയൽപക്കത്തുള്ള ഷേർളിയാണ് അവിടുത്തെ വാർഡൻ.അവരുടെ സഹായം ഉണ്ടാകും മക്കൾ രണ്ടു പേരും ബോംബെ യിൽ സ്ഥിര താമസമായതിനാൽ ലോക്കൽ ഗാർഡിയനായി കുമാരിയുടെ സഹോദരി യുടെ മകളെ ഏർപ്പെടുത്തി.

നിനുവിനും അനുവിനും ഓരോ ആൺകുട്ടികൾ ജനിച്ചിരുന്നു ഇതിനിടക്ക്.ഒരു വയസ്സിൽ താഴെ മാത്രമേ രണ്ടു പേർക്കും വയസ്സിൽ വ്യത്യാസമുള്ളൂ. അനുവിൻ്റെ മകനെ കിട്ടു വെന്നും നിനുവിൻ്റെ മകനെ ശങ്കുവെന്നുമാണ് വീട്ടിൽ വിളിക്കുന്നത്. കുടുംബങ്ഹലെല്ലാം പരസ്പരം വീഡിയോകോൾ വഴി കാണുന്നതിനാൽ അകലെയാണെന്ന വിഷമവും കാര്യമായി ഇല്ലായിരുന്നു.

നന്ദനും ഉമയും ഇടക്കിടക്ക് നിനുവിനേയും കുടുംബത്തേയും കാണാൻ ബാംഗളൂർക്കു പോകും.ഒരു പ്രാവശ്യം ആസ്ത്രേലിയയിലും പോയി. അവ്നിയെ സ്കൂളിൽ ചേർക്കുന്ന ചടങ്ങും കണ്ടതിനു ശേഷമാണ് അവർ മടങ്ങിയത്.

നിനു ബാംഗളുരിൽ ഒരു രണ്ടു ബെഡ് റൂം ഫ്ളാറ്റു വാങ്ങി താമസമാക്കി.അനു പെർത്തിൽ ഭൂമിവാങ്ങി ഒരു വീടും വെച്ചു.

അങ്ങിനെ ജീവിതത്തിൻ്റെ തോണി കാറ്റിലും മഴയിലും പെടാതെ ഒരു വിധം കരക്കടുത്തു കൊണ്ടിരുന്നു.എങ്കിലും ഉമക്കപ്പോഴേക്കും പല പല അസുഖങ്ങളും പിടി പെട്ടതോടെ നന്ദന് തൻ്റെ സുഖ ജീവിതത്തിന് അന്ത്യമായിക്കൊണ്ടിരിക്കയാണോ എന്നു തോന്നിത്തുടങ്ങി.

പ്രമേഹവും,കൊളസ്റ്ററോളും മാത്രമായി തുടങ്ങിയത് ഹാർട്ട് സംബന്ധിയായും തൈറോയിഡുമൊക്കെ കൂടെ വന്നു കയറി.സ്ഥിരമായി മരുന്നു കഴിക്കേണ്ടി വന്നതോടെ ഉമയുടെ ശരീരം ശോഷിച്ചു വരാൻ തുടങ്ങിയിരുന്നു.നന്ദനെ ഇതു വല്ലാതെ ബാധിച്ചു.തൻിക്കു ശേഷമേ തൻറെ പ്രിയതമ പോകൂ എന്നു സമാധാനപ്പെട്ടിരുന്നവൻ പഴയ പ്രസരിപ്പും എന്തും വരട്ടെ നേരിടാം എന്ന ചങ്കുറപ്പ് ഇല്ലാതായിക്കൊണ്ടിരിക്കയാ ണോ എന്ന ചിന്ത അവനിൽ കടന്നു കൂടി.

ഉമ അതു മനസ്സിലാക്കിയിരുന്നു.അവളോട് ഒരിക്കൽ നന്ദൻ പറഞ്ഞു.

താൻ പോയാൽ പിന്നെ ഞാനധിക നാൾ ഉണ്ടാവില്ല.

അതെനിക്കറിയാം.ഞാൻ ഇയാളെ എത്രനാളായി കാണാനും അറിയാനും തുടങ്ങിയിട്ട്.പിന്നെ ഇയാളെ ഒറ്റക്കാക്കി ഞാനെങ്ങും പോകില്ല.അസുഖങ്ങൾ പ്രായമാവുമ്പോഴേക്കും ഓരോന്നായി പിടികൂടും.എന്നു വെച്ച് പെട്ടെന്നൊന്നും പോകില്ല.ദൈവം ഒരായുസ്സ് നമുക്ക് നിശ്ചയിച്ചിട്ടുണ്ട്.

അതു കേട്ടപ്പോൾ നന്ദന് ഒരാശ്വാസം തോന്നി.

52.പുതിയ വഴികൾ,നടന്നു തീരാതെ.

രണ്ടു വർഷം കൂടിക്കഴിഞ്ഞപ്പോൾ കുമാരി മരിച്ചു.കർമ്മങ്ങൾ കഴിയും വരെ നന്ദൻ എല്ലാക്കാര്യങ്ങളിലും ശ്രീയെ സഹായിച്ചു.നന്ദനും ഉമക്കും നിനുവിൻറെ അടുത്ത് പോയി നിൽക്കേണ്ടതുണ്ടായിരുന്നതിനാൽ പെട്ടെന്നു പോകേണ്ടി വന്നു.

കുമാരിയുടെ മരണവും നന്ദനെ കുറച്ചൊന്നുമല്ല ബാധിച്ചത്.താൻ കോളേജിൽ ഡിഗ്രിക്ളാസിൽ പഠിക്കമ്പോൾ വീട്ടിൽ വലതുകാൽ വെച്ചു കറിവന്ന ചേച്ചി. തൻറെ ജീവിതത്തിൽ ചേട്ടനൊപ്പം വഴികാട്ടിയായിരുന്നയാൾ.ഇനി തനിക്കു മൂത്തതായി സരസ ചേചചി മാത്രമാണഉള്ളത്.അവൻ ചിന്തിച്ചു.

തനിക്കു എഴുപത്തി അഞ്ചു വയസ്സ് കവിഞ്ഞിരിക്കുന്നു.പ്രായത്തിൻ്റെ അസ്ക്കിതകളൊ ന്നുമില്ലെങ്കിലും ഉമയുടെ അസുഖം അവനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.പഴയ ഉദ്യോഗത്തിൻ്റെ ഭാഗമായി സർക്കാർ ഇപ്പോഴും പല പരീക്ഷകളും നന്ദൻ ഉൾപ്പെട്ട ഏജൻസിയെ ഏൽപ്പിക്കും.ബാബുവും നന്ദനും ചേർന്ന് അത് നടത്തിക്കൊടു ക്കും.ഫീസി നു വേണ്ടിഅല്ലെങ്കിലും സമയം പോക്കാൻ നല്ലൊരു ഉപാധി ആയി അവനതു കണക്കാക്കും.ഇടക്കു ശ്രീനാരായണഗുരുവിൻ്റെ കൃതികളും അതിൻ്റെ സാരാംശങ്ങളുമൊക്കെ പഠിക്കുവാൻ സമയം ചെലവാക്കിക്കൊണ്ടിരുന്നു. അതിലൂടെയാണ് ഗുരുദേവൻ്റെ പ്രാധാന ശിഷ്യനായ അച്ചുതാനന്ദ സ്വാമികളെപ്പറ്റി അവനറിയാൻ കഴിഞ്ഞത്.ഗുരുദേവൻ 1928ൽ സമാധി ആയതിനു ശേഷം മൂന്നാം ദിവസം ഗുരുദേവൻ തൻറെ പിൻഗാമിയായി അംഗീകരിച്ചിരുന്ന ബോധാനന്ദസ്വാമി കളും സമാധിയായി .പിന്നീട് ശിഷ്യന്മാരായ സ്വാമിമാരാൽ തെരഞ്ഞെടുക്കപ്പെട്ടവരാ യിരുന്നു മഠാധിപതികൾ . ശ്രീ.ഗോവിന്ദാനന്ദസ്വാമികൾ1928 മുതൽ 1930 വരെ രണ്ടു വർഷം മാത്രമേ ഇരുന്നുള്ളു.പിന്നീട് വന്നത് ശ്രീ.അച്ചുതാനന്ദസ്വാമികളായിരുന്നു. അദ്ദേഹമാകട്ടെ നന്ദൻ്റെ അച്ഛൻ ഗംഗാധരൻ്റെ അമ്മാവനായിരുന്നു. വളരെ ചെറുപ്പത്തിലെ അച്ഛനും അമ്മയും പറഞ്ഞ് കേട്ടിരുന്നെങ്കിലും ശിവഗിരി മഠാധിപതി യായിരുന്ന സ്വാമികൾ കുടുംബത്തിൽ ഉണ്ടായിരുന്നു എന്നത് നന്ദന് അഭിമാനമായി ത്തോന്നി.

അദ്ദേഹത്തിൻ്റെ പേരിൽ കുടുംബട്രസ്റ്റ് രൂപീകരിക്കമമെന്നുള്ള അതിയായ ആഗ്രഹം അവനിൽ അങ്കുരിച്ചു.പിന്നീട് അതിനുള്ള പുറപ്പാടായിരുന്നു.ഒരു ദിവസം ശിവഗിരി മഠത്തിലേക്ക് അവൻ ഉമയോട് പറഞ്ഞതിനു ശേഷം യാത്രയായി.അവിടെ എത്തി ഓഫീസ് സ്റ്റാഫുമായി സംസാരിച്ചു.അവർ പറഞ്ഞു.

അച്ചുതാനന്ദസ്വാമികളെക്കുറിച്ച് കൂടുതൽ അറിയാനാണെങ്കിൽ നിങ്ങളുടെ അടുത്തു ള്ള ചാലക്കുടിയിലെ ശിവഗിരി മഠത്തിൻ്റെ ശാഖയിലെ സച്ചിതാനന്ദസ്വാമികളെ കണ്ടാൽ മതി.താങ്കളുടെ ഫോൺ നമ്പർ തന്നേക്കു. സ്വാമിയോട് ഇവിടെ നിന്നും വിളിച്ചു പറഞ്ഞേക്കാം.

നന്ദനു സന്തോഷമായി.

നന്ദനും ഈ വക വിഷയങ്ങളിൽ തൽപ്പരനായ മാധവൻ്റെ പേരക്കുട്ടി അഡ്വ.ജിനനു മായി നന്ദൻ അവിടേക്കു യാത്രയായി. സ്വാമികളെക്കണ്ടു.

സ്വാമികൾ അച്ചുതാനന്ദസ്വാമികൾ മഠാധിപതിയായി തെരഞ്ഞെടുക്കപ്പെട്ടതു മുതലു ള്ള ചരിത്രങ്ങൾ അവരെപ്പറഞ്ർു മനസ്സിലാക്കി.

ഞാൻ അദ്ദേഹത്തെക്കുറിച്ചുള്ല പുസ്തകം എഴുതുന്ന പണിയിലാണ്.അതിനിടയിൽ ഒരു ദിവസം ചെറായിയിൽ വരാം.അദ്ദേഹത്തിൻ്റെ കുടുംബ്ത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കണം അവരുടെ അഭിമുഖം രേഖപ്പെടുത്തണം.എഴുതിക്കൊണ്ടിരിക്കുന്ന പുസ്കകത്തിൽ ചേർക്കാനാണ്. ഞാൻ വിളിച്ചിട്ടു വരാം.

അവർക്കു സന്തോഷമായി.നന്ദൻ പറഞ്ഞു. ഞങ്ങൾ സ്വാമികളുടെ പേരിൽ ഒരു കുടുംബ ട്രസ്റ്റ് രൂപീകരിക്കുന്നുണ്ട്.അതിൻറെ ആദ്യ രക്ഷാധികാരിയായി സ്വാമികൾ തന്നെ ഇരിക്കണം.

അതിനെന്താ.ഞാൻ തയ്യാർ.

അദ്ദേഹം താൻ എഴുതിയ ശിവലിംഗസ്വാമികളുടെ പുസ്തകം എടുത്ത് അതിലെ ആദ്യ താളിൽ ഇങ്ങിനെ എഴുതി.

അച്ചുതാനന്ദസ്വാമികൾ സ്മാരക ട്രസ്റ്റിന് എൻ്റെ അനുമോദനങ്ങളും അനുഗ്രഹങ്ങളും.(ര, ക്ഷാധികാരി, സച്ചിതാനന്ദസ്വാമികൾ)

സ്വാമികളോട് യാത്രയും പറഞ്ഞ് നന്ദനും ജിനനും മടങ്ങി.

പിന്നീട് കുടുംബയൂണിറ്റിൻ്റെ രൂപീകരണത്തിനുള്ള ജോലികളിൽ മുഴുകി.ജിനനും സഹായിച്ചു.ആദ്യം അച്ചുതാനന്ദസ്വാമികളുടെ സഹോദരീ സഹോദരന്മാരുടെ ഇപ്പോഴത്തെ തലമുറയെ കണ്ടെത്തി അവരോടെല്ലാം വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി.അവരെല്ലാം അംഗത്വമെടുത്തു.നന്ദൻ പ്രസിഡണ്ടും മാധവൻ്റെ പേരക്കുട്ടി രാജൻ സെക്രട്ടറിയായും ജിനൻ ട്രഷറർ ആയു കമ്മറ്റി രൂപീകരിച്ചു.ആദ്യയോഗം കുടുംബ സംഗമമായി കൂടി.100 ഓളം പേർ പങ്കെടുത്തു.സച്ചിതാനന്ദസ്വാമികൾ അനുമോദന സന്ദേശമയച്ചു.അതിനിടയിൽ സ്വാമികൾ തൻ്റെ ശിഷ്യന്മാരുമായി ചെറായിയിൽ സന്ദർശനം നടത്തി.പലരുമായി സംസാരിച്ചു. മടങ്ങിയിരുന്നു.പിന്നീട് പലവട്ടം കുടുംബസംഗമങ്ങളും നടത്തപ്പെട്ടു.

ഇപ്രകാരം പുതിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങിയതോടെ നന്ദൻറെ പഴയ ഊർജ്ജം തിരികെ വന്നതായി അവനു തോന്നി. അതിൻ്റെ ഭാഗമായി ഉമ അംഗത്വമെടുത്തു എല്ലാ മാസത്തിലും പങ്കെടുത്തിരുന്ന എസ്.എൻ.ഡി.പി. കുടുംബ യൂണിറ്റിലും അതിൻ്റെ മേൽ ഘടകമായ ശാഖാ ക്കറ്റിയിലും ഉമക്കു പകരം നന്ദൻ തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് തൻ്റെ പ്രവർത്തനം അതിലേക്കു കേന്ദീകരിച്ചു.യോ ഗങ്ങ ളിലെല്ലാം ഉമയും പങ്കെടുത്തു പോന്നു.വാർഷികങ്ങൾ നന്ദ ൻ്റെ വീട്ടിൽ വെച്ചാണ് പലവർഷങ്ങളിലും നടന്നു പോന്നത്.

ഇത്തരം പ്രവർത്തനങ്ങൾ നന്ദനെ പുതിയൊരു ആളായി മാറ്റുകയായിരുന്നു.ഈ വക പ്രവർത്തനങ്ങൾ നടത്തുമ്പോളും തൻ്റെ പഴയ ഔദ്യോഗിക ജീവിതത്തെക്കുറിച്ചവൻ ചിന്തിക്കും.മറ്റി സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ തന്നെ അവനവൻ്റെ കാര്യ നോക്കി നടന്നാൽ പോരായിരുന്നോ.രാമകൃഷ്ണപിള്ളയുടേയും,കുമാരൻ്റേയും,പൌലോസിൻ്റേയു മൊക്കെ മുഖങ്ങൾ ചിലപ്പോഴെല്ലാം തെളിഞ്ഞു വരും.വാസ്തവത്തിൽ അവരെല്ലാം തനി കുറ്റവാളികളായിരുന്നുവോ.പട്ടിണിയിൽ നിന്നു രക്ഷപ്പെടാനും ഭേദപ്പെട്ട നിലയിൽ ക ഴിഞ്ഞു കൂടുന്നതിനുമായി പണം അപഹരിച്ചു കാണും. മധുവെന്ന ആദിവാസി വിശപ്പു സഹിക്കാതെ വന്നപ്പോൾ ബ്രഡ്ഢ് മോഷ്ടിച്ചതിന് നാട്ടുകാർ ആ പാവത്തിനു കൊടുത്ത ശിക്ഷ മരണമായിരുന്നു.അതും തൻ്റെ പ്രവർത്തിയും തമ്മിൽ എന്താണ് വ്യത്യാസം.

അൽപ്പം കഴിയുമ്പോൾ അവൻ മറിച്ചും ചിന്തിക്കും മധുവിനെപ്പോലെ ആയിരുന്നുവോ മറ്റുല്ലവർ.അവർ ശമ്പളവും പറ്റിക്കൊണ്ട് സ്ഥാപനത്തിൻറെ മുതൽ മോഷ്ടിക്കുകയോ. അതു അനുവദിച്ചുകൊടുക്കുവാൻ പാടില്ല താൻ ചെയ്തതു തന്നെ ശരി.അങ്ങിനെ സമാധാനപ്പെടും.

സോമൻറെ മകൻ ശ്രീയും ആലക്കോട്ടെ ഭാർഗ്ഗവികൊച്ചമ്മയുടെ പേരക്കുട്ടി വിപിനും ചേർന്ന് ഒരു ദിവസം നന്ദനെ കാണാൻ പറവൂരിൽ വന്നു.അമ്മയുടെ കുടുംബ വീടായ പല്ലം തുരുത്ത് അടിസ്ഥാനത്തിൽ ഏഴു സഹോദരിമാരുടേയും അമ്മാവൻ്റേയും തലമുറ യിലെ എല്ലാവരേയും ചേർത്ത് ഒരു ഫാമിലിയൂണിറ്റ് ഉണ്ടാക്കണം.അതിന് ഇളയച്ഛനും കൂടെ നിൽക്കണം.

അവർ പറഞ്ഞു.

ഞാൻ കുറെ വർഷങ്ങൾക്കു മുമ്പ് ബാബുവുമായി ഇക്കാര്യത്തിൽ സംസാരിച്ചതാണ്. അമ്മ മാരുടെ കുടുംബത്തിൽ ഫാമിലി യൂണിറ്റ് ഉണ്ടാക്കുന്നതിന് ബാബു എതിരായി രുന്നു.ആദ്യം അഭിപ്രായം ചോദിച്ചയാൾ തന്നെ മുടക്കു പറഞ്ഞതോടെ ഞാൻ പിന്നെ മുൻകൈ എടുക്കാൻ പോയില്ല. നിങ്ങൾക്ക് അതു വിജയിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പു ണ്ടെങ്കിൽ ഞാനും കൂടാം. നടക്കട്ടെ.

അങ്ങിനെ പിന്നോയുള്ളപ്രവർത്തനങ്ങൾ എല്ലാം പെട്ടെന്നായിരുന്നു.ഓരോ ശാഖയിൽ നിന്നും രണ്ട് പേരെ വീതം കൺവീനർമാരാക്കി. പ്രവർത്തനങ്ങൾ നീക്കി.രണ്ടു മാസ ത്തിനുള്ലിൽ കാര്യങ്ങളെല്ലാം ഓക്കെയായി.മിക്കവീടുകളിൽ നിന്നും ആളുകളെല്ലാം എത്തിച്ചേർന്നു. നന്ദൻ്രെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങൾ.

ഇങ്ങിനെ ഒരു ഒത്തു കൂടൽ നേരത്തെ വേണ്ടതായിരുന്നു എന്നതായിരുന്നു വന്നു കൂടിയവരുടേയെല്ലാം അഭിപ്രായം.അതു കേട്ട് നന്ദൻ പുഞ്ചിരിച്ചു. പഴയ കാലത്ത് ഇങ്ങിനെയൊരു കുടുംബകൂട്ടായ്മ ഉണ്ടാക്കാൻ താൻ ശ്രമിച്ചു പരാജയപ്പെട്ടതാണ് അവന് ഓർമ്മ വന്നത്.കാലാപരിപാടികളും മറ്റും കഴിഞ്ഞപ്പോഴേക്കും വൈകുന്നേരമായി. എല്ലാവരും പരസ്പരം നന്ദി പറഞ്ഞു പിരിഞ്ഞു.

ഇങ്ങിനെ ഓരോ സാമൂഹ്യ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്നതിനാൽ തൻറെ മാനസിക വ്യഥക്ക് ഒരു ശമനം ഉണ്ടായി നന്ദന്.അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങ ളിൽ കൂടുതൽ ഇടപെടാൻ തുടങ്ങിയിരുന്നു നന്ദൻ.

53.അലസതാ പർവ്വം.

ഉമ നോക്കുമ്പോൾ നന്ദേട്ടൻ എന്തെങ്കിലും ആലോചിച്ചിരിക്കുന്നതു കാണുമെങ്കിലും അവളൊന്നും പ്രത്യേകിച്ചു ചോദിക്കില്ല.ഒരിടക്ക് ചെറുകഥകളും മറ്റും എഴുതിയിരുന്നപ്പോൾ ഇങ്ങനെ ചിന്താ മഗ്നനായി ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അതെനതെങ്കിലുമായിരിക്കുമെന്നവളും കരുതി.

ഒരുദിവസം ഉമ നന്ദേട്ടനോട് ചേദിച്ചു.

എന്താ ഏട്ടാ വല്ല വല്ലായ്കകയുമുണ്ടോ.പഴയ നന്ദേട്ടനല്ലല്ലോ ഇപ്പോൾ.ഒരു ചൊടിയുമില്ലാ ത്തപോലെ.

കുറേ നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല.പിന്നീടു പറഞ്ഞു.

എടോ പഴതു പോലെ ഒന്നിനും ഒരുൽസാഹവും തോന്നുന്നില്ല.കൂടുതലും അദ്ധ്യാത്മികവും ദൈവീക കാര്യങ്ങളിലുമാണ്. താൽപ്പര്യം.താൻ കൂടെ വരുമെങ്കിൽ നമുക്കൊന്ന് വടക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം ഒന്നു സന്ദർശിക്ക ണം.മൂന്നു മാസമെങ്കിലും അവിടെയൊക്കെ ചെലവഴിക്കണം.

ഇതെന്തിനാ ഇങ്ങനെയൊക്കപ്പറയുന്നത്.എൻ്റെ കാര്യം കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ ഡോ.കോശി ഈപ്പൻ യൂ ആർ പെർഫെക്റ്റ്ലി ഓൾ റൈറ്റ് എന്നല്ലേ ടെസ്റ്റ് റിപ്പോർട്ടുക ളൊ ക്കെ പരിശോധിച്ചു പറഞ്ഞത്. അതുകൊണ്ട് ഫ്ളറ്റിൽ പോകുന്നസ്ഥലത്താ ണെങ്കിൽ യാത്ര അത്ര പ്രശ്നമല്ല.മക്കളോടാലോചിക്കാം.

സംഭാഷണം അവിടെ നിറുത്തിയെങ്കിലും നന്ദന് യാത്ര എങ്ങിനെ കൈകാര്യം ചെയ്യണ മെന്നകാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.ഉമയെ ഒറ്റക്കു നിറുത്തി പ്പോകുന്നതും ശരിയല്ല.

ദിവസങ്ങൾ വളരെ സാവധാനം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.അവൻ പുസ്ഥക വായനകളിൽ മുഴുകി ക്കഴിച്ചു കൂട്ടി.അധികവും അദ്ധ്യാത്മിക കൃതികളാണ് വായിക്കുക.ഗരുദേവനും,വിവേകാനന്ദനും,അവരുടെ കൃതികളും ഭഗവത് ഗീത ഇതൊക്കെയാണ് പ്രധാന വായനകൾ.

ഉമ നിനുവിനേയും,അനുവിനേയും വിവരങ്ങൾ ധരിപ്പിച്ചു. അവർ രണ്ടു പേരും അച്ഛനും അമ്മയും അവരോടൊപ്പം ചെല്ലാൻ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.ഉമക്ക് താൽ പ്പര്യമായിരുന്നു. നന്ദൻ ഒന്നും അഭിപ്രായം പറഞ്ഞില്ല.

പിന്നീടവൻ രണ്ടു പേരോടും പറഞ്ഞു.

ഇപ്പോൾ എനിക്കങ്ങിനെ പ്രശനമൊന്നുമില്ല.ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്നത് മടുപ്പിക്കുന്നു. ശങ്കു പറയും പോലെ ബോറടിക്കുന്നുവെന്നു മാത്രം.ഞാനും ഉമയും ഒരു മാസം കൂടെ കഴിഞ്ഞിട്ട് ബാംഗളൂരിലേക്കു വരാം.അതു വരെ തീർക്കേണ്ട ചില ജോലികളുണ്ട്.

ഹാ. അച്ഛനല്ലേ പറഞ്ഞത് ബോറടിക്കുന്നെന്ന്.ഇപ്പൊ പറയുന്നു കുറച്ചു പണികൂടെയുണ്ടെന്ന്.ഇതെന്താ.

അതല്ല ഞാനൊരു നോവൽ എഴുതിക്കൊണ്ടിരിക്കുന്ന കാര്യം നിങ്ങൾക്കറിയാമല്ലോ. അതിനിയും മൂന്നോ നാലോ അദ്ധ്യായങ്ങൾ മാത്രമേ ബാക്കിയുള്ളൂ.അതു തീർക്കണം.എത്രയും വേഗം.അതു കഴിഞ്ഞ് എനിക്കും അമ്മക്കും കൂടെ ഒരു തീർദ്ധയാത്ര പോകണം

അമ്മക്ക് അധികം ദൂരം യാത്ര ചെയ്യാൻ കഴിയുമോ.അച്ഛൻ പോയാൽ എന്നു വരും.

കൃത്യമായി പറയാനൊക്കില്ല.അനുവിനോടും ഞാൻ പറയുന്നുണ്ട്.ഞങ്ങൾ എവിടെപ്പോ യാലും എല്ലാദിവസവും മെയിൽ അയക്കും.ഇന്ത്യയിൽത്തന്നെ ഉണ്ടാവും.ഈ മെയി ലിൽ എനിക്കു മറുപടി അയച്ചാൽ മതി.പക്ഷേ ഞാൻ എവിടെയാണുള്ളതെന്ന് മാത്രം വെളിപ്പെടുത്തില്ല എന്നു മാത്രം കരുതുക.

അച്ഛനോ അമ്മക്കോ പുറത്തെ കാലാവസ്ഥ പിടിക്കാതെ എന്തെങ്കിലും അസുഖം വന്നാൽ നോക്കാൻ ആരുണ്ടാവും.ഇവിടെ ഞങ്ങൾ എങ്ങിനെ സമാധാനിച്ചിരിക്കും.

ഇല്ല ഒന്നും സംഭവിക്കില്ല.എൻ്റെ മനസ്സു പറയുന്നു.അസുഖം വരുമ്പോഴല്ലേ. അന്നേരം നോക്കാം.

അച്ഛൻ്രെ മറുപടി അവനെ തൃപ്തിപ്പെടുത്തിയില്ല. അമ്മയെ അങ്ങേയറ്റം സ്നേഹിക്കുന്ന അച്ഛൻ അമ്മക്കൊരു പനിവന്നാൽ ടെൻഷൻ അടിച്ച് ഡോക്ഠറുടെ അടുത്തേക്കോടുന്ന അച്ഛൻ എങ്ങിനെ അമ്മയെയും കൂട്ടി ഇത്രയും സ്ഥലങ്ങളിൽ യാത്ര ചെയ്യും. . അച്ഛൻ്റെ മനസ്സിനെ എന്തോ കാര്യം വല്ലാതെ അലട്ടുന്നുണ്ട്. അമ്മഒന്നും പറയുന്നുമില്ല.

നിനു വല്ലാതെ വിഷമിച്ചു.അവൻ ചേട്ടൻ അനുവുമായും സംസാരിച്ചു.അവനും ആകെ വിഷമത്തിലായി.അമ്പിളി അച്ഛനെ വിളിച്ചു.

അവൾ പറഞ്ഞു അച്ഛാ അച്ഛൻ എന്താണിങ്ങിനെ. ഈ പ്രായത്തിൽ അമ്മയേയും കൂട്ടി അച്ഛൻ എവിടെ പോകാനാണ്.

നിങ്ങൾ ആരും ഭയപ്പെടേണ്ട.അമ്മയും കൂടെ സമ്മതിച്ചിട്ടാണ് ഈ യാത്ര

നന്ദൻ പറഞ്ഞൂ.

അന്നു രാത്രി കിടക്കുമ്പോൾ നന്ദൻ ഉമയോട് പറഞ്ഞു.

താൻ ഒന്നു മനസ്സിലാക്കണം.എന്റെ മാനസികാവസ്ഥ കണ്ടതല്ലേ.എനിക്കു കുറച്ചു പുണ്യസ്ഥലങ്ങൾ സന്ദർശിക്കണം.താനും എനിക്കൊപ്പം വരണം.രണ്ടു പേർക്കും ആവശ്യത്തിന് അസുഖങ്ങളൊക്കെയുണ്ട്.അങ്ങിനെ നമ്മൾക്കെന്തെങ്കിലും പറ്റിയാൽ നമുക്കൊന്നിച്ചു പോകാമെടോ സ്വർഗ്ഗത്തിലേക്ക്.

നേരം വെളുക്കും വരെ.അവർ പരാതികളും സാന്ത്വനങ്ങളും കൊണ്ടു കഴിച്ചു കൂട്ടി.

മാനസാന്തരം വന്ന ഉമ ഉറച്ച മനസ്സോടെ അവനുമൊത്ത് തീർദ്ധയാത്ര പോകാമെന്നു സമ്മതിച്ചു.

അടുത്ത ദിവസം തന്നെ അവർ ബാംഗളൂരിലേക്കു പുറപ്പെട്ടു. പണ സംബന്ധിയായ എല്ലാകാര്യങ്ങളും ബാംഗളൂരിൽ എത്തിയ ശേഷം നിനുവിനേയും പറഞ്ഞു മനസ്സിലാക്കി. ബാംഗളൂരിൽ നിന്നും നന്ദനെ ഫ്ളൈറ്റ് കയറ്റാൻ എല്ലാവരും ഉണ്ടായിരുന്നു. ബോർഡിംഗ് പാസ്സ് എടുക്കാൻ അകത്തു കയറും മുൻപ് ശങ്കുവിനെ ഒക്കത്തെടുത്ത് നന്ദൻ ഉമ്മകൊടുത്തു.അതു കഴിഞ്ഞ് ഉമയും അവനെ എടുത്തു ഉമ്മ വെച്ചു.അതേ സമയം നന്ദൻ അനുവിനെ വിളിച്ചു.അമ്പിളിയോടും കുട്ടികളോടും യാത്ര പറഞ്ഞു ഒപ്പം ഉമയും.

54.ഉത്തരാഖണ്ഡ് “കാണ്ഡം”

ദില്ലിക്കായിരുന്നു നന്ദൻ ബുക്ക് ചെയ്തിരുന്നത്.അവിടെ നിന്നും ഡെറാഡൂൺ ഡൊമസ്റ്റി ക്ക് എയർപോർട്ടിലേക്ക് കണക്ഷൻ ഫ്ളൈറ്റും.കൊച്ചിയിൽ നിന്നും ദില്ലിയിലേക്കുള്ള ഇൻ്റിഗോ ഒന്നര മണിക്കൂർ വൈകി. വി.ഐ.പി.ലോഞ്ചിൽ നിന്നും ഭക്ഷണം കഴിച്ചു.ഇൻ്റി ഗോ അനൌൺസ് ചെയ്തതോടെ ലോഞ്ചിൽ നിന്നും എഴുന്നേറ്റ് അവർ ഗേറ്റിലേക്കു നടന്നു.അരമണിക്കൂറെടുത്തു ടേക്ക് ഓഫ് ചെയ്യാൻ.ദില്ലിയിൽ സന്ധ്യയായിരുന്നു എത്തിയപ്പോൾ.അവിടെനിന്നും ഡെറാഡൂണിലേക്കുള്ള ഫ്ളൈറ്റ് റെഡിയായിരുന്നു.ഡെറാഡൂണിൽ ചെന്നെത്തിയത് അസമയത്തായിരുന്നു.ടാക്സിയാണ് .ലാഭം എന്ന് ഫ്ളൈറ്റിലെ ഒരു സഹയാത്രകൻിപറഞ്ഞിരുന്നു.ഏതാണ്ട് 50 കിലോ മീറ്റർ ദൂരമുണ്ട്. ഹരിദ്വാറിലെ ടാക്സിക്കാരൻ ഒരു ഇടത്തരം ഹോട്ടലിനു മുൻപിൽ കാർ നിറുത്തി.ഓഫ് സീസണായിരുന്നതിനാൽ ഹോട്ടലിൽ തിരക്കൊന്നുമില്ലായിരുന്നു.

ദില്ലിക്കായിരുന്നു നന്ദൻ ബുക്ക് ചെയ്തിരുന്നത്.അവിടെ നിന്നും ഡെറാഡൂൺ ഡൊമസ്റ്റി ക്ക് എയർപോർട്ടിലേക്ക് കണക്ഷൻ ഫ്ളൈറ്റും.കൊച്ചിയിൽ നിന്നും ദില്ലിയിലേക്കുള്ള ഇൻ്റിഗോ ഒന്നര മണിക്കൂർ വൈകി. വി.ഐ.പി.ലോഞ്ചിൽ നിന്നും ഭക്ഷണം കഴിച്ചു.ഇൻ്റി ഗോ അനൌൺസ് ചെയ്തതോടെ ലോഞ്ചിൽ നിന്നും എഴുന്നേറ്റ് അവർ ഗേറ്റിലേക്കു നടന്നു.അരമണിക്കൂറെടുത്തു ടേക്ക് ഓഫ് ചെയ്യാൻ.ദില്ലിയിൽ സന്ധ്യയായിരുന്നു എത്തിയപ്പോൾ.അവിടെനിന്നും ഡെറാഡൂണിലേക്കുള്ള ഫ്ളൈറ്റ് റെഡിയായിരുന്നു.ഡെറാഡൂണിൽ ചെന്നെത്തിയത് അസമയത്തായിരുന്നു.ടാക്സിയാണ് .ലാഭം എന്ന് ഫ്ളൈറ്റിലെ ഒരു സഹയാത്രകൻപറഞ്ഞിരുന്നു.ഏതാണ്ട് 50 കിലോ മീറ്റർ ദൂരമുണ്ട്. ഹരിദ്വാറിലെ ടാക്സിക്കാരൻ ഒരു ഇടത്തരം ഹോട്ടലിനു മുൻപിൽ കാർ നിറുത്തി.ഓഫ് സീസണായിരുന്നതിനാൽ ഹോട്ടലിൽ തിരക്കൊന്നുമില്ല.ഹോട്ടലിൻ്റെ മുൻഭാഗം കണ്ടപ്പോൾത്തന്നെ നന്ദന് ഇഷ്ടമായില്ല.അവൻ ഉടനെ മൊബൈലെടുത്ത് ഗൂഗിൾ തുറന്ന് സൌകര്യമുള്ള ഹോട്ടലുകളുടെ പേരുകൾ തപ്പിനോക്കി.വലിയ ചാർജുള്ളവയുടെ സൈറ്റെല്ലാം മാറ്റി ഇടത്തരം ഹോട്ടലുകളും മുറികളുടെ സൌകര്യങ്ങളും തെരഞ്ഞു.ഹോട്ടൽ ശിവദർശൻ എന്ന ഹോട്ടലിൻ്റെ സൈറ്റ് കണ്ണി ൽപ്പെട്ടു.അതവനിഷ്ടപ്പെട്ടു.ദിവസം ടാക്സില്ലാതെ 5000/- രൂപ.ഡബിൾ റൂമിന്.അതിൻ്റെ മാനേജരെ വിളിച്ചു.

അവൻ പറഞ്ഞു.

“വി വാണ്ട് ഏ ഡബിൾ റൂം ഫോർ മി ആൻ്റ് മൈ വൈഫ്.വീ ആർ പ്രം കേരള.ആൻ്റ് കെയിം ഫോർ എ പിൽഗ്രിമേജ് ടു ഹരിദ്വാർ ഫോർ ത്രീ ഫോർ ഡേയ്സ്.കാൻ യൂ പ്രൊവൈഡ് എ സ്യൂട്ടബിൾ റൂം ഫോർ അസ്.”

“യെസ് സർ. ഐ വിൽ അറേഞ്ജ് ദി റൂം ആൻ്റ് സെൻ്റ് റൂട്ട് ആൻ്റ് ലൊക്കേഷൻ ഇൻ ദിസ് നമ്പർ.താങ്ക് യൂ.”

നന്ദൻ പറഞ്ഞ് ഒരു മിനിറ്റിനകം ലൊക്കേഷൻ മ്യാപ്പ് എത്തി. അവൻ അത് ഡ്രൈവർക്കു കൈമാറി.അഞ്ചു മിനിറ്റിനകം ഹോട്ടലിലെത്തി.ലഗേജും ബോക്സും ഡ്രൈവർ തന്നെ എടുത്തു ഫ്രണ്ട് ഓഫീസിൽ വെച്ചു.ഡ്രൈവറുടെ ചാർജ് നന്ദൻ ഗൂഗൂൾ പേ ചെയ്തു.മാനേജർ ഇതിനകം റൂം നടപടികൾ പൂർത്തിയാക്കി.മാനേജർ റൂം ബോയിയെ വിളിച്ച് ലഗേജും മറ്റും എടുപ്പിച്ച് മുകളിലെ റൂമിൽ വെപ്പിച്ചു.നന്ദന് റൂം ഇഷ്ടപ്പെട്ടു.

രാത്രിയായിരിക്കുന്നു.നല്ല തണുപ്പ് തോന്നി.എ.സി.റൂമാണ് എങ്കിലും നന്ദനും ഉമയും കുറേശ്ശെ വിറക്കുന്നുണ്ടായിരുന്നു.ബെഡ്ഢിൽ പുതക്കാനായി ഇട്ടിരുന്ന കമ്പിളി പുതപ്പ് എടുത്ത് ഉമക്ക് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.

“തൽക്കാലം ഇതു പുതച്ചോളൂ.റൂം ബോയ് വന്നിട്ട് അവനെക്കൊണ്ട് രണ്ട് കമ്പിളി കോട്ട് വാങ്ങിപ്പിക്കാം. അല്ലെങ്കിൽ മാനേജരോട് പറയാം.”

രാത്രി ഭക്ഷണം ഓർഡറെടുക്കാനായി റൂം ബോയി വന്നു.അവൻ മെനു കാർഡ് നൽകി.ഉമയോട് എന്താ കഴിക്കാൻ വേണ്ടതെന്ന് നന്ദൻ ആരാഞ്ഞു.എന്തായാലും മതിയെന്നവൾ.രാത്രിയായതിനാൽ രണ്ടു വീതം ചപ്പാത്തിയും ഉരുളക്കിഴങ്ങു കറിയും ഓഡർ ചെയ്തു.കൂടാതെ ഹിന്ദിയും അൽപ്പാപ്പം ഇംഗ്ളീഷും ചേർത്ത് ഹോട്ടൽ ബോയിയോട് പറഞ്ഞു രണ്ട് നല്ല കമ്പിളിപ്പുതപ്പും വാങ്ങിത്തരാമോ എന്നും നന്ദൻ ചോദിച്ചു.അവനു കാര്യം മനസ്സിലായി.

ഹോട്ടൽ മുറികളിൽ ഭക്ഷണം കൊടുത്തു കഴിഞ്ഞു ഞാൻ വരാമെന്നവൻ അറിയിച്ചു.

“അച്ഛാ മോഡൽ വാം ടൈപ്പ് ഖരീദ്നാ ചാഹീയേ”

നന്ദൻ ഓർമ്മപ്പെടുത്തി. കൂടാതെ കുറച്ച് പണവും അവനെ ഏൽപ്പിച്ചു. അവൻ എല്ലാം ഏറ്റു എന്ന പോയെ തലകുലുക്കി സമ്മതിച്ചു കൊണ്ട് പുറത്തേക്കു പോയി.

അൽപ്പം കഴിഞ്ഞ് ഭക്ഷണം എത്തി.രണ്ടു പേർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ പെട്ടെന്നു തന്നെ കഴിച്ചു തീർത്തു.യാത്രയിൽ കുളിയൊന്നും കഴിയാതിരുന്നതിനാൽ ബോയിയോട് പറഞ്ഞ് ചൂടുവെള്ളം വരുത്തി.നന്ദൻ ആദ്യം കുളിച്ചു.ചൂടുവെള്ലമായി രുന്നെങ്കിലും ശരീരത്തിൽ വെള്ളം വീഴ്ച്ച നിൽക്കുമ്പാൾ തണുക്കും.നന്ദൻ്റെ കുളികഴിഞ്ഞ് ഉമയും കുളിച്ചു.

എങ്ങിനെയുണ്ടെടോ കുളികഴിഞ്ഞിട്ട് സുഖം തോന്നുന്നുണ്ടോ

പിന്നല്ലേ.യാത്രയിലെ വിയർപ്പു നാറ്റം മാറിക്കിട്ടി.

അൽപ്പം കഴിഞ്ഞ് കമ്പിളിക്കോട്ടുകൾ വന്നു.രണ്ടു പേരും ധരി.ച്ചു നോക്കി.നല്ല ചൂടു തോന്നി.യാത്രാ ക്ഷീണം കൊണ്ട് രണ്ടു പേരും വേഗം ഉറങ്ങിപ്പോയി.

അദ്ധ്യായം 55 ഹരിദ്വാരിലെ “ആദ്യരാത്രി

രാവിലെ അഞ്ചു മണിക്കു തന്നെ എഴുന്നേറ്റൂ രണ്ടുപേരും.നന്ദൻ്റെ ആദ്യജോലി അഖിലിനും നിഖിലിനും ഈ മെയിൽ അയക്കുക എന്നതായിരുന്നു.കൂടെ നന്ദനും ഉമയും ചേർന്ന ഒരു സെൽഫിയും.യാത്രയിൽ ഇരുവരുടേയും വിശേഷങ്ങൾ വിവരിച്ചെഴുതി,രണ്ടുപേക്കും വാട്സ് ആപ്പ് സന്ദേശവും അയച്ചു.

തലേദിവസത്തെ ഹോട്ടൽ ബോയ് പ്രാതൽ അന്വേഷണവുമായി വന്നു കതകിൽ മുട്ടി.ഉമ വാതിൽ തുറന്നു.

മേം സാബ്, ഔർ സാബ്, കൽ രാത്കാ നീന്ദ് കൈസി ഥേ.

ഉമ ഒന്നും പറയാതെ വായും പൊളിച്ചു നിന്നു.അവളെന്തു പറയാൻ.നന്ദൻ ചിരിച്ചുകൊണ്ട് പയ്യനോട് പറഞ്ഞു.

അച്ഛാ ജൈസാ നീന്ദ് ആയാ.

മൈനേ ഫൂൽ ഗയാ.തുമാരാനാം ക്യാഹെ.

നാം രാം ഗോപാൽ ഹെ.സിർഫ് ബീസ് കിലോമീറ്റർ ദൂർ ഹെ മേരാഘർ.

അച്ഛാ

നന്ദൻ മെനു നോക്കി രണ്ടു മസാല ദോശയും രണ്ടു വടയും രണ്ടിൽ ഒന്നു വിത്തൌട്ട് ചായയും ഓർഡർ ചെയ്തു.രാംഗോപാൽ നന്ദിയും പറഞ്ഞ് പുറത്തേക്ക് നടന്നു പോയി.രാവിലെ കുളിയും ദിനചര്യകളും കഴിഞ്ഞ് സ്യൂട്ട് കേസ് തുറന്ന് നന്ദൻ പാൻ്റ്സും ഷർട്ടും എടുത്തു ധരിച്ചു.

ഞാൻ താഴെ മാനേജരുമായി ഒന്നു സംസാരിച്ചിട്ടു വരാം. എന്നു പറഞ്ഞ് പുറത്തേക്കു പോയി.മാനേജർ കുറച്ച് ഇംഗ്ളീഷ് വശമുള്ള ആളായാതുകൊണ്ട് അയാളുമായി സംസാരിക്കുന്നതിന് വിഷമിക്കേണ്ടി വന്നില്ല.

“ഞങ്ങൾ ഇവിടെ രണ്ടു മൂന്നു ദിവസം ഉണ്ടാകും.ഇവിടെ കാണാനും പ്രാർത്ഥിക്കാനും സന്ന്യാസികളും പൂജാരികളുമായി സംസാരിക്കാനും വിദഗ്ദ ഉപദേശം തരാൻ കഴിയുമോ താങ്കൾക്ക്,”

“പിന്നെന്താണ്.ഐ വിൽ ഗിവ് യൂ എ ലിറ്ററേച്ചർ ഷോവിംഗ് ഇംപോർട്ടൻ്റ് പ്ളേസസ് ഓഫ് വർഷിപ്പ് ആൻ്റ് ഇറ്റ്സ് മ്യാപ്പ്.ഇറ്റ് വിൽ ബി ഈസി ഫോർ യൂ ടു ഡീൽ വിത്ത്. ഈഫ് യൂ ഹാവ് എനി ഡൌട്ട് വെൻ യൂ ഗോ ടു ദി റിവർ സൈഡ് യൂ കാൻ കോൾ മി ഇൻ മൈ നമ്പർ.”

എന്നു പറഞ്ഞ് ലിറ്ററേച്ചറിൻ്റെ കോപ്പിയും ഫോട്ടോകളും മാനേജരുടെ വാട്സ് ആപ്പ് നമ്പരും നന്ദനു നൽകി.മാനേജർക്കു നന്ദി പറഞ്ഞ് അവൻ റൂമിലേക്കു പോയി. ഉമ പതിവു പോലെ മലയാളം സീരിയലുകളുമായി മൽപ്പിടുത്തത്തിലായിരുന്നു.

നന്ദൻ ഉമയെ കളിയാക്കി.

“താൻ ഈ ദേവസനിനധിയിൽ വന്നിട്ടും സീരിയൽ ഭ്രമം വിട്ടില്ലേ.”

“പിന്നെ സമയം പോകേണ്ടേ.”

“നമുക്ക് ഏതായലും ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ഹരിദ്വാറിലെ കാഴ്ച്ചകൾകണ്ട് ഉച്ചക്കു മുമ്പായി മടങ്ങി വരാം.ഇവിടുത്തെ വൈകീട്ടുള്ള ആരതി പൂജയാണ് ഏറ്റവും പ്രധാനം.ഭക്തജനത്തിരക്കും കൂടുതൽ അപ്പോഴായിരിക്കും.”

വാതിലിൽ ഒരു മുട്ടു കേട്ടു.

റാം ഗോപാൽ ഭക്ഷണവുമായി വന്നതാണ്.ഭക്ഷണമെല്ലാം ടീ പോയിയിൽ വെച്ചിട്ട് അവൻ തിരികെ പോയി.

ഭക്ഷണം കഴിച്ചിട്ട് അധികം കഴിയാതെ റൂം പൂട്ടി അവർ ഓട്ടോ വിളിച്ച് ആദ്യം പോയത് അയ്യപ്പക്ഷേത്രത്തിലേക്കാണ്.അവിടെ ഒരു ശബരിമല അന്തരീക്ഷം തോന്നി.

താനും അഖിലും പാർട്ടിക്കാരൻ ജയനും മകനും പെരിയസ്വാമി ശിവരാമനും ചേർന്ന് ആദ്യമായി 1998 കാലത്ത് കന്നി സ്വാമിയായി ശബരി മലയിൽ പോയത് നന്ദനോർത്തു.മലയിലെ കയറ്റത്തിനുമുകളിലേക്കു നോക്കി എങ്ങിനെ കയറും ഈ കുത്തനെയുള്ള കയറ്റം എന്നു കരുതി പകച്ചു നിന്നതു പെരിയ സ്വാമി ആശ്വസിപ്പിച്ച് കൊണ്ടു പോയതും അവനോർത്തു.അതൊരു കാലം.ക്ഷേത്രം അടക്കുന്നതിനുമുൻപുള്ള ഹരിവരാസനം ഇവിടേയും ദാസേട്ടൻേറെ തന്നെ ആയിരിക്കുമോ ആവോ.

ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പൂജാരിയുടെ അടുത്തു ചെന്ന്പുഷ്പാഞ്ജലിക്കുള്ള ചീട്ടെഴുതിച്ചു.നടക്കൽ ചീട്ടും ദക്ഷിണയുടെ വെച്ചഉടനെ പൂജാരി നന്ദി സൂചകമായി ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച് അകത്തു പോയി പൂജ നടത്തി രണ്ടു പേരുടേയും കൈകളിലേക്ക് പ്രസാദം എറിഞ്ഞു കൊടുത്തു. ഇതു കണ്ട നന്ദൻ ഓർത്തു പൂജാരികൾ കേരളത്തിലായാലും ഉത്തരാഖണ്ഡിലായാലും ഒരേ വർഗ്ഗം.അയിത്തത്തിൻ്റെ അപ്പസ്ഥോലന്മാർ.

അമ്പലത്തിൽ നിന്നാൽ റോഡിൻ്റെ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ശിവ പ്രതിമ കാണാം.റോഡുകളിൽ തിരക്കു വർദ്ധിച്ചിരിക്കുന്നു.റോഡിൻ്റെ ഇരു വശങ്ങളിലുമായി ഇടുങ്ങിയ വഴികൾ.അവിടെ ക്ഷേത്ര സംബന്ധിയായതും ടൂറിസ്റ്റുകൾക്കു വേണ്ടിയു ള്ളതുമായ ഇനങ്ങൾ വിൽപ്പനക്കു വെച്ചിരിക്കുന്നു.അവിടവിടെയായി സന്യാസിക ളെന്നു തോന്നുന്ന കാവി വസ്ത്ര-ജടാധാരി രൂപങ്ങളെ കാണാം ഒരു കടയുടെ മുൻ വശത്തു കൂടെ പോയപ്പോൾ കുഴലുപോലുള്ള സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് നന്ദൻ്റെ ശ്രദ്ധയിൽപെട്ടു.കടയുടമസ്ഥനോടു ചോദിച്ചപ്പോൾ ഹൂക്കവലിക്കുന്നതിനുള്ല കുഴലാണെന്ന വിവരം കിട്ടി.

“അപ്പോൾ കഞ്ചാവും എം.ഡി.എം.എയും മറ്റും ഇവിടെ കിട്ടുമല്ലേ.”

നന്ദൻ ഉമയോടു ചോദിച്ചു.

അവൾ ഒന്നും മിണ്ടിയില്ല.

ഇവളോടു ചോദിച്ച ഞാനാണു വിഡ്ഢി.

ഹരിദ്വാറിലെ പ്രധാന പൂജ പൂക്കളും നാളികേരവുമാണ്.ഹരിദ്വാർ മോക്ഷം തേടി അലയുന്നവൻ്റെ പുണ്യഭൂമി.എവിടേയും സ്തോത്രങ്ങളും,ഗംഗാസ്തുതിയും,ശിവ സ്തുതിയും പ്രധാനം.

മാനസാദേവി ക്ഷേത്രം കുന്നിൻ്റെ മുകളിലാണ്. .അവിടെ എത്തണമെങ്കിൽ നടന്നു പോകണം അല്ലെങ്കിൽ സൈക്കിൾ റിക്ഷ കുതിര വണ്ടി,കഴുത വണ്ടി ഇതിലേതെങ്കിലും പിടിക്കണം.

തങ്ങളുടെ പ്രായത്തെ ഓർത്ത് കയറ്റത്തിനു പകരം അവിടെത്തന്നെ നിന്ന് മാനസാദേവി യെ പ്രാർത്ഥിച്ചു രണ്ടു പേരും.

ശിവക്ഷേത്രത്തിലേക്കു കയറും മുമ്പ് ഗംഗയിൽ അധികം ആഴമില്ല എന്നു തോന്നുന്നിടത്ത് ഇറങ്ങി കൈയ്യും കാലും മുഖവും കഴുകി ഗംഗാദേവിയെ പ്രാർത്ഥിച്ചു.ഗംഗാജലം എടുത്തു മൂർദ്ധാവിൽ ഒഴിച്ചു.ശിവക്ഷേത്രദർശനം കഴിഞ്ഞ് പകൽ സമയ പൂജയും കഴിഞ്ഞ് ഹോട്ടലിലേക്കു മടങ്ങി.

ഹോട്ടലിലെത്തിയപ്പോൾ വടക്കെ ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണമായ താലി യുമായി രാം ഗോപാൽ എത്തി.അതു കഴിഞ്ഞ് ക്ഷീണമകറ്റാൻ ഒരു പകലുറക്കം.

ഉറക്കം കഴിഞ്ഞ് വീണ്ടുമൊരു കുളി.

നന്ദൻ പറഞ്ഞു.

“ഇവിടെ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട് ഋഷികേശിലേക്ക്.ബസ്സുണ്ട്.ടാക്സിയിലും പോകാം.”

“നമ്മുടെ നാട്ടിലെ പ്പോലെ ആയിരിക്കില്ല, റോഡുകളൊക്കെ കുണ്ടും കുഴിയുമായി രിക്കും.”

“ഇല്ല നല്ല റോഡുകളാണെന്ന് മാനേജർ പറഞ്ഞു.പക്ഷേ എനിക്ക് എൻ്റെ ആഗ്രഹം എത്രയും വേഗം കാശിയിലെത്തണമെന്നുള്ളതാണ്.അവിടെ കുറേനാൾ താമസിക്കണം.ഋഷികേശിലേക്ക് ഇനിയും വേണമെങ്കിൽ വരാമല്ലോ.താൻ എന്തു പറയുന്നു.”

“ഞാനെന്തു പറയാൻ. നന്ദേട്ടൻ്റെ വാലല്ലേ ഞാൻ വാൽ ആട്ടാതിക്കാൻ പറ്റുമോ”

അതു പറഞ്ഞ് അവൾ ചിരിച്ചു.

“അതു താനെന്നെ ഒന്ന് ആക്കിയതാണല്ലേ.”

“ഏയ് ഞാൻ വെറുതെ പറഞ്ഞതാണ്.എന്തെങ്കിലും നേരം പോക്ക് വേണ്ടേ”.

വൈകീട്ടും പിന്നെ അടുത്ത ദിവസങ്ങളിലുംഹരിദ്വാറിൽ കാണാനുള്ളവയെ ല്ലാം.നടന്നു കണ്ടു.

ഇനി അടുത്തലക്ഷ്യം ബനാറസ് എന്നു ബ്രിട്ടീഷുകാർ വിളിച്ചതും കാശി എന്നു നമ്മളും വാരണാസി എന്നു സർക്കാരും വിളിക്കുന്ന നഗരത്തിലേക്ക് നമ്മൾ പോകുന്നു.പരമശ്സിവ സന്നിധിയിലേക്ക്. ഞാൻ അവിടേക്കുള്ള റൂട്ട് നോക്കട്ടേ. എന്നു പറഞ്ഞ് നന്ദൻ തൻ്റെ മൊബൈലിൽ കുത്താൻ തുടങ്ങി.

:ട്രെയിനിനു പോയാൽ 14 മണിക്കൂറെടുക്കും.ഭക്ഷണം ട്രെയിനിൽ ലഭ്യമാണ്.ഏറ്റവും സുഖകരമായ യാത്ര അതാണ്.സീറ്റു കിട്ടുമോ എന്നറിയില്ല.ലക്നൌ വിൽ ഇറങ്ങി കാർ മാർഗ്ഗം വാരണസിയിലേക്കു പോകാം.അവിടെ നിന്ന് അയോദ്ധ്യലേക്കും വാരണസിയിലേക്കും ഏതാണ്ട് ഒരേ ദൂരമാണ്. ടിക്കറ്റ് ബുക്ക് ചെയ്യട്ടേ.”

ചെയ്യേട്ടാ.

“സാധാരണ ട്രെയിനില്ല”. നന്ദൻ സൈറ്റ് നോക്കിപ്പറഞ്ഞു.

“എന്നാൽ വന്ദേഭാരത് എക്സ്പ്രസ്സ് ഉണ്ട്.അതാവുമ്പോൾ 7 മണിക്കൂർ മതി.ചാർജ് കൂടുതലാവും എന്നേയുള്ളു.ഉച്ച കഴിഞ്ഞ് 3.30 ന് വിട്ടാൽ 10.45 ന് ലക്നൌ എത്തും. അവിടുന്ന് ഊബർ.വാരണസിയിൽ എത്തുന്നു.”

എന്നാൽ അങ്ങിനയായവാം.ഉമ സന്തോഷത്തോടെ പറഞ്ഞു.അവൾ വന്തേ ഭാരതിൽ ഇതു വരെ കയറിയിട്ടില്ലായിരുന്നു.

അദ്ധ്യായം -56 കാശി യാത്ര

യാത്രയെല്ലാം സുഖകരമായിരുന്നു.ലക്നൌ റയിൽവെ സ്റ്റേഷനിൽ നിന്നും ഊബർ കിട്ടി.5 മണിക്കൂറുകൊണ്ട് വാരണാസിയിലെത്തി.ഹരിദ്വാറിലെപ്പോലെതന്നെ ഗൂഗിൾ സഹായം കൊണ്ട് അൽപ്പം മേൽത്തരം ഹോട്ടൽ കണ്ടെത്തി.റാണി ഭവാനി ഘട്ടിലുള്ള മീനാക്ഷി ഗസ്റ്റ് ഹൌസ്.അവിടെ ഹൈക്വാളിറ്റി റൂമുകളുണ്ടെങ്കിലും കുറെ അധികം ദിവസം താമസിക്കേണ്ടതുള്ളതിനാൽ ഇടത്തരം മുറിയാണ് അവർ തെരഞ്ഞെടുത്തത്.മാനേജർ വിനായക് എന്ന പേര്.ദക്ഷിണേന്ത്യ നാണ് . എങ്കിലും ഹിന്ദിയും ഇംഗ്ളീഷും സംസാരിക്കും.കൂടാതെ തമിഴും തെലുങ്കും.മാനേജർ ഹോട്ടൽ ബോയിയെക്കൊണ്ട് ലഗ്ഗേജുകൾ മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യിച്ചു.റൂമിനു ചാർജ് കുറവാണെങ്കിലും സൌകര്യങ്ങളെ ല്ലാമുണ്ട്.എ.സി.,കുളിക്കാൻ ചുടുവെള്ളം,ബാത്ത് ടബ്ബ് എന്നീ സൌകര്യങ്ങളും.മാനേജർ റൂമിൻ്റെ താക്കോൽ നൽകി കൂടാതെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മാനേജരുടെ പേഴ്സണൽ നമ്പരും നൽകി.മാനേജരുമായി സംസാരിച്ച് വാരണാസിയിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കി നന്ദൻ.കൂടാതെ സ്ഥലങ്ങളുടെ ഫോട്ടോസും പ്രധാന നമ്പരുകളും.

കുറച്ചു സമയത്തെ വിശ്രമവും കഴിഞ്ഞ് കുളിയും ദിനചര്യകളും ഭക്ഷണവും വരുത്തിക്കഴിച്ച് അവർ പുറത്തിറങ്ങി.മാനേജരെ വിളിച്ചു നേരത്തെഏൽ പ്പിച്ചരുന്നതിനാൽ ഓട്ടോ റിക്ഷ റഡിയായിരുന്നു.

ഡ്രൈവർ നല്ലൊരു ഗൈഡ് കൂടിയാണ് എല്ലാം പറഞ്ഞു തരും. മാനേജർ പറഞ്ഞതു കേട്ട് നന്ദൻ നന്ദിപറഞ്ഞു.ഡ്രൈവർ അവനെ നോക്കി മന്ദഹസിച്ചു.

ക്ഷേത്ര നഗരിയിലേക്ക്,വിശ്വനാഥൻ്റെ മടിയിലേക്ക് ഓട്ടോ റക്ഷയിൽ പോകവേ അവൻ ഓർത്തു.

“കാശി, ഇന്ത്യയിലെ ഏറ്റവും പുരാതനമായ നഗരം.വടക്കു പടിഞ്ഞാറു വശത്തു കൂടി ഗംഗാ നദി ഒഴുകുന്നു.”

ഡ്രൈവർ പറഞ്ഞു.

“ഈ നഗരത്തിൽ വരുന്നവർ മിക്കവരും മോക്ഷവും തേടി വരുന്നവരാണ്.ഇവിടെ വെച്ചു മരിക്കുന്നത് മോക്ഷം എന്നു കരുതി തൻ്റെ ശവസംസ്കാരം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൌകര്യമുണ്ടിവിടെ.അതിൻ്റെ ഭാഗമായി ഏക്കർ കണക്കിന് ശ്മാശാനഭൂമിയുണ്ട്. അവിടെ ചിതയൊഴിഞ്ഞ ദിവസമില്ല.ഒരേ സമയം നൂറുകണക്കിന് ചിതയെരിയുന്നു.അതിനു ശേഷം ബലികർമ്മങ്ങൾക്കായും ആളുകൾ വരുന്നു.ഘാട്ടുകളിലാണ് ബ്രാഹ്മണർ ബലികർമ്മങ്ങൾ നടത്തുക.പ്രഭാതത്തിലും സന്ധ്യ യിലും ആരതി പൂജ നടക്കുന്നു.അതിൻ്റ ശംഖൊലിയും ആരവങ്ങളുമാണ് കേൾക്കുന്നത്.നിറയെ സന്യാസികളാണിവിടെ മിക്കവരും തട്ടിപ്പുകാരാണ്.വിവരവും വിദ്യാഭ്യസവും ഉള്ള സന്യാസികളെ കിട്ടുക എളുപ്പമല്ല.അവർ ഇതുപോലെ അലഞ്ഞു നടക്കാറില്ല.അങ്ങിനെയുള്ളവരെ കണ്ടു കിട്ടണമെങ്കിൽ ഈശ്വര സഹായം കൂടെ വേണം.ഇവിടുന്ന് കിട്ടുന്നത് ഈശ്വരാനുഗ്രഹമാണ്.”

നന്ദൻ ഓർത്തു, അങ്ങിനെയുള്ളവരെ ക്കൂടി തേടിയാണല്ലോ ഞാനും

വന്നിരിക്കുന്നത്.ഡ്രൈവർ പറഞ്ഞത് ഉമക്ക് അവൻ അർത്ഥം പറഞ്ഞു കൊടുത്തു.അ വൾ കേട്ടിരുന്നു.

ഡ്രൈവർക്ക് അയാളുടെ വിവരണം സാബിനു ഇഷ്ടമാകുന്നു എന്നു മനസ്സിലാക്കിയതി നാൽ തൻ്രെ വിവരണം തുടർന്നു

‘.ഗംഗാ നദി ഇപ്പോൾ പഴയതു പോലെ മലിനമല്ല.അതിനായി കേന്ദ്രസർക്കാർ വളരെ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു.’

‘റാം തേരി ഗംഗ മൈലിഹെ എന്നത് മാറ്റിയെഴുതണം അല്ലേ.’

ഡ്രൈവർ ചിരിച്ചു.എന്നിട്ടു തുടർന്നു.

“ഹിന്ദുക്കളുെടെ മാത്രമല്ല കാശി നഗരി. ബുദ്ധമതക്കാാരും, ജൈനമതക്കാരും അവരുടെ കൂടി പുണ്യഭൂമിയായി കാശിയെ കരുതുന്നു.വാരണസിയെപ്പറ്റി മാർക്ക് ട്വൈൻ ഇങ്ങിനെ പറയുന്നു.”

“Banaras is older than history,older than tradition ,older even than legend,and looks twice as old as all of them put together”

നന്ദൻ അത്ഭുതപ്പെട്ടു.താൻ മാർക്ക് ട്വൈനെ പ്പറ്റിപ്പഠിച്ചത് ഡിഗ്രി ആദ്യവർഷമാണ്.ഈ ഡ്രൈവർ ഇത്രയും വിവരമുള്ലവനോ.

താങ്കൾ ഏതു ക്ളാസ്സ് വരെ പഠിച്ചു.

“ഞാൻ ഇംഗ്ളീഷു പറയുകയം മാർക് ട്വൈനെപ്പറ്റി അദ്ദേഹത്തിൻ്റെ ലേഖനത്തപ്പറ്റി പ്രദി പാദിക്കുകയും ചെയ്തതു കൊണ്ടാണോ എന്റെ വിദ്യാഭ്യാസം ചോദിച്ചത്. ഞാൻ ഒരു ഗൈഡുകൂടിയല്ലേ.അതിൻ്റെ ഉപയോഗത്തിനായി ഇവിടുത്തെ മ്യൂസിയത്തിൽ മാർബിളിൽ എഴുതി വച്ച ഇത് ഞാൻ വിട്ടു കളയുമോ.”

“കാലഭൈരവൻ എന്ന ദേവനാണ് കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ കാവൽക്കാരൻ.കാ ശിയിൽ വരുന്ന ഭക്ത ജനങ്ങൾ മടങ്ങിപ്പോകു വരെ അവരുടെ സംരക്ഷണം കാലഭൈരവനാണ്.”

ക്ഷേത്ര നടയിലെത്തിയപ്പോൾ ഡ്രൈവറുടെ പണം കൊടുത്ത് ഇനിയും ആവശ്യമുള്ള പ്പോൾ വിളിക്കാം അപ്പോൾ വരണം എന്നു പറഞ്ഞ് അയാളുടെ ഫോൺ നമ്പരും വാങ്ങി വിട്ടു.

രണ്ടു ദിവസങ്ങൾ അങ്ങിനെ ക്ഷേത്ര ദർശനങ്ങൾക്കായി അവർ കഴിച്ചു കൂട്ടി.രാവിലേ യും വൈകീട്ടും കുടുംബാംഗങ്ങൾക്കെല്ലാം ആരതി പൂജ വഴിപാടുകൾ നടത്തി.ഇട സമയങ്ങളിൽ വഴിയോരക്കച്ചവടക്കാരുടെ ഇടയിൽ കറങ്ങും.അത്യാവശ്യം മറ്റു സ്ഥലങ്ങളിൽ ലഭിക്കാത്ത എന്നാൽ ബാഗ്ഗേജിൽ അധികം സ്ഥലം ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങി തിരിച്ചു പോരും.ബനാറസ്സ് എന്ന വാക്കിനെക്കുറിച്ച് ആലോചിച്ച പ്പോൾ ഉമക്ക് ബനാറസ്സ് സാരികലെക്കുറിച്ച് ഓർമ്മ വന്നു.

“നന്ദേട്ടാ.ഇവിടെ നല്ല ബനാറസ്സ് സാരികൾ വളരെ വിലക്കുറവിനു കിട്ടാൻ വഴിയില്ലേ അതു നമ്മളെങ്ങം കണ്ടില്ലല്ലോ.”

“ശരിയാണല്ലോ.അതു നമ്മളെങ്ങും കണ്ടില്ലല്ലോ.മാനേജരോടോ ഡ്രൈവരോടോ ചോദിക്കാം.”

അന്നു രാവിലെ പതിവു പോലെ ഡ്രൈവറെത്തിയപ്പോൾ നന്ദൻ അയാളോടു ചോദിച്ചു.

“ഇന്നു ക്ഷേത്ര ദർശനം കഴിഞ്ർു പോരുമ്പോൾ നല്ലയിനം ബനാറസ്സ് സാരികൾ കിട്ടുന്ന സ്ഥലത്തു പോകണം.”

“ജി ഹേ സാബ്,അതിനായി പ്രത്യേകം സ്ട്രീറ്റുണ്ട്.അവിടെ പോകുന്ന കാര്യം പറയാൻ ഞാനും മറന്നു പോയി.”

അന്നവർ സാരി കേന്ദ്രങ്ങളിലേക്കാണ് പോയത്.ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല സാരികൾ ഏറ്റവും കുറഞ്ഞ വിലക്കു തന്നെ കിട്ടി.ഉമയുടെ ഇഷ്ടപ്രകാരം അഞ്ചാറു സാരികൾ വാങ്ങി.മരുമക്കൾക്കും ചേച്ചിമാർക്കും നിഷക്കും.

കാശിയിലെത്തിയിട്ട്നാലുദിവസമായിരിക്കു.ഒരു വിധം സ്ഥലങ്ങളെല്ലാം കണ്ടു കഴിഞ്ഞു.ആത്മീയ ജീവിതത്തിലേക്കു കടന്നു കയറണമെങ്കിൽ ഒരു നല്ല വിവരമുള്ള ആത്മീയാചാര്യനെ കണ്ടെത്തണം.വെറും ജടാധാരികളുടെ പുറകേ പോയിട്ടു കാര്യമില്ല എന്നത് ഉറപ്പുള്ള കാര്യമാണ്.ഏതായാലും വെന്തില്ലേ ആറുംവരെ കാക്കാം.

മാനേജരുടെ കാബിൻ്റെ മുമ്പിലുള്ള സോഫയിൽ അന്നത്തെ പത്രവും വായിച്ചിരിക്കുക യായിരുന്നു അവൻ.പെട്ടെന്ന് എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടതു പോലൊരു 45-50 വയസ്സു പ്രായമുള്ള ഒരാൾ മാനേജരുടെ കയ്യിൽ നിന്നും മുറിയുടെ താക്കോൽ വാങ്ങി മുന്നോട്ടു നടന്നു പോയി.അയാളുടെ കണ്ണിലും മുഖത്തും കണ്ട തേജസ്സും ഓജസ്സും അവനെ അത്ഭുതപ്പെടുത്തി.കാവി ജൂബ്ബയും വെള്ല പാൻ്റുമാണ് വേഷം.കഴുത്തിൽ രുദ്രാക്ഷ മാലയും ആ വെളുത്ത കഴുത്തിന് അലങ്കാരമായി കിടന്നിരുന്നു.അദ്ദേഹം മുറിയിലേക്കു പോകാൻ സ്റ്റെപ്പ് കയറുന്നത് നന്ദൻ നോക്കി നിന്നു.അവൻ മാനേജരെ ക്കണ്ടു ചോദിച്ചു.

“ആരാണ് ആപോയ മനുഷ്യൻ.അദ്ദേഹം ഇവിടെ സ്ഥിര താമസമാണോ.”

“അതേ “സാബ്.അദ്ദേഹം വലിയൊരു മനുഷ്യൻ.ബനാറസ്സ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്.കൂടാതെ വേറെ ഏതോ സ്ഥാപനങ്ങിളിലും ജോലി ചെയ്യുന്നുണ്ട്.ഇവിടെ വർഷങ്ങളായി താമസിക്കുന്നു.സാബ് അദ്ദേഹവുമായി പരിചയപ്പെടണം.അത് സാബിനു വളരെ ഗുണം ചെയ്യും.”

“ഏതു റൂമിലാണ് അദ്ദേഹത്തിൻ്റെ താമസം.”

“ഫസ്റ്റ് ഫ്ളോറിൽ നമ്പർ 108.”

അവൻ അപ്പോൾത്തന്നെ തൻ്റെ മുറിയിലേക്കു പോയി.ഉമ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഇന്നെന്താ സീരിയലൊന്നുമില്ലേ

“വീട്ടിൽ നിന്നും പോന്നിട്ട് ആദ്യമായിട്ടാണല്ലോ ഏട്ടൻ്റെ മുഖത്തൊരു അതിയായ സന്തോ ഷം പോലെ.”

“പോലെയല്ല,സന്തോഷം തന്നെ.ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ആളെക്കിട്ടിയെന്നു തോന്നുന്നു.എന്തോ ഞാനിന്നൊരാളെക്കണ്ടു താഴെ വെച്ച്.പക്ഷേ സംസാരിക്കാൻ കഴിഞ്ഞില്ല.”

അവൻ താഴെ നടന്ന കാര്യം പറഞ്ഞു.

“ബനാറസ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണെന്നാണ് പറഞ്ഞത്.നല്ല മുഖ തേജസ്സ്.ഒന്നു പരിചയപ്പെടണം.നാട്ടിൽ നിന്നും പോന്നിട്ട് ഇതുവരെ ഇന്നാട്ടു കാരെ ആരേയും പരിചയപ്പെടാൻ കഴിഞ്ഞില്ല.നമ്മുടെ ഹോട്ടലിലെ 108 നമ്പർ മുറിയിലാണ് താമസം.”

“അപ്പൊ നമുക്കിന്ന് ആരതി പൂജക്കു പോകേണ്ടേ”.

“ഇന്നെന്തോ പോകാൻ തോന്നുന്നില്ല.നാളെ രണ്ടു ദിവസത്തെ പൂജ ഒന്നിച്ചു കഴിച്ചേക്കാം.”

ഡോറിൽ മുട്ടു കേട്ട ഉടൻ അവൻ വാതിൽ തുറന്നു. ഹോട്ടൽ ബോയി ചിരിച്ചു കൊണ്ടു നിൽക്കുന്നു.

സാബ് ഖാനാ ചാഹീയേ

“ദോ മസാൽ ദോശ,ഏക് മിൽക്ക്,ഏക് ചായ് വിത്തൌട്ട്.ഓകെ”

“ജിഹാം സാബ് ,അബ് ആയേഗാ.”

രാത്രി ഭക്ഷണം കഴിഞ്ഞ് നന്ദൻ 108 ൻ്റ ഡോറിൽ മുട്ടി.കുറെക്കഴിഞ്ഞിട്ടും ആരും കതകു തൂറന്നില്ല.അദ്ദേഹം ഉറങ്ങിക്കാണുമെന്നു കരുതി അവൻ മടങ്ങി.എന്നും പതിവുള്ളതു പോലെ എല്ലാ ദൈവങ്ങളേയും സ്മരിച്ചും പ്രാർത്ഥിച്ചും ശേഷം ദൈവദശകം മനസ്സിൽ ആലപിച്ചും കിടന്നു. വൈകാതെ ഉറങ്ങി.

അദ്ധ്യായം-57.ഗുരു ദർശനം

അടുത്ത ദിവസം നന്ദനും ഉമയും വളരെ താമസിച്ചാണ് ഉറക്കമുണർന്നത്.കഴിഞ്ഞ ദിവസത്തെ ക്ഷേത്ര ദർശനം മാറ്റിവെച്ചതിൻ്റെ കുറ്റബോധവും നന്ദന് ഫീൽ ചെയ്തു.എങ്കിലും ഒരു വലിയ മനുഷ്യനെ ഇന്നു പരിചയപ്പെടാമല്ലോ എന്നവൻ കരുതി. ഇന്നു ഞായറാഴ്ച്ചയാണല്ലോ എന്ന് അപ്പോഴാണവൻ ഓർത്തത്.അപ്പോൾ എന്തായാലും അദ്ദേഹം ഇപ്പോഴവിടെ കാണും.രാവിലത്തെ കൃത്യങ്ങളെല്ലാം കഴിഞ്ഞ് 108 ലേക്കു പോകണമെന്ന ഉദ്ദേശത്തോടെ വരാന്തയിലേക്കിറങ്ങി.ഹോട്ടൽ ബോയി രാവിലത്തെ ഭക്ഷണ ഓർഡർ എടുക്കാൻ വരുന്നതു കണ്ടു അവിടെ നിന്നു.

തലേദിവസത്തെ രാവിലെ ഭക്ഷണം തന്നെ കൊണ്ടു വന്നാൽ മതിയെന്നു പറഞ്ഞപ്പോൾ അവൻ പോയി.

ഹലോ ഗുഡ്ഢ് മോർണിംഗ് എന്നൊരു ശബ്ദം കേട്ടവൻ തിരിഞ്ഞു നോക്കി.തലേ ദിവസം പരിചയപ്പെടണമെന്നു കരുതി വാതിലിൽ മുട്ടിവിൽിച്ചതാരെയാണോ അദ്ദേഹം മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു.അദ്ദേഹത്തിനു പ്രത്യാഭിവാദ്യം ചെയ്ത് കൈക്കൂപ്പി നന്ദൻ നിന്നു.അദ്ദേഹവും കൈകൂപ്പി.

“ഐ ആം ആനന്ദ് റാം.ഐ ആം വർക്കിംഗ് ഹിയർ ഇൻ ബനാറസ് യൂണിവേഴ്സിററി ആസ് പ്രൊഫസർ.”

“ഐ ആം നന്ദകുമാർ ഫ്രം കേരള.എസ്പെഷലി ഫ്രം കൊച്ചി.ഐ ആം ഹിയർ ഫോർ പിൽഗ്രിമേജ് ടു അവർ നോർത്ത് ഇൻഡ്യൻ ടെമ്പിൾസ്.ഐ ആം ഓൾസോ റിട്ടയർഡ് ഗവർമെൻ്റ് ഓഫീസർ ഫ്രം കേരള ഗവ സർവ്വീസ്.”

“എനിവേ ഗ്ളാഡ് ടു മീറ്റ് യൂ ഹിയർ.”

ഈ വിധത്തിൽ അവർ സ്വയം പരിചയപ്പെടുത്തി.താൻ ഇന്നലെ മാനേജരുടെ കാബിനിൽ വെച്ചു കണ്ടതും പിന്നീട് പരിചയപ്പെടാനായി രാത്രിയിൽ മുറിയുടെ കതകിൽ തട്ടി വിളിച്ചകാര്യവും അവൻ പറഞ്ഞു.

“എന്നോട് രാവിലെ ഹോട്ടൽ ബോയി പറഞ്ഞിരുന്നു.അനന്ദ റാം പറഞ്ഞു.താനിന്നെലെ നേരത്തെ കിടന്നുറങ്ങി.അതു കൊണ്ടാണ് കേൾക്കാതിരുന്നത്. സോറി.”

ഈ സമയം ഹോട്ടൽ ബോയി നന്ദനും ഉമക്കുമുള്ള ഭക്ഷണവുമായി വരുന്നതു കണ്ട് നന്ദൻ പറഞ്ഞു.

“ഗുരുജി,ഞാൻ ഭക്ഷണം കഴിച്ചിട്ടു വരാം. എൻ്റെ വൈഫും കൂടെ ഉണ്ടാകും”.

“വെൽക്കം ടു മൈ റൂം ഫോർ ബോത്ത് ഓഫ് യു.”

താങ്ക്യൂ

നന്ദൻ ഭക്ഷണത്തിനായി മുറിയിലേക്കു മടങ്ങി.

നന്ദനും ഉമയും കുറച്ചു കഴിഞ്ഞ് സ്വാമിജിയുടെ മുറിയിലെത്തി.

ഹലോ സ്വാമിജി.

ഹലോ നന്ദൻജി ആൻ്റ് മാതാജി.പ്രഭാത ഭക്ഷണം നന്നായിരുന്നോ

“ഇന്നു വൈകി എഴുന്നേറ്റതു കൊണ്ടാവാം ഞങ്ങൾ രണ്ടു പേർക്കും നല്ല വിശപ്പുണ്ടായിരുന്നു.ഭക്ഷണത്തിനു നല്ല രുചിയും.”

“അല്ലെങ്കിലും ഈ ഹോട്ടലിലെ ഭക്ഷണം പേരു കേട്ടതാണ്.നല്ല നിലവാരമാണ്.ഞാൻ ഈ ഹോട്ടലിൽ മുറിയെടുത്തതു തന്നെ ഇവിടത്തെ ഭക്ഷണമായതുകൊണ്ടാണ്.”

“യൂണിവേഴ്സിറ്റിയിൽ നിന്നും ക്വാർട്ടേഴ്സ് അനുവദിച്ചു തരില്ലേ.”

“യൂണിവേഴ്സിറ്റി അധികൃതർ എനിക്ക് വീട് അനുവദിച്ചതാണ്.കൂടാതെ ക്ഷേത്ര ട്രസ്റ്റും . ങ്ഹാ അതു പറയാൻ വിട്ടു.കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിലെ മാനേജിംഗ് കമ്മറ്റിയി ലും ഞാൻ അംഗമാണ്.എങ്കിലും ഞാൻ ഒരിടത്തു നിന്നും സൌജന്യം കൈപ്പറ്റാറില്ല.എനിക്കത് ഇഷ്ടവുമല്ല.”

“അപ്പൊ സ്വാമിജിയുടെ സ്വഭാവം ഞാനുമായി ഒത്തു പോകുന്നതാണ്.ഔദ്യാഗിക കാലയളവിനിടക്ക് കേരളത്തിൽ ഒരറ്റം മുതൽ തെക്കെ അറ്റം വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്.പട്ടണങ്ങളിലും ഗ്രാമങ്ങളിലും ജോലി ചെയ്തു.ആരുടേയും സൌജന്യം ഞാനും കൈപറ്റിയിട്ടില്ല. പൊളിറ്റീഷ്യൻസുമായിട്ടാണ് എനിക്ക് ഇടപെടേണ്ടിയിരു ന്നത്.സൌജന്യം കൈപ്പറ്റി അവരുമായി ഒബ്ളിഗേഷൻ ഉണ്ടാക്കിവെക്കാൻ ഞാനും ഒട്ടും ആഗ്രഹിച്ചിരുന്നില്ല”.

“സ്വാമിജിയുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിയുന്നതിൽ വിരോധമുണ്ടോ.”

നന്ദൻ ചോദിച്ചു.

“എനിക്ക് ബന്ധുക്കൾ എന്നു പറയാൻ ഇപ്പോൾ ആരുമില്ല.അച്ഛനും അമ്മയും മരിച്ചു.ഒരു ജ്യേഷ്ഠനുണ്ടായിരുന്നതും ഏതാനും വർഷം മുമ്പ് എന്നെ വിട്ടു പോയി.അങ്ങിനെ ഒരനാഥനാണ് ഞാനിപ്പോൾ.ഞാൻ വിവാഹം കഴിച്ചിട്ടില്ല.എൻ്റെ ജാതിയിൽപ്പെട്ടവരെല്ലാം വളരെ ചെറുപ്പത്തിൽത്തന്നെ വിദ്യാലയങ്ങളിൽ ചേർത്ത് സംസ്കൃതം പഠിപ്പിക്കും.അങ്ങ നെ ഞാനും ലക്നൌ വിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് പഠനം തുടങ്ങിയത്.സ്കൂൾ ഫൈനലിനു ശേഷം ജെ.എൻ.യു.വിൽ നിന്നാണ് ഡിഗ്രിയെടുത്തത്.സംസ്കൃതമായിരുന്നു. ഐച്ഛിക വിഷയം. സബ് സീഡിയറി സൈക്കോളജിയും.4 വർഷം കൊണ്ടാണ് ഡിഗ്രി പാസ്സാവുക.അച്ഛൻ്റേയും അമ്മയുടേയും മരണം ഇതിനിടക്ക് നടന്നിരുന്നു.അതുകൊണ്ട് ലക്നൌ വിടാൻ തീരുമാനിച്ചു.പിന്നീട് ബനാറസ്സ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് സംസ്കൃതം ഫിലോസഫി,വേദാന്ത സ്പെഷലൈസേഷൻ എന്നിവയിൽ പോസ്റ്റ് ഗ്രാഡു വേറ്റ് ഡിഗ്രികളും വേദാന്തത്തിൽ ഡോക്ട്രേറ്റും എടുത്തു.പഠിച്ച വിഷയങ്ങിലെല്ലാം ഒന്നാം റാങ്ക് കരസ്ഥമാക്കാൻ കഴിഞ്ഞതിനാൽ യൂണിവേഴ്സിറ്രി തന്നെ അവിടെ അബ്സോർബ് ചെയ്തു.ടീച്ചിംഗ് ഇഷ്ടമായിരുന്നതിനാൽ അതിൽ തുടരുന്നു.ക്ഷേത്ര ട്രസ്റ്റി

ൻ്റെ ചാർജ് കൂടെ എന്നിൽ വന്നു ചേർന്നതോടെ ടീച്ചിംഗ് ജോലി പാർട്ട്ടൈമായി കുറച്ചു.അതിന്നും തുടർന്നു പോകുന്നു”.

“അപ്പോൾ ഞങ്ങൾ എത്തിയിരിക്കുന്നത് ശരിയായ ഇടത്തു തന്നെ എന്നിപ്പോൾ ബോദ്ധ്യമായി”.നന്ദൻ പറഞ്ഞു മന്ദഹസിച്ചു.

“പിതാജിയും മാതാജിയും നിങ്ങളുടെ ജീവിതമൊന്നും ഇതു വരെ പറഞ്ഞില്ലല്ലോ. എനിക്കതു കേൾക്കണം.”

“എൻ്റേത് കേരള സഹകരണ വകുപ്പിലെ റിട്ടയർമെൻ്റിനു ശേഷം എന്റെ ജീവിത കഥ ഞാൻ എവുതിക്കൊണ്ടിരിക്കുകയാണ്. സ്വാമിജിക്ക് വേണമെങ്കിൽ എന്റെ വെബ്ബ് സൈറ്റ് തുറന്നു നോക്കാം. എങ്കിലും നേരിട്ടു പറയുന്നപോലാകില്ലല്ലോ അതൊന്നും.”

നന്ദൻ പിന്നെയൊന്നു നിറുത്തി. “ഞാൻ എന്റെ ചെറുപ്പം മുതലുള്ല കഥ പറയുന്നത് സ്വാമിജിക്ക് അരോചകമാവില്ലെങ്കിൽ മാത്രം പറയാം.”

“പറഞ്ഞോളൂ. എനിക്ക് ഓരോരുത്തരുടേയും പൂർവ്വ കഥ അറിയുന്ന പണിയാണല്ലോ.ഒരു സൈക്കളജിസ്റ്റ് കൂടിയല്ലെ ഞാൻ”.

നന്ദൻ ഒന്നു നെടു വീർപ്പിട്ടു എന്നിട്ട് ഒന്നു നിവർന്നിരുന്നു.

പിന്നീട് തൻ്റെ ചെറുപ്പം മുതലിങ്ങോട്ടുള്ള മുഴുവൻ ജീവിത കഥ ഒന്നും വിടാതെ സ്വാമിയെ പറഞ്ഞു മനസ്സിലാക്കി.

“ഇവളെൻ്റെ സഖി.ടീച്ചറായിരുന്നു.റിട്ടയർ ചെയ്തു.സ്വാമിയുടെ ഭാഷയായ സംസ്കൃതം തന്നെ. ഗ്രാജുവേറ്റും ആ ഭാഷ പഠിപ്പിക്കുന്ന ടീച്ചറുമായിരുന്നു. എന്നാൽ റിട്ടയർമെന്റിനു ശേഷം സംസ്കൃതവുമായി യാതൊരു ബന്ധവുമില്ല. എല്ലാം മറന്നു തുടങ്ങിയിരിക്കുന്നുവെന്നു പറയാം.”

സ്വാമിജി ഉമയെ നോക്കി പ്പറഞ്ഞു.

“നമസ്കാരം മാതാജി.എന്തേ സംസ്കൃതത്തിൽ ഉപരി പഠനത്തിനു പോയില്ല.”

ഉമ ഒന്നും മനസ്സിലാകാതെ വെറുതെ ചിരിച്ചു.

“സംസ്കൃതമായിരുന്നു വിഷയമെങ്കിലും സ്വന്തം ഭാഷയായ മലയാളം മാത്രമേ മനസ്സിലാവൂ.അതേ അറിയൂ. ഇംഗ്ളീഷ് പോലും മറന്നു പോയിരിക്കുന്നു .ഞങ്ങൾക്ക് സ്വാമിജിയുടെ ഉപദേശം വേണം.ക്ഷേത്രങ്ങൾ കാണുന്നതിനും പ്രാർത്ഥിക്കുന്നതിനും വേണ്ടി മാത്രമല്ല ഞങ്ങൾക്ക് പറ്റുമെങ്കിൽ ജീവിതാവസാനം വരെ സന്യാസം സ്വീകരിച്ച് ഇവിടെത്തന്നെ കഴിയണമെന്നാണ് ആഗ്രഹം.അതിന് സ്വാമിജിയുടെ ഉപദേശവും സഹായവും ഞങ്ങൾക്കു വേണം.”

ഇതു കേട്ട സ്വാമിജി രണ്ടു പേരേയും വീക്ഷിിച്ചു കൊണ്ടിരുന്നു. സ്വാമിജി മറ്റൊരു ലോകത്ത് വിഹരിക്കുന്നതായി നന്ദനു തോന്നി.

കുറേക്കഴിഞ്ഞ് മൌനം വെടിഞ്ഞ് നന്ദനോടു ചോദിച്ചു.

“പിതാജി,അങ്ങ് റിട്ടയർമെൻ്റിനു ശേഷവും തുടർന്നു കൈകാര്യം ചെയ്തിരുന്ന വിഷയ ത്തിലും സംഘടനകളിലും സജീവമായിരുന്നു വെന്ന് ജീവിതം വിശദീകരിക്കുന്നതി നിടയിൽ പറഞ്ഞുവല്ലോ.അങ്ങയുടെ ജീവിതം പൂർണ്ണതയിലെത്തിക്കുവാൻ അദ്ധ്യാ ത്മികതയിലേക്കു കടക്കണം എന്നാഗ്രഹിക്കുന്നു.അതിനായി ദേവ സന്നിധിയിലും ക്ഷേത്രങ്ങളിലുമായി ഇനിയുള്ള ജീവിതം മാറ്റി വെക്കാൻ തുനിയുന്നു.”

“ഓരോ ആത്മാവും ഭൂമിയിൽ ജന്മമെടുക്കുന്നതും ഓരോ കർമ്മങ്ങൾ പൂർത്തീകരിക്കാ .നാണ് ഹിന്ദു വിശ്വാസപ്രകാരം മഹാവിഷ്ണു പോലും എടുത്ത അവതാരങ്ങൾ ഓരോ ലക്ഷ്യം പൂർത്തീകരിക്കാനാണ്.മഹാവിഷ്ണു ഓരോ അവതാരങ്ങളിലും ഒന്നിലധികം ലക്ഷ്യങ്ങളോടെ മനുഷ്യനടക്കം പല ജീവികളായി ഭൂമിയിൽ പിറന്നു.അങ്ങയുടെ ജീവിതത്തിനും ദൈവം കൽപ്പിച്ച ഒരു കർത്തവ്യം അല്ലെങ്കിൽ ലക്ഷ്യം നിറവേറ്റാ നുണ്ട്.അങ്ങയുടെ ജീവിതലക്ഷ്യം പൂർണ്ണതയിലെത്തിക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.അതിനുള്ള മാർഗ്ഗം ആത്മീയതയാണെന്ന് ആരാണ് പറഞ്ഞത്.”

“അങ്ങയുടെ കർമ്മം പൂർണ്ണതയിലെത്തിയിട്ടില്ല എന്നു ഞാനും സമ്മതിക്കുന്നു. അങ്ങയുടെ മനസ്സും ജീവിതവും ഒരു മനശ്ശാസ്ത്രജ്ഞൻ കൂടിയായ എന്ക്കു മനസ്സിലാകുന്നത് അങ്ങയുടെ ഇപ്പോഴത്തെ കർമ്മങ്ങൾ ഇടക്കു വെച്ച് മുടങ്ങിയി രിക്കുന്നുവെന്നാണ്.അതു പൂർത്തീകരിക്കുന്നതിന് അങ്ങയുടെ ഉപബോധ മനസ്സ് അതിയായി ആഗ്രഹിക്കുന്നു.അങ്ങയുടെ ബോധമനസ്സ് അത് അദ്ധ്യത്മികതയാണെന്ന് തെറ്റിദ്ധരിക്കുന്നു.അതിന് ഭാരതം മുഴുവൻ ചുറ്റി നടക്കണമെന്ന് വൃഥാ ആശിക്കുന്നു.താങ്കളുടെ മനസ്സിനു ശാന്തി ലഭിക്കണമെങ്കിൽ പഴയതിലും ശക്തമായി ഔദ്യോഗികവും സംഘടനാപരവുമായ കൃത്യങ്ങളിൽ മുഴുകണം എന്നാണ് എൻ്റെ പക്ഷം.അങ്ങ് ഞാൻ പറഞ്ഞതിനെ പറ്റി ആഴത്തിൽ ചിന്തിക്കുക.അതിന് എത്ര ദിവസം വേണമെങ്കിലും എടുത്തോളൂ.എന്നിട്ട് സ്വന്തം ഇഷ്ടപ്രകാരം ശരിയെന്നു തോന്നുന്നത് സ്വീകരിക്കുക.രണ്ടായാലും എന്നെ വിവരം അറിയിക്കുക.മാതാജിയോടും ആലോചി ക്കുന്നതിൽ തെറ്റില്ല.”

സ്വാമിജി തൻ്റെ സംഭാഷണം അവസാനിപ്പിച്ചതായി നന്ദനു തോന്നി. അവൻ ഗാഢമായ ആലോചനയിലാണെന്ന് സ്വാമിജിക്കും തോന്നി.

സ്വാമിജി ഫ്ളാസ്ക്കിൽ നിന്നും രണ്ടു കപ്പ് ഗ്രീൻ ടീ തയ്യാറാക്കി രണ്ടു വെച്ചത് രണ്ടു പേർക്കുമായി രണ്ടു ഗ്ളാസ്സുകളിൽ നൽകി.അതു കുടിച്ചു കൊണ്ടിരിക്കുമ്പോൾ നന്ദൻ പറഞ്ഞു.

“ഞങ്ങൾ ആലോചിച്ച് സ്വാമിജിയെ അറിയിക്കാം.അധികം താമസിക്കില്ല.”

“അതു അങ്ങയുടെ ഇഷ്ടം.”

സ്വാമിജിക്കു തൻ്റെ ജോലികളിൽ മുഴുകാൻ നേരമായി എന്നു നന്ദനു തോന്നി.അവർ യാത്ര പറഞ്ഞ് റൂമിലേക്കു മടങ്ങി.

അടുത്തദിവസം ശിവക്ഷേത്രത്തിലേക്കു പോകാം എന്ന തീരുമാനം മാറ്റി അവൻ ഉമയോടു പറഞ്ഞു.

“നമുക്ക് ഇന്നു വൈകീട്ടുള്ള ആരതി പൂജക്കു പോകണം.പരമ ശിവൻ എനിക്കു നൽകുന്ന ഉപദേശം എന്തെന്നു കൂടെ എനിക്ക് അറിയണം”

“നല്ല തീരുമാനം”

.ഉമ അഭിപ്രായപ്പെട്ടു.

“ഇന്ന് ക്ഷേത്രത്തിൽ പോകുന്നില്ല എന്നു നന്ദേട്ടൻ പറഞ്ഞപ്പോൾ എന്തോ എനിക്കത്ര പന്തിയായിത്തോന്നിയില്ല.പിന്നെ ഞാൻ എതിരു പറഞ്ഞില്ല എന്നേയുള്ളു.”

വൈകീട്ട് 6 മണിക്കു മുമ്പായിത്തന്നെ അവർ ക്ഷേത്രത്തിലെത്തി.അവിടെ അപ്പോൾ ത്തന്നെ അസ്തമന പൂജക്കും ആരതിക്കുമായി ഭക്തജനം ക്കൂട്ടമായി എത്തിയിരുന്നു.അന്നെന്തോ പ്രത്യേകതയുള്ളതായി അവനു തോന്നി.അന്ന് സാധാരണയിൽ കവിഞ്ഞ് പുഷ്പങ്ങളും നാളികേരവും നന്ദൻ വാങ്ങി പൂജക്കായി സമർപ്പിച്ചു.ആരതി പൂജക്കുള്ള ഒൻപത് ചീട്ടുകൾ എഴുതിച്ച് കുടുംബാംഗങ്ങൾ ക്കെല്ലാവർക്കുമായി ചെയ്യുന്ന പൂജക്കുള്ള ക്യൂവിൻ്റെ ഏറ്റവും പിന്നിലായി അവർ നിലയുറപ്പിച്ചു.ക്യൂ അടുത്തു വന്നതോടെ കാശി വിശ്വനാഥമൂർത്തിയുടെ മുന്നിലായി അവർ കൈകൂപ്പി നിന്നു.

നന്ദൻ നടയിൽ നിന്നു തന്നെ പ്രാർത്ഥിച്ചു. അവൻ്റെ ഉള്ളിൽ ഒരു വലിയ വടംവലി നടക്കുകയായിരുന്നു.തൻ്റെ തീരുമാനം ശരിയായിരിക്കണേ എന്നവൻ പരമശിവനോട് പ്രാർത്ഥിച്ചു.താൻ അങ്ങയുടെ മുമ്പിൽ വന്നത് ഇനിയുള്ളകാലം അദ്ധ്യാത്മിക ജീവിതത്തിൽ പ്രവേശിച്ച് ഇവിടെ ഭഗവാൻ്റെ മുമ്പിൽ വിലയം പ്രാപിക്കണമെന്ന ഉദ്ദേശത്തോടെയാണ്.അങ്ങു തന്നെ ഒരു ദൂതൻ വഴി എൻ്റെ കർമ്മ മേഖല ഇതല്ല എന്നും തൻ്റെ കർമ്മങ്ങൾ പൂർണ്ണതയിലെത്തിക്കാൻ തിരികെ നടക്കണം എന്ന് ഭഗവാനും പറയുന്നതായിത്തോന്നുന്നു.ഇന്നു പകൽ മുഴുവനും ആലോചിച്ചിട്ട് എത്തിയ ഒരു തീരുമാനമാണിത്.അതിന് ഭഗവാനേ അങ്ങ് ഒരു മറുപടി ഈ ദാസനു നൽകൂ.ബാല്യകാലം തൊട്ട് അങ്ങയെ എന്നും മനസ്സിൽ രണ്ടു നേരവും പൂജിക്കുന്ന ഈ ദാസനെ അനുഗ്രഹിക്കൂ.എനിക്കൊരു വഴികാട്ടിത്തരൂ.

ഇങ്ങിനെ പ്രാർത്ഥിച്ചുകൊണ്ട് സാഷ്ടാംഗം നമസ്കരിച്ച് വീണ്ടും എഴുന്നേറ്റുനിന്നു.അവൻ്റെ തീരുമാനത്തിൽ അനുഗ്രഹം നൽകിയിരിക്കുന്നുവെന്ന് ഭഗവാൻ അവനോട് പറയുന്നതു പോലെ ആ സമയം ക്ഷേത്രത്തിൽ നീണ്ടമണിനാദം മുഴങ്ങി.ഭക്തരുടെ ഉച്ചത്തിലുള്ള കാശി വിശ്വനാഥാ എന്ന വിളികൾ മുഴങ്ങി.

അവന് അതു മതിയായിരുന്നു.അവനു മനസ്സിലായി ഭഗവാൻ തനിക്കു തിരികെ പോകാൻ അനുമതി നൽകിയിരിക്കുന്നവെന്ന്.

ഉമയും അന്നേരം ഭഗവാനെ ആരതി പൂജചെയ്യുന്നതിൽ ശ്രദ്ധിച്ചു നിൽക്കുന്നതവൻ കണ്ടു .

അവൻ്റെ ഹൃദയം ആഹ്ളാദത്താൽ തുടിച്ചു.അവൻ തൻ്റെ പ്രേയസ്സിയുടെ കൈയ്യും പിടിച്ചുകൊണ്ട് തിരികെ നടക്കുന്നതിനിടയിൽ ഭഗവാനെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ക്ഷേത്ര പരിസരത്തുകൂടി നടന്നു പൊയ്ക്കൊണ്ടിരുന്നു.ഓട്ടോ റിക്ഷകളും സൈക്കിൾ റിക്ഷകളും അവരുടെ വാഹനത്തിൽ കയറാൻ അവരെ മാടി വിളിക്കുന്നുണ്ടങ്കിലും അതൊന്നു ശ്രദ്ധിക്കാതെ ഹോട്ടലിലേക്ക് നടന്നു തന്നെ പോയി.

ഹോട്ടലിലെത്തിയ അവൻ മാനേജരോടു പറഞ്ഞു.

“ഞങ്ങൾ ഫ്ളൈറ്റു കിട്ടുമെങ്കിൽ നാളെ രാത്രി 10 മണിക്ക് മുമ്ബായ്ക്കും അവിടെ നിന്നു കൊച്ചിക്കും മടങ്ങും.ഞങ്ങളുടെ അക്കൌണ്ടുകൾ നാളെ ചെക്ക് ഔട്ട് ചെയ്യുന്ന രീതി യിൽ തയ്യാറാക്കിത്തരണം.”

യെസ്സ് സർ. എന്താണിത്ര പെട്ടെന്ന്”

“അതൊക്കെ നമ്മുടെ സ്വാമിജി പറയും.നിങ്ങൾ തമ്മിൽ അത്ര അടുത്ത ബന്ധമല്ലേ”.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“സ്വാമിജി മുകളിലുണ്ട്. ചെന്നു കണ്ടോളൂ.”

അവൻ സ്വാമിജിയുടെ കതകിൽ മുട്ടി.കതകു തുറന്ന് സ്വാമിജി ചോദിച്ചു.

“ക്ഷേത്രത്തിൽ പോയി അല്ലേ. കാശി വിശ്വനാഥൻ മനസ്സിലിരിപ്പിനു അനുമതി നൽകിയോ.”

നന്ദനും ഉമയും അദ്ഭുതപ്പെട്ടു.ഞങ്ങളുടെ മനസ്സിലെ വ്യാപാരങ്ങൾ സ്വാമിജിക്കെങ്ങിനെ മനസ്സിലായി.

“യെസ് സ്വാമിജി.അറ്റ് ലാസ്റ്റ് വി ഡിസൈഡഡ് ടു ആക്സെപ്റ്റ് യുവർ അഡ്വൈസ് .കൈൻ്റലി ഗിവ് അസ് പെർമിഷൻ ടു റിട്ടേൺ ടു അവർ നേറ്റീവ് പ്ളേസ്.”

സ്വാമിജി പിതാജ്യേയും മാതാജിയേയും വിളിച്ച് അനുഗ്രഹിച്ചു.

“നാളെ രാത്രിയിലെ ഫ്ളൈറ്റിനു മടങ്ങും അല്ലേ.ഞാനും വരുന്നുണ്ട് എയർപ്പോർട്ടു വരെ.എൻ്റെ കാറിൽ കൊണ്ടു വിടാം. അതു വരെ സംസാരിക്കാമല്ലോ തമ്മിൽ.”

“ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല.മൊബൈലിൽ നോക്കിയപ്പോൾ 10.20 ന് ഇൻ്റിഗോ ഉണ്ട്.മും ബൈ വരെ.അവിടന്നു കൊച്ചിക്ക്.അത് ബുക്ക് ചെയ്യണം.നാളെ വൈകീട്ട് പാക്കിംഗും മറ്റും കഴിഞ്ഞി ഞാൻ സ്വാമിജിയെ വിളിച്ചോളാം.ഗുഡ് നൈറ്റ്.”

ഗുഡ് നൈറ്റ്.

അദ്ധ്യായം-58 നന്ദൻസ് റിട്ടേൺ.

സ്വാമിജിയുടെ കാറിൽ ലാൽ ബഹദൂർ ശാസ്ത്രി ഇൻ്റർനാഷണൽ എയർപോർട്ട് കവാടത്തിൽ മൂന്നു പേരും വന്നെത്തി.നന്ദനും ഉമയും സ്വാമിജിയെ അവിടെ വെച്ചു തന്നെ കാലിൽ തൊട്ടു നമസ്കരിച്ച് യാത്രാമൊഴി പറഞ്ഞു..ബോർഡിംഗ് പാസും ഐഡി കാർഡും ഗേറ്റിൽ കാണിച്ച് അകത്തു കടന്നു.ഓൺ ലൈൻ ബോർഡിംഗ പാസ് മാറ്റി ഇൻ്റിഗോകൌണ്ടറിൽ നിന്നും ഒഫീഷ്യൽ ബോർഡിംഗ് പാസ്സ് വാങ്ങി,ട്രാവൽ ലഗേജ് കൊടുത്തു കാബിൻ ബാഗുകൾ മാത്രം കൈയിൽ വെച്ച് നേരെ സെക്യൂരിറ്റി ചെക്കി ലേക്കു കടന്നു.ചെക്കിംഗ് കഴിഞ്ഞ് വി.ഐ.പി.ലോഞ്ചിൽ വിശ്രമിക്കവെ അവൻ മൊബൈൽ തുറന്ന് ഞങ്ങൾ മടങ്ങുകയാണെന്നു കാണിച്ച് അഖിലിനും നിഖിലിനും ഇ മെയിൽ അയച്ചിരുന്നതിന് രണ്ട്പേ രുടേയും മറുപടി വന്നോ എന്നു ചെക്കു ചെയ്തു.അവരുടെ മറുപടി നേരത്തേ വന്നിരിക്കുന്നു.ഇരുവർക്കും ആഹ്ളാദം തിരയടിക്കുന്നത് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമായി .ലോഞ്ചിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയിൽ നന്ദനും ഉമയും തങ്ങളുടെ ഭാവി പരിപാടികൾ

നിശ്ചയിക്കുന്ന സംഭാഷണത്തിലായിരുന്നു.ഉമക്ക് അടക്കാനാവാത്ത സന്തോഷം തോന്നി.നന്ദൻ്റെ എടുത്തു ചാടിയുള്ള തീരുമാനത്തിന് നാട്ടിൽ നിന്നു പോരുന്ന സമയത്തും തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ വിവാഹത്തിനുശേഷം ഇന്നു വരെ നന്ദേട്ടൻ്റെ അടിമയായി ജീവിക്കാനല്ലേ എനിക്കു കഴിഞ്ഞിട്ടുള്ളൂ. എന്നാൽ ഇന്ന് സ്വാമിജിയുടെ വാക്കുകളിൽ കൂടി പഴയതിലും ഊർജ്ജ വാനായ നന്ദേട്ടനെ കാശി വിശ്വനാഥൻ എനിക്കു തിരികെ തന്നിരിക്കുന്നു.

4-ം നമ്പർ ഗേറ്റ് തുറന്നു.ഇൻ്റിഗോ ഫ്ളൈറ്റ് 6E 6580 ടു മുംബൈ എന്ന എൽ ഇ.ഡി ബൾബ് തെളിഞ്ഞിരിക്കുന്നു. ഫ്ളൈറ്റ് എൻട്രൻസ് ക്ളിയർ ചെയ്തു പാത്ത് വേയിലൂടെ കാബിൻ ബാഗേജുമായി രണ്ടുപേരും നടന്നു.ഉമ വിൻ്റോ സീറ്റിൽ ഇരുന്നു.നന്ദൻ മിഡിലിലും.നന്ദൻ തൻ്റെ മൊബൈൽ എടുത്ത് രണ്ടു പേരും ചേർന്നുള്ള ഒരു സെൽഫി എടുത്ത് അഖിലിനും നിഖിലിനും വാട്സ്ആപ്പ് വഴി ഫോർവേഡ് ചെയ്തു.

നിഖിലിൻ്റെ വാട്സ് ആപ്പ് മെസേജ് ശ്രദ്ധിച്ചപ്പോൾ ഇന്നലെ അയച്ച രണ്ടു മെസേജുകൾ അൺറീഡായികിടക്കുന്നു. ഉടനെ അവനതു വായിച്ചു.

അച്ഛാ,

ഇന്നലെ പറവൂരിൽ നിന്നും കിഴക്കേതിലെ ബേബിആൻ്റി വിളിച്ചിരുന്നു.അച്ഛന് ഒരു കൊറിയർ ഉണ്ടായിരുന്നത് ആൻ്റി വാങ്ങി വെച്ചിട്ടുണ്ടെന്നു പറഞ്ഞു.അതെന്ത് ചെയ്യണം എന്നു ചോദിച്ചാണ് വിളിച്ചത്.എവിടെ നിന്നുള്ള കവറാമെന്നു ചോദിച്ചപ്പോൾ ആൻ്റി അതു നോക്കി വായിച്ചു തന്നു.കേന്ദ്ര അഭ്യന്തര,സഹകരണ മന്താലയത്തിൽ നിന്നുള്ള താണെന്നു പറഞ്ഞു.അത് പൊളിച്ച് അകത്തെ അറ്റാച്ച്മെൻ്റിൻ്റെ ഒരു ഫോട്ടോ എടുത്ത് എൻ്റെ മൊബൈലിൽ അയക്കാൻ പറഞ്ഞു.അങ്ങിനെകിട്ടിയത് ഇതു സഹിതം അയക്കുന്നു.ഞാൻ അതൊന്നു ഓടിച്ചു വായിച്ചതേയുള്ളൂ.എനിക്കു കാര്യമായൊന്നും മനസ്സിലായില്ല.വായിച്ചു വിവരം പറയുമല്ലോ.

നന്ദൻ അറ്റാച്ചുമെൻ്റ് തുറന്നു.കേന്ദ്ര സഹകരണ വകുപ്പിൻ്റെ കത്ത്.

പുതിയ ഭരണഘടന ഭേദഗതി പ്രകാരം സഹകരണം എന്ന വിഷയം സ്റ്റേറ്റ് സബ്ബ്ജക്റ്റ് എന്നതു മാറ്റി കേന്ദ്ര സബ്ബ്ജക്റ്റ് ആക്കി മാറ്റിയിരിക്കുകയാണല്ലോ.അതു പ്രകാരം കേന്ദ്രത്തിനു കീഴിലുള്ള മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങൾ,സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക/കാർഷികേതര സഹകരണ ബാങ്കുകൾ എന്നിവയുടെ ഭാവിഘടന എങ്ങിനെയായിരിക്കണമെന്നു തീരുമാനിക്കാൻ കേന്ദ്ര കാബിനറ്റ് ഒരു കമ്മറ്റിയെ നിയമിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.അതിനായി താഴെ പറയുന്നവരെ കമ്മീഷനായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.

അതിൽ ആദ്യ രണ്ടു പേർ ഉത്തരേന്ത്യക്കാരായിരുന്നു.നന്ദൻ അവരുടെ പേരുകൾ വായിച്ചു.ചെയർമാൻ ദില്ലിയിൽ നിന്നും. രണ്ടാമൻ മഹാരാഷ്ട്ര സർക്കാരിൽ നിന്നും റിട്ടയർ ചെയ്ത സഹകരണ ജോയിൻ്റ് സെക്രട്ടറി. മൂന്നാമൻ്റെ പേരു വായിച്ചവൻ ഞെട്ടി.അതു നന്ദൻ്റെ പേരായിരുന്നു.

ഇതെങ്ങിനെ സംഭവിച്ചു.

നന്ദൻ കാര്യം ഉമയെ അറിയിച്ചു.

“കാശി വിശ്വനാഥൻ മനസ്സറിഞ്ഞു പ്രസാദിച്ചതാണെന്നു തോന്നുന്നു.ഏതായാലും ചെന്ന ഉടനെ പണിയായി. ഓടിക്കോ ദില്ലിക്ക്.എന്നെ വിളിക്കേണ്ട. ഞാനില്ല കൂടെ.നിഖിലിനും അഖിലിനും കൂട്ടായി ഞാനവർക്കൊപ്പം. ഉണ്ടാകും.ഇനി പഴയതു പോലല്ല. ഞാനും ഒന്നു തീരുമാനിച്ചു.ഈ അടിമത്തം അവസാനിപ്പിക്കണമെന്ന്.എനിക്കും പറയാനുണ്ട്.”

നന്ദൻ ഫ്ളൈറ്റിലാണെന്ന കാര്യം മറന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു പോയി. പലരും അവരെ സൂക്ഷിച്ചു നോക്കുന്ന കണ്ടു.

ചിരി നിറുത്തി അവൻ പറഞ്ഞു.

“ഇപ്പൊ എടുത്തു ചാടുന്നില്ല.തീരുമാനം എല്ലാം നാട്ടിൽ ചെന്നിട്ട്.എല്ലാവരുമായി ചർച്ച ചെയ്തിട്ട്.അതു തന്നെയല്ല പോകണമെന്നാർക്കാണിത്ര നിർബ്ബന്ധം.”

ഇൻ്റിഗോ ഫ്ളൈറ്റ് റൺവേയിലൂടെ ഓടാൻ തുടങ്ങിയിരിക്കുന്നു, ടേക്ക് ഓഫിനു പ്രാരംഭമായി.സുന്ദരികളായ എയർഹോസ്റ്റുമാർ പതിവ് കലാപരിപാടിയായ ലൈഫ് ബെൽട്ടുമായുള്ള കളി തുടങ്ങിയിരിക്കുന്നു.

റൺവേ വിട്ട് വായുവിലേക്കുയർന്ന ഫ്ളൈറ്റ് നന്ദനേയും ഉമയേയും കൊണ്ട് തെളിഞ്ഞ ആകാശത്തേക്ക്, അതിൻ്റെ വിശാലതയിലേക്ക്, നീലിമയിലേക്ക് പറന്നു,അവരുടെ ജീവിതം പോലെ തന്നെ.

വിദ്യ മറ്റപ്പിളളി

നിർവൃതി

ഞാനും സുഹൃത്തും കുറെ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു ഓദ്യോഗിക യാത്രയുടെ ഓർമ്മകൾ ഇപ്പോഴും ദഹിക്കാതെ കിടക്കുന്നു.

കൊച്ചി നഗരത്തിൽ ജോലി ചെയ്യുന്ന കാലം.നഗരത്തിലേക്ക് സ്ഥിരമായി പോകുന്ന പ്രൈവറ്റ് ബസ്സാണ് രംഗം.ഞങ്ങൾരണ്ടുപേരും കയറുന്ന സ്റ്റോപ്പിൽ നിന്നും അന്നും ബസ്സ് കയറി.സ്ത്രീകളുടെ സീറ്റ് ആരംഭിക്കുന്നതിൻറെ തൊട്ടു മുമ്പുള്ള സീറ്റ് കാലിയായി കിടക്കുന്നു.ഞങ്ങൾ രണ്ടു പേരും അതിൽ ഇരുന്നു.കയറിയപ്പോൾത്തന്നെ ഞാൻ ശ്രദ്ധിച്ചു.സാമാന്യം സൌന്ദര്യവതികളായ രണ്ടു യുവതികളിരിക്കുന്നത്.അവരിരിക്കുന്ന സീറ്റിൻറെ തൊട്ടു മുമ്പിലുള്ള സീറ്റിലാണ് ഞങ്ങളിരുന്നിരുന്നത്..യാത്ര തുടങ്ങി അല്പ്പം കഴിഞ്ഞ് ഞങ്ങൾ സാധാരണ പോലെ ഓഫീസ് കാര്യങ്ങളുടെ ചർച്ചയിൽ മുഴുകിയിരുന്നു.ഓരോ സ്റ്റോപ്പിൽ നിന്നും ആളുകൾ കയറുന്നും ഇറങ്ങുന്നുമുണ്ട്. കയറുന്നവരാണ് കൂടുതലും.ഇറങ്ങുന്നവർ തീരെ ക്കുറവും.

ഏകദേശം പത്തിരുപത് മിനിട്ട് കഴിഞ്ഞു കാണും സംസാരിച്ചു കൊണ്ടിരുന്ന സുഹൃത്ത് പെട്ടെന്ന് ഒന്നും മിണ്ടാതെയായി.അത് പതിവില്ലാത്തതാണ്.ഒരു മണിക്കൂർ നീണ്ട യാത്രയിൽ ഒരു മിനിട്ടു പോലും വായടക്കാത്ത സുഹൃത്താണ് ഇപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നത്.ഞാൻ സംശയം തീർക്കാൻ ഒടുവിൽ ചോദിച്ചു

“എടോ തനിക്കെന്തു പറ്റി ഒരു മൂഡൌട്ടു പോലെ”.

“ഏയ് ഒന്നുമില്ല”.

“അതല്ല, എന്തോ ഉണ്ട്”. ഞാൻ

“താൻ ഒന്നു ചുമ്മാതിരി. ഞാൻ പിന്നെപ്പറയാം”.സുഹൃത്തു അടക്കം പറഞ്ഞു.

ഞാൻ സുഹൃത്തിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.സുഹൃത്തിൻറെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നത് ഞാൻ കണ്ടു.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എൻറെ കാലിൻറെ പാദത്തിലുംഉപ്പു കുറ്റിയുടെ മുകളിലുമായി ആരോ ഇടക്കിടക്ക് ചവിട്ടുന്നു.ഞാൻ ആലോചിച്ചു.പിറകിലെ സീറ്റിൽ ആ യുവതികളാണല്ലോ ഇരുന്നിരുന്നത്.അവരാണോ ചവിട്ടുന്നത്.

ഏയ് അങ്ങിനെ ആവാൻ തരമില്ല.ഞാൻ മെല്ലെ പുറകിലേക്കു നോക്കി.അതെ അവർ തന്നെ മറ്റാരും ഇല്ല.

ഛായ് ഇപ്പോഴത്തെ പെമ്പിള്ളേരുടെ ഒരു സ്വഭാവമേ,കഷ്ടം.എന്നെപ്പോലെ മദ്ധ്യ വയസ്കനായ ഒരാളെ ഇങ്ങിനെ പീഢിപ്പിക്കുന്നതു ശരിയാണോ.ഞാൻ ഇങ്ങിനെയോരോന്നോർത്തിരുന്നു.കാലിലെ മർദ്ദനം സഹിക്ക വയ്യാതായപ്പോൾ ഞാൻ കാലെടുത്തു മുൻ സീറ്റിൽ കയറ്റി വെച്ചു രക്ഷപെട്ടു.

അപ്പോഴും സുഹൃത്ത് ഏതോ ലോകത്തെന്നവണ്ണം നിർവൃതിയിൽ ലയിച്ചിരിക്കുന്നതാണ് കണ്ടത്.ഞാൻ എൻറെ അനുഭവം സുഹൃത്തിനോട് പറഞ്ഞു.

അദ്ദേഹം പറഞ്ഞു “എനിക്കും കിട്ടുന്നുണ്ട്.പക്ഷേ ഞാൻ അതിൻറെ പരമാവുധി സുഖം അനുഭവിക്കുകയാണ്”.ഞാൻ കൂടുതൽ ശ്രദ്ധിച്ചപ്പോൾ സുഹൃത്ത് കാല് പരമാവുധി പുറകിലേക്ക് നീട്ടി നിട്ടിക്കൊടുക്കുകയാണ്.

ഇടക്ക് അദ്ദേഹം ചോദിച്ചു “പുറകിലിരിക്കുന്നതിൽ ഏതു സ്ത്രീയാണ് എന്നെച്ചവിട്ടുന്നത്”

“ആരായാൽ നമുക്കെന്താ. ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്ന് ഇലയിൽ വീണാലും ഇലക്കല്ലേ കേട്.കാലവും നന്നല്ല.പീഢനത്തിന് കേസെടുത്താൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.പണിയും പോകും നാണക്കേടും.” പക്ഷേ സുഹൃത്തിന് ഒരു കൂസലുമില്ല.

അങ്ങിനെ എറണാകുളത്തേക്ക് പോകുന്ന ബോട്ടു ജെട്ടി സ്റ്റോപ്പെത്തി.യാത്രക്കാരിൽ മിക്കവാറും പേർ അവിടെ ഇറങ്ങും പിന്നീട് ഫോർട്ടു കൊച്ചിക്കു പോകുന്നവർ മാത്രമേ ബസ്സിലുണ്ടാകൂ.

ഞാൻ ഒളി കണ്ണിട്ടു പുറകോട്ടു നോക്കി.കഥയിലെ നായികമാരായ രണ്ടു യുവതികളും അവിടെ ഇറങ്ങുന്നു.എനിക്കു സമാധാനമായി. സുഹൃത്താകട്ടെ വല്ലാത്തൊരു നഷ്ടബോധത്തോടെയാണ് ഇരിപ്പ്.

ബസ്സ് വിട്ടു.അതാ വീണ്ടും കാലിൽ പൂർവ്വാധികം ശക്തിയോടെ ചവിട്ട്.ഞാൻ ഞെട്ടി.ഒപ്പം തിരിഞ്ഞു നോക്കി.പുറകിലെ സീറ്റിൽ ആരും ഇല്ല.ആ പരിസരത്തും യാത്രക്കാരാരും ഇല്ല.എൻറെ കണ്ണ് സീറ്റിനടിയിലേക്കു തിരിഞ്ഞു.

അതാ ഒരു മുള്ളൻ ചക്ക.ഏതോ യാത്രക്കാരൻറെയാണ്.സഞ്ചിയിലൊന്നും ഇഷ്ടൻ കയറാത്തതിനാൽ അതിൻറെ ഉടമ സ്വാതന്ത്ര്യം നൽകി സീറ്റിനടിയിൽ നിക്ഷേപിച്ചിരിക്കുകയാണ് സാധനത്തിനെ.ബസ്സ് സ്റ്റാർട്ട് ചെയ്യുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഇഷ്ടൻ ഉരുണ്ട് വന്ന് ഞങ്ങളുടെ കാലിലിടിക്കും.

ഞാനും സുഹൃത്തും പരസ്പരം നോക്കി.കരയണോ ചിരിക്കണോ എന്നറിയാതെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ വൈപ്പിൻ ഫെറി ജെട്ടിയിലേക്കുള്ള യാത്ര തുടർന്നു.

മഴ,ഒരു സംഗീതം

മഴയ്ക്കും വംശനാശം സംഭവിക്കുമോ?.ജന്തുക്കൾക്കും മറ്റു ജീവജാലങ്ങൾക്കും മാത്രമേ അങ്ങിനെ സംഭവിച്ചതായി കേട്ടിട്ടുള്ളൂ.ഇനി മഴ നമ്മുടെ ഓർമ്മയിൽ മാത്രം എന്നൊക്കെ ശാസ്ത്ര ഗവേഷകർ മുന്നറിയിപ്പു നൽകുമ്പോൾ മനസിൻറെ കോണിലെവിടേയോ മുള്ളു തറക്കുന്ന വേദന.

കുട്ടിയായിരുന്നപ്പോൾ മഴയെ ശപിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. സ്കൂൾ തുറക്കുന്ന സമയമാവുമ്പോഴേക്ക് നമ്മെ ശല്യപ്പെടുത്താൻ വരുന്നൊരു ഉപദ്രവകാരി.പാവാടയും ബ്ളൌസും ധരിച്ച്മഴയത്ത് നനഞ്ഞ് ക്ളാസിലിരിക്കുമ്പോൾ വല്ലാത്തൊരു വിമ്മിട്ടം.അടുത്തിരിക്കുന്ന കൂട്ടുകാരി യും അങ്ങിനെ തന്നെ.പിന്നെ ശരീരങ്ങൾ വമിപ്പിക്കുന്ന ചൂട് തട്ടി വസ്ത്രങ്ങൾ ഉണങ്ങിക്കഴിയുമ്പോഴുള്ള ആശ്വാസം.

ഓല കെട്ടിയ ക്ളാസ്സ് മുറിയുടെ മുകളിൽ മഴ വീഴുന്ന ശബ്ദം,കുറെക്കൂടി മുതിർന്ന ക്ളാസിലായപ്പോൾ ഓടിൻറെ പുറത്തു വീഴുന്ന മഴയുടെ ആരവം, കലാശാലകളിലെ ടെറസ്സിൻറെ മുകളിൽ വീണ് കുഴലിലൂടെ ഒഴുകുന്ന മഴവെള്ളത്തിൻറെ പള പള ശബ്ദം,മൂന്നും വ്യത്യസ്തങ്ങളായ അനുഭൂതി തരുമായിരുന്നു. മഴയുടെ ശബ്ദവും പുതിയ പാഠപുസ്തകങ്ങൾ തുറക്കുമ്പോൾ വമിക്കുന്ന ഗന്ധവും കൂടിക്കലർന്ന ഓർമ്മകൾ ഇപ്പോഴും ഉണർത്തുന്നതുകൊണ്ടാവാം,വീട്ടിൽ തനിച്ചാവുമ്പോൾ മഴ തകർത്തു പെയ്യുമ്പോൾ മഴാരവത്തിൻറെ അകമ്പടിയോടെ തകര ഷീറ്റുകളുടെ പാളികളിലൂടെ സമാന്തരരേഖകളായി ഭൂമിയിൽ പതിച്ച് ഭൂമിയുടെ ദാഹം തീർക്കാൻ ഒഴുകിയോടുന്ന മഴത്തുള്ളിക്കൂട്ടം നോക്കി നിൽക്കാൻ ആർത്തി പൂണ്ട കൊതി.

മഴക്കാലത്ത് പനിപിടിച്ചു കിടക്കുന്നതു പോലും സുഖമുള്ള ഓർമ്മയായിരുന്നില്ലേ തനിക്ക്.എന്നാൽ ഇന്ന്? മഴക്കാലം വരവായി എന്നു കേൾക്കുമ്പോൾ ത്തന്നെ ആകെ ഒരസ്വസ്ഥത.രോഗങ്ങളുടെ കാലം എന്നു വിളിപ്പേരിട്ടു വിളിക്കുന്നൂ നമ്മൾ അതിനെ.അതിനാലായിരിക്കണം ഇങ്ങിനെ തോന്നുന്നത്.വസന്തത്തെ എങ്ങിനെ നാം എതിരേൽക്കുന്നുവോ അതിൽ കൂടുതലായി മഴയെ എതിരേൽക്കേണ്ടതല്ലേ?. ഭൂമിക്ക് നിലനിൽപ്പ് നൽകുന്ന മഴയെ സ്നേഹിച്ചു തുടങ്ങിക്കൂടെ നമുക്കു വീണ്ടും.

മഴ എന്നത് ഇനി ഒരു കിട്ടാക്കനിയായി മാറുമോ.എല്ലാവരും അങ്ങിനെ പറയുന്നു.നമുക്കു പ്രാർത്ഥിക്കാം വരുണനോട്.പഴയ മഴയെ നമുക്ക് തിരികെ തരൂ………….

ഏവർക്കും ആരോഗ്യത്തിൻറേയും സന്തോഷത്തിൻറേയും ആത്മനിർ വൃതിയുടേയും പോയകാലത്തിൻറെ പുന:സമാഗമത്തിൻറേയും നല്ലൊരു വർഷക്കാലം ആശംസിക്കുന്നു.